Aksharathalukal

നൂപുരധ്വനി 🎼🎼 (12)

\"രുദ്രവേണി. കെ - ഫസ്റ്റ് ഇയർ ബി.എ മലയാളം \"
ആ പേരിലേക്ക് ഒരു നിമിഷം നോക്കിയിട്ട് ബാലു ഇനമേതെന്ന് നോക്കി..
\"ഭരതനാട്യം \"
അവന്റെ കണ്ണുകൾ വിടർന്നു...
\"എന്റെ പെണ്ണ് ഡാൻസും ചെയ്യുമോ?\"
അവന് സന്തോഷം തോന്നി...

അപ്പോഴാണ് ബാലുവിന്റെ മൊബൈലിലേക്ക് മെസ്സേജ് വന്നത്...
\"ഡാ.. ഞാനേ എന്റെ പെണ്ണിനെ കണ്ടിട്ട് വരാം ട്ടോ..\"
മൊബൈൽ പോക്കറ്റിലിട്ട് ബാലു എഴുന്നേറ്റു...
\"മ്മ്.. മ്മ്.. നടക്കട്ടെ.. പിന്നേ അവിടെത്തന്നങ് കൂടരുത്... ഇവിടെ പിടിപ്പത് പണിയുള്ളതാ.\"
\"യെസ് ബോസ് \"
രാഹുൽ പറഞ്ഞത് കേട്ട് ഒന്ന് സല്യൂട്ട് അടിച്ചിട്ട് ബാലു പുറത്തേക്ക് നടന്നു... ഒരു ചിരിയോടെ അവനെ നോക്കി നിന്നിട്ട് രാഹുൽ ജോലികളിലേക്ക് തിരിഞ്ഞു...

ബാലു ലൈബ്രറിയിലെത്തുമ്പോൾ പെണ്ണവിടെ പതിവ് പോലെ പുസ്തകം തിന്നുന്നുണ്ട്...ഒരു നിമിഷം അവളെ നോക്കി നിന്നിട്ട് അവൻ അവൾക്ക് മുൻപിൽ പോയി നിന്നു... ആരോ വന്നതറിഞ്ഞു മുഖമുയർത്തിയ ചിന്നു അവനെ കണ്ട് പുഞ്ചിരിച്ചു... അവളുടെ കണ്ണുകളിലിപ്പോൾ തന്നെ കാണുമ്പോൾ പേടിയോ പകപ്പോ ഇല്ലെന്നത് അവനെ ഏറെ സന്തോഷിപ്പിച്ചു....

\"താൻ ഡാൻസ് ചെയ്യും ല്ലേ?\"
അവൻ ചോദിച്ചു...
\"ഉവ്വ്.. ഭരതനാട്യം മാത്രം... ഞാൻ മാത്രല്ല. എന്റെ  സിസ്റ്ററും...\"
അവൾ പറഞ്ഞു..
\"ആഹാ.. തനിക്ക് സിസ്റ്ററുണ്ടോ... ഇത് വരെ ചോദിച്ചില്ല.. തന്റെ വീട്ടിലാരൊക്കെയുണ്ട്..\"
മേശയിലേക്ക് കൈ കുത്തി നിന്നവൻ ചോദിച്ചു...

\"അച്ഛൻ ചേച്ചി അമ്മാവൻ അമ്മായി...\"
\"അമ്മ? \"
അവനത് മടിച്ച് മടിച്ചാണ് ചോദിച്ചത്...
\"എന്നെ പ്രസവിച്ച ഉടനെ മരിച്ചു പോയി..\"
കണ്ണുകൾ നനഞ്ഞു കൊണ്ടവൾ പറഞ്ഞു...
അവനും വല്ലാതെയായി....
\"സോറി.. താൻ സങ്കടപ്പെടല്ലേ...\"
\"ഏയ്.. ബാലുവേട്ടൻ സോറിയൊന്നും പറയണ്ട... നിക്ക് സങ്കടോന്നൂല്ലാ \"
അവൾ കണ്ണുകൾ തുടച്ച് പറഞ്ഞു...
ആദ്യമായി അവളുടെ നാവിൽ നിന്നും ബാലുവേട്ടൻ എന്ന വിളി കേട്ടപ്പോൾ ശരീരത്തിലൂടെയൊരു മിന്നൽ കയറിപ്പോയത് പോലെ തോന്നി ബാലുവിന്...

