തലവേദന ഉണ്ട് എങ്കിലും ഇപ്പൊ കാണിച്ച പോലെ സഹിക്കാൻ വയ്യാത്ത തല വേദന ഉണ്ടായിരുന്നോ എനിക്ക്?? ഇല്ല!! അല്ലേ... ഹരിയുടെ മുഖത്ത് ചിരി വന്നു ... അപ്പോ ഇങ്ങനേ ആയിരിക്കും അല്ലേ കള്ള കാമുകന്മാർ.. വേണം എന്ന് വിചാരിച്ചു ചെയ്തത് അല്ല... പക്ഷേ പറ്റി പോയി...
കുറേ നേരം കൊണ്ട് തല വേദന ഉണ്ടായിരുന്നു. അപ്പോഴാണ് അ പെണ്ണ് മനസ്സിൽ വന്നു വീണ്ടും ശല്യം ചെയ്തത്... ഒന്ന് കാണാൻ വല്ലാതെ മനസ്സ് കൊതിച്ചു... വേറെ ഒന്നും അല്ല, ഇന്ന് എൻ്റ അടുത്ത് ഇരുന്നല്ലെ യാത്ര ചെയ്തത്... അവളുടെ പർഫുമിൻ്റെയോ ഹോസ്പിറ്റൽ മരുന്നിൻ്റെയോ എല്ലാം കൂടികലർന്ന ഒരു മണം. വല്ലാത്ത ഒരു ഫീൽ ആയിരുന്നു...
രണ്ടു വർഷം ആയി അറിയാം മിഷെലിനെ എങ്കിലും ഇപ്പോഴാണ് ഇത്രയും ശ്രദ്ധിച്ചത്.. ഇതുവരെ ഞാൻ എന്താണ് അവളെ ശ്രേധിക്കാതിരുന്നത്. പണ്ടും ഇതേ ഊഷ്മളതയയോടെ ആയിരുന്നു അവളുടെ സംസാരം.. പക്ഷേ കൊറോണ ആണ് കൂടുതൽ അടുപ്പിച്ചത് .. നെഞ്ച് പൊട്ടിപോകും പോലെ അവളെ കാണണം എന്ന് തോന്നിയപ്പോ ആണ് തല വേദനയുടെ കാര്യം പറഞ്ഞത്.ഒരു ശ്രമം ആയിരുന്നു... പൊട്ടിപെണ്ണ്, ഒരിക്കൽ പോലും ഓർത്തില്ല ഞാൻ എന്താ ടോമിച്ചനേയൊ ലിസിയെയോ വിളിക്കാതിരുന്നത് എന്ന്. ഹരി വീണ്ടും വീണ്ടും നെറ്റി തടവി തടവി അവളുടെ ഓർമ്മയിൽ ആണ് ഉറങ്ങിയത്....
ഹലോ വിൻസിച്ച....
എന്തുണ്ട് മിഷേൽ വിശേഷം.? ഘനഗംഭീരം ആയ ശബ്ദം.
സുഖം ആണ്
നീ എന്താ ഇനി നാട്ടിലേക്ക് ഇല്ല എന്ന് തീരുമാനിച്ചോ?
അതിന് അവള് മറുപടി പറഞ്ഞില്ല...
നിനക്ക് ഇപ്പൊ രാത്രിയും ഡ്യൂട്ടി ഉണ്ടോ?
ഇല്ല... അത് പറയുമ്പോഴും അവൾക്ക് അറിയാമായിരുന്നു എന്താണ് അ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത് എന്ന്.
പിന്നെ എന്തിനാ ഡീ പേരുദോഷം കേൽപ്പിക്കാൻ രാത്രിയിൽ ഇങ്ങനെ ഇറങ്ങി നടക്കുന്നത്. അതും ആണുങ്ങളുടെ വീട്ടില്.... ഒരു മോള് ഇവിടെ ഉണ്ട് എന്ന് മറക്കരുത്.. ഞങ്ങളുടെ കൊച്ചൻ പോയാലും ഇന്നും നീ ഈ കുടുംബത്തിലു വന്നുകയറിയ പെണ്ണ് ആണ്...അത് മറക്കരുത്. അത് എങ്ങനെ ആണ് ഇഷ്ടം അനുസരിച്ച് നടക്കാൻ അല്ലേ നീ അവനെ കൂടി കൊന്നു കുഴിച്ചു മൂടിയത്..
