Aksharathalukal

കൃഷ്ണകിരീടം 21\"ഇനിയും മറ്റൊരു സ്വഭാവംകൂടിയുണ്ടോ... എന്റെ ദൈവമേ... \"
ആദി പെട്ടന്ന് ചായ കുടിച്ച് ഗ്ലാസ് കൃഷ്ണയുടെ കയ്യിൽ കൊടുത്തു... പെട്ടന്ന് നടന്നോ... ഇനിയെനിക്ക് നിന്റെ തനികൊണം കാണാൻ വയ്യ... \"
കൃഷ്ണ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി... ആദി വാതിൽ ചാരി പുറകെ ചെന്നു... അപ്പോഴേക്കും നന്ദുമോൾ റെഡിയായി വന്ന് അവരെ കാത്തുനിൽക്കുകയായിരുന്നു... 

\"എന്താണിത് ഇത്രയും നേരമോ ഒരുകട്ടൻചായ കുടിക്കാൻ... \"

\"നിന്റെ ചേച്ചിയല്ലേ ചായയുണ്ടാക്കി തന്നത്... അപ്പോൾ കുറച്ച് നേരം പിടിക്കും... \"
ആദി പറഞ്ഞു.... 

\"എല്ലാവരും കണക്കാണ്... നിങ്ങൾ പെട്ടന്ന് ഇറങ്ങുന്നുണ്ടോ... \"

\"ചൂടാവല്ലേ... ഇറങ്ങുകയല്ലേ... നീ പോയി കാറിൽ കയറിയിരിക്ക്...\"
നന്ദുമോൾ പുറത്തേക്ക് പോയി... കൃഷ്ണയും ആദിയും കാറിനടുത്തെത്തിയപ്പോൾ നന്ദുമോൾ മുൻസീറ്റിൽതന്നെ ഞെളിഞ്ഞിരിപ്പുണ്ടായിരുന്നു... \"

\"ഇതെന്താ മുന്നിൽ ഇരിക്കുന്നത്... ആ സീറ്റിനിപ്പോൾ അവകാശി വേറെയുണ്ട്... നീയിറങ്ങി പുറകിലേക്കിരുന്നേ... \"
ആദി പറഞ്ഞു... \"

\"അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി... ഞാൻ ഇവിടെനിന്ന് മാറില്ല.... നിങ്ങളുടെ ഭാര്യയൊന്നുമല്ലല്ലോ ചേച്ചി... അതാകുമ്പോൾ ഞാൻ മാറിത്തരാം... \"

\"ഇതെന്തൊരു സാധനമാണീശ്വരാ... വെട്ടുപോത്ത്...\" 

\"വെട്ടുപോത്ത് തന്നെയാണ്... അതിന് ആർക്കും കുഴപ്പമൊന്നുമില്ലല്ലോ... \"

\"നന്ദുമോളെ... പോത്തുപോലെയായി എന്നു നോക്കില്ല... ഒരെണ്ണം വച്ചു തരും ഞാൻ... വേണ്ട വേണ്ട എന്നുവെക്കുംതോറും അഹംഭാവം കൂടുകയാണോ... അതെങ്ങനെയാണ്... അനുസരണ എന്നൊന്നവേണ്ടേ... എപ്പോഴെങ്കിലും ഞാനെന്തെങ്കിലും പറഞ്ഞാൽ നിനക്ക് സപ്പോർട്ടായി മുത്തശ്ശനുണ്ടാകുമല്ലോ... ഇനി നിന്റെ വായിൽനിന്ന് വല്ലതും വന്നാൽ ചുണ്ടും പല്ലുംനോക്കി ഒരെണ്ണം തരും ഞാൻ... എല്ലാവരുടേയും മുന്നിൽ മറ്റുള്ളവരെനാണംകെടുത്താനായിട്ട് ഒരു ജന്മം...\"
കൃഷ്ണ ദേഷ്യത്തോടെ പറഞ്ഞു... 

