Aksharathalukal

അലൈപായുതേ💜(പാർട്ട്‌:15)

പക്ഷെ ധ്രുവിക്ക് കാര്യം മനസ്സിലായിരുന്നു. ഹൃദ്യയുടെ തെറ്റിദ്ധാരണ മാറ്റാൻ തന്നെ അവൻ തീരുമാനിച്ചു.

ഹൃദ്യ പോയതും ധ്രുവിയും കഴിച്ച് നിർത്തി എഴുനേറ്റു.

\"എന്ത് പറ്റി ധ്രുവ് കഴിക്കാത്തതെന്താ?\"ധ്രുവി എഴുന്നേറ്റത് കണ്ട് ശിവന്യ ചോദിച്ചു.

\"ഒന്നുല്ല മതിയായി\"അത്രയും പറഞ്ഞ് അവൻ വാഷ് ചെയ്തിട്ട് ഹൃദ്യയുടെ റൂമിലേക്ക് പോയി.

ധ്രുവി റൂമിൽ ചെന്നപ്പോൾ ഹൃദ്യ ബാത്‌റൂമിൽ ആയിരുന്നു. അവൻ അവളെയും കാത്ത് ബെഡിൽ ഇരുന്നു.

ഹൃദ്യ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കാണുന്നത് ബെഡിൽ എന്തോ ആലോചിച് ഇരിക്കുന്ന ധ്രുവിയെയാണ്.

\"ഏട്ടൻ എന്താ ഇവിടെ വന്ന് ഇരിക്കുന്നെ?\"
ഹൃദ്യയുടെ ഒച്ച കേട്ടപ്പോഴാണ് ധ്രുവി സോബോധത്തിലേക്ക് വന്നത്.

അവൻ ഒരു പുഞ്ചിരിയോടെ ഹൃദ്യയെ തന്റെ അടുത്ത് ഇരുത്തി.

\"എന്റെ ഹൃദുവിന് ഏട്ടനോട് എന്തോ ചോദിക്കാൻ ഇണ്ടല്ലോ അത്‌ അങ്ങ് ചോദിച്ചോ\"ധ്രുവി അത്‌ പറഞ്ഞതും ഹൃദ്യ ഒന്ന് ഞെട്ടിയെങ്കിലും അവൾ അത്‌ പുറത്ത് കാണിക്കാതേ ഇരിക്കാൻ ശ്രെമിച്ചു.

\"ഏട്ടൻ എന്തൊക്കെയാ ഈ പറയണേ എനിക്ക് ഒന്നും ചോദിക്കാൻ ഇല്ലനെ\"

\"ഉറപ്പാണോ ഹൃദു\"ധ്രുവി ഹൃദ്യയുടെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് ചോദിച്ചു.

\"എന്റെ ഏട്ടാ ഉറപ്പാണ് എനിക്ക് ഏട്ടനോട് ഒന്നും ചോദിക്കാൻ ഇല്ലനെ\"

\"മ്മ്.. പിന്നെ ഹൃദു എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്\"

\"എന്താ ഏട്ടാ?\"

\"അത്‌ പിന്നെ ശിവന്യ എന്റെ ഫ്രണ്ട് മാത്രമാണ് ഇന്ന് നീ ആ റൂമിൽ കണ്ടത് അവൾക്ക് എന്നെ സ്വന്തമാക്കാൻ വേണ്ടിയുള്ള ഓരോ ഗോഷ്ടികൾ മാത്രമാണ്\"

\"അപ്പോൾ ശിവ ചേച്ചിക്ക് ഏട്ടനെ ഇഷ്ടാണോ?\"ഹൃദ്യ തന്റെ സംശയം ചോദിച്ചു.

\"മ്മ്... അതെ പക്ഷെ അവളുടെ ആഗ്രഹം നടകില്ല.... കാരണം എനിക്ക്...\"അത്രയും പറഞ്ഞപ്പോഴാണ് താൻ ഇപ്പോൾ എന്താ പറയാൻ പോയതെന്ന ബോധം വന്നത്.

\"കാരണം ഏട്ടന്?\"ഹൃദ്യ സംശയത്തോടെ ചോദിച്ചു.

\"അത്‌ ഒന്നുല്ല ഞാൻ എന്തോ ഓർക്കാതെ പറയാൻ വന്നത\"ധ്രുവി തന്റെ മുഖത്തെ പതർച്ച മറക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് അവിടേക്ക് ശിവന്യ വന്നത്.

