അലൈപായുതേ💜(പാർട്ട്:11)
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്റെ മനസ്സിൽ ആദി ഏട്ടനെ പറ്റിയുള്ള കാര്യങ്ങൾ ആയിരുന്നു.എന്നാലും ശിവ ആരായിരിക്കും? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടേ ഇരുന്നു.
എന്നെ അറിയില്ലെന്ന് പറഞ്ഞ ആദി ഏട്ടൻ തന്നെ ഇനി എന്റെ പുറകെ വരട്ടെ അത് വരെ ഞാൻ ഇനി അങ്ങേരെ മൈൻഡ് ചെയ്യാൻ പോവില്ല.
ദച്ചു അങ്ങനെ ഓരോ കാര്യങ്ങൾ മനസ്സിൽ കണക്കുകൂട്ടി വേഗം ഫ്രഷ് ആയി വന്ന് റെഡിയായി താഴേക്ക് ചെന്നു.പബ്ലിക് എക്സാം അടുക്കറായതുകൊണ്ട് ലീവ് എടുക്കണ്ട എന്നാണ് അവളുടെ തീരുമാനം.
ദച്ചു താഴേക്ക് ചെന്നപ്പോഴാണ് വിച്ചു അവിടെ ഇരുന്ന് ചായ കുടിക്കുന്നത് കണ്ടത് അവളും അവന്റെ അടുത്ത് പോയി ഇരുന്നു.
എന്നെ കണ്ടതും വിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്റെ നെറ്റിയിൽ ഒരു കുഞ്ഞുമ്മ തന്നു.
\"വിച്ചേട്ടാ... എന്റെ ഗിഫ്റ്റ് ഇഷ്ടായോ?\"
\"പിന്നെ ഇഷ്ടാവാതെ എന്റെ ദച്ചുട്ടി തന്ന ഗിഫ്റ്റാണ് ഏട്ടന് ഏറ്റവും ഇഷ്ടയത്\"
\"ശെരിക്കും പറയുന്നതാണോ ഏട്ടാ അതോ വെറുതെ എന്നെ പറ്റിക്കാൻ ആണോ\"
\"എന്റെ ദച്ചു ഞാൻ സത്യം പറഞ്ഞതാ ഏട്ടന്റെ കുട്ടിക്ക് അല്ലേലും ഏട്ടന്റെ ഇഷ്ടങ്ങൾ എന്തൊക്കെ ആണെന്ന് അറിയാലോ\"വിച്ചേട്ടൻ അങ്ങനെ പറഞ്ഞതും ഞാൻ ഏട്ടനെ കെട്ടിപിടിച്ചു.
\"ആഹാ ഇന്ന് ആങ്ങളയും പെങ്ങളും നല്ല സ്നേഹത്തിലാണല്ലോ\" എനിക്ക് കഴിക്കാൻ ഫുഡും കൊണ്ട് വന്നതാണ് അമ്മ അപ്പോഴാണ് ഞങ്ങളുടെ സ്നേഹപ്രകടനം അമ്മ കാണുന്നത്.
\"അതെ മാതാശ്രീ ഞങ്ങൾ ഇന്ന് നല്ല സ്നേഹത്തിലാണ് അതിന് ഇപ്പോൾ എന്താണ് പ്രശ്നം?\" ഞാൻ അമ്മയെ നോക്കി ചിരി അടക്കിപിടിച്ചുകൊണ്ട് ചോദിച്ചു.
\"എനിക്ക് എന്ത് കുഴപ്പം ദേ പെണ്ണെ വന്ന് കഴിച്ചിട്ട് സ്കൂളിൽ പോവാൻ നോക്ക്\"
അമ്മ അത് പറഞ്ഞപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത് തന്നെ.
അമ്മടെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങിയപ്പോൾ തന്നെ ഞാൻ വിച്ചേട്ടനെ നോക്കി എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുപോലെ വിച്ചേട്ടൻ എന്റെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി എനിക്ക് വാരി തരാൻ തുടങ്ങി.അങ്ങനെ ഞാൻ കഴിച്ചോണ്ട് ഇരുന്നപ്പോഴാണ് ഹൃദു അവിടേക്ക് വന്നത്.
