Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:15)

ഫസ്റ്റ് ഡേ ആയതോണ്ട് അന്ന് ഉച്ച വരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.ശ്രെദ്ധയും മീരയും ഒരു വീട് എടുത്താണ് താമസം.

ശ്രെദ്ധയുടെ കാറിനാണ് അവർ വീട്ടിലെക്ക് പോയത്.

വീട്ടിൽ എത്തിയ ഉടനെ ശ്രെദ്ധ മുകളിൽ ഉള്ള അവളുടെ റൂമിൽ കേറി നേരെ ബെഡിലേക്ക് കിടന്നു.

എടി പെണ്ണെ പോയി ഫ്രഷ് ആയിട്ട് എന്തേലും കഴിച്ചിട്ട് കിടക്കടി. മീര ശ്രെദ്ധയുടെ കൈയിൽ പിടിച്ച് വലിച്ച് എഴുനേൽപ്പിക്കാൻ നോക്കികൊണ്ട് പറഞ്ഞു.

പ്ലീസ്‌ മീരുട്ടാ എനിക്ക് വയ്യ ഇനി കുളിക്കാൻ ഒന്നും. രാവിലെ തന്നെ കഷ്ടപ്പെട്ട് എങ്ങനെയാ കുളിച്ചതെന്ന് എനിക്ക് മാത്രേ അറിയു.

ഇന്ന് ഇപ്പൊ കോളേജിൽ പോയി കൊറേ വായിനോക്കി ഷീണിച്ചു വന്നേക്കുവാ ഞാൻ ആ എന്നോട് നീ ഇങ്ങനെ കുളിക്കാൻ പറയല്ലേ മീരുട്ടാ.

എന്റെ ദൈവമേ ഈ പെണ്ണിന് കുളിക്കാതിരിക്കാൻ വരെ എന്തൊക്കെ കാരണങ്ങളാ. നീ ഇനി ഒരു 6 മാസത്തേക്ക് കുളിക്കണ്ട അതാ നല്ലത്. അതാവുമ്പോ കാണാനും നല്ല ഭംഗി ആയിരിക്കും മീര അവളെ കളിയാക്കിയിട്ട് ഫ്രഷ് ആകാൻ പോയി.

അവള് പറഞ്ഞതിലും കാര്യം ഇല്ലാതില്ല 6 മാസത്തേക്ക് കുളിക്കാതെ ഇരുന്ന എന്നെ കാണാൻ എങ്ങനെ ഇണ്ടാവുന്നു ഒന്ന് ടെസ്റ്റ്‌ ചെയ്താലോ.ശ്രെദ്ധ അതും ആലോജിച് കെടന്ന് ഉറങ്ങി.

ശ്രെദ്ധേ ടി എഴുനേറ്റെ സമയം എത്രയായിന് അറിയോ.

ഡീ നീ എഴുനേൽക്കുന്നുണ്ടോ മീര കലിപ്പ് മോഡ് ഓൺ ആക്കി.

ശ്രെദ്ധ പതിയെ കണ്ണുതുറന്ന് മീരയെ നോക്കി നന്നായി ഒന്ന് ചിരിച്ചിട്ട് പിന്നെയും തിരിഞ്ഞ് കിടന്നു.

മീര അതുകൂടെ കണ്ടതും അവിടെ ഇരുന്ന ബോട്ടിലിൽ ഇണ്ടായിരുന്ന വെള്ളം മൊത്തോം ശ്രെദ്ധയുടെ തലവഴി ഒഴിച്ചു.

എന്റെ ദൈവമേ വെള്ളപൊക്കം എന്നും പറഞ്ഞ് ശ്രെദ്ധ ബെഡിൽ നിന്നും ചാടി എഴുനേറ്റ് നോക്കിയപ്പോ മീര വയറും പൊത്തിപിടിച്ചു ഭയങ്കര ചിരി.

