Aksharathalukal

കുയിൽ പെണ്ണ്.18

ഹലോ സെബി.... എനിക്ക് അത്യാവശ്യമായി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. ഞാൻ എന്തായാലും എന്നും ഇ ഹോസ്റ്റലിൽ താമസിക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഫ്ലാറ്റ് വാടകക്ക് എടുത്ത് അമ്മയെയും മോനെയും അങ്ങോട്ട് കൊണ്ട് പോകാന് ആണ് തീരുമാനം.....റോണിയൊട് ഞാൻ ഒന്നും പറഞ്ഞില്ല.... അമ്മ ഉണ്ടെങ്കിൽ അവൻ വരും എന്നാണ് എൻ്റെ വിശ്വാസം. പക്ഷേ അമ്മ.......

എന്ത് പറ്റി അമ്മക്ക്? ശാന്തമായി ആണ് സെബി ചോദിച്ചത്

അമ്മയോട് ഇന്നു ഞാൻ സംസാരിച്ചു അമ്മ സെബി ടെ അടുത്ത് നിന്ന് വരില്ല എന്നാണ് പറയുന്നത്..... അത് കടപ്പാടുകൾ ഓർത്തിട്ടാകും..... എങ്ങനെ ആയാലും അമ്മ എൻ്റെ ആണല്ലോ.... അപ്പോ അന്യരുടെ കൂടെ എന്തിന് നിൽക്കണം.... അത് കൊണ്ട് സെബി അമ്മയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. എനിക്ക് എത്രയും പെട്ടന്ന് ഫ്ലാറ്റ് എടുക്കണം.

സെലി.... നിനക്ക് എങ്ങനെ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയുന്നു... അത്ര മാത്രം  ആണോ  ഞാനും നീയും തമ്മിലുള്ള ബന്ധം.... അമ്മക്ക് ഞാൻ അന്യൻ അല്ല....... എനിക്ക് അത് എൻ്റെ അമ്മ  തന്നെ ആണ്......, ഞാൻ സംഭവിച്ചതും  പറഞതും ഒന്നും ന്യായീകരിക്കുന്നില്ല..... പക്ഷേ അങ്ങനെ ഉള്ള കാര്യങ്ങൾക്കായി തകരേണ്ടത് ആണോ നമ്മുടെ ജീവിതം... എന്തായാലും അമ്മയെയൊ റോണിയെയോ ഇവിടുന്ന് ഞാൻ വിടില്ല.... ഇത് ആണ് അവരുടെ വീട്.... പിന്നെ എന്തിന് വാടക വീട്ടിൽ പോകണം. ഇനി ഞാൻ ആണ് നിൻ്റെ പ്രോബ്ലം എങ്കിൽ ഞാൻ ഇവിടുന്ന് മാറി തരാം

സെബി എനിക്ക് മറ്റൊന്നും സംസാരിക്കാൻ ഇല്ല.... അതിൻ്റെ ആവശ്യം ഉണ്ട് എന്ന് എനിക്ക് തോനുന്നില്ല....ഇനി ഒരു  തിരിച്ച് വരവ് ഉണ്ട് എന്നും ഞാൻ വിശ്വസിക്കുന്നില്ല.... അത് കൊണ്ട്  അമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം വേണം......

അത്രയും പറഞ്ഞ് സെലിൻ ഫോൺ കട്ട് ചെയ്തു.

കുറച്ച് നേരത്തേക്ക് സെബി ഫോണും പിടിച്ച് അങ്ങനെ തന്നെ ഇരുന്നു......

ഇത് എൻ്റെ സെലി തന്നെ ആയിരുന്നോ..... അല്ല.... മറ്റാരോ ആണ്.... അവൾക് വാശി ഉണ്ട് എങ്കിലും ഇത്ര ക്രൂര അല്ല.

സെബിയുടെ മുഖത്ത് ചെറിയ ചിരി വന്നു..... മോളെ സെലി നീ എത്ര ശ്രമിച്ചാലും അമ്മയെ  ഞാൻ വിടില്ല..... അമ്മ ഇല്ലാതെ റോണി വരില്ല.... പിന്നെ നീ തിരിച്ച് വരും.... നിൻ്റെ ഓരോ വാക്കിലും എനിക്ക് മനസ്സിലായി നിനക്ക് എന്നോട് ദേഷ്യം ഉണ്ടെങ്കിലും സ്നേഹം ആണ് മുൻപിൽ.

