Aksharathalukal

കുയിൽ പെണ്ണ്.16

ഹലോ സെബി....... റോണിയെ കണ്ടോ.....

ഹും....കിട്ടി....

ഇവിടെ ആയിരുന്നു അവൻ?

വീട്ടിലേക്ക് വരട്ടെ സെലിൻ, നീ കിടന്നു ഒച്ച ഉണ്ടാകാതെ.....

അമ്മാ.... റോണിയേ കിട്ടി എന്ന്, എവിടെ ആയിരുന്നു എന്നറിയില്ല....

എൻ്റെ കർത്താവേ!! നിനക്ക് കോടാനുകോടി നന്ദി.....

അപ്പോഴാണ് സെബി റോണിയും  ആയി വന്നത്,അവനെ നന്നായി അടിക്കുന്നും ഉണ്ട്...

സെബി ഇവൻ എവിടെ ആയിരുന്നു? ഇങ്ങനെ ബെൽറ്റ് വച്ച് അടിച്ചാൽ അവൻ ചത്ത് പോകും...

നീ  അങ്ങോട്ട് മാറടി, ചാവട്ടെ..... ഇങ്ങനെ അനുസരണ കേട്ട സന്തതി എന്തിനാ,അവൻ ആരോടും ചോദിക്കാതെ ഈ രാത്രി കൂട്ടുകാരുമായി പടക്കം വാങ്ങാൻ പോയി...

ഇപ്പഴോ?? മോനെ നിനക്ക് പപ്പ വാങ്ങി തന്നതല്ലെ....

മമ്മ എന്നെ അടിക്കല്ലെന്ന് പറ....ഞാൻ  വിശ്വതിന് കൂട്ട് പോയതാ.....ഇനി പോകില്ല...

വീണ്ടും സെബി അവനെ ബെൽറ്റ് കൊണ്ട് അടിക്കുന്ന കണ്ടപ്പോൾ സെലിൻ അവനെ പിടിച്ച് മാറ്റി.

മതി , .ഇനി അടിക്കണ്ട.... ഞാൻ അവനോട് സംസാരിക്കാം.

നീ എന്ത് സംസാരിക്കാൻ നീ അല്ലേ അവനെ വഷളാക്കിയത്....ഒരു അനുസരണയും ഇല്ല.അതെങ്ങനെ അമ്മേടെ അല്ലേ മോൻ.

സെബി അടി നിർത്തു.ഒന്നാമത് സെബിക്ക് ബോധം ഇല്ല...

എനിക്ക് എന്താടി ബോധത്തിന് കുഴപ്പം...   നീ പറയാടി. മോനോട് അല്ലേലും നീ എൻ്റെ കുറ്റം അല്ലേ പറയൂ...

സെബി പെട്ടന്ന് ആണ് റോണി യെ വിട്ട് സെലിടെ മുടിക്ക് പിടിച്ചത്.

എന്താ ഡീ എനിക്ക് കുഴപ്പം ഇച്ചിരി കുടിച്ചപ്പഴേക്ക് നിനക്കു  സഹിക്കുന്നില്ലല്ലോ. നിൻ്റെ മറ്റവന്മരു കുടിച്ചാൽ നിനക്ക് ഇഷ്ടം ആണല്ലോ.

സെലിന് ഒരു നിമിഴത്തേക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല....ആദ്യം ആയിട്ടാണ് സെബി അവളെ അങ്ങനെ  ശരീരം വേദനിപ്പിച്ചത്.. സ്ഥലകാല ബോധം വന്നപ്പോൾ  സെലിൻ ഒന്ന് നോക്കി,അമ്മ കരയുന്നുണ്ട്..... റോണിയും

സെബി.... വിട്ടെ.! ദേ.....ഞാൻ ഒരു കാര്യം പറയാം.....അപ്പൻ കളി ആണെങ്കിൽ ബോധത്തോടെ വേണം. കുടിച്ചിട്ടല്ല മോനെ ശിഷിക്കണ്ടത്. പിന്നെ എന്നെ അടിക്കാൻ വന്നാൽ, സെബിക്ക് എന്നെ അറിയാമല്ലോ...... പെണ്ണുങ്ങളെ കൈ വച്ചു  ഉള്ള ഭർത്താവ് കളി വേണ്ട.. എൻ്റെ സ്വഭാവം മാറ്റല്ലെ...

