ബദ്രിയും യുവിയും ചന്ദ്ര ശേഖറും നേരെ പോയത് asp വിനോദ് കുമാറിന്റെ ഓഫീസിലേക്കാണ് .... യുവിയാണ് ഡ്രൈവ് ചെയ്തത്.. ബദ്രി സീറ്റിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു.. പതിയെ അവൻ ഓർമകളിൽ വഴുതി
******-----------*****************************
: ബദ്രി കൂട്ടുകാരന്റെ ഹൗസ് വാമിങ്ങിന് പോയപ്പോഴാണ് മഹേഷ് വർമയെ കണ്ടത്.. അദ്ദേഹത്തെ കണ്ടപ്പോൾ അവന്റെ മനസിൽ ഒരുപാട് ഓർമകൾ വന്നെത്തി...
\"ഹലൊ അങ്കിൽ മനസ്സിലായോ എന്നെ..\"
ബദ്രി മഹേഷ് വർമ്മയുടെ അടുത്ത് പോയി ചോദിച്ചു.. \"
\"ഇല്ല... എനിക്ക് അങ്ങോട്ട്...\"
മഹേഷ് വർമ്മയുടെ ചോദ്യത്തിന് അവൻ ഫോൺ എടുത്ത് ഗാലറി ഓപ്പൺ ചെയ്തു അദ്ദേഹത്തിന് നേരെ നീട്ടി....
മഹേഷ് വർമ അത് വാങ്ങി നോക്കിയതും ഒന്ന് ഞെട്ടി...
മഹേഷ് വർമയും ഭാര്യ സുഭദ്രയും കൂടെ അദ്ദേഹത്തിന്റെ ഒറ്റ സുഹൃത്ത് ഗൗതം അവന്റെ ഭാര്യ സൂചിത്രയും... അവരുടെ കൂടെ ജാനകി ഒരു പയ്യനും...
\"ബദ്രി.... എനിക്ക് എനിക്ക് മനസ്സിലായില്ല...\"
ബദ്രിയുടെ അച്ഛൻ ഗൗതമിന്റെ ഒറ്റ സുഹൃത്തായിരുന്നു മഹേഷ് വർമ...എല്ലാ വീക്കന്റിലും അച്ഛൻ അമ്മന്റെയും കൂടെ മഹേഷിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു ബദ്രി..അന്ന് ജാനകിയുമായി നല്ല കൂടായിരുന്നു...
പെട്ടന്നാണ് അവരുടെ സന്ദോഷങ്ങൾക്ക് വില്ലാനായി ആക്സിഡന്റ്... അതിൽ അവന് നഷ്‌ടമായത്ത് അവന്റെ എല്ലാമെല്ലാമായ അച്ചനും അമ്മയും...
\"അങ്കിലിന് വല്ല മാറ്റമൊന്നുമില്ല.. അത് കൊണ്ട് പെട്ടന്ന് മനസ്സിലായി... അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു...\"
\"അന്ന് പോയതിന് ശേഷം മോനെ കണ്ടില്ലല്ലോ.. അതാണ് പെട്ടന്ന് മനസ്സിലാവാതിരുന്നത്...\"
\"നാട്ടിലെ പ്രഖ്മാണിയുടെ മകൻ ഒരു അനാഥയെ കല്യാണം കഴിച്ചതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താക്കിയാതാണ്.. പിന്നെ അവരുമായി ഒരു ബന്ധവും ഇല്ലായിരുന്നു.. പിന്നെ അച്ഛന്റ്റെ മരണവാർത്ത അറിഞ്ഞതിനു ശേഷം ചെറിയച്ഛൻ വന്നു എന്നെ കൊണ്ടുപോയി...വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാവുന്നത് കൊണ്ട് ആരും അറിയാതെ എന്റെ കാര്യങ്ങൾ ഒക്കെ നോക്കി...
. പിന്നെ ഒരുവർഷം മുന്നേ അദ്ദേഹവും പോയി...
\"നീ പോയപ്പോൾ ആദ്യമൊക്കെ നിന്നെ കുറച്ചു ചിന്തികുമായിരുന്നു..
ജാനകി ഇടക്ക് നിന്നെ പറ്റി അനേഷിക്കുമായിരുന്നു.. പിന്നെ ജീവിതം ജോലി തിരക്ക് ഒക്കെയായി എല്ലാം മറവിക് വിട്ടുകൊടുത്തു...
