Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:11)

അതെ സമയം ശിവാനി ഗായുവിനെ തന്നെ നോക്കുവാണ്.അവളുടെ കണ്ണിൽ ഗായുവിനെ എങ്ങനെയും ഇല്ലാതാക്കി ശരത്തിനെ സ്വന്തമക്കണമെന്ന് മാത്രമായിരുന്നു അപ്പോൾ.

ശരത്തും ഗായുവും ബാംഗ്ലൂർ എത്തിയപ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു. കാറിൽ കയറിയപ്പോൾ മുതൽ ഗായു ഒന്നും തന്നെ ശരത്തിനോട് മിണ്ടിയിട്ടില്ല.പിന്നീട് പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടിരുന്ന് അവൾ എപ്പോഴോ ഉറങ്ങിയിരുന്നു.

ഗായത്രി ഇറങ്ങ് സ്ഥലം എത്തി ശരത് തട്ടി വിളിച്ചപ്പോഴാണ് അവൾ എഴുന്നേറ്റത്.

ഗായു ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ കണ്ടു നാട്ടിൽ ഉള്ള വലിയ വീട് പോലുള്ള മോഡേൺ ആയിട്ടുള്ള ഒരു വലിയ ഇരുനില വീട്.രണ്ട് ആൾക്ക് താമസിക്കാൻ എന്തിനാവോ ഇത്രയും വലിയ വീട് ഗായു ഓരോന്നെ ആലോജിച് ആ വീടിന്റെ പരിസരം ഒക്കെ നോക്കാൻ തുടങ്ങി.

ചുറ്റും വേറെ വീടുകൾ ഒന്നും ഇല്ല ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു വലിയ വീട്. അപ്പോൾ അവളുടെ മനസ്സിലേക്ക് ഓടി വന്നത് ഓരോ പ്രേത സിനിമയാണ്.

അവൾ വേഗം തിരിഞ്ഞ് ശരത്തിനെ നോക്കിയപ്പോൾ അവനെ അവിടെ കണ്ടില്ല ഡ്രൈവർ ബാഗ് എല്ലാം അകത്തുകൊണ്ട് വെച്ചിട്ട് കാറും ആയി പോവുന്നത് മാത്രം കണ്ടു.

ഗായു പെട്ടെന്ന് തന്നെ വീടിന് അകത്തേക്ക് കയറി.അപ്പോഴേക്കും ശരത് മുകളിൽ നിന്നും സ്റ്റെപ്പ് ഇറങ്ങി വന്നു.

ഗായത്രി മുകളിൽ ആണ് തന്റെ റൂം ബാഗ് എല്ലാം അവിടെ വെച്ചിട്ടുണ്ട്.

ഇത് ജാനകിയമ്മ ഇവിടെ തനിക്ക് സഹായത്തിന് നിൽകുന്നതാണ്.
ഞാൻ ഒന്ന് പുറത്ത് പോയിട്ട് ഇപ്പോൾ തന്നെ വരാം.

പിന്നെ തനിക്ക് തന്നിട്ടുള്ള റൂം മാത്രമേ തുറക്കാൻ പാടൊള്ളു വേറെ ഒരു റൂമിലും കയറാൻ പാടില്ല കേട്ടോ.

പിന്നെ ജാനകിയമ്മേ ഞാൻ പറഞ്ഞ റൂം ഒന്ന് ക്ലീൻ ആക്കിയിട്ടേക്ക് ഞാൻ വരുമ്പോഴേക്കും.

ശെരി സാർ ഞാൻ ക്ലീൻ ആക്കിക്കൊള്ളാം അതിന് ശരത് അവരെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട് പുറത്തേക്ക് പോയി.

ഗായു ജാനകിയമ്മയെ ഒന്ന് നോക്കി ചിരിച്ചിട്ട് തന്റെ റൂമിലേക്ക് പോയി.നാട്ടിൽ ഉള്ള വീട്ടിലെ ബെഡ്‌റൂമിനെക്കാളും വലിയ റൂം ആയിരുന്നു അത്‌.ഗായു റൂമിലേക്ക് കയറി ചുറ്റും നോക്കാൻ തുടങ്ങി.


