Aksharathalukal

കൈ എത്തും ദൂരത്ത്

 ജാനകിയെ റൂമിലേക്ക് മാറ്റിയെന്ന് യുവി വിളിച്ചു പറഞ്ഞപ്പോൾ തന്നെ ബദ്രി അവന്റെ ബുള്ളറ്റുമെടുത് ഹോസ്പിറ്റലിലേക്ക് തിരിച്ചു...
\"ഇരയുടെ കൂടി മൊഴി എടുത്ത ശേഷമേ പോലീസ് ഒരു നിഗമനത്തിൽ എത്തുകയുള്ളു എന്നാണ് നമുക്ക് ഇപ്പൊ കിട്ടിയ വിവരം...\"
ഏതോ ചാനൽ പ്രവർത്തക ഇരയുടെ വിവരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിവരിക്കുമ്പോയാണ് ബദ്രി അവിടെ ഹോസ്പിറ്റലിൽ എത്തിയത്...
അവന് ഒന്നും ശ്രദ്ധിക്കാതെ ഹോസ്പിറ്റലിൽ അകത്തേക്ക് നടന്നു...യുവിയെ വിളിച്ചു....

\"ഡാ ബദ്രി റൂം നമ്പർ 301.. ഞാൻ അവിടെ ഉണ്ട്..

ബദ്രി നേരെ റൂമിലേക്ക് നടന്നു.... ജാനകിയുടെ റൂമിന്റെ പുറത്ത് കൂടി നിന്ന ആൾക്കാർക്കിടയിൽ അവനും പോയി നിന്നു അവളുടെ മുഖമൊന്നു കാണാൻ...
....പോലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾ എന്തൊക്കയോ മറുപടി പറയുന്നതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും കണ്ണീർ ഷാൾ കൊണ്ട് തുടയ്ക്കുന്നതും
കർട്ടന്റെ ഇടയിലെ കൂടി അവൻ കണ്ടു...

\"ഇവർക്കൊക്കെ കച്ചവടം ചെയ്യാൻ പുതിയ ഇരയെ കിട്ടി... ആൾക്കാർക്ക് ഹാഷ് ടാഗ് ഇടാൻ പുതിയ മുഖവും..\"നഴ്‌സുമാർ അത് പറഞ്ഞു പോകുമ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു.. അവൻ വേഗം പുറത്തേക്കിറങ്ങി.....

  • കുറച്ചു നേരം കഴിഞ്ഞു പോലീസ് മൊഴി എടുത്ത് പോകുന്നത് അവൻ കണ്ടു... അവനെ തട്ടി മാറ്റിയാണ് മാധ്യമ പ്രവർത്തകർ മൈക്കും ക്യമറയും പിടിച്ചു പിറകെ ഓടിയത്... ഒരു നിമിഷം അവന്റെ മനസ്സിൽ ജാനകിയെ കണ്ടമുതലുള്ള കാര്യങ്ങൾ മിന്നി മറഞ്ഞു.. അവന്റ കണ്ണുകളിൽ നനവ് പടർന്നു...
  • \"ഡാ ബദ്രി ഇവടെ നി ല്കുവാണോ... യുവി തോളിൽ തട്ടി ചോദിച്ചു...\"
. \"അകത്തേക്കു വന്നിരുന്നു... അവിടെ നിറയെ ആൾക്കാരും അവരുടെ സംസാരവും സഹിക്കുന്നില്ല... അവൻ ദേഷ്യത്തോടെ പറഞ്ഞു...\".
\"നമ്മുടെ നാടല്ലേ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി... എല്ലാരും പോയി... നീ വാ..\"

യുവി ബദ്രിയെയും കൊണ്ട് റൂമിലേക്ക് നടന്നു.....
റൂമിന്റെ വാതിൽക്കൽ തളർന്നു ഇരിക്കുന്ന അവളുടെ അച്ഛനെ കണ്ടു   

\"ഡാ ബദ്രി നീ കയറിക്കോ ഞാൻ ഇവിടെ നിൽക്കാം...\"
യുവി അത് പറഞ്ഞതും അവൻ ഡോർ തുറന്നു അകത്തു കയറി..ആപ്പോൾ 

