അന്ന് ഞായറാഴ്ച രാവിലെ തന്നെ മിഷേൽ എഴുനേറ്റു... ആഹാരം ഉണ്ടാക്കി വച്ചിട്ട് ആണ് അവള് പള്ളിയിൽ പോകുന്നത്... അലമാരയിൽ മടക്കി വച്ചിരിക്കുന്ന സാരികളിൽ വെറുതെ കൈ ഓടിച്ചു... ഒരു കരീം പച്ച സാരിയിൽ അവളുടെ കണ്ണ് ഉടക്കി... വിവാഹ ശേഷം ആദ്യം ആയി ജോർജ് വാങ്ങി കൊടുത്ത സാരി പകുതി വിരൽ നീളത്തിൽ ഉള്ള കസവിൻ്റെ ബോർഡർ മാത്രം ആണ് ഉള്ളത്... പണ്ട് ദേഹത്തേക്ക് ഒട്ടികിടക്കുന്ന അ സാരി ഉടുത്തു കാണുമ്പോൾ എല്ലാം അവളുടെ ജോർജിച്ചാൻ പറയുമായിരുന്നു കരീം പച്ച നിറവും നീയും തമ്മിൽ വല്ലാത്ത ഒരു ബന്ധം ആണ് എന്ന്... മറ്റൊന്നും കൊണ്ട് അല്ല ആദ്യം ആയി അവർ തമ്മിൽ കാണുമ്പോഴും അവള് പച്ച ടോപ് ആയിരുന്നു ഇട്ടിരുന്നത് ..
വളരെ നാളുകൾക്ക് ശേഷം കൃത്യം ആയി പറഞാൽ അഞ്ചു വർഷങ്ങൾക്കു ശേഷം അവള് അതെ സാരി ആദ്യം ആയി ഉടുക്കുന്നത്... കണ്ണാടിക്ക് മുന്നിൽ നിന്ന അവൾക്ക് തന്നെ തോന്നി സത്യം ആണ് എനിക്ക് ഒരു ഐശ്വര്യം ആണ് ഈ സാരിയിൽ..
ലിഫ്റ്റിൽ നിന്നും ഇറങ്ങുമ്പോൾ ആണ് മുന്നിൽ നിൽക്കുന്ന സാബിനെയും കൂട്ടുകാരെയും കണ്ടത്..
ഗുഡ് മോണിംഗ് സാബ്...
.......
ഗുഡ് മോണിംഗ് മാം ... പള്ളിയിലേക്ക് ആണോ? പെട്ടന്ന് കിട്ടൂ ആണ് പറഞ്ഞത്.
അതെ.... നമ്മുടെ സാബിന് എന്ത് പറ്റി
അപ്പോഴാണ് കിട്ടൂ അവനെ ഒന്ന് തട്ടിയത്... അതുവരെ അവളുടെ മുഖത്ത് നോക്കി നിൽക്കുക ആയിരുന്ന അവൻ ഒന്ന് ചിരിച്ചു...
ഇതാരു കാവിലെ ഭഗവതിയൊ.. അവൻ്റെ തന്നെ ചമ്മൽ മാറ്റാൻ ആണ് ഹരി അങ്ങനെ ചോദിച്ചത്...
അല്ല...ഭഗവതി അല്ല... വെളിച്ചപ്പാട് ആണ് അതല്ലേ സാബ് കണ്ടപ്പോ തന്നെ പേടിച്ച് ശ്വാസം എടുക്കാതെ നിന്നത്..
ഡോ അത് പേടിച്ചത് ഒന്നും അല്ല ... തനിക്ക് ഇത്ര സൗന്ദര്യമോ എന്ന് ഓർത്തു നിന്നത് ആണ്...
അവൻ്റെ തുറന്നു പറച്ചിൽ കേട്ട് കിട്ടൂ വായും തുറന്നു നോക്കി നിന്നു പോയി... ആഹാ!! തൈകിളവൻ ആയാൽ എന്താ ... നന്നായി സ്കോർ ചെയ്യുന്നു...