പെട്ടെന്നാണ് ഗായു ടേബിളിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇരിക്കുന്നത് ശ്രദ്ധിച്ചത്.ഗായു ആ ഫോട്ടോ കൈയിൽ എടുത്തു.

ഇത് ആരാവും എന്ന് അവൾ ഒരുപാട് ചിന്തിച്ചു പെട്ടെന്നാണ് ഗായുവിന്റെ മനസ്സിലേക്ക് ശരത് പറഞ്ഞ പെൺകുട്ടിയുടെ പേര് വന്നത് \'അർപ്പിത\' ആ പേര് മനസ്സിലേക്ക് വന്നതും അവളുടെ കൈയിൽ നിന്നും ആ ഫോട്ടോ നിലത്ത് വീണ് ഫ്രെയിം പൊട്ടി ചിതറി.

പക്ഷെ എന്നിട്ടും അവൾക്ക് അവിടെന്ന് അനങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് എന്തോ ഓർത്തപോലെ ഗായു വേഗം വേസ്റ്റ് ബിൻ എടുത്ത് തിരിഞ്ഞപ്പോഴാണ് നിലത്ത് പൊട്ടി കിടക്കുന്ന ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്ന ശരത്തിനെ കാണുന്നത്.അവന്റെ കൈയിൽ 2 വയസ്സ് മാത്രം പറയാം തോന്നിക്കുന്ന ഒരു പെൺകുഞ്ഞും ഉണ്ട്.

ഞ.... ഞാൻ അ... അറിയാതെ ഗായുവിന് വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.അവൾ വേഗം തന്നെ ചിതറി കിടക്കുന്ന ചില്ലുകൾ എടുത്ത് വേസ്റ്റ് ബിന്നിലേക്ക് ഇട്ടു.വെപ്രാളം പിടിച്ച് ഇട്ടതുകാരണം അതിൽ ഒരു വലിയ ചില്ല് തന്നെ അവളുടെ കൈയിൽ കൊണ്ട് കയറി ചോര ഒഴുകാൻ തുടങ്ങി.

തന്റെ കൈയിൽ നിന്നും ചോര ഒഴുകുന്നത് കണ്ട് ഗായു ശരത്തിനെ നോക്കിയപ്പോൾ അവൻ അവളെ ഒന്ന് നോക്കിയിട്ട് കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോയി.അവൾക്ക് അപ്പോൾ മനസ്സിന് വല്ലാത്ത വേദന തോന്നി.കൈയിൽ നിന്നും ചോര ഒഴുകുന്നത് ഒന്നും കാര്യമാക്കാതെ അവൾ വീണ്ടും ചില്ലുകൾ പിറക്കി വേസ്റ്റ് ബിന്നിലേക്ക് ഇട്ടു.വേദന കാരണം അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു അപ്പോൾ.

കുഞ്ഞിനെ താഴെ ജാനകിയമ്മയുടെ കൈയിൽ കൊടുത്തിട്ട് ഫസ്റ്റ്എയ്ഡ് ബോക്സും ആയി റൂമിലേക്ക് വന്ന ശരത് കാണുന്നത് ചോര ഒഴുകുന്ന ആ കൈയും വെച്ച് വീണ്ടും ചില്ലുകൾ പെറുക്കി വേസ്റ്റ് ബിന്നിലേക്ക് ഇടുന്ന ഗായുവിനെ ആണ്.

ഗായത്രി.... ശരത് ദേഷ്യത്തോടെ ഉറക്കെ വിളിച്ചു.

ശരത്തിന്റെ ഗായത്രി എന്നുള്ള ദേഷ്യത്തോടെയുള്ള വിളി കേട്ടതും ഗായുവിന്റെ മുറിവിലേക്ക് ഒന്നുടെ ചില്ല് കൊണ്ടു.അത്‌ കൂടെ കണ്ടതും പെട്ടെന്ന് ശരത് അവളുടെ കൈയിൽ പിടിച്ച് എഴുനേൽപ്പിച്ച് അവളെ ബെഡിലേക്ക് ഇരുത്തി.

ശരത് അവളോട് ഒന്നും മിണ്ടാതെ മുറിവ് ക്ലീൻ ചെയ്ത് മരുന്ന് വെച്ചുകൊണ്ടിരുന്നു.

