Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:12)

അതെ എൻഗേജ്മെന്റ് ഇപ്പൊ അങ്ങ് കഴിഞ്ഞതേ ഒള്ളു അപ്പോഴേക്കും റൊമാൻസോ...... അത് ഇവിടെ നടക്കില്ല ഈ രാഹുൽ ജീവിച്ചിരിക്കുനടത്തോളം കാലം. രാഹുൽ സിദ്ധുവിനെ ഒന്ന് ആക്കിയ രീതിയിൽ പറഞ്ഞു.


വേദുവിന് നാണം വന്നിട്ട് അവൾ സിദ്ധുവിന്റെ പുറകിലേക്കായി നീങ്ങി നിന്നു.


കണ്ടോ വൃന്ദു എന്റെ അനിയത്തികൊച്ചിന് നാണം വന്നു ദേ ഒളിച്ച് നില്കുന്നു രാഹുൽ വേദുവിനെ കളിയാക്കികൊണ്ട് പറഞ്ഞു.


എന്നാലും ചേട്ടാ ഞാൻ നല്ല അടിപൊളി ആയിട്ട് ഷൂട്ട്‌ ചെയ്ത് വരുവായിരുന്നു നിങ്ങളത് നശിപ്പിച്ചു.


അത് ശെരി എന്നാ മോൻ ഷൂട്ട്‌ ചെയ്തോ ഞങ്ങൾ റെഡിയ. രാഹുൽ വൃന്ദയെ ചേർത്തുപിടിച്ച് പറഞ്ഞു.


അല്ല ഇവരുടെ എൻഗേജ്മെന്റ് അല്ലെ ഇന്ന് കഴിഞ്ഞത് ക്യാമറാമാൻ സംശയത്തോടെ ചോദിച്ചു.


ആഹാ അപ്പൊ ഇതുവരെ അത് തനിക്ക് മനസ്സിലായില്ലേ രാഹുൽ അയാളെ കളിയാക്കി പറഞ്ഞു.


ഇവരുടെ കല്യാണം കഴിഞ്ഞിട്ടില്ലലോ അതുകൊണ്ട് ഇവർ റൊമാൻസിക്കണ്ട പകരം നല്ല അടിപൊളി റൊമാൻസും ആയിട്ട് ഞാനും എന്റെ വൃന്ദുവും റെഡിയാ അല്ലെ വൃന്ദു രാഹുൽ വൃന്ദയെ നോക്കി ചോദിച്ചു.


നിങ്ങൾ എന്തൊക്കെയാ മനുഷ്യാ ഈ പറയേണ്ട മിണ്ടാതെ അവിടെ നിന്നോട്ടോ ഇന്നലെ നിങ്ങൾ ഒന്ന് റൊമാൻസിച്ചതിന്റെ ഷീണം ഇതുവരെ മാറിട്ടില്ല അപ്പോഴാ ഇനി ഇവരുടെ മുമ്പിലുടെ വെച്ച് റൊമാൻസിക്കാൻ വന്നേക്കുന്നെ.(വൃന്ദ ഓൺ കലിപ്പ് മൂഡ്😄) അതും പറഞ്ഞ് വൃന്ദ വീടിന് അകത്തേക്ക് പോയി.


പാവം രാഹുൽ ദയനീയമായി വൃന്ദ പോകുന്നതും നോക്കിനിന്നു.


എന്താ മോനെ രാഹുലെ വൃന്ദ തേച്ച് ഒട്ടിച്ചിട്ട് പോയല്ലേ സിദ്ധു അവനെ കളിയാക്കാൻ തുടങ്ങി.


പോടാ പന്നി ശവത്തേൽ കുത്താതെടാ രാഹുൽ അതും പറഞ്ഞ് സിദ്ധുവിനെ നോക്കി കരയുന്ന എക്സ്പ്രഷനും ഇട്ട് വൃന്ദ പോയ വഴിയേ പോയി.


