Aksharathalukal

Mine forever❣2 Part▪12

Mine forever❣2



Part▪12




അപ്പൊ പെണ്ണിന് ഹാക്കിങ്ങിന് മാത്രമല്ല കുക്കിംങ്ങിലും കഴിവുണ്ട്😌

\'\'ഹ്മ് സൂപ്പറായ്ക്ക്ണ് മോളേ...\'\'

ഉപ്പ അവളോടായി പറഞ്ഞു...

\'\'📞📞..\'\'

പെട്ടെന്ന് അനുവിന്റെ ഫോൺ റിംഗ് ചെയ്തു..ഞങ്ങളെല്ലാം അവനെ നോക്കി.... ഫോണെടുത്തുള്ള അവന്റെ സംസാരം കേട്ടപ്പോൾതന്നെ ഉപ്പയാണ് വിളിക്കുന്നതെന്ന് മനസ്സിലായി \'\'വരാം\'\' എന്നൊക്കെ അവൻ പറയുന്നുണ്ട്....


\'\'നിങ്ങള് മറ്റന്നാൾ ഇങ്ങോട്ട് വാ,,കുറച്ചു ദിവസം നിന്നിട്ടൊക്കെ പോവാം...കല്ല്യാണം കഴിഞ്ഞ് സൽക്കാരം ഒന്നും ഉണ്ടായിട്ടില്ലല്ലോ...അക്കുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്\'\'

\'\'ഹാ ഉപ്പാ....ഇൻഷാഅള്ളാഹ് വരാം....\'\'

\'\'പിന്നെയ്....റിനു വരുന്നത് അവളെ അറിയിക്കണ്ട,, രണ്ടുപേര്ക്കും സർപ്പ്രൈസ് ആയിക്കോട്ടെ\'\'

\'\'ഓക്കെ...\'\'
ഞാൻ ഫോൺ വെച്ചതും മറ്റന്നാൾ അങ്ങോട്ട് പോകുന്ന കാര്യം പറഞ്ഞു.....മെഹറിക്ക് നല്ല സന്തോഷമായിട്ടുണ്ട്....ഇനി അവിടെ ചെന്നാ രണ്ടും പഴയപോലെ കീരിയുംപാമ്പും ആകാതിരുന്നാ മതിയായിരുന്നു.........

❤🥀________________________________🥀❤

(റിനു)

വല്ലുമ്മയും ഉമ്മയും എളാമ്മയും കൂടി ഒരു ഫങ്ങ്ഷനുണ്ടെന്ന് പറഞ്ഞ് രാവിലെ പോയതാണ്......ഞാനും അക്കുവും ആഖിയും സനുവും ഹന്നതും മാത്രമേ ഉള്ളൂ ഇവിടെ.... 
അക്കു നേരത്തെ മടിയിൽ തലവെച്ച് ഉറങ്ങിപ്പോയതാണ്,പില്ലോ വെച്ചുകൊടുത്തപ്പൊ അതും കെട്ടിപ്പിടിച്ച് സോഫയിൽ കിടക്കുന്നുണ്ട്.....ഞാൻ താഴേക്ക് പോന്നു,,ഞങ്ങള് നാലും ഹാളിലെ സോഫയിലിരുന്നു....ഞാനും സനുവും സംസാരിക്കുമ്പൊ ആഖിയും ഹന്നതും തല്ലുകൂടുവാണ്

\'\'ഒരു income tax officer ആണെന്ന് പറഞ്ഞിട്ട് പേരിന് പോലും നീയൊരു പണിയെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല....\'\'

\'\'നീ പോടീ... സർപ്പ്രൈസ് കൊടുക്കാൻ വന്നിട്ട് കാണാൻ പോലും ആരുമില്ലാത്തതിന് സങ്കടമൊക്കെ കാണും,,അത് ബാക്കിയുള്ളോരെ മേത്ത്തീർക്കണത് മോഷമല്ലേ ഹന്നുമ്മേ🤣... \'\'ആഖി

\'\'നീ പോടാ പട്ടീ...\'\'

\'\'വാവ്....\'\'ഞാൻ കട്ടക്ക് രണ്ടിനിം പ്രോത്സാഹിപ്പിച്ചു ,ഒരു മനസുഖം😁,,

\'\'അക്കു ഉണ്ടേൽ രണ്ടും അടി പോയിട്ട് ചീത്തകൂടി പറയില്ല....\'\'സനു എന്നെ നോക്കി പറഞ്ഞു...അവനെ രണ്ടിനും പേടിയാ....

