മോളെ.....
ഹലോ മമ്മി...
ജെറിൻ വിളിച്ചിരുന്നു..... നിങൾ വരുന്ന കാര്യം പറയാൻ...
ഹും.... വിൻസിപപ്പയുടെ കൂടെ ജെറിനും വരും..
അപ്പോ നീയോ? നീ വരില്ലേ?
ഇല്ല... എനിക്ക് വരാൻ പറ്റില്ല
അതെന്താ മിലി... നിന്നെ ഇവിടെ കുറച്ച് ദിവസം നിർത്താം എന്നാണല്ലോ അവൻ പറഞ്ഞതും.
അത് വേണ്ട... ഞാൻ വരുന്നില്ല... വേണ്ടാത്തത് ഒന്നും എനിക്ക് കാണണ്ട...
മനസിലായില്ല...
മമ്മി ഒത്തിരി പൊട്ടി കളിക്കല്ലെ .. മമ്മിയുടെ അഴിഞ്ഞാട്ടം പറയാൻ എനിക്ക് പ്രയാസം ഉണ്ട്... വിൻസിപപ്പ എല്ലാം എന്നോട് പറഞ്ഞു... സൂക്ഷിച്ച് ഇരുന്നോ... വിൻസിപപ്പ് ഇതിന് ഒരു അവസാനം കാണാൻ തന്നെ ആണ് വരുന്നത്...
മിഷേൽ ഒന്ന് വിറച്ചു.... പിന്നെ ദേഷ്യം കൊണ്ട് അവളുടെ മുഖം മുറുകി....
അപ്പോ നിൻ്റെ വിൻസിപപ്പ എൻ്റെ അഴിഞ്ഞാട്ടം നിർത്താൻ ആണ് വരുന്നത് അല്ലേ... അപ്പൊൾ പിന്നെ നീയും പോരെ... നിങ്ങൾക്ക് രണ്ടും ആണല്ലോ ഞാൻ കാരണം പ്രശ്നം... രണ്ടുപേരും കൂടി നിർത്തിയിട്ട് പോകാൻ നോക്കു
ഞാൻ വരുന്നില്ല...
എന്താ പേടി ആണോ നിനക്ക് .... അതോ ഇവിടെ വന്നുകഴിഞ്ഞാൽ മമ്മിയോട് അടുത്ത് പോകും.... പിന്നെ വിൻസിപപ്പക്ക് നിന്നെ ഇഷ്ടം കാണില്ല എന്ന ഭയം ആണോ
മമ്മി...
അലറണ്ട.... നീ ഞാൻ പ്രസവിച്ച മകൾ ആണ് എനിക്ക് അറിയം നീ എവിടെ വരെ പോകും എന്ന്... നിൻ്റെ ഇഷ്ടം പോലെ ചെയ്യൂ.... നിനക്ക് ഇവിടേക്ക് വരണം എന്ന് തോന്നിയാൽ വന്നാൽ മതി... ഞാൻ നിർബന്ധിക്കുന്നില്ല. അവർക്കൊക്കെ ആണല്ലോ ഞാനും ആയി ബന്ധം കൂടുതൽ ... എൻ്റെ തന്നെ മകൾ ആയ നിനക്ക് അല്ലല്ലോ.... പിന്നെ ജെറിൻ വരുമ്പോൾ കുറച്ച് കുരുമുളക് കൊടുത്തു വിടണം... ഇവിടെ നല്ലത് കിട്ടുന്നില്ല...
ഹും... കൊടുത്തു വിടാം.
ശരി ബൈ...
ഫോൺ വച്ച മിഷേൽ വിഷമം സഹിക്കാതെ കുറേ നേരം കരഞ്ഞു... ഫോൺ റിംഗ് ചെയ്തപ്പോൾ ആണ് അവള് ബെഡിൽ നിന്നും ഏഴുനേറ്റത് ..
ഹരിയുടെ പേര് കണ്ട് അവളു ഫോൺ എടുത്തില്ല... വേണ്ട എടുക്കുന്നില്ല...
വീണ്ടും വീണ്ടും റിംഗ് ചെയ്തു തുടങ്ങിയപ്പോൾ അവള് ഫോൺ എടുത്തു...
ഹലോ...
