Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

ആരും എന്താ സപ്പോർട്ട് cheyyathe കഷ്ടം ഉണ്ട് ട്ടോ ഞാൻ എത്ര തവണ പറഞ്ഞു എന്നിട്ടും എന്റെ വിഷമം മാത്രം ആരും കാണുന്നില്ല 😿


*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_53_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

തൊട്ട് പോകരുത് എന്നെ.... നിങ്ങൾ...നിങ്ങൾ  എന്നെ ചതിക്കുക ആയിരുന്നു....

അഫി ഞാൻ..... 

വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ട ആരെയും കാണും വേണ്ടാ  എല്ലാരും കൂടെ എന്നെ വഞ്ചിക്കുക ആയിരുന്നു... ഒന്ന് പോയി തരോ മുമ്പിന്ന്... 

അഫി ആദ്യം ഞാൻ പറയുന്നേ ഒന്ന് കേൾക്ക്.. നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ.....  റബി


അറിയാം ... ഞാൻ വിചാരിക്കുന്നപോലെയും ആഗ്രഹിക്കുന്ന പോലെയും അല്ല കാര്യങ്ങൾ നടക്കുന്നെ  എന്ന് അത് കൊണ്ടാണല്ലോ ഇപ്പോ ഇവിടെ പലതും സംഭവിച്ചേ... 

ഇനിയും കള്ളങ്ങൾ  പറഞ്ഞു എന്നെ മയക്കാൻ ആണ് ഉദ്ദേശം എങ്കിൽ ആരും ഇവിടെ നിൽക്കേണ്ടതില്ല... പോവാം എല്ലാർക്കും... 

റബി കാര്യങ്ങൾ പറയാൻ ഒരുപാട് ശ്രമം നടത്തിയെങ്കിലും പരാജയം ആയിരുന്നു ഫലം... 

അവസാനം എന്ന പോലെ റബി അവളുടെ കരങ്ങൾ ചേർത്തു പിടിച്ചപ്പോൾ.....അഫിയുടെ കണ്ണിലെ അഗ്നി ഞങ്ങളെ എല്ലാരേം ചുട്ടെരിക്കാൻ പാകത്തിൽ ഉണ്ടായിരുന്നു.... 


ഇനിയും അവിടെ നിൽക്കുന്നതിൽ അർത്ഥം ഇല്ലാത്തത് കൊണ്ട് ഞങ്ങൾ മൂന്നും റൂം വിട്ട് ഇറങ്ങി... zannu വും അല്ലുവും ഷൈമയും അവൾക്ക് അരികിലും..... 


ഡാ ഇനി എന്താടാ ചെയ്യാ.... റബി ഒരാശ്വാസത്തിന് വേണ്ടി ഷാനുവിന്റെയും അനുവിന്റെയും നേർക്ക് തിരിഞ്ഞു.... 


നീ ടെൻഷൻ അടിക്കല്ലേ ചെക്കാ... ഒന്നുല്ലേലും ഓൾ അന്റെ മഹറിന്റെ അവകാശി അല്ലെ.... സൊ കുറച്ചു കഴിഞ്ഞാൽ പ്രശ്നം എല്ലാം താനെ സോൾവ് ആവും.... ഓൾ പഴയ പോലെ ബീഹെവ് ചെയ്തോളും. 

ഇതിപ്പോ പണ്ട് Zannu കാര്യം അറിയാതെ ന്നെ ഒഴിവാക്കാൻ പോയ സെയിം അവസ്ഥ... 

അഫിന്റെ സ്ഥാനത് നമ്മൾ ആണെങ്കിലും ഇപ്പൊ ഇങ്ങനെ തന്നെ ബീഹെവ് ചെയ്യൂ.....എല്ലാം റെഡി ആവും.... ഡോണ്ട് വറി മാൻ.. അനു റബിന്റെ തോളിൽ തട്ടി.. 

അതല്ലഡാ  ഒന്നുല്ലേലും ഓൾ ജീവനേക്കാൾ ഏറെ സ്നേഹിച്ച സഫു ഇപ്പൊ ജീവനോടെ ഉണ്ടെന്ന് നേരിട്ട് കണ്ട സ്ഥിതിക്ക്.... എന്നെ വിട്ടു പോയാൽ..... 