ഓഹോ അപ്പൊ നിന്റെ പണി ആയിരുന്നല്ലെടി നിന്നെ ഇന്ന് ഞാൻ.... എന്നും പറഞ്ഞു ശ്രെദ്ധ മീരയെ അടിക്കാനായി ഓടിച്ചു. ലാസ്റ്റ് കിച്ചണിൽ ഇണ്ടായിരുന്ന അരിപൊടി മുതല് ഉള്ള സകല സാധനങ്ങളും രണ്ടിന്റെയും തലവഴി ആയപ്പോ രണ്ടിനും സമാധാനം ആയി.

ഇനി ഇത് മൊത്തം അവര് തന്നെ ക്ലീൻ ആകണല്ലോന് ഓർത്തപ്പോ കുറച്ചൂടെ ഹാപ്പി ആയി രണ്ടും.

നിനക്ക് ഇപ്പൊ സമാധാനം ആയല്ലോ കിച്ചൺ മൊത്തോം ഈ കൊലം ആക്കി ഇട്ടപ്പോ മീര അവളെ കലിപ്പോടെ നോക്കികൊണ്ട് ചോദിച്ചു.

ആഹാ ഇപ്പൊ അങ്ങനെ ആയോ നീ അല്ലെ ആദ്യം എന്റെ തലയിൽ വെള്ളം ഒഴിച്ചത് അപ്പോ നീയാണ് തുടക്കം ഇട്ടേ അതുകൊണ്ട് കിച്ചൺ ഇങ്ങനെ ആകാൻ കാരണവും നീയാ. ശ്രെദ്ധയും വിട്ടുകൊടുത്തില്ല. ലാസ്റ്റ് അതും പറഞ്ഞു ബാക്കി ഉണ്ടായിരുന്ന സാധനങ്ങളും വാരി എറിഞ്ഞു അവിടം ഫുൾ ഒന്നുടെ കൊളമാക്കി രണ്ടാളും.

അപ്പോഴാണ് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്.മീരയും ശ്രെദ്ധയും പരസ്പരം ഒന്ന് നോക്കി.

മീരുട്ടാ ഇനി എന്ത് ചെയ്യും ശ്രെദ്ധ ദയനീയമായി ചോദിച്ചു. മീര കൈ മലർത്തി കാണിച്ചു.

എടി ആള് പോയെന്ന തോന്നുന്നേ അനക്കം ഒന്നും കേൾക്കുന്നില്ലലോ ശ്രെദ്ധ ഡോറിന്റെ അടുത്ത് ചെന്ന് നിന്ന് പതിയെ പറഞ്ഞു.

പെട്ടെന്ന് വീണ്ടും ബെൽ അടിച്ചു. ശ്രെദ്ധ തിരിഞ്ഞ് മീരയെ നോക്കിയപ്പോ അവളെ അവിടെ കണ്ടില്ല. മീര എവിടെ പോയിന് നോക്കിയപ്പോഴാണ് മനസ്സിലായത് അവള് ശ്രെദ്ധയെ പറ്റിച്ചു ഫ്രഷ് ആകാൻ കയറി എന്ന്.

ഡി മാക്രി നീ എന്നെ പറ്റിച് കുളിക്കാൻ കേറിയല്ലേ. നീ ഇറങ്ങി വാ അപ്പൊ ഞാൻ ശെരിയാക്കി തരടി. ശ്രെദ്ധ ബാത്‌റൂമിന്റെ ഡോറിൽ ഒരു ചവുട്ടും കൊടുത്തിട്ട് പറഞ്ഞു.

പാവം ആ ചവുട്ടിൽ കൊച്ചിന്റെ കാല് പോയതല്ലാതെ മീരയിൽ നിന്നും ഒരു പ്രീതികരണവും കിട്ടിയില്ല.

കാളിങ് ബെൽ വീണ്ടും രണ്ടുമൂന്ന് പ്രാവശ്യം അടിക്കുന്നത് കേട്ടപ്പോ ശ്രെദ്ധക്ക് ദേഷ്യം വന്നു അവള് തന്റെ കോലം ഒക്കെ മറന്ന് പോയി ഡോർ തുറന്നു.

ഡോർ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ശ്രെദ്ധ ശെരിക്കും ഞെട്ടി.