നമ്മൾ എത്രയോ പ്രാവശ്യം വഴക്കിട്ടിരിക്കുന്നു പെണ്ണെ..... പക്ഷേ എന്നെ വിട്ടു നീ ഇന്ന് വരെ പോയിട്ടില്ല... നീ അല്ലേ എപ്പോഴും പറയുന്നത് വഴക്കിട്ടാലും ഞാൻ ഇ ബെഡിൻ്റെ ഒരു സൈഡിൽ കിടക്കും  എന്ന്......ഒരിക്കലും ഇ റൂം വിട്ട് പോകില്ല എന്ന്... പിന്നെ ഇപ്പൊ എന്താടി!  ബെഡ്, റൂം, വീട് എല്ലാം വിട്ട് പോയല്ലോ നീ... ഓരോന്നും ഓർത്ത്  അവൻ കരഞ്ഞൂ...

സെലി അമ്മ വരാൻ തയാർ അല്ലാത്തത് കൊണ്ട് ഹോസ്റ്റലിൽ തന്നെ തുടർന്ന് പലരും വിളിച്ച് വീട്ടിൽ നിന്നും  മാറി താമസിക്കുന്നത് എന്താണ് എന്ന് തിരക്കാൻ തുടങ്ങിയപ്പോൾ അവള് ഫോൺ നമ്പർ മാറി എങ്കിലും ജ്യോതി സെബിക്ക് അവളുടെ പുതിയ  നമ്പർ കൊടുത്തു... അവൻ ഒരിക്കലും വിളിച്ചില്ല .... കാരണം അവനു അറിയാം അവള് അറ്റൻഡ് ചെയ്യില്ല. ദിവസവും സെബി അവളെ കാണാൻ വന്നു എങ്കിലും ഒരിക്കൽപോലും അവള് കണ്ട് സംസാരിച്ചില്ല... പിന്നെ പതിയെ പതിയെ സെബി വരുന്നതും നിന്നു... മാസങ്ങൾ കടന്നു പോയി.... ഒരിക്കൽ പോലും റോണി അവൻ്റെ മമ്മയോടു സംസാരിച്ചില്ല. സെലി ഒരിക്കലും അവനെ ഫോൺ ചെയ്തതും ഇല്ല.... അ വീട്ടിൽ ആരും ഒന്നും മിണ്ടാതെ ആയി. എല്ലാവരും അവരവരുടെ ജീവിതത്തിലേക്ക് ഒതുങ്ങി....

സെലിക്ക് അപ്പോഴാണ് പ്രമോഷൻ വിത്ത് ട്രാൻസ്ഫർ കിട്ടിയത് കൽക്കത്ത ബ്രഞ്ചിലേക്ക്... അവൾക് ഒരു തീരുമാനം എടുക്കാൻ പ്രയാസം ആയി.... ഒന്ന് ഡിസ്കസ് ചെയ്യാൻ ജ്യോതി അല്ലാതെ ആരും ഇല്ല...
അവള്  ഒരു വിവാഹത്തിനായി നാട്ടിൽ പോയ സമയം ആയത് കൊണ്ട് സേലി തികച്ചും ഒറ്റപ്പെട്ടു.... അവസാനം അവള് അവളുടെ എന്നത്തേയും അത്താണി ആയ സേവിയോടു കര്യങ്ങൾ പറഞ്ഞു..... ഒരു  കണ്ടീഷൻ വച്ചു ..... തിരിച്ച് പോകാൻ പറയരുത്..... അവൻ എല്ലാം സമാധാനമായി കേട്ടു.... അവളെ ആശ്വസിപ്പിച്ചു..... അവള് അറിയാതെ സെബിയെ വിളിച്ച് സംസാരിച്ചു.

ഓഫീസിൽ പലരുടെയും അടക്കിപിടിച്ച സംസാരം ആദ്യം ഒക്കെ വിഷമിപ്പിച്ചു എങ്കിലും പിന്നീട് അവള് അത് ശ്രദ്ധിക്കാതെ ആയി

സെലി അമ്മയെ വിളിച്ച് ട്രാൻസ്ഫർനേ കുറിച്ച് പറഞ്ഞ്.... അമ്മ കുറേ കരഞ്ഞ്..........അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല..... കാരണം അമ്മക്ക് അറിയാം അവള് സ്വയം തീരുമാനിക്കണം.  അവള് പോകാൻ തന്നെ തീരുമാനിച്ചു....