അതെയോ...ഹൂം... ഞാനും കുറെ നേരം ആയി ഇത് തന്നെ ആണ് ഓർക്കുന്നതും. ആളെ വിട് ... ആളെ വിട്... ഇതൊക്കെ കേട്ടാൽ മനസ്സിലാകുന്ന പ്രായമായി എനിക്ക്... അതും പറഞ്ഞു ചിരിച്ചു അവള് നടന്നു പോയി...
എൻ്റെ ഹരിയേട്ട... ഒരിഞ്ചിന് ആണ് രക്ഷപെട്ടത്..
അതെ ഡാ കിട്ടൂ... പക്ഷേ നീ പറ ഇത്ര സുന്ദരിയായി അവള് രാവിലെ എൻ്റെ മുന്നിൽ വന്നു നിന്നാൽ എങ്ങനെ നോക്കത്തിരിക്കും... നീ ആയാലും നോക്കി പോകില്ലേ.. ഞാൻ പിന്നെ നന്നായി മാനേജ് ചെയ്തില്ലേ...
ഉവ്വ...ഉവ്വ.....
ഈ പെണ്ണിന് ഇത്രയും ഒക്കെ ഒരുങ്ങി വേണോ കിട്ടൂ പള്ളിയിൽ പോകാൻ. കർത്താവിനു അവളെ അറിയാമല്ലോ...
എൻ്റെ ഹരിച്ചെട്ട... നിങൾ ഒരു കോഴി ആണ് എന്ന് ഞാൻ ഈ അടുത്തിടെ മനസ്സിലാക്കിയിരുന്നു... പക്ഷേ ഒരു കുശുംബൻ ആണ് എന്ന് ഇന്നാണ് അറിഞ്ഞത്...
അതെ ഡാ... ഞാൻ അങ്ങനെ ആണ്... എൻ്റെ പെണ്ണിനെ ഞാൻ മാത്രം കണ്ടാൽ മതി
എൻ്റെ പെണ്ണോ... രാവിലെ അവരുടെ ചെരുപ്പിൻ്റെ സുഖം അറിഞ്ഞെനെ...
എനിക്ക് അറിയാം ഡാ... സാരമില്ല.. അവള് അറിയാതെ എനിക്ക് പ്രണയിക്കാമല്ലോ...
തീർച്ച ആയിട്ടും... അപ്പോ ഉറപ്പിച്ച് പ്രേണയം ആണ് എന്ന് അല്ലേ... പക്ഷേ ഇത് പോലെ ഒവർ ആകരുത്..
അത് ഉറപ്പ് ഇപ്പോഴും ഇല്ല... ഒരിഷ്ടം അതായിരിക്കും...
അതെ ... അതെ... എനിക്കും മനസ്സിലാകുന്നു... അതും പറഞ്ഞു അവരു ചിരിച്ചു റൂമിലേക്ക് പോയി...
പള്ളിയിൽ നിന്നും തിരിച്ച് വരും നേരം മിഷേൽ ഓർത്തു.. എന്ത് സീരിയസ് ആയി സംസാരിച്ചിരുന്ന മനുഷ്യൻ ആണ് സാബ്.. ഇപ്പൊ എപ്പോൾ കണ്ടാലും തമാശ ആണ്. ഹൊ!! ഒരു കൊറോണ മനുഷ്യനിൽ വരുത്തിയ മാറ്റം...
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി... ഹരി കാണുമ്പോൾ എല്ലാം മിഷെലിനോട് വളരെ അടുപ്പത്തോടെ സംസാരിച്ചു... മിഷേലും അതിനെ സ്നേഹത്തോടെ സ്വീകരിച്ചു... കൊറോണ പലരിലും പ്രവർത്തിച്ചത് പോലെ ഹരി സാബിൽ സഹ ജീവികളുടെ സ്നേഹം ആയി ആകും പ്രവർത്തിച്ചത് എന്ന് അവള് വിശ്വസിച്ചു...
