Aksharathalukal

കൈ എത്തും ദൂരത്ത്

: ദിയ അത് പറഞ്ഞത്തും അവൻ ഞെട്ടി.. അവൻ പെട്ടന്ന് സമയം നോക്കി..8മണി \"എന്ത്‌.... എത്തിയില്ലന്നോ... സമയം 8കഴിഞ്ഞല്ലോ...\"
\"ഇല്ല ഇത് വരെ എത്തിയില്ല... അവൾ ഇങ്ങനെ ഒരിക്കലും ലൈറ്റ് ആവാറില്ല... അവളുടെ അമ്മ ആകെ ടെൻഷനിലാണ്.... അറിയാവുന്ന എല്ലാരേയും വിളിച്ചു നോക്കി.. അവർക്ക് ആർക്കും അറിയില്ല കോളേജ് വിട്ട ശേഷം അവളെ ആരും കണ്ടിട്ടില്ല... അവൾ  അവസാനമായി വന്നത് സഖാവിന്റെ അടുത്താണ്..
\"എന്റെ അടുത്ത് വന്നു എന്നുള്ളത് ശരിയാണ്... But അപ്പോൾ തന്നെ അവളെ ഒരു പെൺ കുട്ടി വന്നു വിളിച്ചു... അപ്പോ തന്നെ ജാനകി അവളുടെ കൂടെ പോയി...\"...

 \"ആ കുട്ടിയെ അറിയോ സഖാവ്... അങ്ങനെ ആണേൽ അവളെ വിളിച്ചു ചോദിക്കാം..\"

\"ദിയ അവളെ ഞാൻ അതിന് മുന്നേ കണ്ടിട്ടില്ല... ഞാൻ കോളേജിന്റെ പരിസരത്ത് പോയി അനേക്ഷിക്കട്ടെ... ചിലപ്പോൾ ബസ് കിട്ടാതെ അവിടെ എവിടെയെങ്കിലും ഉണ്ടെങ്കിലോ..\"

 അതും പറഞ്ഞു ബദ്രി പെട്ടന്ന് ഫോൺ വെച്ചു.. യുവിയെ വിളിച്ചു... അവർ രണ്ടുപേരും കോളേജിന്റെ പരിസരത്തും കോളേജിലും കുറെ അനേക്ഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല.... ചിലപ്പോൾ അവൾ വീട്ടിൽ എത്തിക്കാണും എന്ന വിശ്വാസത്തിൽ കോളേജിലും പരിസരത്തും അനേക്ഷിക്കാൻ കുറച്ചു ഫ്രണ്ട്സിനെ ഏർപ്പാട് ചെയ്തു അവർ രണ്ട് പേരും ജാനകിയുടെ വീടിലേക്ക് പോയി...
പുറത്ത്കാ ളിങ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ട് ജാനകിയുടെ അമ്മ പ്രതീക്ഷയോടെ വാതിൽ തുറന്നു.... പുറത്ത് നിൽക്കുന്ന യുവിയെയും ബദ്രിയെയും കണ്ടു അവർക്ക് നിരാശ പടർന്നു.....

\"ജാനികി.. യുവിയാണ് ചോദിച്ചത്...
\"ഇത് വരെ എത്തിയില്ല. അത് പറയുമ്പോഴും അവരുടെ കണ്ണുനീർ നിർത്താതെ ഒഴുകുന്നുണ്ട്.... അവർ അത് സാരി തുമ്പ് കൊണ്ട് തുടച്ചു...

\"വിഷമിക്കേണ്ട. ഞങ്ങൾ എല്ലായിടത്തും അനേക്ഷിക്കുന്നുണ്ട്... വൈകാതെ അവളെ നമുക്ക് കണ്ടുപിടിക്കാം...\"
ബദ്രി അത് പറഞ്ഞതും
\"ഞങ്ങളും മാക്സിമം എല്ലായിടത്തും അനേക്ഷിച്ചു.. എനി കാത്തു നിൽക്കാൻ വയ്യ.. പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊണ്ടുക്കാൻ പോകുകയാണ്... ജാനകിയുടെ അച്ഛൻ മഹേഷ്‌ വർമ അവരുടെ അടുത്തേക്ക് വന്നു..പറഞ്ഞു .
\"അങ്കിൽ ഒറ്റയ്ക്ക് പോകേണ്ട.. ഞങ്ങളും വരുന്നു .ബദ്രി അദ്ദേഹത്തെ നോക്കി പറഞ്ഞു..\"
\"നമ്മളെ മോൾക്ക് ഒന്നും സംഭവിക്കില്ല.. നമുക്ക് അവളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കാം.\".. കരഞ്ഞു തളർന്ന ജാനകിയുടെ അമ്മ സുഭദ്രയെ ചേർത്തി നിർത്തി അദ്ദേഹം പറഞ്ഞു...
ഞങ്ങൾ പോയി വരാം.. നീ കതക് അടച്ചു കിടന്നോ.. മഹേഷ്‌ അത് പറഞ്ഞതും സുഭദ്ര ആ എന്ന അർത്ഥത്തിൽ തലയാട്ടി 

