ഹരിയുടെ കയ്യിൽ നിന്നും മിഷേൽ അവളുടെ കൈ വലിച്ചെടുത്ത് മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ ഹരി വീണ്ടും അവൻ്റെ കൈക്കുള്ളിൽ അവളുടെ കൈ പിടിച്ചു ... എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുൻപ് അവളെ ഒന്ന് കണ്ണടച്ച് കാണിച്ചു അവളുടെ കയ്യിൽ മുറുക്കിപിടിച്ച് ഹരി മുന്നോട്ട് നടന്നത്...
ഇതാരു നാരായണനോ...? മിഷേൽ ഇപ്പൊ തൻ്റെ കാര്യം പറഞ്ഞതേ ഉള്ളൂ... അല്ലേ മിഷേൽ...
മിഷേൽ ഞാൻ എന്ത് പറഞ്ഞു എന്ന് കണ്ണു തെള്ളി അവനെ നോക്കി...
മിഷേൽ ഇങ്ങനെ പേടിച്ചാൽ എങ്ങിനെ ആണ്... ഹരി വീണ്ടും അവളെ നോക്കി... അപ്പോഴും അവൻ്റെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു... അവൾക്ക് എങ്ങനെ എങ്കിലും കൈ മാറ്റണം എന്നുണ്ട് എങ്കിലും അവൻ വിടില്ല എന്ന് അറിയാമായിരുന്നു.
എൻ്റെ കാര്യമോ? എന്ത്?എന്നെ കുറിച്ച് എന്താ സാബ് മിഷേൽ പറഞ്ഞത്...
ഓ!! വേറെ ഒന്നും അല്ല ഡോ ഞങൾ ഒന്നിച്ച് വരുന്നത് ആരു കണ്ടാലും കുഴപ്പം ഇല്ല... നാരായൺ കണ്ടാൽ ഇപ്പൊ വേണ്ടാത്തത് എല്ലാം പറഞ്ഞുണ്ടാക്കും എന്ന്.. ഞാൻ അപ്പഴെ പറഞ്ഞു... ഇല്ല... നാരായണനും നമ്മളെ പോലെ മെചൂർ ആണ് എന്ന്... അല്ലേ നാരായണാ..
അതെ സാബ് .... മിഷേൽ വെറുതെ പറയുന്നത് ആണ്.... അല്ലങ്കിൽ തന്നെ നിങ്ങളെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്... നിങൾ ഒക്കെ എൻ്റെ തന്നെ ആൾക്കാർ അല്ലേ...
അത് തന്നെ ... അപ്പോ കാണാം... പിന്നെ നാരായണ.. ഞങൾ വെറും ഫ്രണ്ട്സ് ആണ് കേട്ടോ.... കൂട്ടില്ലാത്ത രണ്ടു പേരുടെ ഒരു കൂട്ടുകെട്ട്... താൻ വെറുതെ കാട് കയറേണ്ട.... അല്ലേ മിഷേൽ..
അപ്പോഴും അവളു കണ്ണു മിഴിച്ചു തന്നെ നിന്ന്....
വീട്ടില് കയറി പോകാൻ നോക്ക് പെണ്ണെ... കണ്ണും മിഴിച്ച് നിൽക്കുന്നു... അതും പറഞ്ഞു അവളുടെ കൈ സ്വതന്ത്രമാക്കി ഹരി നടന്നു പോയപ്പോൾ മിഷേൽ ഇതുവരെ എന്താ നടന്നത് എന്ന് മനസിലായില്ല എങ്കിലും അവളുടെ വീട്ടിലേക്ക് തന്നെ പോയി.. നാരായൺ അപ്പോഴും രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു...
രാത്രി കഥ എഴുതാൻ ഇരുന്നപ്പോൾ ആണ് കാവൽക്കാരൻ്റേ ഒരു മെസ്സേജ് വന്നത്...
എന്താണ് ഇല പെണ്ണിനെ ഈ ഇടയായി കാണാറില്ലല്ലോ...
