ഹോസ്പിറ്റലിൻ്റെ മുന്നിൽ അവളെ വിടുമ്പോൾ അവൻ്റെ മുഖത്ത് നല്ല തെളിഞ്ഞ ചിരി ഉണ്ടായിരുന്നു ..
അപ്പോ വൈകിട്ട് എങ്ങനെ ആണ്?... ഞാൻ വരാം കേട്ടോ
ചോദ്യവും ഉത്തരവും അവൻ്റെ തന്നെ ആണ്.
അത്... അത് വേണ്ട... ഞാൻ ആരുടെയെങ്കിലും കൂടെ വന്നോളം..
എനിക്ക് പ്രശ്നം ഇല്ല ഡോ ഞാൻ പിക് ചെയ്യാം..
സാബ് ഡ്യൂട്ടി ടൈം കഴിഞ്ഞ് വന്നാൽ മതി ഞാൻ വെയ്റ്റ് ചെയ്തൊളാം
ഓക്കേ... ആയിക്കോട്ടെ...
അതും പറഞ്ഞു അവൻ പോകുമ്പോൾ അവള് സന്തോഷത്തോടെ ഉള്ളിലേക്ക് കയറി...
തിരിച്ച് റൂമിലേക്ക് പോകുമ്പോൾ ഹരി ഒന്ന് പുഞ്ചിരിച്ചു... എൻ്റെ പെണ്ണെ നിന്നോട് എങ്ങനെ പറയും എനിക്ക് ഇന്നു ഓഫ് ആണ് നിന്നെ കൊണ്ട് വിടാൻ മാത്രം ആണ് ഞാൻ ഈ യൂണിഫോം പോലും ധരിച്ച് വന്നത് എന്ന്... പെണ്ണുങ്ങൾ ഇങ്ങനെയും ഉണ്ടോ? എൻ്റെ വീട്ടിൽ അങ്ങു നാട്ടിൽ ഉള്ള മൂന്നെണ്ണം ഉണ്ട്... ഞാൻ മനസ്സിൽ പോലും വിചാരിക്കാത്തതു പോലും അവർക്ക് മനസ്സിലാകും... ഇത് ഹൊ!!
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് അവള് കുറച്ച് നേരം കൂടി അവിടെ തന്നെ ഇരുന്നു... മറ്റൊന്നും അല്ല സാബ് വരാൻ കുറച്ച് കൂടി സമയം ആകും വെറുതെ എന്തിനാ പുറത്ത് പോയി നിൽക്കുന്നത്.. അപ്പോഴാണ് അവളുടെ ഫോൺ വൈബ്രെറ്റ് ചെയ്തത്..
ഹലോ സാബ്...
മിഷേൽ ഞാൻ പുറത്ത് ഉണ്ട് കഴിഞ്ഞ് എങ്കിൽ പോരെ...
ദേ വരുന്നു...
ഇന്ന് നേരത്തെ ഡ്യൂട്ടി കഴിഞ്ഞോ? ... അവനെ കണ്ടതും അവള് ചോദിച്ചു..
അതിന് അവൻ ഒന്ന് കണ്ണടച്ച് ചിരിച്ചു കാണിച്ചു..
അല്ല സാബ് യൂണിഫോമിൽ അല്ലല്ലോ..
ഞാൻ നേരത്തെ വീട്ടില് പോയി..
അപ്പോ എന്നെ വിളിക്കാൻ ആയി വന്നത് ആണോ... അതിൻ്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു... എന്നോട് വിളിച്ച് പറഞാൽ മതിയായിരുന്നു.... എന്തിനാണ് ഈ ഫോർമാലിറ്റി..
അത് തന്നെ ... എന്തിന് ആണ് ഈ ഫോർമാലിട്ടി. ഞാൻ വരാം എന്ന് പറഞ്ഞു വന്നു... അതിന് ഇങ്ങനെ വേണ്ടതും വേണ്ടാതത്തും ചിന്തിച്ച് കൂട്ടണോ.... അവനും അത് തന്നെ തിരിച്ച് ചോദിച്ചു..
