Aksharathalukal

നിനക്കായ്‌ ഈ പ്രണയം (73)

ആകാശും കൂട്ടരും പോയി കഴിഞ്ഞപ്പോൾ കൃതി തല ഉയർത്തി നോക്കി. അതു വരെ അവൾ തല താഴ്ത്തി ബഹളങ്ങൾ ഒന്നും ഉണ്ടാക്കാതെ ഇരിക്കുകയായിരുന്നു. അതുകൊണ്ട് ആവണം അവരെ അവിടെ ഒറ്റയ്ക്ക് ആക്കി പോകാൻ അവർക്ക് ധൈര്യം വന്നത്. കൃതി ഒന്ന് ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ അവളുടെ വായിൽ കുത്തി കയറ്റി വച്ചിരുന്ന തുണിക്കഷ്ണം അവളെ അതിനു അനുവദിച്ചില്ല. അവൾ നന്നായി ഒന്ന് കുതറി നോക്കി. അവളെ ബെഞ്ചിലേക്ക് ചേർത്തു കെട്ടിയ കേട്ടു ഒന്ന് അയഞ്ഞെങ്കിലും രക്ഷപെടാൻ പാകത്തിന് ആയില്ല.

അപ്പോഴാണ് തൊട്ടടുത്ത ബെഞ്ചിൽപുറത്തേക്കു തള്ളി നിൽക്കുന്ന ഒരു ആണി അവൾ ശ്രദ്ധിച്ചത്. അവൾ സർവ ശക്തിയും എടുത്തു അവളെ കേട്ടി വച്ചിരുന്ന ബെഞ്ച് അടക്കം വലിച്ചു അങ്ങോട്ടേക്ക് നിരങ്ങി നീങ്ങി. കയ്യിലെ കെട്ടിന്റെ ചരട് അതിൽ കൊളുത്തി വലിച്ചു. പലവട്ടം വലിച്ചപ്പോൾ കയ്യിലെ കേട്ടു അയക്കുന്നത് അവൾക്കു ആവേശം പകർന്നു. വലിയ ശ്രമത്തിന് ഒടുവിൽ അവളുടെ കയ്യിലെ കേട്ട് അഴിഞ്ഞു.

അവൾ വളരെ പണിപ്പെട്ടു ഓരോ കെട്ടുകൾ ആയി അഴിച്ചെടുത്തു. സ്വയം വിമുക്ത ആയതും അവൾ മിലിക്ക് അരികിലേക്ക് ഓടി.

\"മിലി.. മിലി.. \" അവൾ തട്ടി വിളിച്ചു. പക്ഷേ മിലി ഉണ്ടാർന്നില്ല.. അവൾ ഓടി സ്റ്റാഫ് റൂം എന്നു തോന്നിക്കുന്ന മുറിയിൽ കയറി പൈപ്പ് തുറന്നു നോക്കി. പൈപ്പിലൂടെ കടും ചുവപ്പ് കലർന്ന ചെളി വെള്ളം ആണ് വന്നത്. അറപ്പു തോന്നിയത് വക വയ്ക്കാതെ അവൾ കയ്യിൽ വെള്ളം പിടിച്ചു മിലിക്ക് അരികിലേക്ക് ഓടി അവളുടെ മുഖത്ത് തെളിച്ചു.

മിലി.. കണ്ണു ചിമ്മി തുറന്നു. \"ഞാൻ.. ഞാൻ എവിടാ..?\" മിലി ചോദിച്ചു.

\"അതൊക്കെ പിന്നെ പറയാം.. ആകാശ് എന്ന ഒരുത്തൻ നിനക്കു വേണ്ടി വച്ച ട്രാപ് ആണ് ഇത്.. അവൻ നിന്നെ മയക്കി വണ്ടിയിൽ കയറുന്നതു കണ്ടു ഓടി വന്നത് ആണ് ഞാൻ.. അവർ പുറത്ത് പോയിരിക്കുവാ.. നമുക്ക് ഇവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെടണം.. വാ..\" കാര്യങ്ങൾ ചുരുക്കി പറഞ്ഞുകൊണ്ട് കൃതി മിലിയുടെ കേട്ട് അഴിച്ചു.

എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചതും മിലി ഒന്ന് വേച്ചു പോയി. പക്ഷേ കൃതി അവളെ താങ്ങി. അവർ രണ്ടു പേരും ഓടി സ്കൂൾ മുറ്റത്തേക്ക് ഇറങ്ങിയതും ആകാശിന്റെ കാർ അവിടെ വന്നു നിന്നു.

