Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:11)

ഇങ്ങനെ ഡ്രഗ് യൂസ് ചെയുന്ന ഒരുത്തന് തന്നെ വേണോ അങ്കിളിന്റെ മോളെ കെട്ടിച്ചു കൊടുക്കാൻ.


അന്നേ ഞാൻ ചോദിച്ചത് അല്ലെ വേദുനെ എന്ത് വിശ്വാസത്തിലാണ് ഇവന് വിവാഹം ചെയ്തു കൊടുക്കാൻ പോകുന്നതെന്ന് സിദ്ധു വേദുന്റെ അച്ഛൻ ദേവനോട് ചോദിച്ചു.


വിശാൽ ഡ്രഗ് യൂസ് ചെയ്യുമെന്ന് സിദ്ധു പറഞ്ഞതും വേദു അടക്കം അവിടെ നിന്ന എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു.കാരണം അവർക്ക് ആർക്കും അറിയില്ല വിശാലിന്റെ വേറെ മുഖം.


ദേവൻ എന്ത് മറുപടി പറയണം എന്ന് അറിയാതെ നിൽക്കുവാണ്. അയാൾ വേഗം തന്നെ സിദ്ധുവിന്റെ കൈയിൽ പിടിച്ച് അവനെ സ്റ്റേജിൽ വേദുവിന്റെ അടുത്ത് കൊണ്ടുപോയി നിർത്തി.


ശേഷം വേദുവിന്റെ കൈയിൽ പിടിച്ച് പറയാൻ തുടങ്ങി. മോള് ഈ അച്ഛനോട് ഷെമിക്കണം നിന്റെ ഇഷ്ടം നോക്കിയിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. നിനക്ക് ഇഷ്ടമുള്ള ആളുടെ കൂടെ തന്നെ ഇനി നിനക്ക് സന്തോഷമായിട്ട് ജീവിക്കാം. അയാൾ അത്രയും പറഞ്ഞതും വേദു ദേവനെ കെട്ടിപിടിച്ചു.


അച്ഛാ ഞങ്ങൾ ഇതുവരെ തെറ്റായി ഒന്നും ചെയ്തിട്ടില്ല. വിശാലേട്ടൻ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് ഞാൻ ഒരുപാട് തവണ നിങ്ങളോട് പറയാൻ ശ്രേമിച്ചെങ്കിലും അച്ഛനും അമ്മയും ഒന്ന് കേൾക്കാൻ തയാറായില്ലലോ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.


അതെ അച്ഛന്റെം മോള്ടേം സങ്കടം പറഞ്ഞ് കഴിഞ്ഞെങ്കിൽ മുഹൂർത്തം കഴിയുന്നതിന് മുമ്പ് ഇവർക്ക് പരസ്പരം മോതിരം മാറായിരുന്നു സിദ്ധുന്റെ അച്ഛൻ ശങ്കർ അവിടേക്ക് വന്ന് പറഞ്ഞു അയാളുടെ ഒപ്പം സിദ്ധുന്റെ അമ്മ സുമിത്രയും ഉണ്ട്.


അവർ സ്റ്റേജിലേക്ക് കയറി വന്നു സിദ്ധുവിന്റെ കൈയിൽ ഒരു മോതിരം വെച്ച് കൊടുത്തു.


സിദ്ധു നിറഞ്ഞ പുഞ്ചിരിയോടെ വേദുവിന്റെ കൈയിൽ \"Sidharth\" എന്ന് പേര് എഴുതിയ മോതിരം അണിയിച്ചു.


താൻ സ്നേഹിക്കുന്ന ആളെ തന്നെ തനിക്ക് കിട്ടി എന്നതിന്റെ സന്തോഷത്തിൽ വേദുവും സിദ്ധുവിന്റെ കൈയിൽ \"Vedhika\" എന്ന് പേര് എഴുതിയ മോതിരം അണിയിച്ചു.


ഇതെല്ലാം കണ്ടുനിന്ന വിശാലിന് സിദ്ധുവിനോട് പക കൂടുകയാണ് ചെയ്തത്.

സിദ്ധു സ്റ്റേജിൽ നിന്നും ഇറങ്ങി വിശാലിന് അടുത്തേക്ക് വന്നു.

എന്താ വിശാൽ നിനക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലേ?

എന്നാൽ വിശാൽ മറുപടി ഒന്നും പറയാതെ തല താഴ്ത്തി നിന്നതെ ഒള്ളു.