പിന്നെ ഒന്നും പറയാതെ അവളും അവൻ്റെ വണ്ടിയിൽ കയറി. പക്ഷേ അവളുടെ മുഖത്ത് ഒരു തെളിഞ്ഞ ചിരി ഉണ്ടായിരുന്നു...
മിഷേൽ തൻ്റെ മകള് പിന്നെ വിളിച്ചോ... എന്തുണ്ട് അവൾക്ക് വിശേഷം
വിളിച്ചു... അവള് സുഖമായിരിക്കുന്നു...
അവളുടെ ഒറ്റ വക്കിലെ ഉത്തരം കേട്ടപ്പോൾ ഹരിക്ക് മനസിലായി അവൾക്ക് ഇഷ്ടം അല്ല അതെകുറിച്ച് സംസാരിക്കാൻ എന്ന്.
താൻ ഇനിയും എന്നെ സാബ് എന്ന് വിളിക്കുന്നത് ബോർ ആണടോ... എന്തോ ഒരു അകൽച്ച പോലെ...
ഇതിൽ എന്ത് അകൽച്ച... എല്ലാവരും അങ്ങനെ അല്ലേ വിളിക്കുന്നത്...
എല്ലാവരും അതെ... പക്ഷേ എൻ്റെ ഫ്രണ്ട്സ് അങ്ങനെ അല്ല... ഹരി എന്ന് വിളിച്ചോ.. അല്ലങ്കിൽ ദേവ് എന്ന്... അങ്ങനെ ഇവിടെ ആരും വിളിക്കുന്നില്ല എങ്കിലും ....
അയ്യോ അത് വേണ്ട..
എങ്കിൽ എല്ലാവരും വിളിക്കും പോലെ ഹരിയെട്ട എന്ന് ആയിക്കോട്ടെ...
അത്.. ഞാൻ ശ്രമിക്കാം... പക്ഷേ പ്രയാസം ആണ്..
ശ്രമിച്ചാൽ ഒന്നും പ്രയാസം അല്ല.... നമ്മൾ ഇപ്പോഴും അന്യർ ഒന്നും അല്ലല്ലോ... ഫ്രണ്ട്സ് അല്ലേ...
അതല്ല..... ഫ്രണ്ട്സ് തന്നെ... പക്ഷേ എന്തോ അങ്ങനെ വിളിക്കാൻ ഒരു പ്രയാസം..
എന്നാല് നിങ്ങള് അചായത്തികളെ പോലെ അച്ചായ എന്ന് ആയാലും എനിക്ക് കുഴപ്പം ഇല്ലാ... അതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു ..
ഓ!! അതിലും ബെറ്റർ സാബ് തന്നെ ആണ്...
അങ്ങനെ സന്തോഷത്തിൻ്റെ നിമിഷങ്ങൾ ആയിരുന്നു അവരുടെ യാത്ര.
ഹരി അത് നന്നായി തന്നെ എൻജോയ് ചെയ്തു... മിഷേലും... പക്ഷേ അവളുടെ മനസ്സിൽ മറ്റു ചിന്തകൾ ഒന്നും ഉണ്ടായിരുന്നില്ല...
ഇന്ന് കടകൾ ഒന്നും ഇല്ല... അല്ലങ്കിൽ നമുക്ക് ഒരു കോഫി കുടിക്കാമായിരുന്ന്...
അയ്യോ അതൊന്നും വേണ്ട... അതല്ല കോഫീ വേണേ ഞാൻ ഉണ്ടാക്കി തരം..
ഇന്ന് വേണ്ട മിഷേൽ...ഇനി ഒരിക്കൽ ഞാൻ വരാം ... ഈ കടം കിടക്കട്ടെ..
ആയിക്കോട്ടെ...
വീട്ടിൽ എത്തിയപ്പോൾ അവള് പറഞ്ഞു ....
