ഹരി പറഞ്ഞു തീർത്തു കഴിഞ്ഞ് മിഷേലിൻെറ മുഖത്തേക്ക് നോക്കി ഇരുന്നു... അവളും അവൻ്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു... ഒന്നും പറയാതെ... ഇമകൾ പോലും ചിമ്മാൻ അവള് മറന്നു... അവൻ പറഞ്ഞത് എല്ലാം കേട്ടോ എന്ന് പോലും തോന്നിപ്പോകുന്ന പോലെ ഉള്ള മുഖഭാവം.
മിഷേൽ.....
ഓ!! സോറി... ഞാൻ ...ഞാൻ പൊയ്ക്കൊട്ടെ??
അവളുടെ ചോദ്യം കേട്ട് ഹരി ഒന്ന് അന്ദ്ധാളിച്ചു എങ്കിലും പിന്നെ മുഖത്ത് ഒരു ചിരി വരുത്തി പറഞ്ഞു..
ആയിക്കോട്ടെ...
മിഷേൽ പെട്ടന്ന് തന്നെ എഴുനേറ്റു വാതിലിനു അടുത്തേക്ക് നടന്നു...
മിഷേൽ...
ജി സാബ്...
ഉച്ചക്ക് താൻ ഫുഡ് കൊണ്ട് വരണ്ട... തനിക്ക് ബുദ്ധിമുട്ടാകും... ഞാൻ അവിടേക്ക് വരാം..
ശരി എന്ന് തലകുലുക്കി അവള് പെട്ടന്ന് തന്നെ പുറത്തേക്ക് പോയി..
ഹരി കുറേ നേരം കണ്ണുകൾ അടച്ചു സോഫയിൽ തന്നെ ഇരുന്നു... മനസ്സിൽ ഒരു സമാധാനം വന്നു നിറഞ്ഞു എങ്കിലും കൂടെ തന്നെ ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നു... ഒരു തീക്കളി ആണ് കളിച്ചത്... ചിലപ്പോൾ എന്നെന്നേക്കും ആയി അവള് എന്നോട് സഹകരിക്കാതെ ആകാം. അങ്ങനെ ആയാൽ??? ഇല്ല... അതുണ്ടാവില്ല... എൻ്റെ വിശ്വാസം ആണ്.
ഞാൻ പറഞ്ഞത് എല്ലാം അവള് കേട്ടല്ലോ... അത് തന്നെ ഭാഗ്യം... ടെൻഷൻ ആയി കാണും... പാവം പെണ്ണ്... ഒന്നും ഇത്ര പെട്ടന്ന് പറയണം എന്ന് വിചാരിച്ചത് അല്ല ... അല്ലങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു തുറന്നു പറച്ചിൽ ഞാൻ ഇഷ്ടപെട്ടത് അല്ല... എൻ്റെ സ്നേഹം... എൻ്റെ പ്രണയം അവള് സ്വയം മനസ്സിലാക്കി എന്നിലേക്ക് വരണം എന്നാണ് ആഗ്രഹിച്ചത്... പക്ഷേ ... ഇല്ല ... ഈ ഒരു കാര്യത്തിൽ എൻ്റെ മനസ്സ് ഇത്രയും ലോലം ആണ് എന്ന് തെളിയിച്ചു... അല്ലങ്കിൽ തന്നെ അവളെ വിളിക്കാൻ എയർപോർട്ടിൽ ചെല്ലണ്ടാ എന്ന് പറഞ്ഞ ഒറ്റ കാര്യം എൻ്റെ BP ഇത്ര കൂട്ടുമോ... അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആണ് എന്നെ കൊണ്ട് ഇത് ചെയ്യിച്ചത്...
