Aksharathalukal

നൂപുരധ്വനി 🎼🎼 (16)

പിറ്റേന്ന് ബാക്കിയുള്ള മത്സരങ്ങൾ കൂടി കഴിഞ്ഞതോടെ ഫലപ്രഖ്യാപനത്തിനുള്ള സമയമായി..

വയ്യാത്തത് കൊണ്ട് ചിന്നുവും ചക്കിയും കോളേജിലേക്ക് പോയില്ല... പകരം റിസൾട്ടറിഞ്ഞാൽ വിളിച്ചു പറയണമെന്നും പറഞ്ഞ് ദിവ്യയെ പറഞ്ഞേല്പിച്ചു ചക്കി.. അതോടൊപ്പം ചിന്നുവിന് ഒരു ഇരട്ടസഹോദരിയുള്ള കാര്യം പറയരുതെന്നും ദിവ്യയോട് പറയുമ്പോൾ ചക്കിയുടെ കുസൃതി സ്വഭാവം അറിയുന്നത് കൊണ്ട് ദിവ്യ സമ്മതിച്ചു..

ഫലപ്രഖ്യാപനം പ്രധാന വേദിയിൽ വച്ചായിരുന്നു... അവിടെ ബാലുവിനെയും രാഹുലിനെയും കണ്ടതും ദിവ്യ അവർക്കടുത്തേക്ക് നടന്നു.. രാഹുലവിടെ നഖം തിന്നു തീർക്കുന്നുണ്ട്... ദിവ്യ ബാലുവിനെ തോണ്ടി...
\"ഇങ്ങേരെന്താ ഇന്നൊന്നും കഴിച്ചില്ലേ.. നഖം തിന്നുന്നു...\"
അവൾ കുസൃതിയോടെ ചോദിച്ചു...അത്‌ കേട്ട് രാഹുൽ അവളെ നോക്കി കോക്രി കാട്ടി...ബാലുവൊന്ന് ചിരിച്ചു...
\"ടെൻഷനാ ടെൻഷൻ...\"
ബാലു അവനെ കളിയാക്കി... രാഹുൽ ബാലുവിനെ നോക്കി മുഖം കോട്ടി..

\"അപ്പൊ ബാലുവേട്ടന് ടെൻഷനില്ലേ.? \"
ദിവ്യ ചോദിച്ചു...
\"ഉണ്ട്.. പക്ഷേ...\"
\"അവന് രുദ്രേടെ കാര്യത്തിലാടോ ടെൻഷൻ...
ഡാ.. ഇത്രേം നാള്  നിന്റെ വാല് പോലെ നടന്നിട്ട് എന്നെയോർത്തൊരു ടെൻഷനുമില്ലല്ലോ ഡാ മഹാപാപീ നിനക്ക്...\"
ദിവ്യയോട് പറഞ്ഞ് ബാലുവിനെ നോക്കി കൂർപ്പിച്ച് നോക്കി രാഹുൽ.... ബാലു വെടിപ്പായിട്ട് അവനെ നോക്കിയൊന്ന് ഇളിച്ചു കാട്ടി...

ഫലപ്രഖ്യാപനം മുന്നേറുമ്പോൾ രാഹുലിന് കീബോർഡിന് ഫസ്റ്റും ബാലുവിന് ലളിതസംഗീതത്തിന് ഫസ്റ്റും പ്രസംഗത്തിന് സെക്കൻഡും കിട്ടി...ബാലു രാഹുലിനെയും അവൻ തിരിച്ചും പുണർന്നു കൊണ്ട് അഭിനന്ദനം നൽകുമ്പോൾ ദിവ്യ രണ്ട് പേർക്കും മാറി മാറി വാക്കുകളാൽ അഭിനന്ദനം നൽകി...ഡാൻസ് ഇനങ്ങളുടെ ഫലം പറഞ്ഞ് തുടങ്ങിയതും ടെൻഷനോടെ വിയർത്തു തുടങ്ങിയ ബാലുവിനെ കണ്ട് രാഹുലും ദിവ്യയും കളിയാക്കുന്നുണ്ടായിരുന്നു...

ഒടുവിൽ\" ഭാരതനാട്യം ഫസ്റ്റ് പ്രൈസ് രുദ്രവേണി. കെ, ഫസ്റ്റ് ഇയർ ബി. എ മലയാളം\" എന്ന് കേട്ടതും ബാലുവിന്റെ മുഖം വിടർന്നു മനോഹരമായൊരു ചിരി വിടർന്നു... ദിവ്യ ചിന്നുവിനെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ബാലു ഫോണെടുത്തിരുന്നു... ദിവ്യയും രാഹുലും പരസ്പരം നോക്കി ചിരിച്ച് വേദിയിലേക്ക് ശ്രദ്ധിച്ചു...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

\"രുദ്രാ \"