അങ്ങനെ ഒന്നും ആലോചിക്കാൻ നിക്കണ്ട ഒൺലി പോസിറ്റീവ്... 

എങ്ങനെ ആലോചിക്കാതെ നിക്ക....നിങ്ങക്കും അറിയുന്നേ അല്ലെ... ഞങ്ങൾ തമ്മിൽ ഇന്നേ വരെ ഒരു ലൈഫിലേക്ക് കടന്നിട്ടില്ലെന്ന്.... മറ്റുള്ളവരുടെ മുന്നിൽ മാത്രം ആണ് ഞാനും അഫിയും നല്ല ഭാര്യ ഭർത്താവ് ആയി ജീവിക്കുന്നെ... പിന്നെ അങ്ങോട്ട് രണ്ട് അന്യർ... ഇനിപ്പോ ഇതും കൂടെ ആയോണ്ട് എന്തൊക്കെ ആവും പടച്ചോൻക് മാത്രം അറിയുള്ളു... 


ആഹാ നിങ്ങൾ ഇവിടെ നിൽക്കാണോ  ഞാൻ എവിടെ ഒക്കെ നോക്കി അറിയോ എന്നും ചോദിച്ചു മിഷു ലാൻഡ് ആയി.... 

എന്താ റബി ആകെ ഒരു മൂഡ് ഓഫ്....  ( മിഷു )

ഏയ്‌ ഒന്നുല്ലഡാ..... 

പിന്നെന്തിനാ നീ കരഞ്ഞേ എന്താടാ പ്രശ്നം... അനുവിന്റെ തോളിൽ കൂടെ കയ്യിട്ടു കൊണ്ട് മിഷു ചോദിച്ചു.... 

അതൊക്കെ പിന്നെ പറഞ്ഞു തരാം.... പറയാൻ ആണേൽ കുറെ പറയാൻ ഉണ്ട്.... ഞങ്ങടെ എല്ലാരേം കഥ എന്നും പറഞ്ഞിട്ട് അനു മിഷുനെ നോക്കി നെടുവീർപ്പിട്ടു.... 

ലവ് സ്റ്റോറി ആണോ മക്കളെ.... 

ങേ അത് നിനക്ക് അറിയോ.... 

അറിയാലോ.... Zannu പറഞ്ഞിട്ട് ഉണ്ട്... 

ഓഹ് അപ്പൊ സഫുന്റെ മരണശേഷം ഉള്ളത് ഒക്കെ മോൻ മറന്നു പോയോ.... 

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഫുഡ്‌ കഴിച്ചു കഴിഞ്ഞപ്പോ ആകെ ഒരു മന്തപ്പ്... അതൊക്കെ വിട് എന്താഅഫി സീൻ ആയോ സഫുനെ കണ്ടപ്പോ.... 

അങ്ങനെ ഉണ്ടായ കാര്യങ്ങൾ എല്ലാം മിഷുനോട്‌ പറഞ്ഞു.... ഇപ്പൊ ചിന്താവിശ്ടൻമാർ ആയി ഇരിക്കാൻ മൂന്നെണ്ണത്തിന്റെ സ്ഥാനത് നാല് ആയി.... 


Zannu ന്റെയും ഷാനുവിന്റെയും പ്രശ്നം അല്പം ഒന്ന് വീര്യം കുറഞ്ഞത് സഫുവിനു സംഭവിച്ച ആക്‌സിഡന്റ് ആണെന്ന കാര്യം ആരും മറന്നു പോയിട്ടില്ല എന്ന് കരുതുന്നു.... പിന്നെ zaid ന്റെ സാഹസികമായ ഇടപെടലും.... ( ഇതിപ്പോ എന്തിനാ ഓർമപ്പെടുത്തിയെ എന്ന് വച്ചാൽ ഈ പാർട്ട്‌ ആണ് വായിക്കുന്നെ എങ്കിലും ചിലർ കുറെ മുമ്പത്തെ പാർട്ടിലേ ഡൌട്ട് ആവും ചോദിക്കാ ബുഹഹ )

 അങ്ങനെ അവരുടെ നാലിന്റെയും ചിന്തകൾക്ക് വിരാമം ഇട്ടത്.... 
ഡാ തൊരപ്പ ഇവിടെ നിക്കേനോ എന്നും ചോദിച്ചുള്ള Zannu ന്റെ എൻട്രി ആയിരുന്നു പാവം മിഷു ന്റെ പുറം പൊളിഞ്ഞോ എന്തോ...