ആഖിയും ഹന്നും മുടിപിടിച്ചു വലിച്ചു പരസ്പരം കാലുകൊണ്ട് ചവിട്ടി കോക്രികാട്ടുവാനൊക്കെ തുടങ്ങി.....എങ്ങാനും അക്കു വന്നാൽ ഒരു ചിതറിഓട്ടം കാണം😂

ഇതൊക്കെ കാണുമ്പൊ എന്റെ ഇഡിയറ്റിനെ (മെഹറി) ആണ് ഓർമ്മവരുന്നത്,,ഞങ്ങള് അടിയാകുമ്പൊ രക്തംകണ്ടാ പോലും ഒരാളും അടുത്തേക്ക് വരില്ല,,🤭

\'\'റിനൂ നോക്ക്....\'\'

പെട്ടെന്ന് സനു എന്നെ തോണ്ടിവിളിച്ച് സ്റ്റെയറിലേക്ക് ചൂണ്ടി....ഹാ ബെസ്റ്റ്,,അക്കു ഫോണിലും നോക്കി വരുന്നുണ്ട്....

ഞാൻ ആഖിയെ വിളിക്കാൻ നിന്നതും സനു തടഞ്ഞു....

\'\'ഇനി അവനെ വിളിക്കണ്ട..ഇത്രനേരം ഞാൻ വിളിച്ചതല്ലേ....\'\'സനു

ശരിയാ..കുറെ നേരമായി സനു ഒത്തുതീർപ്പാക്കാൻ നോക്കുന്നു,,ഒരു കാരണവുമില്ലാതെ യാതൊരു ബന്ധവുമില്ലാത്ത കാര്യമൊക്കെ പറഞ്ഞാ വഴക്ക്....അക്കു അവരുടെ കളികണ്ട് കൈകെട്ടി അവരുടെ അടുത്ത് പോയി ഞാനും സനുവും ചിരിയടക്കിപ്പിടിച്ചും നിന്നു.....

ഹന്നുനെ തല്ലികൊണ്ട് നീങ്ങിയതും ആഖിയുടെ തല അക്കുവിന്റെ കാലിൽ വന്ന് തട്ടി,, ആഖി തിരിഞ്ഞു,, അക്കുവിനെ കണ്ട് അവന്റെമുഖം ഭാവങ്ങൾ കൊണ്ട് നിറയുന്നുണ്ട് ....ഇതൊന്നും അറിയാതെ ഹന്നു ആഖിയുടെ കാല് പിടിച്ചുതിരിക്കുന്ന തിരക്കിലാണ്.......അവളുടെ അടുത്തേക്ക് ചെന്ന് കുനിഞ്ഞുനിന്ന് അക്കു കൈനീട്ടിയതും അവളുടെ മുഖത്തെ നിഷ്കളങ്കതയൊന്ന് കാണണം,,ചിരിച്ചൊരു വഴിയായി🤣

രണ്ടും വേഗം എഴുനേറ്റു മുങ്ങാൻ നിന്നതും അക്കു കയ്യോടെ രണ്ടിന്റിം ചെവിപിടിച്ചു തിരിച്ചു...