അപ്പൊ എങ്ങനാ വേദുസെ നമ്മുക്ക് റൊമാൻസ് തുടങ്ങിയാലോ സിദ്ധു അത് ചോദിച്ചതും വേദു നാണത്തോടെ തല താഴ്ത്തി.


അങ്ങനെ അവരുടെ ഫോട്ടോ എടുക്കൽ എല്ലാം കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം ആയിരുന്നു. സിദ്ധുവും അച്ഛനും അമ്മയും എല്ലാം അവരോട് യാത്ര പറഞ്ഞിറങ്ങി.


ആ വീട്ടിൽ എല്ലാവർക്കും സന്തോഷത്തിൽ ആണേങ്കിലും വിശാലിന്റെ കണ്ണുകളിൽ മാത്രം പകയായിരുന്നു എല്ലാവരോടും.


____________________________________________


രാത്രിയിലെ ആഹാരവും കഴിച്ച് എല്ലാവരുടെയും കൂടെ ഇരുന്ന് സംസാരിക്കുവാണ്‌ വേദു.വിശാലും അച്ഛനും അമ്മയും പോയിട്ടുണ്ടായിരുന്നില്ല.


സന്തോഷത്തോടെ എല്ലാവരോടും സംസാരിക്കുന്ന വേദുവിലാണ് വിശാലിന്റെ ശ്രെദ്ധ മുഴുവനും.


തന്റെയും ഒരു പാവം പെൺകുട്ടിയുടെയും സന്തോഷം എല്ലാം നശിപ്പിച്ചിട്ട് എല്ലാവരയും സന്തോഷിക്കുവാണല്ലേ ഈ സന്തോഷം ഞാൻ ഇല്ലാതാക്കിയിരിക്കും വിശാൽ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.


വിശാലിന് തലക്ക് ആകെ പ്രാന്ത് പിടിക്കുന്ന പോലെ ഒക്കെ തോന്നി തുടങ്ങി. എന്നും ഡ്രഗ് യൂസ് ചെയുന്നതുകൊണ്ട് ഇന്ന് അതില്ലാതെ അവന് ഒരു നിമിഷം പോലും ജീവിക്കാൻ ആകില്ലെന്നായി.അവൻ കൈരണ്ടും തന്റെ മുടിയിൽ കോർത്തു ശക്തിയിൽ വലിക്കാൻ തുടങ്ങി.


ഇത് എല്ലാം അവിടെ ഇരുന്ന എല്ലാവരും കാണുന്നിണ്ടായിരുന്നു. അവന്റെ ആ അവസ്ഥ കണ്ട് എല്ലാവർക്കും വളരെ സങ്കടമായി.


വിശാലേട്ടനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും സിദ്ധു ഏട്ടന് മനസ്സിലായിട്ടുണ്ടാകുമോ എന്ത് തന്നെ ആണേലും സിദ്ധു ഏട്ടനോട് അതിനെപ്പറ്റി ചോദിച്ചറിയണം വേദു വേഗം തന്നെ നല്ല ഷീണം ഉണ്ടെന്നും പറഞ്ഞു റൂമിലേക്ക് പോയി.


റൂമിൽ എത്തിയതും വേദു ഫോൺ എടുത്ത് സിദ്ധുവിനെ കോൾ ചെയ്തു.


ഹലോ.... വേദുസെ ഏട്ടന്റെ കുഞ്ഞൻ എന്തടിക്കുവാടാ കോൾ എടുത്തപ്പോൾ തന്നെ സിദ്ധു ചോദിച്ചു.


ആഹ് ഏട്ടാ ഞാൻ താഴെയായിരുന്നു ഇപ്പൊ റൂമിലേക്ക് വന്നേഒള്ളു അപ്പൊ ഏട്ടനെ ഒന്ന് വിളിക്കാന്ന് വെച്ചു.


അത് ഏതായാലും നന്നായി ഞാൻ കുഞ്ഞനെ അങ്ങ് വിളിക്കാൻ ഇരിക്കുവായിരുന്നു.


എന്താ സിദ്ധു ഏട്ടാ എന്നോട് എന്തേലും പറയാം ഇണ്ടോ...