Zannu ഞങ്ങളെ ഒന്നും നോക്കുക പോലും ചെയ്യാതെ മിഷുനെ അവിടുന്ന് വലിച്ചു കൊണ്ട് പോയി.... 

💞💞💞💞💞💞💞💞💞💞💞

അഫിയുടെ അവസ്ഥ കണ്ടു തളർന്നിരിക്കുമ്പോ ആണ് ഷാനുക്കയും അനുക്കയും റബികാകുവും വന്നത്... 

പാവം അഫി എത്ര മാത്രം സങ്കടപ്പെടുന്നുണ്ട് എന്ന് ആർക്കും അറിയില്ലല്ലോ...

അഫിയുടെ പ്രവർത്തി കണ്ടിട്ട് ശരിക്കും പേടിച്ചു പോയി... ഇത്രയും നാൾ ഞങ്ങൾ കണ്ടിരുന്ന അഫി ആയിരുന്നില്ല റബി കാകുനോട്‌ സംസാരിച്ചത്.... 

ആ കണ്ണുകളിൽ അഗ്നി ആയിരുന്നു... 

പാവം റബികാക്കു മൂപ്പർക്ക് വിഷമം ആയിട്ടുണ്ട്...

അല്ലേലും ഇനി  വിഷമം ആയിട്ടുണ്ടേൽ എന്താ ആവണമല്ലോ... എല്ലാം അറിഞ്ഞു കൊണ്ട് തന്നെ അല്ലെ....

പിന്നെ അവിടെ സംഭവിച്ചത് നിങ്ങൾ കണ്ടില്ലേ.... മൂന്നും ഇറങ്ങി പോയി... 

ഷാനുക്ക ഒരു വാക്ക് പോലും പറഞ്ഞില്ല ,,,,, പോട്ടേ ഒരു സൂചന എങ്കിലും തന്നുടെനോ സഫുക്ക ജീവനോടെ ഉണ്ടെന്ന്.... അതും ഇല്ല.. ഇനി ഇങ്ങോട്ട് വരട്ടെ മുത്തേ പൊന്നേന്നും വിളിച്ചോണ്ട്... 


എന്നാലും റബി കാക്കു അഫിയോട് എന്താവും പറയാൻ ആഗ്രഹിച്ചിട്ടുണ്ടാവ....ഓൾ അപ്പൊ സമ്മതിച്ചിരുന്നെങ്കിൽ സത്യങ്ങൾ എല്ലാം അറിയാമായിരുന്നു.... 

ഇനീപ്പോ എല്ലാം ശാന്തമാവുന്ന വരെ വെയിറ്റ് ചെയ്യുക അല്ലാതെ നിവർത്തി ഇല്ല.... 

💞💞💞💞💞💞💞💞💞💞💞


റിയ ഓളെ റൂമിൽ നിന്നും വിളിച്ചു കൂകിയപ്പോ ഞാൻ അങ്ങോട്ട് പോയി... 

ഇങ്ങോട്ട് വരാഞ്ഞേ ഭാഗ്യം അല്ലെങ്കിൽ എല്ലാം കൂടെ ഇന്ന് വെള്ളത്തിൽ വരച്ച വര പോലെ ആയിനി....

അങ്ങനെ ഓളെ റൂമിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ ഒക്കെ സഹായിച്ചു.... എന്റെ മുഖത്തെ മ്ലാനത ഓൾക് പെട്ടന്ന് മനസിലായിണ്... 

തലവേദന എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... 

എന്നാലേ ബാബി പോയി റസ്റ്റ്‌ എടുത്തോളി... ഞാൻ സഫുക്കാക്ക് ഒന്ന് വിളിച്ചു നോക്കട്ടെ... 

എന്നാലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിപോയി ലേ ബാബി..... 