അച്ചായ....
വേണ്ട... എന്നെ അറിയാമല്ലോ...അവിടേക്ക് വരുത്തരുത്... അടങ്ങി ഒതുങ്ങി ജീവിച്ചോണം... ആരാടി നിൻ്റെ പുതിയ രക്ഷകൻ
.......
എന്താ നിൻ്റെ നാവ് ഇറങ്ങി പോയോ?? ആരടി നിന്നെ കൊണ്ടു പോകാനും കൊണ്ട് വിടാനും ഒക്കെ വരുന്നത്... അവൻ്റെ കൂടെ തന്നെ ആണോ ജീവിതം ?
ദേ അച്ചായ... ആവശ്യം ഇല്ലാത്തത് പറയരുത്. ഞാൻ എൻ്റെ കാര്യം നോക്കി ആണ് ജീവിക്കുന്നത്. പിന്നെ ആരോട് ഇടപെടണം ആരോട് വേണ്ട എന്ന് എനിക്ക് അറിയാം... ജോർജിചായനെ ഓർത്ത് ആണ് ഞാൻ ഒന്നും പറയാത്തത്...
നീ എന്നോട് തർക്കുത്തരവും പറയാൻ ആയോ
ഞാൻ ആരോടും തർക്കുത്തരം ഒന്നും പറയാൻ വരുന്നില്ല..എന്നെ ഇനി ഇങ്ങനെ വിളിക്കരുത്... അതും പറഞ്ഞു അവള് ഫോൺ കട്ട് ചെയ്തു. വിഷമം ഉണ്ടായിരുന്നു എങ്കിലും അവളുടെ കണ്ണികൾ നിറഞ്ഞില്ല... ഇനിയും കരയാൻ ആണേൽ അതിനെ സമയം കാണൂ. അവള് അ വിഷയം തന്നെ മറക്കാൻ ശ്രമിച്ചു...
ദിവസവും ഉള്ള പാർക്കിൽ പോക്ക് ഇപ്പോഴും തുടരുന്നു.... ഹരിയുടെ ഗംഗാധരൻ ഇപ്പൊ അവകാശിയെ പോലെ ആണ് മിഷ്ടിയെ കാണുമ്പോൾ ചാടി വീഴുന്നത്... പലപ്പോഴും തിരിച്ച് പോകുന്നതിനു മുൻപ് ഹരി ഒരു അഞ്ചു പത്തു മിനിറ്റ് എങ്കിലും മിഷെലിൻെറ അടുത്ത് വന്നിരുന്നു സംസാരിക്കാറുണ്ട്.. ഒരിക്കലും അവൻ്റെ ഇഷ്ടം തുറന്നു പറയാൻ ഉള്ള ധൈര്യം കാണിച്ചില്ല... എങ്കിലും അവളുടെ കൂടെ ചിലവഴിക്കുന്ന സമയം മതി ആയിരുന്നു അവനു സന്തോഷിക്കാൻ... കിട്ടൂ ദിവസവും കളിയാക്കും എങ്കിലും അവൻ എല്ലാം ചിരിച്ചു തള്ളും
നാളെ മിഷേൽ നാട്ടിൽ പോവുക ആണ് ഈസ്റ്റർ ആക്ഷോഷിക്കണം പിന്നെ അഞ്ചൂമോൾടെ വിവാഹം കൂടണം.
പാർക്കിൽ ഇരിക്കുമ്പോൾ ആണ് ഹരി അവളുടെ അടുത്ത് വന്നത്...
പോകാൻ എല്ലാം തയാർ ആയോ മിഷേൽ...
അതെ.. എല്ലാം റെഡി ആണ്..
മിഷ്‌ടിയെ വേണേ ഞാൻ നോക്കാം
അയ്യോ !! ഗഗെടെ കൂടെ അത് വേണ്ട... ലിസി നോക്കും ..
