Aksharathalukal

റൂഹിന്റെ സ്വന്തം 31(ലാസ്റ്റ് part )

*💜റൂഹിന്റെ സ്വന്തം 💜*
    *part 31(ലാസ്റ്റ് part )*
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*


´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
എന്റെ വിധി എന്താണെന്ന് നിർണയിക്കുന്ന ദിനം. ഒരിക്കലും ഇങ്ങനെ ഒരു ദിനം കടന്നുപോകും എന്ന് വിചാരിച്ചില്ല.
എല്ലാം വിധിയിൽ അടിച്ചമർത്തി ഒരു പാവയെ പോലെ ഉപ്പാക്ക് പിറകേ പോന്നു...

കോടതിയുടെ മുന്നിൽ ചെന്ന് കാർ നിർത്തിയതും എനിക്ക് കാൽ ഒരടി എടുത്ത് വെക്കാൻ തോന്നിയില്ല.

ഉപ്പ വന്ന് വിളിച്ചതും ഞാൻ ഇറങ്ങി. മുമ്പിൽ മറ്റൊരു വണ്ടിയിൽ നിന്ന് ഇറങ്ങി നിൽക്കുന്ന ഹാഫിക്കയും കൂടെ ജുനുക്കയും നിൽക്കുന്നത് കണ്ടിട്ട് ഞാൻ അവിടെ തന്നെ നിന്ന് പോയി.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

*ഹാഫി*

എല്ലാം അവൾക്കും അതിലുപരി ആഷിന്റെ ജീവനും വേണ്ടിയാണ്. അവൻ എണീറ്റു നടക്കണം അതിന് നൗറി കൂടെ വേണം.
പക്ഷെ കോടതിയിൽ എത്തിയപ്പോ അവൾ മുന്നിൽ വന്ന് നിന്നപ്പോൾ ഉള്ളൊന്ന് പിടഞ്ഞു എന്റെ തീരുമാനങ്ങൾ തെറ്റായോ എന്ന് ഒരു തോന്നൽ.
അവളെ നോക്കി നിൽക്കാൻ കഴിഞ്ഞില്ല എനിക്ക് കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ കാണുമ്പോൾ *നീ എന്റെ മാത്രമാണ് ആർക്കും വിട്ട് കൊടുക്കില്ല നിന്നെ* എന്ന് പറഞ്ഞോണ്ട് മാറോടു ചേർത്ത് പിടിക്കാൻ തോന്നാണ്. പക്ഷെ ഇനി ഒന്നും ഞാൻ ചിന്തിക്കാൻ പാടില്ല. എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കോടതിയുടെ അകത്തേക്ക് കയറി.

പിറകെ അവളും ഉപ്പയും ഉണ്ട്. ജൂനുവിനോട് അകത്തേക്ക് വരാൻ പറഞ്ഞപ്പോ അവൻ വന്നില്ല.

\"നിന്റെ സ്വപ്‌നങ്ങൾ കൊഴിയുന്നത് കാണാൻ ഞാൻ ഇല്ല. അത് ഞങ്ങൾക്ക് സഹിക്കില്ല അതാ റാഷിയും വരാഞ്ഞേ...\" എന്നാണ് അവൻ പറഞ്ഞത്. പിന്നെ ഞാൻ അവനെ നിർബന്ധിപ്പിച്ചില്ല.

അങ്ങനെഅകത്തു കയറി വക്കീൽ വന്നിരുന്നു. ഒരു മേശക്ക് ഇരുവശമായി ഞാനും നൗറിയും ഇരുന്നു..


\"ഈ പേപ്പറിൽ ഒപ്പ് വെക്കുന്നതിലൂടെ നിങ്ങൾ തമ്മിലുള്ള എല്ലാം ബന്ധവും തീരും എല്ലാം അറിഞ്ഞിട്ടു തന്നെ അല്ലെ രണ്ടാളും.\"(വക്കീൽ )

അപ്പൊ തന്നെ നൗറി എന്തോ പറയാൻ നിന്നപ്പോ ഞാൻ കേറി സംസാരിച്ചു.