നീ എന്ത് ചെയ്യും എന്നെ? വാടി ....കുറേ ആയി ഞാൻ ക്ഷമിക്കുന്നു ... ഒരു തന്നിഷ്ടകരി..... എല്ലാ തോന്നിയവാസത്തിനും അമ്മ കൂട്ട് ഉണ്ടല്ലോ.... ഇങ്ങനെ കുറേ പെൺ മക്കളെ ഉണ്ടാക്കി വിട്ടാൽ മതിയല്ലോ...... അഹങ്കാരി ആണ് എല്ലാം.... ആണിനെ ഭയമില്ലാത്ത കുറേ പെൺപടകൾ..... എല്ലാം കണക്കാ....

സെബി മോനെ നീ എന്താ ഈ പറയുന്നത്... .നീ ഇപ്പൊ ബോധത്തിൽ അല്ല.. നീ പോയി കിടന്നോ...

എനിക്ക് ഒരു ബോധം ഇല്ലാതെയും ഇല്ല.... അമ്മ ആണ് പോലും അമ്മ..... കണ്ടവൻ്റെ കൂടെ അഴിഞ്ഞാടി നടക്കുന്ന കണ്ടാലും മോളെ ഒന്നും പറയരുത്.... അതെങ്ങനെയാ..... അമ്മക്കും അതാണല്ലോ ഇഷ്ടം.... ഒരു മോഡേൺ കുടുംബം.

സെബി ഇത് എന്താ പറയുന്നതു? സ്വന്തം മോനെ  മുൻപിൽ ഇരുത്തി ആണ് പറയുന്നത് .... ഓർമ വേണം.... കുടിച്ചാൽ വയറ്റി കിടകക്കണം, അതെങ്ങനയാ..കുറച്ചെങണം ആണോ കുടിച്ചേക്കുന്നെ... കുറേ കൂട്ടുകരുണ്ടല്ലോ വേണ്ടാത്തത് പറഞ്ഞു തരാൻ.
സെബി എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ എന്നോട് പറ.... എൻ്റെ അമ്മയെ പറയണ്ട... എൻ്റെ അമ്മയെ  പറഞാൽ ഉണ്ടല്ലോ.. എൻ്റെ വായിൽ ഉള്ളത് കേൾക്കണ്ട....

അതെടി..... ഞാൻ നിൻ്റെ അമ്മേ പറയും... നീ എല്ലാം ഒരേ പോലെ ആണ്.... മോൻ അറിയട്ടെ അവൻ്റെ മമ്മടെ സ്വഭാവം... കണ്ടവൻ്റെ കൂടെ ഒക്കെ കറങ്ങി നടക്കുന്ന വേശ്യാ.....

സെബി.....

നീ കൂവി തകർക്കണ്ട.

റോണി നിനക്കറിയില്ല..... ഈ നിൻ്റെ മമ്മാ.... കാണുന്ന പോലെ അല്ല....ഓഫീസ് ടൂർ എന്നും പറഞ്ഞ് പോകുന്നത് കണ്ണി കണ്ട ആണുങ്ങളുടെ കൂടെ ആണ്... ഇവിടെ വീട്ടിൽ വരെ ഇവളുടെ കാമുകന്മാരെ വിളിച്ച്  വരുത്തി വിളയാട്ടമണ്...  എന്നിട്ട് പറയുന്നതോ  കൂട്ടിയുകാർ  ആണ് എന്ന് . മോനെ നീ അറിയണം നിൻ്റെ മമ്മടെ സ്വഭാവം.... ഇവള് വെറും ചീത്തയ......  എൻ്റെ വിധി അല്ലാതെ എന്താ!

സെബി അനാവശ്യം പറയരുത്.... എൻ്റെ മോളെ കുറിച്ച് നീ എന്തൊക്കെ ആണ് പറയുന്നത്.... ദൈവദോഷം കിട്ടും നിനക്ക്.... കർത്താവേ  ഇനി എന്തൊക്കെ കണ്ടിട്ട് വേണം ഒന്ന് കണ്ണ് അടയാൻ!! നിനക്ക് അറിയാത്തത് ഒന്നും അല്ലല്ലോ അവളെ കുറിച്ച്... അമ്മ നെഞ്ചത്ത് ഇടിച്ചു കരയാൻ തുടങ്ങി...

