Aksharathalukal

കുയിൽ പെണ്ണ്.21

രണ്ട് മണിക്കൂർ  ഉറങ്ങിയിട്ട് സെലിൻ എഴുനേറ്റു ഐസുവിൻ്റെ  മുൻപിൽ എത്തി.  അകത്തേക്ക് നോക്കിയപ്പോൾ സെബി മയക്കമായിരുന്നൂ. സെലിൻ തിരിച്ച് റൂമിൽ പോയി... . കുറേ നേരം കൂടി അവിടെ കിടന്നു.... അവളുടെ മനസ്സ് അപ്പോഴും ശാന്തം ആയിരുന്നില്ല...
രാവിലെ റോണി പപ്പയെ കാണാൻ കയറി....

പപ്പ വേദന ഉണ്ടോ?

ചെറുതായിട്ട്... കുഴപ്പം ഇല്ലടാ... പാപ്പക്ക് വയ്യാതായാലും കുഴപ്പം ഇല്ല മോൻ്റെ മമ്മ വന്നല്ലോ......

റോണി അതിനു മറുപടി ഒന്നും  പറഞ്ഞില്ല....

രാവിലെ ഡോക്ടർ വന്നു കണ്ട് കഴിഞ്ഞ് സെബിക്ക് വീണ്ടും വേദന കാരണം മയങ്ങനുള്ള  ഇൻജക്ഷൻ  കൊടുത്തു.

സെലിൻ റോണിടെ കൂടെ കുറേ നേരം icu വിൻെറ മുൻപിൽ ഇരുന്നു പിന്നെ റൂമിലേക്ക് തന്നെ പോയി.

മമ്മ...

എന്താ മോനെ?

മമ്മ എന്താ ഒരിക്കലും എന്നോട് സംസാരിക്കാതെ ഇരുന്നത്.... എന്നെയും വെ റുത്തിരുന്നോ...?

ഒരിക്കലും ഇല്ല മോനെ, നിന്നെ ഞാൻ എങ്ങനെ വെറുക്കും മോനെ....അത്രയും പറഞ്ഞപ്പോഴെ സെലിൻ കരഞ്ഞ് തുടങ്ങി... ഒതുക്കി വച്ചിരുന്ന വേദന നദി പോലെ ഒഴുകാൻ   തുടങ്ങി.... റോണിയുടെ കാര്യവും മറിച്ചല്ലായിരുന്നു... പലപ്പോഴും നിന്നോട് സംസാരിക്കാൻ ശ്രമിച്ചു ഞാൻ .... പക്ഷേ നീ എന്നെ അവോയിഡ് ചെയ്തു.... എനിക്ക് തോന്നി നിനക്ക് എന്നോട് വെറുപ്പായിരുന്നു എന്ന്.... പിന്നെ ഞാൻ നിന്നെ ശല്യം ചെയ്യാൻ ആഗ്രഹിച്ചില്ല.... പക്ഷേ ഓരോ നിമിഷവും മമ്മ നിന്നെ ഓർത്തു ഉരുകുക ആയിരുന്നു.

വെറുപ്പോ ?എനിക്കോ??മമ്മ എങ്ങനെ അങ്ങനെ വിചാരിച്ചു....
മമ്മക്ക് അറിയുമോ  എൻ്റെ ബിർത്ഡേ ക്ക്  മമ്മ വന്നപ്പോൾ ഞാൻ  ഒത്തിരി സന്തോഷിച്ചു.... മമ്മ പോയെങ്കിലും  എന്നോട് സ്നേഹം ഉണ്ടല്ലോ എന്ന്... പക്ഷേ മമ്മ എന്നെ ഒന്ന് വിളിച്ചില്ല പകരം അമ്മച്ചി വന്നു വിളിച്ചു... എനിക്ക്  അത് സഹിച്ചില്ല... മമ്മ  എപ്പൊൾ എങ്കിലും ഓർത്തിരുന്നോ മമ്മ ഇല്ലാതെ ഞാൻ എങ്ങനെ കഴിയും എന്ന്. ഞാനും പപ്പയും തമ്മിൽ വലിയ അടുപ്പം ഇല്ലാന്ന് മമ്മക്കു അറിയാമല്ലോ....

എന്നോട് ക്ഷെമിക്ക് മോനെ, ഞാൻ ....ഞാൻ.... ഒന്നും ഓർക്കാതെ അല്ലാ.... പക്ഷേ  പപ്പ പറഞ്ഞത് എല്ലാം നീ വിശ്വസിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യും.... അതെന്നെ തളർത്തി,വേദനയിൽ  ആയിരുന്നു ഞാൻ.... സത്യത്തിൽ പപ്പയോടു ഉള്ള ദേശ്യത്തേക്കൾ കൂടുതലായിരുന്നു നീ എന്നെ വെറുക്കുമൊ എന്ന ഭയം...