ലിസി വഴി ടോമിച്ചൻ അറിഞ്ഞ മിഷേലിൻ്റ് രണ്ടാം വിവാഹം നടത്താൻ ശ്രമിക്കുന്നത് അറിഞ്ഞത് കൊണ്ട് കൂടി ആകും ഞാൻ ഇത്ര നേർവസ് ആയത്... പാടില്ലായിരുന്നു... കയ്യീന്ന് പോയി... ഇനി പറഞ്ഞിട്ട് എന്താ കാര്യം.... പക്ഷേ രണ്ടാം വിവാഹത്തെ കുറിച്ച് അവൾക്ക് വലിയ ടെൻഷൻ ഉള്ളത് ആയി കണ്ടില്ല.... കൂൾ ആയി തന്നെ ആണ് എന്നോടും അത് പറഞ്ഞത്. അതിനർഥം അവൾക്ക് ഇൻ്റെറസ്റ്റ് ഇല്ല എന്ന് തന്നെ അല്ലേ..... എന്താകും ഞാൻ എൻ്റെ സ്നേഹം പറഞ്ഞതിനോട് അവളുടെ മറുപടി... പറഞ്ഞു കഴിഞ്ഞപ്പോൾ ഇനി അവളുടെ മനസ്സ് അറിയാൻ ഉള്ള ആഗ്രഹം ആണ്.. എങ്കിലും തനിയെ പറയട്ടെ... ഞാൻ ചോദിക്കില്ല.... മീഷൂ... നീ വന്നാലും ഇല്ലെങ്കിലും നിനക്ക് ചുറ്റും തന്നെ ആയിരിക്കും പെണ്ണെ.... ഹരിയുടെ മുഖത്ത് ഒരു പ്രണയ പുഞ്ചിരി വിരിഞ്ഞു... അവനു തന്നെ അതിശയം തോന്നി... ഈ പ്രായത്തിലും എന്നിലെ കാമുകൻ ആക്റ്റീവ് ആണ്...
ഇതേ സമയം വീട്ടിൽ എത്തിയ മിഷേൽ മനസ്സിൽ ഒന്നും കടന്നു വരാതിരിക്കാൻ വല്ലാതെ കഷ്ടപ്പെടുക ആയിരുന്നു... അവള് ഒന്നും ഓർക്കാൻ ഇഷ്ടപെട്ടില്ല.... അല്ലങ്കിൽ ഭയന്നു എന്നത് ആണ് ശെരി... കുറേ നേരം സോഫയിൽ തലക്ക് കയ്യും കൊടുത്തിരുന്നു ... മിലി, അപ്പൻ, ജെറിൻ, വിനസിച്ച, അങ്ങനെ പലരുടെയും മുഖം അവളുടെ മനസ്സിൽ മിന്നി മറഞ്ഞു ... വരുന്ന ചിന്തകളെ മായിച്ച് കളയാൻ അവള് ഫോണിൽ ഉറക്കെ പാട്ട് വച്ചു... അ പാട്ടുകളും അവൾക്ക് പ്രയോജനം ആകുന്നില്ല എന്ന് കണ്ട് അവളു ഭക്തിഗാനങ്ങൾ വച്ചു.... എന്നിട്ടും മനസ്സിൽ ഹരിയുടെ വാക്കുകൾ കടന്നു വരുന്നതറിഞ അവള് സ്പീകറിൽ കൂടി വരുന്ന ശബ്ദത്തിൻ്റെ കൂടെ തന്നെ പാടി തുടങ്ങി ... ഒരു പരിധിവരെ അവളുടെ തന്നെ ശബ്ദം അവളുടെ ചിന്താമണ്ടലത്തെ നിയന്ത്രിച്ചു... പക്ഷേ പലപ്പോഴും അവളുടെ ചെവിയിൽ ശബ്ദം വീഴുന്നതിനേക്കൾ ശക്തമായി അവളുടെ മനസ്സ് പ്രവർത്തിച്ചു... ഹരിയുടെ ഓരോ വാക്കുകളും കീറിമുറിച്ച് അതിൻ്റെ അർഥം തിരയാൻ തുടങ്ങിയ മനസ്സിനെ വളരെ പ്രയാസപ്പെട്ടു അവളുടെ വരുതിക്ക് കൊണ്ട് വരാൻ....