പടച്ചോന്റെ കിതാബിൽ ഞങ്ങൾ രണ്ടാളും ഒന്നിച്ചു ജീവിക്കണം എന്നാവും അതോണ്ടാവും ഇപ്പൊ ജീവനോടെ വന്നത്.... ന്നാലും ഷാനുക്ക ഇത്രേം കാലം ആയിട്ട് മറച്ചു വച്ചില്ലെ ... അതിനുള്ള പണി ഞമ്മക്ക് രണ്ടാൾക്കും കൊടുക്കണംട്ടോ.... 

ന്നാലും ന്റെ ടെൻഷൻ അതല്ല ഷാനുക്കാന്റെ സ്ഥാനത് കണ്ട സഫുക്കാനെ എങ്ങനെ മറ്റൊരു രീതിയിൽ കാണാ....

ഏതായാലും ഇങ്ങള് പോയി കുറച്ചു കിടന്നു നോക്കി.... ഞാൻ ഒന്ന് സൊള്ളി നോക്കട്ടെ.... എന്നും പറഞ്ഞു ഓൾ ഇന്നേ പിടിച്ചു പുറത്താക്കി.. 

ഇത്രയും നേരം ഓളെ ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം നൽകാതെ ചുമ്മാ നോക്കി നിന്നതിന്റെ പ്രതിഫലം ആണെന്ന് തോന്നുന്നു... 

അഫിയുടെ അവസ്ഥ ആലോചിക്കുമ്പോ ഓളെ കിടപ്പ്  ഓർത്തിട്ട്‌ അങ്ങോട്ട് പോവാൻ തോന്നുന്നില്ല.... പാവം... എല്ലാം വിധി.


ഒരു ഭാഗത്ത് അഫി,,, സ്വന്തം ജീവൻ ആയി കരുതിയ സഫുക്ക മരണത്തെ അതി ജീവിച്ചു  വന്നപ്പോയേക്കും മറ്റൊരുത്തന്റെ മഹറിന്റെ അവകാശി ആയി മാറിയവൾ 

മറ്റൊരു ഭാഗത്ത് റിയ... ഇതൊന്നും അറിയാതെ തന്റെ മുന്നോട്ടുള്ള ജീവിതം സ്വപ്നം കാണാൻ തുടങ്ങുന്നവൾ ... 

ഇതിന്റെ രണ്ടിന്റെയും നടുവിൽ സഫുക്ക എന്തെക്കെ ആയി തീരും പടച്ചോൻക് മാത്രം അറിയുള്ളു... 

ഇനിപ്പോ ഓരോട് ഒന്നും ചോദിച്ചിട്ട് കാര്യം ഉണ്ടാവില്ല.... 

അങ്ങനെ ഞാൻ മിഷുക്കാനെ തപ്പി ഇറങ്ങി... എന്തേലും  കിട്ടാതിരിക്കില്ല...

സത്യങ്ങൾ അറിയേണ്ടത് ന്റെ കൂടെ ആവശ്യം ആയി പോയല്ലോ.... മാത്രല്ല വീട്ടിൽ നിന്ന് വന്ന ആരെയും മൈൻഡ് ചെയ്തില്ല എന്നാണ് സാരം.. 

തേടിയ വള്ളി കാലിൽ  ചുറ്റി എന്നപോലെ ദേ നിക്കുന്നു ടീംസ്.... 

എന്തെക്കെ വന്നാലും വേണ്ടീലാ ഷാനുക്കാനോട്‌ മിണ്ടുന്ന പ്രശ്നം ഇല്ല... അതോണ്ട് തന്നെ മിഷുനെ അവിടുന്ന് വലിച്ചു കൊണ്ടോന്നു... 

💞💞💞💞💞💞💞💞💞💞💞

എടി ശവമേ അന്റെ കയ്യ് എന്താടി ഇരുമ്പ് ആണോ ന്റമ്മാ ന്റെ നടു എന്നും പറഞ്ഞിട്ട് മിഷുന്റെ കൈ തട്ടി മാറ്റി.... 

ഓന്റെ മുഖം കണ്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയി പോയി... പാവത്തിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട് ഹിഹിഹി..... 

