Aksharathalukal

അവൾ (part 4)

ഞാൻ തിരിഞ്ഞുനോക്കി..... അമ്മ ആണ്.... നീ ഇത് എന്താ അവിടെ ചെയ്യുന്നേ അമ്മമ്മ ഇപ്പോ വരും വേഗം ഇങ്ങോട്ട് വാ......

അമ്മ എന്നെ വലിച്ചുകൊണ്ടുപോയി മുത്തച്ഛൻ എന്റെ മുഖത്ത് നോക്കി എന്തോപറയാൻ ശ്രേമിക്കുന്നുണ്ടായിരുന്നു. അത് ഒന്ന് കാണാൻപോലും സമ്മതിക്കാതെ അമ്മ എന്നെയും കൊണ്ട് അവിടെനിന്നും പോയി......
നിനക്ക് ഇത് എന്താ ആദി...... ആരും ആ റൂമിൽ കയറരുതെന്ന് അമ്മമ്മ പറഞ്ഞത് മറന്നോ നീ.....
കയറിയതും പോരാഞ്ഞിട്ട് അവിടെ എന്താനീ നോക്കികൊണ്ടിരുന്നത്.
അമ്മേ, ഞാൻ മുത്തച്ഛൻ ഗ്ലാസ് തട്ടിയപ്പോ.....
അത് എടുക്കാൻ.......

നീ ഒന്നും പറയണ്ട ഇനി ഇങ്ങനെ ഉണ്ടാവരുത്, ഇത് വരെ നിന്നെ ഞാൻ തല്ലിയിട്ടില്ല.. അത് വെറുതെ തെറ്റിക്കാൻ നിൽക്കണ്ട നീ.... കേട്ടോ....
ഉം...... എനിക്ക് ബോറടിച്ചിട്ടാ ഞാൻ അവിടെക്ക് പോയത്.... അല്ലാതെ അമ്മമ്മ പറഞ്ഞത് തെറ്റിക്കാൻ വേണ്ടിട്ടല്ല....
ബോറടി മാറ്റാൻ നിനക്ക് ഇവിടെ വേറെ എത്ര സ്ഥലമുണ്ട് പോവാൻ.. അവിടേക്ക് പോവാൻ നിൽക്കണ്ട കേട്ടല്ലോ.....
ഉം... ശരി.

ഇതും പറഞ്ഞുകൊണ്ട് അമ്മ താഴേക്ക് പോയി. എനിക്ക് ഒരുപാട് വിഷമമായി അമ്മ എന്നെ വഴക്ക് പറഞ്ഞത്.... പക്ഷെ ആ വേദനയെയും തള്ളിമാറ്റികൊണ്ട് എന്റെ മനസ്സിലേക്ക് ആ കാര്യം പിന്നെയും ഓർമ്മ വന്നു. എന്തായിരുന്നു അത്?..... ആ പെട്ടിയിൽ എന്താവും....? മുത്തച്ഛൻ എന്താണ് എന്നോട് പറയാൻ ശ്രേമിച്ചത്...? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ഒരുപാട് പ്രാവശ്യം ഉരുവിട്ടുകൊണ്ടിരുന്നു.
എങ്ങനെയും ആരും കാണാതെ ആ പെട്ടി തുറക്കണം അതിൽ എന്താണെന്നറിയണം ഇതായി പിന്നെ എന്റെ മനസ്സിൽ, അതിനുവേണ്ടി പരിശ്രേമിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