\'\'ആഹ്...അക്കൂ വിട്...\'\'ആഖി

\'\'കാക്കൂ വിട്...പ്ലീസ്....\'\'ഹന്നത്

\'\'പോത്ത് പോലെ വളർന്നിട്ടും തല്ലുകൂടാൻ നാണമില്ലടാ\'\'അക്കു

\'\' അതെന്നെ...നാണമില്ലെ ഇങ്ങക്കൊന്നും...കെട്ടുപ്രായം കഴിഞ്ഞു എന്നിട്ട് തല്ലുകൂടുവാ രണ്ടും....\'\'എന്റെ ഡയലോഗ് കേട്ട് ഹന്നും ആഖിം സനുവും കണ്ണുരുട്ടുമ്പൊ അക്കു വായും പൊളിച്ചു നിൽക്കുന്നുണ്ട്,,ഇത്രയും നേരം പ്രോത്സാഹിപ്പിക്കുവല്ലായിരുന്നോ,അതാണ് ഇവര് ഉരുട്ടിക്കേറ്റുന്നത്... അക്കു പിന്നെ വാ പൊളിച്ചില്ലേലേ അത്ഭുതവുള്ളൂ എന്റേയും മെഹ്റിയടെയും പ്രകടനം ലൈവായി കണ്ടതല്ലേ....
ഞാൻ എല്ലാര്ക്കും നന്നായി ഇളിച്ചുകാണിച്ചു......

\'\'ഇവനാ കാക്കൂ തുടങ്ങിയത്.....\'\'

\'\'പച്ചക്കള്ളം...അവളാ തുടങ്ങിയത്...\'\'

\'\'സ്റ്റോപ്പ്...ഇനി അതും ഇതും പറഞ്ഞ് രണ്ടും ഉടക്കുന്നത് എങ്ങാനും ഞാൻ കണ്ടാ....\'\'

\'\'ഡൺ....\'\'

\'\'എന്ത് ഡൺ.....നീ അങ്ങ് തിരിഞ്ഞാ അപ്പൊ തുടങ്ങും രണ്ടും....\'\'സനു ഇളിച്ചു പറഞ്ഞു...

\'\'നിനക്ക് പോവാനായില്ലെടീ കുരിപ്പെ....അളിയനെ വിളിച്ചു ഞാൻ പറയുന്നുണ്ട് നിന്നെ കൊണ്ടുപോവാൻ....\'\'ഹന്നു പല്ല് കടിച്ചു പുച്ഛത്തോടെ അവളെ നോക്കി...

\'\'വിളിച്ചു പറഞ്ഞാലൊന്നും അവൻ വരില്ല....ചവിട്ട് കൊള്ളാതെ ഉറങ്ങാൻ അവനും  ആഗ്രഹം കാണില്ലേ.....\'\'ആഖി

\'\'അത് കറക്റ്റ് ആണ്....\'\'ഞാൻ തംസപ്പ് കാണിച്ചു പറഞ്ഞു....എന്റെ ഒരുനിമിഷത്തെ ഊരതടവൽ കണ്ട് അക്കു നല്ലോണം ചിരിച്ചു........
\'നിനക്ക് അതു തന്നെ വേണം എന്ന് പറയാതെ പറയുവാണ് കോപ്പൻ😬

\'\'എന്തൊരു കഷ്ടാണ് കാക്കൂ.... യാത്ര കഴിഞ്ഞ് ക്ഷീണിച്ചു വന്ന് ഒരു പച്ചവെള്ളം പോലും എനിക്കിതുവരെ ആരും തന്നിട്ടില്ല...\'\'ഹന്നു വയറിനും കൈവച്ചാണ് ഡയലോഗ്.....

പറയുമ്പോലെ അവള് വന്നപ്പൊ തൊട്ട് ഒന്നും കഴിച്ചിട്ടില്ല,,സംസാരിച്ചും തല്ലുകൂടിയും ഇരിക്കുവായിരുന്നല്ലോ......

\'\'ഈ തല്ലുകൂടുന്ന സമയം പോയി എടുത്തു കുടിക്കാർന്നില്ലേ...\'\'അക്കു കലിപ്പായതും അവൾ ചുണ്ടും ചുളുക്കിപോയി...