അതെന്താ ഡോ എൻ്റെ ഗംഗ അത്ര തരംതാണത് ആണോ?
അതല്ല.പക്ഷേ അവൻ കൂടെ ഉണ്ട് എങ്കിൽ എൻ്റെ മിഷ്ടിക്ക് വല്ലാത്ത ഒരു ധൈര്യം ആണ്. പിന്നെ കുരുത്തകേടിൻ്റെ മേളമയിരിക്കും.
താൻ എന്നാണ് തിരിച്ച് വരുന്നത്?
10 ദിവസം കഴിഞ്ഞ്
ഒരു വിവാഹം കൂടാൻ പത്തു ദിവസം വേണോ? അവൻ്റെ വിഷമം ആയിരുന്നു അ ചോദ്യം.
അതെന്താ അങ്ങനെ ചോദിച്ചത്.. അവിടെ വരെ ചെന്നിട്ട് എല്ലാവരെയും കാണാതെ വരുന്നതും ശെരി അല്ലല്ലോ..
മകളുടെ കൂടെ ആയിരിക്കുമോ താമസം അതോ ഹസ്ബൻ്റിൻ്റെ വീട്ടിലോ
അല്ല... ഞാൻ എൻ്റെ വീട്ടില് ആയിരിക്കും.... അപ്പൻ്റെ കൂടെ... ഭർത്താവിൻ്റെ വീട്ടിൽ ഞാൻ അങ്ങനെ പോയി നിൽക്കാറില്ല... അവിടെ ഇപ്പൊ ചേട്ടനും ഒരു മകനും കുടുംബവും മാത്രം ആണ്.
ഹും...
താൻ തിരിച്ച് വരുമ്പോൾ എനിക്ക് തന്നോട് പറയാൻ ഒരു സർപ്രൈസ് ഉണ്ടായിരിക്കും
എന്ത്? എങ്കിൽ പിന്നെ ഇപ്പഴേ പറഞ്ഞൂടെ?
അത് ഇപ്പൊ അല്ലഡോ... താൻ പോയിട്ട് വ.. പിന്നെ പറയാം...
സാബിൻ്റെ ഇഷ്ടം.... .
അതെ.... ഞാൻ പറഞ്ഞു കഴിഞ്ഞും ഇതേ മറുപടി പറയണം ..
അപ്പോ എന്തോ ചെയ്യാൻ ഉള്ള തീരുമാനം ആണ് അല്ലേ...
അതിന് അവൻ ഒന്ന് ചിരിച്ചു കാണിച്ച്...എത്ര മണിക്ക് ആണ് പോകുന്നത്?
രാവിലെ 4 മണിക്ക്... ടോമിച്ചൻ വരും കൊണ്ട് വിടാൻ.
ഓക്കേ... അത് നന്നായി. കുറേ മുൻപേ അവനെ ഉണർത്തണം... ഉറക്ക ഭ്രാന്ത് ഉണ്ട് അവനു പിന്നെ എയർപോർട്ട് ദൂരെയും ആണല്ലോ... ഒരിക്കൽ എന്നെ കളിപ്പിച്ചവൻ ആണ്.
അതാണ്... ലിസി വിളിക്കാം എന്ന് പറഞ്ഞിട്ട് ഉണ്ട്.
ഓക്കേ...
ഞാൻ എന്നാ പോകട്ടെ...
ഓക്കേ... അപ്പോ 10 ദിവസം കഴിഞ്ഞ് കാണാം. അല്ലേ... അതും പറഞ്ഞു അവൻ അവൾക്ക് നേരെ കൈ നീട്ടി...
കാണാം...
എന്ത് ആവശ്യം ഉണ്ട് എങ്കിലും വിളിക്കണം
വിളിക്കാം സാബ്..
പിന്നെ വരുമ്പോൾ ഞങ്ങൾക്ക് ഉള്ളത് മറക്കരുത് .
അതിന് അവളു ഒന്ന് ചിരിച്ചു കാണിച്ചു...
തനിക്ക് എന്താ ഡോ നാട്ടിൽ പോകുന്ന സന്തോഷം ഒന്നും ഇല്ലല്ലോ..