റോണി... സെലിനെ കെട്ടിപിടിച്ചു കരഞ്ഞ്.. മമ്മ.....പപ്പ അല്ല ഞാൻ തന്നെ അങ്ങനെ ഒന്ന് കണ്ടാലും എനിക്ക് എൻ്റെ മമ്മയെ  അറിയാം...ഞാൻ അത് അപ്പഴേ മറന്നൂ.... അതെല്ലാം പറഞ്ഞത് പപ്പ  അല്ല... പപ്പ കുടിച്ച മദ്യം ആണ്... പപ്പ ഒരിക്കലും മാമ്മയെ കുറിച്ച് അങ്ങനെ പറയില്ല... പപ്പ  പാവം ആണ്....എനിക്ക് എന്നെകാൾ വിശ്വാസം എൻ്റെ മമ്മയേ ആണ്

എൻ്റെ പോന്നു മോനെ.... മമ്മ ഇനി മരിക്കാനും തയാർ ആണ്...

അവരു രണ്ടും കുറേ നേരം കെട്ടിപിടിച്ചു കറഞ്ഞൂ.... അ മാതൃ ഹൃദയം ഒരു പിഞ്ച് കുഞ്ഞിനെ പോലെ അവനെ വാരി എടുത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു...

വലിയ ഒരു തെറ്റിദ്ധാരണ മാറിയ സമാധാനത്തിൽ ആയിരുന്നു സെലിൻ.... റോണി ലോകം കീഴടക്കിയ സന്തോഷത്തിലും.. പക്ഷേ അവരു രണ്ട് പേരും ഓർത്തു പപ്പ കൂടി വേണം ഇ സന്തോഷം പൂർണമാകാൻ

പിന്നെയും അ അമ്മയും മോനും അവർക്ക് നഷ്ടപെട്ട നാളുകളെ കുറിച്ച് പറഞ്ഞു ഇരുന്നു....

അപ്പോഴാണ് തോമസ് ചേട്ടൻ വന്നു പറഞ്ഞത്....  ഇന്ന് വൈകിട്ടോടെ സെബിയെ  റൂമിലേക്ക് കൊണ്ട് വരും. 

സെലിൻ നീ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വരു.....

സാരമില്ല തോമസ് ചേട്ടാ.... ഞാൻ ഇവിടെ നിന്നോളം

അതെങ്ങനെയാണ്  മോളെ നീ വന്ന അന്ന് മുതൽ ഇവിടെ അല്ലേ ....നീ വീട്ടിൽ പോയി വാ... ഞങൾ ഉണ്ടല്ലോ ഇവിടെ.

സെബിയെ റൂമിൽ കൊണ്ട് വന്നു കഴിഞ്ഞു റോണി വീട്ടിൽ പോയി.... ബാക്കി എല്ലാരോടും സെലിൻ പറഞ്ഞു അവള്  നോക്കിക്കോളാം സെബിയെ..... എങ്കിലും തോമസ് ചേട്ടൻ രാത്രി വരെ ഉണ്ടായിരുന്നു.

സെലി നീ കുറച്ച് നേരം കിടന്നോ....എനിക്ക് ഇപ്പൊ ഒന്നും ഇനി വേണ്ട.... എന്തേലും ആവശ്യം ഉണ്ടങ്ങിൽ ഞാൻ വിളിക്കാം... സെബി പറയുന്ന കേട്ട്  സെലിൻ അവനെ നോക്കി.

ഹൂം...

ഹൂം  എന്ന് പറയാൻ അല്ല ..... റെസ്റ്റ് ചെയ്യാനാ പറഞ്ഞെ....

സെബി എനിക്ക് കുഴപ്പം ഒന്നും ഇല്ല.... ഞാൻ കിടന്നോളാൻ.... സെബി കുറച്ച് നേരം അടങ്ങി കിടക്ക്.

സെലിൻ സെബിയുമയി വലുതായി അടുപ്പം ഒന്നും കാണിക്കുന്നില്ല എങ്കിലും അവൻ്റെ എല്ല കാര്യങ്ങളും അവള് തന്നെ ആയിരുന്നു ചെയ്ത് കൊടുത്തത്...

ഒറ്റക്കുള്ള സമയങ്ങളിൽ പലപ്പോഴും സെബി സംസാരിക്കാൻ  ശ്രമിച്ചു എങ്കിലും സെലിൻ ഒഴിഞ്ഞു മാറി...

സെലിൻ എൻ്റെ കര്യങ്ങൾ എല്ലാം നോക്കുന്നു എങ്കിലും ഇപ്പോഴും ഒരു  അകലം ഉണ്ട്.... ഇനി എന്ത് ചെയ്യണം....അവള് ഒന്ന് തുറന്നു സംസാരിക്കാൻ തയാറായാൽ മാത്രമേ  പറ്റൂ.... ഇന്ന് രാത്രി എല്ലാവരും പോയി കഴിഞ്ഞ് അവളോട് സംസാരിക്കാം....

സെബിയുടെ ഉദ്ദേശം മനസ്സിലാക്കിയ പോലെ  അന്ന് രാത്രി റോണി അവൻ്റെയും സേലിൻ്റെയും കൂടെ ഹോസ്പിറ്റലിൽ രാത്രി ഉണ്ടായിരുന്നു...

