ഇന്നാണ് ഹരിയെട്ടൻ നാട്ടിൽ നിന്നും തിരിച്ച് വരുന്നത്.... ടോമിച്ചൻ കൂട്ടികൊണ്ട് വരാൻ പോകും എന്ന് പറഞ്ഞിരുന്നു... ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ വല്ലാതെ ഒരു തിടുക്കം തോന്നി അവൾക്ക് വീട്ടിൽ എത്താൻ... എന്താണ് ഹൃദയം ഇത്ര സന്തോഷിക്കുന്നത്... ഇത്രമാത്രം തിടുക്കം കൂട്ടുന്നത്... ഹൃദയത്തില് മൊട്ടിട്ട സ്നേഹം പൂത്തു വിടരാൻ വെമ്പുന്നത് ആണോ? കാണാൻ ഉള്ള ഒരു തിടുക്കം കണ്ണിനും ഉണ്ട്....ലിസിയുടെ കൂടെ ഹോസ്പിറ്റലിൽ നിന്നും തിരിച്ച് വരുമ്പോൾ മാത്രം ആണ് അറിഞ്ഞത് 6 മണിക്ക് ലാൻഡ് ചെയ്യണ്ട ഫ്ലൈറ്റ് 2 മണിക്കൂർ ലേറ്റ് ആണ് എന്ന്... അപ്പോഴാണ് അവളും ഓർത്തത് ശ്ശോ ഒന്ന