Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.11

മോളെ എന്നാലും നിനക്ക് നേരത്തെ തീരുമാനിച്ച പോലെ സൺഡേ പോയാൽ പോരായിരുന്നോ?

അത് വേണ്ട അപ്പാ.... ഞാൻ ഇവിടെ ഉള്ള അത്രയും സമയം വിൻസിച്ച മിലിയേ ആവശ്യം ഇല്ലാത്തത് പറഞ്ഞു കൊടുത്തു എന്നോട് വഴക്ക് ഉണ്ടാക്കിക്കും... അവളോട് വായിട്ട് അലക്കാൻ  വയ്യ...

എലിയെ പേടിച്ചു ഇല്ലം ചുടണോ പെണ്ണെ... കല്യാണ തിരക്ക് കാരണം നിൻ്റെ കൂടെ ഒന്ന് ഇരിക്കാൻ പോലും സമയം കിട്ടിയില്ല ..

ഹും... അ വിഷമം എനിക്കും ഉണ്ട് മാത്യുചായ.. നിങൾ അപ്പനെയും കൂട്ടി അവിടേക്ക് പോരെ... നമുക്ക് അവിടെ എല്ലാം കറങ്ങി കാണാം.

ഹും... നടന്നു... അപ്പൻ വരും എന്ന് തോനുന്നോ ഡീ..

അതൊക്കെ വരും  സിസിലിചേച്ചി...  അല്ലേ അപ്പാ...

ഞാൻ എപ്പഴെ റെഡി ആണ് ഇവരു എന്നെ കൊണ്ട് വരാത്തത് അല്ലേ.. കള്ളച്ചിരിയോടെ ഉള്ള അപ്പൻ്റെ വാക്കുകൾ അ മക്കളുടെ ഇടയിൽ ചിരി നിറച്ചു..

കണ്ടോ.. കണ്ടോ... ഇതാണ് അപ്പൻ....  അവസാനം കുറ്റം ഞങ്ങളുടെ തലയിൽ വച്ചു..

പിന്നെ എനിക്ക് വട്ടാണോ ഡാ സ്വയം കുറ്റം ഏൽക്കാൻ...  മോനെ മാത്യൂ നീ അ പറമ്പിൽ നിന്നും ഒരു വാഴക്കുല വെട്ടിയെ  അവൾക്ക് കായ വറുത്ത് കൊടുത്തു വിടാൻ

അതൊന്നും വേണ്ട അപ്പാ... ഞാൻ കടയിൽ നിന്നും വാങ്ങാം..

മിണ്ടരുത്... വീട്ടിൽ ഉണ്ടാക്കിയാൽ  മതി....

അപ്പൻ പറഞാൽ പിന്നെ ഇതിർവാക്കില്ല ....  എല്ലാവരും അതിൻ്റെ തിരക്കിൽ ആയിരുന്നു പിന്നെ ... സിസിലി ചേച്ചി അവരുടെ സ്പെഷ്യൽ ബീഫ് അച്ചാർ ഉണ്ടാക്കുന്ന തിരക്കിൽ ആണ്. 

മിഷേൽ  രാവിലെ തന്നെ പള്ളിയിലേക്ക് ആണ് പോയത് അവളുടെ അമ്മ അവിടെ ആണ് ഉറങ്ങുന്നത്.. ഈസ്റ്ററിന് മുൻപ് തന്നെ അവള് അവളുടെ ജോർജിച്ചായനെ കാണാൻ പോയിരുന്നു ..  എന്നിട്ടും തറവാട്ടിൽ പോകാതെ ആണ് വന്നത് അതിൻ്റെ ദേഷ്യം ആണ് മിലി കാണിച്ചിട്ട് പോയത്..

അമ്മയോട് അവളുടെ മനസിലെ വിങ്ങൽ പറഞ്ഞു കഴിഞ്ഞ് വല്ലാത്ത ഒരു ആശ്വാസം തോന്നി അവൾക്ക് ... മക്കൾ  എത്ര വളർന്നാലും അമ്മ നൽകുന്ന ഒരു കംഫർട്ട് അത് മറ്റെങ്ങുന്നും കിട്ടില്ല..... അതിനി കല്ലറക്കൽ നിന്ന് ആയാലും...