അടുത്ത ആഴ്ച ഹോളി ആണ്... കളറുകളുടെയും സന്തോഷത്തിൻ്റെയും ആഘോഷം... ഉത്തർ പ്രദേശിൽ ഒരാഴ്ച മുന്നേ തുടങ്ങും ആഘോഷങ്ങൾ.... കൊച്ചുകുട്ടികൾ ഒളിച്ചിരുന്നു ബലൂണിൽ വെള്ളം നിറച്ച് വഴിയാത്രക്കാരെ എറിയുന്നത് ഒരു സ്ഥിരം പരിപാടി ആണ്.... ഹോസ്പിറ്റലിൽ ജോലിക്കാർ ഇതിലൊന്നും ഉൾപെടാതത് കൊണ്ട് ഇങ്ങനെ ഒള്ള ആഘോഷ ദിവസങ്ങളിൽ മിഷേൽ ആണ് ഡ്യൂട്ടിക്ക് വരുന്നത്... അവൾക്ക് എന്ത് ഹോളി എന്ത് ദിവാലി... അതൊക്കെ കുടുംബം ആയി ജീവിക്കുന്നവർക്ക് ഉള്ളത് ആണ്... എൻ്റെ വാക്കുകൾ അല്ല.... അവളുടെ തന്നെ ആണ് ..
ആൻ്റി ഇന്നു പാർക്കിൽ പോകുന്നുണ്ടോ?
ഇല്ല മോളെ നാളെ ഹോളി അല്ലേ വെറുതെ കുട്ടികൾ വെള്ളം ഒഴിക്കും... വാ നമുക്ക് ബാൽക്കണിയിൽ നിൽക്കാം..
ശെരി ആൻ്റി... മമ്മയും ഇവിടേക്ക് വരുന്നു എന്ന് പറഞ്ഞാരുന്നു.... ആൻ്റിക്ക് നാളെ ഓഫ് കാണില്ലല്ലോ .. മമ്മിക്ക് ഓഫ് ആണ്..
അതെ എനിക്ക് ഡ്യൂട്ടി ഉണ്ട്... എൻ്റെ വണ്ടി സർവീസിന് കൊടുത്തിട്ട് കിട്ടിയില്ല ജൂഹി... ഇനി നാളെ എങ്ങനെ പോകും എന്നാണ് .. ഓട്ടോ പോലും കാണില്ല
പപ്പയോട് പറയാം ആൻ്റിയെ കൊണ്ട് വിടാൻ...
വേണ്ട മോളെ ഒരു ദിവസം കിട്ടുന്നത് അല്ലേ ടോമിച്ചന് രാവിലെ ഉറങ്ങാൻ... ശല്യം ചെയ്യണ്ട... ആൻ്റി മാനേജ് ചെയ്ത്തോളം
ശെരി ആൻ്റി... ബൈ... എനിക്ക് വീട്ടില് കുറച്ച് പണി ഉണ്ട്...
ഹും... എനിക്ക് അറിയാം... മോളെ പഠിത്തം ഉഴപ്പരുത്..
ഇല്ല ആൻ്റി.. ടോമിച്ചൻ എന്നെ നിർത്തി പൊരിക്കും ..
ഡീ...
അപ്പോഴേക്ക് അവള് ഡോറ് തുറന്നു ഓടി കഴിഞ്ഞിരുന്നു..
ഹലോ... പാണ്ടി..
ഡീ നിന്നോട് ഞാൻ ഏത്ര പ്രാവശ്യം പറഞ്ഞു അങ്ങനെ വിളിക്കരുത് എന്ന്...
പാണ്ടിയെ പിന്നെ വേറെ വല്ലതും ആണോ വിലിക്കണ്ടത് ... നിങ്ങള് പാണ്ടി അല്ലേ..
ജൂഹി ..
ഓ!! സോറി ..സോറി.. ഇനി വിളിക്കില്ല .. അതെ നിങ്ങളുടെ കൂട്ടുകാരന് പ്രയോജനം ഉള്ള ഒരു കാര്യം പറയാൻ ആണ് വിളിച്ചത്
എന്ത്?
പറഞാൽ എന്ത് തരും?
നിനക്ക് എന്ത് വേണം
അര മണിക്കൂർ ഞാൻ തന്നെ ബുള്ള...