\"ധ്രുവ് നീ ഇവിടെ ഇരിക്കുവായിരുന്നു ഞാൻ എവിടെയൊക്കെ നിന്നെ അന്നോഷിച്ചുന്ന് അറിയുമോ\"ശിവ അവന്റെ അടുത്ത് ചെന്ന് നിന്നുകൊണ്ട് പറഞ്ഞു.

\"എന്താ ശിവ കാര്യം പറ.എന്തിനാ നീ എന്നെ അന്നോഷിച്ചേ?\"

\"അതോ ദേ ഇത് തരാൻ വേണ്ടി\"അത്‌ പറഞ്ഞ് ശിവ പുറകിൽ പിടിച്ചിരുന്ന പാൽ ഗ്ലാസ്‌ അവന് നേരെ നീട്ടി.

\"ഇത് ആർക്കാ?\"ധ്രുവി സംശയത്തോടെ ചോദിച്ചു.

\"ഇത്രയും നേരം ഞാൻ നിന്നെ അല്ലെ ധ്രുവ് അന്നോഷിച് നടന്നത് അപ്പോൾ ഇത് ഞാൻ  വേറെ ആർക്ക് കൊടുക്കാനാ നിനക്ക് തന്നെ\"ശിവ മുഖത്ത് നാണം ഒക്കെ വരുത്തികൊണ്ട് പറഞ്ഞു.

\"അയ്യോ ചേച്ചിക്ക് അറിയില്ലേ ഏട്ടൻ പാല് കുടിക്കാറില്ല ഇങ്ങ് തന്നേക്കു ഞാൻ കുടിച്ചോളാം\"അതും പറഞ്ഞ് ഹൃദ്യ അവളുടെ കൈയിൽ നിന്നും പാല് വാങ്ങി ഒറ്റവലിക്ക് കുടിച്ചു.

\"എന്റെ ഹൃദു ഒന്ന് പയ്യെ കുടിക്ക് നെറുകയിൽ കയറും\"അവൾ കുടിക്കുന്നത് കണ്ട് ധ്രുവി പറഞ്ഞു.

\"ഓഹ് പഞ്ചസാര ഒട്ടും ഇല്ല പോരാത്തതിന് ബൂസ്റ്റും ഇട്ടിട്ടില്ല.ചേച്ചി പാല് ഒക്കെ കൊണ്ടുതരുമ്പോൾ ഇതൊക്കെ പാകത്തിന് ഇട്ടിട്ടുണ്ടോ എന്നോക്കെ ശ്രെദ്ധിക്കണ്ടേ\"ഹൃദ്യ ഗ്ലാസ്‌ ശിവയുടെ കൈയിലേക്ക് തിരിച്ച് വെച്ചുകൊണ്ട് പറഞ്ഞു.

ഹൃദ്യയുടെ ഡയലോഗ് ഒക്കെ കേട്ടിട്ട് ശിവയുടെ മുഖം കടന്നല് കുത്തിയതുപോലെ വീർത്തു.അത്‌ കണ്ട് ഹൃദ്യ എങ്ങനെ ഉണ്ടെന്ന് പുരികം ഉയർത്തി ശിവ കാണാതെ ധ്രുവിയോട് ചോദിച്ചു. അതിന് അവൻ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.

\"എങ്കിൽ ഏട്ടൻ ഈ ചേച്ചിയേം വിളിച്ചോണ്ട് പോയെ എനിക്ക് ഉറങ്ങണം നാളെ ക്ലാസ്സിൽ പോവാൻ ഉള്ളതാ\" ഹൃദ്യ പറഞ്ഞതും ധ്രുവി അവളുടെ മുടിയിൽ തലോടികൊണ്ട് അവൾക്ക് ഒരു കുഞ്ഞ് ഉമ്മ നൽകിയിട്ട് എഴുനേറ്റ് പുറത്തേക്ക് പോയി.

\"അതെ ചേച്ചി പോവുമ്പോൾ ആ ഡോർ ഒന്ന് അടച്ചേക്കെ\"ധ്രുവിയുടെ പുറകെ പോകാൻ തുടങ്ങിയെ ശിവയോടായി ഹൃദ്യ പറഞ്ഞു. ശിവ അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് ഡോർ അടച്ച് പുറത്തേക്ക് പോയി.