അങ്ങനെ ഒന്നും ഇല്ല.... സന്തോഷം ആണ്... പിന്നെ സന്തോഷത്തിൻ്റെ നാളുകൾ ഒക്കെ കഴിഞ്ഞില്ലേ... ഇപ്പൊ നമുക്കും അവർക്കും പലതും ഉൾകൊള്ളാൻ പ്രയാസം ആണ് .
എനിക്ക് മനസ്സിലാകും. സാരമില്ല... എല്ലാവരെയും കണ്ട് കേട്ട് പോരെ
ഓകെ...
എല്ലാം ഒതുക്കി പറക്കി.... ഇന്നു കഥ ഒന്നും എഴുതണ്ട എന്ന് വിചാരിച്ചു കിടക്കാൻ തയ്യാറാകുമ്പോൾ ആണ് അവളുടെ ഫോണിൽ കാവൽക്കാരൻ്റെ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്..
ഹെയ്... ഇന്നു കഥ ഒന്നും ഇല്ലെ...
ഹെയ്... ഇന്ന് ഇല്ല.....ഇനി ചിലപ്പോൾ ഒരു രണ്ടു ദിവസം കഴിയും ... ഞാൻ ഒരു യാത്ര പോകാൻ ഉള്ള ഒരുക്കം ആണ്
അതെയോ.... എവിടേക്ക് ആണ്...
ഹിമാലയം !! എന്താ വരുന്നോ?
അത് വേണ്ട... ഞാൻ വന്നാൽ അവിടെയും തന്നോട് കഥ ചോദിക്കും.
എങ്കിൽ വേണ്ട
ഈ കഥ .... നടന്ന സംഭവം ആണോ?
ഹെയ്!! അല്ല ... എൻ്റെ മനസ്സിൽ വന്നത് എഴുതി എന്നെ ഉള്ളൂ...
നല്ല പക്വത ഉള്ള എഴുത്ത് ആണ്..
അത് ഞാനും അ പ്രായത്തിൽ ആണ്. നിങൾ വിചരിക്കുന്ന പോലെ ഞാൻ ഒരു ടീനേജർ അല്ല...
ആര് പറഞ്ഞു ഞാൻ അങ്ങനെ വിചാരിച്ചു എന്ന്... എനിക്ക് അറിയാം ഇത് നല്ല ജീവിത അനുഭവങ്ങൾ ഉള്ള ആരോ ആണ് എന്ന്... ചേമ്പിലയെപോലെ കുറേ വെള്ളങ്ങൾ ഒഴുക്കികളഞ്ഞ ആരോ...
ഒരിക്കൽ നമ്മൾ തമ്മിൽ കണ്ടാൽ എന്താകും നിങ്ങളുടെ പ്രതികരണം..
സോറി ചേമ്പിലെ.... എനിക്ക് നിങ്ങളെ കാണണം എന്ന് ആഗ്രഹം ഇല്ല... കാരണം ഈ വ്യക്തിയെ അല്ല നിങ്ങളിലെ എഴുത്തുകാരിയെ ആണ് എനിക്ക് ഇഷ്ടം. അ എഴുത്തുകാരിയുടെ രൂപം എനിക്ക് ഈ അക്ഷരങ്ങൾ ആണ്... അത് അങ്ങനെ തന്നെ ആകട്ടെ അല്ലേ...
അതെ.... സന്തോഷം... എന്നെക്കാൾ പക്വതയുള്ള ആരോ ആണ് എൻ്റെ വായനക്കാരൻ എന്ന് അറിഞ്ഞതിൽ സന്തോഷം.
അടുത്ത കഥക്കൂള്ള ടോപ്പിക്ക് കിട്ടിയോ??
ഇല്ല... ഇതുവരെ ആലോചിച്ചില്ല..
എന്ന ഞാൻ ഒരു ടോപിക് തരാം...
പറയൂ കേൾക്കട്ടെ...
ഒരു എക്സ്ട്രാ മാരിറ്റൽ അഫ്ഫൈർ ... ഒന്ന് പിടിച്ച് നോക്ക് ..
