കൈ എത്തും ദൂരത്ത്
: ഒരു പാട് സമയം കഴിഞ്ഞും ഡോർ തുറക്കാൻ ഒരു വഴിയും കാണാത്തതു കൊണ്ട് ദിയയ്ക്ക് നന്നായി ടെൻഷനായി.. അത് അവളുടെ മുഖത്ത് നന്നായി കാണാമായിരുന്നു...ഡീ ഇങ്ങനെ ടെൻഷൻ അടിച്ചിട്ട് ഒരു കാര്യവുമില്ല... ക്ലാസ്സിൽ ഇരിക്കേണ്ട സമയത്തു ഇറങ്ങിനടന്നാൽ ഇങ്ങനെ പലതും സംഭവിക്കും.. \"അവളുടെ ഇരിപ്പ് കണ്ട് യുവി പറഞ്ഞു...അതിന് അവൾ അവനെ രൂക്ഷമായി നോക്കി...ഡാസ്‌കിൽ തല വെച്ച് കൈ കൊണ്ട് മുഖം മറച്ചു ഇരുന്നു...അത് കണ്ട് അവന് വല്ലായ്മ തോന്നി... അവൻ അവളുടെ അടുത്തേക്ക് ചെന്നു...ഡീ സോറി... പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞു പോയതാണ്.. നമുക്ക് എന്തേലും വഴി കണ്ടുപിടിക്കാം...\"അതും പറഞ്ഞു അവന് ലൈബ്രറിയുടെ നാ