Aksharathalukal

കൈ എത്തും ദൂരത്ത്

: ഒരു പാട് സമയം കഴിഞ്ഞും ഡോർ തുറക്കാൻ ഒരു വഴിയും കാണാത്തതു കൊണ്ട് ദിയയ്ക്ക് നന്നായി ടെൻഷനായി.. അത് അവളുടെ മുഖത്ത് നന്നായി കാണാമായിരുന്നു...

ഡീ ഇങ്ങനെ ടെൻഷൻ അടിച്ചിട്ട് ഒരു കാര്യവുമില്ല... ക്ലാസ്സിൽ ഇരിക്കേണ്ട സമയത്തു ഇറങ്ങിനടന്നാൽ ഇങ്ങനെ പലതും സംഭവിക്കും.. \"അവളുടെ ഇരിപ്പ് കണ്ട് യുവി പറഞ്ഞു...
അതിന് അവൾ അവനെ രൂക്ഷമായി നോക്കി...
ഡാസ്‌കിൽ തല വെച്ച് കൈ കൊണ്ട് മുഖം മറച്ചു ഇരുന്നു...

അത് കണ്ട് അവന് വല്ലായ്മ തോന്നി... അവൻ അവളുടെ അടുത്തേക്ക് ചെന്നു...
ഡീ സോറി... പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞു പോയതാണ്.. നമുക്ക് എന്തേലും വഴി കണ്ടുപിടിക്കാം...\"
അതും പറഞ്ഞു അവന് ലൈബ്രറിയുടെ നാല് ഭാഗത്തും നോക്കി..എങ്ങെനെയെങ്കിലും അവിടെന്ന് പുറത്തു ചാടണം എന്ന ഒരു ചിന്ത മാത്രമേ ആ സമയം അവനുണ്ടായിരുന്നുള്ളു...
എന്നാൽ എത്ര ശ്രേമിച്ചിട്ടും ഒരു വഴിയും കിട്ടിയില്ല...
[ ലൈബ്രറിക് അകത്തേക്കു പെട്ടന്ന് ചെറിയ വെളിച്ചം പടരാൻ തുടങ്ങി... പെട്ടന്ന് അവൾ എഴുനേറ്റ്... വാതിൽ മേലെ തുറന്നു വരുന്നത് കണ്ട് അവൾക്ക് സന്തോഷമായി...
അവൾ ക്ലോസ് അപ്പ് ചിരിയോടെ യുവിയെ നോക്കി...
അവന്റെ മുഖത്ത് വല്ല സന്ദോഷം ഒന്നുമില്ല..
എന്താ എന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി..
\"ജാങ്കോ നീ അറിഞ്ഞോ നമ്മൾ പെട്ടു...\"
\"തന്റെ തലന്റെ പിരി ലൂസായോ... ഇപ്പോയല്ല പെട്ടത് നേരത്തെ..\"
അതും പറഞ്ഞു അവൾ അവനെ തള്ളിമാറ്റി വാതിൽ മുഴുവനായി തുറന്നതും പുറത്ത് തട്ടിച്ചു കൂടി നില്കുന്നവരെ കണ്ട് ഞെട്ടി...
എല്ലാരുടെയും കണ്ണുകൾ ദിയയുടേയും അവളെ പിറകിൽ നിൽക്കുന്ന യുവിയുടെയും നേർക്ക് ആയിരുന്നു...
[: അത് അവരിൽ ഒരു അസ്വസ്ഥത നിറയ്ച്ചു...
പെട്ടെന്നാണ് പ്രിൻസിപ്പിൽ വന്നത്...
\"ഇതിനെക്കയാണോ പഠിക്കാൻ എന്ന് പറഞ്ഞു നിയൊക്കെ ഇങ്ങോട്ടേക്ക് വരുന്നത്..ഇത്രയും വലിയ തെറ്റ് ചെയ്തത് കൊണ്ട് നിന്നെയൊക്കെ 2ആഴ്ച സസ്‌പെൻഡ് ചെയ്തിരിക്കുന്നു.. പിന്നെ വരുമ്പോൾ രക്ഷിതാവിനെയും കൊണ്ട് വന്നാൽ മതി... പ്രിൻസിപ്പിൽ കുറച്ചു ഗൗരവത്തിൽ പറഞ്ഞു നിർത്തി.... രൂക്ഷമായി അവരെ നോക്കി അവിടെന്ന് പോയി...
ചുറ്റും കൂടി നില്കുന്നവരുടെ ഒരു മാതിരി നോട്ടവും കമന്റ്‌ അടിയും സഹിക്കാൻ പറ്റാതെ ദിയ പെട്ടെന്ന് അവിടെ നിന്ന് നടന്നു...
ചുറ്റും കൂടി നില്കുന്നവരിൽ ഹരിയുടെ ഫ്രണ്ട്സിനെ യുവി ശ്രദിച്ചു.. പിന്നെ അവരുടെ ആക്കിയുള്ള ചിരിയും.. അവരെ ഒന്ന് രൂക്ഷമായി നോക്കി യുവി ദിയയ്ക്ക് പിന്നാലെ ചെന്നു.. അവളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കേൾക്കാൻ നിന്നില്ല...
ചുറ്റുമുള്ളവരുടെ പരിഹാസമല്ല.. ഒരു തെറ്റും ചെയ്യാതെ എല്ലാരുടെയും മുന്നിൽ തല താഴ്ത്തേണ്ടി വന്നതിലാണ് അവൾക്ക് ഏറെ സങ്കടമായത്....
ഈ ചെറിയ കാര്യത്തിന് അവൾ ഇത്രയും വേദനിച്ചെങ്കിൽ ജാനകി എത്രമാത്രം വേദനിച്ചിട്ടുണ്ടാവും.. ഇപ്പോഴും വേദനിക്കുന്നുണ്ടാവും എന്ന് ഓർത്ത് അവളുടെ മിഴികൾ നിറഞ്ഞു...
ദിയ നേരെ പോയത് ജാനകിയുടെ വീട്ടിലേക്കാണ്..