റോണിയെ  കണ്ടിട്ടോ ഒന്ന് സംസാരിച്ചിട്ടോ നാളുകൾ എത്ര ആയി. അമ്മ ഉള്ളത് കൊണ്ട് കാര്യങ്ങൾ  അറിയുന്നു.... അമ്മയെ കാണാൻ അവള് ആരും ഇല്ലാത്ത സമയത്ത് ആണ് പോകുന്നത്.... റോണിയെ ഫേസ് ചെയ്യാൻ ഇപ്പോഴും അവൾക് പേടി ആണ്.  പോകുമ്പോഴെല്ലാം അവള് റോണിക്ക് വേണ്ടി ഗിഫ്റ്റ് വാങ്ങാൻ മറന്നില്ല.  ഇന്നു എന്തായാലും അവനെ  കണ്ട് വിഷ് ചെയ്ത് കൽക്കത്ത  പോകുന്ന കാര്യം അവനോട് പറയാം. അവൻ്റെ പതിമൂന്നാം ജന്മ ദിനം ആണ് ഇന്ന്.....  വീട് വിട്ടിട്ട് ഇപ്പൊൾ 8 മാസം കഴിഞ്ഞു.

രാവിലെ തന്നെ സെലിൻ ഫോൺ ചെയ്തു.

അമ്മ....റോണി സ്കൂളിൽ  പോയോ

ഇല്ല മോളെ... ഇന്നു അവൻ അവധി എടുത്തു.

വീട്ടിൽ എങ്ങനെയാ പാർട്ടി  ഉണ്ടോ.... അവൻ്റെ ഫ്രണ്ട്സ് വരുമോ.

ഇല്ല മോളെ.... സെബി പറഞ്ഞിരുന്നു ഫ്രണ്ട്സ്നേ വിളിക്കാൻ ....  അവൻ വേണ്ടന്നു പറഞ്ഞു. ആരും വരില്ല.... അവനു ഒരു മൂടും ഇല്ല.....

അതെയോ....

സെലിൻ ഓർത്തു മുൻപ് ഒക്കെ അവൻ എന്ത് സന്തോഷത്തോടെ ആയിരുന്നു കൂട്ടുകാരെ വിളിക്കുന്നത്.... രാത്രി തുടങ്ങുന്ന ആഘോഷം അടുത്ത ദിവസം രാത്രി ആണ് തീരുന്നത്

മോളെ നീ വരുമോ അവനെ കാണാൻ... മോൻ കുറച്ച്   വിഷമത്തിൽ ആണ്...

വരാം അമ്മ.... സെബി പോയൊ?

പോയി..

ശരി ... ഞാൻ വരാം.

സെലിൻ നല്ല ടെൻഷൻ ആയിട്ടാണ് വീട്ടിൽ പോയത്.... അവൻ്റെ കുറേ നാളത്തെ ആഗ്രം ആയ പിയനോ ആണ് അവള് ഗിഫ്റ്റ് ആയി വാങ്ങിയത്.

ബെൽ അടിച്ചപ്പോൾ അമ്മ വന്നു വാതിൽ തുറന്നു.
ഹാ... മോൾ വന്നോ.

മോൻ എവിടെ അമ്മ... അമ്മ ഒന്ന്  മാറി നിക്ക് അവരു അ പ്യനോ വച്ചിട്ട് പോകട്ടെ...

അമ്മക്കും അവനുള്ള ഗിഫ്റ്റ് കണ്ട് സന്തോഷം ആയി.

മോൻ അകത്ത് ഉണ്ട്.... രാവിലെ മുതൽ വാതിൽ  അടച്ച് ഇരിക്കുന്നു...

അമ്മ പോയി വിളിക്ക് അവനെ....

മോനെ റോണി.... കതക് തുറന്നു പുറത്ത് വന്നെ..... ദേ മമ്മ വന്നു....നിൻ്റെ ഗിഫ്റ്റ് നോക്ക്.....

അമ്മച്ചി പൊയിക്കോ ഞാൻ വരാം ഇപ്പൊ ഞാൻ ഒന്ന് ഉറങ്ങട്ടെ.

അവൻ്റെ സൗണ്ട് കേട്ട സെലിൻ്റെ കണ്ണ് നിറഞ്ഞു.... അവൾക് മനസിലായി അവൻ പുറത്ത് വരില്ല..... അവള് അമ്മ കാണാതെ കണ്ണ് തുടച്ചു.

അവൻ ഉറക്ക ചടവാ.. സാരമില്ല കുറേ കഴിഞ്ഞ് വരും മോളെ.... സെലിനേ ആശ്വസിപ്പിക്കാൻ അമ്മ പറഞ്ഞു....