\"എന്റെ ഏട്ടനെ കുപ്പിയിൽ ആകാൻ നടക്കുവാണല്ലേ ശെരിയാക്കി തരാം ഒരു ചിവന്യ വന്നേക്കുന്നു നിന്നെ ഞാൻ കുപ്പിലാക്കൂടി തവളകണ്ണി\"ശിവ പോയ വഴിയേ നോക്കി ഹൃദ്യ പറഞ്ഞുകൊണ്ട് ലൈറ്റ്  ഓഫ്‌ ചെയ്ത് പുതപ്പും തലവഴി ഇട്ട് കിടന്നു.

****

ഇതേ സമയം എത്ര ശ്രമിച്ചിട്ടും ദച്ചുവിന് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സിലേക്ക് ശിവന്യയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ധ്രുവിയുടെ മുഖം തെളിഞ്ഞു വന്നുകൊണ്ടിരുന്നു.

അവൾക്ക് കിടന്നിട്ട് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നിയതുകൊണ്ട് അവൾ ബെഡിൽ നിന്ന് എഴുനേറ്റ് ജനലിന് അടുത്ത് പോയി നിന്നു.ജനലിലൂടെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സിന് എന്തോ ആശ്വാസം തോന്നുന്നുണ്ടായിരുന്നു.

ആ സമയത്താണ് ധ്രുവി അവന്റെ മുറിയിലേക്ക് വന്നത്.ദച്ചു ജനൽ അടച്ചിട്ടുണ്ടാവും എന്നാണ് അവൻ കരുതിയത് പക്ഷെ അവളുടെ റൂമിലേക്ക് നോക്കിയപ്പോൾ ദച്ചു അപ്പുറത്തെ സൈഡിലെ ജനലിലൂടെ പുറത്തേക്ക് നോക്കി നില്കുന്നതാണ് കണ്ടത്.

എന്നാൽ ധ്രുവിക്ക് മനസ്സിലായിരുന്നു ഇന്ന് തന്നെ ശിവന്യയോട് ഒപ്പം കണ്ടതിലുള്ള വിഷമം ആണ് ദച്ചുവിനെന്ന്.അവൻ അവളെ തന്നെ നോക്കി അവിടെ നിന്നു.എന്നാൽ ദച്ചു അവളുടെ ആദിയെ കണ്ടിരുന്നില്ല.

\"പൊൻ മലരേ എൻ പൊൻ മലരേ....

മഞ്ചിമയോലും മൗനമേ....\"

ധ്രുവിയുടെ ശബ്‌ദം തന്റെ കാതുകളിൽ എത്തിയതും ദച്ചു ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവിടെ തന്നെ നിന്നു അവളുടെ ഹൃദയമിടിപ്പ് കൂടുന്നത് അവൾക്ക് മനസ്സിലായിരുന്നു.

\"എന്നരികിൽ നീ നിറയവേ....

ഉള്ളിലെ മോഹം പെയ്തുവോ....

ഉയിരിലോ വരവായ് വസന്തം....

നിനവിലോ നിൻ ഇതൾ....

നിമിഷമേ അണയാതെ എന്നും....

വർഷമായ് നിറയു....\"

ധ്രുവി അത്രയും പാടി നിർത്തിയയും ദച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു ഒപ്പം ധ്രുവിയുടെയും.ദച്ചു പെട്ടെന്ന് തന്നെ തിരിഞ്ഞ് നോക്കിയെങ്കിക്കും ധ്രുവി അപ്പോഴേക്കും അവിടെ നിന്നും മാറിയിരുന്നു.

ദച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു കുറച്ച് കഴിഞ്ഞപ്പോൾ അവൾ ജനൽ അടച്ച് ബെഡിലേക്ക് കിടന്നു.

അവൾ ജനൽ അടച്ചത് കണ്ടതും ധ്രുവി ജനലിന് അരികിലേക്ക് വന്ന് നിന്നു.

\"എനിക്ക് അറിയാം ദച്ചു നിന്റെ മനസ്സിൽ എന്താണെന്ന് പക്ഷെ ഇപ്പോൾ എനിക്ക് നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാനേ കഴിയു.എല്ലാം നിന്നോട് തുറന്ന് പറഞ്ഞ് കഴിഞ്ഞ് നിനക്ക് വേണ്ടി ഞാൻ ഈ പാട്ട് മുഴുവനായി പാടും നിന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ആ പാട്ടിലൂടെ നീ എന്റെ പ്രണയത്തെ അറിയും.അത്‌ വരെയും നമ്മുക്ക് ഈ ഒളിച്ചുകളി തുടരാം.\"ധ്രുവി അവിടെ കുറച്ച് നേരം കൂടെ നിന്നിട്ട് ബെഡിലേക്ക് കിടന്നു.