നീയാണല്ലേ എന്റെ അനിയത്തിയേ.....
സിദ്ധു അത്രയും പറഞ്ഞപ്പോഴേക്കും 
മാധവൻ വിശാലിന്റെ അടുത്തേക്ക് ചെന്ന് അവന്റെ മുഖത്തിനാട്ട് ഒന്ന് കൊടുത്തു.


എന്താടാ ഞങ്ങൾ ഈ കാണുന്നെ. ഇങ്ങനെയാണോ നിന്നെ ഞങ്ങൾ വളർത്തിയത്.


എന്തിനാ മോനെ നീ ഇങ്ങനെ ഒക്കെ ചെയ്യുന്നേ. ഒന്നും അറിയാത്ത ഒരു പാവം പെങ്കൊച്ചിന്റെ ജീവിതം കൂടെ നീ കാരണം തകരില്ലായിരുന്നോ സാവിത്രി കരഞ്ഞുകൊണ്ട് ചോദിക്കാൻ തുടങ്ങി.


നിങ്ങൾ എല്ലാവരും കൂടെ ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കിയത് ഇത്ര പെട്ടെന്ന് മറന്നോ വിശാൽ അവന്റെ ദേഷ്യം നിയന്ത്രിക്കാനാവാതെ പറഞ്ഞു.


സിദ്ധുവിന് മനസ്സിലായിരുന്നു വിശാൽ പറയുന്നത് ശ്രെദ്ധയുടെ കാര്യമാണെന്ന്. അവൻ രാഹുലിനെ നോക്കി.രാഹുൽ വേഗം തന്നെ അവന്റെ അടുത്തേക്ക് വന്നു.


ഞങ്ങൾ ഏത് പെണ്ണിന്റെ ജീവിതം ഇല്ലാതാക്കിയെന്ന വിശാൽ നീ പറയുന്നേ.


ഓ ഇപ്പൊ നിങ്ങൾക്ക് ഒന്നും അറിയില്ലായിരിക്കും. എന്നെയും ഈ നിൽക്കുന്ന നിങ്ങളുടെ എല്ലാം വേദുവിനെയും ഒന്നിപ്പിക്കാൻ വേണ്ടി അല്ലെ നിങ്ങൾ എന്റെ.....


വിശാൽ നീ ഒന്ന് നിർത്തുന്നുണ്ടോ ഇവിടെ ഇപ്പോൾ നമ്മൾ മാത്രമല്ല ഉള്ളത് എൻഗേജ്മെന്റ് കൂടാൻ വന്ന ആളുകളും ഉണ്ട് നീ അതുകൊണ്ട് മിണ്ടാതെ ഇരിക്ക് നമ്മുക്ക് ഇതിനെ പറ്റി പിന്നെ സംസാരിക്കാം രാഹുൽ പറഞ്ഞു.


ഈ ആളുകളൊക്കെ ഇനി എന്താ ഇതിൽ കൂടുതൽ അറിയാൻ ഉള്ളത് എല്ലാം എല്ലാവരും അറിയട്ടെ എന്റെ ജീവിതത്തിൽ സംഭവിച്ചതും എല്ലാം...


രാഹുലെ ഇപ്പൊ ഇവൻ ഒന്നും പറയാൻ പാടില്ല. നിനക്ക് അറിയാലോ ശ്രെദ്ധയുടെ കാര്യം ഇപ്പൊ ഇവിടെ പറഞ്ഞാൽ എന്റെ അമ്മയ്ക്കും അച്ഛനും അത് താങ്ങാൻ ആവില്ല നീ വേഗം അവനെ അകത്തേക്ക് കൊണ്ടുപോ സിദ്ധു അത് പറഞ്ഞിട്ട് വേദുവിന്റെ അടുത്തേക്ക് പോയി നിന്നു.


അതൊക്കെ പിന്നെ പറയാം ഇപ്പൊ നീ എന്റെ കൂടെ വാ രാഹുൽ വിശാലിനെയും കൂട്ടി അകത്തേക്ക് പോയി.


പിന്നെ അവരാരും ആ വിഷയത്തെ പറ്റി അവിടെ സംസാരിച്ചില്ല.

അവരുടെ വിവാഹം അടുത്ത മാസം തന്നെ നടത്താമെന്നും അവർ തീരുമാനിച്ചു.