സാരമില്ല അമ്മ.... കേക്ക് വങ്ങിയില്ലെ അമ്മേ...

വൈകിട്ട് സെബി കൊണ്ട് വരും.

കുറേ നേരം കൂടി സെലി ഇരുന്നു... അമ്മയുമായി സംസാരിച്ചു.... പോകാൻ തീരുമാനിച്ച കാര്യം അമ്മയോട് പറഞ്ഞു...

നിനക്ക് എന്ന് പോകണം

ഒരാഴ്ച കഴിഞ്ഞ്...

ഹൂം... പിന്നെ എന്ന് വരും

അറിയില്ല.... ഞാൻ വരാം . അവിടെ ചെന്ന് നോക്കട്ടെ.... പെട്ടന്ന് അവധി കിട്ടില്ല.... പിന്നെ ഹോസ്റ്റൽ  വിട്ടാണ് പോകുന്നത്... അത് കൊണ്ട് വന്നാൽ.....

സാരമില്ല മോളേ... നീ ഇവിടെ വരണം.... ഇത് നിൻ്റെ വീടല്ലെ... എനിക്ക് പറയാൻ അല്ലേ പറ്റൂ... നീ സെബിയൊടു പറഞ്ഞോ മോളെ പോകുന്ന കാര്യം?

ഇല്ല... ഞാൻ എന്തിനാ പറയുന്നത്...

ഞാൻ പറഞ്ഞു അവനോട്... പക്ഷേ മോളെ നി ഒന്ന് പറഞ്ഞിട്ട് പോണം

ഹൂം....

അമ്മക്ക് മനസിലായി അവള് പറയില്ല...

അമ്മേ ഞാൻ എന്നാ പോകട്ടെ എനിക്ക് ഉച്ച കഴിഞ്ഞു ഓഫീസിൽ പോകണം...

നിക്ക് മോളെ ഞാൻ ചോറു എടുക്കട്ടെ.... റോണി മോൻ ഉണർന്നു കാണും ഞാൻ വിളിച്ച് നോക്കട്ടെ....

വേണ്ട അമ്മ.... അവൻ ഉറങ്ങട്ടെ.... ശല്യം ചെയ്യണ്ട.... ഞാൻ പോയിയെന്ന് പറഞ്ഞെരെ.....

മോളെ എന്നാലും നീ ഇനി അടുത്താഴ്ച പോകുവല്ലെ... അവനെ കണ്ടിട്ട് പൊയികൂടെ...

വേണ്ട അമ്മേ അവൻ ഉറങ്ങുവല്ലെ.... അമ്മക്ക് അറിയാമല്ലോ അവൻ്റെ ഉറക്കം....

അമ്മ ഒത്തിരി കരഞ്ഞ്....ഇനി എന്ന് കാണാൻ ഒക്കും  മോളെ.... നീ ഇത് വരെ ഇവിടെ  അടുത്ത് ഉണ്ടായിരുന്നു എന്നുള്ള സമാധാനം ഉണ്ടായിരുന്നു ഇനി അതും ഇല്ലല്ലോടി....

സാരമില്ല അമ്മ... ചേച്ചി ഉണ്ടല്ലോ.... പിന്നെ സെബി, റോണി എല്ലാവരും ഉണ്ടല്ലോ... എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്ക്....

സെലിൻ അമ്മയോട് പറഞ്ഞിട്ട് ഇറങ്ങി നടന്നു.... അവളുടെ വണ്ടിയിൽ കയറി ഇരുന്നു അവള് പൊട്ടി കരയാൻ തുടങ്ങി... റോണി അവളെ കാണാൻ വരില്ല എന്നത് അവള് പ്രതീക്ഷിച്ചത് ആണ് എങ്കിലും അവൾക് സഹിക്കാൻ ആകുന്നതിലും കൂടുതൽ ആയരുന്നു അത്. അവൻ ഒന്നും പറഞ്ഞില്ല എങ്കിലും അവനെ ഒന്ന് കണ്ടാൽ മതി ആയിരുന്നു.... ഇല്ല എൻ്റെ മോൻ പപ്പ പറഞ്ഞത് എല്ലാം വിശ്വസിച്ചു.... അവനു എന്നോട് വെറുപ്പാണ് .... അതാണ് കാണാനോ, സംസാരിക്കാനോ തയാർ ആകാതത്...... നന്നായി ഞാൻ ഇവിടുന്ന് പോകുന്നത്.... അവനു ഇനി എന്നെ കണ്ട് വിഷമം ആകണ്ട....

