നിഹാരിക 4
ചായപെൻസിലുകളും വരക്കാനുള്ള ചിത്രങ്ങളും ആ മുറിയാകെ ചിതറിക്കിടന്നു... അതിന്റെ നടുവിൽ അല്ലുവും ഉണ്ടായിരുന്നു..
\"അല്ലു.. \"
നിഹ വിളിച്ചപ്പോൾ അല്ലു ഒന്ന് തലയുയർത്തി നോക്കി എന്നിട്ട് വീണ്ടും പുസ്തകത്തിലേക്ക് ശ്രദ്ധ തിരിച്ചു..
\"എന്റെ കൃഷ്ണാ ഇതിനെ മെരുക്കിയെടുക്കാൻ ഞാൻ കുറച്ച് പാടുപെടുമല്ലോ... ഇതിനെ മെരുക്കാൻ എന്റെ കൂടെ കട്ടക്ക് നിക്കണേ എന്റെ കണ്ണാ... \"
മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് നിഹ അല്ലുവിന്റെ അടുത്തേക്ക് വന്നു..
വെള്ളപേപ്പറിൽ നിറങ്ങൾ കൊണ്ട് എന്തൊക്കെയോ കോറി വരച്ചിട്ടുണ്ടായിരുന്നു അല്ലു.....
\"അല്ലൂട്ടി എന്താ വരയ്ക്കുന്നെ.. ആന്റിക്ക് കൂടി കാട്ടിത്തരുമോ... \"
അതും പറഞ്ഞു നിഹ ആ പേപ്പറിലേക്ക് ഉറ്റുനോക്കി...
അവൾക്കത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല എങ്കിലും പറഞ്ഞു..
\"അല്ലു വരച്ചത് സൂപ്പർ ആയിട്ടുണ്ടല്ലോ.. \"
നിഹ അങ്ങനെ പറഞ്ഞപ്പോൾ അല്ലുവിന് സന്തോഷമായി...
\"അല്ലൂട്ടി സ്കൂളിൽ പോകുന്നില്ലേ... \"
\"മം... വേണ്ട... \"
\"അതെന്താ അല്ലു... സ്കൂളിൽ പോകുന്നത് നല്ലതല്ലേ ഒത്തിരി ഫ്രണ്ട്‌സിനെ ഒക്കെ കിട്ടുല്ലോ... \"
\"എനിക്കിഷ്ടല്ല സ്കൂൾ... \"
\"അങ്ങനെ പറയരുത് ... ആന്റി അല്ലൂട്ടിക്കു ഒരു സൂത്രം തരാം പക്ഷെ മോളു സ്കൂളിൽ പോകണം സമ്മതിച്ചോ?? \"
\"എന്ത് സൂത്രമാ...ആ... ന്റി.. \"
\"അതൊക്കെ പറയാം മുത്തേ ആദ്യം മോള് എഴുനേൽക്കു ആന്റി കുളിപ്പിക്കാം.. എന്നിട്ട്... പാല് കുടിച്ചു ഭക്ഷണം കഴിച്ചു നമുക്ക് സ്കൂളിൽ പോകാൻ ഇറങ്ങിയാൽ ആന്റി സൂത്രം തരാം... സമ്മതിച്ചോ \"
കുറച്ചു നേരം ആ പേപ്പറിലേക്ക് നോക്കി നിന്നിട്ട് അല്ലു നിഹയെ നോക്കി..
\"എന്താടാ കുറുമ്പാ നീ ആലൊചിക്കുന്നേ.. വേഗം പറ സ്കൂളിൽ പോകേണ്ടേ... \"
\"മ്മ്.. അല്ലു വരാം.. പച്ചേ സൂത്രം... \"
\"അതൊക്കെ തരാം... മോളു വാ ആന്റി റെഡിയാക്കാം.. \"
നിഹ വേഗം അല്ലുവിനെ തയ്യാറാക്കി താഴേക്ക് കൊണ്ടുവന്നു..
അല്ലുവിന് ഇഷ്ടമുള്ള വെള്ളയപ്പവും മുട്ടറോസ്സ്റ്റും കാർത്തിക തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു..