\'\'ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്...ഇപ്പൊ വരും....\'\'

അതു കേട്ടതും \'മോനേ മനസ്സിൽ ലഡുപൊട്ടി\' എന്ന റിയാക്ഷനിൽ തിരിഞ്ഞു അവനൊരു ഫ്ലയിംങ് കിസ്സും ആഖിടെ കാലിനൊരു തട്ടും കൊടുത്ത് അടുക്കളയിലേക്ക് പോയി....ആഖി അവളുടെ പിന്നാലെ പോവാൻ നിന്നതും അക്കൂന്റെ നോട്ടം കണ്ടു\'\'ഹോ ഓനൊരു പോലീസ്😏\'\'എന്നും പറഞ്ഞ് തിരിഞ്ഞൂ റൂമിലേക്ക് പോയി🤣....

കുറച്ചു കഴിഞ്ഞപ്പൊ ഫുഡ് വന്നു....സർവ് ചെയ്യാൻ സനുവിന് കൂടെ ഞാനും കൂടി...അങ്ങനെ ഫുഡ് കഴിക്കലൊക്കെ കഴിഞ്ഞപ്പൊ അക്കു ഓഫീസിലേക്ക് പോയി......ഞങ്ങള് നാലും കൂടി ലുഡോ കളിച്ചും മൂവീ കണ്ടുമൊക്കെ സമയം കഴിച്ചു........   


!!!!!!!!!!!!!!

രാത്രി വർക്ക് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോൾ ഒരുമണി കഴിഞ്ഞിരുന്നു..... സോഫയിൽ ചാരിയുറങ്ങാണ് റിനു,,

\'\'ടീ എണീക്ക്....\'\'

\'\'ആഹ്....ഹാ നീ വന്നോ...\'\'

\'\'ഹ്മ്...\'\'

കഴിച്ചോ....\'\'

\'\'ഇല്ല..\'\'

\'\'എന്നാ വാ ഞാൻ വിളമ്പിതരാം\'\'

എന്നും പറഞ്ഞ് അവൾ എണീറ്റു...

\'\'വേണ്ട ഞാൻ കഴിച്ചോളാം...നീ ഉറങ്ങക്കോ.....\'\'

\'\'ഞാനും കഴിച്ചിട്ടില്ല മാഷേ...വായോ ഒരുമിച്ച് കഴിക്കാം....\'\'അവളെന്റെ കയ്യും പിടിച്ച് നടന്നു.....

അവള് പ്ലെയ്റ്റ്സ് എടുക്കുന്നതും നോക്കി ഞാൻ അടുക്കളയിലെ തിണ്ണയിൽ ഇരുന്നു.....കോട്ടുവായിം ഇട്ടോണ്ട് അവള് മുഖമൊക്കെ കഴുകുന്നത് കണ്ട് അത്ഭുതം തോന്നി,,അപ്പൊ ഭർത്താവ് സ്നേഹം ഒക്കെ ഉണ്ട്😉..... 

\'\'എന്താ നീ ഇങ്ങനെ നോക്കുന്നേ....\'\'

\'\'ഏഹ്...ഒന്നൂല്ല...\'\'

\'\'ഹാ...ബ്രഡ്ഡും ജാമും ആണ്,ആഖി അതുമതിയെന്ന് പറഞ്ഞപ്പൊ ഫുഡ് വേറെ വേടിച്ചില്ല....\'\'

\'\'ഹ്മ്....\'\'

അവളെനിക്ക് നേരെ പാത്രം നീട്ടി,,ഞാനത് വേടിച്ചു വെച്ച് അവള് ഇരിക്കുന്നതിനു മുന്നേ അവളെ എന്റെ നേരെ തന്നെ പിടിച്ചു വെച്ചു.......അവള് സംശയത്തോടെ പുരികം ഉയർത്തി നോക്കിയതും ബ്രഡിൽ ജാം ആക്കി ഞാൻ ഒരു തലയിൽ കടിച്ചുവെച്ചു സൈറ്റടിച്ചു .....