ഇതേ സമയം ശിവന്യ എങ്ങനെ ധ്രുവിയെ എങ്ങനെ സ്വന്തമാക്കാം എന്നാ ആലോചനയിലാണ്.കുറെ നേരം ആലോചിച്ചതിന് ശേഷം അവൾ എന്തൊക്കെയോ തീരുമാനിച്ചുകൊണ്ട് കിടന്നു.

****

ശിവന്യ രാവിലെ 5:30ക്ക്‌ എഴുനേറ്റ് കുളിച്ച് താഴേക്ക് ചെന്നു അപ്പോൾ അവിടെ
സിതാര ഓരോ പണികൾ ചെയ്തുകൊണ്ടിരിക്കുവായിരുന്നു.

\"ആന്റി ഞാൻ സഹായിക്കാം\" ശിവന്യ അവിടേക്ക് ചെന്ന് കൊണ്ട് പറഞ്ഞു.

\"ശിവ മോള്‌ ഇത്ര നേരത്തെ എഴുനേൽക്കുമോ എന്നും?\"

\"ആഹ് ആന്റി കുഞ്ഞിലേ മുതലുള്ള ശീലമാണ്\"

\"എന്നാലും ഇന്നലെ യാത്ര ഒക്കെ ചെയ്ത് വന്നതല്ലേ കുറച്ച് നേരം കൂടി കിടക്കായിരുന്നില്ലേ?\"

\"ഏയ്‌ അത്‌ കുഴപ്പം ഒന്നും ഇല്ല ആന്റി ഞാൻ ആന്റിയെ സഹായിക്കാം എന്ന് കരുതി വന്നതാ\"

\"അതൊന്നും വേണ്ടമോളെ ഇവിടെ എനിക്ക് ചെയ്യാവുന്ന ജോലിയെ ഒള്ളു. നിക്ക് മോൾക്ക് ഞാൻ ചായ ഇട്ട് തരാം.\"അത്‌ പറഞ്ഞ് സിതാര ചായ ഇടാൻ തുടങ്ങിയതും ശിവ തടഞ്ഞു.

\"വേണ്ട ആന്റി ഞാൻ ഇടം ചായ\"അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ചായ ഉണ്ടാക്കി ട്രെയിൽ ആക്കി.

\"ആന്റി ധ്രുവ് എപ്പോഴാ എഴുനേൽക്കുന്നത്?\"

\"അവൻ നേരത്തെ എഴുനേൽക്കുന്നതാ മോളെ എന്നും ജോകിങ്ങിന് പോവുന്നത് ഇന്ന് എന്താണോ വൈകുന്നെ മോള്‌ ഒന്ന് പോയി നോക്ക്‌ കൂടെ ഈ ചായ കൂടെ കൊണ്ടുപോയ്ക്കോ\"സിതാര പറഞ്ഞതും താൻ മനസ്സിൽ ഉദേശിച്ചത് തന്നെ നടക്കുന്ന സന്തോഷത്തിൽ ധ്രുവിക്കുള്ള ചായയും ആയി അവൾ അവന്റെ റൂമിലേക്ക് ചെന്നു.

ആ സമയം ധ്രുവി നല്ല ഉറക്കത്തിൽ ആയിരുന്നു.ശിവ റൂമിലേക്ക് ചെന്ന് ചായ ടേബിളിൽ വെച്ചിട്ട് റൂമിലെ ജനലുകൾ എല്ലാം തുറന്നിട്ടു.ശേഷം ധ്രുവിയുടെ അടുത്ത് ബെഡിൽ ഇരുന്ന് കുറച്ച് നേരം അവനെ തന്നെ നോക്കി ഇരുന്നു.

****

ദച്ചു ഇന്ന് പതിവിലും നേരത്തെ എഴുനേറ്റു.എഴുന്നേറ്റപ്പോൾ തന്നെ അവൾക്ക് ആദ്യം ഓർമ്മ വന്നത് ധ്രുവി കഴിഞ്ഞ ദിവസം പാടിയ പാട്ടാണ്.അത്‌ അവൾക്ക് മുഴുവനും കേൾക്കണെന്ന് ആഗ്രഹം തോന്നി.പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ശിവന്യയുടെ കാര്യം വന്നതും അവളുടെ മുഖത്ത് സങ്കടം തെളിഞ്ഞു വന്നു.