എന്താ മിഷേൽ കരയുക ആണോ? തൻ്റെ ശബ്ദം ഒക്കെ വല്ലാതെ ഉണ്ടല്ലോ..
ഹെയ് ഇല്ല... ഞാൻ ഒന്ന് ഉറങ്ങിയത് ആണ്..
മിശൂ... എന്നോട് വേണോ കള്ളം... മോളെ വിളിച്ചോ?
ഹും....
അവള് എന്ത് പറഞ്ഞു?
ഒന്നും ഇല്ല.. അവള് വരുന്നില്ല എന്നു..
വേറെ....??
വേറെ ഒന്നും പറഞ്ഞില്ല ....
മിഷേൽ... വേണ്ടാ... അവൻ്റെ ശബ്ദം കടുത്തു...
അത് അവളുടെ വിൻസി പപ്പ വരുന്നത് എൻ്റെ അഴിഞ്ഞാട്ടം നിർത്താൻ ആണ് എന്ന്..
അപ്പോ നാരായൺ ഒതുങ്ങിയില്ല അല്ലേ...
ഹും...
താൻ അത് ഓർത്തു വിഷമിക്കണ്ട... ഞാൻ നോക്കിക്കോളാം..
ഹരിയെട്ടൻ വഴക്കീന് പോകരുത്...ഇനി അതിനും കൂടി കേൾക്കാൻ എനിക്ക് വയ്യ.
ഇല്ലഡോ... ഞാൻ പ്രശ്നം ഉണ്ടാക്കില്ല .. നമുക്ക് അവളെ ഇവിടെ വരുത്താം .. താൻ ജെറിൻ്റേ നമ്പർ ഒന്ന് എനിക്ക് അയചേരെ..
എന്തിന്?? അത് വേണ്ട...
വേണം... തനിക്ക് എന്നെ ഒട്ടും വിശ്വാസം ഇല്ലെ...
വിശ്വാസം ആണ്... എന്നാലും പേടി ആണ്.
തനിക്ക് വിഷമം ഉണ്ടാകുന്നത് ഒന്നും ഞാൻ ചെയ്യില്ല ... തനിക്ക് വിഷമം ആയാൽ എനിക്കും അത് ബാധിക്കും .. അത്രയും എങ്കിലും അറിയാമല്ലോ തനിക്ക്...
ഹും....ഡിന്നർ ഒക്കെ കഴിഞ്ഞോ?.വിഷയം മാറ്റാൻ ആയി മിഷേൽ ചോദിച്ചു...
കഴിഞ്ഞിട്ടു ആണ് ഞാൻ തന്നെ വിളിച്ചത്... താനോ...?
ഇല്ല കഴിക്കണം...
മോള് വരില്ലെന്ന് പറഞ്ഞതിൻ്റെ വിഷമം ആണോ ആഹാരം കഴിക്കാത്തത്?
കുറച്ച് വിഷമം ഒക്കെ ഉണ്ട്... എന്നാലും ആഹാരത്തിന് കാരണം അതൊന്നും അല്ല..
പിന്നെ..
എന്തോ... എല്ലാം കൂടി ആലോചിച്ചിട്ട് കഴിക്കാൻ തോന്നിയില്ല
സാരമില്ല .... അവള് വരും... താൻ ഒന്ന് കൂടെ സംസാരിച്ചു നോക്ക്.. ഇനി ആഹാരം കഴിക്കു...
ഇല്ല ഇനി എൻ്റെ ഫോൺ അവള് എടുക്കില്ല ... വഴക്കിട്ട് ആണ് വച്ചത്..
എൻ്റെ മിഷേൽ.... താൻ ഇത്ര പൊട്ടി ആണോ....അമ്മയും മകളും കൂടി ഉള്ള വഴക്ക് അല്ലേ ... അതിന് ആയുസ് ഒന്നും ഇല്ല...
അപ്പോ വീണ്ടും വിളിക്കാം അല്ലേ...
അതെ വിളിക്കണം... മക്കളുടെ മുന്നിൽ ഒന്ന് താഴ്ന്നു എന്ന് വച്ച് കുഴപ്പം ഒന്നും ഇല്ലാടോ..
