ശ്ശോ!! ഇന്ന് കല്യാണം കഴിഞ്ഞല്ലോ... ഒരു മണിക്കൂർ ആയി ഞാൻ ഒരു മെസ്സേജ് അയച്ചിട്ട് ഇവൾക്ക് ഒന്ന് മറുപടി അയച്ചാൽ എന്താ.. അവിടെ ഇവള് എന്ത് ഉണ്ടമ്പൊരി ഉണ്ടാക്കുവ... ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ... സ്നേഹം ഇല്ലാത്ത ജന്തു.... ഇതിനെ ഒക്കെ ഓർത്തു നീറുന്ന എന്നെ പറഞാൽ മതി...
ഹരിച്ചേട്ട ... എന്താ മുഖത്തിന് ഒരു തെളിച്ചം കുറവ്... എന്തോ ഗഹനമായ ചിന്ത ആണല്ലോ...
ദേ കിട്ടൂ... എനിക്ക് എന്നെ തന്നെ പിടിക്കുന്നില്ല... നീ വെറുതെ ചൊറിയാൻ വരരുതേ...
എന്ത് പറ്റി കള്ള കാമുകന്.... കാമുകിയും ആയി വഴക്ക് ഇട്ടോ?
ആരാടാ നിൻ്റെ കള്ള കാമുകൻ ങ്ങേ!!
അയ്യോ ചേട്ടാ... എൻ്റെ കൈ.... ഞാൻ വെറുതെ പറഞ്ഞത് ആണ്... ഇനി പറയില്ല...
ഡാ.. നിൻ്റെ ജൂഹി എവിടെ...
വീട്ടിൽ കാണും... ഇതിന് ജൂഹി എന്ത് ചെയ്തു... ? കിട്ടൂ കണ്ണു തള്ളി നോക്കി
കിട്ടൂ അവളോട് പറഞ്ഞെ ഫോണും എടുത്ത് ഒന്ന് താഴേക്ക് വരാൻ.. വന്നെ നമുക്കും താഴേക്ക് പോകാം
എന്തിന്??
നിൻ്റെ അമ്മായി അച്ഛന് കുട പിടിക്കാൻ .. വിളിക്കാൻ പറഞാൽ വിളിക്കണം.. അല്ലാതെ നിന്ന് കൊഞ്ചരുത്....
ഈശ്വരാ... കാമുകിയെ കാണാതേ ഈ മനുഷ്യന് വട്ടായോ...
ഹരിയും കിട്ടുവും താഴെ പോയി...
ജൂഹി ഓടി വരുന്നുണ്ടായിരുന്നു...
എന്താ കിട്ടിച്ചാ... അങ്കിളിനു എന്ത് പറ്റി .. ഞാൻ പപ്പയെ വിളിക്കട്ടെ .
മോളെ ജൂഹി.. അങ്കിളിനു കുഴപ്പം ഒന്നും ഇല്ല .... എനിക്ക് നിൻ്റെ ഒരു സഹായം വേണം... അതിന് ആണ് വിളിച്ചത്..
എന്ത് സഹായം.?
നീ മിഷെലിനെ ഒന്ന് വിളിക്ക്..അവിടെ പ്രശ്നം വല്ലതും ഉണ്ടോ എന്ന് ചോദിക്കാൻ.. ഞാൻ ഒരു മെസ്സേജ് അയച്ചിട്ട് ഒന്നര രണ്ടു മണിക്കൂർ ആകുന്നു... റിപ്ലേ വന്നില്ല..
ഓ അത്രയേ ഉള്ളോ....അത് ബിസി ആയിരിക്കും....ഞാൻ പേടിച്ചു പോയല്ലോ....
എന്ത് ബിസി... സാധാരണ മെസ്സേജ് അയച്ചാൽ ഉടനെ മറുപടി വരും..
എൻ്റെ അങ്കിൾ അവിടെ വിവാഹം അല്ലേ അതിൻ്റെ തിരക്ക് കാണും... അല്ല ഇത് കോളേജ് പിള്ളേരേക്കാൾ കഷ്ടം ആണല്ലോ...
അതെ ... കഷ്ടം ആണ്... മോളെ പ്ലീസ് അങ്കിളിനു വിളിക്കാൻ പറ്റില്ല... അതല്ലേ... ജസ്റ്റ് അവിടെ കുഴപ്പം ഒന്നും ഇല്ല എന്ന് അറിഞ്ഞാൽ മതി..