അപ്പോഴാണ് ഇപ്പോൾ ധ്രുവി റൂമിൽ ഉണ്ടാകും എന്നാ കാര്യം ദാച്ചുവിന് ഓർമ്മ വന്നത്. അവൾ വേഗം തന്നെ ബെഡിൽ നിന്നും എഴുന്നേറ്റിട്ട് ധ്രുവിയെ കാണാൻ വേണ്ടി ജനൽ തുറന്നപ്പോൾ കണ്ട കാഴച്ച അവൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല.

ധ്രുവിയുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികളുടെ കൈകൾക്കൊണ്ട് ഒതുക്കിവെച്ചിട്ട് അവനെ തന്നെ കണ്ണിമചിമ്മാതെ നോക്കി ഇരിക്കുന്ന ശിവന്യയെ കണ്ടതും ദാച്ചുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു.

\"ധ്രുവ് എഴുനേല്ക്ക്\"ശിവന്യ അവന്റെ ചെവിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു.പക്ഷെ ധ്രുവി.
ഒന്നുകൂടെ പുതപ്പ് വലിച്ച് ദേഹത്തേക്ക് ഇട്ടുകൊണ്ട് തിരിഞ്ഞ് കിടന്നു.

\"ധ്രുവ് എഴുനേല്ക്ക് ജോകിങ്ങിന് പോവണ്ടേ ലേറ്റ് ആയി\" ശിവന്യ ഒന്നുകൂടെ പറഞ്ഞു.

\"ഒരു 5 മിനിറ്റ് കുഞ്ഞാ ഇപ്പൊ എഴുന്നേൽക്കാം\" ധ്രുവി അത്‌ പറഞ്ഞതും ശിവന്യ സംശയത്തോടെ അവനെ നോക്കി.

\"കുഞ്ഞനോ അത്‌ ആരാവും? ഇനി അവൻ എന്നെ തന്നെ വിളിച്ചത് ആകുവോ?\"

അവൾ അതും ആലോചിച് എഴുനേറ്റ് പോവാൻ തുടങ്ങിയതും ധ്രുവി അവളുടെ കൈയിൽ പിടിച്ചു.ശിവന്യ സംശയത്തോടെ അവനെ നോക്കി.എന്നാൽ ഇതെല്ലാം കണ്ടുനിന്ന ദാച്ചുവിന് സഹിക്കാൻ കഴിയുന്നുണ്ടയിരുന്നില്ല.

\"ധ്രുവ് കൈ വിട് ഞാൻ പോട്ടെ\"

\"നീ ഇത് എവിടേക്ക് പോവാ ഇവിടെ കിടക്ക്\" അത്‌ പറഞ്ഞുകൊണ്ട് ധ്രുവി അവളുടെ കൈയിൽ പിടിച്ച് വിളിച്ചതും ശിവന്യ ബെഡിലേക്ക് വീണു.

ശിവന്യ നാണത്തോടെ അവന്റെ നേരെ തിരിഞ്ഞ് കിടന്നു.ധ്രുവി അവളുടെ നേരെ തിരിഞ്ഞ് കിടന്ന് ഒന്ന് കണ്ണ് തുറന്നിട്ട് അവളെ നോക്കി പുഞ്ചിരിച്ചിട്ട് വീണ്ടും കണ്ണടച്ചു. എന്നാൽ അതെ സ്പീഡിൽ തന്നെ അവൻ കണ്ണ് വലിച്ചുതുറന്നു. തന്റെ മുന്നിൽ പുഞ്ചിരിയോടെ കിടക്കുന്ന ശിവന്യയെ കണ്ടതും അവൻ ഞെട്ടികൊണ്ട് ബെഡിൽ നിന്നും ചാടി എഴുനേറ്റു.

\"നീ... നീ എന്താ ഇവിടെ ചെയ്യുന്നേ?\"ധ്രുവി ആദ്യം ഒന്ന് പതറിയെങ്കിലും അവൻ ദേഷ്യത്തോടെ ചോദിച്ചു.

\"ഞാനോ ഞാൻ നിനക്ക് ചായ തരാൻ വന്നതാ അപ്പോൾ നീ അല്ലെ എന്നെ ബെഡിൽ പിടിച്ച് കിടത്തിയത്\"ശിവ ബെഡിൽ നിന്നും എഴുനേറ്റുകൊണ്ട് പറഞ്ഞു.