കുറച്ചു ബിസി ആയിരുന്നു... വേറെ എന്താ വിശേഷം? കാവൽക്കാരൻ പെണ്ണിനോട് ഇഷ്ടം പറഞ്ഞോ?
പറഞ്ഞു... പക്ഷേ നോ റിപ്ലേ...
അതെന്തു പറ്റി?? ഇനി ഇഷ്ടം അല്ലേ ...
അറിയില്ല... ഇപ്പൊൾ ഞാൻ അത് ചോദിക്കുന്നില്ല....
ഹും..
എന്ത് പറ്റി ചേമ്പിലക്ക് ഒരു വിഷമം പോലെ....
ഹെയ്!! അങ്ങനെ ഒന്നും ഇല്ല...
പറഞാൽ ചിലപ്പോൾ ആശ്വാസം ഉണ്ടാകും... തനിക്കും അങ്ങനെ തോനുന്നു എങ്കിൽ പറഞ്ഞോ.... ഞാൻ ട്രസ്റ്റ് ചെയ്യാൻ പറ്റിയ ആള് ആണ്.
അത് ... വേണ്ട കേട്ടോ .. പിന്നെ ഒരിക്കൽ പറയാം... ഇപ്പോഴും ഞാൻ ഡിസ്ടുർബെഡ് ആണ്.
ഓ!! അത് മതി... തൻ്റെ ഇഷ്ടം...
ഓകെ ബൈ...
ബൈ...
അവനും ആയി ഒന്ന് സംസാരിച്ചു കഴിഞ്ഞപ്പോൾ മിഷെലിന് ഒരു ആശ്വാസം തോന്നി. ഇനി ഒരിക്കൽ എല്ലാം പറയണം... ചിലപ്പോൾ ഒരു ആശ്വാസം കിട്ടും...
അങ്ങനെ ഒന്നിച്ചുള്ള യാത്രകളും വൈകിട്ടത്തെ പാർക്കിലെ കഴ്ചകളും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഹരി ഒരിക്കൽ പോലും അവൻ അന്നു പറഞ്ഞതിനെ കുറിച്ച് അവളോട് ഒന്നും പറഞ്ഞില്ല. ചിലപ്പോഴൊക്കെ ഒറ്റക്ക് അവളെ കാണുമ്പോൾ ഉള്ള ചെറിയ കുറുമ്പോടെ ഉള്ള അവൻ്റെ സംസാരം അവളും ആസ്വദിച്ചിരുന്നു എങ്കിലും അതിന് ഒരിക്കലും മറുപടി പറഞ്ഞില്ല... അതിന് കാരണം അവളുടെ അവസ്ഥ ആണ് എന്ന് അവനും വിശ്വസിച്ചു... എന്ത് കൊണ്ടോ നാരായണൻ പിന്നെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല... മിഷേലിന് അത് ആശ്വാസം ആയിരുന്നു എങ്കിലും ഹരിയെ നല്ല സംശയം ഉണ്ടായിരുന്നു. ജൂഹിയും കിട്ടൂവും കിട്ടിയ ഒരു അവസരവും പാഴാക്കാതെ ഹരിയെയും മിഷെലിനെയും ഒന്നിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...
അങ്ങനെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ജീവിതം നീങ്ങുന്ന ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വരുവാൻ ആയി ഇറങ്ങിയപ്പോൾ കാറിൽ ഹരിയും മിഷേലും മാത്രം ആയിരുന്നു.... എന്തോ വിശേഷ ദിവസം ആയതിനാൽ പലരും അവധിയിൽ ആയിരുന്നു.. വണ്ടിയിൽ കയറി കുറച്ചു കഴിഞ്ഞു ....
മിഷേൽ...
ജീ സാബ്...
നമുക്ക് ടൗണിൽ പോയി ഒരു കോഫീ കുടിച്ചിട്ട് പോകാം.... തനിക്ക് വിരോധം ഉണ്ടോ??