ഫോണിലൂടെ ബാലുവിന്റെ വിളി കേട്ടതും ഉറക്കത്തിൽ നിന്നും ഫോൺ ബെല്ലടിക്കുന്നത് കേട്ട് ആരാണെന്ന് പോലും നോക്കാതെ ഫോണെടുത്ത ചക്കി ഞെട്ടി അടുത്ത ബെഡ്‌ഡിൽ കിടന്നുറങ്ങുന്ന ചിന്നുവിനിട്ടൊരു ചവിട്ട് കൊടുത്തു... രാവിലെ ഗുളികയും കഴിച്ച് ചക്കി ഉറങ്ങാൻ കിടന്നപ്പോൾ ഒരു കമ്പനിക്ക് കിടന്നതാണ് ചിന്നുവും.. പക്ഷെ പാവം ഉറങ്ങിപ്പോയി.. അത്‌ കൊണ്ട് റിസൾട്ടിന്റെ ടെൻഷനടിക്കേണ്ടി വന്നില്ലവൾക്ക്....


ചക്കിയുടെ ചവിട്ട് കിട്ടിയതും പാവം ചിന്നു ഞെട്ടിയെഴുന്നേറ്റ് ചുറ്റും നോക്കി...
\"ടീ.. നിന്റെ ബാലുവേട്ടനാ. ന്നാ \"
ചക്കി ഫോൺ എറിഞ്ഞാണ് കൊടുത്തത്.. അത്‌ താഴെ വീഴാതെ പിടിക്കാൻ രണ്ട് വട്ടം കയ്യിൽ വീണ് തെറിച്ചു തട്ടിത്തട്ടിയെടുക്കേണ്ടി വന്നു ചിന്നുവിന്...

ആ നേരം കൊണ്ട് ബാലു അപ്പുറത്തെ അപശബ്ദങ്ങൾ കേട്ട് രണ്ട് മൂന്ന് തവണ ഫോൺ ചെവിയിൽ നിന്നും എടുത്ത് നോക്കേണ്ടി വന്നു...

\"ഹ.. ഹൽ.. ഹലോ \"
അവളുടെ വിക്കിക്കൊണ്ടുള്ള ഹലോ കേട്ട് കഴിഞ്ഞ ദിവസം തേനൊഴുകും പോലെയുള്ള ഒറ്റ വിളിയിൽ തന്റെ കിളി പാറിച്ചവളാണോ അപ്പുറത്തെന്ന് ഒരു നിമിഷം അവൻ ചിന്തിച്ച് പോയിരുന്നു.....
\"രുദ്രാ..\"
അവൻ പിന്നെയും വിളിച്ചതും ഒരു നിമിഷം ആ ശബ്ദത്തിന്റെ സ്വരവീചികൾ തന്റെ ഹൃദയത്തിലൊരു ഓളം സൃഷ്ടിച്ചത് ചിന്നുവറിഞ്ഞിരുന്നു...

\"ബാ.. ബാലുവേട്ടാ..\"
അവൾ വീണ്ടും വിക്കിപ്പോയി...
ബാലുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു...
\"എന്താടോ ടെൻഷനിലാണോ.. അതാണോ വിക്കുന്നേ? \"
അവൻ കളിയോടെ ചോദിച്ചു... ചിന്നുവൊന്ന് ചമ്മി...
\"ഇല്ല... ഞാൻ ഉറങ്ങായിരുന്നു... പെട്ടെന്ന്.. ഫോൺ വന്നപ്പോ....\"
ചിന്നു പറഞ്ഞൊപ്പിച്ചു

\"താൻ ഓക്കെയല്ലേ? പിന്നെ തല ചുറ്റലൊന്നുമുണ്ടായില്ലല്ലോ?\"
അവന്റെ ശബ്ദത്തിൽ കരുതൽ നിറഞ്ഞു.. ഇത്തവണ പുഞ്ചിരി വിരിഞ്ഞത് ചിന്നുവിന്റെ ചുണ്ടിലാണ്...
\"ഇല്ല.. ഇപ്പൊ.. കുഴപ്പമില്ല..\"
\"ശരി. ഞാൻ വിളിച്ചതേ റിസൾട്ട്‌ പറയാനാ...\"
ചിന്നുവിന്റെ ഹൃദയമിടിപ്പൊന്ന് ഉയർന്നു...
\"തനിക്ക് ഫസ്റ്റ്ണ്ടെടോ \"
അവന്റെ ശബ്ദത്തിൽ ആഹ്ലാദം നിറഞ്ഞു...
ചിന്നുവിന് സന്തോഷം തോന്നി... മുന്നിൽ കണ്ണും കൂർപ്പിച്ചിരിക്കുന്നവൾ ചിന്നുവിന്റെ മുഖത്തെ സന്തോഷം കണ്ട് എന്താണെന്ന് കണ്ണ് കൊണ്ട് ചോദിച്ചു...