\"ആഹാ ഇത് കൊള്ളാലോ ഇവിടെ വാരികൊടുത്തോണ്ട് ഇരിക്കുവാണോ ദച്ചു ഇപ്പോൾ തന്നെ സമയം വൈകിട്ടോ\" ഹൃദ്യ അത് പറഞ്ഞതും ഞാൻ അവളെ നന്നായിട്ടൊന്ന് ചിരിച് കാണിച്ചു. അപ്പോഴാണ് അവൾക്ക് പുറകിൽ വീട്ടിലെക്ക് കയറി വരുന്ന ആദി ഏട്ടനെ ഞാൻ കണ്ടത്.
ഞാൻ അപ്പോൾ തന്നെ കഴിച്ച് മതിയാക്കി എഴുനേറ്റു.
\"ദച്ചു എങ്കിൽ പോയാലോ\" ഹൃദു എന്നോട് ചോദിച്ചപ്പോൾ ഞാൻ ആദി ഏട്ടനെയാണ് നോക്കിയത് ആള് എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്.
\"ഹൃദു ഞാൻ വിച്ചേട്ടന്റെ കൂടെ വന്നോളാം\" ഞാൻ പെട്ടന് ആദി ഏട്ടനിൽ നിന്നും നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു.
\"അതെന്താ ദച്ചു വെറുതെ വിഷ്ണു ഏട്ടനെ ബുദ്ധിമുട്ടിക്കാണോ നമ്മുക്ക് ഒന്നിച്ചു പോവാലോ\" ഹൃദു എന്നോടത് പറഞ്ഞതും ഞാൻ വിച്ചേട്ടനെ നോക്കി. ഏട്ടൻ എന്നെ സംശയത്തോടെ നോക്കുന്നുണ്ട്.
\"സാരില്ല ഹൃദു ഞാൻ ദച്ചുനെ കൊണ്ട് വിട്ടോളം നിങ്ങൾ ഇറങ്ങിക്കോ.\"ഞാൻ ഒന്നും പറയുന്നില്ലെന്ന് കണ്ടതും വിച്ചേട്ടൻ പറഞ്ഞു.
\"എന്നാൽ ഞങ്ങൾ ഇറങ്ങുവാ ദച്ചു വേഗം വന്നേക്കാട്ടോ\" ഹൃദു അത് പറഞ്ഞ് ആദി ഏട്ടനോപ്പം പുറത്തേക്ക് ഇറങ്ങി.
ആദി ഏട്ടൻ ഒന്ന് തിരിഞ്ഞ് നോക്കും എന്ന് ഞാൻ വിചാരിച്ചു പക്ഷെ അത് എന്റെ വെറും തോന്നൽ ആണെന്ന് ആദി ഏട്ടൻ തന്നെ തെളിച്ചുതന്നു ആള് തിരിഞ്ഞ് നോക്കിയില്ല.
വിച്ചേട്ടൻ എന്നെ ഒന്ന് നോക്കിയിട്ട് റൂമിൽ പോയി ബൈക്കിന്റെ കീയും എടുത്തുകൊണ്ട് വന്നു.ഞാൻ അപ്പോഴേക്കും പുറത്തേക്ക് ഇറങ്ങി നിന്നിരുന്നു.
അപ്പോഴാണ് മയൂരം വീട്ടിലെക്ക് എന്റെ കണ്ണുകൾ പോയത്. നിവേദെട്ടൻ ബാൽക്കണിൽ ഇരിക്കുന്നത് ആളുടെ നോട്ടം മൊത്തോം ഇവിടേക്ക് ആയിരുന്നു.ഞാൻ അത് മൈൻഡ് ചെയ്യാതെ വിച്ചേട്ടൻ വന്നപ്പോൾ ബൈക്കിൽ കയറി.
\"ദച്ചു...\" ബൈക്കിൽ ഇരിക്കുമ്പോഴും ദച്ചു ഒന്നും മിണ്ടാത്തത് കണ്ട് വിച്ചു വിളിച്ചു.സാധാരണ അവൾ എന്തേലും ഒക്കെ പറഞ്ഞോണ്ട് ഇരിക്കുന്നതാണ്.