അമ്മ .... അമ്മ പോയി കിടക്ക്.... റോണി  നീയും  പോയി കിടന്നോ... രാവിലെ സംസാരിക്കാം..  സെലിൻ ശാന്തമായി ആണ് പറഞ്ഞത്

വേണ്ട .... മോൻ കിടക്കണ്ട.... എനിക്ക് നിന്നോട് പറയാൻ ഉണ്ട്.... നിൻ്റെ മമ്മയെ കുറിച്ച്....

വീണ്ടും സെബി കുറേ അസഭ്യങ്ങൾ റോണിയോട് പറഞ്ഞു.... അവൻ എല്ലാം കേട്ട്  കരഞ്ഞ് കൊണ്ടിരുന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല...

അമ്മ കുറേ നേരം കൂടി കരഞ്ഞ്  ഇരുന്നു.... അമ്മക്ക് ഒന്നും മനസിലായില്ല....ഇവന് ഇത് എന്ത് പറ്റിയത് ആണ്? എന്തൊക്കെ ആണ് ഇവൻ മനസ്സിൽ വച്ചിരിക്കുന്നത്....ഇങ്ങനേ ഒന്നും ആയിരുന്നില്ല... ഇത് മനസ്സ് നിറയെ എൻ്റെ മകളെ കുറിച്ച് ദുഷിപ്പു മാത്രം ആണ് . നാളെ രാവിലെ  ഇവനോടു സംസാരിക്കാം. ഇത് ഇങ്ങനെ  വിട്ടാൽ പറ്റില്ല...

സെലിൻ അപ്പോഴും ഒന്നും പറയാതെ.... ഒന്ന് കരയുക പോലും ചെയ്യാതെ ഇരുന്നു.... ഒന്നിനോടും അവള് പ്രതികരിച്ചില്ല.... അവള് തെറ്റ് ചെയ്തിട്ടില്ല എന്നും അവള് പറഞ്ഞില്ല..... പക്ഷേ അവളുടെ കണ്ണുകളിൽ ഒരു കടൽ ഇരമ്പുന്ന കാഴ്ച ആയിരുന്നു..

കുറേ കഴിഞ്ഞ് സെബി പോയി കിടന്നു.... കുടിച്ചത് കാരണം ബോധംകെട്ട് അവൻ ഉറങ്ങി പോയി....

അങ്ങനെ ഇരുന്നാണ് സെലിൻ ഓർത്തത്.... ഇനി ഞാൻ എങ്ങനെ എൻ്റെ മോൻ്റെ മുഖത്ത് നോക്കും... അവൻ ഇപ്പൊ കോച്ച് കുട്ടി അല്ലാ... കര്യങ്ങൾ അവനു മനസ്സിലാകും.... സ്വന്തം പപ്പ പറഞാൽ ഏതു മക്കൾ ആണ് വിശ്വസിക്കാതെ തള്ളി കളയുക..... റോണി ഒരിക്കലും എന്നോട് ഒന്നും ചോദിക്കില്ല..... എങ്കിലും ഇനി ഈ ജീവിതത്തിൽ അവൻ ഒരു തെറ്റ് ചെയ്താൽ ഞാൻ അവനെ എങ്ങനെ നേർവഴിക്ക് കൊണ്ട് വരും... ഞാൻ എന്തേലും പറഞാൽ അവൻ തിരിച്ച് ഇതെല്ലാം പറയില്ല എന്ന് എന്താണ് ഉറപ്പ്....  ഇന്നു എനിക്ക് നഷ്ടപ്പെട്ടത് എൻ്റെ മോനെ ആണ്.... എങ്കിലും സെബ് അങ്ങനെ ഒക്കെ എങ്ങനെ പറയാൻ തോന്നി.... എത്രമാത്രം വിഷം മനസ്സിൽ വച്ചിട്ടായിരുന്നോ  ഈ വർഷങ്ങൾ എല്ലാം ഇ സ്നേഹം കാണിച്ചത്.... ഞാൻ കണ്ടത് അല്ലല്ലോ  യഥാർഥ സെബി.... ഇല്ല ഇനി ഇങ്ങനെ ഒരു ജീവിതം വേണ്ട..... മരിക്കില്ല ഞാൻ.... അത്ര ഭീരു അല്ല ഞാൻ ... പക്ഷേ ഇനി  സെബിയുമായി ഒരു ജീവിതം വേണ്ട.... ഇറങ്ങണം  ഇവിടുന്ന്....