ചൂണ്ടുവിരലുയർത്തി കാട്ടി ഫസ്റ്റ് ഉണ്ടെന്ന് ചിന്നു ആംഗ്യം കാട്ടുമ്പോൾ അത്യധികം സന്തോഷത്തോടെ ചക്കി ഓടി വന്നവളെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തം കൊടുത്തിരുന്നു... ചിന്നു ചിരിച്ചു...
\"ഞാനിപ്പോ വരാം \"
എന്നും പറഞ്ഞ് ചക്കി മുറിക്ക് പുറത്തേക്കോടി....

\"ഇനിയിപ്പോ ഡി-സോണിനു പോവാലോ... ഇത്തവണ കോട്ടയത്ത്‌ വച്ചാണെന്ന് പറയുന്നത് കേട്ടു...\"
ബാലു പറയുന്നത് കേട്ട് ചിന്നുവൊന്ന് ഞെട്ടി... കോട്ടയത്തേക്ക് ദൂരമുണ്ട്... ചക്കി കൂടെയില്ലാതെ താനൊറ്റയ്ക്ക്??
അവൾക്കല്പം ഭയം തോന്നി...

\"ബാലുവേട്ടൻ കൂടെ വരുമോ? \"
പെട്ടെന്നവൾ ഒന്നുമാലോചിക്കാതെ ചോദിച്ചു... ബാലുവിന്റെ കണ്ണുകൾ വിടർന്നു...
\"എന്താ?\"
അവൻ ആശ്ചര്യത്തോടെ ചോദിച്ചു...

\"അ.. അ... ഒന്നുമില്ല..ബാലുവേട്ടന്റെ റിസൾട്ട്‌ എന്തായെന്ന് ചോദിച്ചതാ..\"
അബദ്ധം പറ്റിയതറിഞ്ഞ് അവൾ വിഷയം മാറ്റി....
\"മ്മ്.. ലളിതസംഗീതത്തിന് ഫസ്റ്റും പ്രസംഗത്തിന് സെക്കന്റുമുണ്ട്...\"
അവൻ ഉള്ളിൽ ചിരിച്ചുകൊണ്ട് പറഞ്ഞു...

\"Congrats ബാലുവേട്ടാ \"
അവൾ പറഞ്ഞു....
\"Thank you..താൻ നാളെ വരില്ലേ...?\"
അവൻ ആകാംക്ഷയോടെ ചോദിച്ചു...അവന് അവളെയൊന്ന് കാണണമെന്ന് തോന്നുന്നുണ്ടായിരുന്നു...
\"വരും \"
അവൾ പറയുമ്പോൾ അവനൊന്ന് ചിരിച്ചു...
\"അപ്പൊ നാളെക്കാണാം \"
\"ശരി \"

\"പിന്നേ...ഡി-സോണിനു പോകുമ്പോ ഞാൻ തന്റെ കൂടെയുണ്ടാകും ട്ടോ... പേടിക്കണ്ട... \"

പെട്ടെന്ന് പറഞ്ഞിട്ട് അവൻ ഫോൺ കട്ട്‌ ചെയ്തു...ഒന്ന് ചമ്മിയെങ്കിലും അവൻ തന്റെ മനസ്സ് മനസ്സിലാക്കിയെന്ന അറിവിൽ അവൾക്കൊരുപാട് സന്തോഷം തോന്നി....

വെറുതെ ബെഡ്‌ഡിലേക്ക് കിടന്ന് കണ്ണടയ്ക്കുമ്പോൾ അവൾക്കുള്ളിൽ അവന്റെ ചിത്രം മിഴിവോടെ തെളിഞ്ഞു നിന്നിരുന്നു.....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼













നൂപുരധ്വനി 🎼🎼 (17)

നൂപുരധ്വനി 🎼🎼 (17)

4.5
9423

ഇന്നാണ് ഡി -സോൺ കലോത്സവങ്ങൾ തുടങ്ങുന്നത്.. കോട്ടയം ജില്ലയിലെ പേര് മഹാത്മാ കോളേജിൽ വച്ച്...ചിന്നു തലേന്നേ തുടങ്ങിയതാണ് ചക്കിയെ വിട്ട് രണ്ട് ദിവസം നിൽക്കണമല്ലോ എന്നും പറഞ്ഞുള്ള കരച്ചിൽ... സമാധാനിപ്പിച്ച് സമാധാനിപ്പിച്ച് ചക്കി മടുത്തിരിക്കുകയാണ്... മറു വശത്ത് ബാലു നല്ല സന്തോഷത്തിലാണ്... അവന്റെ രുദ്രയ്‌ക്കൊപ്പമുള്ള ആദ്യ യാത്രയെ കുറിച്ചോർത്ത്...രാവിലെ പത്തു മണിക്കാണ് കോളേജിൽ നിന്നും ബസ് പുറപ്പെടുന്നത്.. അവിടെ നിന്നും ഏതാണ്ട് രണ്ട് മണിക്കൂർ യാത്രയുണ്ട്... തന്റെയും ചിന്നുവിന്റെയും സസ്പെൻസ് ബാലുവിന് മുൻപിൽ പൊട്ടിക്കാൻ സമയമായിട്ടില്ലെന്നും പറഞ്ഞ് ചിന്നുവി