\"പിടിയാടാ അവളെ..\" ആകാശ് അലറി..

അവന്റെ കൂട്ടാളികൾ അവരുടെ പിന്നാലെ ഓടി.. മിലിയും കൃതിയും തിരിഞ്ഞോടി. ഓടിയ വഴിയിൽ മിലി താഴെ വീണപ്പോൾ കൃതിയും നിന്നു പോയി. ആ തക്കത്തിൽ അവർ അവരെ പിടികൂടി.

\"ആകാശ്.. എന്നാലും നീ..\"അവളുടെ നേരെ അടുക്കുന്ന ആകാശിനെ നോക്കി മിലി പറഞ്ഞു.

\"എനിക്കു നിന്നെ വേണം മിലി.. നീ ഇല്ലാതെ എനിക്ക് പറ്റില്ല.. \" അവൻ ആവേശത്തോടെ പറഞ്ഞു.

ഈ സമയം അടുത്ത മുറിയിൽ അവന്റെ കൂട്ടാളികൾ കൃതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അവൾ അവളാൽ കഴിയുന്ന രീതിയിൽ ഒരു ചെറുത്തു നിൽപ്പിനു ശ്രമിക്കുകയായിരുന്നു. കയ്യിൽ കിട്ടിയ സാധനങ്ങൾ അവർക്ക് നേരെ എറിഞ്ഞും.. അവരിൽ നിന്നു ഒഴിഞ്ഞു മാറിയും.. താഴെ കിടന്നു കിട്ടിയ ചൂരല് കൊണ്ട് അവരെ അടിച്ചും.. ബെഞ്ചുകളും ഡെസ്ക്കുകളും മറിച്ചിട്ടും അവൾ ചെറുത്തു നിൽപ്പ് തുടർന്നു.

\"നീ നിൻറെ ഭാര്യയെയും കുഞ്ഞിനേയും പറ്റി ഓർക്കേണ്ടേ ആകാശ്?\" മിലി വേദനയോടെ ചോദിച്ചുകൊണ്ട് പിന്നോട്ട് മാറി. 

\"ഓഹോ.. അത്‌ അറിഞ്ഞത് കൊണ്ട് ആണോ നീ എന്നെ വേണ്ടാന്ന് വയ്ക്കുന്നത്? എന്റെ ഭാര്യ എന്നു പറയുന്നവൾ ഏതു തരക്കാരി ആണ് എന്നു അറിയുമ്പോൾ തീരാവുന്നതേ ഒള്ളൂ നിന്റെ പ്രശ്നം.. \" ആകാശ് അവളെ പിടിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ മിലി ഒഴിഞ്ഞു മാറി. \" ഇല്ല.. അത്തരം മോശക്കാരി ആയ ഒരുത്തിയെ ഡേവിഡ് സാറും ആന്റിയും സപ്പോർട്ട് ചെയ്യില്ല.. എനിക്ക് അറിയാം ആകാശ്... \"

\"ഓഹോ.. എന്നിട്ട് എന്തെ അവർ ഇന്നും നിന്റെ മുന്നിൽ വരാത്തത്? വരില്ല.. കാരണം അവൾ അത്രയ്ക്ക് വലിയ ദ്രോഹം ആണ് നിന്നോട് ചെയ്തതു.. എന്നോട് ചെയ്തത്.. അതിനു കൂട്ട് നിൽക്കാൻ എന്റെ പപ്പയും മമ്മയും.. \" ആകാശിന്റെ കയ്യിൽ മിലിയുടെ കൈ ഉടക്കി കഴിഞ്ഞിരുന്നു.

\"അറിയണ്ടേ ആരാ എന്റെ ഭാര്യ എന്നു.. നിന്നോട് എറ്റവും വലിയ ദ്രോഹം ചെയ്തത് ആരാണെന്നു?\" അവളെ കരവലയത്തിൽ ആക്കി ആകാശ് ചോദിച്ചപ്പോൾ മയക്കു മരുന്നിന്റെ രൂക്ഷ ഗന്ധം അവളിലേക്ക് ഇരച്ചു കയറി..