സെബി സന്തോഷത്തോടെയും ചെറിയ അസൂയയൊടെയും നോക്കി കാണുക ആയിരുന്നു   റോണി അവൻ്റെ മമ്മയുടെ കൂടെ ബൈസ്റ്റൻഡർ ബെഡിൽ   കെട്ടിപിടിച്ചു കിടക്കുന്നു... അവരുടെ ഇടക്ക് ഉള്ള സംസാരങ്ങൾ, ചിരി എല്ലാം   സെബിക്കും സന്തോഷം നൽകി.. രണ്ട് പേർക്കും ഒരു വ്യത്യാസവും ഇല്ല ... ഇപ്പോഴും പണ്ടത്തെ പോലെ തന്നെ...  തമ്മിൽ പിച്ചിയും നുള്ളിയും ഇടിച്ചും സംസാരിക്കുന്നത് കണ്ടാൽ സ്കൂൾ കുട്ടികൾ പോലെ തോന്നും. .സെലിൻ വന്നു കഴിഞ്ഞ് ആണല്ലോ അവൻ്റെ മുഖം ഒന്ന് തെളിഞ്ഞു കാണുന്നത്.

അങ്ങനെ  ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം  സെബി വീട്ടിൽ തിരിച്ച് പോകണ്ട ദിവസം വന്നു .... അത്രയും ദിവസവും അവൻ്റെ കൂടെ ഹോസ്പിറ്റലിൽ സെലിൻ ഉണ്ടായിരുന്നു എങ്കിലും വീട്ടിൽ അവൻ്റെ കൂടെ  പോകണോ വേണ്ടയോ എന്ന് ഒരു തീരുമാനം എടുക്കാൻ അവൾക് കഴിഞ്ഞില്ല. എങ്കിലും അവസാനം പോകുന്നില്ല  എന്ന് തന്നെ സെലിൻ തീരുമാനിച്ചു.
സെബി ഡിസ്ചാർജ് ആകുമ്പോൾ നേരെ എയർപോർട്ടിൽ പോകാം എന്ന് അവളും തീരുമാനിച്ചു.

സെലിൻ വീട്ടിലേക്ക് വരില്ല എന്നറിഞ്ഞു സെബി  വളരെ അസ്വസ്ധൻ ആയിരുന്നു.... തോമസ് ചേട്ടൻ കാണുന്നുണ്ടായിരുന്നു സെബിയുടെ വിഷമം....

സെബി  എന്താടാ വീട്ടിൽ പോകുന്നു എന്നറിഞ്ഞിട്ടും നിനക്ക് ഒരു സന്തോഷം ഇല്ലല്ലോ.... ഒന്നുമില്ലെലും മരണത്തിൻ്റെ നിഴലിൽ നിന്ന് നീ രക്ഷപെട്ടു വന്നതല്ലേ....

ഒന്നുമില്ല തോമസ് ചേട്ടാ.... അത് ചേട്ടന് അങ്ങനെ തൊന്നുവ....

നിങൾ രണ്ടും ഒന്നും ഇല്ല.... ഒന്നും ഇല്ലാ എന്ന് പറഞ്ഞു പ്രശ്നം വഷലാക്കത്തെ കാര്യം  പറ....ഇപ്പൊ തന്നെ നിങൾ കുറച്ച് ഒന്നും അല്ലാ പ്രശ്നങ്ങൾ നേരിട്ടത്..... ഞാനും ലിസിയും ഉണ്ടല്ലോ....നിങൾ പറയൂ... നമുക്ക് പരിഹാരം കാണാം.

അത് ചേട്ടാ ..... എനിക്ക് സേലിനോട് ഒന്ന് സംസാരിക്കണം പക്ഷേ അവള് നേരിട്ട് ഇവിടുന്ന് കൽക്കത്ത പോകുവണ് എന്ന് പറയുന്നു...

ആണോ സെലിൻ? നീ പോയാൽ വീട്ടിൽ ഇവനെ ആരു നോക്കും. അമ്മക്ക് പറ്റുമോ ഇവൻ്റെ കാര്യംകൂടി നോക്കാൻ. സെലിൻ  ഇ സമയത്ത് അല്ലേ അവനു വീട്ടിൽ നിൻ്റെ ആവശ്യം

അത് ലിസിച്ചേച്ചി എനിക്ക് ലീവ് തീർന്നു...

ഓഫീസിൽ വിളിച്ച് സംസാരിക്കു ....  കുറഞ്ഞത് സെബിടെ കാലിൻ്റെ പ്ലാസ്റ്റർ എടുക്കുന്നത് വരെ അവനു ഹെൽപ് വേണ്ടെ.....

എനിക്കറിയാം... നോക്കട്ടെ ഞാൻ സംസാരിക്കാം

അതല്ല നിനക്ക്  അവനെ നോക്കാൻ പറ്റില്ല എങ്കിൽ പറ.... ഞാൻ അവനെ എൻ്റെ വീട്ടിൽ കൊണ്ട് പോകാം

അതൊന്നും വേണ്ട തോമസ് ചേട്ടാ.... ഞാൻ ഓഫീസിൽ സംസാരിക്കാം.

സെലിൻ  വീണ്ടും കൺഫ്യൂഷനിൽ ആയി.  അവൾക് അവധി ഉണ്ട് എങ്കിലും വീട്ടിൽ പോകണോ വേണ്ടയോ എന്ന് അവൾക് തീരുമാനിക്കാൻ പറ്റിയില്ല.

സെലിൻ സേബിക്കു തോമസ് ചേട്ടൻ കൊണ്ടുവന്ന കഞ്ഞി കൊരി കൊടുക്കാൻ തുടങ്ങി...

സെബി സെലിടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു....