അത് സാബ്...
അധികം സമയം വേണ്ട ഡോ... എനിക്ക് കുറച്ച് സംസാരിക്കണം....
ശരി... പോകാം..
ഇത്ര പെട്ടന്ന് അവളു സമ്മതിച്ചപ്പോൾ അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു...
പക്ഷേ മിഷെലിന് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു ഇനി എന്തിനായിരിക്കും.... എന്താണ് പറയാൻ ഉള്ളത്... എന്തായാലും എൻ്റെ മനസ്സിൽ ഉള്ളത് തുറന്നു പറയണം. വെറുതെ എന്തിനു ആശ കൊടുക്കുന്നു.
ഒരു റെസ്റ്റോറൻ്റ്ന് മുൻപിൽ വണ്ടി നിർത്തി....
ബാഗ് ഒന്നും എടുക്കണ്ട ഡോ... നമുക്ക് പെട്ടന്ന് തന്നെ തിരിച്ചു വരാം.... വേണ്ടിയിൽ വച്ചേരേ....
ശരി എന്ന് തല കുലുക്കി സമ്മതിച്ചു ഫോണും കയ്യിൽ പിടിച്ചു അവൻ്റെ പുറകെ നടക്കുമ്പോൾ അവൾക്ക് ഒരു ചെറിയ ഭയം പോലും തോന്നിയില്ല ... അവൻ യൂണിഫോമിൽ ആയത് കൊണ്ട് ആകും അവിടെയും ഇവിടെയും ഇരിക്കുന്നവർ അവനെ നോക്കിയത്.
കോർണറിൽ ഉള്ള ടേബിളിൽ അവൾക്ക് ഇരിക്കാൻ ആയി ചെയർ നീക്കി ആദിത്യ മര്യാദ കാണിക്കുമ്പോഴും അവൻ്റെ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു ...
കോഫി പറഞാൽ പോരെ... അതോ തനിക്ക് വേറെ വല്ലതും?
വേണ്ട... കോഫി മതി....
കഴിക്കണോ വല്ലതും...
വേണ്ട എനിക്ക് ഒന്നും വേണ്ട.
ഹും...
അവൻ്റെ മുഖം കണ്ടപ്പോഴേ മനസിലായി അവളോട് സംസാരിക്കാൻ ഉള്ള തയാറെടുപ്പ് ആണ്...
താൻ ലിസിയോട് പറഞ്ഞോ ഇവിടേക്ക് വന്ന കാര്യം ?
ഹും... ഇപ്പൊ മെസ്സേജ് അയച്ചു...
എവിടെ പോയാലും ലിസിയെ അറിയിക്കും അല്ലേ... നല്ല ബോണ്ടിങ് ആണ് നിങൾ തമ്മിൽ
അതെ... അവള് എന്നെ കണ്ടില്ല എങ്കിൽ ടെൻഷൻ ആകും... ഇവിടെ അവള് മാത്രം അല്ലേ എനിക്ക് ഉള്ളൂ...
ഹരിയിടെ അനക്കം ഒന്നും കേൾക്കാഞ്ഞ് മിഷേൽ അവൻ്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി .. അവളുടെ മുഖത്ത് തന്നെ നോക്കി ഇരിക്കയാണ് ഹരി... അവൻ്റെ കണ്ണുകൾ അവളുടെ ഉള്ളിലേക്ക് ആഴത്തിൽ ഇരങ്ങുന്നപോലെ തോന്നി അവൾക്ക്.
കണ്ണുകൾ കൊണ്ട് എന്ത് എന്ന് ചോദിച്ച മിഷേലിനെ നോക്കി അവൻ ഒന്ന് ചിരിച്ചു ... എത്ര മറച്ചിട്ടും അ ചിരിയിലെ വേദന അവള് കണ്ടു...
അത്ര പോലും സ്വന്തം ആയി എന്നെ കാണാൻ നിനക്ക് തോന്നുന്നില്ലേ?
എത്ര പോലും??
