Aksharathalukal

\"അലൈപായുതേ💜\"(പാർട്ട്‌:16)

ധ്രുവി ജനലിന് അടുത്തേക്ക് ചെന്ന് നിന്നു. ദച്ചു അപ്പോഴും അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.

\"കുഞ്ഞാ...\" ധ്രുവി ദച്ചുവിനെ നോക്കി വിളിച്ചതും അവൾ പൊട്ടികരഞ്ഞുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി കയറി ഡോർ അടച്ചു.
ധ്രുവി ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു.അവളുടെ ആ അവസ്ഥ അവനെ വല്ലാതെ വേദനിപ്പിച്ചു.

****

ഇതേ സമയം ബാത്റൂമിലേക്ക് ഓടി കരയിയ ദച്ചു ധ്രുവി ശിവന്യനെ ബെഡിലേക്ക് വലിച്ചിട്ടത് തന്നെ ആലോജിച് പറയുകയായിരുന്നു.അവൻ ഉറക്കത്തിൽ ചെയ്തതാണെന്ന് അവൾക്ക് അറിയാമെങ്കിലും അവൾ എന്തോ സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ അപ്പോഴാണ് അവസാനം ധ്രുവി അവളെ \"കുഞ്ഞാ\"എന്ന് വിളിച്ചത് അവൾക്ക് ഓർമ്മ വന്നത് ആ സമയം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞെങ്കിലും അതെ സമയം താന്നെ അവളുടെ മനസ്സിലേക്ക് ശിവന്യയുടെ മുഖം തെളിഞ്ഞു വന്നു.ദച്ചു പെട്ടെന്ന് തന്നെ ടാപ് തുറന്ന് കുറച്ച് വെള്ളം മുഖത്തേക്ക് ഒഴിച്ചു. അപ്പോൾ അവൾക്ക് കുറച്ച് ആശ്വാസം തോന്നി.ക്ലാസ്സിൽ പോവാൻ ഉള്ളത് കൊണ്ട് ദച്ചു വേഗം തന്നെ ഫ്രഷ് ആയി ഇറങ്ങി.

പതിവുപോലെ തന്നെ ദച്ചു സ്കൂളിലേക്ക് പോവാനായി ഡ്രസ്സ്‌ ചെയ്ത് തന്റെ ബാഗും ആയി താഴേക്ക് എത്തിയപ്പോൾ കാണുന്നത് ട്രാക്കിങ് ബാഗും തോളിൽ ഇട്ട് എവിടേക്കോ പോവാനായി റെഡിയായി നിൽക്കുന്ന വിച്ചുവിനെയായിരുന്നു.

\"വിച്ചേട്ടൻ ഇത് എവിടെ പോവാ?\"ദച്ചു സ്റ്റെപ്പുകൾ ഇറങ്ങിക്കൊണ്ട് ചോദിച്ചു.

\"ഞാൻ ഒന്ന് ബാംഗ്ലൂർ വരെ പോവാ ദച്ചു യദുന്റെ കൂടെ\"

\"എന്തിനാ ഏട്ടാ?\"

\"അവിടെ ഒരു കമ്പനിയിൽ ജോബ് വേസെൻസി ഇണ്ട് എന്നെയും യദുവിനെയും ഇന്റർവ്യുവിന് വിളിച്ചിട്ടുണ്ട് അത്‌ അറ്റൻഡ് ചെയ്യാൻ പോവാ\"

\"അപ്പൊ എന്നെ ആരാ ഇനി സ്കൂളിൽ കൊണ്ട് വിടുന്നെ ഏട്ടൻ പോയാൽ\"ദച്ചു സങ്കടത്തോടെ പറഞ്ഞു.

\"അതിനല്ലേ ദച്ചു ദേവേട്ടനും ദൃവിയേട്ടനും ഒക്കെ ഒള്ളത്\"എന്തോ വിച്ചു ധ്രുവിയുടെ പേര് പറഞ്ഞതും അവളുടെ മനസ്സിലൂടെ കുറച്ച് മുമ്പ് നടന്ന കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു.