\"എല്ലാം അറിഞ്ഞിട്ട് തന്നെയാണ്. ഇനി സംസാരം വേണ്ടാ...\" ഉള്ളിൽ പൊട്ടി കരയുമ്പോഴും വാക്കുകൾക്ക് ബലം നൽകി ഞാൻ.

\"എങ്കിൽ ഒപ്പ് വച്ചോളൂ രണ്ടാളും ഒരുമിച്ച് ഒപ്പിട്ടോളൂ\" എന്ന് പറഞ്ഞോണ്ട് വക്കീൽ ഞങ്ങളുടെ രണ്ട് പേരുടെയും കയ്യിൽ ഓരോ പേന വെച്ചു തന്നു.

അവളെ ഒന്ന് നോക്കി കൊണ്ട് ഞാൻ ഒപ്പിടാൻ വേണ്ടി ആ പേപ്പറിലേക്ക് കുനിഞ്ഞു അത് പോലെ തന്നെ അവളും എന്നെ നോക്കി ഒപ്പിടാൻ തയ്യാറായി.
പേനയുടെ ടോപ് തുറന്ന് ഒപ്പിടാൻ പപ്പേറിലേക്ക് കൈ വെച്ചതും.

*stop it... നിർത്ത്....*

എന്നുള്ള ശബ്ദം ആ റൂമിലേക്ക് വന്നതും ഞാനും നൗറിയും പേന ആ പേപ്പറിൽ ഇട്ട് കൊണ്ട് എണീറ്റ്.

അപ്പൊ അങ്ങോട്ട് വന്നത് റാഷിയും ജുനുവും ആയിരുന്നു കൂടെ ശാഹിയും ഉണ്ട്..

\"എന്തിനാ നിങ്ങൾ ഇപ്പൊ ഇങ്ങോട്ട് വന്നത്.\"(ഞാൻ )

\"വേണ്ടാ ഹാഫി.... ഇതൊന്നും വേണ്ടാ...\" എന്ന് പറഞ്ഞോണ്ട് റാഷി വന്ന് മുമ്പിൽ ഉണ്ടായിരുന്ന ആ പേപ്പർ എടുത്ത് കീറി വലിച്ചെറിഞ്ഞു.

\"എന്താ റാഷി നീ ഈ ചെയ്തത്.\"(ഞാൻ )

\"അവൻ ചെയ്തത് ആണ് ശരി... അല്ലാതെ നീ ചെയ്യുന്നേ ആണോ ശരി.\"(ജുനു )

\"അത്.. ഞാൻ പറയുന്നേ...\"(ഞാൻ )

\"മിണ്ടിപ്പോകരുത്.... നീ നൗറിയെ ആശിക്ക് കൊടുക്കാണ് അവൻ എണീറ്റു നടക്കട്ടെ... എന്നൊക്കെ അല്ലെ പറയാൻ പോകുന്നത്... എങ്കിൽ ഇവളെ പോയി ആശിയുടെ മയ്യിത്തിന്റെ മുകളിൽ വെക്ക്.. ന്നാ കൊണ്ട് കൊടുക്ക് അവന്റെ മയ്യത്ത് സന്തോഷിക്കട്ടെ അവൻ ജീവനായി കണ്ടവളുടെ കണ്ണുനീർ കണ്ടിട്ട്...\"

എന്നൊക്കെ പറഞ്ഞോണ്ട് റാഷി നൗറിയെ വലിച്ചു എന്റെ മുന്നിലേക്ക് തള്ളി. അവളുടെ മുഖത്തേക്ക് ഒരു തവണ മാത്രം എനിക്ക് നോക്കാൻ പറ്റിയൊള്ളൂ.. അപ്പൊ തന്നെ ഞാൻ മുഖം മാറ്റി. അത്രക്കും കരഞ്ഞു തളർന്നിട്ടുണ്ട് കണ്ണും മുഖവും ഒക്കെ ചുവന്നു ഒരു രൂപം ആയിട്ടുണ്ട്.