പെട്ടന്ന് ഒരു വലിയ വടി ആകാശിന്റെ തലയിൽ വന്നു ഇടിച്ചു.. ആകാശ് വേദനയാൽ ഞെരങ്ങിയപ്പോൾ മിലി അവനെ വിട്ടു പിന്നോട്ട് മാറി. ആകാശ് തിരിഞ്ഞു നോക്കിയപ്പോൾ അവളെ കണ്ടു.. അവന്റെ ചുണ്ട് അറിയാതെ പറഞ്ഞു.. \"ലച്ചു..\"

\"അതെ ലച്ചു.. നീ ഇപ്പൊ മിലോയോട് പറഞ്ഞില്ലേ.. അവളോട് ഏറ്റവും വലിയ ദ്രോഹം ചെയ്ത നിന്റെ ഭാര്യ.. അതെ.. അതെ ലച്ചു തന്നെ.. \" അവൾ അവനെ  നോക്കി പറഞ്ഞപ്പോൾ അവളുടെ വാക്കുകളിൽ വല്ലാത്ത ഒരു ധൈര്യം ഉണ്ടായിരുന്നു.

ആ ധൈര്യം കൊടുത്തവനെ ആകാശ് അവൾക്കു പിന്നിൽ കണ്ടു. - രഘു.

********

പോലീസ് എത്തിയപ്പോഴേക്കും ശ്യാംമും ലിജോയും ജിത്തുവും രഘുവും ചേർന്നു ആകാശിനെയും കൂട്ടുകാരെയും നിലം പരിശു ആക്കിയിരുന്നു.

\"താങ്ക്സ്.. നിങ്ങളുടെ ഹെല്പ് കൊണ്ട് ആണ് ഇവരെ ഞങ്ങൾക്ക് പിടികൂടാൻ സാധിച്ചത്..\" ഇൻസ്‌പെക്ടർ രഘുവിന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു.

രഘു മെല്ലെ ചിരിച്ചു കൊണ്ട് ആകാശിന്റെ അടുത്തേക്ക് നടന്നു. \"കിഡ്നാപ്പിംഗ്, റേപ്പ് അറ്റെംപട് എന്നതിന് പുറമെ ഫ്രോഡ് കേസും നിന്റെ പേരിൽ കാണും.. കമ്പനിയിലെ ഡിസൈൻ മോഷ്ടിച്ചു വിറ്റു ആ കാശു നിരഞ്ജന്റെ ബിസിനസ്സിൽ നീ ഇൻവെസ്റ്റ്‌ ചെയ്തത് തെളിഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ എന്റെ കമ്പനിയിലെ ഒരു പാവത്തിനെ നീ ബലിയാടാക്കി.. ഇതിനെല്ലാം ഒന്നിച്ചു വലിയ ഒരു ശിക്ഷ തന്നെ നിനക്കു വാങ്ങിച്ചു തരാൻ ഞാൻ ഉണ്ടാകും കോടതിയിൽ..\" അവൻ ആകാശിന്റെ തോളിൽ മെല്ലെ തട്ടിക്കൊണ്ടു പറഞ്ഞു..

\"ഇതിനെല്ലാം പുറമെ.. ലച്ചു നിന്നെ ഡൈവോഴ്‌സ് ചെയ്യാൻ തീരുമാനിച്ചു.. ഇനി വേണ്ട അവൾക്കു നിന്നെ.. അല്ലേ ലച്ചു?\" അവൻ തിരിഞ്ഞു ലച്ചുവിനോട് ചോദിച്ചു.

\"ഉം.. അതെ.. ഇത്രയും കാലം നിന്നെ നന്നാക്കാം എന്നാണ് ഞാൻ കരുതിയത്.. പക്ഷേ മിലിയെ നിരഞ്ജന്റെ ഫ്ലാറ്റിൽ എത്തിക്കാൻ നീ ചെയ്ത കാര്യങ്ങൾ ഒക്കെ രഘു പറഞ്ഞാണ് ഞാൻ അറിഞ്ഞത്.. വയ്യ.. നിന്നെപ്പോലെ ഒരു തെമ്മാടിയെ സഹിക്കാൻ എനിക്കിനി വയ്യ..\" ലച്ചുവിന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു അതു പറയുമ്പോൾ.

\"ഉം.. മതി.. നടക്കു..\" ഇൻസ്‌പെക്ടർ ആകാശിനെയും കൂട്ടാളികളെയും ജീപ്പിൽ കയറ്റി കൊണ്ട് പോയി.

************

\"സത്യത്തിൽ എന്താ സംഭവിച്ചത്?\" മാത്യുസ് ചോദിച്ചു. അവരുടെ വീടിന്റെ മുൻവശത്തായി ഒരു വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു.

മിലിയെയും കൃതിയെയും കൊണ്ടു രഘുവും, ഫ്രണ്ട്സും, ഷാജിയും നേരെ മാത്യുസിന്റെ വീട്ടിലേക്കു ആണ് പോന്നത്. ലച്ചുവും കുഞ്ഞും ഡേവിഡ് സാറും അവരോട് ഒപ്പം വന്നു. രഘു വിളിച്ചു പറഞ്ഞതനുസരിച്ചു കൃതിയെ കൊണ്ട് പോകാൻ ബാലബസ്കരും ചന്ദ്രികയും എത്തിയിരുന്നു.