നന്ദുമോൾ കൃഷ്ണയെ ഒന്ന് തറപ്പിച്ച് നോക്കി... പിന്നെ കാറിൽനിന്നിറങ്ങി ഉമ്മറത്തെ സ്റ്റപ്പിൽ പോയിരുന്നു... \"

\"എന്താ കൃഷ്ണാ ഇത്... എന്തിനാണ് അവളോട് ദേഷ്യപ്പെട്ടത്... \"
ആദി നന്ദുമോളെ നോക്കി കൃഷ്ണയോട് ചോദിച്ചു... 

\"ദേഷ്യപ്പെടാതെ പിന്നെ... ഇവൾക്ക് ഈയിടെയായി കുറച്ച് കൂടുന്നുണ്ട്... ആരോടാണ് എന്താണ് എന്നൊന്നും നോക്കാതെ ഓരോന്ന് വിളിച്ചുപറയും... \"

\"അവൾ എന്നോടല്ലേ പറഞ്ഞത്... ഞാനല്ലേ അതിനുത്തരവാദി... അവളുടെ കുറുമ്പ് കാണാനല്ലേ ഞാനതല്ലാം പറഞ്ഞത്... \"

\"നിങ്ങളൊക്കെയാണ് അവൾക്ക് എല്ലാറ്റിനും വളം വെച്ചുകൊടുക്കുന്നത്... \"

\"അവളുടെ പ്രായമതല്ലേ... പിന്നെ ഒരു അനിയത്തിയെ കുട്ടിയെ ലാളിക്കാനോ കൊഞ്ചിക്കാനോ ഞങ്ങൾക്ക് ഭാഗ്യമുണ്ടായിട്ടില്ല... ഇവളുടെ കുറുമ്പും കളിയും തമാശയും കാണുമ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞനിയത്തിയെ കിട്ടിയതുപോലെയാണ്... അല്ല അവൾ എന്റേയും സൂര്യന്റെയും കുഞ്ഞനിയത്തിതന്നെയാണ്... എന്റെ അച്ഛനുമമ്മയുടേയും കുഞ്ഞുമോളാണിവൾ... എന്തായാലും നീ ചെയ്തത് ശരിയായില്ല... ആദി നന്ദുമോളുടെയടുത്തേക്ക് ചെന്നു... 

\"എന്താണ് മോളെയിത്... മോള് വാ... നേരം ഒത്തിരി യായി... നമുക്ക് ബീച്ചിൽ പേകേണ്ടേ... \"

\"ഞാനെവിടേക്കുമില്ല നിങ്ങൾ പോയാൽ മതി... \"

\"വാശിപിടിക്കല്ലേ മോളെ... നിനക്കുവേണ്ടിയല്ലേ നമ്മൾ പോകാമെന്ന് വച്ചത്... എന്നിട്ട് നീ പിണങ്ങിയിരുന്നാലോ... \"

\"ഞാനില്ലെന്ന് പറഞ്ഞില്ലേ... പിന്നെയെന്തിനാണ് വീണ്ടും വിളിക്കുന്നത്... \"
ആദി കൃഷ്ണയെ തറപ്പിച്ചൊന്ന് നോക്കി... \"

\"നിനക്കിപ്പോൾ തൃപ്തിയായല്ലോ... കുട്ടികൾ എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കേണ്ടത് മുതിർന്നവരാണ്... അത് നിനക്കില്ലാതെപോയി... ഇനി എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്തോ... മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ... \"
ആദി ഉമ്മറത്തെ കസേരയിലിരുന്നു... 

\"എന്താണിവിടെ പ്രശ്നം... എന്താ നന്ദുമോളുടെ മുഖമെന്താണ് കനത്തിരിക്കുന്നത്... \"
അവിടേക്ക് വന്ന നിർമ്മല ചോദിച്ചു... 