\"ഇക്കാ.....\"  അവൾ പതറുന്ന ശബ്ദത്തിൽ എന്നെ വിളിച്ചതും എനിക്ക് കേട്ട് നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ അവളെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു. അവളെന്റെ മാറിലേക്ക് കിടന്ന് ഒരുപാട്  കരഞ്ഞു സോറി ഒക്കെ പറഞ്ഞു ഞാനും അവളോട് ഒത്തിരി sorry പറഞ്ഞു സങ്കടപെടുത്തിയതിന്..എത്ര നേരം അങ്ങനെ കെട്ടിപിടിച്ചു നിന്നെന്ന് ഞങ്ങൾക്ക് തന്നെ നിക്ഷയം ഇല്ല.

കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് ആ ഹാളിൽ വലിയ കയ്യടിയും വിസിലടിയും കേൾക്കുന്നു.

അപ്പൊ അവളിൽ നിന്ന് അകന്ന് നിന്ന് അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ഞാൻ അവർക്കൊക്കെ ഒന്ന് ചിരിച്ചു കൊടുത്ത് അവളെ നോക്കിയപ്പോൾ അവളും ഹാപ്പിയാണ്..

\"ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഡിവോയ്‌സ് കാണുന്നെ...\"

വക്കീൽ വീണ്ടും ഡയലോഗ് അടിച്ചപ്പോ അവിടെ ഒരു കൂട്ട ചിരി നടന്നു.

പിന്നെ അവളുടെ ഉപ്പയും എന്നോട് വന്ന് സോറി ഒക്കെ പറഞ്ഞു അവളെ കൈ എന്നെ ഏല്പിച്ചു.
\"ഒരിക്കലും ഈ കൈ വിട്ട് കളയല്ലേ മോനെ....\" എന്ന് പറഞ്ഞു അവർ പോയി.

ജുനുവും റാഷിയും വേറെ വൈക്കും പോയി.

\"ഹലോ അളിയാ നീ പോണില്ലേ....\"(ഞാൻ ശാഹിയെ നോക്കി ചോദിച്ചു.)

\"ഹോ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലോയ്...\"(ഷായി )

\"എന്നാ വേഗം വിട്ടോ...\"(മ്മള് )

\"അതിന് മുമ്പ് അളിയാ ഒരു ചെറിയ സഹായം.\"(അവൻ എന്നെ നോക്കി പല്ലൊക്കെ കടിച്ചു ചോദിക്കുന്നുണ്ട്.)

പിരികം പൊക്കി കൊണ്ട് എന്താന്ന് ചോദിച്ചു ഞാൻ.

\"അതില്ലേ എനിക്ക് സിനുവിന്റെ നമ്പർ ഒന്ന് തരോ, അല്ലെങ്കിൽ അവൾ ഈ ടൈം എവിടെ എന്ന് ഒന്ന് പറഞ്ഞാൽ മതി...\"
എന്നൊക്കെ നാണം കുണുങ്ങി കൊണ്ട് പറഞ്ഞോണ്ട് നിലത്ത് കളം വരക്കാണ്.

\"അയ്യടാ ന്താ മോന്റെ പൂതി മര്യാദക്ക് പോകാൻ നോക്ക്...\"
എന്ന് പറഞ്ഞോണ്ട് നൗറി അവനെ ആട്ടി.

എല്ലാരും പോയപ്പോ ഞങ്ങൾ ഒറ്റക്കൊള്ളൂ അപ്പൊ തന്നെ  ഞങ്ങൾ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു. എന്തിനാ ചിരിച്ചേ എന്ന് എനിക്കോ അവൾക്കൊ അറിയില്ല.