ദിവസങ്ങൾ പെട്ടന്ന് പോയി.... അവള്  പോകുന്ന ദിവസം ആയി.... അവളെ  എയർപോർട്ടിൽ കൊണ്ട് വിടാൻ ജ്യോതിയും  വരും....

ജ്യോതി .... നീ എൻ്റെ വണ്ടി ഡ്രൈവ് ചെയ്യുമല്ലോ....അതോ ഞാൻ യൂബർ വിളിക്കണോ?

വേണ്ട ഡീ...കുറച്ച് ദൂരം അല്ലേ... ഞാൻ എടുത്തോളാം... പിന്നെ ഞാൻ നിൻ്റെ  വണ്ടി കൽക്കത്ത എത്തിക്കാനുള്ള ഏർപ്പാട് ചെയ്തു... പെട്ടന്ന് തന്നെ നിനക്ക് അവിടെ വണ്ടി കിട്ടും.

എടീ സെലി വണ്ടിടെ താക്കോൽ  തന്നെ....ഞാൻ നിൻ്റെ പെട്ടി വെച്ചിട്ട് വരാം..

നീ കൊണ്ട് പോകണ്ട.....ഞാൻ കൊണ്ട് വെയ്ക്കാം

വേണ്ട.... ഞാൻ വെക്കാം..... നീ പെട്ടന്ന് ഒരുങ്ങാൻ നോക്ക്.... ട്രാഫിക് ഉണ്ടാകും..... സമയത്ത്  എത്തണം സേലി......

ജ്യോതി പെട്ടി വെച്ച് വന്നപ്പോഴേക്കും സെലിൻ തയാറായി...

ഡീ ജ്യോതി.... നീ കൂടി ഇല്ലായിരുന്നെങ്കിൽ... ഞാൻ...  എത്ര പറഞ്ഞാലും മതിയാവില്ല നിന്നോടുള്ള കടപ്പാട്... സെലി അവളെ കെട്ടി പിടിച്ച്....

പോടി പെണ്ണെ.... നീയും സെബിച്ചായനും  ഒന്നിക്കുന്നത് എന്നാണോ അന്നു ഞാൻ  സന്തോഷിക്കും..... റോണി മോന് നീ വേണം... ഈ പ്രായം പപ്പ അല്ല മമ്മ ആണ് വേണ്ടത്.... അത് നീ മറക്കണ്ട.....വാശി കൊള്ളാം ആവശ്യത്തിന്....

സേലി ഒരു നനവുള്ള ചിരി ചിരിച്ചു....

സെലിൻ മുന്നിലും ജ്യോതി പുറകിലും ആയി നടന്നു പർകിംഗിൽ എത്തി.... സെലിൻ  ജ്യോതിയെ അവളുടെ ഡ്രൈവിംഗ് നന്നാവണം എന്ന് കളിയാക്കി സംസാരിച്ച് കൊണ്ട്  കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു .   സീറ്റ് ബെൽറ്റ് ഇടൻ നോക്കിയപ്പോഴാണ്  അവള് കാണുന്നത് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന സെബി....  അവളൊന്നു ഞെട്ടി.... അവള് ജ്യോതിയെ നോക്കി.. ജ്യോതി  പുറകിലെ സീറ്റിൽ ഇരുന്നു അവള് കൈ കൂപ്പി കാണിച്ചു. സെലിടെ  കണ്ണിലെ ദേഷ്യം കണ്ട് അവൾക് ചെറിയ പേടി തോന്നി....

എന്ത് ചെയ്യണം... ഇറങ്ങി വേറെ വണ്ടി വിളിക്കണോ എന്ന് ആലോചിച്ചു തുടങ്ങിയപ്പോ തന്നെ സെബി വണ്ടി മുന്നിലേക്ക് എടുത്ത് കഴിഞ്ഞിരുന്നു...  ഒരു ചെറിയ പുഞ്ചിരി  തെളിഞ്ഞു സെബിയുടെ മുഖത്ത്... അവനു നല്ല ടെൻഷൻ ഉണ്ടായിരുന്നു..... അവള് കയറില്ല എന്ന് ആണ് അവനും പ്രതീക്ഷിച്ചത്....  എന്തായാലും ഒരു കലം കമഴ്ത്തിയ പോലെ ഉണ്ട് അവളുടെ  മുഖം... ദേഷ്യം തൊട്ടെടുക്കം അവളുടെ മുഖത്ത് നിന്ന്. സെബി മിററിൽ കൂടി  ജ്യോതിയെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു....അവളും ഒന്ന് ചിരിച്ചു......

