കൈ എത്തും ദൂരത്ത്
ജാനകി ഡോർ തുറന്നു അകത്തേക്ക് കയറി.. കൈ കൊണ്ട് മുഖം മറച്ചു ബെഡിൽ ഇരിക്കുകയായിരുന്നു ബദ്രി..ജാനകി പതിയെ അവന്റ അടുത്തേക്ക് നടന്നു..കാലൊച്ച കേട്ട് അവൻ പതിയെ കൈ മാറ്റി നോക്കി... ജാനകിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു... ചുണ്ടിൽ ഒരു ചിരി വന്നു... പെട്ടന്ന് എന്തോ ഓർത്തത് പോലെ ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു..\"നീ എന്തൊക്കയോ തീരുമാനിച്ചു എന്ന് ദിയ പറഞ്ഞു..\"അവൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു...\"ഉം... എല്ലാവർക്കും വേണ്ടി അതാണ് നല്ലതെന്ന് തോന്നി അവൾ അവനെ നോക്കാതെ പറഞ്ഞു..\"ഡീ കോപ്പേ...പാതി വഴിയിൽ നിർത്തനല്ല ഇത് തുടങ്ങിവെച്ചത്..... നിനക്ക് വേണ്ടി കൂടെ നില്കുന്നവർ ഒന്നും പ്