അല്ല അങ്കിളിൻ്റെ മെസ്സേജ് വായിച്ചോ ആൻ്റി?
ഇല്ല...
എന്നാല് പിന്നെ ഫോൺ അടുത്ത് ഉണ്ടാവില്ല..
ഡീ അത് അറിയാൻ അല്ലേ ഒന്ന് വിളിക്കാൻ പറഞ്ഞത്... ബാക്കിയുള്ളവർ ഇവിടെ തീ തുന്നുവാ.
ഓഹോ ... ഞാൻ വിളിക്കാം... എൻ്റെ ഫോണും എടുത്തില്ലങ്ങിലോ...?
അവളെ ഞാൻ കൊല്ലും...
ഹരിയുടെ മുഖം കണ്ടാൽ അറിയാം ഉള്ളിലെ ടെൻഷൻ....
ഹൊ!! നിങ്ങള് കല്യാണം കഴിക്കാഞ്ഞത് നന്നായി അങ്കിൾ ... നിങൾ ഒരു പട്ടാളം അല്ലേ എന്നിട്ട് ആണോ ഈ ടെൻഷൻ... അതും പറഞ്ഞു അവള് ഫോൺ വിളിച്ച്.. അവരുടെ തമ്മിൽ അടി കണ്ട് കിട്ടൂ തലക്ക് കൈവച്ച് നിന്ന് ചിരിച്ചു
കുറേ ബെൽ അടിച്ചു എങ്കിലും അവള് ഫോൺ എടുത്തില്ല... ഫോൺ കട്ട് ആയപ്പോൾ ജൂഹി ഹരിയെ ഒന്ന് തിരിഞ്ഞു നോക്കി... വീണ്ടും എന്ന് അവൻ കൈ കാണിച്ചു.. അങ്ങനെ മൂന്ന് നാല് തവണ വിളിച്ച് കഴിഞ്ഞ് ആണ് അവള് ഫോൺ എടുത്തത്.
ഹലോ.... മിഷി ആൻ്റി എന്താ വിശേഷം....
ചോദിച്ചു തീരും മുൻപ് ഹരി അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി സ്പീകറിൽ ഇട്ടു...
ഒന്നും ഇല്ല മോളെ... ഞാൻ ചേച്ചിയുടെ വീട്ടില് ആയിരുന്നു...വിവാഹം ഒക്കെ കഴിഞ്ഞു.. ഇപ്പൊ ദേ ഇവിടേക്ക് വന്നതെ ഉള്ളൂ.... നീ എവിടെ ആണ് ..
ഞാൻ ഇവിടെ പാർക്കിൽ കിട്ടിച്ചായനും ഹരി അങ്കിളും ഉണ്ട്... ഞങൾ ആൻ്റിയുടെ വിശേഷം അറിയാൻ വിളിച്ചത് ആണ്. കൊടുക്കട്ടെ അവർക്ക്..
ഇപ്പൊ വേണ്ട... ഞാൻ ... ഞാൻ കുറച്ച് കഴിഞ്ഞു സംസാരിക്കാം... നല്ല ക്ഷീണം....മമ്മി വീട്ടിൽ ഇല്ലെ..
ഉണ്ട് ആൻ്റി എന്ത് പറ്റി....
ഒന്നും ഇല്ല ... വെറുതെ ചോദിച്ചു...
ഓക്കേ ആൻ്റി എന്ന റെസ്റ്റ് എടുത്തോ... അവള് ഫോൺ കട്ട് ചെയ്തു.
ഇപ്പൊ സമാധാനം ആയൊ...? ഇങ്ങനെയും ഉണ്ടോ ഒരു പ്രേമം
അതിന് ഹരി നല്ല വെളൂക്കെ ചിരിച്ചു കാണിച്ചു
ജൂഹി എന്നോട് ദേഷ്യം ആണോ?
അയ്യേ!! ഹരി അങ്കിൾ ഇത്രയേ ഉള്ളോ... ഞാൻ വെറുതെ തമാശക്ക് പറഞ്ഞത് അല്ലേ... എനിക്ക് മനസ്സിലാകും അങ്കിളിൻ്റെ വിഷമം . അല്ലേ കിട്ടിച്ചായാ... ഞങ്ങൽ എന്നും കൂടെ ഉണ്ടാകും .. പിന്നെ ഇങ്ങനെ വൺ വേ കളിക്കാതെ പറയെന്നെ ...