വേണ്ട.... നീ പറഞ്ഞു ബുദ്ധി മുട്ടണ്ട... എനിക്ക് കേൾക്കണ്ട ..... നിൻ്റെ രഹസ്യം എനിക്ക് കേൾക്കണ്ട ഞാൻ നിനക്ക് കൂലിയും തരുന്നില്ല ...
ഹൊ!! ഈങ്ങനെ ഒരു മൊരടൻ... ഇതിലും ആയിരം വട്ടം നല്ലത് ആണ് അ ഹരി അങ്കിൾ...
എന്താ നോക്കുന്നോ?
കിട്ടൂച്ചായ..
ശെരി ഡീ ചീവീടെ .. പറയൂ എന്താ നീ പറയാം എന്ന് പറഞ്ഞത്.
അതെ മിഷി ആൻറിടെ വണ്ടി സർവീസിന് കൊടുത്തു... നാളെ രാവിലെ പബ്ലിക് ട്രാൻസ്പോർട്ട് കുറവ് ആയിരിക്കും അപ്പോ അങ്കിളിനു നല്ലോരു ചാൻസ് ആണ്....
എടീ.. അത് നല്ല ഐഡിയ തന്നെ ആണ്. പക്ഷേ പുള്ളിക്കാരൻ എപ്പോഴും പറയുന്നത് ഇത് വെറുതെ ഉള്ളൊരു ഇഷ്ടം മാത്രം ആണ് എന്നാണ്... ഹരിച്ചെട്ടന് മനസിലാകുന്നില്ല ഇത് ആണ് പ്രണയം എന്ന്...
ആണോ? അതെങ്ങനെയാ തന്നെ പോലെ ഉള്ളവരല്ലെ കൂട്ട്
ഡീ നീ...
പിന്നെ കിട്ടുചായൻ കുറവായിരുന്നോ
എടീ പൊട്ടി... എനിക്ക് ആദ്യമേ മനസ്സിലായിരുന്നു എനിക്ക് നിന്നോട് അസ്ഥിക്ക് പിടിച്ച പ്രണയം ആണ് എന്ന്... പിന്നെ കുറെ വെയിറ്റ് ഇട്ടത് അല്ലേ നിൻ്റെ റിയാക്ഷൻ കാണാൻ
എന്നിട്ട് എന്ത് കണ്ട്..
അത് ഇപ്പൊ ... നീ വല്ലതും കാണിച്ചോ??
ദേ പന്ന പാണ്ടി...
അയ്യോ എൻ്റെ ഭുലൻദേവി ഞാൻ ഒരു തമാശ പറഞ്ഞത് ആണ്. ങ പിന്നെ ഒരു കാര്യം പറഞ്ഞേക്കാം... ഹോളി കളിക്കാൻ എന്ന് പറഞ്ഞു രാവിലെ മുതൽ ഇവിടെ കിടന്നു തുള്ളിയാൽ നിനക്ക് അറിയാമല്ലോ എന്നെ...
ശ്ശേട... ഇത് വലിയ കഷ്ടം ആണല്ലോ... എനിക്ക് ഹോളി കളിക്കണം... താൻ വെറുതെ എന്നെ ഭരിക്കാൻ വരരുതേ..
ചിലപ്പോൾ ഭരിച്ചെന്നിരിക്കും കഴിഞ്ഞ വർഷം ഞാൻ കണ്ടത് ആണ് അടുത്ത ബ്ലോക്കിലെ ആൺകുട്ടികൾ നിന്നെ കളറിടുന്നത്.. നാണമില്ലയിരുന്നോ അങ്ങനെ നിന്ന് കൊടുക്കാൻ...
അത് ...അത് പിന്നെ ഞാൻ അറിഞ്ഞോ അവരു അത്ര മോശം ആണ് എന്ന് .. ഞാൻ നല്ല വഴക്ക് പറഞ്ഞല്ലോ അവരെ... എന്നിട്ട് താൻ എവിടെ ആയിരുന്നു... എന്താരുന്ന് വന്നു അവർക്കിട്ട് രണ്ടു കൊടുക്കാഞ്ഞത്
ഓ!! അത് പിന്നെ ഞാൻ വന്നാൽ ശെരി ആകില്ല എന്ന് തോന്നി ... അവർക്കുള്ളതെ ഞാൻ വേറെ കൊടുത്തു..