സെലി... നിനക്ക് കുറച്ച് ദിവസം ലീവ് എടുക്കാൻ പറ്റില്ലേ...

നോക്കാം..

ലീവ് ഇല്ലാത്തത് ആണോ അതോ എൻ്റെ കൂടെ വരാൻ ഉള്ള പ്രയാസം ആണോ

അതിനു സെലിൻ മറുപടി ഒന്നും പറഞ്ഞില്ല....  സിബിക്ക്   മനസിലായി ലീവ് ഇല്ലാത്തത് അല്ല പ്രശ്നം.

സെബി സെലിൻ്റെ കയ്യിൽ പിടിച്ച് ചോദിച്ചു....

ഇപ്പോഴും എന്നോട് ക്ഷമിക്കൻ കഴിയുന്നില്ലേ... ഇത്രയും നാളും നീ ഇല്ലാതെ ഞാൻ കഴിഞു. ഇനി എനിക്ക് സാധിക്കും എന്ന് തോന്നുന്നുണ്ടോ... എൻ്റെ ആവശ്യങ്ങൾ പറയാതെ തന്നെ നീ അറിഞ്ഞു ചെയ്യുന്നുണ്ട്.. പക്ഷേ എൻ്റെ മനസ്സിൻ്റെ ആവശ്യം എന്താ നീ അറിയാത്തത്... അത്രയും പറഞ്ഞപ്പോഴേക്കും സെബിയുടെ ശബ്ദം മാറാൻ തുടങ്ങി... സെലിൻ മനസിലായി അവൻ നല്ല വിഷമത്തിൽ ആണ്.

സെലി ഞാൻ നിന്നോട് തീർത്തു പറയുന്നു.... വീട്ടിൽ പോകുന്നു എങ്കിൽ നിൻ്റെ കൂടെ മാത്രം.... എൻ്റെ വാശി അല്ല.... പക്ഷേ അല്ലാതെ എനിക്ക് വയ്യ.... ഇനി ഇങ്ങനെ എനിക്ക് ജീവിക്കണ്ട.... ഇനിയും നിനക്ക് എന്നോട് ക്ഷമിച്ചു എൻ്റെ കൂടെ ജീവിക്കാൻ സാധിക്കുന്നില്ല  എങ്കില്  എനിക്ക് ഇനി അങ്ങനെ ജീവിക്കാൻ ആഗ്രഹം ഇല്ല. ഞാൻ വീണ്ടും നിന്നോട് മാപ് പറയാം എന്തും ചെയ്യാം... പക്ഷേ നീ ഇല്ലാതെ ഇനി ഒരു രാത്രി പോലും എനിക്ക് ഉറങ്ങാൻ പറ്റില്ല.... ഞാൻ ഇ ജീവിതം വേണ്ടന്നു വയ്ക്കും...

സെബി... അധികം കാട് കേറി ചിന്തിക്കേണ്ട....ഞാൻ വീട്ടിൽ വരുന്നുണ്ട്.... വീട്ടിൽ ചെന്നാലും സെബിക്ക് തന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ... അമ്മ എന്ത് ചെയ്യും

എൻ്റെ സെലി...

സെബി അവളെ ഒരു കയ്യും കൊണ്ട്  അവൻ്റെ നെഞ്ചോട് ചേർത്ത് വച്ച്... അവളുടെ രണ്ടു കവിളിലും മാറി മാറി ഉമ്മകൾ വച്ചു.... മഴ കാത്തിരുന്ന വേഴാമ്പൽ പോലെ സെലിനും അവനിൽ ലയിച്ച്  ഇരുന്നു....

എനിക്കറിയാം സെലി.... നിനക്ക് എന്നോട് പലതും ചോദിക്കാനും പറയാനും ഉണ്ട്.... അതിനു ശേഷം മാത്രമേ നിൻ്റെ മനസ്സ് പൂർണമായി എന്നെ  സ്വീകരിക്കൂ.... ഇന്നു ഉറങ്ങുന്നതിന് മുൻപ് എല്ലാം നമുക്ക് പറഞ്ഞു തീർക്കണം.

സെലി അവനെ നോക്കി ഒന്ന് ചിരിച്ചു...

എൻ്റെ പെണ്ണെ ചിരിച്ചു കൊല്ലതെ... ബാക്കി ഉള്ളവൻ നിന്നെ ഒന്ന് കെട്ടി പിടിക്കാൻ പോലും വയ്യാതെ ഇരിക്കുന്ന സമയം ആണ്... കയ്യിലെ പ്ലാസ്റ്റർ എടുത്തിട്ട് വേണം...l

ഹൂം മതി.... ദേഹം ഇളകാതെ അടങ്ങി കിടക്ക്.....

സെലിൻ കൂടെ വരും എന്നറിഞ്ഞപ്പോൾ തന്നെ സെബിക്ക് സന്തോഷം ആയി....

തോമസ് ചേട്ടൻ വന്നു കണ്ടപ്പോൾ തന്നെ പറഞ്ഞു സെബിടെ പകുതി വേദന പോയ പോലെ ഉണ്ടല്ലോ എന്ന്.

സെബി സെലിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....

സെബിയെ ഡിസ്ചാർജ് ചെയ്തു  എല്ലാവരും കൂടി  വീട്ടിൽ പോയി...