\"ശിവ നിനക്ക് എന്നെ ഇഷ്ടം ആണെന്ന് കരുതി ഇതുപോലെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ഉണ്ടല്ലോ\"അത്‌ പറയുമ്പോൾ ധ്രുവിയുടെ മുഖം ദേഷ്യത്തൽ ചുവന്നിരുന്നു.

\"നീ എന്നോട് ദേഷ്യപ്പെടുന്നത് എന്തിനാ ഞാൻ ഉണ്ടായ കാര്യമാ പറഞ്ഞത്.\"ശിവയും ദേഷ്യത്തോടെ പറഞ്ഞു.

\"അല്ല ധ്രുവ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ആരാ ഈ കുഞ്ഞൻ?\"ശിവന്യ ചോദിച്ചതും അവന്റെ കണ്ണുകൾ പോയത് ദച്ചുവിന്റെ റൂമിലേക്ക് ആണ്.അവിടെ കലങ്ങിയ കണ്ണുകളോടെ അവനെ തന്നെ നോക്കി നിൽക്കുന്ന ദച്ചുവിനെ കണ്ടതും ധ്രുവി എന്ത്ചെയ്യണമെന്ന് അറിയാതെ നിന്നു.

\"ധ്രുവ് ഞാൻ ചോദിച്ചതിന് നീ ആൻസർ പറഞ്ഞില്ല\"ശിവന്യ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

\"മാറി നിൽക്കടി പുല്ലേ\"ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ധ്രുവി ശിവന്യയെ പുറകിലേക്ക് തള്ളി.അവൾ ബെഡിലേക്ക് ചെന്ന് വീണു.

\"ഇറങ്ങി പൊയ്ക്കോണം എന്റെ റൂമിൽ നിന്ന്\"അവളുടെ നേരെ ധ്രുവി ദേഷ്യത്തോടെ പറഞ്ഞതും ശിവക്ക്‌ എന്തോ പേടി ആകാൻ തുടങ്ങിയിരുന്നു അവൾ ഒന്നും മിണ്ടാതെ റൂമിൽ നിന്നും പുറത്തേക്ക് പോയി.

ശിവന്യ പോയത് കണ്ടതും ധ്രുവി ദച്ചുവിനെ തിരിഞ്ഞ് നോക്കി.ദച്ചു അവനെ തന്നെ നോക്കി അവിടെ നില്കുന്നുണ്ടായിരുന്നു. അവളുടെ ആ നിൽപ്പ് കണ്ട് അവന്റെ നെഞ്ചിൽ ഒരു വേദന നിറഞ്ഞു.

ധ്രുവി ജനലിന് അടുത്തേക്ക് ചെന്ന് നിന്നു. ദച്ചു അപ്പോഴും അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.

\"കുഞ്ഞാ...\" ധ്രുവി ദച്ചുവിനെ നോക്കി വിളിച്ചതും അവൾ പൊട്ടികരഞ്ഞുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി കയറി ഡോർ അടച്ചു.
ധ്രുവി ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു.അവളുടെ ആ അവസ്ഥ അവനെ വല്ലാതെ വേദനിപ്പിച്ചു.

തുടരും....

സഖി🧸💞


\"അലൈപായുതേ💜\"(പാർട്ട്‌:16)

\"അലൈപായുതേ💜\"(പാർട്ട്‌:16)

4.8
11651

ധ്രുവി ജനലിന് അടുത്തേക്ക് ചെന്ന് നിന്നു. ദച്ചു അപ്പോഴും അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.\"കുഞ്ഞാ...\" ധ്രുവി ദച്ചുവിനെ നോക്കി വിളിച്ചതും അവൾ പൊട്ടികരഞ്ഞുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി കയറി ഡോർ അടച്ചു.ധ്രുവി ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു.അവളുടെ ആ അവസ്ഥ അവനെ വല്ലാതെ വേദനിപ്പിച്ചു.****ഇതേ സമയം ബാത്റൂമിലേക്ക് ഓടി കരയിയ ദച്ചു ധ്രുവി ശിവന്യനെ ബെഡിലേക്ക് വലിച്ചിട്ടത് തന്നെ ആലോജിച് പറയുകയായിരുന്നു.അവൻ ഉറക്കത്തിൽ ചെയ്തതാണെന്ന് അവൾക്ക് അറിയാമെങ്കിലും അവൾ എന്തോ സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ അപ്പോഴാണ് അവസാനം ധ്രു