താങ്ക്സ്... ഇതിന് റിട്ടേൺ ഞാൻ എല്ലും കപ്പയും തന്നേക്കാം നാളെ ആകട്ടെ...
അതെയോ... അങ്ങനെ ആണേൽ ഞാനെന്നും കൊണ്ട് പോകാം തന്നെ ... രണ്ടു പേരും ചിരിച്ചു അവരുടെ ഫ്ലാറ്റിലേക്ക് പോയി... സ്വന്തം ഫ്ളാറ്റിൽ എത്തുന്നതിന് മുൻപ് സൈഡിലേക്ക് ഒരു ചെറിയ കോർണർ ഉണ്ട്....അവിടെ ആരോ നിൽക്കുന്നത് കണ്ടൂ ആണ് അവള് നോക്കിയത്..
ജൂഹി...
അവള് വിളിക്കുന്നത് കേട്ട് ആണ് കിട്ടുവിൻെറ കരവലയത്തിൽ നിന്നും ജൂഹി ഞെട്ടി മാറിയത്.. രണ്ടു പേരും എല്ലാം മറന്നു നിൽക്കുന്നു... അവൻ്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിയുന്ന അതെ നിമിഷം ആണ് മിഷേൽ വിളിച്ചതും
എന്താ ഇവിടെ?
അത് ആൻ്റി...
എന്താ ബ്രയാൻ അവള് ചെറിയ കുട്ടി ആണ്... തനിക്ക് കുറച്ച് കൂടി പക്വത ഉണ്ടല്ലോ..
അത്... അത്... സോറി മാം.. അറിയാതെ...
ഇനി ഞാൻ ഇങ്ങനെ കാണരുത്... ജൂഹി എൻ്റെ കൂടെ വന്നെ.... ദേഷ്യത്തിൽ മുന്നോട്ട് നടന്ന അവളുടെ കൂടെ ജൂഹിയും നടന്നു
ആൻ്റി ... സോറി..
വേണ്ട ജൂഹി... നീ ഇങ്ങനെ ചെയ്യും ഇന്ന് ഞാൻ പ്രതീക്ഷിച്ചില്ല...
അത് ആൻ്റി സത്യമായും ഞങൾ ഒന്നും ചെയ്തില്ല ... കിട്ടുചായാൻ നാളെ ലീവിന് പോകുന്നു അപ്പോ യാത്ര പറയാൻ വന്നത് ആണ്.
ജൂഹി .. ഇങ്ങനേ ഒളിച്ചു യാത്ര പറയണോ?
അത്... സോറി ആൻ്റി... ആദ്യം ആയി ആണ്. ഇനി ഉണ്ടാവില്ല ... ഐ പ്രോമിസ്...
മോളെ നമ്മളെ നോക്കണ്ടത് നമ്മൾ തന്നെ ആണ്... അത് മറക്കണ്ട...
ഇല്ല ആൻ്റി ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്യില്ല... എനിക്ക് അറിയാം എൻ്റെ മമ്മിയെയും പപ്പയെയും
ഹും... ശെരി... നീ വരുന്നുണ്ടോ
ഇല്ല പിന്നെ വരാം.....
തല കുമ്പിട്ടു പോകുന്ന അവളെ കണ്ടു വിഷമം ഉണ്ടായി എങ്കിലും മിഷേൽ ഒന്നും പറഞ്ഞില്ല കാരണം അവളു ഒരു പൊട്ടി പെണ്ണ് ആണ് ഒരു കണ്ണു വേണം അവളിൽ.
റൂമിൽ ചെന്ന് ഡ്രസ്സ് ഒക്കെ മാറി കഴിഞ്ഞ് ചായ കുടിക്കുമ്പോൾ ആണ് ലിസി വന്നത്....
മിഷേൽ നീ ഇന്നു ഇനി ഒന്നും ഉണ്ടാകണ്ട... ഞാൻ ഒരു ബിരിയാണി ഉണ്ടാക്കി... അതും കൊണ്ട് വന്നത് ആണ്..