ആഹ് ഒണ്ടല്ലോ ഞാൻ പറയട്ടെ....


ആഹ്മ് പറയന്നെ കേൾക്കട്ടെ...


എന്നാ എന്റെ കുഞ്ഞൻ കണ്ണടച്ചേ എന്നിട്ട് പറയാം.


അത് എന്തിനാ കണ്ണടക്കണേ ഏട്ടൻ പറാന്നെ....


പറയുന്നത് കേൾക്ക് കുഞ്ഞാ കണ്ണടക്ക് സിദ്ധു സങ്കടത്തോടെ പറഞ്ഞു.


ഇത് എന്നാ സിദ്ധു ഏട്ടാ കുഞ്ഞി പിള്ളേരെ പോലെ സംസാരിക്കുന്നെ വേദു അവനെ കളിയാക്കി ചോദിച്ചു.


ഓ ഞാൻ നിന്നോട് വഴക്ക എനിക്ക് പറയാൻ ഒള്ളത് കേൾക്കാതെ വിഷയം മാറ്റി വിടുവല്ലേ.


എന്റെ സിദ്ധു ഏട്ടാ ഇനി അതിനു വഴക്ക് കൂടണ്ട ഞാൻ ദേ കണ്ണടച്ചു.


ഓ വേണ്ടാ എനിക്ക് ഒന്നും പറയാൻ ഇല്ല സിദ്ധു വഴക്ക് ഇട്ടതുപോലെ പറഞ്ഞു.


ദേ മനുഷ്യാ വെറുതെ വഴക്ക് കൂടാതെ എന്താ പറയാൻ വന്നതെന്ന് പറഞ്ഞെ.


I Love Youuuuu Vedhu..... ❤🙈


സിദ്ധുവിന്റെ ശബ്‌ദം താന്റെ കാതിന്റെ തൊട്ട് അടുത്തെന്ന് കേൾക്കുന്നപോലെ തോന്നിയതും വേദു വേഗം കണ്ണു തുറന്നു.


തന്റെ മുന്നിൽ ചിരിച്ചോണ്ട് നിൽക്കുന്ന സിദ്ധുവിനെ കണ്ടതും വേദുവിന്റെ കിളികൾ എല്ലാം പറന്നു പോയി. അവൾ വേഗം തന്നെ സ്വയം കയ്യിൽ ഒന്ന് പിച്ചി നോക്കി.


അയ്യോ..... സ്വാപ്നമല്ല സത്യമാ സിദ്ധു ഏട്ടൻ എങ്ങനെ ഇവിടെ എത്തി അവൾ പേടിയോടെ ബെഡിൽ നിന്നും എഴുനെട്ടോണ്ട് ചോദിച്ചു.


അതോ എനിക്ക് എന്റെ കുഞ്ഞനെ കാണാൻ തോന്നി അപ്പൊ ഞാൻ ഇങ്ങ് പോന്നു.


സിദ്ധു ഏട്ടൻ എന്ത് പണിയ കാണിച്ചേ ആരേലും കണ്ടാലോ ഏട്ടൻ വേഗം പോയെ എനിക്ക് പേടി ആകുന്നു.


പിന്നെ അങ്ങനെ അങ്ങ് പോകാൻ പറ്റുമോ എന്റെ കുഞ്ഞൻ ഏട്ടന് ഒരു ഉമ്മ ഒക്കെ തന്ന ഏട്ടൻ വേഗം പോകാലോ സിദ്ധു ഒരു കള്ള ചിരിയോടെ വേദുവിനെ നോക്കി പറഞ്ഞു.


സിദ്ധു അത് പറഞ്ഞതും വേദു നാണം കൊണ്ട് മുഖം താഴ്ത്തി.


സിദ്ധു ഏട്ടൻ എങ്ങനെയാ റൂമിലേക്ക് വന്നത് വേഗം തന്നെ വിഷയം മാറ്റാനായി അവൾ  ചോദിച്ചു.