ശവം അന്റെ മറ്റോൾ അല്ല പിന്നെ.... 

എന്ന പിന്നെ ടെഡ് ബോഡി എന്താ കാര്യം എന്ന് വച്ചാൽ പറയി.... 

അത് പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.... 

ഇന്നേ വരെ അന്നോട് കള്ളം പറഞ്ഞിട്ടുണ്ടോ.. 

അതല്ല... ഒരുറപ്പിന് വേണ്ടിട്ടാ... 

ആദ്യം കാര്യം പറ ന്നിട്ട് നോക്കാം.. 

അങ്ങനെ കാലുമാറല്ലേ....പ്രോമിസ് താ... 

നിന്റെ തല ആണേ സത്യം... ഞാൻ സത്യം അല്ലാതെ പറയില്ല.... 

അത് വേണ്ടാ... ഇങ്ങളെ തലയിൽ വച്ചു പറഞ്ഞ മതി.. എനിക്ക് ഇനിയും ന്റെ തല കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉള്ളതാ.... 

ഒന്ന് പോയെഡീ ചിരിപ്പിക്കാതെ... നീ കാര്യം പറ ന്നിട്ട് വേണം ഇന്ക് പോവാൻ... 


ഓക്കേ... ചോദിച്ചു കഴിഞ്ഞിട്ട് പറയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ ഈ മണ്ട തല ചിന്നി ചിതറും  അന്ത ഭയം ഉണ്ടായിരിക്കട്ടെ... 

നീ ചോദിക്കുന്നുണ്ടോ ഇന്ക് ദേഷ്യം വരുന്നുണ്ട്.. 

ഓക്കേ ചോദിക്കാം ,, മിഷുക്കാ.... സത്യത്തിൽ അന്ന് സഫുക്കാക്ക് എന്താ സംഭവിച്ചെ... ഇക്ക അന്ന് ശരിക്കും മരിച്ചിട്ട് ഇല്ലെനോ.... പിന്നെഎങ്ങനെ ഇപ്പൊ ലാൻഡ് ആയി... 

അതൊക്കെ പോട്ടേ ഇക്ക ജീവനോടെ ഉണ്ടെങ്കിൽ പിന്നെന്തിനാ അഫിന്റെയും റബികാകു ന്റെയും മേരേജ് നടത്തിയേ...ഞങ്ങളോട് മാത്രം എന്തിനാ എല്ലാം മറച്ചു വച്ചത് പറയി പ്ലീസ് 

ഇതാപ്പോ അന്റെ വല്യ ഡൌട്ട് പറഞ്ഞു തരാലോ... 

അപ്പോയെക്കും zannu വിന്റെ കണ്ണുകൾ വെട്ടിതിളങ്ങി...... 

മിഷു ഒന്നിങ്ങു വന്നെ എന്നും പറഞ്ഞിട്ട് ഷാനുക്ക അപ്പോയെക്കും ലാൻഡ് ആയി.... 

ഞാൻ ദയനീയമായി മൂപ്പരെ നോക്കിയപ്പോ രണ്ടു കയ്യും   തലയിൽ  വച്ച് ഷാനുക്കാന്റെ കൂടെ പോയി.... 

*(തുടരും.... )*

________________________________

Insta Juby navas
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
2422

ആരും എന്താ സപ്പോർട്ട് cheyyathe കഷ്ടം ഉണ്ട് ട്ടോ ഞാൻ എത്ര തവണ പറഞ്ഞു എന്നിട്ടും എന്റെ വിഷമം മാത്രം ആരും കാണുന്നില്ല 😿*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_53_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________തൊട്ട് പോകരുത് എന്നെ.... നിങ്ങൾ...നിങ്ങൾ  എന്നെ ചതിക്കുക ആയിരുന്നു....അഫി ഞാൻ..... വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ട ആരെയും കാണും വേണ്ടാ  എല്ലാരും കൂടെ എന്നെ വഞ്ചിക്കുക ആയിരുന്നു... ഒന്ന് പോയി തരോ മുമ്പിന്ന്... അഫി ആദ്യം ഞാൻ പറയുന്നേ ഒന്ന് കേൾക്ക്.. നീ വിചാരിക്