Aksharathalukal

നൂപുരധ്വനി 🎼🎼 (13)

\"Judges please note.. chest number 5 on stage...\"

മൈക്കിലൂടെ ആ വാക്കുകൾ കേട്ടതും ആകാംക്ഷയോടെ കണ്ണുകൾ വിടർത്തിക്കൊണ്ട് ബാലു സ്റ്റേജിലേക്ക് നോക്കി നിന്നു... കൂടെ രാഹുലുമുണ്ട്.. ബാലുവിന്റെ ഹൃദയമിടിപ്പ് എന്തിനെന്നറിയാതെ ഉയർന്ന് വരുന്നുണ്ടായിരുന്നു... തന്റെ പെണ്ണ് നൃത്തം ചെയ്യുമെന്നറിഞ്ഞപ്പോൾ മുതൽ അത്‌ കാണാനുള്ള ആകാംക്ഷയിലായിരുന്നു ബാലുവിന്റെ മനസ്സ്... തിരക്കിനിടയിലും രാഹുലിനെയും വലിച്ചു കൊണ്ട് വന്നതാണവൻ.. സീറ്റൊക്കെ ഫുള്ളായത് കൊണ്ട് ഏറ്റവും പുറകിലാണവർ നിന്നിരുന്നത്...

ചിലങ്കയുടെ ശബ്ദത്തോടൊപ്പം ഭരതനാട്യത്തിന്റെ വേഷവിധാനങ്ങളും ചമയങ്ങളുമായി കൈകൂപ്പി വിടർന്ന ചിരിയോടെ നിൽക്കുന്ന തന്റെ പെണ്ണിനെ കാൺകെ കണ്ണിമ പോലും ചിമ്മാതെ ബാലു ശ്വാസം വിലങ്ങി നിന്ന് പോയി... അന്നോളം അറിയാത്തൊരു അനുഭൂതി മനസ്സാകെ പടർന്നു കയറുന്നത് പോലെയവന് തോന്നി... അവളുടെ ചുണ്ടിലെ ചിരി തനിക്ക് മാത്രമായുള്ളതാണെന്ന് ഒരു നിമിഷമവൻ ചിന്തിച്ച് പോയി...

മറുവശത്ത് ചക്കിയെക്കുറിച്ചാലോചിച്ച് സമാധാനമില്ലാതെ പിടയുന്ന മനസ്സോടെയാണ് ചിന്നു മേക്കപ്പിനും ഒരുക്കങ്ങൾക്കും ഇരുന്നു കൊടുത്തത്.. ചിലങ്ക കെട്ടുമ്പോൾ പോലും മനസ്സ് അസ്വസ്ഥമായിരുന്നു... വേദിയെ വണങ്ങുമ്പോഴും തനിക്കിന്ന് മനസ്സുറപ്പിച്ചു നൃത്തം ചെയ്യാനാകില്ലെന്ന് അവൾക്കുറപ്പായിരുന്നു... നമസ്കാരം ചെയ്ത് കൈകൂപ്പി നിൽക്കുമ്പോഴും മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു.. സങ്കടം തൊണ്ടക്കുഴിയിൽ വന്നു തങ്ങി നിന്നപ്പോൾ കണ്ണുകൾ അടച്ച് നിന്നു...

തിരശീല പൊങ്ങിയതറിഞ്ഞു കണ്ണുകൾ തുറക്കുമ്പോൾ ആദ്യം കണ്ണിൽ പതിഞ്ഞത് പ്രിയപ്പെട്ടവന്റെ വിടർന്ന കണ്ണുകളായിരുന്നു... അതിൽ നിറഞ്ഞു നിന്ന തിളക്കം തനിക്കുള്ളതാണെന്ന് തോന്നിയവൾക്ക്.. അവളുടെ ബുദ്ധിയെ മനസ്സ് കീഴടക്കി നിർത്തി...ഒരു നിമിഷം കൊണ്ട് മനസ്സ് ശാന്തമാകുന്നതവൾ അറിഞ്ഞു... ഒരു വെളിച്ചം ഉള്ളിലാകെ നിറയുന്നത് പോലെ...ആ നേരം വിടർന്നു പോയ ചിരിക്ക് മറുപടിയായി അവന്റെ കണ്ണുകൾ വിടർന്നപ്പോൾ അവളുടെ ഉള്ളിൽ നിറഞ്ഞ സന്തോഷത്തിന് അതിരില്ലാതായി...

ഈരടികളുയർന്നു... നട്വാങ്കം ശബ്ദിച്ചു തുടങ്ങി... വായ്പ്പാട്ടിന് തുടക്കമായി...