\"ആഹ് എന്താ ഏട്ടാ\"
\"എന്റെ കുട്ടിക്ക് എന്താ പറ്റിയെ ഞാൻ ഇന്നലെ മുതൽ ശ്രെദ്ധിക്കുന്നതാ\"വിച്ചു അത് ചോദിച്ചതും അവൾക്ക് എന്ത് പറയാണെന്ന് അറിയില്ലായിരുന്നു.
\"ഒന്നുല്ല വിച്ചേട്ടാ ഏട്ടന് തോന്നിയതാവും\" ദച്ചു അത് പറഞ്ഞ് അവന്റെ പുറത്തേക്ക് തളച്ചേർത്തു കിടന്നു.
തനിക്ക് എന്ത് സങ്കടം ഉണ്ടെങ്കിലും അത് മാറ്റാരെക്കാളും മുന്നേ മനസ്സിലാകുന്നത് എന്റെ വിച്ചേട്ടനാണ്.അവൾ അങ്ങനെ ഓരോന്നെ ആലോചിച്ചോണ്ട് ഇരുന്നപ്പോഴക്കും സ്കൂളിൽ എത്തിയിരുന്നു.
ഹൃദ്യ ദച്ചുവിന് വേണ്ടി ഗേറ്റിന്റെ അവിടെ തന്നെ വെയിറ്റ് ചെയുന്നുണ്ടായിരുന്നു.
ദച്ചു ബൈക്കിൽ നിന്ന് ഇറങ്ങി വിച്ചുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവനും അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ഉമ്മ കൊടുത്തു.
\"ഏട്ടാ വൈകുന്നേരം വരണേ\" ദച്ചു അത് പറഞ്ഞതും അവൻ ഒരു പുഞ്ചിരിയോടെ വരാം എന്ന് സമ്മതിച്ചു.
അങ്ങനെ ദച്ചു ഹൃദുവിനെയും കൂട്ടി ക്ലാസ്സിലേക്ക് പോയി.എന്നാൽ അവർ പോകുന്നത് നോക്കി നില്കുവായിരിന്നു ആരവ് അവന്റെ ഉള്ളിൽ ദച്ചു മാത്രമായിരുന്നു.
ഇതേ സമയം ദച്ചു നിവേദിന്റെ കാര്യം എങ്ങനെ ഹൃദുവിനോട് പറയും എന്ന് ആലോചിക്കുവായിരുന്നു.
ദച്ചു നോക്കിയപ്പോൾ ഹൃദു ക്ലാസ്സിൽ മറ്റുകുട്ടികളോട് ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കുവായിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ ഹൃദു ദച്ചുവിന്റെ അടുത്ത് വന്നിരുന്നു.
\"നിനക്ക് എന്താ ദച്ചു പറ്റിയെ നീ എന്താ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നെ\"കൊറേ നേരം ആയിട്ടും ദച്ചു ഒന്നും മിണ്ടാതെ ഇരിക്കുന്നതുകണ്ട് ഹൃദ്യ ചോദിച്ചു.
അത്രയും നേരം മിണ്ടാതെ ഇരുന്ന ഞാൻ വേഗം ഹൃദുവിനെ നോക്കി. അപ്പോൾ എന്റെ കണ്ണുകൾ കിടന്നിരുന്നു. ഞാൻ ഇന്നലെ നടന്ന എല്ലാം അവളോട് പറഞ്ഞു.
\"നീ പറഞ്ഞത് സത്യാണോ ദച്ചു?\" ഹൃദ്യ വിശ്വാസം ആവാത്തതുപോലെ ചോദിച്ചു.
\"മ്മ്..\" ദച്ചു അതിന് ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.