വീട്ടിൽ ചെന്നപ്പോൾ തന്നെ സെബി പറഞ്ഞു നല്ല ക്ഷീണം.. എനിക്ക് കുറച്ച് നേരം ഒന്ന് കിടക്കണം

എല്ലാവരും അവനെ ഉറങ്ങാൻ വിട്ട് വെളിയിൽ പോയി.... സെബി സെലിൻ്റെ കയ്യിൽ പിടിച്ചു നിർത്തി...

നീ എവിടെ പോകുവാ? ഒരു കുസൃതി ചിരി ഉണ്ടായിരുന്നു അവൻ്റെ മുഖത്ത്.

സെബി ഉറങ്ങിക്കൊ.... ഞാൻ വെളിയിൽ ഉണ്ട്..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്...

ഞാൻ നിന്നോട് പറഞ്ഞതല്ലേ.... നീ ഇല്ലാതെ ഇനി ഞാൻ ഉറങ്ങില്ലന്ന്...

അതിന് സെബി പറഞ്ഞത് രാത്രി ഉറങ്ങില്ല എന്നാണ്...

ഡീ കുറുബീ... നീ ഒത്തിരി വിളയല്ലെ.... ഇവിടെകിടക്ക് പെണ്ണെ.... സെബി അവളെ വലിച്ച് അവൻ്റെ നെഞ്ചിലേക്ക് ഇട്ടു...

സെബി വേണ്ട ....തല അനക്കണ്ട...

പോടി.... അതൊക്കെ ഞാൻ നോക്കി കൊള്ളാം....

സെലി .... നിനക്കറിയുമോ.... ഞാൻ അങ്ങനെ ഒരു സംഭവം ഉണ്ടായതിനു ശേഷം ഇന്ന് വരെ കുടിച്ചിട്ടില്ല.... ഇനി  ഒരിക്കലും കുടിക്കത്തും  ഇല്ല... ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല നിനക്ക് എന്നെ പിരിഞ്ഞ് ജീവിക്കാൻ പറ്റും എന്ന്. ഇപ്പൊൾ എനിക്ക് മനസ്സിലായി സ്നേഹം എത്ര വലുത് ആണെങ്കിലും ആത്മാഭിമാനം കളഞ്ഞ് ആരും ആരെയും സ്നേഹിക്കാൻ പറ്റില്ല...

സെലി അവൻ പറയുന്നതും കേട്ട് അവൻ്റെ നെഞ്ചില് തന്നെ കിടന്നു...

മസില് പിടുത്തം വിട്ട് എന്നെ ഒന്ന് കെട്ടിപിടിച്ചു കിടക്കടി.... എനിക്കോ കൈ വയ്യ....നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.... ഹൊ!! രണ്ടാഴ്ച കഴിയണം എൻ്റെ പെണ്ണിനെ ഒന്ന് നന്നായി സ്നേഹിക്കാൻ..... ഇ ഒടിഞ്ഞ കാലും കയ്യും ഒരു പാര ആണല്ലോ മാതാവേ!

മിണ്ടാതെ കിടക്കാൻ നോക്ക്... ഉറങ്ങണം എന്ന് പറഞ്ഞത് അല്ലേ...

ആർക്ക് ഉറങ്ങണം.... ഞാൻ നിൻ്റെ കൂടെ ഒറ്റക്ക് ഇരിക്കാൻ അല്ലേ അങ്ങനെ പറഞ്ഞത്.

ഹൂം... പിന്നെ കഴിഞ്ഞാഴ്ച കല്യാണം കഴിഞ്ഞ് അല്ലേ ഉള്ളൂ ഒറ്റക്ക് ഇരിക്കാൻ...

അത് കൊള്ളാം എത്ര നാളായി നിന്നെ അടുത്ത് കണ്ടിട്ട്... എനിക്ക് എന്നും ഇന്നലെ പോലെ തന്നെയാണ്.
ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ സെലിനെ...

എന്താ..... നോക്കട്ടെ കാര്യം കേട്ടിട്ട് തീരുമാനിക്കാം

നിനക്ക് ഏറ്റവും അധികം വിഷമം തോന്നിയത് ഞാൻ എന്ത് പറഞ്ഞപ്പോഴാണ്...

കേൾക്കണം എന്ന് നിർബന്ധം ആണോ...

അതെ സെലിൻ... എന്നെ ഉപേക്ഷിച്ചു പോകാൻ ചെറിയ കാര്യം ഒന്നും പോര നിനക്ക്.... എനിക്കറിയാം  നീ ആണ് എന്നെക്കാൾ കൂടുതൽ വേദനിച്ചത് എന്ന്..   നീ പുറമെ പറയുന്നില്ല എങ്കിലും നീ അനുഭവിച്ച വേദന എനിക്കറിയാം..