സോറി... ഞാൻ അറിയാതെ

മതി നിർത്ത്... ഗായു പറഞ്ഞ് മുഴുവൻ ആകും മുമ്പ് തന്നെ ശരത്തിന്റെ ദേഷ്യത്തോടെയുള്ള ഒച്ച അവിടെ മുഴങ്ങി.

ഞാൻ...

ഗായത്രി നിന്നോടാ പറഞ്ഞത് നിർത്താൻ ശരത് അവളെ ദേഷ്യത്തോടെ നോക്കികൊണ്ട് പറഞ്ഞു.

നിന്നോട് ഞാൻ പറഞ്ഞോ ഇവിടെ പൊട്ടി കിടക്കുന്നത് ഒക്കെ ക്ലീൻ ആകാൻ.
ഏഹ് പറഞ്ഞോന്ന്?
അവൻ ദേഷ്യത്തോടെ അവളുടെ മുറിഞ്ഞ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട് ചോദിച്ചു.

ഗായു ആണെങ്കിൽ വേദന കാരണം ഒന്നും മിണ്ടാതെ കണ്ണ് അടച്ച് ഇരിക്കുവാണ് ഒപ്പം അവളുടെ മറ്റേ കൈ ബെഡ് ഷീറ്റിൽ മുറുക്കെ പിടിച്ചിട്ടുണ്ട്.

അരോടുള്ള വാശി തീർക്കാൻ വേണ്ടിട്ടാ നീ ഈ മുറിഞ്ഞ കൈയും വെച്ച് കൊണ്ട് വീണ്ടും അത്‌ എടുത്തോണ്ട് ഇരുന്നേ ഏഹ്...
അവൾ ഒന്നും മിണ്ടാതെ കണ്ണടച്ച് ഇരിക്കുന്നത് കണ്ട് അവൻ ഒന്നുകൂടെ അവളുടെ കൈയിൽ മുറുക്കെ പിടിച്ചിച്ചുകൊണ്ട് ചോദിച്ചു.

പെട്ടെന്ന് ശരത്തിന്റെ കൈയിലൂടെ എന്തോ ഒഴുകുന്നത് പോലെ തോന്നി അവൻ കൈയിലേക്ക് നോക്കിയപ്പോഴാണ് താൻ ഇത്രയും നേരം അവളുടെ മുറിഞ്ഞ കൈയിൽ ആണ് പിടിച്ച് ഞെക്കിയിരുന്നതെന്ന് അവന് മനസ്സിലായത്.അവൻ പെട്ടെന്ന് തന്നെ അവളുടെ കൈയിലെ പിടി വിട്ട് ഗായുവിനെ നോക്കി അപ്പോഴും അവൾ കണ്ണടച്ച് തന്നെ ഇരിക്കുവായിരുന്നു ഒപ്പം അവളുടെ കണ്ണിൽ നിന്നും കണ്ണുനീരും ഒഴുകുന്നുണ്ട്.

അവൻ ഒന്നും മിണ്ടാതെ വേഗം അവളുടെ മുറിവിൽ മരുന്ന് വെച്ചുകൊടുത്തിട്ട് താഴേക്ക് പോയി.

ശരത് പോയതറിഞ്ഞിട്ടും ഗായു കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു.കുറച്ച് കഴിഞ്ഞ് അവൾ എഴുനേറ്റ് പോയി മുഖം കഴുകി ബെഡിൽ വന്ന് കിടന്നു.യാത്ര ഷീണം കാരണം ഗായു പെട്ടെന്ന് തന്നെ ഉറങ്ങിയിരുന്നു.

ഗായുവിന്റെ അടുത്തെന്ന് പോയ ശരത് നേരെ പോയത് ജാനകിയമ്മയുടെ അടുത്തേക്കാണ്.ഈ വീട് വെച്ചതുമുതൽ ഇവിടെ ജോലിക്ക് നൽകുന്നതാണ് ജാനകി.

ജാനകിയമ്മേ കുഞ്ഞ് ഉറങ്ങിയോ ശരത് അവരുടെ റൂമിലേക്ക് ചെന്ന് ചോദിച്ചു.

ആഹ് ഉറങ്ങി സാർ.