നിഹ തന്നെ അതെടുത്തു വാരിക്കൊടുത്തു..
അല്ലു അടങ്ങിയിരുന്നു കഴിക്കുന്നത് കണ്ടപ്പോൾ കാർത്തികയ്ക്കും അത്ഭുതമായി..
\"ഇനി ഈ പാല് കൂടെ കുടിച്ചേ അല്ലൂട്ടി... \"
നിഹ പറയുന്നത് കേട്ട് അല്ലു മുഖം ചുളിച്ചു..
\"മം... സൂത്രം വേണെങ്കിൽ മതി.. \"
അവസാനം നിവൃത്തിയില്ലാതെ അല്ലു ആ പാൽ കുടിച്ചു...
\"ഇനി നമുക്ക് പോകാം.. \"
\"അപ്പൊ സൂത്രം.. \"
\"അതൊക്കെ തരാന്നെ.. \"
\"ആന്റി അല്ലുനെ പറ്റിച്ചതാ.. \"
\"അല്ലടാ മുത്തേ.. ആന്റി എടുത്തുകൊണ്ടു വരാമേ.. മോളു ഇവിടിരി.. \"
അല്ലുനെ ഹാളിൽ ഇരുത്തിട്ടു നിഹ മുറിയിലേക്ക് പോയി..
അപ്പോഴാണ് നിഹയുടെ ഫോൺ ബെല്ലടിച്ചത്..
നോക്കിയയുടെ പഴയ ഒരു ഹാൻഡ് സെറ്റ് ആയിരുന്നു അത്..
അങ്ങനത്തെ ഒരു ഫോൺ അല്ലു ആദ്യമായ് ആണ് കാണുന്നത് പപ്പയുടെ കയ്യിലുള്ള വിലകൂടിയ സെറ്റ് ആയിരുന്നു അല്ലുവിന് മൊബൈൽ ഫോൺ..
അല്ലു അതെടുത്തു.. ഏതോ ബട്ടൺ അമർത്തിയപ്പോൾ അപ്പുറത്ത് നിന്നും ശബ്ദം കേട്ടു.. അപ്പോഴേക്കും അല്ലു അത് കാതോട് ചേർത്തു...
\"നിച്ചു.. നീയെവിടെയാ പെണ്ണെ.. എത്ര നേരമായി വിളിക്കുന്നു നിന്നെ.. \"
ആരോ സംസാരിക്കുന്നത് കേട്ട് അല്ലു മിണ്ടാതിരുന്നു..
\"നിച്ചു... നിച്ചു.... ഡീ... പെണ്ണെ.. എന്താ മിണ്ടാത്തെ.. \"
\"നിച്ചുവല്ലാ.. അല്ലുവാ.. ആരാ?? \"
\"അല്ലുവോ.. നിച്ചു എവിടെ.. \"
\"നിച്ചു ആരാ.. \"
\"മോളേ.. ഇതാരുടെ ഫോണാ.. \"
\"ആന്റിടെ.. \"
\"അപ്പൊ ആന്റിയെവിടെ.. \"
\"ആന്റി അല്ലുന് സൂത്രം എടുക്കാൻ പോയതാ.. \"
\"മോളീ ഫോൺ ആന്റിക്ക് കൊടുത്തേ.. \"
അപ്പോഴേക്കും നിഹ ഒരു പാക്കറ്റുമായി അല്ലുവിന്റെ അടുത്തേക്ക് വന്നു...
\"ആന്റി ദേ ഫോൺ... \"
അല്ലു അത് നിഹയുടെ നേരെ നീട്ടി...
നിഹ ഫോണിലേക്ക് നോക്കി...
\"രോഹിണി... \" അവൾ പറഞ്ഞു... എന്നിട്ട് ഫോൺ കാതോട് ചേർത്തു...