ലിസിയുടെ അത്രയും....ലിസി മാത്രം അല്ലല്ലോ നിനക്ക് ഇവിടെ ഉള്ളത്... ഞാനും ഇല്ലെ... അന്ന് സംസാരിച്ചതിന് ശേഷം ഞാൻ ഒന്നും തുറന്നു സംസാരിച്ചില്ല എങ്കിലും എൻ്റെ മനസ്സ് നിനക്ക് നന്നായി മനസിലായി എന്ന് എനിക്ക് അറിയാം... അത് ഉൾകൊള്ളാൻ പ്രയാസം ആണ് എങ്കിലും എന്നെ ഒരു നല്ല ഫ്രണ്ട് ആയി പോലും കാണാൻ പ്രയാസം ആണോ മിഷൂ... അവൻ്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു അവൻ്റെ വേദനയും അവളോട് ഉള്ള സ്നേഹവും...
അത് സാബ്.. അപ്പോഴും അവളു ശ്രദ്ധിച്ചത് പെട്ടന്നുള്ള നീ എന്നുള്ള വിളിയാണ്....
ഹും... സാബ്.. അത് പറയുമ്പോൾ അവൻ്റെ മുഖത്ത് ഒരു പിച്ഛ ഭാവം ആയിരുന്നു..
ഞാൻ തനിക്ക് ഒരു ശല്യം ആയി തോന്നിയോ?
ഹെയ്.... ഇല്ല.... ഒരിക്കലും ഇല്ല.... അങ്ങനെ ആയിരുന്നു എങ്കിൽ ഞാൻ ഇപ്പൊ കൂടെ വരുമോ...
ആരുടെ...? അത് ചോദിക്കുമ്പോൾ കുസൃതി നിറഞ്ഞു അവൻ്റെ മുഖത്ത് ...
ഒന്ന് പോ ഹരിയെട്ടാ..
അത് പറഞ്ഞു കഴിഞ്ഞ് ആണ് അവളും അബദ്ധം മനസ്സിലായത്... അവൾക്ക് തന്നെ ചിരി വന്നു... പിന്നെ അവരു രണ്ടും ഒന്നിച്ചു പൊട്ടിച്ചിരിച്ചു...
താൻ നന്നായി കഷ്ടപെടാറുണ്ട് അല്ലേ എന്നെ സാബ് എന്ന് തന്നെ വിളിക്കാൻ ആയി... ഒരു വാശിപോലെ...
പിന്നെ..... അങ്ങനെ ഒന്നും ഇല്ല... മാറ്റി വിളിക്കാൻ ഒരു ചമ്മൽ... അത്രയേ ഉള്ളൂ.....
എൻ്റെ മുന്നിലോ?? ആരും ഇല്ലാത്തപ്പോൾ എങ്കിലും വിളിക്ക ഡോ... ഞാൻ നമ്മൾ ഒറ്റക്ക് ആണ് എങ്കിൽ മാത്രം അല്ലേ മിഷൂ എന്ന് വിളിക്കുന്നത്...
അത് പിന്നെ ഹരിയെട്ടൻ പഠിച്ച കള്ളൻ അല്ലേ...
എന്ത്... ഡീ നിന്നെ ഞാൻ...
പെട്ടന്ന് തന്നെ ആണ് അവൻ്റെ മുഖം സീരിയസ് ആയത്.....
അതെ... മാഡം ആറു മാസം കഴിഞ്ഞ് ഞാൻ ഒരു കാര്യം പറഞ്ഞിട്ട്... ഞാൻ ഇതേകുറിച്ച് പിന്നെ ഒന്നും ചോദിച്ചില്ല എങ്കിലും... ആറു മാസം ഒക്കെ പോരെ ഡോ...
അത്... ഹരിയേട്ട... ഞാൻ എന്ത് പറയാൻ ആണ്... ഇനി ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ ഉള്ള പ്രായം ഒന്നും അല്ല എനിക്ക്....