പിന്നെ അവിടെ നിന്ന് ഇറങ്ങി ആദ്യം പോയത് ആഷിന്റെ വീട്ടിലേക്ക് ആണ്. ഞാൻ അവസാനമായി വെള്ളപ്പുതച്ചു കിടക്കുന്ന അവനെ ഒരു നോക്ക് കണ്ടു. അവന്റെ വീട്ടുകാരുടെ എല്ലാം കാര്യവും ഇനി മുതൽ ഞാൻ നോക്കാം എന്ന് ഏറ്റെടുക്കുകയും ചെയ്ത്...

പിന്നെ എന്റെ പെണ്ണിനെ കൊണ്ട് സന്തോഷത്തോടെ ഒന്ന് ചുറ്റികറങ്ങി അവസാനം ബീച്ചിൽ എത്തി.

അവിടെ ഒരു സൈഡിൽ മണൽത്തരികളിൽ ഇരിത്തം ഉറപ്പിച്ചു.
അത് വരെ ഉണ്ടായിരുന്ന സങ്കടങ്ങളെല്ലാം അവിടത്തെ ഇളം കാറ്റിൽ പറത്തിവിട്ടു.
ഇനിയുള്ള ഞങ്ങളുടെ ജീവിതത്തിന് വേണ്ടി ഒരുപാട് നല്ല തീരുമാനങ്ങൾ എടുത്ത് പരസ്പരം മത്സരിച്ചു സ്നേഹിക്കാൻ വേണ്ടി ദിനങ്ങൾക്കായി കാത്തിരുന്നു........

ആ കടലും നോക്കി പ്രിയപ്പെട്ടവൾക്കൊപ്പം എത്രന്നില്ലാതെ ഇരുന്ന്.



❤❤❤❤❤❤❤❤❤❤❤❤❤❤❤❤

*മൂന്ന് വർഷങ്ങൾക്ക് ശേഷം....*
    
( *നൗറി* )

\"നൗറി  ഞാൻ പറയുന്നേ കേൾക്കാ നിനക്ക് നല്ലത്, അല്ലെങ്കിൽ ഈ റൂമിൽ നിന്നെ ഞാൻ പൂട്ടിയിടും.\"(ഹാഫി )

ഇക്കാ..... (ഞാൻ )


\"ഒന്നും പറയണ്ട...നീ ഞാൻ പറയുന്നേ കേൾക്കണോ അതോ ഞാൻ വാതിൽ അടച്ചിട്ടു പോണോ....\"(ഇക്ക )

\"ഞാൻ അനുസരിചോളാം   \"  എന്ന് പറഞ്ഞൂ ഞാൻ ചുണ്ട് കോട്ടി


\"Good girl  \" എന്ന് പറഞ്ഞോണ്ട് കവിളിൽ ഒരു കിസ്സും തന്ന് ഇക്ക താഴേക്ക് പോയി.

ന്താപ്പോ സംഭവം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നെ മറ്റൊന്നും അല്ല. ഇന്ന് ഞമ്മളെ നാല് നാത്തൂന്മാരുടെ കല്യാണം ആണ്. എനിക്കാണെങ്കിൽ സാരി ഉടുക്കണം കഷ്ടപ്പെട്ട് ഉടുത്തു വന്നപ്പോ ഇക്ക അത് വേണ്ടാ ചുരുദാർ ഇടണം എന്ന്. അല്ലാതെ എന്നെ ഹാളിലേക്ക് കോണ്ട് പോകില്ലാന്ന്. ന്താ പ്പോ ചെയ്യാ അനുസരിക്കല്ലാതെ വേറെ വഴി ഇല്ല. എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇക്ക അത് പറയുന്നേ എന്ന് അറിയാം.

ഈ മൂന്ന് വർഷം നടന്നത് ഒന്നും നിങ്ങൾക്ക് അറിയുള്ളല്ലോ ല്ലേ....