കിട്ടുച്ചാ... അപ്പോ നിങൾ ആണോ അവമമ്മരെ പോയി അടിച്ച് ഒടിച്ചത്...
ആര് പറഞ്ഞു? ഞാൻ ഒന്നും അല്ല..
എൻ്റെ കർത്താവേ!!! എന്നിട്ട് ആണ് അടുത്ത ദിവസവും എന്നോട് വഴക്കിട്ടത്..
അത് പിന്നെ സ്നേഹം കൊണ്ട് അല്ലേ ഡീ..
ഹൊ സ്നേഹം !! എന്നെ കൊണ്ട് ഒന്നും പറയിക്കരുതു... അപ്പോ തീർച്ചയായും പപ്പയോടു എന്നെ ഒന്ന് സൂക്ഷിക്കാൻ പറഞ്ഞതും താൻ ആണ് അല്ലേ..
സത്യം ആയിട്ടും അല്ല ജൂഹി... ഞാൻ ഒന്ന് ഉപദേശിക്കാൻ ആണ് പറഞ്ഞത്...
കിട്ടുചാ... നിങ്ങളെ എൻ്റെ കയ്യിൽ കിട്ടട്ടെ... നാളെ തന്നെ കാണിച്ചു തരാം ..
ങ!! നാളത്തെ കാര്യം മറക്കണ്ട ജൂഹി... ഞാൻ സീരിയസ് ആണ്.
അറിയാം കിട്ടുച്ചാ... ഞാൻ നോക്കിക്കോളാം...
ശെരി ഡീ... ഞാൻ എന്നാ ഹരിയെട്ടനു ഐഡിയ പറഞ്ഞു കൊടുക്കട്ടെ . നീ കുറച്ച് നേരത്തേക്ക് എടുത്തോ എൻ്റെ ബുള്ളറ്റ്... പക്ഷേ സൂക്ഷിച്ച്....
താങ്ക്സ് എൻ്റെ കിട്ടൂ പാണ്ടി.....
രാവിലെ മിഷേൽ കുറച്ച് നേരത്തെ തന്നെ ഇറങ്ങി .. ഒന്നാമത് വണ്ടി ഇല്ല... അതിൻ്റെ കൂടെ ഓട്ടോ പോലും കിട്ടാൻ കാണില്ല.....
ഗേറ്റ് കടന്നു പുറത്ത് വന്നു ഓട്ടോ സ്റ്റാൻഡിൽ നോക്കി... ഒന്ന് പോലും ഇല്ലാ... ദൈവമേ രാവിലെ ആയിട്ട് പോലും ആരും വന്നില്ലേ.. അപ്പോഴാണ് കുറച്ച് കുട്ടികൾ ആകെ പുലിവേഷം പോലെ കളറും പൂശി കയ്യിൽ പിച്കാരിയും (കളർ വെള്ളം ചീറ്റി ഒഴിക്കുന്ന കുഴൽ) ആയി വന്നത്..
ഒഴിക്കല്ലെ കുട്ടികളെ... ഡ്യൂട്ടി ആണ്... എന്നും നോർമാൽ ഡ്രസ്സിൽ പോകുന്ന അവള് ഇന്നു യൂണിഫോമിൽ ആണ്.. അല്ലങ്കിൽ കളറിൽ മുക്കും...
വീണ്ടും കുട്ടികൾ അവളെ നോക്കി ഒന്ന് ചിരിച്ചു ...
ഹെയ്!!! എന്താ പറഞാൽ മനസിലാകില്ല .. യൂണിഫോമിൽ കളർ ഒഴിച്ചൂട എന്ന് അറിയില്ലേ... തൊട്ടുമുന്നിൽ ബൈക്കിൽ യൂണിഫോം ഇട്ടു ഹരി സാബ്... നല്ല ദേഷ്യത്തിൽ ആണ് കുട്ടികളോട്..
