Aksharathalukal

നൂപുരധ്വനി 🎼🎼 (15)

ബാത്‌റൂമിൽ നിന്നും ചിന്നു ഇറങ്ങിവരുമ്പോഴേക്കും ദിവ്യ പോയിരുന്നു... റൂമിൽ ചക്കി അവളെ തന്നെ നോക്കി ബെഡ്‌ഡിലിരിക്കുന്നുണ്ട്..
\"ചക്കീ.. എങ്ങനുണ്ട് ഡീ ഇപ്പൊ...കുറവുണ്ടോ?\"
ചക്കിയുടെ അടുത്ത് വന്നിരുന്ന് അവളുടെ കയ്യിൽ പിടിച്ച് ചിന്നു ആധിയോടെ ചോദിച്ചു...ചക്കി ചിന്നുവിനെ തറപ്പിച്ചൊന്ന് നോക്കി.. പിന്നെ അവളുടെ കൈ ഊക്കിൽ തട്ടിത്തെറുപ്പിച്ചിട്ട് ചക്കി എഴുന്നേറ്റ് മേശക്കരികിലേക്ക് നടന്നു... ചിന്നു ഞെട്ടിയെഴുന്നേറ്റ് നിന്നു പോയി...
നിമിഷാർദ്ധത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..
\"ചക്കീ..\"
ആ വിറയ്ക്കുന്ന ശബ്ദത്തിൽ സങ്കടവും അവിശ്വസനീയതയുമൊക്കെ കലർന്നിരുന്നു...

ചക്കി തിരിഞ്ഞ് നിന്നു.. ചിന്നുവിന് പരിചിതമല്ലാത്തൊരു ഭാവമായിരുന്നു ചക്കിക്ക്... ചിന്നുവാകെ പകച്ചു നിന്നു പോയി..
\"എനിക്കൊരു അഹങ്കാരമുണ്ടായിരുന്നു ചിന്നു... നിനക്കും എനിക്കുമിടയിൽ രഹസ്യങ്ങളൊന്നുമില്ലെന്ന്...നമ്മൾ രണ്ടല്ല ഒന്നാണെന്ന്... ഇന്നത്തോടെ എല്ലാം മനസ്സിലായി... നിനക്ക് ഞാനാരുമല്ലെന്ന് മനസ്സിലായി എനിക്ക് ...\"

ചക്കി മുഖത്ത് നിറഞ്ഞ ദേഷ്യത്തോടെ പറയുമ്പോൾ ചിന്നുവിന്റെ പകപ്പ് കൂടിയതെ ഉള്ളൂ...
\"ഡീ.. ഇതെന്തൊക്കെയാ പറയണേ..ഞാനെന്ത് രഹസ്യം കാട്ടീന്നാ നീ പറയണേ...എനിക്ക്.. എനിക്കൊന്നും മനസ്സിലാവണില്ല..\"
ദയനീയമായിട്ടാണ് ചിന്നു പറഞ്ഞത്..
\"ഇല്ലേ.. പിന്നെ ഇതെന്താ \"
പിറകിൽ നിന്നും ചിന്നുവിന്റെ ഡ്രോയിങ് ബുക്ക് മുന്നിലേക്ക് നീട്ടി ചക്കി ചോദിച്ചു... ചിന്നു നടുങ്ങിപ്പോയി.. പിന്നെ തളർന്ന് ബെഡ്‌ഡിലേക്കിരുന്നു...

\"കത്തിച്ചു കളയാനും കീറിക്കളയാനുമൊക്കെ ഒരുപാട് വട്ടം ആലോചിച്ചതാണ്.. പക്ഷെ ആ ചിരിക്കുന്ന മുഖമോർത്തപ്പോൾ സാധിച്ചില്ല... തെറ്റായിപ്പോയി...\"
ചിന്നു മനസ്സിലോർത്തു കൊണ്ട് മുഖം കുനിച്ചു.. കണ്ണുനീർ ഒഴുകിയിറങ്ങിത്തുടങ്ങിയിരുന്നു...
\"ഇതല്ലാതെ മറ്റൊന്നും ഞാനിതുവരെ ഒളിപ്പിച്ചിട്ടില്ല ചക്കീ നിന്നോട്.. ഇത്.. എനിക്കറിയില്ല.. പറ്റിയില്ല... നിന്നോട് പറയാൻ.. എനിക്ക് കഴിഞ്ഞില്ല... പിണങ്ങല്ലേടീ എന്നോട്... \"