പിന്നെ സമയം കളയാതെ അവളു ഉച്ചത്തെ ആഹാരം ഉണ്ടാക്കുന്നതിൽ ബിസി ആയി. ഇതിനിടയിലും അവള് അറിയാതെ അവളുടെ മനസ്സ് എവിടെ ഒക്കെയോ യാത്രപോയി... പലപ്പോഴും അത് അവളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കണ്ണുനീരായി പുറത്തേക്ക് വന്നു... അവള് പോലും അറിയാതെ അവളുടെ വിഷമം ചെറിയ തേങ്ങലുകളായി പുറത്തേക്ക് വരാൻ തുടങ്ങി ... ചിലപ്പോഴൊക്കെ അതിനെ അടക്കിയും മറ്റു ചിലപ്പോൾ ഒരു നിയത്രണവും ഇല്ലാതെ അത് പുറത്തേക്ക് ശബ്ദം ആയി വിട്ടും അവള് ജോലിയിൽ മുഴുകി... ആദ്യം ആയി ഉള്ളി അരിയുന്നതിൻ്റെ കൂടെ നിറയുന്ന കണ്ണുകൾ അവൾക്ക് സന്തോഷം നൽകി ... കാരണം അവളുടെ കണ്ണുകളും നിറഞ്ഞ് ഒഴുകാൻ വല്ലാതെ മോഹിക്കുന്നുണ്ടായിരുന്നു.
ആഹാരം എല്ലാം ടേബിളിൽ എടുത്ത് വച്ച് കഴിഞ്ഞ് ഇനി എന്തു എന്ന് കുറച്ച് നേരം ആലോചിച്ചു... അവസാനം അവളു ഹരിക്ക് മെസ്സേജ് അയച്ചു...
\"ഫുഡ് റെഡി ആണ് പോരെ\"
\"ഓക്കേ... ഇപ്പൊ വരാം\"
പിന്നെ ഉള്ള പത്തു മിനിറ്റ് ...മിഷേൽ ഇത്രത്തോളം നെഞ്ചിടിപ്പ് മറ്റൊരിക്കലും അനുഭവിച്ചത് ആയി ഓർമ്മയില്ല .. കയ്യും കാലും വിറച്ചു... മനസ്സിൽ കൂടി ആദ്യം ആയി അ ചിന്ത കൂടി കടന്നു പോയി... ഒറ്റക്ക് ഉള്ളപ്പോൾ ഒരു അന്യ പുരുഷനെ വീട്ടിൽ വിളിച്ച് കയറ്റനോ... ഇന്ന് വരെ അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല... പ്രത്യേകിച്ച് ഹരിയെ കുറിച്ച്... എപ്പോഴും കുടുംബത്തിലെ തന്നെ ഒരു അംഗത്തെ പോലെ മാത്രം ആണ് അവൻ പെരുമാറിയിട്ടുള്ളത്... ഡോർ ബെൽ അടിച്ചപ്പോൾ അവളുടെ ഹൃദയത്തില് കൂടി ആണ് അതിൻ്റെ പ്രകമ്പനം ഉണ്ടായത്... മിഷേൽ നന്നായി ഒന്ന് ഞെട്ടി.. ഉള്ളിലെ ചിന്തകളെ അടക്കി നിർത്തി മിഷേൽ വാതിൽ തുറന്നു...
എപ്പോഴും ഉള്ള ചിരിയോടെ തന്നെ ഹരി ഉള്ളിലേക്ക് വന്നു... അവനെ കണ്ടതും മിഷ്‌ടി ചാടി അവൻ്റെ പുറത്ത് കയറി....
മിഷ്ടി മാറിക്കെ.... സോറി സാബ്...
സാരമില്ല ഡോ... കുറച്ച് ദിവസങ്ങൾ കഴിഞ്ഞു കാണുന്നത് അല്ലേ അവള് എന്നെ... അതിൻ്റെ ഒരു സ്നേഹം ആണ്. അവളുടെ ഗംഗയുടെ സ്വന്തം അല്ലേ ഞാൻ..... പിന്നെ അതിന് അറിയില്ലല്ലോ നമ്മളെ പോലെ ഉള്ളിലെ ഫീലിംഗ്സ് ഒതുക്കി വെക്കാൻ.