\"ആഹ് ദച്ചു നീ റെഡിയായി വാ വന്നിരുന്ന് കഴിച്ചേ. എന്റെ വിച്ചു നീ ഇത് വരെ ഇറങ്ങിയില്ലേ എത്ര നേരായി നീ ഇറങ്ങുവാന്നും പറഞ്ഞോണ്ട് നില്കാൻ തുടങ്ങിയിട്ട്.\"അവിടേക്ക് വന്ന ദാച്ചുവിന്റെ അമ്മ ചോദിച്ചു

\"എന്റെ അമ്മ ഞാൻ ദേ ഇറങ്ങാൻ തുടങ്ങുവാർന്ന് അപ്പോഴാ ഈ കുട്ടിപിശാശ് ഓരോന്നെ എന്നോട് ചോദിച്ചോണ്ട് നിന്നെ\"വിച്ചു അതും പറഞ്ഞ് ദച്ചുവിനെ നോക്കി കൊഞ്ചനം കുത്തി കാണിച്ചുകൊണ്ട് ബൈക്കിന്റെ കീയും കൈയിൽ ഇട്ട് കറക്കികൊണ്ട് പുറത്തേക്ക് ഇറങ്ങി.

\"ദേ വിച്ചു അവിടെ ചെന്നിട്ട് വിളിക്കണം പിന്നെ റെയിൽവേ സ്റ്റേഷൻ വരെ സൂക്ഷിച് പോണേ\"വാണി അകത്തു നിന്ന് വിളിച്ചു പറഞ്ഞു.

\"ശെരിയമ്മേ ഞാൻ ഇറങ്ങുവാ ദച്ചു വന്നിട്ട് കാണവേ\"വിച്ചു അകത്തേക്ക് നോക്കി പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ഗേറ്റ് തുറന്ന് ഹൃദ്യ അവിടേക്ക് വന്നത്.

\"അല്ലെ വിഷ്ണു ഏട്ടൻ ഇത് എവിടെക്കാ?\"ഹൃദ്യ നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു.

\"ഞാൻ ഒന്ന് ബാംഗ്ലൂർ വരെ പോവാടോ ഒരു ഇന്റർവ്യു ഇണ്ട്\"

\"ആഹാ all the best ഏട്ടാ\"അവൾ പറഞ്ഞതും വിച്ചു അതിന് അവൾക്ക് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.

അപ്പോഴേക്കും ദച്ചു ബാഗുമായി പുറത്തേക്ക് വന്നിരുന്നു.

\"ദച്ചു നമ്മക്ക് പോയാലോ ദേ ധ്രുവി ഏട്ടൻ വെയിറ്റ് ചെയുവാ\"ഹൃദ്യ പറഞ്ഞതും ദച്ചു ഒന്ന് തലയനക്കികൊണ്ട് അവൾക്ക് ഒപ്പം ചെന്നു.

ഗേറ്റിന് മുന്നിൽ തന്നെ അവരെ വെയിറ്റ് ചെയ്ത് നിൽക്കുന്ന ധ്രുവിയെ കണ്ടതും അവൾക്ക് എന്തോ അവനെ നോക്കാൻ തോന്നിയില്ല.പക്ഷെ ധ്രുവി ദച്ചുവിനെ തന്നെ നോക്കുകയായിരുന്നു. എന്നാൽ അവളിൽ നിന്ന് ഒരു നോട്ടം പോലും അവനിലേക്ക് എത്തുന്നില്ല എന്ന് കണ്ടതും ധ്രുവിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു.

എന്നാൽ ധ്രുവി ദച്ചുവിനെ തന്നെ നോക്കുന്നത് എല്ലാം ഹൃദ്യ നല്ല വ്യക്തമായി കാണുന്നുണ്ടായിരുന്നു. അത്‌ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ധ്രുവി ദാച്ചുവിനെയും ഹൃദയെയും സ്കൂളിൽ കൊണ്ടാക്കി പോകാൻ തുടങ്ങിയപ്പോഴും ദച്ചുവിൽ നിന്ന് ഒരു നോട്ടം അവൻ പ്രതീക്ഷിച്ചു എങ്കിലും അത്‌ ഉണ്ടായില്ല.

അന്ന് ഉച്ചക്കുള്ള ഇന്റർവെല്ലിന്റെ സമയത്ത് ഹൃദ്യ ദച്ചുവിനെയും കൂട്ടി ഗ്രൗണ്ടിലെ മരച്ചുവട്ടിൽ പോയിരുന്നു.

പതിവിലും സൈലന്റ് ആയി ഇരിക്കുന്ന ദച്ചുവിനെ കണ്ടതും ഹൃദ്യ അവളോട് കാര്യം തിരക്കി.

\"എന്താണ് ദച്ചുമ്മ ഇന്ന് ആകെ മൂഡ് ഓഫ്‌ ആണല്ലോ? എന്ത് പറ്റി?\"

\"ഏയ്‌ ഒന്നുല്ലാ ഹൃദു വിച്ചേട്ടൻ പോയില്ലേ അതാ.\"ദാച്ചുവിന് ധ്രുവിയുടെ കാര്യം അവളോട് പറയാൻ പറ്റാത്തതുകൊണ്ട് അങ്ങനെ പറഞ്ഞു.