\"ഡി...\"
\" നിച്ചു നീ എവിടെയാ... ആരാ ഫോണെടുത്തത്...\"
\" അത് ഇവിടുത്തെ കുഞ്ഞാ... അല്ലു.. \"
\" നീ എത്തിയോ ഇല്ലയോ എന്നറിയാൻ വിളിച്ചതാ.... \"
\" ഞാനെത്തി കുറച്ച് നേരമായി ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാം സമയം ഒരുപാട് ആയി അല്ലുവിനെ സ്കൂളിൽ ആക്കണം... \"
\"ഓക്കേ.. ഞാൻ വെക്കുവാ.. \"
\"ശരി.. \"
രോഹിണി ഫോൺ വെച്ചു..
\"ആന്റി എവിടെ സൂത്രം.. \"
\"ദാ.. \"
കയ്യിലിരുന്ന പാക്കറ്റ് നിഹ അല്ലുവിന് നേരെ നീട്ടി കൊടുത്തു..
\"ഇതെന്താ?? \"
\"ഇതാണ് അല്ലൂട്ടി തേൻനിലാവ്... ഇതൊരു മിട്ടായിയാ നല്ല തേൻപോലെ മധുരമുള്ള മിട്ടായി.. \"
അല്ലു അതിൽ നിന്ന് ഒരെണ്ണമെടുത്ത് വായിലിട്ടു...
അതിന്റെ മധുരം വായിലേക്ക് കിനിഞ്ഞിറങ്ങിയപ്പോൾ ആ കുഞ്ഞുമുഖം വിടർന്നു...
\"ഇനിയും തരുമോ ആന്റി.. \" അല്ലു ചോദിച്ചു..
\" പിന്നെന്താ തരാലോ ഇതു മുഴുവൻ അല്ലൂട്ടിക്ക് വേണ്ടി ആന്റി കൊണ്ടുവന്നതാ പക്ഷേ ഇപ്പോഴല്ല ഇപ്പൊ മോൾക്ക് പോകണ്ടേ സ്കൂളിൽ പോയിട്ട് വന്നിട്ട് ബാക്കി കഴിക്കാട്ടോ.. \"
മനസ്സില്ലാമനസ്സോടെ അല്ലു അത് സമ്മതിച്ചു...
\"ഇന്നിപ്പോ സ്കൂൾ ബസ് പോയില്ലേ നമുക്ക് കാറിൽ പോകാം നാളെ മുതൽ അല്ലൂട്ടി സ്കൂൾ ബസ്സിൽ തന്നെ പോകണം കേട്ടോ..\"
ശ്രീറാമിന്റെ ഡ്രൈവർ അവരെയും കൊണ്ട് സ്കൂളിലേക്ക് പോയി..
കാറിൽ ഇരുന്ന നിഹ പുറത്തേക്കു നോക്കി ഇരിക്കുവായിരുന്നു...
\"നിച്ചു.. \"
അല്ലു വിളിക്കുന്നത് കേട്ട് നിഹ അത്ഭുതത്തോടെ നോക്കി..
\"അല്ലൂട്ടി എന്താ വിളിച്ചേ.. \"
\"ആന്റിടെ പേര് നിച്ചു എന്നാണോ \"
\"അല്ലല്ലോ ചക്കരെ.. നിഹാരിക എന്നാണ് നിഹ എന്ന് വിളിക്കും \"
\"അപ്പൊ ആ ആന്റി നിച്ചു എന്ന് വിളിച്ചല്ലോ.. \"
\"ഓഹ് അതോ ആ ആന്റി എന്റെ കൂട്ടുകാരി ആണ് അതോണ്ടാ നിച്ചു എന്ന് വിളിച്ചേ.. \"
\"അല്ലുവും നിച്ചുന്നു വിളിച്ചട്ടെ.. \"
കൊഞ്ചിക്കൊണ്ടുള്ള അല്ലുന്റെ ചോദ്യം കേട്ടപ്പോൾ നിഹയ്ക്ക് എന്തോ അത് മനസ്സിൽ തട്ടി..
\"അതിനെന്താ എന്റെ മോള് അങ്ങനെ വിളിച്ചോ.. \"
കുറച്ച് സമയത്തിനുള്ളിൽ അവർ സ്കൂളിലെത്തി..
നിഹ തന്നെ അല്ലുവിനെ ക്ലാസ്സിലേക്ക് കൊണ്ടാക്കി..