എനിക്ക് അങ്ങനെ ഈഗോ ഒന്നും ഇല്ല... എൻ്റെ മോള് അല്ലേ...
എനിക്കും കൂടെ തരുമോ?
എന്ത്?
തൻ്റെ മോളെ...
പോ ഹരിയെട്ട... എപ്പോഴും ഒരു തമാശ...
എനിക്ക് വേണ്ടായെ... ഞാൻ അ ചെക്കനെ ചാക്കിട്ട് പിടിച്ചോളാം... അവൻ ആകുമ്പോ ഒരു കമ്പനി എങ്കിലും കിട്ടും എനിക്ക്...
എന്തിന് കമ്പനി?
അത് ചോദിക്കണോ? ഞങ്ങൾക്ക് എന്തിനാ കമ്പനി വേണ്ടത് വെള്ളമടിക്കൻ...
ദേ ഹരിയെട്ട.... എന്നെ ദേഷ്യം പിടിപ്പിക്കരുത്.
എന്തിന്??
അത് നല്ലൊരു ചെക്കൻ ആണ് അവനെ വെറുതെ കുടിപ്പിക്കരുത്...
അത് എന്താ ഡോ കുടിച്ചാൽ നല്ലവൻ അല്ലാതെ ആകുമോ.. അപ്പോ അതാണ് തനിക്ക് എന്നെ ഒന്നും ഒരു മൈൻഡ് ഇല്ലാത്തത്...
ദേ സാബ്... വെറുതെ വേണ്ടാത്തത് പറയണ്ട... ജെറിൻ കുടിക്കില്ല... അവനെ കുടിക്കാൻ പ്രേരിപ്പിക്കരുത് എന്നാണ് പറഞ്ഞത്..
ഇല്ലെ.... ഞാൻ വിട്ട്... തൻ്റെ മൂഡ് ഒന്ന് മാറ്റാൻ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ...
ഹും...
ഇപ്പഴും വിഷമം ആണോ മിഷേൽ കൊച്ചെ... ഞാൻ വരണോ?
വേണ്ടെ... എനിക്ക് ഒരു വിഷമവും ഇല്ല... ഇനി വന്നിട്ട് വേണം നാരായണേട്ടൻ അടുത്തത് പറയാൻ...
താൻ ഇങ്ങനെ പേടിച്ചാൽ എങ്ങനെ ആണെടോ...
പേടിക്കണ്ടവരെ പേടിച്ചാൽ അല്ലേ പറ്റൂ.. എൻ്റെ സാഹചര്യം ആണ്..
അതല്ലേ ഞാൻ മാറ്റിതരാം എന്ന് പറഞ്ഞത്...
ശരി ഹരിയേട്ട... ഞാൻ ഇനി കിടക്കാൻ നോക്കട്ടെ
ദേഷ്യം ആണോ
എന്തിന്?? അല്ല..
അപ്പോ ഫുഡ്?
കഴിച്ചിട്ട് കിടക്കാം...
ഓക്കേ... ഗുഡ് നൈറ്റ്..
ഗുഡ് നൈറ്റ്..
ഫോൺ കട്ട് ചെയ്ത മിഷേൽ വീണ്ടും ഓർത്തു... ഞാൻ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത്... പിന്നീട് ഇതും കൂടി ഒരു ദുഃഖം ആകാൻ ആണ്. ഇനി ഈ മനുഷ്യനിൽ നിന്നും കുറച്ച് ദൂരം വേണം... എന്നാലേ എനിക്കും സമാധാനം ഉണ്ടാകൂ
എല്ലാ വേദനകളും മറക്കാൻ അവള് ഫോണും എടുത്ത് കഥ എഴുതാൻ തുടങ്ങി എങ്കിലും വല്ലാത്ത ഒരു മടുപ്പ് തോന്നി. പിന്നെ അതും നിർത്തി... ഇനി വായിക്കാം എന്ന് വിചാരിച്ചു അവളുടെ ഇഷ്ടപെട്ട എഴുത്തുകാരുടെ കഥ വായിച്ചു തുടങ്ങി... അപ്പോഴാണ് കാവൽക്കാരൻ അവൾക്ക് ഒരു ഹെയ് അയച്ചത്..
എന്തുണ്ട് കാവൽക്കാരൻ വിശേഷം?