\"എന്തായാലും ഡാൻസ് അടിപൊളിയാവണം ട്ടോ... ഭരതനാട്യത്തിന് പൊതുവേ എപ്പോഴും ടഫ് കോമ്പറ്റീഷൻ ഉണ്ടാകും. നമുക്ക് ഫസ്റ്റടിക്കണം...\"
അവളൊന്ന് പുഞ്ചിരിച്ചു...
\"രണ്ട് ദിവസല്ലേ ഉള്ളൂ ഫെസ്റ്റിന്..ഇനിയിപ്പോ തിരക്കായിരിക്കും... നന്നായിട്ട് പ്രാക്ടീസ് ചെയ്യ്.. All the best..\"
അവൻ അവൾക്ക് നേരെ വലം കൈ നീട്ടി... അവൾ കുറച്ച് മടിച്ചാണ് അവന്റെ കയ്യിൽ കൈ ചേർത്തത്... അവന്റെ ഉള്ളം കയ്യിലെ ചൂട് തന്റെ തണുത്ത കയ്യിലേക്ക് അലിയുമ്പോൾ അവളൊരു നിമിഷമാ അനുഭൂതിയിൽ ലയിച്ചു നിന്നു പോയി...
\"Thank you \"
പിന്നെ പെട്ടെന്ന് പറഞ്ഞുകൊണ്ട് കൈ പിൻവലിച്ചു...പക്ഷേ താൻ സ്പർശിച്ച നിമിഷത്തിൽ അവളുടെ മുഖത്ത് മിന്നി മാഞ്ഞു പോയ ഭാവം ബാലു വ്യക്തമായി കണ്ടിരുന്നു...അവന്റെ ചുണ്ടിൽ അവൾ കാണാതെയൊരു കള്ളച്ചിരി വിരിഞ്ഞു..

\"എന്നാ പോട്ടെ.. ഫെസ്റ്റിന് കാണാം.. ബൈ \"
അവനൊരു ചിരിയോടെ പുറത്തേക്ക് പോയി..അവൻ പോയതും അവൾ തന്റെ വലം കൈപ്പത്തിയിലേക്ക് നോക്കി.. പിന്നെയൊന്ന് തല കുടഞ്ഞ് പുസ്തകത്തിലേക്ക് കണ്ണ് നട്ടു...


പിന്നെ രണ്ട് ദിവസം ഫെസ്റ്റിന്റെ ഒരുക്കങ്ങളിൽ ബാലുവും.. ചക്കിക്കൊപ്പം ഡാൻസ് പ്രാക്ടീസിൽ ചിന്നുവും തിരക്കിലായി..

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കോളേജ് ഫെസ്റ്റിന് പി. ജിക്കാരുടെ ഗംഭീരമായൊരു സ്വാഗതനൃത്തത്തോടെ തുടക്കമായി...

പിന്നീട് ഉദ്ഘാടനചടങ്ങിന് ശേഷം വിവിധ വേദികളിലായി പലപല ഇനങ്ങളിൽ മത്സരങ്ങൾ ആരംഭിച്ചു... ആദ്യദിവസം സാഹിത്യ മത്സരങ്ങളും സംഗീത മത്സരങ്ങളുമാണ് അരങ്ങേറിയത്... ബാലു ലളിതസംഗീതത്തിനും പ്രസംഗത്തിനും പ്രബന്ധരചനയ്ക്കും മത്സരിച്ചപ്പോൾ രാഹുൽ കീബോർഡ് മത്സരത്തിൽ പങ്കെടുത്തു...ഇതിനോടകം രാഹുലിനോട് കൂട്ടായത് കൊണ്ട് കീബോർഡ് മത്സരത്തിനും ബാലുവിന്റെ ലളിതസംഗീതത്തിനും ചിന്നുവൊരു കാണിയായി... പതിവ് പോലെ ബാലുവിന്റെ സ്വരമാധുരിയിൽ ലയിച്ചു പോയിരുന്നു ചിന്നു... അത്‌ കണ്ട് ബാലുവും സന്തോഷത്തോടെ ആസ്വദിച്ചാണ് പാടിയത്...