അതിന് പറ്റിയ ദിവസവും മുഹൂർത്തവും നോക്കി പറയാമെന്ന് സിദ്ധുവിന്റെ അച്ഛൻ പറഞ്ഞു.
____________________________________________


വേദു ഒരുപാട് സന്തോഷത്തോടെ ഇരിക്കുവാണ് സിദ്ധുവിനോടൊപ്പം. അവരുടെ സന്തോഷത്തോടെ
ഉള്ള ഇരുപ്പ് കണ്ട് ബാക്കി
അവിടെ ഉള്ളവർക്കും വളരെ സന്തോഷമായിരുന്നു.


ഒരാളുടെ കണ്ണിൽ മാത്രം അവരോട് പക ആളികാത്തുകയായിരുന്നു.


സിദ്ധുഏട്ടാ ഏതാ ആ പെൺകുട്ടി.

ഏത് പെൺകുട്ടി...? അവൻ മനസിലാകാത്ത പോലെ ചോതിച്ചു.

ദേ മനുഷ്യാ കളിക്കല്ലേ മര്യാദക്ക് പറ.

വേദു നീ അത് ആരാണെന്ന് അറിയാൻ സമയമായിട്ടില്ല.


അതെന്താ..? ആ പെൺകുട്ടിയുടെ ഫോട്ടോ ആണോ വിശാലേട്ടൻ സൂക്ഷിച്ച് വെച്ചിരുന്നത്.

മ്മ്... അതെ.

ആരാ അത് ഒന്ന് പറ ഏട്ടാ.

ഞാൻ പറഞ്ഞില്ലേ വേദു അത് സമയമാകുമ്പോൾ ഞാൻ നിന്നോട് പറയാം.അതിനു മുമ്പ് എനിക്ക് കുറച്ച് കാര്യങ്ങൾ ഒക്കെ അറിയാൻ ഉണ്ട്.

മ്മ്... എന്നാൽ പിന്നെ പറഞ്ഞ മതി.
വേദു ചെറിയ വിഷമത്തോടെയാണ് അത് പറഞ്ഞത്.

ചെറുക്കൻ മാറിയോണ്ട് അവർ ഒറ്റയ്ക്കു നിക്കുന്ന ഫോട്ടോ ഒന്നും ഇല്ലാലോ അതുകൊണ്ട് അവരെ ഫോട്ടോ എടുക്കാൻ വിളിച്ചോണ്ട് പോയി.


അങ്ങനെ ഫോട്ടോ എടുത്തോണ്ട് ഇരുന്നപ്പോഴാണ് രാവിലെ പറഞ്ഞ അതെ ഡയലോഗ് ആ ക്യാമറാമാൻ പറയുന്നത്.


ചേട്ടാ ചേച്ചിയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുക്കുമോന്ന്.നിങ്ങൾ രണ്ടുപേരും നല്ല മാച്ച് ആണ് അങ്ങനെ ഒരു ഫോട്ടോ എടുത്താൽ നന്നായിരിക്കും.


ഇത് കേട്ട് വേദു ചിരിക്കാൻ തുടങ്ങി.

എന്താടി പെണ്ണെ നീ ഇങ്ങനെ ചിരിക്കൂന്നേ.

എന്റെ സിദ്ധുഏട്ടാ രാവിലെ വിശാലേട്ടനോടും ഇയാള് ഇതേ ഡയലോഗ് തന്നെയാ പറഞ്ഞെ അത് ഓർത്തപ്പോ ചിരി വന്നതാ😄


ഓഹോ അങ്ങനെയാണോ എന്നിട്ട് അവൻ നിനക്ക് ഉമ്മ തന്നോ കുറച്ച് ദേഷ്യത്തോടെയാണ് സിദ്ധു അത് ചോദിച്ചത്.


ദൈവമേ പണി പാളിയോ (വേദു ആത്മ)


ഏയ്‌ ഇല്ല ഏട്ടാ ഞാൻ അപ്പൊ തന്നെ പറഞ്ഞു അത് വേണ്ടാന്ന്.


മ്മ്... എന്നാ നമ്മക്ക് അങ്ങനെ ഒരു പിക് അങ്ങ് എടുത്തേക്കാം ഏതായാലും ഇയാള് പറഞ്ഞത് അല്ലെ സിദ്ധു പറഞ്ഞു.


സിദ്ധു വേദുവിനെ ചേർത്തുപിടിച്ച് അവൾടെ നെറ്റിയിൽ ഉമ്മ വെച്ചു ക്യാമറാമാൻ അത് തന്റെ ക്യാമെറയിൽ പകർത്തി.