സെബി എന്നെ കുറിച്ച് പറഞ്ഞത് എല്ലാം ഞാൻ മറന്നു.... പക്ഷേ എന്നെ കുറിച്ച് മോനോട് പറഞ്ഞത് ...അത് ഒരിക്കലും എനിക്ക് മറക്കാൻ സാധിച്ചില്ല... ഞാൻ നൊന്ത് പെറ്റ എൻ്റെ കുഞ്ഞു എന്നെ  വേറുത്താൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നത്. വിവാഹത്തിന് മുൻപ് എന്നെ മറ്റാർക്കും അറിയുന്നതിൽ കൂടുതൽ അറിയുന്നത് സെബിക്ക് ആയിരുന്നില്ലേ.... അത്രയും സാഹചര്യങ്ങൾ ഉണ്ടായിരുന്ന ഒരു ജീവിതം ആയിരുന്നിട്ടും ഒരേ ഫ്ളാറ്റിൽ കഴിഞ്ഞിട്ടും  എപ്പോഴെങ്കിലും ഞാൻ മറ്റൊരു രീതിയിൽ സെബിയോടു പെരുമാറിയിട്ടില്ല... പിന്നെ എങ്ങനെ എന്നെ സംശയിക്കാൻ സാധിച്ചു... കൂടെ ഉള്ളവനോട് എങ്ങനെ ആണ് പെരുമാറിയത് എന്ന് മറ്റുള്ളവരെക്കാൾ നന്നായി സെബിക്ക് അറിയമയിരുന്നല്ലോ.... ഇതിലും കൂടുതൽ എന്നെ എനിക്ക് മനസ്സിലാക്കി തരാൻ പറ്റില്ല.... എന്നെ കുറിച്ച് സെബി അങ്ങനെ എല്ലാം പറയാൻ കാരണം എന്താണ് എന്നുള്ളത് അല്ല എന്നെ വിഷമിപ്പിച്ചത്...  പക്ഷേ ഇത്രയും കാര്യങ്ങൾ മനസ്സിൽ വച്ചിട്ടാണല്ലോ ഇത്രയും വർഷം എന്നോട് സ്നേഹം അഭിനയിച്ചത്.... സത്യത്തിൽ ഇപ്പൊ എനിക്ക് എന്നെ പോലും വിശ്വാസം ഇല്ല.... അഭിനയം എന്ത് എന്ന് മനസിലാകുന്നില്ല....

സെബി പറയൂ ഞാൻ എന്ത് വിശ്വസിക്കും.... അന്ന് ഉറഞ്ഞുതുള്ളി നിന്ന സിബിയെ ആണോ അതോ അത്രയും നാളും എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ സെബിയെ ആണോ.... രണ്ടും എന്നെ എങ്ങും എത്തിക്കുന്നില്ല..... എല്ലാം കഴിഞ്ഞ് ഇപ്പൊ ഞാൻ മറ്റൊരു സെബിയെ കാണുന്നു. പണ്ടത്തേക്കൾ സൗമ്യൻ, സ്നേഹ സമ്പന്നൻ.... സത്യം എന്താണ്.... എനിക്കറിയില്ല...

സെലി എല്ലാ വേദനകളും പറഞ്ഞു അവൻ്റെ നെഞ്ചില് കിടന്നു കരഞ്ഞു.... ഇത്രയും നാളത്തെ അവളുടെ വേദന ആയിരുന്നു ഒഴുകി ഇറങ്ങിയത്.

സെലിൻ എനിക്കറിയാം എൻ്റെ തെറ്റ് ക്ഷമിക്കവുന്നതിലും അധികം ആണ്.... പക്ഷേ നീ എനിക്ക് സ്നേഹം ഇല്ല എന്ന് പറയരുത്... ഞാൻ  പറഞ്ഞത് തെറ്റ് തന്നെ ആണ്. പക്ഷേ സേലി  ഞാൻ എന്ത് പറഞ്ഞാലും  നിനക്കറിയാം എന്നെ.... എൻ്റെ സ്നേഹത്തെ... .ഡീ നിനക്ക് മറക്കാൻ ശ്രെമിച്ചൂടെ അന്നത്തെ ദിവസത്തെ..... നിൻ്റെ സെബിക്ക് വേണ്ടി.....

അറിയില്ല സെബി ഞാൻ മറക്കുമോ ഇല്ലയോ എന്ന്... പക്ഷേ എൻ്റെ റോണി മോൻ ഇന്നും എന്നെ അതുപോലെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ഒന്നും നഷ്ടം ആയില്ല എന്നറിഞ്ഞപ്പോൾ ഞാൻ വീണ്ടും ഇവിടെ ഉണ്ടാവണം എന്ന് തോന്നി.... ഞാൻ കാരണം  സെബിയൊ മോനോ അമ്മയോ ഇനി വിഷമിക്കണ്ട..... ഞാൻ ഉണ്ടാകും ഇവിടെ...

എൻ്റെ സെലി ആയി ആണോ അതോ റോണിമോൻ്റെ അമ്മ ആയ്‌ട്ടോ...

ഹ ഹ ഹ..... നന്നായി .... ഇപ്പോഴും പേടി ഉണ്ട് അല്ലേ.... നല്ലതാണ്..... അത് വേണം

ഇപ്പഴാണ് നീ പഴയ  കുറുമ്പ് പിടിച്ച സെലിൻ  ആയത്.... ഞാൻ ചോദിച്ചതിന് മറുപടി കൂടി പറയഡീ പെണ്ണെ....

എൻ്റെ പൊന്നെ രണ്ട് പേരുടെയും കൂടി ആണ്.