രാവിലെ മിഷേൽ ഇറങ്ങുമ്പോൾ അപ്പനും മറ്റുള്ളവർക്കും നല്ല വിഷമം ആയിരുന്നു...

ഇനി എന്നാ മോളെ നിന്നെ ഒന്ന് കാണുന്നത്...

ഞാൻ വരാം അപ്പാ... അവളുടെയും കണ്ണുകൾ നിറഞ്ഞു ..

യാത്ര പറഞ്ഞു ജെറിൻ്റെ കൂടെ വണ്ടിയിൽ കയറുമ്പോൾ മകളെ കൂടി ഒരു നോക്ക് കാണാൻ അവള് വല്ലാതെ ആഗ്രഹിച്ചു ... എങ്കിലും ഒന്നും പറഞ്ഞില്ല...  വണ്ടിയിൽ കണ്ണടച്ചിരുന്ന മിഷേൽ വണ്ടി നിർത്തിയപ്പോൾ ആണ് കണ്ണു തുറന്നത്... എയർപോർട്ട് ഇത്ര പെട്ടന്ന് എത്തിയോ എന്ന രീതിയിൽ പുറത്തേക്ക് നോക്കിയ അവള് കണ്ടു കയ്യിൽ ഒരു പ്ലാസ്റ്റിക് കവറിൽ എന്തോ സാധനവും പിടിച്ച് ഒരു വളിച്ച ചിരിയും ഫിറ്റ് ചെയ്ത് നിൽക്കുന്ന മിലി....

മിലിമോളോ... ഡോർ തുറന്നു ഇറങ്ങിയ മിഷെലിൻെറ  മുഖത്ത്  സ്ട്രീട് ലൈറ്റിൻ്റെ  അത്രയും  വെളിച്ചം ഉണ്ടായിരുന്നു...

ഞാൻ പറഞ്ഞത് ആണ് മമ്മി എന്നെ കൂടി കൊണ്ട് പോകാൻ... എന്നിട്ട് ഈ ജെറിൻ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തില്ല.. ഓരോന്ന് കാണിക്കുന്നത് കണ്ടാൽ തോന്നും ജെറിൻ്റെ മമ്മിയാണ് എൻ്റെ അല്ല എന്ന്... അവള് പറയുന്നത് കേട്ടാൽ ഇന്നലെ അവളല്ല വഴക്കീട്ടത് എന്ന് തോന്നും

അങ്ങനെ ഒന്നും അല്ലല്ലോ മോളെ... നിങൾ രണ്ടുപേരുടെയും ആണ്...

ഞാൻ മമ്മിക്ക് ഒന്നും ഉണ്ടാക്കി തന്നില്ല ... അതിൻ്റെ വിഷമം തീർക്കാൻ എല്ലും കപ്പയും ഉണ്ട് പിന്നെ പുഴുക്കും ഉള്ളിയും മുളകും  വച്ച ചമ്മന്തിയും പിന്നെ മമ്മിയുടെ ഇഷ്ടപെട്ട ഉണക്കമീൻ വറുത്തതും...  ലിസി ആൻ്റിയും കാത്തിരിക്കുക ആയിരിക്കും അല്ലേ....

എൻ്റെ ഈശ്വരാ ഇതൊക്കെ നീ ഉണ്ടാക്കിയോ?

പിന്നെ... ഈ മെലിസ ആരാണെന്ന മമ്മി വിചാരിക്കുന്നത്..

മിഷേൽ നിറ മിഴിയോടെ അവളെ കെട്ടിപിടിച്ചു... മമ്മിക്ക് നീ മാത്രമേ ഉള്ളൂ മിലി...

അല്ല ജേറിനും ഉണ്ട്.... അതും പറഞ്ഞു അവള് മമ്മിയുടെ കവിളിൽ ഉമ്മ കൊടുത്തു...

ജെറിൻ ഞാനും വരട്ടെ

വേണ്ട ഡീ.. എനിക്ക് അവിടുന്ന് ഒരു മീറ്റിംഗ് ഉണ്ട്... നീ വെറുതെ ബോർ ആകും

ഹും... എന്നാ മമ്മി പൊയിക്കൊ... പിന്നെ വിൻസിപപ്പയുടെ കാര്യം...  അത് മമ്മിക്ക് ഇഷ്ടം ഇല്ല എങ്കിൽ വേണ്ട കേട്ടോ...