\"ഭോ.. ശംഭോ.. ശിവ.. ശംഭോ സ്വയം ഭോ...
ഭോ.. ശംഭോ... ശിവ.. ശംഭോ.. സ്വയം ഭോ..
ഭോ.. ശംഭോ.. ശിവ ശംഭോ... സ്വയം ഭോ....
ഗംഗാധര ശങ്കര കരുണാകരാ...
മാമവ ഭാവസാഗരാ കാരകാ...\"
രേവതി രാഗത്തിലെ അതിമനോഹരമായ കീർത്തനത്തിന്റെ നൃത്താവിഷ്കാരം..

ബുദ്ധിയിലുറച്ച ചുവടുകളും ഭാവപ്പകർച്ചകളും വശ്യമനോഹരമായ മെയ്വഴക്കത്തോടെ അവളവതരിപ്പിക്കുമ്പോൾ അവളുടെ ഹൃദയമാകെ നിറഞ്ഞത് അവന്റെ ചിരി നൽകിയ അനുഭൂതി മാത്രമായിരുന്നു... നൃത്തമവസാനിപ്പിച്ച് കരഘോഷങ്ങൾക്ക് നടുവിൽ കിതച്ചു കൊണ്ട് കൈ കൂപ്പി നിൽക്കുമ്പോൾ സന്തോഷം കൊണ്ട് നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു അവൾക്ക്... താഴ്ന്നു വരുന്ന തിരശീല കാഴ്ച മറയ്ക്കും മുൻപേ അവൾ കണ്ടിരുന്നു അവന്റെ കണ്ണിൽ നിറഞ്ഞു വന്നൊരു ഭാവം.. പുതുമയാർന്നൊരു ഭാവം...

തിരശീല വീണതും അവളുടെ നൃത്തത്തിൽ ലയിച്ചു നിന്ന രാഹുൽ അദ്‌ഭുതത്തോടെയാണ് ബാലുവിനെ നോക്കിയത്...അവിടുത്തെ ഭാവം കണ്ട് രാഹുൽ ചിരിച്ചു പോയി... ചുണ്ടിലെ ചിരി മായാതെ വേദിയിലേക്ക് തന്നെ നോക്കി നിൽക്കുകയാണ് ബാലു ..മറ്റേതോ ലോകത്തിലാണവൻ... ഡാൻസ് കഴിഞ്ഞത് പോലും അറിഞ്ഞിട്ടില്ല...രാഹുൽ അവനെ ഒന്ന് തട്ടി.. അവൻ ഞെട്ടി രാഹുലിനെ കണ്ണ് മിഴിച്ച് നോക്കി...
\"ഡാൻസ് കഴിഞ്ഞവള് പോയെടാ..\"
കള്ളച്ചിരിയോടെ രാഹുൽ പറഞ്ഞപ്പോൾ ബാലു ചമ്മലോടെ ചിരിച്ചിട്ട് തല ചൊറിഞ്ഞു..

\"എന്നാലും എന്തൊരു ഡാൻസായിരുന്നെടാ.. സാധാരണ ക്ലാസിക്കലിന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞ് നോക്കാത്ത ആളാ ഞാൻ.. ഇന്ന് കണ്ട് നിന്ന് പോയി.. It was just awesome!!\"
അദ്‌ഭുതം കൂറിക്കൊണ്ടാണ് രാഹുൽ പറയുന്നത്.. അത് കേട്ട് സന്തോഷത്തോടൊപ്പം അവളെയോർത്ത് അഭിമാനവും തോന്നി ബാലുവിന്...

\"വാടാ.. പോവണ്ടേ.. പണികൾ കിടക്കാണ്..\"
രാഹുൽ അവനെ വിളിച്ചു...
\"ഡാ.. നീ പൊയ്ക്കോ.. ഞാനിപ്പോ വരാം...\"
അവൻ പറയലും ഓടലും ഒപ്പം കഴിഞ്ഞു..
രാഹുൽ താടിക്ക് കൈ കൊടുത്ത് പോയി...
\"എങ്ങനെ നടന്ന ചെക്കനാ...അല്ല.. ഇനി ആവേശം കേറി ചെക്കനതിക്രമം വല്ലോം കാട്ടുവോ...എങ്കിലതാ നല്ലത്... എത്രേം പെട്ടെന്ന് കാര്യങ്ങൾക്കൊരു തീരുമാനമാവൂലോ....ഹ്മ്മ്..\"
ഒരു ചിരിയോടെ രാഹുൽ നടന്നു പോയി...

ഓടിച്ചെന്ന ബാലു സ്റ്റേജിനു പുറകിലെത്തുമ്പോഴേക്കും ചിന്നു ക്ലാസ്സ് റൂമിലേക്ക് പോയ്‌ക്കഴിഞ്ഞിരുന്നു... അവനും വച്ചു പിടിച്ചു അവിടേയ്ക്ക്...അവിടെയെത്തുമ്പോൾ ഒരു പെൺകുട്ടി പുറത്ത് നിൽക്കുന്നു...ദിവ്യയായിരുന്നു അത്... അവനവൾക്കടുത്തേക്ക് നടന്നു...