മിഷേൽ ഒന്ന് പുഞ്ചിരിച്ചു... വിഷയം മാറ്റാൻ ആയി മിഷേൽ പറഞ്ഞു...
സാബ് ഇരുന്നെ ഞാൻ ഒന്ന് BP നോക്കാം...
ഓക്കേ..... അതിപ്പോ നോർമാൽ ആയി കാണും... എൻ്റെ ഉള്ളിൽ ഉള്ളത് എല്ലാം പുറത്തേക്ക് പോയില്ലേ... അത് കൊണ്ട് റിലാക്സ് ആണ് ഞാൻ. തനിക്ക് ഇനി കൂടിയിട്ട് ഉണ്ടോ BP...?
ഹെയ് ഇല്ല.... അങ്ങനെ ഒന്നും എനിക്ക് BP കൂടാറില്ല...
അത് നന്നായി ..
ഹരി പറഞ്ഞത് പോലെ അവൻ്റെ BP കുറഞ്ഞിരുന്നു.... മിഷേൽ വീണ്ടും അവനെ നോക്കി ചിരിച്ചു... ഇപ്പൊ കുഴപ്പം ഇല്ല.
ഹും...
ചോറ് കഴിക്കാൻ അവരു രണ്ടും ഒന്നിച്ചു തന്നെ ആണ് ഇരുന്നത്... ആദ്യം തോന്നിയ ടെൻഷൻ ഒന്നും പിന്നെ അവൾക്കും തോന്നിയില്ല... അതിൻ്റെ കാരണം ഹരിയുടെ തീർത്തും സ്വാഭാവികം ആയി ഉള്ള പ്രതികരണം ആയിരുന്നു. അവൻ ഒരിക്കൽ പോലും അവളോട് നേരത്തെ സംസാരിച്ച രീതിയിൽ ഒന്നും പറഞ്ഞില്ല... എങ്കിലും അവള് കാണാതെ പ്രയാണം തുളുമ്പുന്ന കണ്ണുകൾ അവളെ തേടി എത്തിയിരുന്നു.
തനിക്ക് ഇനി എന്നാണ് ജോയിൻ ചെയ്യണ്ടത്...
മൂന്ന് ദിവസം കഴിഞ്ഞ്...
അപ്പോ എന്താ പ്ലാൻ വീട്ടിൽ ഇരിക്കാൻ ആണോ അതോ എവിടെ എങ്കിലും പോകുന്നോ
അതെ !! വീട്ടില് തന്നെ ആയിരിക്കും....കുറേ ആയില്ലേ ഒന്ന് റെസ്റ്റ് എടുത്തിട്ട്..
ഹും... അത് നല്ലത് ആണ്. നാരായണൻ തൻ്റെ നാട്ടുകാരൻ ആണ് അല്ലേ...
അതെ... എന്താ ചോദിച്ചത്.? മിഷേൽ ഒന്ന് ഭയന്നു..
ഹെയ് ഒന്നും ഇല്ല ഒരിക്കൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു തൻ്റെ വീട്ടുകാരും ആയി നല്ല അടുപ്പം ആണ് എന്ന് .
താൻ എന്താ ഡോ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.. നാട്ടിലെ കര്യങ്ങൾ ഒക്കെ കേൽക്കട്ടെ...
നാട്ടിൽ പ്രത്യേകിച്ച് ഒന്നും ഇല്ല... എല്ലാവരും സുഖം ആയി പോകുന്നു...
താൻ അറിഞ്ഞോ ഇവിടെ എല്ലാവരും കൂടെ കാർ പൂളിങ്ങിൻ്റെ പ്ലാനിംഗ് തുടങ്ങി..
അതെയോ... ഇല്ല ഞാൻ അറിഞ്ഞില്ല....അത് നല്ലതാണ്... പിന്നെ ഞങ്ങളെ പോലെ ഉള്ളവർക്ക് മാത്രമേ ഉള്ളൂ പ്രശ്നം..
നിങ്ങൾക്ക് എന്തു പ്രശ്നം..?