ഹൊ!! സന്തോഷം ഡീ... ഇന്ന് ഒന്നും ഉണ്ടാകാൻ എനിക്ക് മൂഡ് ഇല്ലായിരുന്നു.... എങ്ങനെ ഉണ്ടായിരുന്നു ഇവിടെ ഹോളി കളി... .
കുഴപ്പം ഇല്ലായിരുന്നു... നമ്മുടെ മുകളിലെ ഫ്ളാറ്റിലെ സർദാർജി വെള്ളമടിച്ച് ആകെ വീലൂരി നടക്കുന്നുണ്ടായിരുന്നു.. അത് പോട്ടെ നിൻ്റെ വണ്ടി കിട്ടിയോ?
ഇല്ല എൻ്റെ ലിസി... ഇനി നാളെ വൈകിട്ട് തരാം എന്ന് .
അപ്പോ ഇന്നു നീ എങ്ങനെ പോയി... ഓട്ടോ കിട്ടിയോ നിനക്ക്... അതോ ഹോസ്പിറ്റലിൽ നിന്ന് പിക് ചെയ്തോ..
ഇല്ല ഡീ ഹോസ്പിറ്റൽ വണ്ടിയിൽ കയറിയാൽ ഈ ലോകം മുഴുവൻ ചുറ്റിക്കും.. എന്നെ മെജർ സാബ് കൊണ്ട് വിട്ടു
അതിന് ഹരി ചേട്ടൻ ഇന്ന് പോയില്ലാല്ലോ... നമ്മുടെ വീട്ടിൽ ബിരിയാണി കഴിക്കാൻ വന്നിരുന്നു
ഇല്ല ഡീ പോയി... എൻ്റെ കൂടെ അല്ലേ വന്നത്... പക്ഷേ തിരിച്ച് നേരത്തെ വന്നു എന്നാണ് പറഞ്ഞതും.. ടോമിച്ചൻ ഇല്ലാത്തത് കൊണ്ട് ആയിരിക്കും വൈകിട്ടും വിളിക്കാൻ വന്നു പാവം...
അത് ശെരി... അത്യാവശ്യം ആയി ഒരു ഫ്രണ്ട്നേ കാണണം എന്ന് പറഞ്ഞു ആണ് ആള് ഇറങ്ങിയത്...
അതെയോ... ആരേലും കാണാൻ പോയിട്ട് ആകും വന്നത്...
അല്ല ഡീ.. നിൻ്റെ ഡ്യൂട്ടി കഴിഞ്ഞ സമയം ആണ് ഇറങ്ങിയത്..
അതെയോ... ഒരു കൊറോണ വന്നത് കൊണ്ട് കുറച്ച് മനുഷ്യ സ്നേഹം വന്നു അദ്ദേഹത്തിന്... പണ്ട് നിനക്ക് ഓർമ്മയില്ലേ .... ഹലോ മിഷേൽ.. എന്തുണ്ട് വിശേഷം.. അതിനപ്പുറം വല്ലതും പറഞാൽ \"എൻ്റെ ഗംഗ\" അത്ര തന്നെ... ഇപ്പൊൾ എന്തൊക്കെയാണ് പറയുന്നത് .. അതിശയം തോന്നും... ഇല്ലെ ഡീ... നല്ല മാറ്റം ആണ്.
മിഷി... ഞാൻ ഒരു കാര്യം പറയട്ടെ... നീ ദേഷ്യം ഒന്നും കാണിക്കരുത്...
എന്താ പറയൂ...
അപ്പോഴാണ് മിഷേലിൻ്റെ ഫോൺ വന്നത്... റൂമിൽ ചാർജിൽ കിടക്കുക ആയിരുന്നു അത് ..
ലിസി ഒരു മിനിറ്റ് ഞാനൊന്നു ഫോൺ നോക്കിയിട്ട് വരാം ...
ഹലോ...
ഹലോ മാം ഞാൻ കിട്ടൂ.... ബ്രിയാൻ...
