നിനക്കായ് മാത്രം💜(പാർട്ട്:14)
രാവിലെ ഗായു ആണ് ആദ്യം കണ്ണ് തുറന്നത്. അവൾ നോക്കിയപ്പോൾ തന്നെ ചേർത്തുപിടിച്ച് കിടക്കുന്ന ശരത്തിനെയാണ് കണ്ടത്.അപ്പോഴാണ് ആരോ ഡോറിൽ മുട്ടുന്നത് കേട്ടത്.മ്മ്..ആ കുർപ്പിത ആയിരിക്കും. ഒരു പണി കൊടുത്താലോ? ഗായു അതും ആലോaജിച് ബെഡിൽ നിന്നും എഴുനേറ്റ് മിററിന്റെ മുന്നിൽ ചെന്ന് നിന്ന് തന്റെ നെറ്റിയിലെ സിന്ദൂരം കൈകൊണ്ട് പടർത്തി.ഒപ്പം കുറച്ച് സിന്ദൂരം അവളുടെ കഴുത്തിലും തൂത്തു.എന്നിട്ട് മുടിയൊക്കെ അഴിച്ച് പടർത്തി ഇട്ടു.ശേഷം ശരത്തിനെ ഒന്ന് നോക്കി ആള് ഒന്നും അറിയാതെ സുഖമായി ഉറങ്ങുവാണ്. ഗായു സിന്ദൂര ചെപ്പും ലിപ്സ്റ്റിക്കും ആയി ശരത്തിന്റെ അടുത്ത് ബെഡിൽ വന്നിരുന്നു