നേരത്തെ ഡ്യൂട്ടി കഴിയില്ലേ...?
അതെ ... പക്ഷേ എല്ലാവരും പറഞ്ഞത് അര മണിക്കൂർ അല്ലേ മാനേജ് ചെയ്യാം എന്ന് ..
ഹും... അതും ശെരി ആണ്...
താൻ കൂടുന്നുണ്ടോ?
ലിസിയോടു ഒന്ന് സംസാരിക്കട്ടെ... അവളുടെ അഭിപ്രായം അറിയട്ടെ... എന്നിട്ട് തീരുമാനിക്കാം. ആരാണ് ഇതിൻ്റെ സൂത്രധാരൻ?
അത് ഞാൻ തന്നെ.....
മിഷേൽ അവനെ സംശയത്തോടെ ഒന്ന് നോക്കി...
താൻ എന്നെ നോക്കണ്ട ഡോ .... താൻ സംശയിച്ചത് തന്നെ ആണ് കാരണം....
അവൻ്റെ തുറന്നു പറച്ചിൽ കേട്ട് മിഷേൽ ഒന്ന് പുഞ്ചിരിച്ചു... എനിക്ക് തോന്നി....
ആഹാരം കഴിച്ചു എഴുനേറ്റു ഹരി വീണ്ടും സോഫയിൽ വന്നിരുന്നു...
ജെറിൻ നല്ല പയ്യൻ ആണ് അല്ലേ..
അതെ... അവൻ ആയത് കൊണ്ട് ആണ് അവളെ പൊന്നുപോലെ നോക്കുന്നത്... അല്ലങ്കിൽ ഇപ്പൊ കുത്തുവർത്തമാനം കേൾക്കണ്ട സമയം കഴിഞ്ഞ് ..
എന്തിന്?
അവൾക്ക് ഇതുവരെ കുട്ടികൾ ഇല്ലല്ലോ...
അത് അവൻ്റെയും കുറ്റം ആകല്ലോ..
ആകാം ... പക്ഷേ ആരും അങ്ങനെ ചിന്തിക്കാൻ ഇഷ്ടപ്പെടില്ല..
ഹും... നമ്മുടെ ഒക്കെ കുറവാണ് അത്.... സമൂഹം അങ്ങനെ ആയിപ്പോയി...
ശരി ... താൻ രാവിലെ മുതൽ കഷ്ടപെട്ടത് അല്ലേ... ഇത്രയും ആഹാരം ഉണ്ടാക്കാൻ ... ഇനി റെസ്റ്റ് എടുത്തോ...
ഹെയ്... എന്ത് റെസ്റ്റ് .... ഇപ്പൊ ജൂഹി വരും പിന്നെ റെസ്റ്റ് ഒന്നും ഇല്ല..
ഫ്രീ ടൈം എന്ത് ചെയ്യും താൻ......
അങ്ങനെ ഇന്നത് എന്നില്ല... എന്തും... കുറേ ചെടികൾ ഉണ്ട് എനിക്ക് .... പിന്നെ കഥകൾ വായിക്കും.. അത് ഇഷ്ടം ആണ് ..
അതെയോ....നല്ലതാണ് ... വായന നല്ല ശീലം ആണ്...
പിന്നെ മിഷേൽ... രാവിലെ ഞാൻ പറഞ്ഞ കാര്യം ഒന്നും ഒർക്കണ്ട കേട്ടോ... അത് മറന്നേരെ....
ഞാൻ അപ്പോ തന്നെ അത് എല്ലാം മറന്നു....
അത് കേട്ട് അവനു വിഷമം തോന്നി എങ്കിലും മുഖത്ത് കാണിച്ചില്ല...
ശെരി.... ഇറങ്ങട്ടെ... വൈകിട്ട് ഇനി ഫുഡ് വേണ്ട കേട്ടോ.. ഉണ്ടാക്കിക്കൊളം.
കുറച്ച് നേരം കൂടി ഇരിക്ക് ഞാൻ ചായ ഉണ്ടാകാം..