. ഓഫീസിൽ വർക് ചെയ്തു കൊണ്ടിരിക്കുമ്പോയാണ് ദിയയുടെ അച്ഛന്റെ ഫോണിൽ ഒരു വീഡിയോ വന്നത്..
ചുറ്റും കൂടി നിൽക്കുന്ന കുട്ടികൾ.. അവരുടെ കൂക്കി വിളിയും.. അതിന്റെ ഇടയിൽ തല താഴ്ത്തി വരുന്ന ദിയ പിറകെ യുവിയും...

വീഡിയോ കണ്ട് അവളുടെ അച്ഛന്റെ ഒന്ന് ഞെട്ടി...
അപ്പോഴാണ് വീണ്ടും ഒരു വോയിസ്‌ മെസ്സേജ് വന്നത്...അദ്ദേഹം അത് ഓപ്പൺ ചെയ്തു 
മോൾ എല്ലാരുടെയും മുന്നിൽ നാണം കേട്ട് വരുന്നത് കണ്ടല്ലോ... എനിയും കേസിൽ സ്‌പോർട് ചെയ്‌താൽ ഇതിലും വലുത് കാണേണ്ടി വരും.. മര്യദക്ക് പിന്തിരിപ്പിച്ചാൽ ഇയാൾക്ക് കൊള്ളാം...

വോയിസ്‌ കേട്ട് ദിയയുടെ അച്ഛന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു...
**********************************------------*******
\"ഡീ ദിയ ഞാൻ കാരണം നീയും..\"
\"എന്റെ പൊന്ന് ജാനകി.. ഇത് നീ എത്രാമത്തെ പ്രവിശ്യമാണ് പറയുന്നത്... അതിന് മാത്രം ഇപ്പൊ എന്താ ഉണ്ടായത്....\"

\"ഡീ നിന്റെ വീട്ടുകാർ അറിഞ്ഞാൽ...
\"അത് ഓർത്ത് എന്റെ മോൾ ടെൻഷൻ അടിക്കേണ്ട.. ഒരു ആണും പെണ്ണും ഒറ്റയ്ക്ക് ഇരുന്നാൽ ഇടിഞ്ഞു വീഴുന്ന അഭിമാനമുള്ള സാധചാരകരൊന്നുമല്ല എന്റെ അച്ഛനും അമ്മയും... അവരോയൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം... പിന്നെ എന്ത്‌ വന്നാലും നമ്മൾ ഇതിൽ നിന്ന് പിന്നോട് ഇല്ല...\"

\"അപ്പൊ അതാണ് എന്റെ മോളുടെ തീരുമാനം..എന്നാ എന്റെ തിരുമാനം ഞാൻ പറയാം \"
സൗണ്ട് കേട്ട് രണ്ടാളും തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് കലിപ്പിൽ നിൽക്കുന്ന ദിയയുടെ അച്ഛനെയാണ്...
[ ദിയയുടെ അച്ഛനെ കണ്ടതും അവർ രണ്ട് പേരും ഇരുന്നടത്തു നിന്ന് എഴുനേറ്റ്..ജാനകി തല കുനിച്ചു നിന്നു...