\"ഞാൻ ലച്ചുവിനെയും ആകാശിനെയും പറ്റി അന്വേഷിക്കാൻ ഒരു യു കെ ഏജൻസിയെ ഏൽപ്പിച്ചിരുന്നു. അവർ ആണ് ആകാശിന്റെ വൈഫ്‌ ആണ് ലച്ചു എന്നും.. അവർ ഇപ്പോൾ കേരളത്തിൽ ഡേവിഡ് സാറിന്റെ തറവാട്ടിൽ ആണ് താമസം എന്നും അറിയുന്നത്. ഞാനും ശ്യാംമും അവിടെ ചെന്നു ലച്ചുവിനെ ആകാശ് ഇവിടെ ചെയ്യുന്ന കാര്യങ്ങൾ എല്ലാം അറിയിച്ചു. മിലിയെ വന്നു കാണാൻ ലച്ചുവിനെ കൺവിൻസ് ചെയ്തു തിരിച്ചു പോരുന്ന വഴിക്കു ആണ് എലീനമയുടെ കാൾ വരുന്നത്.. മിലി കൃതിയുടെ കൂടെ ആണ് പോയത് എന്നു ഷാജി പറഞ്ഞപ്പോൾ എന്റെ സംശയം മുഴുവനും അവളിലായി.. ആകാശും കൃതിയും ഒന്നിച്ചു കളിക്കുകയാണോ എന്നു ഒരു തോന്നൽ..\" രഘു ആണ് കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങിയത്.

\"അന്ന് രഘുവിനെ ചതിച്ചു നേടാൻ ശ്രമിച്ചതിൽ പിന്നെ ഗ്യാങ് മുഴുവനും എന്നെ ഒഴിവാക്കി എങ്കിലും ശ്യാം എന്റെ കൂടെ നിന്നു. അവനാണ് നേടുന്നത് മാത്രം അല്ല സ്നേഹം, വിട്ടു കൊടുക്കുന്നത് കൂടി ആണ് എന്നു പറഞ്ഞു എന്നെ മനസിലാക്കിയത്. അവൻ പറഞ്ഞത് അനുസരിച് ആണ് മിലിയുമായി ഒരു ഫ്രണ്ട്ഷിപ് വളർത്താൻ തീരുമാനിച്ചത്.. അതിനു ആദ്യത്തെ സ്റ്റെപ് എന്നപോലെ ഞാൻ മിലിയെ ഒരു ലഞ്ചിനു ക്ഷണിച്ചു..\" കൃതി അവളുടെ ഭാഗം പറയാൻ തുടങ്ങി.

മിലി ആണ് പിന്നീട് സംസാരിച്ചത്. \"ഞങ്ങൾ ലഞ്ച് കഴിഞ്ഞു യാത്ര പറഞ്ഞു. കൃതി വീട്ടിലേക്കും ഞാൻ തിരികെ ഓഫീസിലേക്കും പോകാൻ ഇറങ്ങി. റെസ്റ്റോറന്റിലെ ഇടത്തെ വശത്തെ റോഡിലൂടെ നടക്കുമ്പോൾ ആണ് പെട്ടന്ന് ആകാശിന്റെ വണ്ടി എന്റെ അരികിൽ വന്നു നിന്നത്.. അവർ കയ്യിൽ കൊണ്ട് വന്ന എന്തോ മണപ്പിച്ചതും എന്റെ ബോധം പോയി..\" മിലി പറഞ്ഞു.

\"ഞാൻ  വീട്ടിലേക്കു പോകാൻ വണ്ടി എടുക്കാൻ ചെന്നപ്പോൾ ആണ് കീ റെസ്റ്റോറന്റ്ഇൽ വച്ചു മറന്നത് ഓർക്കുന്നത്.. അതു എടുക്കാൻ തിരികെ ചെന്നപ്പോൾ ആണ് മിലിയെ ആരൊക്കെയോ ചേർന്നു പിടിക്കുന്നത് കണ്ടത്.. ഞാൻ ഒന്നും ആലോചിക്കാതെ അങ്ങോട്ട് ഓടി.. ഞാൻ അവരുടെ വണ്ടിയുടെ മുന്നിൽ കയറി നിന്നു. എന്നെ വെറുതെ വിട്ടാൽ പോലീസിൽ അറിയിക്കും എന്ന ഭയം കൊണ്ട് അവർ എന്നേക്കൂടി കിഡ്നാപ് ചെയ്തു.. ആകെ ഉണ്ടായിരുന്ന ക്ളോരൊഫോമ് ആകാശിന്റെ കൂട്ടാളി ആവശ്യം കഴിഞ്ഞപ്പോൾ എറിഞ്ഞു കളഞ്ഞിരുന്നു.. അതുകൊണ്ട് അവർക്ക് എന്നെ ബോധം കെടുത്താൻ സാധിച്ചില്ല.. പകരം കയറുകൊണ്ട് വരിഞ്ഞു കെട്ടി. \" കയ്യിലെ കയറിന്റെ പാടു കാണിച്ചുകൊണ്ട് കൃതി പറഞ്ഞു.