വേണ്ട... പക്ഷേ ഒരു കൂട്ട്....അത് വേണം എന്ന് തോന്നാറില്ലേ..
അങ്ങനെ തോന്നാവുന്ന സാഹചര്യം അല്ല എനിക്ക് എൻ്റെ മോള് അവളുടെ കൂടുംബം അതൊക്കെ ആണ് എനിക്ക് വലുത്....
എനിക്ക് മനസ്സിലാകും മിഷൂ.... അപ്പോ തനിക്കോ? ഒരു കൂട്ട് വേണ്ടെ... മോള് അവളുടെ ജീവിതത്തിൽ സുഖം ആണ്...
എനിക്ക് ഇതൊന്നും പറ്റില്ല ഹരിയെട്ട....
പക്ഷേ എനിക്കും ഇനി വയ്യ ഡോ... താൻ ഇല്ലാതെ ഇനി പറ്റില്ല എന്ന് തോന്നി തുടങ്ങി.... ഞാൻ കൂടെ ഉണ്ട് എന്നെങ്കിലും ഒന്ന് പറഞ്ഞു കൂടെ മിഷൂ..
അതിന് മറുപടി പറയാതെ അവള് കുനിഞ്ഞിരുന്നു.. നിസ്സഹായത ആയിരുന്നു അവളിൽ....
അവളുടെ കൈകൾ രണ്ടും ചേർത്ത് പിടിച്ചു അവൻ പറഞ്ഞു....
സോറി ഞാൻ എൻ്റെ പ്രശ്നങ്ങൾ മാത്രമേ ചിന്ദിച്ചുള്ളൂ.... എനിക്ക് അറിയാം താൻ എൻ്റെ ആണ്...
പെട്ടന്ന് ആണ് മിഷേൽ അവൻ്റെ കൈക്കുള്ളിൽ നിന്നും അവളുടെ കൈ വലിച്ചെടുത്തത് ..
അങ്ങനെ പറയരുത്... എനിക്ക് ... അതൊന്നും സാധിക്കില്ല ... ഹരിയെട്ടൻ വെറുതെ സമയം കളയാതെ നല്ലൊരു വിവാഹം കഴിക്കു... ഒരു നല്ല ഫ്രണ്ട് ആയി ഞാൻ കൂടെ ഉണ്ടാകും ...
അത് മതിയെടോ... താൻ എനിക്ക് ഫ്രണ്ട് ആയി കൂടെ ഉണ്ട് എങ്കിൽ പിന്നെ എനിക്ക് എന്തിനാണ് മറ്റൊരു വിവാഹം.. . തനിക്ക് തോന്നുന്നുണ്ടോ ഒരു ഫിസിക്കൽ ഇൻ്റിമസി മാത്രം ആണ് ഞാൻ തന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന്??
അയ്യോ അങ്ങനെ അല്ലാ ഞാൻ ഉദ്ദേശിച്ചത്... അതിന് ഒന്നും എന്നെ കൊണ്ട് ആവില്ല... എനിക്ക് അറിയാം.
വേണ്ട.... എൻ്റെ കൂടെ താൻ ഉണ്ടായാൽ മതി... ബാക്കി ഒക്കെ സമയത്തിനും സാഹചര്യത്തിനും വിട്ട് കൊടുക്കാം..... എൻ്റെ മിഷേൽ ജോർജ് ആയി മതി എനിക്ക്...
അതെ .. ഞാൻ മിഷേൽ ജോർജ് ആണ് അങ്ങനെ തന്നെ ആയിരിക്കും എൻ്റെ മരണവും ..
