Aksharathalukal

Aksharathalukal

പന്തൽ

പന്തൽ

4.5
331
Tragedy Classics Love Abstract
Summary

കണ്ണൻ യാത്ര പോവാനുള്ള അവസാന തയ്യാറെടുപ്പുകൾ നടത്തുകയാണ്. യാത്ര അയക്കാൻ വന്നവരോട് കുശലം പറയുന്ന തിരക്കിലാണ് അച്ഛൻ ദാമോദരൻ. ഓടിട്ട വീടല്ലേ, കോലായിൽ നിന്നുള്ള സംസാരം അടുക്കളമുറ്റം വരെയും കേൾക്കാം. കണ്ണൻ പോയി കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞു. വാങ്ങിയ സ്ഥലത്ത് തറ കെട്ടിയിട്ട് പോരാമെന്ന് പറഞ്ഞിട്ട് കേൾക്കാതെ അമ്മയെ കാണാനുള്ള പൂതി മൂത്ത് അവനിങ്ങോട് ചാടിപ്പോന്നു. ആ തറയുടെ പണി കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഒരു പന്തലിട്ട് താലിയും കെട്ടി പോകാമായിരുന്നു അവന്. ഏട്ടൻ കെട്ടിക്കൊണ്ടുവന്നത് ഈ വീട്ടിലേക്ക് അല്ലേ, നിനക്കും ഇങ്ങോട്ട് കെട്ടിക്കൊണ്ടോന്നൂടേ എന്ന് ചോദിച