എന്നാ ഞാൻ റൂമിലേക്ക് കൊണ്ടുപോയിക്കൊള്ളാം ശരത് കുഞ്ഞിനെ എടുക്കാനായി റൂമിന് അകത്തേക്ക് കയറി.

ഏയ്‌ അത്‌ കുഴപ്പമില്ല കുഞ്ഞ് ഇന്ന് ഇവിടെ കിടന്നോട്ടെ സാർ റൂമിലേക്ക് പൊയ്ക്കോ.

ശരത് കുഞ്ഞിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് കുഞ്ഞിന് ശെരിക്ക് പുതപ്പിച്ച് കൊടുത്തിട്ട് ഗായു കിടക്കുന്ന റൂമിലേക്ക് പോയി.

ഒരു കുഞ്ഞിനെപോലെ ബെഡിൽ ചുരുണ്ട് കൂടി കിടക്കുന്ന ഗായുവിനെ കണ്ടതും അവന് വല്ലാതെ വിഷമം തോന്നി.ശർത് ഗായുവിന്റെ അടുത്ത് ചെന്ന് കിടന്നു അവളുടെ നെറ്റിയിൽ അവൾ അറിയാതെയുള്ള അവന്റെ ആദ്യ ചുംബനം നൽകി അവളെ ചേർത്തുപിടിച്ച് അവനും ഉറങ്ങി.

***

രാവിലെ ആദ്യം എഴുന്നേറ്റത് ശരത് ആയിരുന്നു തന്റെ നെഞ്ചിൽ തലവെച്ച് കിടക്കുന്നവളെ കണ്ട് അവന് ഗായുവിനോട് വല്ലാതെ വാത്സല്യം തോന്നി.അവളുടെ മുടിയിലൂടെ പതിയെ തലോടി അവളുടെ നെറ്റിയിൽ ഒരു കുഞ്ഞ് ഉമ്മയും നൽകി അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി എഴുനേറ്റ് വേറെ റൂമിലേക്ക് പോയി.അതോടൊപ്പം ജാനകിയമ്മയോട് റൂമിൽ വന്ന് നിലത്ത് കിടക്കുന്ന ചില്ലുകൾ ഒക്കെ മാറ്റി ഒന്ന് ക്ലീൻ ആകാൻ പറയാനും അവൻ മറന്നില്ല.

കുറച്ച് കഴിഞ്ഞ് ഗായു എഴുന്നേറ്റപ്പോൾ അവൾ ആദ്യം നോക്കിയത് തന്റെ അടുത്ത് ശരത് ഉണ്ടോ എന്നാണ്.ശരത് ഇന്നലെ തന്റെ അടുത്ത് തന്നെ ചേർത്ത് പിടിച്ച് കിടക്കുന്നതായി അവൾ സ്വപ്നം കണ്ടിരുന്നു അതാണ് ഗായു ബെഡിലേക്ക് നോക്കിയത്.
പക്ഷെ ബെഡിൽ ശരത്തിനെ കാണാതെ വന്നതും അവൾക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി.ഒപ്പം ഇന്നലെത്തെ കാര്യങ്ങൾ ഒക്കെ ഓർത്തപ്പോ അവളുടെ സങ്കടം കൂടി.

ഗായു വേഗം എഴുനേറ്റ് ഇന്നലെ ഡ്രൈവർ കൊണ്ട് വെച്ച ബാഗിൽ നിന്നും ഡ്രസ്സ്‌ എഴുക്കാനായി ബാഗ് തുറന്നപ്പോൾ അവൾ യൂസ് ചെയ്തോണ്ട് ഇരുന്ന ഒരു ഡ്രെസ്സും അതിൽ ഇല്ല.ബാഗിൽ ആകെ ഉള്ളത് കുറച്ച് സാരിയും പിന്നെ പലാസയും ടീഷർട്ടും ചുരിദാറും മാത്രമാണ്.ഗായു കുഞ്ഞുനാൾ മുതലേ പട്ട് പാവാടയും ദവാണിയും ഒക്കെയാണ് യൂസ് ചെയ്തിരുന്നത്.
അതുകൊണ്ട് അവൾക്ക് ഇങ്ങനെയുള്ള ഡ്രെസ്സിനോട് ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല.