പിറ്റേന്ന് നൃത്തമത്സരങ്ങളിലെ സിംഗിൾ ഐറ്റംസ് ആയിരുന്നു നിശ്ചയിച്ചിരുന്നത്...
രാവിലെ തന്നെ ചിന്നു എഴുന്നേറ്റ് കുളിച്ച് തയ്യാറായി..ഉച്ചയ്ക്ക് ശേഷമാണ് ഭരതനാട്യ മത്സരങ്ങൾ... നോക്കുമ്പോൾ ചക്കി മൂടിപ്പുതച്ചു കിടപ്പുണ്ട്...പതിവുള്ള മടിയാണെന്ന് കരുതി ചിന്നു അവളുടെ പുതപ്പ് വലിച്ചു മാറ്റി... പക്ഷെ അപ്പോഴാണ് കൂനിക്കൂടി കിടന്നു വിറയ്ക്കുന്ന ചക്കിയെ കാണുന്നത്... ഒരു നിമിഷം ചിന്നു സ്ഥബ്ധയായി നിന്നു പോയി...

\"ചക്കീ.. ഡാ.. എന്താ പറ്റിയേ... എന്താ ഇങ്ങനെ വിറയ്ക്കണേ...\"
ചിന്നു ചക്കിയുടെ അടുത്തിരുന്ന് ആധിയോടെ ചോദിച്ചു.... കയ്യിലും നെറ്റിയിലും തൊട്ടപ്പോഴുണ്ട് പൊള്ളുന്ന ചൂട്...അവൾ ഞെട്ടി കൈ മാറ്റി.. പിന്നെ എഴുന്നേറ്റ് പുറത്തേക്കോടി.. നേരെ പോയി വാർഡനോട്‌ കാര്യം പറഞ്ഞു... വാർഡൻ വേഗമൊരു ക്ലിനിക്കിലേക്ക് വിളിച്ചു...പത്തു മിനിറ്റിനുള്ളിൽ ഒരു ലേഡീ ഡോക്ടർ ഹോസ്റ്റലിലെത്തി.. അവർ ചക്കിയെ പരിശോധിച്ച് ഒരു ഇൻജെക്ഷൻ എടുത്തു...കുറച്ച് മരുന്നുകൾ എഴുതിക്കൊടുത്തിട്ട് അവർ പുറത്തേക്ക് പോയി... ചിന്നു ചക്കിയുടെ അടുത്ത് തളർന്നിരുന്നു... ചക്കി ഇൻജെക്ഷന്റെ മയക്കത്തിലാണ്...അവളെ നോക്കിയിരിക്കും തോറും ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു തൂവി...വാർഡൻ സ്റ്റാഫിനെ വിട്ട് മരുന്നുകൾ വാങ്ങി ചിന്നുവിനെ ഏൽപ്പിച്ചു...അവളത് മാറ്റി വച്ച് 
ചക്കിയെ നോക്കി അടുത്ത ബെഡ്‌ഡിലേക്ക് കിടന്നു....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് ചക്കിക്ക് ബോധം തെളിഞ്ഞത്... കണ്ണ് വലിച്ചു തുറന്നപ്പോൾ ആദ്യം കണ്ടത് തന്നെ നോക്കി കിടക്കുന്ന ചിന്നുവിനെയാണ്... അവളുടെ കലങ്ങിയ കണ്ണുകളിൽ നിന്ന് തന്നെ അവൾ കരയുകയായിരുന്നുവെന്ന് ചക്കിക്ക് മനസ്സിലായി... കുറച്ച് സമയം വേണ്ടി വന്നു ചക്കിക്ക് കാര്യങ്ങൾ ഓർത്തെടുക്കാൻ... വയ്യെങ്കിലും ബദ്ധപ്പെട്ട് ചക്കി എഴുന്നേറ്റ് ചുവരിലേക്ക് ചാരിയിരുന്നു...

അവളെഴുന്നേൽക്കുന്നത് കണ്ടതും ചിന്നു ചാടിപ്പിടഞ്ഞെഴുന്നേറ്റ് ചക്കിക്കരികിൽ ചെന്നിരുന്നു... ചക്കി നന്നായി വിയർത്തിരുന്നു... ചിന്നു തന്റെ ഷോളുയർത്തി ചക്കിയുടെ മുഖം തുടച്ചു കൊടുത്തു... ചിന്നുവിന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു...അല്ലെങ്കിലും പണ്ട് മുതലേ അങ്ങനെയാണ്.. ചക്കിക്ക് ഒരസുഖം വന്നാൽ.. അല്ലെങ്കിൽ എവിടെയെങ്കിലും വീണ് ചക്കിയുടെ കയ്യോ കാലോ മുറിഞ്ഞാൽ കരയുന്നത് മുഴുവൻ ചിന്നുവായിരിക്കും.. ചക്കിയോർത്തു...