സന്തോഷം കൊണ്ട്  സെബിയുടെ കണ്ണ് വിടരുന്നത് മാത്രമേ സെലിൻ കണ്ടുള്ളൂ... പിന്നെ ശ്വാസം മുട്ടിയപ്പോൾ ആണ് അവളറിഞ്ഞത് അവളൊരു ചുംബനത്തിൻ്റെ ചൂടിൽ ആയിരുന്നു എന്ന്..... എൻ്റെ സെബി ഒന്ന് പതുക്കെ.... നാളെയും വേണ്ട ചുണ്ടുകൾ ആണ്... ഇങ്ങനെ ആക്രാന്തം കാണിക്കാതെ

അതെ ബാക്കി ഉള്ളവരെ പട്ടിണിക്കിട്ടപ്പോ ഓർക്കണമായിരുന്നു..... അതെങ്ങനെയാ... നിനക്ക് ഈ വക ചിന്ത ഒന്നും ഇല്ലല്ലോ... കൊച്ചെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.... കാൽ വയ്യ ക്കൈ വയ്യ എന്ന് പറഞ്ഞു മാറികിടക്കൻ ഞാൻ സമ്മതിക്കില്ല.... ഇന്നു എനിക്ക് നിന്നെ വേണം... എത്ര നാളായി എന്ന് വല്ല ചിന്തയും ഉണ്ടോ....

അതെ അത് തന്നെയാ ഞാനും പറയാൻ തുടങ്ങിയത്...
സെളി പറയുന്നത് കേട്ടു അതിശയിച്ചു സെബി  ചിരിച്ചു കൂട്ടത്തിൽ അവളും

അപ്പോഴാണ് റോണി ഓടിവന്നു അവൻ്റെ മമ്മിയെയും പപ്പയെയും   മാറ്റി അവരുടെ നടുക്ക് വന്നു കിടന്നത്...മ തി രണ്ട് പേരും തനിയെ സ്നേഹിച്ചത്... ഇനി എന്നെ കൂടെ ഒന്ന് സ്നേഹിക്കു.... ഞാൻ ഇന്ന് ഇവിടെയാണ് കിടക്കുന്നത്..

റോണിയെ കെട്ടിപിടിച്ചു  കൊണ്ട് സെലിൻ സിബിയെ നോക്കി....

റോണി...  പപ്പാടെ സുന്ദരാകുട്ടാ .... ഇന്ന് ഒരു ദിവസത്തേക്ക് മമ്മയെ എനിക്ക്  വിട്ട്താടാ... നാളെ മുതൽ നീ എടുത്തോ...

സെലിൻ ചെറുതായി സിബിയെ നുള്ളി..... എന്താ ഇ പറയുന്നത്... കൊച്ചല്ലേ അവൻ

പോടി ...ബാക്കി ഉള്ളവരുടെ കൺട്രോൾ കളയാൻ....

ഓക്കേ ഓക്കേ... ഇന്ന് പപ്പേടെ കൂടെ കിടന്നോ.... നാളെ മുതൽ എൻ്റെ കൂടെ...

ആയിക്കോട്ടെ..... ഇപ്പൊ നീ  പോയി ഉറങ്ങ്...

റോണി അവൻ്റെ അപ്പനും മമ്മക്കും ഓരോ ഉമ്മ കൊടുത്തു അവൻ്റെ റൂമിൽ പോയി...

സെബി സെലിനെ വാരി എടുത്ത് അവൻ്റെ  മുകളിലേക്ക് ഇട്ടു... ഇ മണം .... അതാണ് ഞാൻ കൊതിച്ചത്.... അവർ വീണ്ടും ഉമ്മകൾ കൊടുത്തും വാങ്ങിയും സ്നേഹിച്ച് കിടന്നപ്പോൾ  മനസ്സിൻ്റെയും ശരീരത്തിൻ്റെയും വേദന മാറ്റാൻ ഇങ്ങനെ ഒരു മരുന്നും കൂടി  ഉണ്ട് എന്ന്  വർഷങ്ങൾക്ക് ശേഷം വീണ്ടും അവർ മനസ്സിലാക്കി....

സെലി എങ്ങനാ  പട്ടിണി ഇന്ന് മാറുമോ അതോ കാത്തിരിക്കണോ...

ഇത്രനാളും കതിരുന്നില്ലെ.... രണ്ടാഴ്ച   കഴിയട്ടെ....

ശരി ....അങ്ങനെ ആകട്ടെ... പക്ഷേ ഇന്ന് നിന്നെ ഞാൻ ഉറക്കില്ല...

സെബി ഇനി അടങ്ങി ഒതുങ്ങി  നിന്നാൽ പട്ടിണി ഇല്ലാതെ ജീവിക്കാം

ഉവ്വ് മാം  സമ്മതിച്ചു..... അത് പറയുമ്പോൾ സെബി അവനോട് തന്നെ പറഞ്ഞു
\"എൻ്റെ യേശുതമ്പൂരാൻ  തന്നവളാണ് എൻ്റെ സേലി.... ഇനി അ കൈ ഞാൻ  മരണം വരെ മുറുക്കി പിടിക്കും.....\"

പാവം സെലിൻ അപ്പോഴും ഓർത്തത്...\"ഇ ചെക്കൻ എന്ന് നന്നാവും....ഇപ്പോഴും ക്ലിഷെ ഡയലോഗ് ആണ് ഓർക്കുന്നത്. പാവം ഇതിനറിയില്ലല്ലോ ഞാൻ എന്ന നദി എത്ര കൈ വഴി പോയാലും നീയകുന്ന കടലിൽ വന്നു ചേരും എന്ന്.
💫💫💫💫💫

മൈലക്കാട് എന്ന ചെറിയ ഗ്രാമത്തിൽ വീടിൻ്റെ സിട്ട്ഔട്ടിൽ ഒരു 6 വയസുകാരിയെയും മടിയിൽ വച്ച് സെബി ഇരിപ്പുണ്ട്.... തൊട്ടടുത്ത ചെയറിൽ ഫോണിൽ എന്തോ കുത്തികുറിച്ച് സേലിനും...