ഹൊ!!... താങ്ക്സ് ഡോ... എനിക്ക് ഊണ് കഴിഞ്ഞാൽ ഒരു ചായ വേണം...
എനിക്ക് അറിയാം.... ദേ ഇപ്പൊ തരാം...
മിഷേൽ പെട്ടന്ന് ചായ ഉണ്ടാക്കാൻ തുടങ്ങി...
ചായ കുടിക്കുമ്പോൾ ഹരി അവളെ തന്നെ നോക്കി ഇരുന്നു.. ഇല്ല മിഷേൽ ഞാൻ ചോദിക്കില്ല... പക്ഷേ നിൻ്റെ കണ്ണിൽ എനിക്ക് കാണാം എന്നോട് ഉള്ള കരുതൽ. അത് സ്നേഹം ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം...
ചായ കുടിക്കുമ്പോൾ തന്നെ ജുഹിയും വന്നു... പിന്നെ ഒരു ബഹളം ആയിരുന്നു...ജൂഹി വന്നു കഴിഞു മിഷേലും കുറച്ച് ഫ്രീ ആയത് പോലെ തോന്നി . ഹരി യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ കണ്ട് നാരായണേട്ടൻ അവിടെ നിന്ന് നോക്കുന്നത്..
നാരദൻ അവിടെ നിൽപ്പുണ്ടല്ലോ ആൻ്റി....
ഹും... ഇന്നത്തേക്ക് ആയി...
ഒന്നും മനസ്സിലാകാതെ ഹരി അവരെ രണ്ടും നോക്കി...
എന്താ?
മിഷേൽ പെട്ടന്ന് പറഞ്ഞു... ഒന്നും... ഒന്നും ഇല്ല..
അതല്ല അങ്കിൾ... പുള്ളി ഒരു നാരദൻ ആണ്... ഇനി അങ്കിളിനെ ഇവിടെ കണ്ടത് ഇപ്പൊ വിളിച്ച് ആൻ്റിയുടെ വീടിൽ എത്തിക്കും..
അതെയോ?... അങ്ങനെയും ഒന്ന് ഉണ്ടായിരുന്നോ... നോക്കട്ടെ...
അയ്യോ സാബ് ഒന്നും പറയരുത്...
താൻ പേടിക്കണ്ട... അല്ലങ്കിൽ തന്നെ ഇതിൽ ഞാൻ എന്ത് പറയാൻ ആണ്... താൻ ആയി തൻ്റെ നാട്ടുകാരൻ ആയി...
അങ്ങനെ ദിവസങ്ങൾ നോർമാൽ ആയി തന്നെ കഴിഞ്ഞ് പോയി... ഹരി പണ്ടത്തെ പോലെ തന്നെ മിഷെലിനോട് പെരുമാറി എങ്കിലും വല്ലപ്പോഴും ഒക്കെ അവൻ്റെ കൈ വിട്ടു പോകാറുണ്ടായിരുന്ന്...എങ്കിലും മിഷേൽ ഒരിക്കലും അതിന് പ്രതികരിച്ചില്ല...
കാർ പോളിംഗ് തുടങ്ങി... എല്ലാവരും ഒന്നിച്ചു ഉള്ള യാത്ര ഒരു രസം ആയിരുന്നു എങ്കിലും മിഷേൽ എല്ലായിപ്പോഴും ശ്വാസം പിടിച്ചു ആയിരുന്നു ഇരുന്നത്... അതിൻ്റെ കാരണം നമ്മുടെ ഹരി തന്നെ... ഇനി ആരൊക്കെ ഉണ്ട് എങ്കിലും എന്തൊക്കെ ഉണ്ട് എങ്കിലും രാവിലെ ഒരിക്കലും അവൻ കാർ ഡ്രൈവ് ചെയ്യില്ല... അത് പോലെ തന്നെ ഇരിക്കുന്നത് എപ്പൊഴും മിഷെലിൻ്റ് അടുത്ത് തന്നെ ആണ്. പുറകിലെ സീറ്റിൽ നാല് പേര് ഉണ്ടാകും അപ്പോ നന്നായി അടുത്ത് തന്നെ ഇരിക്കണമായിരുന്നു.. ഒരിക്കൽ പോലും അവൻ വേണ്ടാത്ത രീതിയിൽ ഒന്നും തന്നെ ചെയ്തില്ല എങ്കിലും അവളുടെ അടുത്ത്... അവളോട് ചേർന്ന് ഇരുന്നുള്ള യാത്ര ഒരു കാമുകനെ പോലെ അവൻ ആസ്വദിച്ചു... ഇതെല്ലാം കണ്ട് ലിസി മിഷെലിനെ കളിയാക്കും... എങ്കിലും അവളും ചിരിച്ചു തള്ളിക്കളയും.