ദിയയുടെ അച്ഛൻ അവരുടെ അടുത്തേക്ക് വന്ന് തുറിച്ചു നോക്കി...

\" എന്നാൽ എന്റെ തിരുമാനം പറയാം..ഒരു തന്തയില്ലാത്തവൻ ചെയ്ത ക്രൂരതയ്ക്ക് മോൾ എന്തിനാ തല കുനിച്ചു നില്കുന്നത്.. എന്റെ മുന്നിൽ മാത്രമല്ല ആരുടെ മുന്നിലും തന്റെ തല കുനിക്കരുത്...മോളോട് ചെയ്ത ക്രൂരതയ്ക്ക് അവൻ ശിക്ഷ അനുഭവിക്കണം.. മോൾ അത് വാങ്ങിച്ചു കൊടുക്കണം.... എന്ത്‌ വന്നാലും നമ്മൾ മുന്നോട്ട് തന്നെ പോകും...\"

ദിയയുടെ അച്ഛൻ പറയുന്നത് കേട്ട് രണ്ടാളും പരസ്പരം നോക്കി.. വിശ്വാസം വാരാതെ രണ്ടാളും ഒരുമിച്ചു ദിയയുടെ അച്ഛനെയും... അദ്ദേഹം അവരോട് കണ്ണ് ചിമ്മി കാണിച്ചു.. അപ്പോഴാണ് രണ്ടാൾക്കും ആശ്വാസമയത്..



.
കുറച്ചു ദിവസം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി.... അത് വരാൻ പോകുന്ന കൊടുങ്കാറ്റിന് മൂന്നുള്ള ശാന്തതയായിരുന്നു എന്ന് ആരും അറിഞ്ഞില്ല.. പതിവ് പോലെ 
  രാത്രി ബദ്രി ബൈക്ക് ഓടിച്ചു വീടിലേക്ക് വരുന്ന വഴി ഒരുകൂട്ടം ആൾക്കാർ വണ്ടി നിർത്തി ആക്രമിച്ചു.....ചില വഴി നട യാത്രക്കാരും പിന്നാലെ വന്ന വണ്ടിയിലെ ഡ്രൈവർമാരും ഇടപെട്ട് ജീവൻ തിരിച്ചു കിട്ടി.....
ബദ്രി ഹോസ്പിറ്റലിലാണ് എന്ന് അറിഞ്ഞപ്പോൾ കേസ് പിൻപാലിക്കുന്നതാണ് നല്ലതെന്ന് ജാനകി ചിന്തിച്ചു...ഞാൻ കാരണം തന്നെ സ്നേഹിക്കുന്നവർ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. എല്ലാവർക്കും വേണ്ടി അതാണ് നല്ലതെന്ന് അവൾക്ക് തോന്നി...

കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.5
11313

 ജാനകി ഡോർ തുറന്നു അകത്തേക്ക് കയറി.. കൈ കൊണ്ട് മുഖം മറച്ചു ബെഡിൽ ഇരിക്കുകയായിരുന്നു ബദ്രി..ജാനകി പതിയെ അവന്റ അടുത്തേക്ക് നടന്നു..കാലൊച്ച കേട്ട് അവൻ പതിയെ കൈ മാറ്റി നോക്കി... ജാനകിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു... ചുണ്ടിൽ ഒരു ചിരി വന്നു... പെട്ടന്ന് എന്തോ ഓർത്തത് പോലെ ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു..\"നീ എന്തൊക്കയോ തീരുമാനിച്ചു എന്ന് ദിയ പറഞ്ഞു..\"അവൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു...\"ഉം... എല്ലാവർക്കും വേണ്ടി അതാണ് നല്ലതെന്ന് തോന്നി അവൾ അവനെ നോക്കാതെ പറഞ്ഞു..\"ഡീ കോപ്പേ...പാതി വഴിയിൽ നിർത്തനല്ല ഇത് തുടങ്ങിവെച്ചത്..... നിനക്ക് വേണ്ടി കൂടെ നില്കുന്നവർ ഒന്നും പ്