ഹും... എന്താ കിട്ടൂ
അത് മാം ജൂഹി ഭയങ്കര കരച്ചിൽ.... മാം വിളിച്ചിട്ട് ആണ് ആൻ്റി അവിടേക്ക് വന്നത് എന്നു.. പ്ലീസ് മാം.. അവള് ഒരു തെറ്റും ചെയ്തില്ല.. ആൻ്റിയോടു ഞങ്ങളെ കുറിച്ച് പറയരുത്... ഞാൻ തിരിച്ചു വന്നു കഴിഞ്ഞു ഞാൻ തന്നെ ജൂഹിയുടെ വീട്ടിൽ പറയാം... ഞാൻ വീട്ടിലും പറഞ്ഞിട്ടേ വരൂ... പ്ലീസ് മാമിന് അറിയാമല്ലോ അവളുടെ പപ്പയുടെ ദേഷ്യം... പ്ലീസ്...
ഞാൻ ഇപ്പൊ ഒന്നും പറയുന്നില്ല... സമാധാനം ആയി പോയിട്ട് വരൂ .. പക്ഷേ ഇത് ഇനി ആവർത്തിക്കരുത്.
ഇല്ല ... മാം ... താങ്ക്സ്... താങ്ക്സ് അ ലോട്..
ഗുഡ് നൈറ്റ് മാം ...
ഗുഡ് നൈറ്റ്...
ഫോൺ വച്ചു അവള് വീണ്ടും ലിസിയുടെ അടുത്ത് ചെന്നിരുന്നു.
ആരായിരുന്നു...
ഓ!! ഒരു ഫ്രണ്ട്... അത് പോട്ടെ നീ എന്തോ പറയണം എന്ന് പറഞ്ഞല്ലോ.. എന്താ....
അത് ... അല്ലങ്കിൽ വേണ്ട... ഇപ്പൊ ഞാൻ ഒന്നും പറയുന്നില്ല ..
എന്താ ഡീ.. പറയൂ... ദേ . നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്.
ഒന്നും ഇല്ല പെണ്ണെ... ഇപ്പൊ എൻ്റെ മൂഡ് പോയി.. ഇനി പിന്നെ പറയാം
എന്ന പറയണ്ട... എങ്കിൽ പിന്നെ എന്തിനാണ് തുടക്കം ഇട്ടത് പറയാൻ?
ഹൊ.. ഇതാണ് നിൻ്റെ പ്രശ്നം... മിഷ്ടി എവിടെ മിഷി... കണ്ടില്ല..
ഉറക്കം ആണ് എന്ന് തോനുന്നു... ഇന്ന് ആൾക്ക് ഒരു മൂഡ് ഔട്ട് ഉണ്ട്..
നാട്ടിൽ നിന്ന് വിളിച്ചോ?
ഹും... വിളിച്ചിരുന്നു.. അഞ്ചുമോൾടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നു...
നീ പോകില്ലേ?
പോകണം... കുറേ നാളായി ഉള്ള ആഗ്രഹമാണ് .. നാട്ടിൽ ഇപ്പൊ വിശേഷങ്ങൾക്ക് പോകാറില്ലല്ലോ...
ഹും.. മോള് വിളിച്ചില്ലേ
നിന്നെ??
ഇല്ല ലിസി... ഞാനും വിളിച്ചില്ല .. അവൻ വിളിച്ചിരുന്നു... എങ്ങനെ സഹിക്കുന്നോ പാവം അ പെണ്ണിനെ... നന്നായി പോയാൽ മതി.
നീ അപ്പോ നാട്ടിൽ പോകുമ്പോ ജോർജിച്ചായൻ്റെ വീട്ടിൽ പോകുന്നില്ലേ?
പോകണം.. അപ്പച്ചനെ കാണാൻ.. അല്ലങ്കിൽ പോകില്ലായിരുന്നു...
ശെരി മിഷി... ഞാൻ പോകട്ടെ... ടോമിച്ചൻ അന്വേഷിക്കും...
നീ പറയാം എന്ന് പറഞ്ഞത്,??