💥💥💥

(അങ്ങനെ ഫ്ളാഷ്ബാക് തീർന്നു...ഇനി നമുക്ക് ഇന്നിലേക്ക് പോകാം.... മറന്നവർ ഒന്നാം ഭാഗം പിന്നെ അഞ്ചാം ഭാഗം  ഒന്ന് നോക്കിക്കോ)

റൂമിലേക്ക് കയറി വന്ന ജ്യോതി കാണുന്നത് സെലിൻ ഓരോന്ന് ആലോചിച്ചു രണ്ട് കാൽ മുട്ടിലും മുഖം വച്ച് ഇരിക്കുന്നത് ആണ്... അവളുടെ  കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്...

ജ്യോതി അവളുടെ അടുത്ത് പോയി ഇരുന്നു അവളെ വിളിച്ച്...

സെലി....

അനക്കം ഒന്നും ഇല്ലാന്ന് കണ്ട് പതിയെ അവളുടെ മുടിയിൽ തലോടി വിളിച്ച്....

സെലി അവളെ തല ഉയർത്തി നോക്കി

നിനക്ക് ഇന്ന് എൻ്റെ കൂടെ നിക്കാം.... പക്ഷേ നീ വീട്ടിൽ പറഞ്ഞിട്ടാണോ വന്നെ ?

അല്ല എന്ന് സെലിൻ തല ആട്ടി കാണിച്ചു.....

ഹൂം.. സെബിച്ചായൻ്റെ ഫോൺ വന്നാൽ എന്ത് പറയും?

ഒന്നും പറയണ്ട.... സെബി വിളിക്കില്ല....

പറയുന്നില്ല... പക്ഷേ അമ്മ ടെൻഷൻ ആകില്ല എന്ന് ഉറപ്പുണ്ടോ?

സെലി കുറേ നേരം ആലോചിച്ചു.... പിന്നെ പറഞ്ഞു...  കുറേ കഴിയട്ടെ ... ഞാൻ അമ്മേ വിളിച്ച് പറഞ്ഞോളം....

പിന്നെ ജ്യോതി ഒന്നും ചോദിച്ചില്ല.... അവളുടെ അവസ്ഥ ജ്യോതിക്ക് മനസ്സിലാകുന്നുണ്ട്..... കാര്യം അറിയില്ല എങ്കിലും അവള് വല്ലാതെ വിഷമത്തിൽ ആണ് എന്ന് മനസിലായി.

ഈ സമയം സെബിയുടെ വീട്ടിൽ.... അമ്മ എഴുനേറ്റു വന്നു വീട് മുഴുവൻ സെലിനെ നോക്കി.... കാണാതെ അയപ്പോൾ റോണിയേ വിളിച്ച് ചോദിച്ചു...

റോണി മോനെ എഴിനേക്ക്..... മമ്മ എവിടെ പോയി എന്നറിയാമോ? ഫ്രണ്ട് ഡോര് ഓപ്പൺ ആണ്...

എന്താ അമ്മച്ചി? അറിയില്ല.... മമ്മി താഴെ കടയിൽ വല്ലോം പോയി കാണും...

അമ്മക്ക് നല്ല ടെൻഷൻ ഉണ്ട്.... ഇത്ര രാവിലെ അവള് എന്തിനാ കടയിൽ പോകുന്നെ? പാല് ഫ്രിഡ്ജില് ഉണ്ടല്ലോ.... വീണ്ടും കുറേ നേരം വെയ്റ്റ് ചെയ്തിട്ട്.... അമ്മ സെബിയെ വിളിച്ചു...

സെബി....  സെലിൻ എവിടെ പോയി.... വല്ലതും പറഞ്ഞോ നിന്നോട്?

ഉറക്കച്ചടവോടെ സെബി.... ആരാ അമ്മ....  സെലിയൊ.... അവള് ബാത്ത്റൂമിൽ കാണും...