\"വേറൊന്നുമല്ല ഇവളെ കളിയാക്കാൻ ഞാനോരോന്ന് പറഞ്ഞു... അതിന് തക്ക മറുപടി ഇവളും പറഞ്ഞു... അത് കൃഷ്ണക്കിഷ്ടപ്പെട്ടില്ല... അവൾ നന്ദുമോളെ ഒരുപാട് ചീത്ത പറഞ്ഞു... അതിന് പിണങ്ങിയിരിക്കുകയാണ്... \"

\"എന്താ കൃഷ്ണമോളെ... ഇവൾ കുഞ്ഞല്ലേ... ഈ പ്രായത്തിലല്ലേ ഇവൾ ഇങ്ങനെ പറയുകയുള്ളു... അതിന് കുട്ടിയോട് ദേഷ്യപ്പെടുകയാണോ... \"

\"ആന്റീ ഞാൻ...  ഇവൾ ആദിയേട്ടനോട് തർക്കുത്തരം പറഞ്ഞപ്പോൾ എനിക്ക് നിയന്ത്രിക്കാനായില്ല... അച്ഛനും അമ്മയും പോയപ്പോൾ കൈക്കുഞ്ഞായിരുന്ന ഇവളെ കുറച്ച് സ്വാതന്ത്രം കൊടുത്ത് വളർത്തി എന്നത് സത്യമാണ്... എന്നാൽ അത് മൂത്തവരെ ബഹുമാനിക്കാതെയുള്ള രീതിയാകുമെന്ന് അറിഞ്ഞില്ല... ഇവൾ ചെയ്യുന്നത് തെറ്റാണെന്നുകണ്ടാൽ ഒരുപാട് ദേഷ്യപ്പെട്ടിരുന്നു... അന്ന് ഇവൾക്ക് സപ്പോർട്ടായിരുന്നിട്ടേ മുത്തശ്ശനും അമ്മാവനും നിന്നിട്ടുള്ളൂ.. അവിടെ ഞാൻ തെറ്റുകാരിയായി... ഇപ്പോഴും അതുതന്നെയാണ് എന്റെ അവസ്ഥ... എവിടേയും ആർക്കും വേണ്ടാത്തവളും തെറ്റുകാരിയുമാണ് ഞാൻ... സ്വന്തം ചോരയായ ഇവൾക്കുപോലും ചില സമയത്ത് ഞാൻ ഒരു ബാധ്യതയാണ്... അങ്ങനെയുള്ളപ്പോൾ മറ്റുള്ളവരുടെ കാര്യം പറയേണ്ടല്ലോ... അതും പറഞ്ഞ് കൃഷ്ണ കരഞ്ഞുകൊണ്ട് തറവാട്ടിലേക്കോടി... അവൾ വാതിൽതുറന്ന് തന്റെ മുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടന്ന് പൊട്ടിക്കരഞ്ഞു... \"

\"ചേച്ചീ..\"
 നന്ദുമോൾ അവളുടെ മുറിയിലെത്തി വിളിച്ചു... എന്നാൽ കൃഷ്ണ അവളെ നോക്കുക പോലും ചെയ്യാതെ അതേകിടപ്പ് തുടർന്നു... 

ചേച്ചീ... എന്നോട് പിണങ്ങിയോ... അങ്ങനെ ചേച്ചിക്ക് കഴിയുമോ... എന്റെ സ്വഭാവം ചേച്ചിക്ക് അറിയുന്നതല്ലേ... എന്താണ്  പറയുന്നതെന്ന് ചില നേരങ്ങളിൽ എനിക്ക് തന്നെ അറിയില്ല... ആദിയേട്ടനും മറ്റുള്ളവരും നമ്മുടെ ആരൊക്കെയോ ആണെന്ന് കരുതി.. എന്തോ അവരോട് കൂടുതൽ സ്വാതന്ത്രം ഉള്ളതുപോലെ തോന്നി അതാണ് ഞാൻ... ഇനിയുണ്ടാവില്ല ചേച്ചീ... ചേച്ചിയിങ്ങനെ കരയാതെ... നന്ദുമോൾക്ക് അത് കാണാൻ വയ്യ... എണീക്ക് ചേച്ചീ... എന്നെ വേണമെങ്കിൽ രണ്ടെണ്ണം തല്ലിക്കോ... എന്നാലും ചേച്ചി പിണങ്ങല്ലേ.. \"
കൃഷ്ണ സാവധാനം എണീറ്റിരുന്നു... 