നാളെ തീർച്ചയായും പറയാം. അതും പറഞ്ഞു അവള് പോയപ്പോൾ മിഷി വീണ്ടും ഫോണിലേക്ക് തിരിഞ്ഞു... അന്ന് വന്ന റിവ്യൂ ഒക്കെ വായിച്ച് ഇരുന്നപ്പോൾ ആണ് കാവൽക്കാരൻ ഇൻബോക്സിൽ വന്നത്
ഇന്നത്തെ പാർട്ട് ഇഷ്ടപ്പെട്ടു കേട്ടോ...
താങ്ക്സ്..
ഇനി എത്ര പാർട്ട് കൂടി കാണും
എന്തെ.... വായിച്ച് മടുത്തോ?
ഒരിക്കലും ഇല്ല... നിങ്ങളുടെ വാക്കുകളിൽ ഒരു മാജിക് ഉണ്ട്.. ചിലപ്പോൾ ശാന്തം ആയി ഒഴുകുന്ന ഒരു പുഴ പോലെ ആണ് മറ്റു ചിലപ്പോൾ പതിയെ നീങ്ങുന്ന ഒരു ട്രെയിൻ പോലെ.... നിങ്ങളുടെ വാക്കുകൾ ഞാൻ കാണുന്നത് തുരങ്കത്തിൽ കയറി ഇറങ്ങി പോകുന്ന ട്രെയിനിനേ പോലെ ആണ്... ഒരിക്കലും ഒരു ട്രാഫിക് ബ്ലോക്ക് ഇല്ല നിങ്ങളുടെ എഴുത്തിൽ.
അഹ... നല്ല വാക്കുകൾക്ക് നന്ദി... എഴുതി തുടങ്ങിക്കൂടെ..
അത് വേണ്ട എനിക്ക് വായിക്കാൻ ആണ് ഇഷ്ടം
പ്രേമം എവിടെ എത്തി..
അത് പ്രേമം അല്ല ഡോ.. പ്രണയം ആണ്.. അവളുടെ ചിരി കാണാൻ ഉള്ള ഒരു ഇഷ്ടം
പറഞ്ഞോ??
ഇല്ല .. പറയാൻ ഒന്നും ഒക്കും എന്ന് തോന്നുന്നില്ല .. കുറച്ച് പ്രശ്നങ്ങൾ ഉണ്ട്...
ഹും...
താൻ ആരേലും പ്രണയിക്കുന്നൊണ്ടോ... കഥകളിൽ നല്ല പ്രണയം ഉണ്ടല്ലോ
എനിക്ക് അങ്ങനെ ഒരാളോട് പ്രണയം ഇല്ല .. പക്ഷേ എന്തിനോടും ഒരു ഇഷ്ടം ഉണ്ട്.. അതാകും.. എനിക്കും പ്രണയം ഉണ്ടായിരുന്നു... എൻ്റെ പ്രണയം എന്നിൽ നിന്നും ദൂരെ ആണ് പക്ഷേ ഇന്നും അതെൻ്റെ ശക്തി തന്നെ ആണ്..
ഓ!! നല്ല തേപ്പ് കിട്ടി അല്ലേ...
അതെ... നന്നായി തേച്ചു...
സാരമില്ല... നമുക്ക് അടുത്തത് നോക്കാം...
ഹും... അതാണ് ഒരു ആശ്വാസം ... അതും പറഞ്ഞു അവള് രണ്ടു ചിരിക്കുന്ന ഇമോജി അയച്ചു..
ശെരി... ഇനി പിന്നെ കാണാം ...
ഓക്കേ... പിന്നെ ഒരു കാര്യം പറയട്ടെ..
എന്താ??
പ്രണയം സെക്സ് അല്ല എന്ന് പ്രൂവു ചെയ്യാൻ ഒരു ശ്രമം കഥയിൽ കാണുന്നു... അത് വേണോ...
ഞാൻ അങ്ങനെ മനപ്പൂർവ്വം ശ്രമിച്ചിട്ടില്ല... അത് എൻ്റെ വിശ്വാസം ആകാം എഴുത്തിൽ കണ്ടത്...