ഹൂം!!!  നീ അങ്ങനെ പറഞ്ഞ് കിടന്നോ... ഞാൻ എഴുനേറ്റു ഒരു മണിക്കൂർ ആയി.... അവളെ കണ്ടില്ല...ആർക്കും ദേണ്ണം ഇല്ലല്ലോ.... എൻ്റെ  കൊച്ച് ഇതെവിടെ പോയി കാണും.എൻ്റെ വേളാങ്കണ്ണി മാതാവേ എൻ്റെ കൊച്ചിനെ കാത്ത് കൊള്ളണമെ.... അബദ്ധം ഒന്നും കാണിക്കല്ലെ... അമ്മ വീണ്ടും കരയാൻ തുടങ്ങി...

സെബി എഴുനെട്ടിരുന്നൂ..... അവനു തലക്ക് നല്ല ഭാരം തോന്നി.... അവനു ഓർമ വന്നു ഇന്നലെ വഴക്കിട്ടത്...

പെട്ടന്ന് അവൻ കട്ടിലിൽ നിന്നും ചാടി ഇറങ്ങി അമ്മേടെ അടുത്തേക്ക് ഓടി....

അമ്മ അമ്മാ... സെലിൻ എവിടെ പോയി....ഇവിടെ ഇല്ലെ..... എപ്പഴാ പോയെ.... വല്ലതും പറഞ്ഞോ...

ഇവിടെ നിന്ന് എന്നോട് ചോദിക്കണ്ട..... രാവിലെ കണ്ടില്ല.. നീ അ ഫോൺ ഒന്ന് വിളിച്ച് നോക്ക്.... അതെങ്ങനെയാ.... അവളെ നീ എന്തൊക്കെയാ പറഞ്ഞെ..... അവളായിട്ടാണ് ഒരു തുള്ളി കണ്ണീർ പോലും വീഴാതെ നിന്നത്..... എൻ്റെ കൊച്ചിന് എന്തെങ്കിലും പറ്റിയാൽ നിന്നെ ഞാൻ ജീവനോടെ കത്തിക്കും പറഞ്ഞേക്കാം.

സെലിൻ്റെ  ഫോൺ സ്വിച്ച് ഓഫ് ആണ് പറയുന്നത്...

ദൈവമേ എൻ്റെ മോളെ കാത്തോളണേ.... ആപത്ത് ഒന്നും വരുത്തല്ലെ...

ആപത്തോ? എന്ത് ആപത്ത്? അമ്മ ഒന്ന് അടങ്ങി ഇരുന്നെ ...... മനുഷ്യനെ പേഡിപ്പിക്കാൻ...

അവളുടെ ഫ്രണ്ട്സ്നേ വിളിക്കാം അമ്മെ

അപ്പോഴാണ് ജ്യോതിയുടെ ഫോണിൽ സെബിയുടെ കോൾ വന്നത്...

സെലി.... സെബിച്ചായ്യൻ വിളിക്കുന്നു.... എന്ത് പറയണം?

എടുക്കണ്ട.....

പോടി ..... പിന്നെയും വിളിക്കും

എന്നെ കുറിച്ച് അറിയില്ല എന്ന് പറ...

ഹലോ.....

ഹലോ ജ്യോതി..... സെലിൻ വിളിച്ചിരുന്നോ?

ഇല്ലല്ലോ സെബിച്ചായ... എന്ത് പറ്റി....

ഒന്നുമില്ല.... അവള് ചേച്ചിടെ വീട്ടിൽ പോയതാ.... ഫോൺ കിട്ടുന്നില്ല... നിന്നെ വിളിച്ചാൽ പറയണേ!

ജ്യോതിക്ക് വിഷമം തോന്നി.... സെബിച്ചായൻ നല്ല ടെൻഷൻ ആണ്... എങ്ങനെ പറയും.... സെലി എന്നെ കൊല്ലും

സെബിക്കും ചെറുതായി ഭയം തോന്നി..... എന്ത് ചെയ്യും? ആരോട് ചോദിക്കും... അവളെ അറിയുന്ന എല്ലാവരോടും ചോദിച്ചു.... ആർക്കും ഒന്നും അറിയില്ല.... അപ്പഴാണ് അമ്മ പറഞ്ഞത് അവളുടെ സാധനങ്ങളും കാണുന്നില്ല... സംഭവത്തിൻ്റെ  ഭീകരത സെബി ഉൾകൊള്ളാൻ തുടങ്ങി..... അമ്മയുടെയും റോണിയുടെയും നോട്ടത്തെ നേരിടാൻ അവനു ആയില്ല.