\"മോളെ നമ്മൾ ആരുല്ലാത്തവരാണ്... ആകെയുള്ളത് മുത്തശ്ശനാണ്.. ഇപ്പോൾ  സ്നേഹിക്കാൻ മാത്രമറിയാവുന്ന കുറച്ചുപേർ ഇവിടെയുണ്ട്... അവരുടെ ദയാദാക്ഷിണ്യത്തിലാണ് നമ്മൾ ജീവിക്കുന്നതുതന്നെ.. ആ അവരെ ഒരു നോക്കുകൊണ്ടോ സംസാരം കൊണ്ടോ നമ്മൾ വേദനിപ്പിക്കാൻ പാടില്ല... അത് ദൈവം പോലും പൊറുക്കില്ല... ഏതുനിമിഷവും ഒരു പിച്ചാത്തിപ്പിടിയിൽ അവസാനിക്കാനുള്ളതാണ് ചേച്ചിയുടെ ജീവിതം... പിന്നെ എന്റെ കുട്ടിക്ക് ആകെയുള്ളത് മുത്തശ്ശനാണ്... എത്രകാലം  മുത്തശ്ശന്റെ ജീവിതവും...  പിന്നെ നീ നനിച്ചാണെന്ന ഓർമ്മ വേണം... മറ്റുള്ളവരെ വെറുപ്പിക്കാതെ ജീവിക്കാനാണ് നമ്മൾ ഇപ്പോൾ ശ്രമിക്കേണ്ടത്... മോളൊരു പെണ്ണാണ്... ഏകദേശം പ്രായപൂർത്തിയാകാനായി നിനക്ക്... എവിടേയും കഴുകൻ കണ്ണുകളുണ്ടാകും.. അവിടെ നമുക്ക് തനിച്ച് പിടിച്ചുനിൽക്കാൻ പറ്റില്ല... ആ സമയത്ത് കൂട്ടിന് ആശ്രയമായിട്ട് ആരെങ്കിലും വേണം... മറ്റുള്ളവരെ പിണക്കാൻ എളുപ്പമാണ്... എന്നാൽ അവരുമായിട്ട് ബന്ധം സ്ഥാപിക്കാനാണ് പ്രയാസം... ഇപ്പോൾ നമ്മൾ എത്തിപ്പെട്ടത് സുരക്ഷിതമായ കൈകളിലാണ്...  അത് നമ്മൾ മനസ്സിലാക്കണം...  എന്റെ മോളുകാരണം അതില്ലാതാക്കരുത്... \"

\"ചേച്ചീ ഞാൻ അങ്ങനെയൊന്നും കരുതിയിട്ടല്ല പറഞ്ഞത്... \"
നന്ദുമോൾ കരച്ചിലോടെ പറഞ്ഞു... \"