അവിഹിതം അല്ലേ?? അയ്യോ വേണ്ട അതൊന്നും എൻ്റെ കയ്യിൽ ഒതുങ്ങില്ല... സെൻസിറ്റീവ് ടോപ്പിക്ക് ആണ്.. നല്ല പ്രയാസം ആണ് ..
ഹും ... ആലോചിച്ചു നോക്കൂ ..
ശെരി... നോക്കട്ടെ .. വീണ്ടും കാണാം. ബൈ...
ബൈ... സന്തോഷത്തോടെ ഹിമാലയം കണ്ട് വരൂ...
അതിന് മറുപടി ആയി അവള് ഒരു സ്മൈലി അയച്ചു... പിന്നെ ഒന്നുകൂടി എല്ലാം വെച്ചോ എന്ന് നോക്കി ഫോണിൽ അലാം സെറ്റ് ചെയ്തു ഉറങ്ങാൻ കിടന്നു
രാവിലെ സമയത്ത് തന്നെ ഉണർന്ന് വീട്ടിലേക്ക് ആണ് എന്ന സന്തോഷം ഉണ്ടായിരുന്നു അവളുടെ മുഖത്ത്... കുറേ നാളായി അപ്പനെ കണ്ടിട്ട്. പിന്നെ പെട്ടന്ന് തന്നെ തയ്യാർ ആയി. ഫോൺ എടുത്തു ലിസിയെ വിളിച്ച്...
ഹലോ ലിസി ..നീ ടോമിച്ചനേ വിളിച്ചുണർത്തിയൊ
വിളിക്കുന്നുണ്ട്... ഉണർന്നില്ല... നീ പേടിക്കണ്ട... ഞാൻ വിളിക്കാം. ശെരി മിഷി... 10 മിനിറ്റ് ഇല്ലെ ഇറങ്ങാൻ... ഞാൻ വിളിക്കട്ടെ അയാളെ..
ചെറിയ ടെൻഷൻ തോന്നി എങ്കിലും അവൾക്ക് അറിയാം ലിസി എങ്ങനെ എങ്കിലും ടോമിച്ചനേ എഴുനെല്പിച്ച് വിടും എന്ന്...
കോളിംഗ് ബെൽ അടിച്ചപ്പോൾ മിഷേൽ എല്ലാ ലൈറ്റും ഓഫ് ചെയ്തു ഒന്നുകൂടി തിരിഞ്ഞു എല്ലാടവും നോക്കി... പോകാൻ ആയി ട്രോളി ബാഗും എടുത്ത് പുറത്തേക്ക് വന്നു...
ഗുഡ് മോണിംഗ് മിഷേൽ...
ഗുഡ് മോണിംഗ് സാബ്... സാബ് എന്താ രാവിലെ ഇവിടെ... അതിശയം ആയിരുന്നു അവളുടെ മുഖത്ത്
ഡോ തൻ്റെ സാരഥി നല്ല ഉറക്കത്തിൽ ആണ്.. പിന്നെ സമയം ആയി എന്ന് വിചാരിച്ചു ലിസി ആണ് എന്നെ വിളിച്ചത്... ബാഗ് ഇങ്ങു തന്നേരേ ഞാൻ പിടിക്കാം...
മിഷെലിൻ്റെ മുഖം ഒന്ന് വാടി.. വേണ്ട സാബ് ഞാൻ പിടിച്ചോളം..
താൻ ഇനി അതിന് വിഷമിച്ചു നിൽക്കണ്ട... എനിക്ക് ഇതൊന്നും പ്രശ്നം അല്ല... ഞാൻ പിന്നെ എപ്പൊ വേണേലും ഉറക്കം ഉണരും അത് കൊണ്ട് താൻ അതൊന്നും ഓർത്തു വിഷമിക്കണ്ട.
എന്നാലും കുറച്ച് നേരത്തെ അറിഞ്ഞിരുന്നു അല്ലങ്കിൽ.... അവള് പറഞ്ഞിരുന്നു എങ്കിൽ ഞാൻ വല്ല യൂബരും ബുക്ക് ചെയ്തേനെ...