ദേ ഏട്ടന് വേണ്ടി അല്ലെ കുഞ്ഞൻ ബാൽക്കണിയിലെ ഡോർ തുറന്ന് ഇട്ടത്.


അപ്പോഴാണ് വേദുവും അത് ശ്രെദ്ധിച്ചത് ബാൽക്കണിയിലെ ഡോർ തുറന്നാണ് കിടക്കുന്നതെന്ന് പക്ഷേ ഞാൻ ഈ ഡോർ അടച്ചിട്ടല്ലേ താഴേക്ക് പോയത് പിന്നെ ആരാ ഇത് തുറന്നിട്ടേ വേദുവിന് ആകെ കൺഫ്യൂഷൻ ആയി.


പെട്ടെന്നാണ് സിദ്ധു വേദുവിനെ ഇടുപ്പിയുടെ ചുറ്റിപിടിച്ച് തന്നിലേക്ക് അടുപ്പിച്ചത്.


വേദു അവന്റെ ആ പ്രവർത്തിയിൽ ശെരിക്കും ഒന്ന് പേടിച്ചു.


സിദ്ധു നോക്കുമ്പോൾ വേദു തല താഴ്ത്തിയാണ് നില്കുന്നത്.


വേദു മുഖത്തോട്ട് നോക്കിയേ സിദ്ധു അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു.


വേദു തല ഉയർത്തി നോക്കിയതും സിദ്ധുവിന്റെ നോട്ടം സഹിക്കാൻ ആകാതെ അവൾ തല വീണ്ടും താഴ്ത്തി നിന്നു.


കുഞ്ഞാ ഏട്ടന്റെ ഇന്നത്തെ പെർഫോമൻസ് എങ്ങനെ ഉണ്ടായിരുന്നു സിദ്ധു ചിരിയോടെ ചോദിച്ചു.


ആഹ് അത് ഞാൻ പറയാൻ മറന്നു പോയി എന്റെ സിദ്ധു ഏട്ടാ ഞാൻ എന്തോരും പേടിച്ചുന്ന് അറിയോ.


ശെരിക്കും പേടിച്ചോ അവളെ ഒന്നുടെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു.


അവൾ അതിനു ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.


പേടി മാറാൻ ഞാൻ ഒരു സാധനം തരട്ടെ സിദ്ധു അവളുലുടെ കാത്തോരം ചോദിച്ചതും അവൾ വേഗം അവനെ ഒന്ന് നോക്കി.


പെട്ടെന്നാണ് ആരോ ഡോറിൽ തട്ടുന്ന ശബ്‌ദം കേട്ടത് വേദുവിന് പേടിച്ചിട്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയാണ് പെട്ടെന്ന് തന്നെ സിദ്ധു അവളുടെ നെറ്റിയിലായി ഒരു ഉമ്മയും കൊടുത്ത് വീട്ടിൽ ചെന്നിട്ട് കോൾ ചെയാം എന്നും പറഞ്ഞ് ബാൽക്കണി വഴി താഴേക്കിറങ്ങി പോയി.


എന്നാൽ വിശാൽ സിദ്ധു അതുവഴി ഇറങ്ങി പോയത് കണ്ടിരുന്നു അവന് വല്ലാത്ത ദേഷ്യം തോന്നി അപ്പോൾ.


വേദു വേഗം ചെന്ന് ഡോർ തുറന്നതും അവിടെ ചിരിച്ചോണ്ട് നിൽക്കുവാണ് രാഹുൽ.


എവിടെ എന്റെ അളിയൻ എവിടെ രാഹുൽ റൂമിനു അകത്തേക്ക് കേറിക്കൊണ്ട് ചോദിച്ചു.


ഓഹോ അപ്പൊ രാഹുലേട്ടാനാണല്ലേ ഈ ബാൽക്കണിയിലെ ഡോർ തുറന്ന് ഇട്ടത്.


ഏയ്‌ ഞാൻ അല്ലാ...


ഓ അത് എനിക്ക് മനസ്സിലായി ഞാൻ വൃന്ദേച്ചിയോട് പറഞ്ഞു കൊടുക്കും നോക്കിക്കോ.