ഭിത്തിയും ചാരി ഇരിക്കുകയാണ് ജാനകി..അവളുടെ കണ്ണുകൾ എല്ലാം നഷ്‌ടപ്പെട്ടവളുടെ നിസ്സഹായാവസ്ഥയായിരുന്നു....
അടുത്തായി കരഞ്ഞു തളർന്നു അവളുടെ അമ്മയും...
അവനെ കണ്ടതും കണ്ണ് ചിമ്മാതെ അവന്റ മുഖത്ത് അവൾ നോക്കിയിരുന്നു.
ഒരുപാട് സമയം അവളുടെ നോട്ടം താങ്ങാനാവാതെ അവൻ മുഖം താഴ്ത്തി അവളിൽ നിന്ന് നോട്ടം മാറ്റി...
കുറച്ചു നേരം പരസ്പരം ഒന്നും മിണ്ടാതെ അവിടെ നിന്ന ശേഷം...അവളുടെ അടുത്തേക്ക് നടന്നു.. കണ്ണുകളിൽ നോക്കി 
\"തളരരുത്.. എന്നെന്നും കൂടെ ഉണ്ടാവും ഞാൻ \"
അവൻ അത് പറഞ്ഞതും അവളുടെ കണ്ണുകൾ നിർത്താതെ ഒഴുകി... അത് കണ്ട് സഹിക്കാനാവാതെ അവൻ റൂമിൽ നിന്ന് ഇറങ്ങി...
  • മൂന്ന്ക ദിവസം  ക ഴി ഞ്ഞാണ് ജാനകിയെ ഡിസ്ചാർജ് ചെയ്തത്... ബദ്രി എന്നും ഹോസ്പിറ്റലിൽ പോകും....
കുറച്ചു ദിവസം അവളുടെ വീട്ടിൽ ആൾക്കൂട്ടമായിരുന്നു...അവർക്ക് മുന്നിൽ ഒന്നും മിണ്ടാനാവാതെ ജാനകിയും കുടുംബവും...നാട്ടുക്കാർ പൊടിപ്പും പൊങ്ങലും ചേർത്ത് പുതിയ പുതിയ കഥകൾ ഉണ്ടാകികൊണ്ടിരുന്നു.....


 വൈകുന്നേരം ബെഡിൽ ചാരി കിടക്കുകയായിരുന്നു ജാനകി...ആക്രമികപ്പെട്ട പെൺകുട്ടികളുടെ കഥകൾ കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം ജീവിതത്തിൽ അത് നേരിടേണ്ടി വന്നപ്പോഴാണ് അത് എത്രമാത്രം വേദനജകമാണെന്ന് തിരിച്ചറിയുന്നത് എന്ന് അവൾ ചിന്തിച്ചു കണ്ണുക്കൾ അടച്ചു...
പെട്ടന്നാണ് തന്റെ കൈയുടെ മുകളിൽ തണുത്ത ഒരു കൈ വന്നത് അവൾ അറിഞ്ഞത്... അവൾ കണ്ണു തുറന്നു നോക്കിയപ്പോൾ തന്നെ നോക്കി ഇരിക്കുന്ന ദിയയാണ് കണ്ടത്.... അവളെ കണ്ടതും ജാനകി അവളെ കെട്ടിപിടിച്ചു കരഞ്ഞു...
[\"ടീ ജാനു നീ ഇങ്ങനെ കരയഞ്ഞു തീർക്കല്ലേ ... നിന്റെ സങ്കടങ്ങൾ നീ കനലാക്കണം.. അതിൽ അവനെ ചുട്ടുപൊളിക്കണം...\"
ദിയ ജാനകിയുടെ മുടിയിൽ തലോടി പറഞ്ഞു...
അത് കേട്ടതും അവൾ കണ്ണുകൾ തുടച്ചു... അങ്ങനെ വെറുതെ വിടാൻ ഞാനും ഉദ്ദേശിച്ചില്ല... എന്ത്‌ വന്നാലും അവനുള്ള ശിക്ഷ ഞാൻ വാങ്ങിക്കൊടുക്കും.. \"
\"അങ്ങനെ തന്നെ വേണം . എനി അവന്റെ വൃത്തികെട്ട നോട്ടം പോലും ഒരു പെണ്ണിന്റെ മേലെ പതിക്കരുത്...പിന്നെ നിന്നെ കാണാൻ ഞാൻ മാത്രമല്ല.. വേറെ ഒരാളും ഉണ്ട്..\"
ദിയ അത് പറഞ്ഞതും ആരാ എന്ന അർത്ഥത്തിൽ ജാനകി അവളെ നോക്കി... അത് മനസ്സിലായതും
\"പ്രിയാ ദിയ വിളിച്ചു...
തന്റെ റൂമിലേക്ക് കയറി വരുന്ന അവളെ കണ്ടതും ജാനകിയുടെ മുഖം വലിഞ്ഞി മുറുക്കി.. അപ്പൊ തന്നെ അവൾ മുഖം തിരിച്ചു..
പ്രിയ ദയനീയമായി ദിയയെ നോക്കി... അവൾ കണ്ണുകൾ കൊണ്ട് ജാനകിയുടെ അടുത്തേക്ക് ചെല്ല് എന്ന് പറഞ്ഞു...
പ്രിയ മടിച്ചു മടിച്ചു ജാനകിയുടെ അടുയത്തെക്ക് ചെന്നു.. അവളുടെ കൈ പിടിച്ചു.. അപ്പൊ തന്നെ ജാനകി അവളുടെ കൈ തട്ടിമാറ്റി.. പ്രിയ വീണ്ടും ദിയയെ നോക്കി... ദിയ സംസാരിക്ക് എന്ന് ആംഗ്യം കാണിച്ചു...
\"അവൾ മടിച്ചു മടിച്ചു പറയാൻ തുടങ്ങി..\"