\"അത് ചേച്ചിക്കറിയാം... എന്നാലും നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടിടത്ത് ശ്രദ്ധിക്കണം... നമ്മൾ മൂലം മറ്റുള്ളവരുടെ മനസ്സ് വേദനിക്കരുത്... \"
നന്ദുമോൾ പെട്ടന്ന് കൃഷ്ണയെ കെട്ടിപ്പിടിച്ച് കരഞ്ഞു... പെട്ടന്ന് പുറത്തു തേങ്ങൽ കേട്ട് കൃഷ്ണ അവിടേക്ക് നോക്കി... നിർമ്മല മുഖം പൊത്തിപ്പിടിച്ച്  കരയുന്നതാണ് കണ്ടത്... പിന്നെയവർ പുറത്തേക്ക് ഇറങ്ങിപ്പോയി...അപ്പോഴാണ് നിർമ്മലയുടെകൂടെനിന്ന ആദിയെ കണ്ടത്... കൃഷ്ണ കണ്ണുതുടച്ചുകൊണ്ട് കട്ടിലിൽനിന്നു എഴുന്നേറ്റു... 

\"കഴിഞ്ഞോ നിന്റെ ഉപദേശം... ഇങ്ങനെ പേടിച്ചുകൊണ്ട് ജീവിക്കരുത് കൃഷ്ണാ... ജീവിതം ഒന്നേയുള്ളൂ... അത് നീ മനസ്സിലാക്കണം... വല്ലവരുടേയും പിച്ചാത്തിപ്പിടിയിൽ തീരീനുള്ളതല്ല നിന്റെ ജീവിതം... അങ്ങനെ വല്ലവർക്കും വിട്ടുകൊടുക്കാനുമല്ല നിന്നെ ഞാൻ സ്നേഹിച്ചത്... നന്ദുമോൾ ഇപ്പോൾ എന്റെ അനിയത്തിമാത്രല്ല... അതിനപ്പുറം എന്തോ ഒരു ബന്ധമുണ്ടെന്ന് എന്റെ മനസ്സു പറയുന്നു... അതെന്താണെന്നെനിക്കറിയില്ല... നിങ്ങൾ വന്നുകയറിയതുമുതലാണ് ഈ വീട്ടിൽ  ശരിക്കുമൊരു ആൾപ്പെരുമാറ്റംഉണ്ടായത്... അന്നു മുതലാണ് അതൊരു വീടായത്... ഇപ്പോൾ നിങ്ങളുടെ പ്രശ്നം ഞങ്ങളുടേതുകൂടിയാണ്... ഞാനും അമ്മയും ചീത്ത പറഞ്ഞപ്പോൾ നിന്റെ മനസ്സ് വേദനിച്ചു... അത് നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല... ഇഷ്ടം കൂടിയിട്ടാണ്.. അത് നിനക്കുമറിയാം... അതുകൊണ്ടാണ് നിന്റെ മനസ്സ് വേദനിച്ചതും... നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മളോട് ദേഷ്യപ്പെട്ടാൽ ആർക്കായാലും വേദനിക്കും... പിന്നെയാണ് അത് എന്തിനായിരുന്നെന്ന് നമ്മൾ ചിന്തിക്കുക... ഇവിടെ നന്ദുമോൾക്കും അതാണ് സംഭവിച്ചത്... ഇന്നേവരെ നീ അവളോട് ഇതുപോലെ ദേഷ്യപ്പെട്ടിട്ടുണ്ടാകില്ല... അതുകൊണ്ടാണ് അവളുടെ മനസ്സ് വേദനിച്ചത്... ഇപ്പോൾ കരഞ്ഞുകൊണ്ട് ഓടിപ്പോയില്ലേ എന്റ അമ്മ... അവർ കാരണമാണല്ലോ നിന്റെ മനസ്സ് വേദനിച്ചത് എന്നൊരു കുറ്റബോധം അവരിലുണ്ടായി.. മുമ്പ് ഞാൻ ജനിച്ചിട്ട്  രണ്ട് തവണ മാത്രമേ എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞ് കണ്ടിട്ടുള്ളൂ... അത് അച്ഛന്റെ അമ്മ മരിച്ചിട്ടും അമ്മയുടെ അമ്മ മരിച്ചിട്ടും... രണ്ട് മുത്തശ്ശൻമാരേയും ഞാൻ കണ്ടിട്ടില്ല... ഇന്നാണ് പിന്നെ ഞാൻ  അമ്മയുടെ കണ്ണുനീര് വീണത് കണ്ടത്... അത് നിന്നെയോർത്ത്... അത്രക്ക് നിങ്ങളെ എന്റെ അമ്മ ഇഷ്ടപ്പെടുന്നുണ്ട്... അത് അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളായതുകൊണ്ടല്ല... മറിച്ച് സ്വന്തം മക്കളായി കരുതുന്നതുകൊണ്ടാണ്... ഇന്ന് ഇവൾ വല്ലാതെ കൊതിച്ചതാണ് ബീച്ചിൽ പോവുക എന്നത്... ഇവളുടെ ആ ആഗ്രഹം ഇപ്പോൾ നടത്തി കൊടുക്കേണ്ടത് നമ്മളല്ലേ... അവൾക്ക് നമ്മളൊക്കെയല്ലേയുള്ളൂ... അതുകൊണ്ട് ആദ്യം നീ അമ്മയെ പോയി കാണണം അതിനുശേഷം നമുക്ക് നമ്മൾ നിശ്ചയിച്ചതുപോലെ ബീച്ചിൽ പോകണം... \"