മിഷേൽ അവളെ നോക്കി ചിരിച്ചു...പിന്നെ ബാഗിൽ നിന്നും ചെറിയ ഒരു ബോക്സ് എടുത്ത് അവൾക്ക് കൊടുത്തു.. ഒരു കമ്മൽ...

നിനക്ക് തരാൻ കൊണ്ട് വന്നത് ആണ്... പിന്നെ സമയം കിട്ടിയില്ല.. പോട്ടെ... നിറഞ്ഞ കണ്ണോടെ ഒരിക്കൽ കൂടി അവളെ ചേർത്ത് പിടിച്ചു .. പിന്നെ വണ്ടിയിൽ കയറി...  വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ ജേറിൻ്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു...

നീ അവളെ അടിച്ചോ...

ഇല്ല മമ്മി... കുറച്ച് സംസാരിച്ചു... പിന്നെ കുറച്ചു ഭീഷണിയും...

ഹും .. എനിക്ക് തോന്നി....പാവം ആണ് എൻ്റെ കുട്ടി

ആണ്.. പക്ഷേ അടിയുടെ നല്ല കുറവ് ഉണ്ട്... എൻ്റെ ഭീഷണി മനസ്സിലായത് കൊണ്ട് അടിക്കേണ്ടി വന്നില്ല.... അല്ലെങ്കിലും എനിക്ക് അറിയാം അവളെ അടിച്ചാൽ മമ്മി എനിക്ക് തിരിച്ച് തരും എന്ന്...

ഹും... അങ്ങനെ ഒരു ചിന്ത വേണം.... അവള് എല്ലാം മനസിലാക്കുന്ന ദിവസം വരും...

ജേറിനോട് യാത്ര പറഞ്ഞു എയർപോർട്ടിൽ കയറുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു.. സ്വന്തം ആയി ഉള്ള എല്ലാവരെയും വിട്ട് പോകുന്ന വിഷമം.

ബോർഡിംഗ് പാസ് എടുത്തു എയർപോർട്ടിൽ ഇരിക്കുമ്പോൾ അവള് ടോമിച്ചനെ വിളിച്ചു...

ടോമിച്ച എയർപോർട്ടിൽ വരുമോ അതോ ഞാൻ ടാക്സി എടുത്ത് വരണോ?

അതിന് ഞാൻ വരാൻ ഹരി സമ്മതിച്ചില്ല... ഹരി വരും

സാബോ?? എന്തിന്

അത് എനിക്ക് അറിയില്ല എൻ്റെ മിഷേലേ...  എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്നൊരു തോന്നൽ...

ടോമിച്ച..

ഞാൻ വെറുതെ പറഞ്ഞത് ആണ് പെണ്ണെ... നീ ദേഷ്യം കാണിക്കണ്ട... അവനു നീ ഒറ്റക്ക് ആയത് കൊണ്ട് ഒരു സോഫ്റ്റ് കോർണർ... അങ്ങനെ കണ്ടാൽ മതി...

ഞാൻ... ഞാൻ വിളിച്ച് പറയാം ... വരണ്ട എന്ന്...

എന്തിന്....ഹരി നിന്നോട് വേണ്ടാത്ത രീതിയിൽ പെരുമാറിയൊ?? ഇല്ലല്ലോ... പിന്നെ എന്താ..

എന്നാലും വേണ്ട ടൊമിച്ച.. അല്ലേലും പ്രശ്നങ്ങളുടെ നടുവിൽ ആണ് ഞാൻ.   എങ്കിൽ ശരി വക്കട്ടെ ടോമിച്ച...

മിഷേൽ രണ്ടു നിമിഷം ആലോചിച്ചു .. പിന്നെ ഹരിയുടെ നമ്പർ ഡയൽ ചെയ്തു...