\"എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നിവേദെട്ടൻ ഇഷ്ടാണെന്ന് പറഞ്ഞത് ഓക്കേ, പക്ഷെ അയാളുടെ ഓരോ പ്രവർത്തികൾ കേട്ടിട്ട് എനിക്ക് രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നുണ്ട്.നീ വിഷമിക്കണ്ട ദച്ചു വീട്ടിൽ ചെന്നിട്ട് നമ്മുക്ക് ഏട്ടന്മാരോട് ആരോടെങ്കിലും പറയാം.\"
\"ഏയ് അതൊന്നും വേണ്ട ഹൃദു ഇപ്പോൾ ഇത് പറഞ്ഞാൽ അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ആകും മാത്രമല്ല വിച്ചേട്ടൻ എങ്ങാനും അറിഞ്ഞാൽ തീർന്നു ആള് പാവം പോലെ നടക്കുന്നു എന്നെ ഒള്ളു ഏട്ടന് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടൂല\"
\"പിന്നെ ആരോടും പറയാതെ ഇങ്ങനെ മൂടിവെച്ചോണ്ട് ഇരിക്കാൻ ആണോ നിന്റെ തീരുമാനം\"ഹൃദ്യ അല്പം ദേഷ്യത്തോടെ ചോദിച്ചു.
\"ഹൃദു ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയതിന് ഞാൻ നിവേദെട്ടന് ഞാൻ ഒരെണ്ണം കൊടുത്തിട്ടുണ്ട് പിന്നെ ആള് അറിയാതെ പറ്റിയതാ എന്നൊക്കെ എന്നോട് പറഞ്ഞ് സോറി പറഞ്ഞിരുന്നു. ഇനിയും ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ നമ്മക്ക് പറഞ്ഞാൽ മതി അല്ലതെ ഇതിപ്പോ പറഞ്ഞ് ഒരു പ്രശ്നം ഉണ്ടാക്കേണ്ട.നീ ഇത് ആരോടും പറയല്ല് എനിക്ക് നിന്നോട് എങ്കിലും പറയാണെന്ന് തോന്നി അതാണ് ഞാൻ തുറന്ന് പറഞ്ഞത്.\"
\"ഇനി ഇങ്ങനെ വെല്ലോം ഉണ്ടായാൽ ഉറപ്പായിട്ടും ഞാൻ ഏട്ടന്മാരോട് പറയും\"
ഹൃദു പറഞ്ഞോണ്ട് ഇരുന്നപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ വന്നിരുന്നു.
*****
ഇതേ സമയം ധ്രുവി നിവേദിനെ അന്നോഷിച്ച് മയൂരം വീട്ടിലെക്ക് ചെന്നു.
ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും പുറത്ത് നിൽക്കുന്ന ധ്രുവിയെ കണ്ട് നിവേദിന് കുറച്ച് പേടി തോന്നി ഇനി ദച്ചു എന്തെങ്കിലും പറഞ്ഞിട്ട് അത് ചോദിക്കാൻ വന്നതാണോ എന്ന് നിവേദ് ഓർത്തു.
\"ആഹ് ധ്രുവിയോ വാ കയറി ഇരിക്ക്\" നിവേദ് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
\"ഏയ് ഇരിക്കുന്നൊന്നും ഇല്ലെടോ ഞാൻ തന്നോട് എന്റെ കൂടെ ഒന്ന് പുറത്ത് വരാമോ എന്ന് ചോദിക്കാൻ വന്നതാ\"
\"അതിന് എന്താ എപ്പോഴാ പോവണ്ടേ?\"നിവേദിന് അപ്പോഴാണ് ആശ്വാസം ആയത്.
\"ഇപ്പോൾ പോകാൻ പറ്റുമോ?\"
\"ആഹ് പോവാം ഞാൻ പോയി ഡ്രസ്സ് ഒന്ന് ചേഞ്ച് ചെയ്തിട്ട് വരാം\"
നിവേദ് ഡ്രസ്സ് മാറി വന്നപ്പോഴേക്കും ധ്രുവി ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവർ നേരെ പോയത് ധ്രുവിയുടെ ഫ്രണ്ടിന്റെ ഫ്ലാറ്റിലേക്ക് ആയിരുന്നു.
ധ്രുവിയെ കണ്ടതും അവന്റെ ഫ്രണ്ട് വൈശാഖ് അവനെ പെട്ടെന്ന് തന്നെ കെട്ടിപിടിച്ചു.
\"എത്ര നാളായിട നിന്നെ ഒന്ന് കണ്ടിട്ട്\" വൈശാഖ് ധ്രുവിയിൽ നിന്ന് മാറിക്കൊണ്ട് ചോദിച്ചു.അവൻ അതിന് ഒന്ന് പുഞ്ചിരിച്ചു.