മഹേഷ് വർമ അത് പറഞ്ഞു ഒന്ന് നിശ്വസിച്ചു..
[: \"അന്ന് പോകുമ്പോൾ ആകെ സമ്പാദ്യമായി കൊണ്ടുപോയത് ഒരുപാട് ഓർമകൾ അടങ്ങുന്ന ആൽബം ആയിരുന്നു..ഇടക്ക് അത് എടുത്തു നോക്കും.. അങ്ങനെ എപ്പോയോ അത് ഫോണിൽ പകർത്തിയാതാണ്..\"ഒരു ചെറു ചിരിയോടെയാണ് ബദ്രി അത് പറഞ്ഞത്....
\"അച്ഛാ വാ പോകാം...
- ഒരു പെൺകുട്ടി വിളിച്ചു പറഞ്ഞത്.അത് കേട്ടതും മഹേഷ് വരുന്നു എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു....
- അക്ഷമയോടെ നിൽക്കുന്ന ആ പെൺകുട്ടിയെ ചൂണ്ടി മഹേഷ് ബദ്രിയോട് പറഞ്ഞു അതാണ് ജാനകി..
. വർഷങ്ങൾക്ക് ശേഷം അന്ന് അവന് വീണ്ടും ജാനകിയെ കണ്ടു...അവളെ കണ്ടതും നഷ്‌ടപ്പെട്ട ഏതോ തിരിച്ചു കിട്ടിയ സന്ദോഷത്തിലായിരുന്നു അവന്..
അവൾ കണ്ടില്ല.
.. \" ബദ്രി വാ അവളെ പരിചയപ്പെടാം അവൾക്ക്അത്ഒ രു സർപ്രൈസ് ആവും \"മഹേഷ് വർമ അത്പ റഞെങ്കിലും അവന് പിന്നെ ഒരുദിവസം ആവാം എന്ന് പറഞ്ഞു നിരസിച്ചു..
പിന്നെ പല സ്ഥലങ്ങളിൽ വെച്ച് ഇവർ പരസ്പരം കാണാറുണ്ടായിരുന്നു.. അന്നൊക്കെ മഹേഷ് വർമ ബദ്രിയെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ബദ്രി പോയിരുന്നില്ല.. അവൻ എന്തോ ജാനകിയെ ഫേസ് ചെയ്യാൻ മടിയായിരുന്നു...
അന്ന് വർഷങ്ങൾക്ക് ശേഷം അവളെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ കയറികൂടിയതാണ് ഒരിഷ്ടം... പിന്നെ അവളുടെ അച്ഛനിൽ നിന്ന് അവളെ കുറച്ചു കേൾക്കാൻ തുടങ്ങിയപ്പോൾ അതൊരു പ്രണയമായി....
ഇടക്കൊക്കെ പലയിടങ്ങളിൽ വെച്ച് അവളെ കാണുമായിരുന്നു... അന്നൊക്കെ അവളോട് സംസാരിക്കാൻ കൊതിച്ചെങ്കിലും അവന്റെ മനസ്സ് വിലക്കി..
പിന്നെ കോളേജിൽ എല്ലാരും കൂട്ടം നില്കുന്നത് കണ്ട് വെറുതെ പോയി നോക്കിയതാണ്... അപ്പോൾ ശ്രീ ഹരിയുമായി വഴക്കിട്ട് നിൽക്കുന്ന അവളെ കണ്ടപ്പോൾ ബദ്രി ശരിക്കും ഞെട്ടി... എന്നാൽ അവൻ അത് ഒന്നും പുറത്ത് കാണിച്ചില്ല... പരിചയമില്ലാതവരെ പോലെ തന്നെ സംസാരിച്ചു...
പിന്നീട് ക്ലാസ്സ് വരാന്തയിലെ കൂടെ നടക്കുമ്പോൾ അവളുടെ ക്ലാസ്സിന്റെ മുന്നിൽ എത്തുമ്പോ അവൻ ഒന്ന് സ്ലോ ആവും...അവളെ കാണാൻ... മിക്കപ്പോഴും കാണാറുമുണ്ട്... ഫ്രണ്ട്സിന്റെ കൂടെ ചിരിച്ചു കളിച്ചു നിൽക്കുന്ന അവളെ...