ഹലോ

എന്താ മിഷേൽ... എയർപോർട്ടിൽ എത്തിയോ

എത്തി.... അത് ഞാൻ ഒരു കാര്യം പറയാൻ വിളിച്ചത് ആണ്... ടോമിച്ചൻ പറഞ്ഞു സാബ് ആണ് എന്നെ വിളിക്കാൻ വരുന്നത് എന്ന് അത് വേണ്ട കേട്ടോ ടാക്സി എടുത്ത് വന്നൊളാം ഞാൻ..

അതെന്താ ... ഇപ്പൊ എന്ത് പറ്റി?

ഒന്നും ഇല്ല... അത് വേണ്ട എന്ന് തോന്നി.. അവള് ആഗ്രഹിച്ചില്ല എങ്കിലും അവളുടെ ശബ്ദത്തിൽ ഒരു ദേഷ്യം ഉണ്ടായിരുന്നു... അത് ഹരിക്കും മനസിലായി...

ഫൈൻ ... തൻ്റെ ഇഷ്ടം....ഇനി ഞാൻ വരണ്ട എന്നത് ആണ് പ്രശ്നം എങ്കിൽ ടോമിച്ചനോടു വരാൻ പറയാം..

വേണ്ട... രാത്രി അല്ലല്ലോ... ഞാൻ തനിയെ മാനേജ് ചെയ്തോളും..

ശെരി...  എങ്കിൽ ബൈ..

ബൈ ...

ഫോൺ വച്ച മിഷെലിന് എന്തോ ഒരു ആശ്വാസം തോന്നി .. വേണ്ട ആരും ആയും അധികം അടുപ്പം വേണ്ട... കുറച്ച് നാളായി ഞാൻ ഇതൊന്നും ശ്രദ്ധിച്ചില്ല .. ഇനി വേണ്ട...

വീട്ടില് വന്ന മിഷേൽ ലിസിയെ വിളിച്ച് വന്ന കാര്യം പറഞ്ഞു.. പിന്നെ നാട്ടിൽ നിന്നും കൊണ്ട്  വന്ന സാധങ്ങൾ എല്ലാവർക്കും ആയി വേറെ വേറെ എടുത്ത് വച്ചു... ആദ്യം ലിസിയുടെ വീട്ടിൽ കൊടുത്തു... പിന്നെ ആണ് ഹരിയുടെ അവിടേക്ക് പോയത്...

ബെൽ അടിച്ചു കാത്തു നിന്നപ്പോൾ കിട്ടൂ ആണ് വന്നു കതകു തുറന്നത്..

ഹലോ മാം.....

ഹലോ കിട്ടൂ... ഈ മാം വിളി വേണ്ട കേട്ടോ അവള് വിളിക്കുന്നത് പോലെ വിളിച്ചോ.... അതും പറഞ്ഞു അവള് അകത്തേക്ക് കയറി ..സാബ് ഇല്ലെ?

ഉണ്ട് .. കിടക്കുന്നു... ഒരു തല വേദന..

ആണോ? എങ്കിൽ ശല്യം ചെയ്യണ്ട... ഉറങ്ങട്ടെ.. ഞാൻ പോയേക്കാം.

അത് വേണ്ട.. ഒരു മിനിറ്റ്...

കിട്ടിവിൻ്റെ കൂടെ ഹരി വന്നു... ഹലോ മിഷേൽ.... യാത്ര ഒക്കെ സുഖം ആയിരുന്നോ?

അതെ... എന്ത് പറ്റി തലവേദന.?

ഓ ഒന്നും ഇല്ല... 

എങ്കിൽ സാബ് കിടന്നോ...

അത് സാരമില്ല ... താൻ എന്താ കൊണ്ട് വന്നത്

അത് മോള് ഉണ്ടാക്കി തന്നത് ആണ്. പിന്നെ സാബ് ടിക്കറ്റ് എടുത്ത പൈസ ഞാൻ അയക്കാം കേട്ടോ