മതി... തന്നെ മിഷേൽ ജോർജ് ആയി തന്നെ ആണ് എനിക്ക് ഇഷ്ടം ജോർജിനെ സ്നേഹിച്ചു വിവാഹം കഴിച്ചവൾ... അവനു വേണ്ടി മാത്രം ജീവിച്ചവൾ... അവൻ ഇല്ലാതെ ആയപ്പോൾ അ സ്ഥാനം അല്ല ഞാൻ ചോദിക്കുന്നത്... അതിന് അടുത്ത് ആയി... അതുപോലെ തന്നെ സ്നേഹിക്കാൻ ഒരു അവകാശം... വിവാഹം അല്ല എൻ്റെ സ്വപ്നം .. താൻ കൂടെ ഉള്ളത് ആണ്...ഈ മുഖത്ത് വരുന്ന പുഞ്ചിരി എനിക്ക് വേണ്ടി ആണ് എന്ന് എനിക്ക് അറിയാം എങ്കിലും.. ധൈര്യം ആയി അത് എന്നോട് തന്നെ പറയാൻ ഉള്ള ഒരു അവകാശം... ഉടനെ ഒന്നും പറയണ്ട... പക്ഷേ അവകാശത്തോടെ പറയുന്നു.. ലിസിയുടെ അടുത്ത് ഉള്ളതിൽ കൂടുതൽ അവകാശം എന്നോട് വേണം... അത് എൻ്റെ ഒരു ചെറിയ കുശുമ്പ് ആണ്....
ഒന്ന് നിർത്തി അവളുടെ മുഖത്തേക്ക് അവൻ നോക്കി ഇരുന്നു... വീണ്ടും പറഞ്ഞു തുടങ്ങി.... മകൾ ആണ് തൻ്റെ പ്രശ്നം എനിക്ക് അറിയാം.... അവൾക്ക് പ്രയാസം ഉണ്ടാകുന്നത് ഒന്നും ചെയ്യാൻ ഞാൻ തന്നെ നിർബന്ധിക്കില്ല.. ഞാനും കൊച്ചുകുട്ടി ഒന്നും അല്ലല്ലോ... ഒരു അമ്മയുടെ മാനസികാവസ്ഥ എനിക്കും മനസ്സിലാകും.. പക്ഷേ മകൾ മാത്രം അല്ല... തനിക്കും ജീവിക്കണം... അതിലൂടെ എനിക്കും....
അവൻ്റെ വാക്കുകൾ ഒരേ സമയം അവൾക്ക് ആശ്വാസം ആയത് പോലെ തന്നെ ഒരു വേദനയും ആയി... അവൾക്ക് നന്നായി അറിയാം അങ്ങനെ ഒരു പുതിയ കാൽവെയിപു അവളെ കൊണ്ട് സാധിക്കില്ല എന്ന്.
നമുക്ക് പോകാം ഹാരിയെട്ട...
എന്താ എൻ്റെ പ്രസംഗം കേട്ട് മടുത്തോ...
അതല്ല... സമയം കുറേ ആയില്ലേ...
ശരി... പോകാം...
അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നേരം മിഷേൽ പറഞ്ഞു....
ഹരിയെട്ട .. എൻ്റെ ഫോൺ ഒന്ന് പിടിച്ചോ.... ഞാൻ വാഷ് റൂമിൽ പോയി വരാം..
ഹും.. ശരി..
അവളുടെ ഫോൺ റിംഗ് ചെയ്തപ്പോൾ ആണ് അവൻ ഫോണിലേക്ക് നോക്കിയത്... ജെറിൻ എന്ന് പേര് കണ്ടപ്പോൾ എടുക്കണോ വേണ്ടയോ എന്ന് ഒന്ന് ആലോചിച്ചു... എങ്കിലും വേണ്ട എന്ന് തീരുമാനിച്ചു ..
അപ്പോഴാണ് അവളുടെ ഫോണിൽ വന്ന ഒരു പോപ് ആപ് നോട്ടിഫിക്കേഷൻ കണ്ടത്...
\" ചേമ്പില നിങ്ങൾക്കായുള്ള കഥ പ്രേതങ്ങളുടെ തറവാട് \"
ഹരിയുടെ മനസ്സിൽ ഒരു വിറയൽ ഉണ്ടായി... വാട്ട്... മിഷേൽ...ചേമ്പില..??