സെബി അവളെ അന്വേഷിച്ച് വെളിയിൽ പോയപ്പോഴാണ് ലാൻഡ് ലൈൻ ബെൽ അടിച്ചത്.... അമ്മ ഫോൺ എടുത്തു....

ഹലോ...

ഹലോ അമ്മ ....ഇത് ഞാൻ ആണ്... സെലി....

മോളെ സെലി നീ എവിടെയാ ? ഞാൻ എന്ത് വേദനിച്ചെന്നോ.... റോണിമോൻ കരച്ചിൽ നിർത്തിയിട്ടില്ല......

അമ്മ.... സാമധനമായി ഇരിക്ക്.... എനിക്ക് കുഴപ്പം ഒന്നും ഇല്ല.... ഞാൻ എൻ്റെ കൂട്ടുകാരിയടെ കൂടെ ആണ്....ഒ രു  ഫ്ലാറ്റ് നോക്കുന്നുണ്ട്..... കിട്ടി കഴിയുമ്പോൾ അമ്മയെയും റോണിയെയും അങ്ങോട്ട് കൊണ്ട് പോകാം... അമ്മ മോനെ നോക്കി കൊള്ളണെ.... അവനും സെബിയും വീണ്ടും വഴക്ക് ഉണ്ടാകാതെ ശ്രദ്ധിക്കണം.

നീ എന്ത് ഭ്രാന്ത് ആണ് പറയുന്നത്.? വേറെ ഫ്ലാറ്റ് നോക്കാനോ.... . ഇങ്ങനെ ഉള്ള വഴക് ഒക്കെ എല്ലാ വീട്ടിലും ഉണ്ട്.... ആരും വീട്  വിട്ടു പോകില്ല.... നീ ഒന്ന് ക്ഷമിക്ക് മോളെ.... അവൻ കുടിച്ചിട്ടല്ലെ.... നമുക്ക് അവനോട് സംസാരിക്കാം... നീ വീട്ടിലേക്ക് വാ...

ഇല്ല അമ്മ.... അങ്ങനെ ഓരോ പെണ്ണും ക്ഷണിക്കുന്നത് കൊണ്ടാണ്  ആണെന്ന വർഗ്ഗം കുടിച്ച് വന്നു എന്തും കാട്ടി കൂട്ടുന്നത്....

ഫോണിൽ സംസാരിച്ച് നിന്നപ്പോൾ ആണ് സെബി വന്നത്....

ആരാ അമ്മ ഫോണിൽ.... സെലിയെ കുറിച്ച് വല്ലതും അറിഞ്ഞോ....

അവൻ്റെ ശബ്ദത്തിലെ പതർച്ച സെലി കേട്ടൂ....

സെലിയ..... സെബി.... സംസാരിക്കു.....

സെബി ഓടിവന്നു ഫോൺ വാങ്ങി...

ഹലോ സെലി....നീ എവിടെയാ?

പെട്ടന്ന് തന്നെ കോൾ കട്ട് ആയി...

ഹലോ.... ഹലോ.... ഹലോ...
കട്ട് ആയി എന്നറിഞ്ഞിട്ടും അവൻ വിളിച്ച് കൊണ്ടിരുന്നു.... അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.... അര ദിവസം കൊണ്ട് തന്നെ അവൻ തളർന്നിരുന്നു.

അവള് എവിടെയാ അമ്മേ? എപ്പൊ വരും എന്ന് പറഞ്ഞു...

അത് അവള് കൂട്ടുകാരീടെ കൂടെ ഉണ്ട്.... രണ്ട് ദിവസം കഴിഞ്ഞ് വരും.

അമ്മ അറിഞ്ഞൊണ്ട് ഒരു കള്ളത്തരം പറഞ്ഞു....അ വള് വരാൻ അല്ല പോയത് എന്ന് പറയാൻ അമ്മക്ക് തോന്നിയില്ല.... അമ്മക്ക് അറിയാം സെബി അത് താങ്ങില്ല.... സെലിയെ പോലെ അല്ല സെബി...