സാധാരണ സ്കൂളിൽ പോകാൻ മടി കാണിക്കുന്ന അല്ലു നിഹയോടൊപ്പം സ്കൂളിലേക്ക് പോകാൻ ഒരു മടിയും കാണിച്ചില്ല വളരെ സന്തോഷത്തോടെ തന്നെ ക്ലാസിലേക്ക് പോയി..
🌼🌼🌼🌼🌼🌼നിഹാരിക 🌼🌼🌼🌼🌼🌼
സമയം വളരെ വേഗത്തിൽ കടന്നു പോയി..
നിഹ കാർത്തികയുമായി നല്ലപോലെ അടുത്തു..
\"കാർത്തുവെച്ചി... സാറിന്റെ അമ്മക്ക് എന്താ പറ്റിയെ \"
\"അതോ... സ്ട്രോക്ക് വന്നതാ ഒരുഭാഗം തളർന്നു പോയി.. \"
\"അയ്യോ.. എന്നിട്ട്.. \"
\"ഹോസ്പിറ്റലിൽ കുറേനാൾ കിടത്തി ഒരു മാറ്റവുമുണ്ടായില്ല.. ഇപ്പൊ വീട്ടിലാണ് ചികിത്സ... \"
\"എനിക്കൊന്ന് കാണാൻ പറ്റുമോ അമ്മയെ.. \"
\"അത് വേണ്ട മോളേ.. അമ്മക്ക് പരിചയമില്ലാത്ത ആൾക്കാരെ കാണാൻ താല്പര്യമില്ല... എന്നെമാത്രമേ അവിടേക്ക് അടുപ്പിക്കു പിന്നെ സാറിനെയും.. \"
\"മ്മ്.. \"
\"ചേച്ചി.. ഞാനൊരു കാര്യം കൂടി ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ?? \"
\"അതിനെന്താ നിഹാ... ചോദിച്ചോ... \"
\"അത് പിന്നെ.. അല്ലുന്റെ അമ്മ.. \"
ബാക്കി പറയാൻ മടിച്ചു നിഹ നിന്നു..
\"എനിക്കും അറിയില്ല.. ഞാനിവിടെ വന്നിട്ട് രണ്ടുകൊല്ലം ആയതേയുള്ളു.. അങ്ങനൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല ഒരു ഫോട്ടോ പോലും.. \"
\"മ്മ്... \"
\"മോള് എടുത്തു കഴിക്ക് ഞാൻ അമ്മക്ക് കഞ്ഞി കൊടുക്കട്ടെ.. \"
\"സാരമില്ല ചേച്ചി കൊടുത്തിട്ട് വാ.. നമുക്ക് ഒന്നിച്ചു കഴിക്കാം.. \"
\"എന്നാ ശരി.. \"
കാർത്തിക അമ്മക്കുള്ള കഞ്ഞിയുമായി മുറിയിലേക്ക് പോയി..
\"എന്നാലും അല്ലുവിന്റെ അമ്മക്ക് എന്താവും പറ്റിയത്?? \"
അപ്പോഴും നിഹയുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി ഉണ്ടായിരുന്നു അത്..
🌸🌸🌸🌸🌸🌸നിഹാരിക 🌸🌸🌸🌸🌸🌸
വൈകിട്ട് ഏഴുമണി...
ശ്രീറാം ഓഫീസിൽ നിന്നു വീട്ടിലെത്തി..
സാധാരണ ഓഫീസ് വിട്ടു വന്നാൽ വീട്ടിലേക്ക് കയറാൻ പറ്റില്ല അല്ലു കാർത്തികയുമായി എന്തെങ്കിലും പേരിൽ അടിയുണ്ടാക്കിട്ട് ഭയങ്കര ബഹളമായിരിക്കും..
പക്ഷേ പതിവിലും വിപരീതമായി വീട് ശാന്തമായി ഇരുന്നു..
ശ്രീറാം കാളിങ് ബെൽ അടിച്ചു..
നിഹ വന്നു വാതിൽ തുറന്നു..
ശ്രീറാമിനെ മുന്നിൽ കണ്ടതും നിഹയുടെ നെഞ്ച് ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി..