\'\'കഴിച്ചോ....\'\'

പെണ്ണ് ഒന്ന് കണ്ണുംമിഴിച്ച് നിന്ന് പിന്നെ ചിരിച്ചു.....

\'\'പാതിരാത്രി ഉറക്കത്ത്ന്ന് വിളിച്ചു റൊമാൻസോ?? \'\'

പോയി പോയി മൂഡ്പോയി😬ഇവളെ ഇന്ന് ഞാൻ🥴ഞാൻ കണ്ണുരുട്ടിയതും അവള് ഒന്ന് ചിരിച്ചുകൊണ്ട് ബ്രഡ്ഡിന്റെ മറുതലപ്പ് വായിലേക്കാക്കി എനിക്ക് ചേർന്ന് നിന്നു.....


!!!!!!!!!!!!!!!!

(ഹന്നത്)

ഉറക്കത്തിൽ നിന്ന് എഴുനേറ്റ് നോക്കിയപ്പൊ സമയം ഒരുമണി കഴിഞ്ഞേ ഉള്ളൂ....നല്ലോണം ദാഹിക്കുന്നുണ്ട്....ബെസ്റ്റ് ഒരു തുള്ളി വെള്ളം പോലും മഗ്ഗിലില്ല....കരച്ചില് വരുത്തുന്ന എസ്ട്രീം ലെവലാണിത്,,താഴെ പോയി വെള്ളം എടുത്ത് കുടിക്കണം,,ഹോ ഇനിയാച്ചാ എങ്ങനെ ഉറങ്ങിയാലും വെള്ളം കുടിക്കാതെ ഉറക്കം വരില്ലതാനും.....

ഹുഫ്...ഞാൻ മടിയോടെ എഴുനേറ്റു നടന്നു....സ്റ്റയറിറങ്ങിയതും ദേ അടുക്കളയിൽ ലെയ്റ്റ്.....ഇനി വല്ല കള്ളന്മാരും??കള്ളന്മാർക്ക് അടുക്കളയിൽ എന്താ കാര്യം?? പറയാൻ പറ്റില്ല ഇത്രയും വലിയ വീട്ടിൽ തിരിഞ്ഞ് കുഴങ്ങി എന്തെങ്കിലും കഴിക്കാൻ പോയതാണെങ്കിലോ??ഹോ ഗോഡ്..സെക്യൂരിറ്റിയെ വിളിച്ചാലോ??ആ സമയം കള്ളൻ വന്ന് എന്റെ തലക്ക് തല്ലിയാൽ....വാവ് ഒരു കാര്യം ഉറപ്പായി എന്റെ ഇന്നത്തെ ഉറക്കം പോയി😭.....ഒരേ ഒരു വഴിയേ ഉള്ളൂ കാക്കൂനെ വിളിക്കാം,,അല്ലേൽ അവര് ഉറങ്ങിക്കാണില്ലേ ആഖിയെ വിളിക്കാം...ഡൺ...

ഞാൻ നേരെ അവന്റെ റൂമിലേക്ക് പോയി....

\'\'ആഖി.....\'\'

\'\'ആ....എന്താടീ...ഉഫ് മനുഷ്യൻ പേടിച്ചു....\'\'

എങ്ങനെ പേടിക്കാതിരിക്കും ഉള്ള മുടിയൊക്കെ മുന്നിക്കിട്ടാ അവനെ വിളിച്ചേ,,ചെറിയൊരു നേരത്തെ പ്രതികാരം😁

\'\'പടച്ചോനേ....ഒന്നേകാലോ,,നീ എന്തിനാ കോപ്പെ ഇപ്പൊ എന്നെ വിളിച്ചേ....\'\'

\'\'എടാ എന്തോ അടുക്കളയിൽ ഉണ്ട്....\'\'

\'\'അടുക്കളയിലോ?എന്ത്... \'\'

\'\'ഞാൻ പോയപ്പൊ അവിടെ ലെയ്റ്റ് ഇട്ടേക്കുന്നു...\'\'