അതുപോലെ ശ്രെദ്ധയെ അവിടെ കണ്ടതിൽ വന്നയാളും ഞെട്ടി.

വി....വിശാൽ  സാർ എന്താ ഇവിടെ.

അപ്പോഴാണ് വിശാൽ ശ്രെദ്ധയുടെ കോലം ശ്രെദ്ധിച്ചത്. അവളുടെ ആ കോലം കണ്ട് അവൻ ചിരിക്കാൻ  തുടങ്ങി.

വിശാൽ തന്റെ കോലം കണ്ടാണ് ചിരിക്കുന്നതെന്ന് ശ്രെദ്ധക്ക് മനസ്സിലായി അവൾ വേഗം ഡോർ അടച്ച് അകത്തേക്ക് പോയി ഫ്രഷ് ആകാൻ കയറി.

എന്നാൽ ശ്രെദ്ധ അങ്ങനെ ഡോർ അടച്ചിട്ടു പോകുമെന്ന് വിശാൽ പ്രതീക്ഷിച്ചില്ലായിരുന്നു.അവൻ വീണ്ടും ബെൽ അടിച്ചു.

ഈ പെണ്ണ് ഇതുവരെ ആ ഡോർ തുറന്നില്ല കുളിച് ഇറങ്ങിയ മീര പോയി ഡോർ തുറന്നു.

വിശാൽ സാർ.... സാർ എന്താ ഇവിടെ ശ്രെദ്ധയുടെ അതെ ചോദ്യം മീരയും ചോദിച്ചു.

ആഹ മീരയും ഇവിടെ ആണോ താമസം. വിശാൽ ഒരു പുഞ്ചിരിയോടെ ചോദിച്ചു.

അതെ സാർ ഞാനും ശ്രെദ്ധയും എവിടെയാ താമസം. അല്ല സാർ എന്താ ഇവിടെയെന്ന് പറഞ്ഞില്ല.

ഇവിടുത്തെ ഹൌസ് ഓണർ തോമസ് ചേട്ടൻ പുതുതായി ഇവിടെ ആരേലും താമസിക്കാൻ വരുമെന്ന് പറഞ്ഞിരുന്നോ.

ആഹ് പറഞ്ഞിരുന്നു.

മ്മ്... എന്നാ ആ താമസിക്കാൻ വന്നിരിക്കുന്ന ആള് ഞാൻ തന്നെയാ.

അത് കേട്ടതും മീര ശെരിക്കും ഞെട്ടി.

ഏഹ്... സാർ ഇവിടെ.

എന്താടോ ഞാൻ ഇവിടെ താമസിക്കാൻ വന്നത് ഇഷ്ടായില്ല.

ഏയ്‌ അങ്ങനെ ഒന്നും ഇല്ല സാർ. മീര ഒരു ചിരിയോടെ പറഞ്ഞു.

എന്നാ എനിക്ക് അകത്തേക്ക് വരാമോ. വിശാൽ അത് ചോദിച്ചതും മീര വേഗം സൈഡിലേക്ക് മാറി നിന്ന്.

വിശാൽ തന്റെ സാധനങ്ങൾ ഒക്കെ എടുത്തോണ്ട് നേരെ അകത്തേക്ക് കയറി.

സാറിന്റെ റൂം മുകളില. വിശാൽ ചുറ്റും നോക്കുന്നത് കണ്ട് മീര പറഞ്ഞു.

സാർ റൂമിലേക്ക് ചെല്ല് ഞാൻ ചായ എടുക്കാം.മീര അതും പറഞ്ഞു കിച്ചണിലേക്ക് പോയി.

വിശാൽ സ്റ്റെപ് കയറി തന്റെ സാധനങ്ങളുമായിട്ട് ഒരു റൂമിലേക്ക് കയറി.

ടി മീരേ ഇങ്ങ് വന്നേ ദേ ഈ ഡ്രെസ്സിന്റെ സിബ് ഒന്ന് ഇട്ടു തന്നെ എനിക്ക് എത്തുന്നില്ല റൂമിലേക്ക് കയറിയ വിശാൽ കേൾക്കുന്നത് ഇതാണ്.