\"ഓഹ് ഇതായിരുന്നോ ഏട്ടൻ രണ്ട് ദിവസം കഴിഞ്ഞ് ഇങ്ങ് തിരിച്ച് വരൂലേ പിന്നെ എന്താ പെണ്ണെ\"ഹൃദ്യ അവളെ ആശ്വസിപ്പിക്കാനായി ഓരോന്നെ ഒക്കെ പറഞ്ഞിരുന്നു.

\"ദച്ചു നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം\"

\"എന്താടാ?\"ദച്ചു ഹൃദ്യയുടെ നേരെ തിരിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു.

\"അതുപിന്നെ വീട്ടിൽ ഇന്നലെ വന്ന ആ പെണ്ണ് ഇല്ലേ അവൾക്ക് എന്റെ ധ്രുവിയേട്ടനെ കെട്ടണം പോലും അവളെ വീട്ടിൽ നിന്ന് പോകച്ചു പുറത്ത് ചാടിക്കാൻ നീ എന്നെ ഹെല്പ് ചെയ്യണം\"ഹൃദ്യ ഗൂഢമായ ചിരിയോടെ പറഞ്ഞു.

\"എന്റെ ഹൃദു നിനക്ക് എന്താ ആദി ഏട്ടന് ആ ചേച്ചിയെ ഇഷ്ടമാണെങ്കിൽ പിന്നെ അവര് കല്യാണം കഴിക്കട്ടേനെ\"ദച്ചു അകലേക്ക്‌ നോക്കികൊണ്ട് പറഞ്ഞു.

\"അവിടെയാണ് ട്വിസ്റ്റ്‌ എന്റെ ധ്രുവിയേട്ടന് ആ പെണ്ണുമ്പുള്ളയെ കണ്ണെടുത്താൽ കണ്ടുടാ. നിനക്ക് ഒരു കാര്യം അറിയുമോ ഞാൻ ഇന്നലെ അവരെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ ചെന്നപ്പോ ദേ ഏട്ടാന്റെ നെഞ്ചത്തോട്ടു ഒട്ടി ചേർന്ന് കെട്ടിപിടിച്ച് നിൽക്കുന്ന ആ ചിവന്യ. ഞാൻ ആദ്യം വിചാരിച്ചു ഏട്ടനും അതിനെ ഇഷ്ടവും എന്ന് എന്നാൽ ഇന്നലെ ഏട്ടൻ തന്നെ എന്നോട് പറഞ്ഞു ഏട്ടന് ആ ചിവന്യയെ ഇഷ്ടമല്ല എന്ന്. പിന്നെ...\"ഹൃദ്യ അത്രയും പറഞ്ഞ് നിർത്തി ദച്ചുവിനെ നോക്കി.

\"പിന്നെ...\"ദച്ചു ആകാംഷയോടെ ചോദിച്ചു.

\"പിന്നെ എനിക്ക് തോനുന്നു ഏട്ടന് വേറെ ഒരാളെ ഇഷ്ടമാണെന്ന്. ഞാൻ കണ്ടു ഒരാളെ കാണുമ്പോൾ മാത്രം തിളങ്ങുന്ന ഏട്ടന്റെ കണ്ണുകളെ\"ഹൃദ്യ ചിരിയടക്കി പിടിച്ചുകൊണ്ട് പറഞ്ഞു.

\"അത്‌ ആരാ?\"ദച്ചു മനസിലാവാതെ ചോദിച്ചു.

\"ഓഹ് ഒന്നും അറിയാത്ത പോലെ ഞാൻ കണ്ടായിരുന്നു ഇന്ന് ഏട്ടൻ എന്റെ ദച്ചുമ്മയെ തന്നെ നോക്കുന്നത്\"

\"എന്റെ ഹൃദു നീ എന്താ ഈ പറയണേ ആദി ഏട്ടൻ എന്നെ ഒന്ന് പോയെ നിനക്ക് വട്ട ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടെ ഇല്ല\"ദച്ചു ഹൃദ്യയെ നോക്കാതെ പറഞ്ഞു.