അവനെ കണ്ട് ദിവ്യയൊന്ന് പുഞ്ചിരിച്ചു...
\"രുദ്ര? \"
\"ഹാ.. അവള് ഡ്രെസ്സ് മാറുവാ ബാലുവേട്ടാ..\"
\"ഓ.. ശരീന്നാ.. ഞാൻ പിന്നെ കണ്ടോളാം..\"
\"ബാലുവേട്ടാ\" 
ബാലു നടക്കാനായി നീങ്ങുമ്പോഴാണ് ദിവ്യ വിളിച്ചത്..
\"എന്തേ\"
\"അവളിങ്ങോട്ട് തിരക്കിട്ട് പോന്നപ്പോ പാട്ടിന്റെ സിഡി വാങ്ങാൻ മറന്നു പോയി.. ഞാനൊന്ന് പോയി വാങ്ങിയിട്ട് വരാം...\"
\"ഞാൻ പോവാടോ..\"
\"അതല്ല.. എനിക്കൊന്ന് ബാത്‌റൂമിലും പോണം.. അവളെ ഇവിടെ ഒറ്റയ്ക്കാക്കണ്ടേന്ന് വച്ചിട്ട് പോവാഞ്ഞതാ..\"
ദിവ്യ ചമ്മലോടെ പറഞ്ഞു..

\"എന്നാ താൻ പോയിട്ട് വാ.. ഞാനിവിടെ നിൽക്കാം...\"
ബാലു പറഞ്ഞപ്പോൾ ഒന്ന് തല കുലുക്കി ദിവ്യ നടന്നു നീങ്ങി...
അതേതായാലും നന്നായെന്ന് തോന്നി ബാലുവിന്... രുദ്രയെ ഒറ്റയ്ക്ക് കാണാൻ... അഭിനന്ദിക്കാൻ ആഗ്രഹം തോന്നിയിരുന്നു അവന്.. ബാലു അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു...

പെട്ടെന്നാണ് ഉള്ളിലെന്തൊക്കെയോ തട്ടി മറിഞ്ഞു വീഴുന്ന ശബ്ദവും ഒരു ചെറിയ ഞരുക്കവും... ബാലുവൊന്ന് കിടുങ്ങി.. ചെവി വാതിലിൽ ചേർത്ത് വച്ചു... വീണ്ടുമൊരു ഞെരുക്കം മാത്രം.. അവന് പേടി തോന്നി...
\"രുദ്രാ.. രുദ്രാ.. വാതിൽ തുറക്ക്... രുദ്രാ...\"
അവൻ കതകിൽ തട്ടി വിളിച്ച് കൊണ്ടിരുന്നു.. പക്ഷെ പ്രതികരണമൊന്നും ഉണ്ടായില്ല... അവൻ വീണ്ടും വീണ്ടും വിളിച്ച് നോക്കി... എന്നിട്ടും അവളുടെ പ്രതികരണം കേൾക്കാതായപ്പോൾ അവൻ രണ്ടും കൽപ്പിച്ച് വലത് തോള് കൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചു കൊണ്ടിരുന്നു...കുറച്ച് പ്രാവശ്യം ഇടിച്ചപ്പോഴേക്കും വാതിൽ തുറന്നു വന്നു...

അകത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു പോയി ബാലു!!!!

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (14)

നൂപുരധ്വനി 🎼🎼 (14)

4.6
11322

അകത്തേക്ക് കയറിയ ബാലു കാണുന്നത് ചിതറിക്കിടക്കുന്ന നൃത്തത്തിന്റെ ചമയങ്ങൾക്കും വസ്ത്രങ്ങൾക്കും നടുവിൽ ബോധമില്ലാതെ കിടക്കുന്ന രുദ്രയെയാണ്... ദാവണിയുടെ ബ്ലൗസും പാവാടയും മാത്രമാണ് വേഷം....അർധനഗ്നയായി കിടക്കുന്ന അവളെ കണ്ട് ഒരു നിമിഷം ബാലു തറഞ്ഞു നിന്നു പോയി... പിന്നെ ബോധം വന്ന് ചുറ്റും നോക്കി... വസ്ത്രങ്ങൾക്കിടയിൽ അവളുടെ ദാവണി ഷോൾ കിടക്കുന്നതവൻ കണ്ടു...ഓടിച്ചെന്നത് എടുത്ത് അവളുടെ ശരീരത്തിലിട്ട് പൊതിഞ്ഞ് പിടിച്ചു....പിന്നെയവളുടെ ശിരസെടുത്തു തന്റെ മടിയിൽ വച്ച് കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി.... അപ്പോഴും ഒരു ഞെരക്കം മാത്രമേ ഉണ്ടായുള്ളൂ... അവനെന്ത് ചെയ്യണമെന