\"വൈശാഖ് ഇത് നിവേദ് എന്റെ നെയ്‌ബർ ആണ്. നിവേദ് ഇത് വൈശാഖ് ഞാൻ സ്കൂളിൽ പഠിച്ചപ്പോൾ തൊട്ട് ഇവൻ എന്റെ ഒപ്പം ഒണ്ട്\"
\"നിവേദ്\" വൈശാഖ് അവർക്ക് കുടിക്കാൻ എടുക്കാൻ പോയപ്പോഴേക്കും ധ്രുവി വിളിച്ചു.
\"ആഹ് ധ്രുവി പറഞ്ഞോ\"
\"നിവേദിന് ദച്ചുനെ ഇഷ്ടാണോ?\" ധ്രുവിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ നിവേദ് ശെരിക്കും ഞെട്ടി.
\"എന്താടോ താൻ ഒന്നും മിണ്ടാതെ ഞാൻ ചോദിച്ചത് കേട്ടില്ലേ?\" അവൻ പിന്നെയും ചോദിച്ചു.
\"അത് ധ്രുവി എനി... എനിക്ക് ഇഷ്‍ടമാണ് ദച്ചുനെ\" അത് പറഞ്ഞത് മാത്രമേ നിവേദിന് ഓർമ്മയുള്ളൂ അപ്പോഴേക്കും ധ്രുവിയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു.
\"ഡാ നീ എന്നെ അടിച്ചു അല്ലെ?\" നിവേദ് ഇരുന്നിടത്തേണ് ചാടി എഴുനേറ്റുകൊണ്ട് ചോദിച്ചു.
\"ഇനി എന്റെ പെണ്ണിനെ എങ്ങാനും നീ തൊട്ടാൽ...\" ധ്രുവി ദേഷ്യത്തോടെ നിവേദിന് നേരെ കൈ ചൂണ്ടികൊണ്ട് പറഞ്ഞു.
\"നിന്നെ ഇപ്പോൾ ഞാൻ അടിച്ചത് നിനക്ക് അവളെ ഇഷടാണെന്ന് പറഞ്ഞതിനല്ല ഇന്നലെ നീ അവളുടെ ദേഹത്ത് തൊട്ടതിനാണ്. പിന്നെ ഇനി മേലാൽ എന്റെ പെണ്ണിനെ നീ ശല്യം ചെയ്താൽ ഈ ധ്രുവ് ആദർവ് ആരാണെന്ന് നീ ശെരിക്കും അറിയും\"ധ്രുവിയുടെ വലിഞ്ഞു മുറുകിയ മുഖം കണ്ടതും നിവേദിന് പേടി തോന്നാൻ തുടങ്ങി.
അപ്പോഴാണ് വൈശാഖ് അവർക്ക് കുടിക്കാൻ ജൂസും ആയി അവിടേക്ക് വന്നത്. എന്നാൽ ധ്രുവിയുടെ മുഖത്തെ ദേഷ്യം കണ്ടതും അവൻ എന്താണെന്ന് ധ്രുവിയോടെ പുരിക്കാം പൊക്കി ചോദിച്ചു. അവൻ ഒന്നുമില്ല എന്ന് കണ്ണുചിമ്മി കാണിച്ചു.
\"അല്ല ധ്രുവി നിന്റെ ദച്ചു എന്ത് പറയുന്നു അവൾ ഇപ്പോൾ എവിടെയാ താമസം ഒക്കെ?\" കുറെ നേരത്തെ സംസാരത്തിന് ഒടുവിൽ പെട്ടെന്ന് എന്തോ ഓർത്തപോലെ വൈശാഖ് ചോദിച്ചു.