എങ്കിൽ കുഴപ്പം ഇല്ല...
ഓക്കേ... കാണാം
ബൈ...
വീണ്ടും കഥ എഴുതാൻ തുടങ്ങാൻ നേരം ആണ് ഹരിയുടെ മെസ്സേജ് വന്നത്...
താൻ ഉറങ്ങിയോ
ഇല്ല... എന്ത് പറ്റി..
എനിക്ക് നല്ല തലവേദന... തൻ്റെ കയ്യിൽ മരുന്ന് വല്ലതും ഉണ്ടോ... ബാം ആയാലും മതി..
ഉണ്ട് ഞാൻ കൊണ്ട് വരാം...
വേണ്ട ഞാൻ വരാം..
വേണ്ട... വയ്യാത്തത് അല്ലേ ഞാൻ വരാം...
മിഷേൽ ടാബ്‌ലെറ്റും ബാമും ആയി ഹരിയുടെ അപാർട്ട്മെൻ്റിൽ പോകാൻ ഇറങ്ങി...
ബെൽ അടിച്ചു കാത്തു നിൽക്കുന്നതിന് മുൻപ് തന്നെ വാതിൽ തുറന്നിരുന്നു.. .
സോറി മിഷേൽ... തീരെ വയ്യാതെ തോന്നി അതാണ്... അതും അല്ല ഇപ്പൊ മെഡിക്കൽ ഷോപ്പ് ഒന്നും കാണില്ലല്ലോ...
അതിന് എന്താ.. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... നമ്മൾ ഫ്രണ്ട്സ് അല്ലേ അപ്പോ ഫോമലിറ്റി വേണ്ട...
ഓഹോ... എനിക്ക് ഇട്ടു വച്ചത് ആണോ?
അധികം സംസാരിക്കാന് നോക്കണ്ട... അവിടെ ഇരുന്ന വെള്ളം ഒരു ഗ്ലാസ്സിൽ എടുത്ത് ടാബ്‌ലട്ട് കൊടുത്തു കുറച്ച് ബാം എടുത്ത് അവളു തന്നെ അവൻ്റെ നെറ്റിയിൽ തടവി.. കുറച്ച് നേരം ഒന്ന് മസ്സാജ് ചെയ്തു കൊടുത്തു ഒരു വല്ലാത്ത ഭാവം ആയിരുന്നു അപ്പൊൾ ഹരിയുടെ മുഖത്ത്...
ഇനി അധികം ഇരിക്കണ്ട... പോയി ഉറങ്ങിക്കോ... ഞാൻ രാവിലെ വിളിക്കാം... അതും പറഞ്ഞു തിരിച്ച് പോകുന്നവളെ പോകരുതേ എന്ന് പറയാൻ അവൻ്റെ ഉള്ളം ആഗ്രഹിച്ചു എങ്കിലും അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി...
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന നാരായണേട്ടൻ.... കണ്ടപ്പോൾ ഒരു വെള്ളിടി ഉണ്ടായി അവളുടെ മനസ്സിൽ .. ഈശ്വരാ... ഇനി എന്തൊക്കെ ആണോ നാട്ടിൽ വിളിച്ച് പറയാൻ പോകുന്നത്.
അതെ സമയം അവളുടെ നനുനനുത്ത കൈകൾ തടവിയ നെറ്റിയിൽ ഒരു പുഞ്ചിരിയോടെ കൈ വച്ചു കിടന്നു ഹരി.....
റൂമിൽ ചെന്ന് കിടക്കുന്നതിന് മുൻപ് തന്നെ അവളുടെ ഫോൺ ബെല്ലടിച്ചു ..
ഈശ്വരാ വിൻസൻ്റ്ച്ഛാ ... ജോർജിച്ചാൻ്റെ ചേട്ടൻ... ഇത് നാരായണേട്ടൻ തന്ന പണി ആയിരിക്കും.....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