അവരു രണ്ടും മിണ്ടുന്നില്ല എന്ന് കണ്ട് ജ്യോതി    ചോദിച്ചു.... സെബിചയന്  ഇന്നു ഡ്യൂട്ടി ഉണ്ടോ?

ഇല്ല ജ്യോതി.... ഞാൻ അവധി  ആണ്....രാവിലെ മോൻ്റെ P TMന്  പോയി അത് കഴിഞ്ഞാ ഞാൻ വന്നത്....

സെലിൻ ആകാംഷയോടെ അവനെ നോക്കി.... സെബിക്ക് മനസിലായി അവള് അറിഞ്ഞില്ലായിരുന്നു എന്ന്.... സെലിക്ക് ചോദിക്കണം എന്നുണ്ട്.... പക്ഷേ  എങ്ങനെ?

അവളുടെ  ടെൻഷൻ കണ്ട് സെബി തന്നെ പറഞ്ഞു...

കുഴപ്പം ഒന്നും ഇല്ല..... ഇപ്പൊ പാട്ട് മത്സരങ്ങൾക്ക്  ഒന്നും അവൻ  പേര് കൊടുക്കുന്നില്ല എന്ന് മാം പറഞ്ഞ് .... പിന്നെ അല്ലാതെ പഠിക്കൻ  വല്യ കുഴപ്പം ഇല്ല.. അവൻ ഇനി  പാട്ടിന്  പേര് കൊടുത്തോളം എന്ന് പറഞ്ഞു... പിന്നെ സ്കൂൽ ട്രിപ് ഉണ്ട്  അടുത്ത മാസം....  എങ്ങനാ സെലി അവനെ വിടണോ?  അതും ചോദിച്ച് സെബി അവളെ നോക്കി

ദൈവമേ ഉത്തരം പറഞ്ഞില്ലേ കൊച്ചിനെ സെബി വിടില്ല... പറഞാൽ...

എവിടേക്കാണ്?

അത്  ഫൈനൽ ആയില്ല എന്ന പറഞ്ഞത്...

അവനോട് ചോദിക്ക് ....  എവിടെ ആണ് പോകുന്നത് എന്ന് അറിഞ്ഞിട്ടു അവനു പോകണേ പോകട്ടെ..  ആരൊക്കെ ഉണ്ട് എന്ന് ചോദിക്കണം... കൂട്ടുകാരുടെ പേരൻ്റ്‌സ്നേ വിളിച്ച് സംസാരിക്കു...

അത് എനിക്കാരെയും അറിയില്ല.... നീ തന്നെ ചെയ്താൽ മതി....

ഹൂം.... അവളോർത്തു, പണ്ടും അങ്ങനെ ആയിരുന്നല്ലോ....

സെബി ഒന്ന് ചിരിച്ചു... അവൻ മനസ്സിൽ പറഞ്ഞ്... ഹൂം അപ്പോ പെണ്ണിന് സംസാരിക്കാൻ അറിയാം... എന്നോടാണോ  നിൻ്റെ കളി... എടീ  മുത്തേ ...എനിക്കറിയാം നീ കൂൾ ആയി ഇരിക്കുന്നു എങ്കിലും പോകുന്ന ടെൻഷൻ ആണന്നു.... അമ്മ, മോൻ എല്ലാം നിനക്ക് ടെൻഷൻ ആണ്.... നിന്നെ കാണാതെ ഞാൻ എന്ത് ചെയ്യും പെണ്ണെ.... അവിടെ ഓടി വരാൻ പറ്റില്ലല്ലോ..  

കൽക്കത്തയിൽ  എത്ര മണിക്ക് ആണ് ലാൻഡിങ്.

രണ്ട് മണിക്ക്

ജ്യോതി ഓർത്തു ... നന്നായി സിബിച്ചൻ വന്നത്...ഇവള്  മറുപടി എങ്കിലും  പറയുന്നല്ലോ...

അവിടെ ഇവിടാണ് താമസം?

അതിനു സേലി ഉത്തരം പറഞ്ഞില്ല....

സെബി അവളുടെ കയ്യിൽ പിടിച്ച്  വീണ്ടും ചോദിച്ചു

അവള് അവനെ ഒന്ന് നോക്കി... കൈ വലിച്ചു.

ഓഫീസ് ക്വാർട്ടറൽ.

പിന്നെ എയർപോർട്ട് എത്തുന്നത് വരെ ആരും മിണ്ടിയില്ല...