\"അവൾ ഇപ്പോൾ എന്റെ കൺവെട്ടത് തന്നെ ഉണ്ടട. ഇനി ഞാൻ എന്റെ പെണ്ണിനെ ആർക്കും വിട്ട് കൊടുക്കില്ല അത് പറയുമ്പോൾ ധ്രുവിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു ഒപ്പം അവന്റെ കണ്ണുകൾ നിവേദിന് നേരെ പോയി.\"
\"എന്നാൽ ഞാനങ്ങൾ ഇറങ്ങട്ടെടാ നീ ഇടക്ക് അവിടേക്ക് വാ പിന്നെ വരുമ്പോൾ നിന്റെ പെണ്ണിനേയും കൊണ്ടോരണം. ശ്രുതി ജോലി കഴിഞ്ഞ് വരുമ്പോൾ പറഞ്ഞേക്ക് ഞാൻ വന്നിരുന്നു എന്ന്.\"
തിരിച്ചുള്ള യാത്രയിൽ നിവേദ് ഒന്നും തന്നെ മിണ്ടിയില്ല ധ്രുവി അപ്പോഴും ഗൗരവത്തോടെ തന്നെയാണ് ഇരുന്നത്.
വീട്ടിൽ എത്തിയതും നിവേദ് വണ്ടിയിൽ നിന്ന് ഇറങ്ങി പോവാൻ തുടങ്ങിയതും ധ്രുവി അവനെ വിളിച്ചു.
\"അതെ നിവേദ് ഒന്ന് നിന്നെ\"
\"നിവേദ് കഴിഞ്ഞത് കഴിഞ്ഞു ദച്ചു പറഞ്ഞിട്ടല്ല ഞാൻ നിന്റെ ഇന്നലെത്തെ പ്രവർത്തി അറിഞ്ഞത് എന്റെ കണ്ണുകൾ കൊണ്ട് ഞാൻ സ്വയം കണ്ടതാണ്. അതുകൊണ്ട് ഇനി നീ എന്റെ പെണ്ണിനെ ശല്യപെടുത്തിയാൽ എന്റെ തനി സ്വഭാവം പുറത്ത് വരും\"
എന്നാൽ നിവേദ് ഒന്നും പറയാതെ വീട്ടിലെക്ക് കയറി പോയി ആ സമയം അവന്റെ മുഖത്ത് പുച്ഛത്തോടെയുള്ള ചിരി തെളിഞ്ഞു.ഒപ്പം അവന്റെ മനസ്സിൽ ദച്ചുവിന്റെ മുഖവും.
****
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞപ്പോൾ വിച്ചുവിന് വേണ്ടി വെയിറ്റ് ചെയ്ത് നില്കുവാണ് ദച്ചു.ഒപ്പം ഹൃദ്യയും ഉണ്ട്. അപ്പോഴാണ് ആരവ് അവരുടെ അടുത്തേക്ക് വന്നത്.
\"ദക്ഷ എനിക്ക് തന്നോട് ഒന്ന് ഒറ്റയ്ക്കു സംസാരിക്കണം.\" ആരവ് പറയുന്നത് കേട്ട് ദച്ചു ഹൃദ്യയെ നോക്കി.
\"ആരാവേട്ടന് എന്ത് പറയാൻ ഉണ്ടെങ്കിലും ഇവിടെ നിന്ന് പറഞ്ഞോ\" ഹൃദ്യ പറഞ്ഞതും
\"ഹൃദ്യ താൻ ഇതിൽ ഇടപെടേണ്ട എനിക്ക് ദക്ഷയോടാണ് സംസാരിക്കാൻ ഉള്ളത്\"
\"എന്താ ആരാവേട്ടന് പറയാൻ ഉള്ളത്?\" ദക്ഷ കുറച്ച് ഇഷ്ടക്കേടോടെ ചോദിച്ചു.
അപ്പോഴാണ് ധ്രുവി അവരെ കൂട്ടാനായി അവിടേക്ക് വന്നത്. ഹൃദ്യ ദച്ചുവിനെ ഒന്ന് നോക്കിയിട്ട് ധ്രുവിയുടെ അടുത്തേക്ക് പോയി.
\"ഹൃദു ദച്ചുവിനെയും വിളിച്ചോ വിച്ചു എവിടെയോ പോയേക്കുവാ അവൻ പറഞ്ഞിരുന്നു ദച്ചുവിനെ കൂടെ കൊണ്ടുചെല്ലണെന്ന്.\"
ഇതേ സമയം ആരവ് ദച്ചുവിനെ തന്നെ നോക്കി നില്കുവാണ്.