പെട്ടന്ന് തന്നെ അവൻ അവനെ തന്നെ കൺട്രോൾ ചെയ്തു .... മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... അത് ശെരി.... അപ്പോ അങ്ങനെ ആണ്...
എന്താ തനിയെ ചിരിക്കുന്നത്?
സന്തോഷം കൊണ്ട്... എന്താ ചിരിചൂടെ??
ചിരിക്കണം... ആരോഗ്യത്തിന് നല്ലതാണ് .. .
എന്നൽ നമുക്ക് പോകാം...
പോകാം... ഹ... പറയാൻ മറന്നു തൻ്റെ ഫോണിൽ ഒരു കോൾ വന്നിരുന്നു ...
നോക്കട്ടെ... അവള് ഫോൺ ലോക്ക് മാറ്റി നോക്കി...
ജെറിൻ ആണ്... വണ്ടിയിൽ കയറിയിരുന്നു വിളിക്കാം.
അത് മതി... ഇവിടെ നല്ല ഡിസ്റ്റർബന്സ് കാണും..
അവൻ്റെ കൂടെ തിരിച്ച് നടക്കുമ്പോൾ അവളും നല്ല സന്തോഷത്തിൽ ആയിരുന്നു... ആരും ഇല്ലാത്ത ജീവിതത്തിൽ ആരോ ഒക്കെ ഉണ്ട് എന്ന ഒരു തോന്നൽ .. ഹരിയുടെ കൂടെ ഉള്ള സമയം പണ്ടും അവള് എൻജോയ് ചെയ്തിരുന്നു എങ്കിലും ഇപ്പോഴാണ് അതിന് മറ്റു പല നിറങ്ങളിലും കാണാൻ അവൾക്ക് കഴിഞ്ഞത്... എങ്കിലും അവള് അവളെ തന്നെ നിയന്ത്രിച്ചു.
കാറിൽ കയറിയ മിഷേൽ ജെറിനേ തിരിച്ച് വിളിച്ചു..
ഹലോ ജെറിൻ..
ഹലോ മമ്മി... എന്താ വിശേഷ?
സുഖം മോനെ .... അവിടെ എന്താ വിശേഷം..
ഇവിടെയും എല്ലാവരും സുഖം... മമ്മി ഡ്രൈവ് ചെയ്യുവാണോ
അല്ല ... അല്ല... നീ പറഞ്ഞോ..
അത് വിൻസി പപ്പക് എന്തോ ബിസിനസ്സ് ആവശ്യത്തിന് കാൺപൂർ വരണം എന്ന് എന്നെയും വിളിച്ച്... ഞാൻ പറയുക ആയിരുന്നു മിലി കൂടി വന്നാൽ അവിടെ മമ്മിയെയും കണ്ട് വരാം ഇന്ന്... പക്ഷേ മമ്മിയോട് പറയാൻ അവൾക്ക് ഒരു ചമ്മൽ ... അവിടെ അടുത്ത് അല്ലേ... വിൻസിപപ്പാ പറഞ്ഞത് എന്തായാലും മമ്മിയെ കണ്ടിട്ട് വരാം എന്നാണ്
അതിന് എന്താ... ഞാൻ വിളിച്ച് പറയാം അവളോട് നിങൾ പോരെ.... കുറച്ച് ദിവസം ഇവിടെ നിൽക്കുന്ന രീതിയിൽ വരണം
അത് വിൻസിപപ്പ്‌ക്ക് തിരിച്ച്...
അതിന് എന്താ.... നിങ്ങൾക്ക് നിൽക്കാമല്ലോ... ആലോചിച്ചു നോക്ക്... എന്നാണ് വരുന്നത്...
അടുത്ത ആഴ്ച...
ഹും... ഞാൻ മിലീയെ വിളിക്കാം..
വേറെ എന്തുണ്ട് വിശേഷങ്ങൾ ..
ഒന്നും ഇല്ല മമ്മി... ഇന്ന് മമ്മി താമസിച്ചോ..