ഞാൻ ചോദിച്ചോ ഇപ്പൊ... ഇല്ലല്ലോ... ഡോ ജീവിതത്തിൽ എല്ലാം ഒന്നും എപ്പോഴും  ക്ലീൻ ആക്കി വെക്കാൻ സാധിച്ചു എന്ന് വരില്ല... മനുഷ്യൻ ആണ്... അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലും  സഹായിക്കുന്നതും ഒക്കെ ഉണ്ടായി എന്ന് വരാം... അതിന് ഒക്കെ കണക്ക് നോക്കാൻ ആണ് എങ്കിൽ ജീവിക്കാൻ പ്രയാസം ആണ്...
ഇവിടെ ആരും തന്നെ പിടിച്ച് തിന്നാൻ വരുന്നില്ല... ടിക്കറ്റിൻ്റെ പൈസ കുറേ കഴിഞ്ഞു തന്നാലും ഞാൻ പട്ടിണി ആകില്ല കേട്ടോ... താൻ മാത്രം പെർഫെക്റ്റ് ആണ് എന്നും ബാകി ഉള്ളവൻ വെറും.... വേണ്ട ഞാൻ ഒന്നും പറയുന്നില്ല... ഒന്ന് പോയി തരാമോ?

ഹരിയുടെ വാക്കുകൾ കേട്ട മിഷേൽ കണ്ണു തള്ളി പോയി... കിട്ടൂ ആകട്ടെ എന്താ എന്ന് ഒന്നും മനസ്സിലാകാതെ നിൽക്കുന്നു...

ഒരു നിമിഷം എടുത്ത് മിഷേലിന് കാര്യങ്ങൽ ഒന്ന് മനസിലാക്കാൻ...

കിട്ടൂ...ഞാൻ  സാബിനോട് ഒന്ന് തനിച്ച് സംസാരിച്ചോട്ടെ...

തീർച്ച ആയും മാം... അതും പറഞ്ഞു അവൻ പെട്ടന്ന് റൂമിൻ്റെ ഉള്ളിലേക്ക് പോയി..

മിഷേൽ അവളിരുന്ന സോഫയിൽ നിന്നും എഴുനേറ്റു ഹരിക്ക് അടുത്തായി ചെന്നിരുന്നു...

സാബ്... ഞാൻ സാബ് എന്ന് വിളിച്ചാലും ഹരിയെട്ട എന്ന് വിളിച്ചാലും എനിക്ക് നിങൾ നല്ലൊരു കൂട്ടുകാരൻ ആണ്... ഏതു പ്രെയാസത്തിലും എൻ്റെ കൂടെ നിൽക്കാൻ മനസ്സുള്ള ആള്... ഇനി പറ എന്താ പ്രശ്നം. ഞാൻ വിളിക്കാൻ വരണ്ട എന്ന് പറഞ്ഞത് ഇത്രക്ക് വിഷമം ആയോ? അതിൻ്റെ ആവശ്യം ഉണ്ടോ സാബ്... സത്യം ആണ് ഞാൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞു ആണ് ജിവിക്കുന്നത്... മറ്റൊന്നും അല്ല... എന്നെ വാച്ച് ചെയ്യാൻ ഇവിടെയും ആളുണ്ട്.. ഒരു വിധവയാണ് ഞാൻ... എനിക്ക് പരിമിതികൾ ഉണ്ട്...  നിങ്ങൾക്ക് ആർക്കും അതൊന്നും പറഞാൽ മനസിലാകില്ല.. 

സോറി... എനിക്ക് പറ്റുന്നില്ല മിഷേൽ.. ഞാൻ എന്താ ചെയ്യുന്നത് എന്ന് എനിക്ക് പോലും അറിയില്ല....

അറിയാം... എല്ലാവരും പറയുന്നു.. സാബ് എൻ്റെ കാര്യത്തിൽ കുറച്ച് ഒവർ റിയാക്ഷൻ ആണ് എന്ന് .. അങ്ങനെ ആണോ അല്ലിയോ എന്ന് മനസിലാക്കാൻ ഉള്ള സാമാന്യ ബോധം എനിക്ക് ഉണ്ട്.. കൂട്ടുകാർ തമ്മിൽ പ്രതീക്ഷയോ നിരാശയോ ഉണ്ടാവില്ലല്ലോ... പിന്നെ എന്തിനാണ് അങ്ങനെ ഒന്ന് നമുക്കിടയിൽ...  ഞാൻ ഇപ്പോഴേ കുറച്ച് പ്രശ്നങ്ങളുടെ നടുവിൽ ആണ്... അതൊക്കെ സോൾവ് ചെയ്യാൻ സാബ് സഹായിക്കും എന്ന വിശ്വാസത്തിൽ വന്ന എനിക്ക് സാബ് തന്നെ പുതിയ ഒരു പ്രശ്നം കൂടി തരുവാണോ? കഷ്ടം അല്ലേ അത്... അതും എന്നെ പോലെ ഒരു വിധ...