പറയണം...... സത്യത്തിൽ എന്താ നടന്നതുന്ന് വച്ചാൽ മിഷേൽ വിവാഹ ഫോട്ടോ ആയച്ചിരുന്ന് .. അത് കണ്ട് കണ്ട് ഞാൻ ഒന്ന് മയങ്ങി.. മിഷേൽ വിഷമത്തോടെ ഇരുന്നു കരയുന്നത് സ്വപ്നം കണ്ട് ആണ് ഞാൻ ഉണർന്നത് അപ്പോഴാണ് കണ്ടത് രണ്ടു മണിക്കൂർ മുൻപ് ഞാൻ അയച്ച മെസ്സേജ് പോലും കണ്ടിട്ടില്ല..... അവൾക്കു അറിയില്ല എൻ്റെ ഇഷ്ടം പക്ഷേ ഒരു ഫ്രണ്ട്‌ലി ചാറ്റ് ഉണ്ട് ഞങൾ തമ്മിൽ.... അത് എല്ലാം കൂടി ആയപ്പോൾ കയ്യീന്ന് പോയി... സോറി മോളെ...
എൻ്റെ ഹരി അങ്കിൾ ഇതൊക്കെ ഞങ്ങള്ക്കും മനസ്സിലാകും... എന്തായാലും എനിക്ക് സന്തോഷം ആയി ആൻ്റിയെ പൊന്നു പോലെ നോക്കും എന്ന് ഉറപ്പായി... ഇനി മിഷ്ടി- ഗാഗ കല്യാണം കൂടെ നടത്തണം. ...
പോടി... അതിന് മുൻപ് നിന്നെ ഇവന് കൊടുക്കണം.
പെട്ടന്ന് രണ്ടും ഒന്ന് കണ്ണിൽ കണ്ണ് നോക്കി....
കിട്ടൂ മിഷേലിൻെറ ശബ്ദത്തിൽ ഒരു ടെൻഷൻ ഇല്ലായിരുന്നോ?
ഉണ്ടായിരുന്നോ??? എനിക്ക് ഒന്നും മനസിലായില്ല...
ഹും... എനിക്ക് തോന്നി... സാരമില്ല അവള് വിളിക്കട്ടെ.
ഇതേ സമയം മിയയുടെ വീട്ടിൽ നിന്നും തിരിച്ച് വന്ന മിഷേൽ നല്ല ദേഷ്യത്തിൽ ആയിരുന്നു... അപ്പോഴാണ് ജൂഹിയിടെ ഫോൺ വന്നത്... എടുക്കാൻ ഒട്ടും മനസ്സിലായിരുന്നു.... വീണ്ടും വീണ്ടും അവളു വിളിച്ചത് കൊണ്ട് ആണ് ഫോൺ എടുത്തത്. ആരും ആയി സംസാരിക്കാൻ ഉള്ള മൂഡിൽ അല്ലായിരുന്നു . അതാണ് വേണ്ട എന്ന് പറഞ്ഞത്.
ഒന്ന് കുളിച്ചു വന്നപ്പോൾ അപ്പൻ വീണ്ടും അവളുടെ അടുത്തേക്ക് വന്നു...
മോളെ.... അപ്പനോട് ദേഷ്യം ആണോ ഡീ?
ഞാൻ എന്തിന് അപ്പനോട് ദേഷ്യം കാണിക്കണം.
അപ്പാ അവർക്ക് എന്നോട് ഉള്ള കരുണ ഒന്നും അല്ല... ഇപ്പൊ വിൻസിചനെ നോക്കാൻ ആളില്ല.. വെച്ച് വിളമ്പാൻ ഒരു വേലക്കാരി വേണം. അത് പിന്നെ പഴയ ആള് തന്നെ ആണ് എങ്കിൽ വരുന്ന അന്നുതന്നെ ജോലിയിൽ കേറും... അതാണ് അവരുടെ ഉദ്ദേശ്യം . അപ്പൻ ഇതൊന്നും ഓർത്തു വിഷമിക്കണ്ട... ഞാൻ നോക്കിക്കോളാം..