\"ഡീ.. പെണ്ണേ.. എനിക്കൊരു പനി വന്നേനാണോ നീയിങ്ങനെ കിടന്ന് കരയുന്നത്...\"
പറ്റുന്നത്ര ഉഷാറോടെ ചക്കി ചോദിച്ചു...
\"ഞാൻ... പേടിച്ചു പോയി... കിടന്ന് വിറയ്ക്കായിരുന്നു... പേടിച്ചു പോയി ചക്കീ\"
ചിന്നു കരച്ചിലിന്റെ വക്കിലെത്തി..
\"അയ്യേ.. എന്റെ ചിന്നുപ്പെണ്ണ് കരയല്ലേ... എന്നെ നോക്കിയേ.. ഇപ്പോ എന്തെങ്കിലും കുഴപ്പമുണ്ടോന്ന്.. ഇല്ലല്ലോ... \"
\"ഇല്ല.. നിനക്ക് നല്ല ക്ഷീണമുണ്ട്... ഞാൻ... ഞാൻ പോയി കുറച്ച് ഫുഡ്‌ എടുത്തിട്ട് വരാം.. നിനക്ക് കഴിക്കാൻ മരുന്നുണ്ട്..\"

ചിന്നു എഴുന്നേറ്റ് പുറത്തേക്ക് പോകുന്നത് കണ്ട് ചക്കിയൊന്ന് ചിരിച്ചു... പെട്ടെന്നെന്തോ ഓർത്ത് ഞെട്ടി ചക്കി ക്ലോക്കിലേക്ക് നോക്കി... മണി പതിനൊന്ന്..
\"ദൈവമേ.. കോളേജ് ഫെസ്റ്റ്...\"
ചക്കി തലയ്ക്കു കൈ കൊടുത്തു...
അപ്പോഴേക്കും ചിന്നു പ്രാതലും കൊണ്ട് വന്നിരുന്നു...
\"ചക്കീ.. ഇത് കഴിക്ക്...\"
ചിന്നു കൊണ്ടു വന്ന ഇഡ്ഡലി പൊട്ടിച്ച് ചട്ണിയിൽ മുക്കി ചക്കിക്ക് നേരെ നീട്ടി... ചക്കി ചിന്നുവിന്റെ കയ്യിൽ കയറിപ്പിടിച്ചു.. ചിന്നു മനസ്സിലാവാതെ പുരികം ചുളിച്ചവളെ നോക്കി...

\"അതേ.. മോള് വേഗം കോളേജിലേക്ക് പോകാൻ നോക്ക്... ഇപ്പോ പോയാലെ മേക്കപ്പൊക്കെ കഴിഞ്ഞ് സമയത്തിന് സ്റ്റേജിൽ കേറാൻ പറ്റൂ...\"
\"നീയിതെന്തായീ പറയണേ ചക്കീ.. നീയില്ലാതെ ഞാനെന്തിനാ കോളേജിൽ പോണേ...\"
\"അത്‌ കൊള്ളാം... നമ്മളേ ഗ്രൂപ്പ്‌ ഡാൻസിനല്ല പേര് കൊടുത്തത്.. സിംഗിളിനാ... എനിക്കെന്തായാലും ഈ അവസ്ഥയിൽ ഡാൻസ് ചെയ്യാൻ പറ്റില്ല... പക്ഷെ നീ പോയെ പറ്റൂ.. \"