സെബിക്ക് ഇന്നലെ നടന്ന വഴക്ക് ഓർമ വന്നു ,പക്ഷേ അവൻ എന്താണ് പറഞ്ഞത് എന്ന് എത്ര ഓർത്തിട്ടും അവനു ഓർമ വന്നില്ല.... അമ്മയോട് ചോദിക്കാൻ  പേടി തോന്നി.... എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല എന്താണ് സെലി വീട് വിട്ടു പോയത് എന്ന്...

ഒന്ന് കൂടി ജ്യോതിയെ വിളിക്കാം... അവൾക് അറിയാതിരിക്കില്ല....

ഹലോ ജ്യോതി....

ഹലോ സേബിച്ചയ....

ജ്യോതി എനിക്കറിയാം സെലി എവിടെ ആണന്നു നിനക്ക് അറിയാം... .ഇന്നലെ ഞാൻ കുറച്ച് കുടിച്ച്.... വഴക്കിട്ടു.... പക്ഷേ എന്താ പറഞ്ഞത് എന്ന് എനിക്ക് സത്യത്തിൽ ഓർമ ഇല്ല....  അവള് എന്താ നിന്നോട് പറഞ്ഞെ....

സേബിച്ചയാ... .അത് .... സെലി.... എൻ്റെ കൂടെ ഉണ്ട്.... വിഷമിക്കണ്ട.....ഞാൻ പറഞ്ഞു എന്ന് അവള് അറിയണ്ട..... അവള് വേറെ ഫ്ലാറ്റ് നോക്കുകയാണ് അമ്മയെയും മോനെയും കൂടെ കൂട്ടാൻ....

എന്ത്?? ഫ്ലാറ്റ് നോക്കുന്നോ? നീ എന്താ പറയുന്നത്? അതിനും വേണ്ടി എന്താ ഇപ്പോ നടന്നത്.... ഞാൻ വരാം അങ്ങോട്ട്....

വേണ്ട..... വേണ്ട.... ഇപ്പൊ വരണ്ട..... സത്യത്തിൽ എന്താ നടന്നത് എന്ന് എനിക്കും അറിയില്ല... അവള് ഒന്നും പറഞ്ഞില്ല..... ഞാൻ സെബിച്ചയനോട് ചോദിക്കാൻ ഇരുന്നതാ..... ഹൂം ഇനി അവള് തന്നെ പറയട്ടെ... ഇപ്പൊ അവള് ഡിസ്റർബെഡ് ആണ്.... സാവകാശം പറഞ്ഞ് മനസ്സിലാക്കാം.... ശരി സെബിച്ചയാ ഞാൻ വെക്കട്ടെ അവള് ഒറ്റക്കാണ് റൂമിൽ....

ശരി ജ്യോതി.... പിന്നെ വിളിക്കാം...

സെബിക്ക് മനസിലായി അമ്മ അവനോട് കള്ളം പറഞ്ഞത് ആണ്.... അല്ലങ്കിൽ സെലി അമ്മയോട് കള്ളം പറഞ്ഞു.... അവള് ഫോൺ ഒന്ന്  ഓൺ ചെയ്യാതെ ഒന്നും പറ്റില്ല.... കാണാൻ പോയാലും അവള് കാണാൻ വരില്ല.... ഓർത്തിട്ടു വട്ട്  പിടിക്കുന്നല്ലോ.....
സെലി..... നിനക്ക് എന്നോട് ക്ഷമിച്ചൂടെ ഡീ....ഞാൻ എന്താ പറഞ്ഞത് എന്നെങ്കിലും ഒന്ന് പറ എൻ്റെ സെലി..... എൻ്റെ തല പൊട്ടി പോകുന്നല്ലോ .... റോണിയോട് ചോദിച്ചാലോ?

റോണി.....

എന്താ പപ്പ....

മോനെ പപ്പ ഒരു കാര്യം അറിയാൻ വിളിച്ചതാണ്.... ഞാൻ ഇന്നലെ എന്താണ് മമ്മയോട് പറഞ്ഞത്.... പപ്പക്ക് ഒന്നും ഓർമ ഇല്ല....