\"അതിന് ഇപ്പൊ എന്താ എന്റെ ദച്ചുമ്മേ ഇനി ആയാലും അങ്ങനെ ഒക്കെ ചിന്തിക്കാമല്ലോ?\"

\"ദേ ഹൃദു നീ എന്റെ കൈയിൽ നിന്നും മേടിക്കും നല്ലത്.ഒന്നുല്ലെങ്കിക്കും നിന്റെ ഏട്ടൻ അല്ലേടി അങ്ങേര് നിനക്ക് എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ തോനുന്നു\"

\"പിന്നെ നിന്നോട് അല്ലെ ഞാൻ പറഞ്ഞെ വേറെ ആരോടും അല്ലാലോ? പിന്നെ നീ ഒന്ന് ആലോജിച് നോക്ക ദച്ചു എല്ലാവരും ഏട്ടനെ ധ്രുവി എന്നാണ് വിളിക്കുന്നെ എന്തിന് ആ ചിവന്യ വരെ ധ്രുവ് എന്നാ വിളിക്കണേ എന്നിട്ട് നീ എന്താ ഏട്ടനെ വിളിക്കുന്നെ ആദി ഏട്ടന് അപ്പൊ തന്നെ ഒന്ന് ആലോജിച് നോക്കിയേ നിനക്ക് ഏട്ടാൻ എന്ത് മാത്രം സ്പെഷ്യൽ ആയിരിക്കുന്നു\"

\"ഓഹ് അപ്പൊ അതായിരുന്നോ കാര്യം എന്നാ ഞാനും ഇനി ധ്രുവി ഏട്ടന് വിളിക്കാം പ്രശ്നം തീർന്നില്ലേ\"അതും പറഞ്ഞ് ദച്ചു എഴുനേറ്റ് പോവാൻ തുടങ്ങിയതും ഹൃദ്യ അവളുടെ മുന്നിലായി കയറി നിന്നു.

\"അങ്ങനെ അങ്ങ് പോയതേ ദച്ചുമ്മേ എന്റെ ഏട്ടനെ ഒന്ന് പ്രേമിക്കടോ അതാവുമ്പോ ആ ചിവന്യയെ നമ്മുക്ക് പൊറത് ചാടിക്കോം ചെയാം\"ഹൃദ്യ ചിരിയോടെ പറഞ്ഞു.

\"ഇനി ഞാൻ ആദി ഏട്ടനെ ഇഷ്ടപ്പെട്ടു എന്ന് ഇരിക്കട്ടെ പക്ഷെ നിന്റെ ഏട്ടൻ എന്നെ തിരിച്ച് സ്നേഹിച്ചില്ലെങ്കി എന്ത് ചെയ്യും?\"ദച്ചു സംശയത്തോടെ ചോദിച്ചു.

\"അതോന്നും ഓർത്ത് എന്റെ ദച്ചുമ്മ പേടിക്കണ്ട ഞാൻ ഇല്ലേ കൂടെ ഞാൻ സെറ്റ് ആക്കാം കേട്ടോ\"ഹൃദ്യ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

\"ഇത് ഒന്നും നടക്കുല മോളെ\"ദച്ചു കൈമലർത്തികൊണ്ട് പറഞ്ഞു.

\"ആര് പറഞ്ഞു നടക്കില്ലാന്ന് അതിനുള്ള ഫസ്റ്റ് സ്റ്റെപ്പിനുള്ള ബുദ്ധി എന്റെ തലയിൽ ഉദിച്ചു കഴിഞ്ഞു.\"

\"എന്നാ പറ കേൾക്കട്ടെ എന്താന്ന്\"ദച്ചു പറഞ്ഞതും ഹൃദ്യ പറയാൻ തുടങ്ങി.

വൈകുന്നേരം ധ്രുവി തന്നെ ആയിരുന്നു അവരെ പിക് ചെയ്യാൻ വന്നത്.വീട്ടിലേക്ക് പോവാനുള്ള വഴിയിലേക്ക് തിരിഞ്ഞതും ഹൃദ്യ ധ്രുവിയുടെ പുറത്ത് തബല കൊട്ടാൻ തുടങ്ങി.

\"ഏട്ടാ വണ്ടി നിർത്ത്... ഒന്ന് നിരത്താൻ\"ഹൃദ്യ അവന്റെ പുറത്ത് കൈ വെച്ച് അടിച്ചുകൊണ്ട് പറഞ്ഞതും ധ്രുവി കാര്യം എന്തെന്ന് അറിയാതെ വേഗം ബൈക്ക് നിർത്തി.

\"ദച്ചു നീ ഒന്ന് ഇറങ്ങിയേ\"ഹൃദ്യ പറഞ്ഞതും ദച്ചു വേഗം തന്നെ ബാക്കിൽ നിന്നും ഇറങ്ങി.