സോറി സാർ... അതും പറഞ്ഞു പാവം പിള്ളേര് പോയി...
ദേഷ്യത്തിൽ തന്നെ അവളെ ഒന്ന് നോക്കി...
എന്താ ഇവിടെ മിഷേൽ?
അത് വണ്ടി സർവീസിൽ ആണ്..
ഇന്നു വണ്ടി ഒന്നും കിട്ടില്ല എന്ന് അറിയാമല്ലോ... ആരോട് എങ്കിലും പറയാമായിരുന്നില്ലെ കൊണ്ട് വിടാൻ
ഓ!! ആരോട് പറയാൻ... അവളുടെ ശബ്ദത്തിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു..
ഞാൻ ... ഞാൻ ബൈക്കിൽ ആണ്... അല്ലങ്കിൽ കൊണ്ട് പോകാമായിരുന്നു...
അത് സാരമില്ല ... സാബ്.. ചിലപ്പോൾ ബസ് വരും..
ഈശ്വരാ.. ഈ പെണ്ണിനെ കൊണ്ട് തോറ്റു.... ഇവൾക്ക് പറയാമല്ലോ ഞാൻ ബൈക്കിൽ വരാം എന്ന്. മനസ്സിൽ പറഞ്ഞത് ആണേ....
അല്ല മിഷെലിന് എൻ്റെ കൂടെ ബൈക്കിൽ വരാൻ പ്രയാസം ഇല്ല എങ്കിൽ ഞാൻ കൊണ്ടുപോകാം കേട്ടോ... അല്ലങ്കിൽ ഇനി തിരിച്ച് പോയി കാർ എടുത്തിട്ട് വരണം.
എനിക്ക് എന്ത് പ്രോബ്ലം...
എങ്കിൽ വന്നു കേറ്..
മിഷേൽ വന്നു അവൻ്റെ തോളിൽ കൈ പിടിച്ചു കയറി ഇരുന്നു... പിന്നെ ഒരു കൈ കൊണ്ട് ബാഗ് ഒതുക്കിപിടിച്ച് മറുകൈ സീറ്റിൻ്റെ താഴെയും പിടിച്ച്...
പോകാം... മിററിൽ കൂടി നോക്കി ആണ് അവൻ ചോദിച്ചത്... ഒരു കോളജ് കുമാരൻ കാമുകൻ്റെ എല്ലാ ഭാവവും ഉണ്ടായിരുന്നു അവൻ്റെ മുഖത്ത്
ഹും...
താൻ ഹോളി കളി ഒന്നും ഇല്ലെ...
ഹേയ് ഇല്ല... പണ്ടെ എനിക്ക് അലർജി ആണ് ഈ കളർ...
ഭാങ്ക് ( ഹോളിക്ക് കുടിക്കുന്ന ഒരു തണുത്ത പാനീയം, ഇത് തലക്ക് മത്ത് പിടിപ്പിക്കും) കുടിക്കമല്ലോ... അതിന് അലർജി ഉണ്ടോ
ഹ ഹ ഹ... അതില്ല .. പക്ഷേ കുടിച്ചു കഴിഞ്ഞാൽ പിന്നെ നാട്ടുകാർക്ക് പണി ആകും... അത് കൊണ്ട് വേണ്ട..
ബൈക് മുന്നോട്ട് നീങ്ങിയപ്പോൾ അവൻ ഓർത്തത്.. എന്നും ഇവള് ഇങ്ങനേ എൻ്റെ ബൈക്കിൻ്റെ പുറകിൽ വേണം എന്ന് തന്നെ അല്ലേ എൻ്റെ ആഗ്രഹം... അതോർത്ത് അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു..
മിഷേൽ അപ്പൊൾ ഓർത്തത് ... സൗഹൃദം എത്ര നല്ല ഒരു ബന്ധം ആണ്.. എല്ലാ വിഷമത്തിലും കൂടെ നിൽക്കും ഒരു നല്ല സുഹൃത്ത്.....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