വേണ്ട... അങ്ങനെ കേൾക്കാൻ എനിക്ക് ഇഷ്ടം അല്ല...

ഒന്ന് പുഞ്ചിരിച്ചു മിഷേൽ പറഞ്ഞു.. സാരമില്ല.. നമ്മൾ കൂട്ടുകാർ ആണ് എങ്കിലും മനസ്സ് തുറന്നു സംസാരിച്ചിട്ടില്ല.. അങ്ങനെ കൂടി കഴിഞ്ഞാൽ എല്ലാം നോർമൽ ആകും... എന്ന ഇപ്പൊ ഞാൻ പോകട്ടെ... നമുക്ക് കാണാം.. എനിക്കും കുറേ പറയാൻ ഉണ്ട് നാട്ടിലെ വിശേഷം... അതൊക്കെ പറയാൻ എനിക്കും നിങ്ങളെ ഒക്കെ പോലെ കുറേ കൂട്ടുകാരെ ഉള്ളൂ...  കൊച്ച് കൊച്ച് കാര്യത്തിന് വാശി അത് ഒരു മേജർ സാബിന് ചേരില്ല കേട്ടോ...

എന്നാ ഞാൻ പോട്ടെ...

ഹും...

ദേഷ്യം മാറിയോ?

കുറച്ച്...

അത് മതി ... ബാകി ഇതൊക്കെ കഴിക്കുമ്പോ മാറിക്കൊളും... .

അതും പറഞ്ഞു ഇറങ്ങിപോകുന്ന മിഷെലിനെ അവൻ നോക്കി ഇരുന്നു.... എന്ത് മാജിക് ആണ് ഇവള് ചെയുത്തത്... എൻ്റെ മനസ്സ് എന്ത് പെട്ടന്ന് ആണ് ശാന്തം ആയത്... തലവേദന പോലും പോയി....അപ്പോ പെണ്ണിന് കുറച്ചൊക്കെ മനസിലായി.. അറിയാത്തത് പോലെ അഭിനയിക്കുക ആണ് അല്ലേ... ഞാൻ എടുത്തോളാം നിന്നെ...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം ഇഷ്ടകാലം. 12

ശിഷ്ടകാലം ഇഷ്ടകാലം. 12

4.2
5099

രാത്രി കുറേ വൈകിയിട്ടും അവൾക്ക് ഉറക്കം വന്നില്ല.... ഹരിയുടെ ദേഷ്യം നിറഞ്ഞ മുഖം അവളുടെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ അവള് കഥ എഴുതാൻ തുടങ്ങി .... എല്ലാത്തിലും നിന്ന് ഒരു ഒളിച്ചോട്ടം പോലെ... കാവൽക്കാരനും ആയി സംസാരിക്കാൻ അവളുടെ മനസ്സ് ആഗ്രഹിച്ചു... ഒരു ഒളിച്ചോട്ടം അപ്പൊൾ ആവശ്യം ആയി തോന്നി. ... അവൻ്റെ വാക്കുകൾ പലപ്പോഴും ശക്തി ആണ്... അവൻ ഓൺലൈൻ ഇല്ല എന്ന് കണ്ട് വീണ്ടും നിരാശ തോന്നി... കുറേ നേരം അപ്പനും ആയി സംസാരിച്ചു... കുറച്ച് ആശ്വാസം തോന്നി എങ്കിലും വീണ്ടും വീണ്ടും അവളു ഹരിയൊട് പറഞ്ഞതും അവൻ അവളോട് പറഞ്ഞതും മനസ്സിൽ കിടന്നു കലപിലകൂട്ടി. ലിസി പറഞ്ഞു കഴിഞ്ഞ് ആണ്