എനിക്കറിയില്ല....എൻ്റെ മമ്മ പാവം ആയിട്ടാണ്.... പപ്പ ഇത്ര ക്രൂരൻ   ആയിരുന്നു അല്ലേ.... എനിക്കൊന്നും പറയാൻ ഇല്ല... റോണി ദേഷ്യം ഒതുക്കി റൂമിൽ നിന്നും പോയി.... അവൻ അങ്ങനെ ആണ്...  മനസിലെ വിഷമം  ഒന്നും പുറത്ത് കാണിക്കില്ല....

സെബിക്ക് പിന്നെയും വിഷമം ആയി.... ദൈവമേ ഞാൻ ഇനി എന്ത് ചെയ്യും... സെലി ഇല്ലാത്ത ഒരു നിമിഷം എനിക്ക് ചിന്തിക്കാൻ വയ്യ...

എനിക്ക് അവളോട് സംസാരിക്കണം.... മാപ്പ് പറയണം...

ഹലോ ജ്യോതി.... സോറി.... ഞാൻ വീണ്ടും വിളിച്ചു... എനിക്ക് സെലിയോഡ് സംസാരിക്കണം... ഫോൺ ഒന്ന് കൊടുക്ക്....പ്ലീസ്....

സെബിച്ചയ.... അതു... നോക്കട്ടെ...

സേലി.... സെബിച്ചായൻ്റെ ഫോൺ.... നിന്നോട് സംസാരിക്കണം എന്ന്....

സേലി ഒന്നും പറയാതെ ജ്യോതിടെ മുഖത്തും ഫോണിലും മാറി മാറി നോക്കി......

ജ്യോതി എനിക്ക് ആരോടും സംസാരിക്കാനുള്ള മനസില്ല.... എന്നെ ഇനി എങ്കിലും ഒന്ന് വെറുതേ വിടാൻ പറയൂ...

സെബിക്ക് മനസിലായി... അവളുടെ വിഷമം..... അവൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് കിടന്നു.... അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.... അന്നേ ദിവസം അ വീട്ടിൽ ആരും ഒന്നും കഴിക്കുകയോ....പരസ്പരം സംസാരിക്കുകയോ ചെയ്തില്ല....

എവിടുന്ന് തുടങ്ങണം എന്ന് സെലിൻ ആലോചിക്കാൻ തുടങ്ങി.....  ഇനി ഒരു തിരിച്ച് പോക്കില്ല.... അത് അവള് ഉറപ്പിച്ചു.

(തുടരും)കുയിൽ പെണ്ണ്.17

കുയിൽ പെണ്ണ്.17

4.2
6029

വൈകിട്ട് സന്ധ്യ പ്രാർഥന സമയത്ത് അമ്മ വന്നു സെബിയെ വിളിച്ചു.... അപ്പോഴും അവൻ അലസമായി റൂമിൽ കിടക്കുക ആയിരുന്നു... പ്രാർത്ഥനയിൽ സെബി ഓർത്തു മാതാവേ ഞാൻ അമ്മയോട് ചോദിക്കാൻ പോകുകയാണ്...കൂടെ ഉണ്ടാകണെ.....പ്രാർഥന കഴിഞ്ഞ് സെബി ചോദിച്ചു. അമ്മ.... എനിക്ക് അന്ന് നടന്നത് ഒന്നും ഓർമയില്ല, എനിക്കറിയാം ഞാൻ എന്തൊക്കെയോ പറഞ്ഞു.... അവൾക് സഹിച്ച് കാണില്ല അതാണ് അവള് പോയത്.... അമ്മ ഒന്ന് പറയുമോ ഞാൻ എന്താ പറഞ്ഞത് എന്ന്... അമ്മ ഓർത്തു.... ഇതു തന്നെ അവസരം ഇനി മേലാൽ ഇവൻ എൻ്റെ മോളെ വേദനിപ്പിക്കരുത്..... സത്യത്തിൽ അവൻ പറഞ്ഞതും  പറയാത്തതും എല്ലാം ചേർത്ത് അമ്മ അവനോട് പറഞ്ഞു.... അവസാനമായി അമ്മ കൂട്ടി