പിന്നെ പിന്നെ അവൾ ഇഷ്‌ടമാണെന്ന് പറഞ്ഞു പിറകെ വരാൻ തുടങ്ങി.. അന്നൊക്കെ ബദ്രി വല്ലാതെ കൊതിച്ചിരുന്നു ഒരു പാട് ഇഷ്‌ടമാണ് പെണ്ണെ നിന്നെയും എന്ന് പറയാൻ..... അപ്പോയെക്കെ ഒരു അനാഥനായ അവനെ അവളുടെ വീട്ടുകാർ അംഗീകരിക്കുമോ എന്നൊരു ഭയമായിരുന്നു അവന്റെ ഉള്ളിൽ.... അറിഞ്ഞു കൊണ്ട് അച്ചന്റെ ഒറ്റ സുഹൃത്തിനെ ചതിക്കാൻ അവൻ മനസ്സവന്നില്ല....
പഠിത്തം കഴിഞ്ഞു ഒരു ജോലിയായി അവളുടെ അച്ഛനോട് നേരിട്ട് പറയാം എന്നും അദ്ദേഹത്തിന് സമ്മതമാണെങ്കിൽ മാത്രം അവളോട് അവന്റെ ഇഷ്ടം തുറന്നു പറയാമെന്നും അവൻ തീരുമാനിച്ചു...ഒന്നിനും ഉറപ്പില്ലാത്തത് കൊണ്ട് വെറുതെ അവൾക്ക് ആഗ്രഹം കൊടുക്കേണ്ട എന്ന് കരുതി അവൾ ഇഷ്ടം പറയുമ്പോഴല്ലാം അവന് പുറമെ ദേഷ്യം പ്രകടിപ്പിച്ചു..
&&&***&&&***&&&&&&&&&&&&&&&
[: ഡാ ബദ്രി ഓഫീസ് എത്തി... യുവി വിളിച്ചപ്പോഴാണ് അവൻ ഓർമകളിൽ നിന്ന് മുക്തനായത്..
അവർ കാർ ഇറങ്ങി asp വിനോദ് കുമാറിന്റെ ക്യാബിൻ ലക്ഷ്യമായി നടന്നു...
Asp വിനോദ് കുമാറിനെ കണ്ട് കാര്യങ്ങൾ പറഞ്ഞു... യുവിയുടെ അമ്മാവൻ ചന്ദ്ര ശേഖർ ഉള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി...
&&&&&&&&&&************-----------
എ സ് പി വിനോദ് കുമാറിന്റെ കർശന നിർദേശം കിട്ടിയതോടെ പോലീസുകാർക്ക് വേറെ വഴി ഉണ്ടായില്ല.. അവർ കേസ് രജിസ്റ്റർ ചെയ്തു.. ശ്രീ ഹരിക്ക് നേരെ കേസെടുത്തു...രക്ഷപ്പെടാനുള്ള പഴുതുകൾ അടഞ്ഞപ്പോൾ ശ്രീ ഹരി ഒളിവിൽ പോയി.......
ജാനകി ഉമ്മറത്തു അച്ഛന്റെ ചുമലിൽ ചാരി ഇരിക്കുകയായിരുന്നു... അദ്ദേഹം എന്തൊക്കയോ സംസാരിക്കുന്നുണ്ട്.. അവൾ എല്ലാറ്റിനും മൂളി കൊണ്ടിരുന്നു... അവളുടെ അമ്മ സുഭദ്ര മുറ്റത്ത് ചെടികൾക്ക് വെള്ളം നന്നായ്ക്കുന്നു... ഇടക്ക് ജാനകിയെ നോക്കുന്നുണ്ട്...സുഭദ്ര അവളുടെ അവസ്ഥ കണ്ട് സാരി തുമ്പ് കൊണ്ട് കണ്ണ് നീര് തുടച്ചു... അവളെ പഴേ ജാനകിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് രണ്ടാളും.. എന്നാൽ അവൾക്ക് വല്ല മാറ്റമൊന്നുമില്ല.. എപ്പോഴും റൂമിൽ ഒരേ ഇരിപ്പാണ്...
പെട്ടനാണ് അവരുടെ മുറ്റത്തേക്ക് ഒരു കാർ വന്ന് നിർത്തിയത്.....