വിറയ്ക്കുന്ന ചുണ്ടുകളാൽ നനഞ്ഞു കുതിർന്ന മുഖത്തോടെ ചിന്നു കണ്ണുകളുയർത്തി ചക്കിയെ നോക്കി... അവിടെ നിറഞ്ഞു നിന്ന ദേഷ്യം മാറി പെട്ടെന്ന് തെളിഞ്ഞ ചിരി കണ്ട് ചിന്നുവിന്റെ നനഞ്ഞൊട്ടിയ കണ്ണുകൾ വിടർന്നു പോയി...

\"അയ്യേ.. എന്റെ ചിന്നുപ്പെണ്ണ് കരയാ... മോശം മോശം... പ്രേമിക്കാൻ ഒരു മിനിമം ധൈര്യമൊക്കെ വേണമെന്റെ ചിന്നുവേ.. അത്‌ പോലുമില്ലാതെ നീയാ ബാലുവേട്ടനെ ചുറ്റിക്കൂല്ലോ...\"
ഡ്രോയിങ് ബുക്ക്‌ മാറ്റി വച്ച് ചിരിയോടെ ചിന്നുവിനെ ചുറ്റിപ്പിടിച്ച് അവളുടെ തോളിൽ താടി കുത്തി ഇരുന്നു ചക്കി... ചിന്നുവിന് ജീവൻ തിരിച്ചു കിട്ടിയത് പോലെ ആശ്വാസം തോന്നി.. അവളൊന്ന് ആഞ്ഞു ശ്വാസം വലിച്ചിട്ടൊരു പുഞ്ചിരിയോടെ മുഖം തുടച്ചു...

\"ചക്കീ \"
\"മ്മ് \"
\"ഞാൻ ചെയ്യണത് തെറ്റാണോ ഡീ.. അർഹതയില്ലാത്തതാണോ ഈ ആഗ്രഹം..?\"
ചിന്നു ആവലാതിയോടെ ചോദിച്ചു..
\"പിന്നേ.. ഒന്ന് പോയേടീ... നീയെന്താ സീരിയലിലെ നായികയാണോ ഇമ്മാതിരി ഡ്രാമ കളിക്കാൻ.. അർഹതയും കോപ്പുമൊന്നുമില്ല... നിനക്ക് ബാലുവേട്ടനെ ഇഷ്ടാ.. അങ്ങേർക്ക് നിന്നെയും... അതിനപ്പുറം ആകെ പ്രാധാന്യമുള്ളത് ആ ഇഷ്ടത്തിന് ആത്മാർഥതയുണ്ടോന്ന് മാത്രമാ...നിന്റെ കാര്യം എനിക്കറിയാം... പുള്ളീടെ കാര്യം ദിവ്യ പറഞ്ഞപ്പോ എനിക്കുറപ്പായി... \"

\"ദിവ്യയെന്ത് പറഞ്ഞു? \"
ചിന്നു കണ്ണ് മിഴിച്ചു...
\"ഇന്നുണ്ടായതൊക്കെ വള്ളി പുള്ളി വിടാതെ സകലതും പറഞ്ഞു....\"
കള്ളച്ചിരിയോടെ ചക്കി പറഞ്ഞപ്പോൾ ചിന്നു ചമ്മലോടെ മുഖം താഴ്ത്തി...
\"അയ്യ.. എന്താ നാണം... നോക്കട്ടെ... ആവൂ.. ചുവന്നല്ലോ പെണ്ണേ...\"
ചക്കി ചിന്നുവിനെ ഇക്കിളിയാക്കി... ചിന്നു പൊട്ടിച്ചിരിച്ചു... ചക്കിക്ക് ഒരുപാട് സന്തോഷം തോന്നി... ചിന്നുവങ്ങനെ എപ്പോഴും ചിരിക്കില്ല....ആ ചിരിക്കൊരു പ്രത്യേക ചന്തമുണ്ട് താനും....