\"ശരിയാണ്... എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അച്ഛനുമമ്മയും ഞങ്ങളെ തനിച്ചാക്കി പോയത്... അവരെ കണ്ട ഓർമ്മ എന്റെ നന്ദുമോൾക്കില്ല... അവരുടെ സ്നേഹം കുറച്ചെങ്കിലും കിട്ടിയത് എനിക്കാണ്... ഇപ്പോൾ അന്ന് നഷ്ടപ്പെട്ട സ്നേഹം വീണ്ടും തിരിച്ച് കിട്ടിയിരിക്കുകയാണ്... ആന്റിയുടേയും അങ്കിളിന്റേയും അടുത്തുനിന്ന്... അതൊന്നും മരണംവരെ മറക്കുന്നവരല്ല ഞങ്ങൾ... ആ സ്നേഹം എന്നും വേണമെന്നുതന്നെയാണ് ആഗ്രഹവും... ഞാൻ മൂലം ആന്റി  അല്ല അമ്മതന്നെ... എന്റെ അമ്മ വേദനിക്കാൻ സമ്മതിക്കില്ല... \"
കൃഷ്ണ പെട്ടന്ന് പുറത്തേക്കിറങ്ങിപ്പോയി... \"


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 22

കൃഷ്ണകിരീടം 22

4.4
5072

\"ഇപ്പോൾ അന്ന് നഷ്ടപ്പെട്ട സ്നേഹം വീണ്ടും തിരിച്ച് കിട്ടിയിരിക്കുകയാണ്... ആന്റിയുടേയും അങ്കിളിന്റേയും അടുത്തുനിന്ന്... അതൊന്നും മരണംവരെ മറക്കുന്നവരല്ല ഞങ്ങൾ... ആ സ്നേഹം എന്നും വേണമെന്നുതന്നെയാണ് ആഗ്രഹവും... ഞാൻ മൂലം ആന്റി  അല്ല അമ്മതന്നെ... എന്റെ അമ്മ വേദനിക്കാൻ സമ്മതിക്കില്ല... \"കൃഷ്ണ പെട്ടന്ന് പുറത്തേക്കിറങ്ങിപ്പോയി... \"ഈ സമയം തറവാട്ടിൽ നിന്നും കരഞ്ഞുകൊണ്ട് ഓടിവന്ന നിർമ്മല ഹാളിലെ സോഫയിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു... \"എന്താണ് നിർമ്മലേ ഇത്... കുട്ടികളേക്കാൾ കഷ്ടമാണല്ലോ നിന്റെ കാര്യം... \"കേശവമേനോൻ അവരെ സമാധാനിപ്പിച്ചു... \"ഞാൻ കാരണം എന്റെ മോള് ഒരുപാ