സെബി തന്നെ അവളുടെ ബാഗ് എല്ലാം എടുത്ത് വച്ചു അവൾക് പോകാൻ നേരം ആയി.

ജ്യോതി അവളെ കെട്ടിപിടിച്ചു കരഞു.... അവളും.

അവളെ തന്നെ നോക്കി നിന്ന സെബിയുടെയും കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു .. 

ജ്യോതിയിൽ നിന്ന് വിട്ട് മാറി അവള് പോകാനായി തിരിഞ്ഞു.... നിറഞ്ഞ് കണ്ണുകളോടെ സെബിയെ ഒന്ന് നോക്കി..... അതെ വേഗത്തിൽ നോട്ടം മാറ്റി മുന്നോട്ട് നീങ്ങി..  പെട്ടന്നാണ് സെബി  മുന്നോട്ട് ചെന്ന് അവളെ കെട്ടി പിടിച്ചത്... അവള് ഒന്ന് കുതറി... പക്ഷേ സെബി വിട്ടില്ല... അവളെ നെഞ്ചിലേക്ക് ചേർത്ത് വച്ച്.... ഒരു കടലോളം സങ്കടം ഉണ്ടായിരുന്നു അ നെഞ്ചില്.....

അവൻ അവളുടെ ചെവിയിൽ പറഞ്ഞു... സോറി മുത്തേ.... നിൻ്റെ സെബിയോട് ഒന്ന് ക്ഷേമിക്കെടി.....  ഞാൻ കാത്തിരിക്കും എത്തിയാൽ വിളിക്കണം... ഒന്നും ഓർത്ത് വിഴമിക്കണ്ട......

അവള് പെട്ടന്ന് അവനിൽ നിന്ന് അടർന്നു മാറി മുന്നിലേക്ക് നടന്നു പോയി... സെബിയുടെ  നിറഞ്ഞ കണ്ണുകളിൽ  അവളെ കാണാതായി....
ബോർഡിംഗ് കഴിഞ്ഞ് ഇരുന്നപ്പോൾ ജ്യോതിടെ മെസ്സേജ് വന്നു.

വിഷമിക്കണ്ട.. നിൻ്റെ ഭർത്താവ് ആണ്.... നിൻ്റെ ജീവൻ്റെ പാതി.... ഇത്രയും എങ്കിലും അവകാശം കാണിക്കണ്ടെ...  നീ തിരിച്ച് വന്നിട്ട് ഞാൻ ശിക്ഷ വാങ്ങി കൊള്ളാം.... നീയും ആഗ്രഹിച്ചില്ലെ സെബിച്ചായനെ ഒന്ന്  കാണാൻ.

അതിനു സേലി ഒന്നും മറുപടി കൊടുത്തില്ല..... പക്ഷേ അവൾക്ക് അറിയാം   എവിടെയോ അവൾക് സെബയെ  കണ്ടത് ഒരു സ്വന്ദനം ആയിരുന്നു....

കൽക്കത്ത എത്തി അവള് അമ്മക്കും ജ്യോതിക്കും എത്തിയ വിവരം അറിയിച്ചു.... റോണി രാവിലെ മുതൽ ഒന്നും കഴിക്കാതെ കിടപ്പാണ് എന്ന് അറിഞ്ഞ് അവൾക് വിഷമം ആയി... പക്ഷേ എന്ത് ചെയ്യാൻ പറ്റും.

ദിവസങ്ങൾ കഴിഞ്ഞു പോയി.... ദിവസങ്ങൾ ആഴ്ചകൾക്കും, മസങ്ങൾകും വഴി മാറി.... സേലി കാൽകത്ത വന്നിട്ട് ഒന്നര വർഷം ആയി..... അവിടെ ആർക്കും അറിയില്ല അവളുടെ സിടുയേഷൻ അത്കൊണ്ട് പ്രശ്നങ്ങളും കുറവാണ്.... സെബി ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് അവൾക് മെസ്സേജ് അയക്കും....പ്രത്യേകം ഒന്നും കാണില്ല.... അന്നേ ദിവസം നടന്ന കര്യങ്ങൾ  അമ്മയെ കുറിച്ച്, മോനെ കുറിച്ച് ..... പിന്നെ ഒരു ഗുഡ് നൈറ്റ്.... ഇന്നു വരെ പക്ഷേ സെലി മറുപടി അയച്ചില്ല..... എങ്കിലും അ മെസ്സേജ് വരുന്നത് വരെ അവള് ഉറങ്ങാതെ കാത്തിരിക്കും.