\"എന്താ പറയാൻ ഉള്ളത് എനിക്ക് വേഗം പോണം ആരാവേട്ടാ\" അവന്റെ നോട്ടം ഇഷ്ട്ടപെടാതെ ദച്ചു പറഞ്ഞു.
\"ദക്ഷ എനിക്ക് തന്നെ ഒത്തിരി ഇഷ്ടടോ മറക്കാൻ ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയുന്നില്ല.എന്നെ ഒന്ന് മനസ്സിലാക്കികൂടെ\"
\"ആരാവേട്ടാ എനിക്ക് ഏട്ടനെ മറ്റൊരു രീതിയിൽ കാണാൻ കഴിയില്ല അതുകൊണ്ട് എന്നോട് ഇനി ഇതും പറഞ്ഞ് എന്റെ പുറകെ വരരുത്.\"അത് പറഞ്ഞ് ദച്ചു തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആരവ് അവളുടെ കൈയിൽ കയറി പിടിച്ചു.
അവരെ തന്നെ നോക്കി ബൈക്കിൽ ഇരുന്ന ധ്രുവി ഇത് കണ്ടതും ദേഷ്യത്തോടെ ആരവിനെ നോക്കി.
ഹൃദ്യ ധ്രുവിയുടെ അടുത്തേക്ക് പോയപ്പോൾ ആരവ് ധ്രുവിയെ കണ്ടിരുന്നു.
\"അത് ആണോ തന്റെ ആദി ഏട്ടൻ\"
ആരവ് അത് ചോദിച്ചപ്പോഴാണ് ഇവിടെക്ക് ദേഷ്യത്തോടെ നോക്കി ഇരിക്കുന്ന അവളുടെ ആദിയെ കണ്ടത്.
അവൾ അതെയെന്ന് പറഞ്ഞ് അവളുടെ കൈ അവനിൽ നിന്നും വീടിക്കാൻ നോക്കി. എന്നാൽ അവൻ മുറുക്കെ പിടിച്ചിരിക്കുന്നതുകൊണ്ട് അവൾക്ക് അത് കഴിഞ്ഞില്ല.
ദച്ചുവിന്റെ മറുപടി കേട്ടതും ആരവ് ധ്രുവിയെ പുച്ഛത്തോടെ നോക്കിയിട്ട് അവളുടെ കൈയിൽ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിച്ചു.ആരാവിന്റെ ആ പ്രവർത്തിയിൽ ദച്ചു ശെരിക്കും പഠിച്ചിരുന്നു.
എന്നാൽ അവരെ തന്നെ നോക്കിയിരുന്ന ധ്രുവിയുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകിയിരുന്നു അവൻ വേഗം തന്നെ ബൈക്കിൽ നിന്നും ഇറങ്ങി ആരാവിന്റെ അടുത്തേക്ക് നടന്നു.
തുടരും....
സഖി🧸❤️
അലൈപായുതേ💜(പാർട്ട്:12)
എന്നാൽ അവരെ തന്നെ നോക്കിയിരുന്ന ധ്രുവിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. അവൻ അപ്പോൾ തന്നെ ബൈക്കിൽ നിന്നും ഇറങ്ങി ആരവിന്റെ അടുത്തേക്ക് നടന്നു.ധ്രുവി അവരുടെ അടുത്ത് എത്തിയിട്ടും ആരവ് ദച്ചുവിലുള്ള പിടി വീട്ടിരുന്നില്ല. അത് കാണുംതോറും ധ്രുവിക്ക് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല.\"കൈ എടുക്കട അവളിൽ നിന്ന്\" ധ്രുവി ദേഷ്യത്തോടെ അലറി. അപ്പോഴേക്കും അവിടെ നിന്ന എല്ലാവരുടെയും ശ്രെദ്ധ ഇവരിലേക്ക് തിരിഞ്ഞു.\"അത് പറയാൻ നീ ആരാ?\" ആരവ് പുച്ഛത്തോടെ ചോദിച്ചു.\"ഞാൻ ആരാണെന്ന് നിന്നെ ഞാൻ അറിയിച്ചുതരാം\"അത് പറഞ്ഞ് ധ്രുവി ബലമായി ആരവിന്റെ കൈ ദച്ചുവിൽ നിന്ന്