അതല്ല... നിനക്ക് അങ്ങനെ ഒന്ന് ചിന്തിച്ച് കൂടെ..
ആരേകുറിച്ച്? അയാളെ കുറിച്ചോ?? അപ്പന് അറിയില്ല അയാളെ .. അയാളുടെ സംശയരോഗം കൊണ്ട് ആണ് ആദ്യ ഭാര്യ പോലും കളഞ്ഞിട്ടു പോയത്....അല്ലങ്കിൽ തന്നെ ഇനി ഒരു വിവാഹം ഒന്നും എനിക്ക് വേണ്ട... 45 വയസ്സ് കഴിഞ്ഞു... ഇനിയാണ്....
45 ഒന്നും ഒരു വയസു അല്ല മോളെ... നിൻ്റെ കൂടെ മക്കൾ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ചിന്തിക്കില്ലായിരുന്നു...
സാരമില്ല അപ്പാ... കർത്താവ് ഉണ്ട് എനിക്ക് കൂട്ട്... ഞാൻ ഒന്ന് കിടക്കട്ടെ.... നല്ല തല വേദന...
അതെങ്ങനെ ആണ് ഇച്ചിരി ഇമ്മിണി എങ്ങാനം ആണോ നീ അവിടെ കിടന്നു അലറി കൂവി പറഞ്ഞത്.
അത് കേട്ട് അവളുടെ മുഖത്ത് ഒരു ചിരി വന്നു... അപ്പൻ ഇറങ്ങിപോയപ്പോൾ അവളും ബെഡിലേക്ക് മറിഞ്ഞൂ. അത് വരെ അടക്കി വച്ചിരുന്ന കണ്ണുകൾ നിറഞ്ഞൊഴുകി സ്വാതന്ത്ര്യത്തോടെ...
മിഷേൽ ഓർത്തു അവൾക്കായി വിരിച്ച കേണിയെ കുറിച്ച് ..
സലോമി ഇത് എന്താ പറയുന്നത്? അതിന് വിൻസിടെ പെണ്ണ് മരിച്ചത് അല്ല... കാണാതെ പോയത് ആണ്...
അതൊന്നും അല്ല മിഷിഡെ അപ്പാ... അവള് ആരുടെ കൂടെയോ ഓടിപോയത്ത് ആണ്.. ഇനി വന്നാലും അവനു വേണ്ട.. വല്ലവൻ്റെയും കൂടെ പോയവളെ അവനു എന്തിനാ... നാണം ഇല്ലെ...
അപ്പോ അനിയൻ്റെ പെണ്ണിനെയോ ഇളയമ്മെ... മിഷേൽ ദേഷ്യത്തിൽ ആണ് ചോദിച്ചത്...
അത് നാട്ടു നടപ്പല്ലെ മിഷി... എങ്ങും നടക്കാത്തത് ഒന്നും അല്ലല്ലോ..
ആണോ... എങ്കിൽ ഇവിടെ നടക്കില്ല .. എനിക്ക് താത്പര്യം ഇല്ല...
അതെന്താ മോളെ അവനു കുറവ്.. ഒരു 60 വയസ് ആയി എന്നല്ലേ ഉള്ളൂ... പുരുഷന് കുറച്ച് വയസു കൂടുതൽ ഉള്ളത് ആണ് നല്ലത്..
ദേ അതൊന്നും ഞാൻ പറഞ്ഞില്ല.. ഇനി ഇങ്ങനെ ഒരു ആലോചന വേണ്ട എന്നാണ് പറഞ്ഞത്... ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് ഇപ്പൊ ചിന്തിക്കുന്നില്ല... അതും അല്ല വിൻസിച്ച എൻ്റെ ഇചായൻ്റെ ചേട്ടൻ ആണ്... എനിക്ക് എൻ്റെ മാത്യുചായൻ പോലെ... അതിനി മാറില്ല... പിന്നെ ജോലി കളഞ്ഞ് ഇവിടെ വന്നു നിൽക്കാൻ എനിക്ക് പ്രയാസം ആണ് അല്ലങ്കിൽ അനിയൻ്റെ ഭാര്യ ആയി തന്നെ ഞാൻ വിൻസിചയുടെ കാര്യങ്ങൽ നോക്കിയേനേ...