\"ഏട്ടാ ഞാൻ ഒന്ന് എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോവാ കുറച്ചു നോട്സ് മേടിക്കാൻ ഉണ്ട് അവൾ ഇന്ന് ക്ലാസ്സിൽ വന്നിട്ടില്ലായിരുന്നു. ഏട്ടൻ ദാച്ചുനെ ഒന്ന് വീട്ടിൽ ആക്കിയെരെ\"ഹൃദ്യ അത്‌ പറഞ്ഞതും ദച്ചു അവളെ നോക്കി കണ്ണുരുട്ടി.എന്നാൽ ധ്രുവി നോക്കിയത് ദച്ചുവിനെ ആയിരിന്നു.

\"മ്മ്... പോയിട്ട് തെണ്ടിതിരിഞ്ഞു നടക്കാതെ വേഗം വന്നേക്കണം\"ധ്രുവി അത്‌ പറഞ്ഞ് വണ്ടി സ്റ്റാർട്ട്‌ ആകാൻ തുടങ്ങിയതും ഹൃദ്യ ദച്ചുവിനോട് വേഗം വണ്ടിയിൽ കയറാൻ പറഞ്ഞു.

ദാച്ചുവിന്റെ ആദിയേട്ടന്റെ ഒപ്പം ബൈക്കിൽ ഇരിക്കുമ്പോൾ അവളുടെ ഹൃദയം വല്ലാതെ സ്പീഡിൽ മടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു എന്നാൽ അതെ അവസ്ഥ തന്നെയായിരുന്നു ആദിയുടെയും.

അവന് ദാച്ചുവിനോട് മിണ്ടണം എന്നുടെങ്കിലും ദച്ചു എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതുകൊണ്ട് അവൻ ഒന്നും മിണ്ടിയില്ല പക്ഷെ ബൈക്കിന്റെ കണ്ണാടിയിലൂടെ തന്റെ മുറകിൽ ഇരിക്കുന്നവളുടെ മുഖം നല്ല വെക്തമായി തന്നെ ധ്രുവി കാണുന്നുണ്ടായിരുന്നു.

വീടിന് മുന്നിൽ ബൈക്ക് നിർത്തിയതും ദച്ചു ഗേറ്റ് പൂട്ടിയിരിക്കുന്നത് കണ്ട് സംശയത്തോടെ നോക്കി. അപ്പോഴേക്കും അപ്പുറത്തെന്ന് സിതാര ഇറങ്ങി വന്നിരുന്നു.

\"ദച്ചു ഇങ്ങ് പോരെ അമ്മയും അച്ഛനും മലപ്പുറം വരെ പോയിരിക്കുവാ ഇന്ന് വരില്ല.\"

\"അതെന്താ അവര് എന്നോട് പോവുന്ന കാര്യം ഒന്നും പറഞ്ഞില്ലാലോ\"ദച്ചു സംശയത്തോടെ ചോദിച്ചു.

\"അമ്മായുടെ ബന്ധത്തിലുള്ള ആരോ ആക്‌സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ ആണെന്ന് സീരിയസ് ആണെന്ന പറഞ്ഞെ അതാ അവര് മോളോട് പറയാതെ വേഗം പോയെ\"സിതാര അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോവാൻ തുടങ്ങിയപ്പോഴാണ് ഹൃദ്യ അവരുടെ കൂടെ ഇല്ലാത്തത് ശ്രെദ്ധിച്ചത്.

\"അല്ല ധ്രുവി ഹൃദ്യ എന്ത്യേ?\"

\"അത്‌ അമ്മ അവള് ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോണെന്നും പറഞ്ഞ് ആ ജംഗ്ഷനിൽ ഇറങ്ങി.\"ധ്രുവി അതും പറഞ്ഞുകൊണ്ട് ബൈക്കിന്റ് കീയും കറക്കികൊണ്ട് അകത്തേക്ക് കയറി പോയി.

\"ദച്ചു മോള്‌ ഹൃദുവിന്റെ റൂമിൽ പോയി ഫ്രഷ് ആയിക്കോ\"സിതാര അവളെയും കൂട്ടി അകത്തേക്ക് കയറുന്നതിനിടയിൽ പറഞ്ഞു.

തുടരും...

സ്റ്റോറി ലേറ്റ് ആയിന്ന് അറിയാം സോറിട്ടോ😔

ഗൂയ്‌സ് ഇനി ചിലപ്പോൾ എനിക്ക് ഇതിൽ സ്റ്റോറി പോസ്റ്റ്‌ ചെയ്യാൻ പറ്റിയെന്ന് വരില്ല അതുകൊണ്ട് എന്റെ സ്റ്റോറി വായിക്കാൻ താല്പര്യം ഉള്ളവർ പ്രതിലിപിയിൽ എന്നെ ഫോളോ ചെയ്യുട്ടോ. സഖി എന്ന് തന്നെയാണ് പേര്.

സഖി🧸🤍