അമ്മമ്മ അറിയാതെ എങ്ങനെയും അവിടെ കയറണം അതെടുക്കണം. അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്നുപോയി ഇത് വരെ ഞാൻ അമ്മമ്മയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ എനിക്ക് മനസ്സിലായി ഉച്ചകഴിഞ്ഞ് ഒരു 3മണിവരെ ആ റൂമിൽ ആരും ഉണ്ടാവില്ല എല്ലാവരും ഊണുകഴിഞ്ഞുള്ള മയക്കത്തിലായിരിക്കും അപ്പോൾ തന്നെ അവിടെ കയറാമെന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ എല്ലാംകൊണ്ടും എനിക്ക് അനുയോജ്യമായ ഒരു ദിവസം ഞാൻ തിരഞ്ഞെടുത്തു. ഊണുകഴിഞ്ഞ് അവർ എല്ലാവരും ഉറങ്ങാനായി ഞാൻ കാത്തിരുന്നു.
ഒടുവിൽ ആ നേരം വന്നെത്തി എല്ലാവരും ഉറങ്ങി എന്ന് ഉറപ്പുവരുത്തി ഞാൻ ആ മുറിയുടെ മുമ്പിൽ എത്തി എന്തോ ഇന്നത്തെ ദിവസം എനിക്ക് വിധിക്കപ്പെട്ടപോലെ ഒരു ശബ്ദങ്ങളുമില്ലാതെ തറവാടിന്റെ അകത്തളങ്ങളിൽ നിശബ്ദത തളംകെട്ടിക്കിടന്നു. മുറിയിൽ നിന്നുള്ള ഒരു ചെറിയ ശബ്ദം പോലും എനിക്ക് തിരിച്ചറിയാൻ പറ്റുന്നവിധത്തിൽ നിശബ്ദതമായിരുന്നു അവിടം.
സമയം കളയാതെ ഞാൻ മുത്തച്ഛന്റെ മുറിയിൽ കയറി. ആ പെട്ടി എടുത്തു.
ആാാ.... ച്ചി.... എന്റെമോ ഇത് ഏത് കാലത്തുള്ളതാ... അന്നത്തെ പൊടി അതുപോലെ തന്നെ ഇതിലുണ്ട്. അവിടെ നിന്ന് പെട്ടി തുറന്നാൽ ശെരിയാവില്ല എന്ന് എനിക്ക് തോന്നി ഞാൻ വേഗം തറവാടിന്റെ പിന്നാമ്പുറത്തുള്ള ഒരു വലിയ ആൽമരച്ചുവട്ടിൽ പോയി ഇരുന്നു.......

പെട്ടിയുടെ മുകളിലുള്ള പൊടി ഒക്കെ തട്ടി ഞാൻ പെട്ടി തുറക്കാനായി ഒരുങ്ങി...... പെട്ടെന്ന് ഒരു ശബ്ദം വരാൻ തുടങ്ങി. കേട്ടാൽ ആളുകളെ പേടിപ്പെടുത്തുന്ന വിധത്തിലുള്ള മുളയുടെ ഒരു അജ്ഞാതമായ സംഗീതം. ആ ശബ്ദം കൂടികൂടി വന്നു. ഒപ്പം ചിലങ്കയണിഞ്ഞ്  നടക്കുന്നതുപോലെയുള്ള ചീവീടിന്റെ ശബ്ദം, ഈ ഒച്ചകൾ അതുവരെ എന്നിൽ ഇല്ലായിരുന്ന ഒരു വികാരത്തെ തട്ടിയുണർത്തി. ഭയം...... എന്തുവന്നാലും ഈ പെട്ടി തുറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..... അത് ഒരു lock കൊണ്ട് പൂട്ടിവെച്ചിരിക്കുകയായിരുന്നു. ഞാൻ ഒരു കല്ലെടുത്ത് അത് തല്ലിപൊട്ടിച്ചു.... പതിയെ ഉണ്ടായിരുന്ന മുളയുടെ സംഗീതം ഒരു പൊട്ടികരച്ചിലായി മാറുന്നതുപോലെ എനിക്ക് തോന്നി. മാനത്ത്  കറുത്തമേഘങ്ങൾ ഇരുണ്ടുകൂടിനിന്നു.....
ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ ആ പെട്ടി തുറന്നു.......

        


            (തുടരും )