അത് എന്താ മിഷേൽ നിനക്ക് എൻ്റെ കൂടെ ജീവിക്കാൻ ഒരു പ്രയാസം പോലെ... അത്രക്ക് കൊള്ളാത്തവൻ ആണോ ഞാൻ ... അതോ ഇനി നിനക്ക് അവിടെ ആരേലും ആയി ചേക്ക ഉണ്ടോ?
എൻ്റെ മറുപടി ഞാൻ പറഞ്ഞു കഴിഞ്ഞ്... ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ആണ് ഞാൻ ജീവിക്കുന്നത്... എൻ്റെ ജോർജിച്ചായൻ ഉണ്ടായിരുന്നപ്പോൾ തന്നെ ഞാൻ തറവാടിന് ചേർന്നവൾ അല്ലായിരുന്നു... വീണ്ടും അ എന്നെ തന്നെ വേണോ... പിന്നെ എനിക്ക് അവിടെ പുതിയ വല്ല ചേക്കയും ഉണ്ട് എങ്കിലും ആരും വിഷമിക്കണ്ട എൻ്റെ ഇച്ചയൻ ഇരിക്കയല്ല ഞാൻ .... ഞാൻ കൊച്ച് കുട്ടി അല്ല... പിന്നെ എൻ്റെ കാര്യം നോക്കാൻ അപ്പൻ ഉണ്ട്...
ഇല്ല മിഷെലെ... നിൻ്റെ തൊന്നിയ്യവാസം നടക്കില്ല... നിൻ്റെ മോള് എന്ത് പറയുന്നു എന്ന് അറിഞ്ഞിട്ടു മതി നിൻ്റെ തീരുമാനം...
അതിന് നിങൾ മോളെ അല്ലല്ലോ എന്നെ അല്ലേ കെട്ടണം എന്ന് പറഞ്ഞത്... അത് നടക്കില്ല എന്നാണ് പറഞ്ഞത്... എനിക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും എൻ്റെ അപ്പനും ചെയ്യില്ല... വാ അപ്പാ നമുക്ക് പോകാം. ഓർമ്മകളിൽ കണ്ണു നിറച്ച് കിടന്നപ്പോൾ ആണ് അവളുടെ ഫോൺ ബെൽ അടിച്ചത്... ഹരിയുടെ പേര് കണ്ട് അവള് ഫോൺ എടുത്തു ..
ഹലോ...
ഹലോ സോറി മിഷേൽ... താൻ എന്തോ ടെൻഷനിൽ ആണ് എന്ന് തോന്നി.. അതാണ് വിളിച്ചത്... വിരോധം തോന്നരുത്...
ഹെയ്!! അങ്ങനെ ഒന്നും ഇല്ല സാബ്... കുറച്ച് ഫാമിലി പ്രോബ്ലം അതിൻ്റെ ആയിരുന്നു.. ഇപ്പൊ ഞാൻ ഓക്കേ ആണ്... ആര് പറഞ്ഞു എനിക്ക് പ്രശ്നം ആണ് എന്ന്
ആരും പറഞ്ഞില്ല ഡോ.. എനിക്ക് തോന്നി..
അതെയോ.. അത് കൊള്ളാമല്ലോ..
അതാണ് നല്ല കൂട്ടുകാർ മിഷേൽ...
ഹൂം.... എൻ്റെ ഭാഗ്യം.... സാബ് എനിക്ക് ഒരു ഹെൽപ് ചെയ്യാമോ?
എന്താടോ?
ഇവിടെ വിവാഹം എല്ലാം കഴിഞ്ഞല്ലോ... ഇനി നിന്നിട്ട് വല്യകാര്യം ഒന്നും ഇല്ല... എൻ്റെ ടിക്കറ്റ് ഒന്ന് മറ്റന്നളെക്ക് പ്രിപൊണ്ട് ചെയ്തു തരാമോ?.. നാളെ ഒരു ദിവസം അപ്പൻ്റെ കൂടെ ഇരിക്കാം എന്ന് വിചാരിക്കുന്നു... അത് മതി...
പ്രശ്നം ഗുരുതരം ആണ് അല്ലേ.. താൻ പാക്കിംഗ് തുടങ്ങിക്കോ... ടിക്കറ്റ് കിട്ടിയിരിക്കും....