ഒത്തിരി സന്തോഷവും സങ്കടവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായി. എല്ലാത്തിനെയും സ്നേഹം കൊണ്ട് തരണം ചെയ്തു സിനുവിന്റെ ഉപദ്രവും കൂടുതൽ ആയിരുന്നു. ഫാമിലിന്റെ സപ്പോർട്ട് ഒന്ന് കൊണ്ട് ഞാൻ പിടിച്ചു നിന്ന്.

ഈ  മൂന്ന് വർഷത്തിന് ഇടയിൽ രണ്ട് തവണ ഞാൻ പ്രേഗ്നെന്റ് ആയി.രണ്ടോ മൂന്നോ മാസം ആവുമ്പോയേക്കും ആ കുഞ്ഞിനെ വയറ്റിൽ വെച്ച് തന്നെ നഷ്ട്ടപെട്ടും. ഇപ്പൊ ഞാൻ പ്രേഗ്നെന്റ് ആണ്. 6 mounth ആയി.ഇപ്പൊ കാര്യമായ ആരോഗ്യപ്രേശ്നങ്ങൾ ഒന്നും ഇല്ല. അതാണ് ഇക്ക സാരി വേണ്ടന്ന് പറഞ്ഞത്.എവിടെ എങ്കിലും തടഞ്ഞു വീണാലോ എന്ന് കരുതി.
അപ്പൊ പിന്നെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റിയില്ലെങ്കിലോ എന്ന് പേടിച്ചു നല്ല അനുസരണ ഉള്ള കുട്ടിയായി ഞാൻ റെഡിയായി.താഴേക്ക് ഇറങ്ങി.

അപ്പൊ നാല് നാത്തൂന്മാരും ഒരേ കളർ ലഹങ്ക ഇട്ട് മണവാട്ടി ആയി നിൽകുന്നെ കണ്ടത്.ഇപ്പൊ നിങ്ങൾ ചിന്തിക്കും ആരാ ഈ നാല് നാത്തൂന്മാർ എന്ന് അല്ലെ.
*ഹാനി, ഹാദി, സിനു, അംന*

ഇവരാണ് ഇന്നത്തെ മണവാട്ടികൾ.
ഹാനിയും ഹാദിയും കുഞ്ഞായപ്പോ തന്നെ അവരെ രണ്ട് പേരെയും അവരുടെ കാക്കു മ്മളെ ഇക്ക ചുങ്കുകളായ ജുനുവിനും റാഷിക്കും പറഞ്ഞു വെച്ചത് ആണ്. പിന്നെ സിനു മ്മളെ ഷാഹിക്കാന്റെ കഠിനാദ്യാനം കൊണ്ട് സെറ്റാക്കി എടുത്തേ ആണ്. സെറ്റായിട്ട് ഒരു six mounth ആയി. പിന്നെ അംനക്ക് ഞങ്ങൾ നല്ല ഒരു ചെക്കനെ കണ്ടെത്തി. പേര് ആഷി അവളുടെ കാകൂന്റെ അതെ പേര് ഉള്ളവരെ മതിയെന്ന് അവളുടെ ആഗ്രഹം ആയിരുന്നു.

അങ്ങനെ ആ കല്യാണവും അടിച്ചു പൊളിച്ചു  ഫാമിലി pics ഒക്കെ ഒത്തിരി എടുത്ത്..

അപ്പോഴാണ് മ്മക്ക് ഒരു പൂതി..

\"ഇക്കാ നമുക്ക് രണ്ടാൾക്കും ഒറ്റക്ക് ഒരു ഫോട്ടോ എടുപ്പിക്കാ...\"(ഞാൻ )

\"അത് ഞമ്മളെ കല്യാണത്തിന് കുറേ എടുത്തേ അല്ലെ...\"(ഇക്കാ )

\"അതല്ല ഇക്കാ ഇപ്പൊ ഒന്ന്എടുക്കണം.\"(ഞാൻ )

അവസാനം എന്റെ വാശിക്ക് മുന്നിൽ ഇക്ക ക്യാമറമാനെ വിളിച്ചു കൊണ്ട് ഫോട്ടോ എടുപ്പിച്ചു.