സംസാരിച്ചു നിൽക്കണ്ട... പോരെ... പിന്നെ തനിക്ക് എന്താ മിഷേൽ എൻ്റെ കൂടെ വരാൻ പ്രയാസം ഉണ്ടോ? വിഷമം ഉണ്ടായിരുന്നു അവൻ്റെ വാക്കിൽ
അയ്യോ അങ്ങനെ അല്ലാ ... സാബിനേ ബുദ്ധിമുട്ടിചല്ലോ അതാണ്.
ഒരു ബുദ്ധിമുട്ടും ഇല്ല .. സന്തോഷമേ ഉള്ളൂ... അതും പറഞ്ഞു അവളുടെ കയ്യിൽ നിന്നും ബലമായി ബാഗ് വാങ്ങി അവൻ മുന്നോട്ട് നടന്നു.
കാറിൽ ഇരിക്കുമ്പോഴും അവളുടെ മുഖം തെളിഞ്ഞില്ല... മറ്റൊന്നും അല്ല ... അവനെ ബുദ്ധിമുട്ടിചത് അവൾക്ക് വിഷമം തോന്നി.
ഡോ താൻ ഇപ്പോഴും അതും ഓർത്തു ഇരിക്കുവാണോ? ഒരു കാര്യം ചെയ്യൂ എൻ്റെ ഉറക്കം കളഞ്ഞതിന് പ്രായശ്ചിത്തം ആയി താൻ എനിക്ക് എയർപോർട്ടിൽ നിന്നും ഒരു കോഫി വാങ്ങി തന്നെരെ... തൻ്റെ വിഷമം തീരട്ടെ...
അതുകേട്ട് അവള് ചിരിച്ചു...
മിഷേൽ ഒരു രണ്ടാം വിവാഹത്തെ കുറിച്ച് എന്താ ഇതുവരെ ചിന്തിക്കാതത്...
ഞാനോ? എന്തിന്? അതിശയം ആയിരുന്നു അവളുടെ ശബ്ദത്തിൽ.
അല്ല ചോദിച്ചു എന്നെ ഉള്ളൂ.. ഒരു കൂട്ട് വേണം എന്ന് തോന്നിയില്ലേ..
എനിക്ക് കൂട്ട് ഉണ്ടല്ലോ.. എൻ്റെ ജോർജിച്ചായൻ... അത് പോട്ടെ സാബ് എന്താ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതു .. ഒരു കൂട്ട് വേണം എന്ന് തോന്നുന്നില്ല??
വേണോ? ഇതുവരെ അങ്ങനെ ഒന്ന് തോന്നിയില്ല... ഇനി നമുക്ക് നോക്കാം... നല്ല ആരെങ്കിലും തൻ്റെ മനസ്സിൽ ഉണ്ട് എങ്കിൽ പറഞ്ഞോ..
അങ്ങനെ ആരെയും അറിയില്ല കേട്ടോ... അറിയില്ല എന്നല്ല... ഞാൻ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല.. ഇപ്പൊ നാട്ടിൽ പോകുവല്ലേ... ഞാൻ നോക്കാം..
മതി... അത് പറയുമ്പോൾ അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
അവൻ പറഞ്ഞത് പോലെ അവരു രണ്ടും എയർപോർട്ടിൽ എത്തി നേരെ കോഫീ കുടിക്കാൻ പോയി...
മിഷേൽ ഒരു ഫോട്ടോ എടുക്കാം... .എനിക്ക് ടോമിച്ചനേ കാണിച്ചു ഒന്ന് കുശുമ്പ് കുത്താനാണ് ... അതും പറഞ്ഞു അവളുടെ അടുത്ത് വന്നു അവൻ ഫോട്ടോ എടുത്തു... രണ്ടുപേരും കോഫി മഗും പിടിച്ച് ചിരിച്ചിരിക്കുന്ന ഒരു ഫോട്ടോ...
കാണിച്ചേ...
അരെ വാഹ്!! നന്നായിട്ട് ഉണ്ട് കേട്ടോ...
പിന്നെ ഈ ഹരിദേവ് എടുക്കുന്ന ഫോട്ടോ നന്നാവാതിരിക്കുമോ..