ശ്രീറാമിനെ കാണുമ്പോഴുള്ള നിഹയുടെ വെപ്രാളം അയാളും ശ്രദ്ധിച്ചിരുന്നു... പക്ഷേ അത് കണ്ടതായി ഭാവിക്കാതെ റാം മുകളിലേക്ക് പോയി...
ഫ്രഷായി താഴേക്ക് വന്നപ്പോൾ നിഹ ചായ എടുത്തു കൊണ്ട് കൊടുത്തു..
നിഹയുടെ കയ്യിൽ ചായ കണ്ടപ്പോൾ റാം ചോദിച്ചു..
\"കാർത്തിക എവിടെ?? \"
\"ഞാനിവിടെ ഉണ്ടല്ലോ സാർ..അതുകൊണ്ട് കാർത്തുവെച്ചി നേരത്തെ പോയി.. \"
\"മ്മ്.. \"
റാം ചായ കയ്യിൽ വാങ്ങി..
നിഹ അകത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ..
\"നിഹ.. \"
\"സാർ.. \"
\"നാളെമുതൽ എനിക്ക് വേണ്ടി ചായതരാൻ താൻ കഷ്ടപെടണമെന്നില്ല കാർത്തികയോട് പോകുന്നതിനു മുൻപ് ഫ്ലാസ്കിൽ ഒഴിച്ച് ടേബിളിൽ വെച്ചാൽ മതി എന്ന് പറഞ്ഞേക്കണം.. അല്ലുവിന്റെ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.. വീട്ടിലെ കാര്യങ്ങൾ കാർത്തിക ചെയ്തോളും.. \"
റാമിന്റെ വാക്കുകൾ നിഹയിൽ ഒരു നടുക്കമുണ്ടാക്കി..
എങ്കിലും ഉള്ളിലുള്ള വിഷമം പുറത്ത് കാണിക്കാതെ അവൾ നിന്നു..
നിഹയുടെ മുഖത്തെ ഭാവവ്യത്യാസം റാം ശ്രദ്ധിച്ചെങ്കിലും അത് കാണാത്ത ഭാവത്തിൽ ടീവിയിലേക്ക് നോക്കി റാം ഇരുന്നു..
\"അല്ലു.. എവിടെ \"
\"മുറിയിൽ... ഉണ്ട്.. സാർ.. വിളിക്കണോ \"
\"വേണ്ട.. ഞാനവിടെ പോയി കണ്ടോളാം.. നിഹ പൊയ്ക്കോളൂ.. \"
\"മ്മ്.. \"
നിഹ മുറിയിലേക്ക് പോയി..
അല്ലു കൂടെയുള്ളപ്പോൾ സമയം പോയത് അറിഞ്ഞില്ല ഇപ്പൊ ശ്രീറാം വന്നപ്പോൾ അല്ലു പപ്പയുടെ കൂടെ ബിസിയായി...
നിഹയ്ക്ക് വല്ലാത്ത വിഷമം തോന്നി..
ഈ സമയത്ത് സ്നേഹദീപത്തിൽ കുട്ടികളെ പഠിപ്പിച്ചും അവരുടെ കൂടെ കളിച്ചും സമയം പോകുന്നത് അറിയില്ല..
ഇതിപ്പോ അത്രയും ആളുകളുടെ ഇടയിൽ നിന്ന് ഇവിടേക്ക് വന്നപ്പോൾ ആകെ തനിച്ചായത് പോലെ നിഹയ്ക്ക് തോന്നി...
ഒരുപാട് പൈസയും കൊട്ടാരം പോലൊരു വീടും ഉണ്ടെങ്കിൽ എല്ലാമാവില്ല.. സ്നേഹിക്കാനറിയാവുന്ന കൂടെയുണ്ടാവുന്ന കുറച്ചു ബന്ധങ്ങൾ മാത്രം മതി...
സ്നേഹദീപത്തിലെ ഓർമ്മകൾ അവളെ വേദനിപ്പിച്ചു...
ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് നോക്കി നിഹ നിന്നു..
കാത്തിരിക്കൂ..