താങ്ക്സ് സാബ്
വിഷമം മാറും എങ്കിൽ എന്നോട് പറഞ്ഞോ? ഞാൻ ഒരു നല്ല കൗൺസിലർ ആണ് എന്നാണ് പൊതുവെ സംസാരം..
അങ്ങനെ വലിയ കാര്യം ഒന്നും അല്ല സാബ്...
ഓക്കേ... തൻ്റെ ഇഷ്ടം .. ഞാൻ ടിക്കറ്റ് മാറ്റി എടുക്കാം ...
അവൾക്ക് എന്തോ വിഷമം ഉണ്ടല്ലോ എന്ന വിഷമം ഉണ്ട് എങ്കിലും നേരത്തെ വരുന്നത് ഓർത്തു സന്തോഷത്തോടെ ആണ് അവൻ ടിക്കറ്റ് മാറ്റി എടുക്കാൻ തുടങ്ങിയത്.. രാത്രി തന്നെ അതിൻ്റെ കോപ്പി അവൾക്ക് അയച്ചു...
രാവിലെ ആരുടെയോ ഉറക്കെ ഉള്ള ബഹളം കേട്ട് ആണ് മിഷേൽ ഉണർന്നത്.
ഫ്രഷ് ആയി പുറത്ത് വന്നു നോക്കുമ്പോൾ കണ്ടു മിലി ആണ് ജെറിനും ഉണ്ട് കൂടെ...
നിങൾ എന്താ രാവിലെ??
മമ്മി ഇത് വരെ എന്താ പപ്പയുടെ വീട്ടിൽ പോകാത്തത്?
അതിന് അവിടെ ആരും ഇല്ലല്ലോ മോളെ...
വിൻസി പപ്പ ഉണ്ടല്ലോ...
ഹും.... എല്ലാവരെയും കണ്ടല്ലോ ഞാൻ...
മമ്മി വിൻസിപപ്പയേ കല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞോ?
പറഞ്ഞു
എന്ത് കൊണ്ട് .... എന്താണ് എൻ്റെ വിൻസിപപ്പക്ക് ഒരു കുറവ്....
അത് മകൾ ആയ നിന്നോട് പറയണ്ട കാര്യം എനിക്ക് ഇല്ല... എനിക്ക് ഇപ്പൊ ഒരു വിവാഹം വേണ്ട ....
അത് മമ്മി തീരുമാനിച്ചാൽ പോര...
നീ ജറിനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോൾ പപ്പ പറഞ്ഞിരുന്നല്ലോ പഠിത്തം കഴിഞ്ഞു മതി എന്ന്... നീ കേട്ടോ...? അന്ന് നീ പറഞ്ഞ പോലെ തന്നെ.... എൻ്റെ ജീവിതം... എൻ്റെ തീരുമാനം ... എന്തായാലും വയ്യാതായൽ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കാൻ വരില്ല... അത് ഞാൻ ഉറപ്പിച്ചു പറയാം...
ജെറിൻ മോനെ ഞാൻ നാളെ രാവിലെ പോകും.. നിനക്ക് സമയം ഉണ്ടാകുമോ എന്നെ ഒന്ന് എയർപോർട്ടിൽ വിടാൻ
ഇത്ര പെട്ടന്ന് തിരിച്ച് പോകുന്നോ മമ്മി??? ഞാൻ കൊണ്ട് വിടാം...
ഹും....എന്തിനാ വെറുതെ ഇവിടെ...
അവിടെ കാത്തിരിക്കാൻ ആൾക്കാർ ഉണ്ടാകും...
മിലി... മമ്മിയുടെ മുന്നിൽ ആണ് എന്ന് ഞാൻ നോക്കില്ല... അടിച്ച് പല്ല് താഴെ ഇടും മുതിർന്നവരോട് വേണ്ടാത്തത് പറഞാൽ...
ദേഷ്യത്തിൽ ഇറങ്ങി പോകുന്ന മിലിയെ നിറ കണ്ണകളോടെ നോക്കി നിന്ന അവളെ സിസിലിചേച്ചി വന്നു വിളിച്ചപ്പോൾ ആണ് അവൾക്ക് എവിടെ ആണ് എന്ന് ഓർമ്മ വന്നത്... നിറഞ്ഞ കണ്ണുകൾ തുടച്ചു ചെറു ചിരിയോടെ അവള് അപ്പൻ്റെ അടുത്തേക്ക് പോയി....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