അപ്പോഴാണ് തിരിഞ്ഞു നിന്ന് ഡ്രെസ്സിന്റെ സിബ് കൈയെത്തിച്ച് ഇടാൻ നോക്കുന്ന ശ്രെദ്ധയെ വിശാൽ കാണുന്നത്.

സോറി... അതും പറഞ്ഞ് വിശാൽ റൂമിനു പുറത്തേക്ക് പോയി.

ശ്രെദ്ധ ആണെങ്കിൽ ആ സോറി കേട്ട ഷോക്കിൽ നിൽകുവാണ്.

മീര ആണെന്ന് കരുതിയ സിബ് ഇടാൻ പറഞ്ഞോണ്ട് ഇരുന്നത്. ദൈവമേ ഇത് ഇപ്പൊ ആരാ സോറി പറഞ്ഞിട്ട്പോയെ. അയ്യേ അയാള് കണ്ട് കാണുവോ.

വിശാലിനു ചായ കൊടുത്തിട്ട് ശ്രെദ്ധയുടെ റൂമിലേക്ക് വന്ന മീര കാണുന്നത് കാര്യമായിട്ട് എന്തോ ആലോജിച് ഇരിക്കുന്ന ശ്രെദ്ധയെ ആണ്.

എന്താണ് മോളെ ഒരു ആലോചന.

എടി നീ ഈ സിബ് ഒന്ന് ഇട്ട് താ വേഗം.ശ്രെദ്ധ വേഗം എഴുനേറ്റ് തിരിഞ്ഞ് നിന്നു.

ശ്രെദ്ധ മോളെ നമ്മുടെ കൂടെ ഇനി ഒരാളും കൂടെ ഇവിടെ താമസിക്കും ഇനി മുതല്.

ഏഹ് അത് ആരാ.

അത് ഒക്കെ ഇണ്ട് നീ പൊറത്തേക്ക് വരുമ്പോ കാണാം.

മീരുട്ടാ പ്ലീസ് ഒന്ന് പറയടാ ആരാ പുതുതായി വന്നത്.

ആളെ നിനക്ക് അറിയും നമ്മുടെ വിശാൽ സാർ.

ദൈവമേ കഴിഞ്ഞ്. ശ്രെദ്ധ തലക്കും കൈ കൊടുത്ത് ബെഡിലേക്ക് ഇരുന്നു.

എന്ത് കഴിഞ്ഞെന്ന് മീര ഒന്നും മനസ്സിലാവാതെ ചോദിച്ചു.

എടി അത്...

എന്താടി കാര്യം പറ.

എടി അത് സാർ കുറച്ച് മുന്നേ റൂമിൽ വന്നിരുന്നു.

ഏഹ് എന്നിട്ട്.....

എന്നിട്ട് എന്താ കാണാൻ ഒള്ളത് ഒക്കെ കണ്ടു....

ഒന്ന് തെളിച്ചു പറ പെണ്ണെ.

മീരുട്ടാ ഞാൻ തിരിഞ്ഞ് നിക്കുവായിരുന്നു അപ്പൊ സിബ് ഇടാൻ കൈ എത്തതൊണ്ട് റൂമിലേക്ക് ആരോ വരുന്നത് പോലെ തോന്നിയാപ്പോ നീ ആണെന്ന് വിചാരിച്ചു ഞാൻ ഈ സിബ് ഒന്ന് ഇട്ട് തരാൻ പറഞ്ഞു. നമ്മള് മാത്രല്ലേ ഇവിടെ ഒള്ളു ആ ധൈര്യത്തില അങ്ങനെ പറഞ്ഞെ. പക്ഷെ സാർ വരുന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

എന്നിട്ട് സാർ ഒന്നും പറഞ്ഞില്ലേ.

സോറി പറഞ്ഞു അത് കേട്ടപ്പോഴാ ഞാൻ തിരിഞ്ഞു നോക്കിയേ പക്ഷേ ആരും ഇല്ലായിരുന്നു.ശേ എന്തായാലും നാണക്കേടായി.