ചിരിയടക്കി ചിന്നു പെട്ടെന്ന് നിശ്ശബ്ദയായി...
\'ഡീ .... അച്ഛൻ \"
\"ഉയ്യോ.. എവിടെ?\"
ചക്കി ചാടിയെണീറ്റ് ചുറ്റും നോക്കി..
ചിന്നു ചിരിച്ചും പോയി..
\"എവിടെടി അച്ഛൻ? \"
ചക്കി കലിപ്പിട്ടു കൂർപ്പിച്ച് നോക്കി...
\"അതല്ല.. അച്ഛനറിഞ്ഞാ ദേഷ്യപ്പെടോ..നില മറന്നൊന്നും ചെയ്യരുതെന്ന് അച്ഛൻ പറയാറില്ലേ.. ഇത്.. ഇത് അച്ഛന് ഇഷ്ടാവോ? \"
ചിന്നു നിഷ്കളങ്കമായി ചോദിക്കുന്നത് കേട്ട് ചക്കി മുഖത്ത് കൈ വച്ചു...
\"എന്റെ പെണ്ണേ.. നിന്നെക്കൊണ്ട്... ഡീ അച്ഛനോട് പറയേണ്ട സമയമാവുമ്പോ ഞാൻ പറഞ്ഞോളാം.. അത്‌ വരെ കുറച്ച് കാലം പ്രേമിച്ചു നടക്കാൻ നോക്ക് പെണ്ണേ... ഒരുത്തനെ സെറ്റാക്കാൻ പറ്റുവോന്ന് ഞാനുമൊന്ന് നോക്കട്ടെ.. അങ്ങനെയാവുമ്പോ രണ്ടും കൂടി ഒന്നിച്ച് പറയാലോ.. ല്ലേ.. \"
ചക്കി പറയുന്നത് കേട്ട് ഇത്തവണ കൂർപ്പിച്ച് നോക്കിയത് ചിന്നുവാണ്... അതിന് മറുപടിയായി ചക്കിയൊന്ന് ഇളിച്ചു കാട്ടി...

\"അല്ലെടീ പെണ്ണേ.. നിന്റെ ബാലുവേട്ടനറിയോ നിനക്ക് ഇത് പോലെ തല തെറിച്ചൊരു പരട്ട സഹോദരിയുണ്ടെന്ന്? \"
\"ഇല്ല..\"
ചിന്നു ചിരിയോടെ തലയാട്ടി...
അത്‌ കേട്ട് ചക്കിയുടെ കണ്ണുകൾ വിടർന്നു...
അവൾ വേഗം ചിന്നുവിനെ കയ്യിട്ട് പിടിച്ച് അടുത്തിരുന്നു...
\"എന്നാ തല്ക്കാലം പറയണ്ട ട്ടോ..\"
\"അതെന്താ?\"
\"നമുക്കൊന്ന് പറ്റിക്കാടീ...നീയാണെന്ന് വിചാരിച്ച് എന്നെക്കാണുമ്പോ അങ്ങേര് എങ്ങനെയാ പെരുമാറാന്ന് എനിക്കൊന്ന് അറിയാൻ പറ്റൂല്ലോ...എനിക്കാകെയുള്ളൊരു ചേട്ടായിയല്ലേ.. ഈ കല്യാണറാഗിംഗ് എന്ന് കേട്ടിട്ടില്ലേ.. അതിപ്പഴേ കൊടുക്കാടീ...\"

\"ഏയ്.. അതൊന്നും വേണ്ട ചക്കീ.. അത്‌ ശരിയല്ല..\"
\"ശേയ്.. നീയിങ്ങനെ ഡാർക്കടിക്കല്ലേ.. കുറച്ച് നാള് കഴിയുമ്പോ ഒരു സർപ്രൈസ് ആയിട്ട് നമുക്ക് പറയാടീ പെണ്ണേ..ഇതൊക്കെ ഒരു രസല്ലേ..പ്ലീസ്.. പ്ലീസ്.. പ്ലീസ്..\"
ചക്കി താണ് കേണു പറഞ്ഞു.. ഒടുവിൽ മനസ്സില്ലാമനസ്സോടെ ചിന്നു തലയാട്ടി...