അപ്പച്ചാ.....

എന്താ  ഇസ മോളെ.....

സെലി അമ്മമ്മ എന്താ ചെയ്യുന്നേ

അതോ... കഥ എഴുത്ത് ആണ് മോളെ....

നമ്മള് ഇന്നലെ കട്ട് ചെയ്ത കേകിൽ \"തിരിച്ചറിവിൻ്റെ 20 വർഷം\" എന്ന് എന്താ എഴുതിയത്..... ഡാഡിയും മമ്മിയും വെട്ടിയ കേക്കിൽ happy wedding anniversary Roni and Eva ആയിരുന്നല്ലോ....

അത്  ഇസ കുട്ടി അപ്പച്ചടെ wedding anniversary അല്ലല്ലോ...

പിന്നെ എന്താ നമ്മള് ആഘോഷിച്ചത്???

അതോ... അത് നിൻ്റെ സെലി അമ്മമ്മക്ക് തലക്ക് ബോധം  വന്ന ദിവസം ആണ്.  ....

സെബി ദേ നോക്കിയേ വേണ്ടാത്ത കാര്യം കൊച്ചിനോടു പറഞ്ഞു കൊടുക്കരുത്.....

സത്യം അല്ലയോടി...  ഉണ്ടകണ്ണി കിളവി .. നിനക്ക് എൻ്റെ അടുത്ത് വരണം എന്ന തിരിച്ചറിവ് ഉണ്ടായത് അന്നല്ലെ...

അയ്യടാ.... ഒരു ചെറുപ്പകാരൻ.... കിളവൻ ആയി... പല്ലും പോയി... മുടിയും നരച്... സൃംഗരതിന് മാത്രം കുറവില്ല....

എന്തടി.... എനിക്ക് സൃംഗരിച്ചാൽ....
നീ എന്നെ പോലീസിൽ ഒന്നും എപ്പിക്കല്ലെടി.... കുശുമ്പി

ഡാഡി.... ഓടി വാ ഈ അപ്പച്ചയും അമ്മമ്മയും അടി കൂടുന്നു...

ഈസാ മോളെ നീ ഇങ്ങു പോരെ.... ഇനി രണ്ടിൻ്റെയും പ്രണയം കൂടി കണ്ട് എൻ്റെ കൊച്ചിൻ്റെ കണ്ണ്  തെള്ളും..

റോണി വേണ്ട....നിൻ്റെ മമ്മ അ പ്രതിലിപിയില് എഴുതുന്ന കഥയിൽ നീ ഇനി വില്ലൻ ആകും .... മിണ്ടാതിരിക്ക്....

അതില്ല പപ്പ ....ഇപ്പോഴും വില്ലൻ പപ്പ തന്നെ ആണ്.... ഞാൻ മമ്മടെ റോണി കുട്ടൻ ആണ്....

ആരും വഴക്ക് ഉണ്ടാക്കണ്ടേ....  ഇ ഇവ ആണ് മമ്മിക്ക് ജനിക്കാതെ പോയ മോള്...

ആര് പറഞ്ഞു നീ മോളല്ല എന്ന്... മരുമോളും മകൾ ആണ്... എൻ്റെ പാർട്ണർ ഇൻ ക്രൈം.

അത് സത്യം ആണ് ഇവയുടെ എല്ല കുരുത്തകേടിനും മമ്മ ആണ് കൂട്ട്...

അപ്പോ  ഇസ മോളോ??

ഇത് അമ്മമ്മടെ മുത്ത് അല്ലേ...

എടീ സെലി ഇന്നലെ രാത്രിയും നീ പറഞ്ഞല്ലോ ഞാൻ ആണ് നിൻ്റെ മുത്ത് എന്ന്...

ഒന്ന് മിണ്ടത്തിരി സെബി....

എൻ്റെ ദൈവമേ ഇ പപ്പയുടെ വയസം കാലത്ത് ഉള്ള  റോമൻസ് കൊണ്ട് ഞാൻ തോറ്റു.....

സെലിൻ സെബിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ഈ പ്രായത്തിലും സെബി അതിൽ മൂക്കും കുത്തി വീണു... അങ്ങനെ   വീണും വീഴ്തിയും അവരുടെ പ്രണയം തുടർന്ന് കൊണ്ടെ ഇരുന്നു.....❤️❤️

( അവസാനിക്കുന്നില്ല...പക്ഷേ ഇനി അവർ ജീവിക്കട്ടെ...നമുക്ക് പോകാം)

പ്രിയ കൂട്ടുകാരെ...

എൻ്റെ എഴുത്ത് വായിച്ച എല്ലാവർക്കും ഹൃദയത്തില് നിന്നും ഒരായിരം നന്ദി...