ആഹ് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല നീ അങ്ങേരെ അങ്ങ് കെട്ടിക്കോ മീര കളിയായി പറഞ്ഞു.

ശെരിയാ നീ പറഞ്ഞത് ഇനി സാറിനെ തന്നെ കെട്ടാം അല്ലാതെ എന്ത് ചെയ്യാനാ.

ദൈവമേ ഈ പെണ്ണ് അത് സീരിയസ് ആയിട്ട് എടുത്തോ.

നിനക്ക് എന്താ ശ്രെദ്ധേ പ്രാന്ത് ആണോ നീ പറയണേ ഉടനെ സാർ നിന്നെ കേട്ടുന്നു തോന്നണിണ്ടോ.

വേഗം കെട്ടണ്ട എനിക്ക് ഒരു ജോലി ഒക്കെ കിട്ടിയിട്ട് മതി.

നിനക്ക് വട്ട ഞാൻ പോണു അതും പറഞ്ഞ് മീര താഴേക്ക് പോയി.

ശ്രെദ്ധ എങ്ങനെ വിശാലിനെ വളക്കും എന്നാ ആലോചനയിലായി പിന്നെ.

****

അന്ന് പിന്നെ ശ്രെദ്ധ റൂമിനു പൊറത്തേക്ക് ഇറങ്ങിയിട്ടെ ഇല്ല.

ശ്രെദ്ധേ വാ ഫുഡ് കഴിക്കാം.

ഞാൻ ഇല്ല മീരുട്ടാ നീ പോയി കഴിച്ചോ.

ദേ പെണ്ണെ മര്യാദക്ക് കഴിക്കാൻ വന്നോ.

എടി സാർ കഴിച്ചോ.

ഇല്ല നമ്മളെ വെയിറ്റ് ചെയ്തു ഇരിക്കുവാ.

എന്നാ ഞാൻ ഇല്ല നീ പോയി കഴിക്ക് ശ്രെദ്ധ അതും പറഞ്ഞു ബെഡിലേക്ക് കിടന്നു.

നിന്നോട് മര്യാദക്ക് കഴിക്കാൻ വരാനാ പറഞ്ഞത്.

എടി ഞാൻ സാറിനെ എങ്ങനെ ഫേസ് ചെയ്യും എനിക്ക് എന്തോ ചമ്മൽ.

നീ പുള്ളിനെ നോക്കണേ പോകണ്ട അപ്പൊ പ്രശ്നം ഇല്ലാലോ. മീര ശ്രെദ്ധയെ നിർബന്ധിച്ചു കഴിക്കാൻ കൊണ്ടിരുത്തി.

തുടരും......

സഖി🧸❤️


ജന്മന്തരങ്ങളിൽ💞(പാർട്ട്‌:16)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:16)

4.7
8517

ടി ഞാൻ എങ്ങനെ സാറിനെ ഫേസ് ചെയ്യും എനിക്ക് എന്തോ ചമ്മൽ.നീ പുള്ളിനെ നോക്കനെ പോകണ്ട അപ്പൊ പ്രശ്നം ഇല്ലല്ലോ. മീര ശ്രെദ്ധയെ നിർബന്ധിച്ച് കഴിക്കാൻ കൊണ്ടിരുത്തി.ശ്രെദ്ധയും മീരയും ചെന്നപ്പോൾ വിശാൽ അവർക്കു വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നു.ആഹ് നിങ്ങൾ വന്നോ എന്തെ ഇത്ര ലേറ്റ് ആയത്.ഒന്നും പറയണ്ട സാറെ ഇവള്..... മീര പറഞ്ഞു മുഴുവനാക്കും മുൻപ് ശ്രെദ്ധ അവളുടെ കാലിൽ ചവുട്ടി.എന്നിട്ട് അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.അപ്പോഴാണ് മീരയും ഓർത്തത് താൻ എന്താ ഇപ്പൊ പറയാൻ പോയതെന്ന്.മീര ശ്രെദ്ധയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അപ്പോഴാണ് വിശാലിന്റെ കാര്യം അവൾ ഓർത്