അന്ന് ചക്കിയറിഞ്ഞിരുന്നില്ല...
ചെറുതെന്ന് കരുതുന്ന ആ തമാശയ്ക്ക് ചിന്നുവിന്റെയും ബാലുവിന്റെയും ജീവിതത്തെ തകർത്തെറിയാനുള്ള ശേഷിയുണ്ടെന്ന്...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ചിന്നു നോക്കിയത്... പരിചയമില്ലാത്ത നമ്പറാണ്.. എടുക്കണോ എന്ന് അവളൊരു നിമിഷം ആലോചിച്ചു...
\"ആരാടീ?\"
ഫോണും നോക്കി സംശയിച്ചു നിൽക്കുന്ന ചിന്നുവിനെ നോക്കി കിടക്കുകയായിരുന്ന ചക്കി ചോദിച്ചു...
\"അറിയില്ല...അൺനോൺ നമ്പറാ...\"
\"ഇങ്ങ് താ.. ഞാൻ സംസാരിക്കാം..\"
ചക്കി എഴുന്നേറ്റിരുന്ന് ചിന്നുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി...

\"ഹലോ...\"
\"ഹലോ..\"
\"ആരാ..?\"
\"ഇത്.. ഇത് രുദ്രയാണോ?\"
ചക്കി ഒരു നിമിഷം നിശ്ശബ്ദയായി...
പിന്നെ ഫോൺ ഒരു കൈ കൊണ്ട് പൊത്തിപ്പിടിച്ചു...
\"ഡീ.. നിന്നെ ബാലുവേട്ടൻ രുദ്രാന്നാണോ വിളിക്യാ..\"
\"ആ \"
ചിന്നു തലയാട്ടി...
ചക്കിയുടെ മുഖത്തൊരു ലുട്ടാപ്പിച്ചിരി തെളിഞ്ഞു.. അവൾ തൊണ്ടയൊന്ന് ശരിയാക്കി കൈ മാറ്റി.. എന്താണവൾ ചെയ്യുന്നതെന്ന് മനസ്സിലാവാതെ ചിന്നു നോക്കിയിരുന്നു...

\"ബാലുവേട്ടാ..\"
തേനൊഴുകുന്നത് പോലെ ചക്കി വിളിച്ചു...
അത് പ്രതീക്ഷിക്കാതിരുന്ന ബാലുവൊന്ന് ഞെട്ടി ഫോൺ ചെവിയിൽ നിന്നും മാറ്റി..എന്താണ് പറയാൻ വന്നതെന്ന് കൂടി അവൻ ഒരു നിമിഷം മറന്നു പോയി...ചിന്നു ഞെട്ടി കണ്ണ് മിഴിച്ചു നിൽക്കുകയാണ്.. ചക്കി അവളെ നോക്കി ഒരു കുസൃതിച്ചിരിയോടെ ഒരു കണ്ണിറുക്കി കാട്ടി...

\"ഞാനാണെന്ന് എങ്ങനെ മനസ്സിലായി...?\"
വീണ്ടും ഫോൺ ചെവിയോട് ചേർത്ത് അവൻ പതർച്ചയോടെ ചോദിച്ചു...
\"ബാലുവേട്ടൻ മാത്രേ എന്നെ രുദ്രയെന്ന് വിളിക്കൂ...\"
ചിന്നു സംസാരിക്കുന്നത് പോലെ ശബ്ദം പരമാവധി മയപ്പെടുത്തി ചക്കി പറഞ്ഞു...
ബാലുവിന്റെ ചുണ്ടിലൊരു പുഞ്ചിരി മിന്നി...
ചിന്നു അവിടെ നിന്ന് വേണ്ട വേണ്ടാ എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടുന്നുണ്ട്.. ചക്കിയതൊന്നും വില വയ്ക്കുന്നതേ ഇല്ല...

\"എന്താ വിളിച്ചേ?\"
ചക്കി ചോദിച്ചു...
\"ഇപ്പൊ വയ്യായ്ക വലതുമുണ്ടോന്ന് അറിയാൻ.. വിളിച്ചതാ...\"
\"ഏയ്.. ഇല്ലല്ലോ.. ഞാൻ ഓക്കേ ആണ്.. അല്ല എന്റെ നമ്പറെങ്ങനെ കിട്ടി?\"
\"അത്‌.. അത്‌ ദിവ്യയോട് ചോദിച്ചു...ശരിയെന്നാ.. ഞാൻ പിന്നെ വിളിക്കാം...\"
\"ഓക്കേ.. see you \"
ബാലു വേഗം കോൾ കട്ടാക്കി... അവനെന്തോ വല്ലായ്ക തോന്നി.. താൻ സംസാരിച്ചത് മറ്റാരോടോ ആണെന്ന് തോന്നിയവന്... രാഹുൽ വിളിച്ചത് കൊണ്ട് ഫോൺ പോക്കറ്റിലിട്ട് അവൻ അവിടേയ്ക്ക് നടന്നു....