അന്ന് രാവിലെ സാബ് എന്തോ ആവശ്യം കാരണം നേരത്തെ പോയി... വൈകിട്ട് തിരിച്ച് വരുമ്പോൾ ഹരി ആയിരുന്നു വണ്ടി ഓടിച്ചത്... മുന്നിൽ ടോമിച്ചൻ ഉണ്ടായിരുന്നു.. പുറകിൽ കിട്ടൂ, ലിസി പിന്നെ മിഷേൽ... അവള് ഡ്രൈവർ സീറ്റിൻ്റെ പുറകിൽ ആയിരുന്നു ഇരുന്നത്... കൂടെ കൂടെ അവളിലേക്ക് എത്തുന്ന ഹരിയുടെ നോട്ടം കണ്ടു എങ്കിലും അവള് കണ്ടത് ആയി ഭാവിച്ചില്ല... വീടിനു താഴെ എത്തി ഇറങ്ങാൻ ആയി ഡോറ് തുറക്കാൻ നോക്കിയപ്പോൾ അവളുടെ സൈഡിലെ ഡോർ തുറക്കുന്നില്ല...
ഇത്...ഇതെന്താ തുറക്കാത്തത്.. ?
അത് വല്ല ചൈൽഡ് ലോക്കും ആയിരിക്കും.. ഹരിയെട്ട ഒന്ന് നോക്കിയേ... അതും പറഞ്ഞു ലിസി മറുവശത്തെ ഡോറിൽ കൂടി ഇറങ്ങി ടോമിച്ചനോടും കിട്ടുവിനോടും സംസാരിച്ചു മുന്നുട്ട് നടന്നു...
ഹരി പുറത്ത് നിന്ന് വാതിൽ തുറന്നു അവൾക്ക് ഇറങ്ങാൻ സൗകര്യം കൊടുത്തു... അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ആണ് മിഷേൽ മുന്നോട്ട് നടക്കാൻ കാൽ വച്ചത്.... വലത്തേ കയ്യിൽ ഒരു പിടി വീണപ്പോൾ ആണ് അവള് തിരിഞ്ഞു നോക്കിയത്... മുഖത്ത് നല്ല പരിഭവം ഉണ്ടായിരുന്നു... ചിരിച്ചു നിൽക്കുന്ന ഹരിയുടെ മുഖം കണ്ട് മിഷേൽ അവനെ ഒന്ന് നോക്കി..
എന്താ ഡീ... നിനക്ക് എന്നെ നോക്കി ഒന്ന് ചിരിച്ചാൽ... അത് പറയുമ്പോൾ അവൻ അവളെ അവൻ്റെ അടുത്തേക്ക് വലിച്ചിരുന്ന്... ഹരിയുടെ തൊട്ട് മുന്നിൽ വന്നു നിന്ന മിഷേൽ പരിഭ്രമത്തോടെ അവനെ നോക്കി...
ഹരിയെട്ട.... എന്താ ഇത്? അതും പറഞ്ഞു അവൻ്റെ കയ്യിൽ നിന്നും കൈ വലിച്ച് മുന്നോട്ട് നടക്കാൻ തിരിഞ്ഞ മിഷേലും ഹരിയും കണ്ടു പാർക്കിങ്ങിൻ്റെ അപ്പുറത്ത് അവരെ നോക്കി നിൽകുന്ന നാരായണൻ.....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