എന്നിട്ട് അത് ഫോണിലേക്ക് ഞാൻ സെന്റിക്കാൻ പറഞ്ഞു...

\"ന്തിനാ ന്റ നൗറി... എല്ലാം ഫോട്ടോസും കിട്ടുമ്പോ കിട്ടുമല്ലോ...\"(ഇക്ക)

പറ്റില്ല... (ഞാൻ ശാഢ്യം പിടിച്ചപ്പോ അതും ഒക്കെ ആയി.

അങ്ങനെ ആ ഫോട്ടോ കിട്ടിയതും അപ്പൊ തന്നെ ഞാൻ status വെച്ചു. എന്നിട്ട്  *റൂഹിന്റെ സ്വന്തം നൗറി💜* എന്ന് ക്യാപ്ഷനും കൊടുത്ത്.അത് കണ്ടപാടേ ഇക്ക എന്നെ ഒന്ന് നോക്കിയതും ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത്.

*അതേ ഞാൻ റൂഹിന്റെ സ്വന്തമാണ് ഇന്ന്. എന്റെ റൂഹ് അത് എന്റെ ഇക്കാന്റെ നെഞ്ചിൽ ആണ്., ഇണക്കങ്ങളും പിണക്കങ്ങളുമായി ഇനിയും ഒത്തിരി കാലം എന്റെ ഇക്കാന്റെ റൂഹിന്റെ സ്വന്തമായി ഞങ്ങൾ ജീവിക്കും 🖤*

*ശുഭം....❤*


കൂടെ നിന്നവർക്കും വായിച്ചു കമന്റ് പറയത്തവർക്കും പറഞ്ഞവർക്കും ഒക്കെ ഒത്തിരി നന്ദി..
‌പിന്നെ ഈ പാവത്തിന് ഒരു അപേക്ഷ ഉണ്ട്. തള്ളിക്കളയില്ലാന്ന് പ്രതീക്ഷിക്കുന്നു. വായിച്ചവർ ഒക്കെ ഒന്ന് അഭിപ്രയം പറയൊ.. (സൂപ്പർ, graet, poli, imojis......) ഇതൊന്നും എനിക്ക് വേണ്ടാട്ടോ.... എനിക്ക് വേണ്ടത് നല്ല ഒരു അഭിപ്രായം ആണ്. കഥ എങ്ങനെ ഉണ്ട്,എവിടെ ആണ് പാളിച്ച പറ്റിയത്,എന്തെങ്കിലും കുറവ് ഉണ്ടോ, ഇഷ്ട്ടപെട്ട crct ഏത്.... ഇങ്ങനെ ഒക്കെ ഉള്ള അഭിപ്രായം ആണ് ഞാൻ പ്രതീക്ഷിക്കുന്നെ.ഇന്നും കൂടി അല്ലെ ഞാൻ നിങ്ങളെ ഇങ്ങനെ ഇതിന്റെ പേര് പറഞ്ഞു ബുധിമുട്ടിക്കൊള്ളൂ... Plz വായിക്കുന്നവർ ഒക്കെ ഒന്ന് പറയണേ.. എന്നാലല്ലേ nxt stry എഴുതാനും തെറ്റുകൾ തിരുത്താനും പറ്റൊള്ളൂ... Plz plz plz 🚶‍♀️🚶‍♀️🚶‍♀️

‌*അപ്പൊ bye മറ്റൊരു കഥയുമായി ഞാൻ വരും എന്നെങ്കിലും 😎അന്നും ഈ support വേണേ...*

‌*💜വരികളുടെ പ്രണയിനി💜*