അപ്പോഴാണ് ഒരു സർദാർ അവിടേക്ക് വന്നത്...
ഹലോ മേജർ സാബ്... എവിടേക്ക് ആണ് യാത്ര...
ഹലോ സിംഗ് സാബ്.... ഞാൻ അല്ല യാത്ര... ഇത് മിഷേൽ... കേരളത്തിലേക്ക് ആണ് .. ഞാൻ ഡ്രോപ്പ് ചെയ്യാൻ വന്നത് ആണ്..
ഓ അത് ശെരി... വൈഫിനെ നാട്ടിൽ വിട്ട് ഇവിടെ ഒറ്റക്ക് അടിച്ചുപൊളിക്കാൻ ആണ് അല്ലേ...
അവളുടെ മുഖം ഒന്ന് വാടി.. എങ്കിലും അതിന് ഹരി മറുപടി പറയാതെ ഒന്ന് ചിരിച്ചു അവനോട് യാത്ര പറഞ്ഞു.
താൻ മുഖം വീർപ്പിക്കണ്ട... അയാള് അറിയാതെ പറഞ്ഞത് ആണ്..
ഹും... എനിക്ക് മനസ്സിലായി... സാരമില്ല...
അങ്ങനെ മിഷേൽ ഉള്ളിലേക്ക് പോകും നേരം ഹരിയോട് യാത്ര പറഞ്ഞു...
താങ്ക്സ് കേട്ടോ... എന്നെ ഉറക്കം കളഞ്ഞ് ഹെൽപ് ചെയ്തതിനു...
അതിന് ഞാൻ തന്നെ ഹെൽപ് ചെയ്തില്ലലോ... ഞാൻ ലിസിയെ ആണ് ഹെൽപ് ചെയ്തത്... പിന്നെ തൻ്റെ കൂടെ ഉള്ള യാത്ര എനിക്ക് ഇഷ്ടം ആണ് .. സോ... താങ്ക്സ് രാവിലെ തന്നെ ഇത്രയും നല്ല ഒരു യാത്രക്ക്... കോഫിക്ക്, നല്ലൊരു ഫോട്ടോക്ക്
ബൈ സാബ്... അതും പറഞ്ഞു അവള് കൈ നീട്ടി... ഷേക് ഹാൻഡ് ചെയ്യാൻ
സ്ഥിരം ഉള്ള മുഖഭാവം മാറി ഒരു ചെറു പുഞ്ചിരിയോടെ... അതിൽ കുസൃതി ആണോ കുറുമ്പ് ആണോ എന്ന് പറയാൻ സാധിക്കാത്തവിധം മേൽച്ചുണ്ടിൻ്റെ സൈഡിൽ ഒന്ന് കടിച്ച്.. ഇടതു കൈ അവളുടെ തോളിൽ കൂടി ഇട്ടു അവളെ ഒന്ന് ചേർത്ത് പിടിച്ചു അവൻ പറഞ്ഞു.... സന്തോഷം ആയി പോയി വരൂ... തന്നെ ഞാൻ മിസ് ചെയ്യും ....
എന്താണ് നടന്നത് എന്ന് അവൾക്ക് മനസ്സിലാകും മുന്നേ തന്നെ അവൻ അവളെ വിട്ട് നടന്നിരുന്നു...
മിഷേൽ അന്തം വിട്ടു കുന്ദം വിഴുങ്ങിയ പോലെ അവനെ നോക്കി നിന്നു... നാലഞ്ചു സ്റ്റെപ് നടന്ന അവൻ തിരിഞ്ഞു നോക്കി അതെ ചിരിയോടെ വീണ്ടും പറഞ്ഞു...
കണ്ണും തള്ളി നിൽക്കാതെ കയറി പോടി ഭുലൻദേവി ...
എന്തോ ഉൾപ്രേരണയാൽ ചെറുചിരിയോടെ ട്രോളിയും തള്ളി അവള് ഉള്ളിലേക്ക് നടന്നു.... നാട്ടിൽ അവൾക്ക് ആയി കാത്തിരിക്കുന്ന കുരുക്ക് അറിയാതെ....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