സാരീ ഉടുത്ത് നടന്നാൽ ചൂട് എഴുക്കും പിന്നെ എന്ത് ഡ്രസ്സ്‌ ഇടും എന്ന് ആലോചിച് ഇരുന്നപ്പോഴാണ് ശരത് റൂമിലേക്ക് കയറി വന്നത്.

അവൾ പക്ഷെ അവൻ വന്നിട്ടും അവനെ നോക്കാതെ തല താഴ്ത്തി നില്കുവാണ്. ഗായുവിന് ശരത്തിനോട് ഡ്രെസ്സിന്റെ കാര്യം ചോദിക്കാണെന്ന് ഉണ്ടെങ്കിലും അവൻ എന്തെങ്കിലും പറഞ്ഞാലോ എന്ന് ഓർത്ത് അവൾ ഒന്നും മിണ്ടാതെ നിന്നു.

ഗായുവിന്റെ ബാഗും പിടിച്ചുള്ള നിൽപ്പ് കണ്ടപ്പോഴേ ശരത്തിന് കാര്യം പിടികിട്ടിയിരുന്നു.ശരത് പതിയെ ഗായുവിന്റെ പുറകിലായി ചെന്ന് നിന്നു.

എന്തെ എന്തെങ്കിലും എടുക്കാൻ മറന്നോ ഗായുവിന്റെ ചെവിയോരം ചേർന്ന് നിന്നുകൊണ്ട് ശരത് ചോദിച്ചു.പെട്ടെന്ന് ഗായു വേഗം അവനിൽ നിന്നും മാറി.

എന്തെ എന്റെ ഭാര്യക്ക് എന്നെ പേടി ആണോ അവൻ അവളുടെ തോളിൽ താടി കുത്തി അവളെ ചുറ്റിപിടിച്ചുകൊണ്ട് ചോദിച്ചു.

എന്നിട്ടും അവൾ ഒന്നും മിണ്ടാതെ നില്കുന്നത് കണ്ട് അവൻ അവളിൽ നിന്നും അകന്ന് മാറി ഗായുവിന്റെ കൈയിൽ നിന്നും ബാഗ് മേടിച് അതിൽ നിന്നും ഒരു ടീഷർട്ടും പലാസയും എടുത്ത് അവളുടെ കൈയിൽ കൊടുത്തു.

വേഗം പോയി ഫ്രഷ് ആയിട്ട് താഴേക്ക് വാ.അവളോട് ചേർന്ന് നിന്ന് അത്‌ പറഞ്ഞിട്ട് ശരത് റൂമിന് പുറത്തേക്ക് പോയി.


                                                  തുടരും.....
സഖി🧸🦋
നിനക്കായ് മാത്രം💜(പാർട്ട്‌:12)

നിനക്കായ് മാത്രം💜(പാർട്ട്‌:12)

4.7
10935

വേഗം ഫ്രഷ് ആയിട്ട് താഴേക്ക് വാ.അവളോട് ചേർന്നുനിന്ന് അത്‌ പറഞ്ഞിട്ട് ശരത് റൂമിന് പുറത്തേക്ക് പോയി.ഗായു കൈയിൽ ഇരിക്കുന്ന ഡ്രസ്സിലേക്ക് കുറച്ച് നേരം നോക്കി നിന്നിട്ട് ഫ്രഷ് ആകാനായി കയറി.ഫ്രഷ് ആകുന്ന സമയത്താണ് ഗായുവിന് ഇന്നലെ ശരത്തിന്റെ കൈയിൽ ഒരു കുഞ്ഞ് ഇരുന്നത് ഓർമ വന്നത്.ആദ്യം ഫോട്ടോയിൽ ഉള്ള പെണ്ണ് ഇപ്പോൾ കുഞ്ഞ്. ഇനി ആ പെണ്ണും കുഞ്ഞും... അത്രയും ആലോചിച്ചപ്പോഴേക്കും അവൾക്ക് എന്തോ പോലെത്തോന്നി അവൾ വേഗം കുളിച്ച് ഡ്രെസ്സും മാറി റൂമിന് പുറത്തേക്ക് ഇറങ്ങി.ഗായു റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശരത് ഓഫീസിൽ പോവാൻ റെഡിയായി വേറെ റൂമിൽ നിന്നും പുറത്തേക്ക്