ഉമ്മ കൊടുത്ത് സിദ്ധു അവൾടെ മുഖത്തേക്ക് നോക്കിയതും ഒരു നിമിഷം അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി.


അവരുടെ മുഖം പരസ്പരം അടുക്കുന്നതായി അവർക്ക് തോന്നി. സിദ്ധുവിന്റെ ശ്വാസം തന്റെ മുഖത്ത് തട്ടിയതും വേദു അറിയാതെ തന്നെ തന്റെ കണ്ണുകൾ അടച്ചു.


പെട്ടെന്ന് ആരോ ചുമക്കുന്നത് കേട്ടാണ് അവർ സോബോധത്തിലേക്ക് വന്നത്. വേദു വേഗം തന്നെ സിദ്ധുവിൽ നിന്നും അകന്നു മാറി.


ശോ നല്ല ഒരു സീൻ ആയിരുന്നു ആരാ അതിന്റെ ഇടക്ക് കേറിയത്. ആ ക്യാമറാമാൻ ക്യാമറ മാറ്റി അവരെ നോക്കി ചോദിച്ചു.


അത് ഞങ്ങളാണ് ചേട്ടാ.... രാഹുലും വൃന്ദയും അവരെ നോക്കി നന്നായി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.


അതെ എൻഗേജ്മെന്റ് ഇപ്പൊ അങ്ങ് കഴിഞ്ഞേ ഒള്ളു അപ്പോഴേക്കും റോമാൻസൊ.... അത് ഇവിടെ നടക്കില്ല ഈ രാഹുൽ ജീവിച്ചിരിക്കുനോടത്തോളം കാലം.രാഹുൽ സിദ്ധുവിനെ ഒന്ന് ആക്കിയ രീതിയിൽ പറഞ്ഞു.


വേദുവിന് നാണം വന്നിട്ട് അവൾ സിദ്ധുവിന്റെ പുറകിലേക്കായി നീങ്ങി നിന്നു.


കണ്ടോ വൃന്ദു എന്റെ അനിയത്തികൊച്ചിന് നാണം വന്നു ദേ ഒളിച്ച് നില്കുന്നു രാഹുൽ വേദുനെ കളിയാക്കികൊണ്ട് പറഞ്ഞു.


എന്നാലും ചേട്ടാ ഞാൻ നല്ല അടിപൊളിയായിട്ട് ഷൂട്ട്‌ ചെയ്തു വരുവായിരുന്നു.നിങ്ങൾ അത് നശിപ്പിച്ചു.


       
                                                തുടരും......


____________________________________________


🦋സഖി🦋


ജന്മന്തരങ്ങളിൽ💞(പാർട്ട്‌:12)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:12)

4.5
7654

അതെ എൻഗേജ്മെന്റ് ഇപ്പൊ അങ്ങ് കഴിഞ്ഞതേ ഒള്ളു അപ്പോഴേക്കും റൊമാൻസോ...... അത് ഇവിടെ നടക്കില്ല ഈ രാഹുൽ ജീവിച്ചിരിക്കുനടത്തോളം കാലം. രാഹുൽ സിദ്ധുവിനെ ഒന്ന് ആക്കിയ രീതിയിൽ പറഞ്ഞു.വേദുവിന് നാണം വന്നിട്ട് അവൾ സിദ്ധുവിന്റെ പുറകിലേക്കായി നീങ്ങി നിന്നു.കണ്ടോ വൃന്ദു എന്റെ അനിയത്തികൊച്ചിന് നാണം വന്നു ദേ ഒളിച്ച് നില്കുന്നു രാഹുൽ വേദുവിനെ കളിയാക്കികൊണ്ട് പറഞ്ഞു.എന്നാലും ചേട്ടാ ഞാൻ നല്ല അടിപൊളി ആയിട്ട് ഷൂട്ട്‌ ചെയ്ത് വരുവായിരുന്നു നിങ്ങളത് നശിപ്പിച്ചു.അത് ശെരി എന്നാ മോൻ ഷൂട്ട്‌ ചെയ്തോ ഞങ്ങൾ റെഡിയ. രാഹുൽ വൃന്ദയെ ചേർത്തുപിടിച്ച് പറഞ്ഞു.അല്ല ഇവരുടെ എൻഗേജ്മെന്റ് അ