\"കൃതിയുടെയും മിലിയുടെയും ഫോണുകൾ ഒരേ സ്ഥലത്തു ഉപേക്ഷിക്കപ്പെട്ടത് കണ്ടുപിടിച്ച പോലീസ് രണ്ടു പേരെയും കിഡ്നാപ്പ് ചെയ്തത് ഒരേ ഗ്രൂപ്പ് ആണെന്ന അനുമാനത്തിൽ എത്തി. നമ്മുടെ ഭാഗ്യത്തിന് അവരുടെ ഫോൺ ഉപേക്ഷിക്കാൻ ശ്രദ്ധിച്ച ആകാശ് കൃതിയുടെ കയ്യിലെ സ്മാർട്ട്‌ വാച് ശ്രദ്ധിച്ചില്ല.. സിം അറ്റാച്ഡ് ഇമ്പോര്ടഡ് വാച് ആയത് കൊണ്ടു ഞങ്ങൾ അത്‌ ട്രാക് ചെയ്യാൻ ശ്രമിച്ചു.\" ശ്യാം പറഞ്ഞു.

\"എന്റെ മണ്ടത്തരം കൊണ്ട് ആണ് ആ വാച് ആകാശിന്റെ കണ്ണിൽ പെട്ടത്.. ഞാൻ അതിലൂടെ ഫോൺ വിളിക്കാൻ ശ്രമിക്കുന്നത് അവൻ കണ്ടു.. അവൻ അപ്പോൾത്തന്നെ വാച്ചു ഊരി ദൂരെ കളഞ്ഞു..\" കൃതി പറഞ്ഞു.

കൃതി പറഞ്ഞത് കേട്ടു എല്ലാവർക്കും ചായ കൊടുക്കുന്നതിനിടെ എലീന ചോദിച്ചു. \" പിന്നെ എങ്ങനെ ആണ് നിങ്ങൾ ആകാശിന്റെ സ്ഥലം കണ്ടുപിടിച്ചത്? \"

(തുടരും..,)

തിരുത്തിയിട്ടില്ലാട്ടോ... ഒരുപാട് തെറ്റ്‌ ഉണ്ടെങ്കിൽ ക്ഷമിക്കണേ.. 


നിനക്കായ്‌ ഈ പ്രണയം (74)

നിനക്കായ്‌ ഈ പ്രണയം (74)

4.5
3138

കൃതി പറഞ്ഞത് കേട്ടു എല്ലാവർക്കും ചായ കൊടുക്കുന്നതിനിടെ എലീന ചോദിച്ചു. \" പിന്നെ എങ്ങനെ ആണ് നിങ്ങൾ ആകാശിന്റെ സ്ഥലം കണ്ടുപിടിച്ചത്? \"\"ശ്യാം കൃതിയുടെ വാച്ചിന്റെ ലൊക്കേഷൻ പറഞ്ഞത് അനുസരിച്ചു ഞങ്ങൾ അങ്ങോട്ട് പോയി. അവിടെ വച്ചു ഞങ്ങള്ക്ക് വാച്ചു കിട്ടി. പക്ഷേ പിന്നീട് അവർ എങ്ങോട്ട് പോയി എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഇവരെ തിരയാൻ സഹായിച്ചിരുന്ന പോലീസ് ഇൻസ്‌പെക്ടർ ആണ് പറഞ്ഞത് ഇത്തരം ക്രിമിനൽസിന്റെ സൈക്കോളജി അനുസരിച്ചു അവർ വിക്ടിംസിനെ അവർക്ക് പരിചയം ഉള്ള ഒഴിഞ്ഞ ഇടങ്ങളിലേക്ക് ആണ് കൊണ്ടുപോകുക എന്നു. ആകാശിനെ നമുക്ക് ആർക്കും നന്നായി അറിയില്ലല്ലോ.. അതുകൊണ്ട്