ഹും... കുറച്ച്...
പിന്നെ മമ്മി വിൻസിപപ്പ ഈ വരവിൽ മമ്മിയെ പറഞ്ഞു മനസ്സിലാക്കാൻ ആണ് വരുന്നത്... എൻ്റെ ഒരു തോന്നൽ ആണ്....
എന്ത്??
നിങ്ങളുടെ വിവാഹക്കാര്യം..
ഓ അതൊന്നും നടക്കില്ല ജെറിൻ.. നീ അങ്ങു പറഞ്ഞു മനസിലാക്കി കൊടുക്ക്... അങ്ങനെ ആവശ്യം ഇല്ലാത്ത കാര്യവും മനസ്സിൽ ഇട്ടു ആണ് വരുന്നത് എങ്കിൽ എൻ്റെ വീട്ടിലേക്ക് വരണ്ട എന്ന് പറഞ്ഞിട്ട് കൊണ്ട് വന്നാൽ മതി...
മമ്മി പേടിക്കണ്ട.... ഞാൻ നോക്കികൊള്ളാം... ഒന്ന് പറഞ്ഞു എന്നെ ഉള്ളൂ ....
ഹു....ശരി മോനെ
ഫോൺ കട്ട് ചെയ്ത മിഷി സീറ്റിൽ ചാരി കിടന്നു ..
എന്ത് പറ്റി ..
ജെറിൻ വരുന്നു... ചിലപ്പോൾ അവളും പിന്നെ വിൻസിച്ചായനും..
ആര് എൻ്റെ ശത്രു അല്ലേ??
ശത്രു ഒന്നും അല്ല...
ആണ് എൻ്റെ മിഷെലെ.... തന്നെ വേണം എന്ന് പറഞ്ഞത് അല്ലേ... അത് പോട്ടെ ഇനി തനിക്കും അങ്ങനെ വല്ല ചിന്തയും ഉണ്ടോ?
ഛി....
ഇല്ല ... അല്ലേ... അപ്പോ പിന്നെ ഒന്ന് വിരട്ടി വിടണം.. അധികം എൻ്റെ ഫ്രണ്ടിനോട് ഒട്ടാൻ വന്നാൽ ചേട്ടൻ ആണ് എന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം..
അത് കേട്ട് അവളും പൊട്ടിച്ചിരിച്ചു എങ്കിലും മനസ്സിൽ ചെറിയ ഭയം തോന്നിയിരുന്നു... മറ്റൊന്നും അല്ല .. മകളുടെയും മരുമകൻ്റെയും മുന്നിൽ ഒരു സീൻ ഉണ്ടാകുമോ എന്ന് ഓർത്തു.
എന്തിനാണ് ഇപ്പൊ അവരുടെ വരവ്?
അത് പുള്ളിക്കാരന് എന്തോ ബിസിനസ്സ് ആവശ്യം... എൻ്റെ സംശയം ഇനി ഇതും നാരായണേട്ടൻ തരുന്ന പണി ആണോ എന്നാണ്...
ആണോ?? എന്നൽ നാരായൺ അറിയും...
വേണ്ട ഹരിയേട്ട .. വെറുതെ വഴക്കിന് പോകണ്ട....
സോറി മിഷേൽ കൊച്ചെ.... തൻ്റെ കാര്യത്തിൽ ഞാൻ ഒരു പൊടിയോളം പൊസസിവാണ്... അത് വയസാം കാലത്തെ പ്രണയം അല്ലേ... അതാകും..
പ്രണയമോ??
പിന്നെ ?? താൻ എന്താണ് എന്ന വിചാരിച്ചത്? ഞാൻ ഇനി പ്രൂവ് ചെയ്യണോ?
അത് വേണ്ട... മനസിലായി.. വെറുതെ വിട്ടെരെ..
വെറുതെ വിട്ടു .... രണ്ടുപേരും സന്തോഷത്തോടെ ആണ് അന്നു വീട്ടിൽ പോയത്...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