കുറേ വർഷങ്ങൾക്ക് ശേഷം  അന്ന് അവൾക്  നോയലിൻ്റ് ഫോൺ വന്നു.... അതും രാത്രി 12 മണിക്ക് അവള് നല്ല ഉറക്കം ആയിരുന്നു... ഇവന് എന്താ ഇ നേരം...എൻ്റെ നമ്പർ എവിടുന്ന് കിട്ടി .?

ഹലോ നോയൽ.... എവിടെ ആയിരുന്നു നീ?

ഡീ സെൽ.... നീ കൽക്കത്ത എത്തിയോ....പറഞ്ഞില്ലല്ലോ...

അതിനു നീ ഫോൺ വിളിച്ചാൽ എടുക്കുമോ... ഇല്ലല്ലോ...

ഹൊ....ഒന്നും പറയണ്ട ഡീ... കുറച്ച് ബിസി ആയി പോയി...

സംസാരിക്കാൻ പോലും സമയം ഇല്ലാതെ ??

അതല്ല.....ഞാൻ ഒരു ഡീ അടിക്ഷൻ സെൻ്ററിൽ ആയിരുന്നു. ആരെയും വിളിച്ചില്ല......

ഓഹോ.... അത് നന്നായി... ഇപ്പൊ നീ  എല്ലാം ഉപേക്ഷിച്ച് കാണുമല്ലോ...

അതെ ഡീ ഇപ്പൊ ഞാൻ ക്ലീൻ ആണ്... പിന്നെ നിൻ്റെ കെട്ടിയോൻ എന്ത് പറയുന്നു....

സുഖം!!

എന്താ ഒരു വിഷമം പോലെ...

ഒന്നുമില്ല.... നിനക്ക് തോന്നിയത് ആണ്....

എനിക്കറിയാം... വിരഹ ദുഃഖം ആകും...

അതിരിക്കട്ടെ നമ്പർ എങ്ങനെ കിട്ടി... സെലി പെട്ടന്ന് വിഷയം മാറ്റി

അതൊക്കെ ഒപ്പിച്ചു.... ഞാൻ സേവിയർനേ വിളിച്ചു.... അവൻ തന്നു.

അതെയോ .... അവൻ വിളിച്ചിട്ട് പറഞ്ഞില്ലല്ലോ....

ഞാൻ പറയണ്ട എന്ന് പറഞ്ഞു....

അങ്ങനെ അവരു കുറേ നേരം സംസാരിച്ചു...

ഫോൺ വെച്ച് കഴിഞ്ഞ് അവൾക് ഒരു വലിയ ആശ്വാസം തോന്നി..... അവൻ നന്നായി .... സന്തോഷമായി

അവള് അ രാത്രി സമാധാനത്തോടെ ഉറങ്ങാൻ കിടന്നു..... നാളെ അവളെ കാത്തിരിക്കുന്ന ദുർവാർത്ത അറിയാതെ.......

തുടരും


കുയിൽ പെണ്ണ്.19

കുയിൽ പെണ്ണ്.19

4.3
6295

രാവിലെ കുറേ വൈകിയാണ് സെലിൻ ഉണർന്നത്.. ഇന്ന് അവധി ആണ്,ഉറക്കം.. അതും  രാവിലെ ഉള്ള ഉറക്കം എൻ്റെ വീക്നെസ് ആണ്.... ഉണർന്നിട്ടും കുറേ നേരം വെറുതെ കണ്ണടച്ച് തന്നെ കിടന്നു.... മോൻ  ഇന്ന് എഴുനേറ്റു കാണില്ല... രാവിലെ ഉള്ള ഉറക്കം അവനും ഇഷ്ടം  ആണ്. അപ്പൻ്റെ  ആണ്ടിന് അമ്മക്ക് നാട്ടിൽ  പോകണം എന്ന് പറഞ്ഞു... വീട്ടിൽ ആരും ഇല്ലാതെ എങ്ങനെ ആണോ... ഹും വരുന്നടുത്തു വച്ച് കാണാം... ഇനി എഴുനേക്കം .... ഡീഅഡിക്ഷൻ സെൻ്ററിൽ പോകണം... ഇന്ന് മീറ്റിംഗ് ഉണ്ട്. എന്തായാലും ഇവിടെ വന്ന് അങ്ങനെ ഉള്ള ആശ്രമങ്ങൾ സന്ദർശിക്കുന്നത് ഒരു വലിയ സന്തോഷം ആണ്.  അവധി സമയം ബോർ ആകില്ല... മനസ്സിനും ഒരു ആശ്വാസവും കിട്