എന്റെ പൊന്ന് വേദു ചതിക്കല്ലേ ഒന്നാമതേ അവള് കലിപ്പിലാണ് ഇനി നീ ആയിട്ട് അത് കൂട്ടല്ലേ.


എന്റെ കൊച്ചേ നിന്നെ കെട്ടാൻ പോകുന്ന അവൻ ഇല്ലേ ആ സിദ്ധു അവൻ എനിക്ക് സമാധാനം താരത്തെ ഇരുന്നൊണ്ട ഈ ഡോർ ഞാൻ തുറന്നിട്ട് കൊടുത്തത് ഇനി ഒരിക്കലും ചേട്ടൻ ഇങ്ങനെ ഒന്നും ചെയൂല സത്യായിട്ടും.


മ്മ് ശെരി... പക്ഷേ ഒരു കാര്യം ഒണ്ട് രാഹുലേട്ടാ എനിക്ക് ഏട്ടനോട് ഒരു കാര്യം ചോദിക്കാൻ ഒണ്ട്.


എന്താടാ ചോദിച്ചോ.


അത് വിശാലേട്ടനെ കുറിച്ച് രാഹുലേട്ടന് എന്തെങ്കിലും ഒക്കെ അറിയാമോ അല്ലാ വിശാലേട്ടന്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം എന്താണെന്ന്.


അത് വേദു നിന്നോട് സിദ്ധു തന്നെ എല്ലാം പറയും സമയമാകുമ്പോൾ അത് വരെ മോള് ഞങ്ങളോട് ഒന്നും ചോദിക്കരുത്.


ഇത് എന്താ ഏട്ടാ ഇങ്ങനെ പറയുന്നത് രവിലെ സിദ്ധു ഏട്ടൻ എനിക്ക് ഒരു പെൺകുട്ടിയുടെ ഫോട്ടോ അയച്ച് തന്നു അത് ആരാന്ന് വൃന്ദേച്ചിയോട് ചോദിച്ചപ്പോ ചേച്ചിയും പറഞ്ഞു സമയമാകുമ്പോൾ സിദ്ധു ഏട്ടൻ പറയുന്നു ഞാൻ അറിയാത്ത എന്തൊക്കെയാ ഇവിടെ നടക്കുന്നെ....



                                             തുടരും......
സഖി🧸💜


ജന്മന്തരങ്ങളിൽ💞(പാർട്ട്‌:13)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:13)

4.5
8107

ഇത് എന്താ ഏട്ടാ ഇങ്ങനെ പറയുന്നേ രാവിലെ സിദ്ധു ഏട്ടൻ ഒരു പെൺകുട്ടിയുടെ ഫോട്ടോ അയച്ച് തന്നു അത് ആരാന്ന് വൃന്ദേച്ചിയോട് ചോദിച്ചപ്പോ ചേച്ചിയും പറഞ്ഞു സമയമാകുമ്പോൾ സിദ്ധു ഏട്ടൻ പറയുമെന്ന്. ഞാൻ അറിയാത്ത എന്തൊക്കെയാ ഇവിടെ നടക്കുന്നെ.എന്നോട് നിങ്ങൾക്ക് കാര്യം ഒന്ന് പറഞ്ഞാൽ എന്താ അവൾ അല്പം ദേഷ്യത്തോടെയാണ് ചോദിച്ചത്.എന്റെ വേദു നീ ഒന്ന് സമാധാനപെട്. ഏട്ടന്റെ കുട്ടി ദേഷ്യപ്പെടാതെ.മോളോട് വൈകാതെ തന്നെ സിദ്ധു എല്ലാം തുറന്നു പറയും നീ അതുവരെ ഒന്ന് വെയിറ്റ് ചെയ് കേട്ടോ. രാഹുൽ വേദുനെ ചേർത്ത് പിടിച്ച് പറഞ്ഞ് അവളുടെ കവിളിൽ ഒന്ന് പതിയെ തട്ടിയിട്ട് പുറത്തേക്ക് പോയി.വ