ചക്കി ഫോൺ മാറ്റി വച്ചതും ചിന്നു ഓടി വന്ന് അവളുടെ കയ്യിലൊരു തല്ല് കൊടുത്തു..
\"ഔ \"
വേദനിച്ചിട്ട് ചക്കി ഒച്ചയുണ്ടാക്കി...ചിന്നു മുഖം വീർപ്പിച്ച് ബെഡ്‌ഡിലിരുന്നു...
ചക്കി അവളെ ചുറ്റിപ്പിടിച്ചിരുന്നു...
\"ഹാ പിണങ്ങാതെന്റെ ചിന്നുവേ... ഒരു കാര്യം ഉറപ്പായിട്ടോ.. നിന്റെ ബാലുവേട്ടൻ ആള് പൊളിയാ.. നിന്നെ നല്ല ഇഷ്ടാ.. അതല്ലേ നമ്പറ് തപ്പിപ്പിടിച്ച് വിളിച്ചത്.. അതും നിന്റെ വയ്യായ്ക എങ്ങനെയുണ്ടെന്ന് ചോദിക്കാൻ...\"
ചിന്നുവിന്റെ കണ്ണുകൾ വിടർന്നെങ്കിലും അവളത് ഒളിപ്പിച്ചു വച്ചു... പിന്നെയും മുഖം വീർപ്പിച്ചിരിക്കുന്ന ചിന്നുവിനെ കണ്ട് ചക്കി കൈകളയച്ചു...

\"ശരി...സോറി...ഇനി അങ്ങേർടെ കോൾ വരുമ്പോ ഞാൻ നീയായിട്ട് സംസാരിക്കില്ല...പോരേ..\"
\"മ്മ് \"
ചിന്നു മൂളി...
\"ഹോ.. ആ മൂളലിന് ശക്തി പോരല്ലോ പെണ്ണെ.. ഒന്ന് ചിരിച്ചേ.. ഞാൻ കാണട്ടെ..\"
ചിന്നു കപട ഗൗരവം വിട്ട് ഒന്ന് പുഞ്ചിരിച്ചു..
\"അടിപൊളി.. ന്നാ നമുക്ക് പോയി ഫുഡടിച്ചിട്ട് വരാം.. രണ്ടാൾക്കും മരുന്നില്ലേ ഇന്ന്.. അതും കഴിച്ച് ഫ്ലാറ്റാവാം നമുക്ക്. വാ...\"

ചക്കി ചിന്നുവിനെയും വലിച്ച് മെസ്സിലേക്ക് നടന്നു...

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼

 



നൂപുരധ്വനി 🎼🎼 (16)

നൂപുരധ്വനി 🎼🎼 (16)

4.6
9393

പിറ്റേന്ന് ബാക്കിയുള്ള മത്സരങ്ങൾ കൂടി കഴിഞ്ഞതോടെ ഫലപ്രഖ്യാപനത്തിനുള്ള സമയമായി..വയ്യാത്തത് കൊണ്ട് ചിന്നുവും ചക്കിയും കോളേജിലേക്ക് പോയില്ല... പകരം റിസൾട്ടറിഞ്ഞാൽ വിളിച്ചു പറയണമെന്നും പറഞ്ഞ് ദിവ്യയെ പറഞ്ഞേല്പിച്ചു ചക്കി.. അതോടൊപ്പം ചിന്നുവിന് ഒരു ഇരട്ടസഹോദരിയുള്ള കാര്യം പറയരുതെന്നും ദിവ്യയോട് പറയുമ്പോൾ ചക്കിയുടെ കുസൃതി സ്വഭാവം അറിയുന്നത് കൊണ്ട് ദിവ്യ സമ്മതിച്ചു..ഫലപ്രഖ്യാപനം പ്രധാന വേദിയിൽ വച്ചായിരുന്നു... അവിടെ ബാലുവിനെയും രാഹുലിനെയും കണ്ടതും ദിവ്യ അവർക്കടുത്തേക്ക് നടന്നു.. രാഹുലവിടെ നഖം തിന്നു തീർക്കുന്നുണ്ട്... ദിവ്യ ബാലുവിനെ തോണ്ടി...\"ഇങ്ങേ