\"ചക്കീ.. ഞാൻ.. ഞാൻ പോണില്ല... നിന്നെ ഇവിടെ ഒറ്റക്കാക്കി ഞാൻ പോവില്ല...\"
ചിന്നു വാശി പിടിച്ചു...
\"ഡീ പെണ്ണേ... ഇന്നലെ അച്ഛൻ കോസ്‌റ്റ്യുംസ് കൊണ്ട് തരാൻ വന്നപ്പോ പറഞ്ഞത് ഓർമ്മയില്ലേ...കഴിവുകളും അവസരങ്ങളും അനുഗ്രഹം കിട്ടിയിട്ടുള്ള വളരെ കുറച്ച് പേർക്ക് മാത്രമേ ഒന്നിച്ച് കിട്ടൂ.. അത്‌ കിട്ടുന്നവർ ഒരിക്കലുമത് നഷ്ടപ്പെടുത്തരുതെന്ന്... ഇന്ന് നീയെങ്കിലും പങ്കെടുത്തില്ലെങ്കിൽ അത്‌ അച്ഛനെ ധിക്കരിക്കുന്ന പോലെയാകും.. പിന്നെ നമുക്കറിയില്ലല്ലോ.. ഒരു യൂണിവേഴ്സിറ്റി ട്രോഫി നമ്മുടെ വീട്ടിലെത്താൻ യോഗമുണ്ടോന്ന്.. എന്തിനാ അത്‌ വെറുതെ ഒരാവശ്യവുമില്ലാതെ നഷ്ടപ്പെടുത്തുന്നെ.. അത്‌ കൊണ്ട് എന്നെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടാതെ എന്റെ ചിന്നൂട്ടി പോയി തകർത്തിട്ട് വാ.. ഞാൻ ദിവ്യയോട് പറഞ്ഞിട്ടുണ്ട്.. അവള് നിന്നെ റെഡിയാകാൻ സഹായിക്കും... പിന്നെ ഞാൻ ശ്യാമയെ വിളിച്ചിട്ടുണ്ട്.. അവളിരുന്നോളും എന്റടുത്ത്...ഇനിയും നിന്ന് താളം ചവിട്ടാണ്ട് പോകാൻ നോക്ക്.. മ്മ്.. മ്മ്.. ചെല്ല്... ചെല്ലെടീ...\"

ചക്കി ചിന്നുവിനെ ഉന്തിത്തള്ളി എഴുന്നേൽപ്പിച്ചു... അപ്പോഴേക്കും ചക്കിയുടെ ഹോസ്റ്റൽ ഫ്രണ്ട് ശ്യാമ എത്തി...
\"ചിന്നു... നീ പോകാൻ നോക്ക്.. ഞാനുണ്ട് ഇവിടെ.. Don\'t worry...and All the best \"
ചിന്നു ദയനീയമായി ചക്കിയെ നോക്കി...

\"ഒരു രക്ഷയുമില്ല മോളെ.. വേഗം സ്ഥലം കാലിയാക്ക്‌...\"
ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി ചിന്നു തയ്യാറാക്കി വച്ചിരുന്ന ബാഗ് എടുത്ത് തോളിലിട്ട് വീണ്ടും ചക്കിയെ നോക്കി...
\"All the best ഡീ പെണ്ണേ \"
ചക്കി ചിരിയോടെ പറഞ്ഞു...
വരുത്തിത്തീർത്ത ചിരിയോടെ ചിന്നു പുറത്തേക്ക് നടന്നു...

ചക്കി ക്ഷീണത്തോടെ മെല്ലെ ബെഡ്‌ഡിലേക്ക് കിടന്നു....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼



നൂപുരധ്വനി 🎼🎼 (13)

നൂപുരധ്വനി 🎼🎼 (13)

4.6
10396

\"Judges please note.. chest number 5 on stage...\"മൈക്കിലൂടെ ആ വാക്കുകൾ കേട്ടതും ആകാംക്ഷയോടെ കണ്ണുകൾ വിടർത്തിക്കൊണ്ട് ബാലു സ്റ്റേജിലേക്ക് നോക്കി നിന്നു... കൂടെ രാഹുലുമുണ്ട്.. ബാലുവിന്റെ ഹൃദയമിടിപ്പ് എന്തിനെന്നറിയാതെ ഉയർന്ന് വരുന്നുണ്ടായിരുന്നു... തന്റെ പെണ്ണ് നൃത്തം ചെയ്യുമെന്നറിഞ്ഞപ്പോൾ മുതൽ അത്‌ കാണാനുള്ള ആകാംക്ഷയിലായിരുന്നു ബാലുവിന്റെ മനസ്സ്... തിരക്കിനിടയിലും രാഹുലിനെയും വലിച്ചു കൊണ്ട് വന്നതാണവൻ.. സീറ്റൊക്കെ ഫുള്ളായത് കൊണ്ട് ഏറ്റവും പുറകിലാണവർ നിന്നിരുന്നത്...ചിലങ്കയുടെ ശബ്ദത്തോടൊപ്പം ഭരതനാട്യത്തിന്റെ വേഷവിധാനങ്ങളും ചമയങ്ങളുമായി കൈകൂപ്പി വിടർന്ന ചിരിയോടെ നിൽക്കുന്