\"ജാനകി എനിക്ക് ഒന്നും അറിയില്ലായിരുന്നു... അന്ന് അവന്റെ ഫ്രണ്ട് നിന്നെ
 നിന്നെ ആർട്സ് ക്ലബ്‌ സെകട്ടറി വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചു... സത്യമായും എനിക്ക് അറിയില്ലായിരുന്നു അതൊരു ട്രാപ് ആയിരുന്നെന്ന്... ഞാൻ ഇത് എവിടെ വേണമെങ്കിലും പറയാം..
അത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു......
പ്രിയ ഇതൊക്കെ പറഞ്ഞിട്ടും ജാനകി അവളെ തിരിഞ്ഞു പോലും നോക്കിയില്ല... പ്രിയയെ ദിയയെ തോളിൽ തട്ടി ആശ്വസിപ്പിച്ചി...
ജാനകിയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കാണാത്തതു കൊണ്ട് അവൾ തിരിഞ്ഞു നടന്നു..
പെട്ടന്ന് പ്രിയയുടെ കൈ പിടിച്ചു നിർത്തി ജാനകി...
പ്രിയ വിശ്വാസം വരാതെ അവളെ നോക്കി..
\"നീ അറിഞ്ഞു കൊണ്ടല്ലല്ലോ പ്രിയ.. എല്ലാം എന്റെ വിധിയാവും അത് പറയുമ്പോഴും ജാനകിയുടെ മിഴികൾ നിറഞ്ഞിരുന്നു.. പെട്ടന്ന് തന്നെ പ്രിയ ജാനകിയെ കെട്ടിപിടിച്ചു കരഞ്ഞു.. ദിയയും അവരുടെ കൂടെ ചേർന്നു...
\"ഹലൊ.. അവർ മാത്രമല്ല.. ഞങ്ങളും ഉണ്ട്....\"
പെട്ടന്ന് ആരുടെയോ സൗണ്ട് കേട്ട് മൂന്നാളും ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ കണ്ടത്....
യുവിയെയും ബദ്രിയയും പിന്നെ ഒരു മദ്യവയസ്സായ ഒരാളും...
ജാനകിയുടെ കണ്ണുകൾ അദ്ദേഹത്തിന്റെ മേലെ പതിഞ്ഞു...
\"ഇത് ചന്ദ്ര ശേഖർ എന്റെ അമ്മാവൻ... നിനക്ക് വേണ്ടി വാദിക്കുന്നത് അമ്മാവനാണ്...\"
യുവി അത് പറഞ്ഞപ്പോൾ ജാനകി അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. \"

\"പോലീസ് കാര്യമായ ആക്ഷൻ ഒന്നും എടുത്തിട്ടില്ല എന്നാണ് കേട്ടത്.. ഞങ്ങൾ ആദ്യം പോകുന്നത് എസ് പി വിനോദ് കുമാറിന്റെ ഓഫീസിലേക്കാണ്.. അവിടെന്ന് തുടങ്ങുക്കയാണ് പോരാട്ടം... ഇത് വിജയം കാണാതെ പിന്മാറില്ല..
ഇത് പറഞ്ഞത് ബദ്രി ആണേലും അവിടെ കൂടിയ എല്ലാരും എടുത്ത ശപഥമായിരുന്നു അത്...

കൈ എത്തും ദൂരത്ത്...

കൈ എത്തും ദൂരത്ത്...

4.7
13043

ബദ്രിയും യുവിയും ചന്ദ്ര ശേഖറും നേരെ പോയത് asp വിനോദ് കുമാറിന്റെ ഓഫീസിലേക്കാണ് .... യുവിയാണ് ഡ്രൈവ് ചെയ്തത്.. ബദ്രി സീറ്റിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു.. പതിയെ അവൻ ഓർമകളിൽ വഴുതി ******-----------*****************************: ബദ്രി കൂട്ടുകാരന്റെ ഹൗസ് വാമിങ്ങിന് പോയപ്പോഴാണ് മഹേഷ് വർമയെ കണ്ടത്.. അദ്ദേഹത്തെ കണ്ടപ്പോൾ അവന്റെ മനസിൽ ഒരുപാട് ഓർമകൾ വന്നെത്തി...\"ഹലൊ അങ്കിൽ മനസ്സിലായോ എന്നെ..\"ബദ്രി മഹേഷ്‌ വർമ്മയുടെ അടുത്ത് പോയി ചോദിച്ചു.. \"\"ഇല്ല... എനിക്ക് അങ്ങോട്ട്...\"മഹേഷ്‌ വർമ്മയുടെ ചോദ്യത്തിന് അവൻ ഫോൺ എടുത്ത് ഗാലറി ഓപ്പൺ ചെയ്തു അദ്ദേഹത്തിന് നേരെ നീട്ടി....മഹേഷ്‌ വർമ അത് വാങ്ങി നോക്കിയതും ഒന്ന് ഞെ