\"എന്നാ വാ മക്കളെ പോകാം... ജാനകിയുടെ അച്ഛൻ യുവിയെയും ബദ്രിയെയും നോക്കി അത് പറഞ്ഞതും അദ്ദേഹത്തിന്റെ പിറകെ യുവിയും ബദ്രിയും നടന്നു...
അപ്പോഴാണ് ബദ്രിക്ക് ഫോൺ വന്നത്.. ബദ്രി മാറിനിന്നു ഫോൺ എടുത്തു...
\"ഡാ രാഹുലെ... എന്തേലും വിവരം കിട്ടിയോ..\"

\"ഡാ ബദ്രി അവൾക്ക് ചെറിയ ഒരു ആക്സിഡന്റ്പറ്റി.. പേടിക്കാൻ ഒന്നുമില്ല.. നീ ഇങ്ങോട്ട് പെട്ടന്ന് വാ...

\"ഡാ ഞാൻ ഇപ്പൊ അവളുടെ വീട്ടിലാണ്.. അവരോട് ഒന്ന് ഇത് പറയട്ടെ..\"

\"ഡാ ബദ്രി നീ വിചാരിക്കുന്നതൊന്നുമല്ല ഇവിടെ നടന്നത്..അത് കൊണ്ട് അവരോട് ഒന്നും ഇപ്പൊ പറയേണ്ട.. അവരെയും വിളിച്ചു നീ പെട്ടന്ന് വാ....
അതും പറഞ്ഞു രാഹുൽ ഫോൺ കട്ട്‌ ചെയ്തു....
രാഹുൽ പറയുന്ന കാര്യം കേട്ട് അവന് നടുങ്ങി....
\"
അവൻ പെട്ടന്ന് സ്റ്റേക്കായത് പോലെയായി 

\"ഡാ ബദ്രി.. എന്താ ഡാ എന്താ പറ്റിയത്...\"
യുവി അവനെ മൂന്നാൽ പ്രാവിശ്യം ചുമലിൽ തട്ടി വിളിച്ചപ്പോഴാണ് അവന് അറിഞ്ഞത്..

\"ഡാ ബദ്രി എന്താ ഡാ.. പോലീസ് സ്റ്റേഷനിൽ പോകണ്ടേ..\"
യുവി അത് ചോദിച്ചപ്പോൾ ബദ്രി അവനെ ദയനീയമായി നോക്കികൊണ്ട് പറഞ്ഞു..
\"വേണ്ടാ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം...\"

\"ഹോസ്പിറ്റലിലോ.. അവിടെ എന്താ...\"
\"അതൊക്കെ പറയാം... നീ അവരെയും വിളിച്ചോ...\"
ബദ്രി പറഞ്ഞത് പ്രകാരം യുവി ജാനകിയുടെ അച്ഛനെയും അമ്മയെയും വിളിച്ചു കാറിൽ കയറ്റി ശേഷം എല്ലാരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു....
ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ രാഹുൽ ഉണ്ടായിരുന്നു...
അവരെ കണ്ടതും
ബദ്രി പെട്ടന്ന് ഇറങ്ങി...

\"ഡാ രാഹുൽ എന്താ ഡാ എന്താ പറ്റിയത്...\"
രാഹുൽ എല്ലാരേയും മാറിമാറി നോക്കി..
\"ഡാ മുകളിലത്തെ വാർഡിൽ ഡോക്ടർ ഉണ്ട്.. ഡോക്ടർ എല്ലാം പറയും...\"
ബദ്രിയുടെ തോളിൽ തട്ടി രാഹുൽ അത് പറഞ്ഞതും എല്ലാരും ഡോക്ടറുടെ അടുത്തേക്ക് പോയി...

കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.6
13852

 ജാനകിയുടെ അച്ഛനും അമ്മയും തിടുക്കത്തിൽ ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി.. പിറകെ ബദ്രിയും യുവിയും...\"ഡോക്ടർ ഇപ്പൊ ഇങ്ങോട്ടേക്ക് കൊണ്ടുവന്ന പെൺകുട്ടി അവള്ക് എന്താ പറ്റിയത്..ജാനകിയുടെ അച്ഛൻ വെപ്രാളത്തിൽ ചോദിച്ചു..\"നിങ്ങൾ ആ കുട്ടിയുടെ ഡോക്ടർ നെറ്റി ചുളിച്ചു ചോദിച്ചു   ..\"ഞാൻ.. ഞാൻ അവളുടെ അച്ഛനാണ്..അവൾക്ക് എന്താ പറ്റിയത് എനിക്ക് അവളെ കാണാൻ പറ്റോ...അത് ചോദിക്കുമ്പോഴും അയാളുടെ വാക്കുകൾ ഇടറിയിരുന്നു....ഡോക്ടർ അവരെ ദയനീയമായി ഒന്ന് നോക്കി... എന്നിട്ട് പറഞ്ഞു...\"പറയുന്നതിൽ എനിക്ക് സങ്കടമുണ്ട്...പക്ഷെ പറയാതിരിക്കാൻ പറ്റില്ല... ഞാൻ അത് പറഞ്ഞില്ലെങ്കിൽ അത് പിന്നീട്