\'\'അത് ആ സനു ഓഫാക്കാൻ മറന്നതെങ്ങാനും ആവും.....ഉറക്കം കളയാനായിട്ട് ഓരോന്നും വന്നോളും.....\'\'

\'\'അല്ല...ഞാനവിടുന്ന് ശബ്ദം കേട്ടു...\'\'

\'\'എന്നാ വാ പോയി നോക്കാം....\'\'

എന്നും പറഞ്ഞു അവൻ മുന്നിൽ നടന്നു....റൂമിൽ നിന്നും ഇറങ്ങിയതും സനുവുണ്ട് കണ്ണും തിരുമ്മി\'\'എന്തിനാ കാറിയേ\'\'എന്നും ചോദിച്ചു വരുന്നു....കൂടെ അവളേയും കൂട്ടി,,

കയ്യിൽ കിട്ടിയ ഫ്ലവർവെയ്സും ടോർച്ചും എടുത്ത് ഞങ്ങൾ അടുക്കള ലക്ഷ്യമാക്കി നടന്നു....ഡോറിനടുത്ത് എത്തിയതും പതിയെ ഉള്ളിലേക്ക് എത്തിനോക്കി......ഉള്ളിലെ കാഴ്ച്ച കണ്ട് വായും തുറന്നു നിന്നുപോയി....കാക്കു തിണ്ണയിൽ കയറിയിരുന്ന്,ബാബി കാലുകൾക്കിടയിൽ നിന്ന് കാക്കു കഴിക്കുന്ന ബ്രഡ്ഡിന്റെ മറുതലയിൽ നിന്നും കഴിക്കുന്നു....ചുണ്ടുകൾ കൂട്ടിമുട്ടാൻ സെക്കന്റുകൾ മാത്രം ബാക്കിയാകെ സനുവിന്റെ കയ്യിൽ നിന്നും ഫ്ലവർവെയ്സ് നിലത്തേക്ക് പോയതും അത് തറയിലെത്തുന്നതിനു മുമ്പെ ഞാനും ആഖിയും അതിൽ പിടിച്ചു....\'\'നല്ലൊരു സീൻ നശിപ്പിക്കല്ലേ കുരിപ്പേ\'\'ഞാനും ആഖിയും ഒപ്പരം പറയുന്നത് കേട്ട് സനു കിളിപോയി നിൽക്കുന്നുണ്ട്.........



(തുടരും.....)

തിരുത്തിയിട്ടില്ല...റിവ്യൂ മറക്കല്ലേ



Mine forever❣2
Part▪13

Mine forever❣2 Part▪13

4.9
2221

Part▪13  ചുണ്ടുകൾ കൂട്ടിമുട്ടാൻ സെക്കന്റുകൾ മാത്രം ബാക്കിയാകെ സനുവിന്റെ കയ്യിൽ നിന്നും ഫ്ലവർവെയ്സ് നിലത്തേക്ക് പോയതും അത് തറയിലെത്തുന്നതിനു മുമ്പെ ഞാനും ആഖിയും അതിൽ പിടിച്ചു....\'\'നല്ലൊരു സീൻ നശിപ്പിക്കല്ലേ കുരിപ്പേ\'\'ഞാനും ആഖിയും ഒപ്പരം പറയുന്നത് കേട്ട് സനു കിളിപോയി നിൽക്കുന്നുണ്ട്......... കാക്കു ബാബിയുടെ മുഖം കൈകളിൽ എടുത്ത് അധരങ്ങളെ പൂർണ്ണമായും വായിലേക്കാക്കിയതും ഞാൻ സനുവിന്റെ കയ്യിലെ ഫ്ലവർവെയ്സ് വാങ്ങി അതിനെ കെട്ടിപ്പിടിച്ചു കീഴ്ചുണ്ട് കടിച്ചു നിന്നു......ചുണ്ടുകളെ മാറിമാറി നുണയുന്ന അവരെ കണ്ട് രോമാഞ്ചം കൊള്ളുമ്പോഴാണ് സനു എന്റെ കണ്ണിന് മറയായി കൈവെച