ഞാൻ ഇന്നു ഒത്തിരി സന്തോഷത്തിൽ ആണ്.
അത് എന്ത് പറ്റി??
ഇന്ന് വൈകിട്ട് ഞാൻ എൻ്റെ പ്രണയത്തോട് കൂടെ ആയിരുന്നു.. ആ നിമിഷങ്ങൾ തന്ന സന്തോഷം എനിക്ക് ഒരു മഴവിൽ കണ്ട കുട്ടിയുടെ മനസ്സ് പോലെ ആണ്..
ഓ!! അത് കൊള്ളാമല്ലോ.. എന്നിട്ട് പ്രോബ്ലം സോൾവ് ആയോ?
ഓ അതില്ല...പക്ഷേ സോൾവ് ആകും... അവൾക്ക് ഞാൻ ഇല്ലാതെ ഇനി ഒരു ജീവിതം ഇല്ല....
അപ്പോ ഉറപ്പിച്ചു...
അതെ... തുറന്നു പറഞ്ഞിട്ടില്ല അവള്... പക്ഷേ കണ്ണുകളിൽ ഞാൻ എനിക്കായി ഉള്ള പ്രണയം കണ്ട്..
ആഹാ!! അത് ഒരു സന്തോഷം ഉള്ള കാര്യം ആണല്ലോ...
അതെ... പക്ഷേ അതിലും സന്തോഷം ഞാൻ ഇഷ്ടപ്പെടുന്ന .... ഒരു എഴുത്തുകാരിയെ കൂടി ഇന്നു കണ്ടൂ....
അതെയോ??? ആരെ...?
അത് സസ്പെൻസ്... എന്നെങ്കിലും ഒരിക്കൽ അവർക്ക് ഞാൻ ആരു എന്ന് മനസ്സിലായാൽ അപ്പോ പറയാം
ഓകെ.... മതി... അപ്പോ ആരോ ഒളിഞ്ഞിരിക്കുന്ന വ്യക്തി ആണ് അല്ലേ...
അതെ... പക്ഷേ എപ്പോഴും എൻ്റെ മുന്നിൽ ഉണ്ടായിരുന്നു...
അത് ശരി...
ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ചേമ്പില?
എന്ത്.... ചോദിക്ക്....
തനിക്ക് ഒരു പ്രണയം ഉണ്ട് ഇല്ലെ... .?
എനിക്കോ? ഇല്ലല്ലോ.. അതിനുള്ള പ്രായം ഒന്നും അല്ല എൻ്റെ... എന്താ ചോദിച്ചത്?
അത് എഴുത്ത് കണ്ട് തോന്നി...
തുറന്നു പറയുന്നില്ല എങ്കിലും തൻ്റെ ഉള്ളിൽ ഒളിപ്പിച്ച ഒരു പ്രണയം ഉണ്ട്..
അങ്ങനെ ഉള്ളിൽ ഒളിപ്പിച്ച പ്രണയം ഇല്ലാത്തത് ആർക്ക് ആണ്
എനിക്ക്... ഞാൻ ഒളിപ്പിച്ചില്ല... നേരിട്ട് പറഞ്ഞു...
എന്നിട്ട് എട്ടു നിലയിൽ പൊട്ടി അല്ലേ..
ദേ ചേമ്പിലെ ഞാൻ ചുരുട്ടി വാഴ ഇല ആക്കും പറഞ്ഞേക്കാം..
അഹ... താൻ കാവൽക്കാരൻ അല്ല കൊലകാരൻ ആണ്
അത് ആരു ഹെ...
എനിക്ക് എങ്ങനെ അറിയാം...
തൻ്റെ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞോ ചേബിലെ
ഇല്ല.... കുരുക്ക് വീണ്ടും മുറുകുന്നു
എന്ത് പറ്റിയെഡോ.. താൻ പറയൂ നമുക്ക് പരിഹാരം ഉണ്ടാക്കാം .
വേണ്ട... വെറുതെ എന്തിനാ...
ഡോ താൻ ധൈര്യം ആയി പറഞ്ഞോ.... ഞാൻ എൻ്റെ കാര്യങ്ങള് പറഞ്ഞില്ലേ... എന്നിട്ട് താൻ വല്ലതും ചെയ്തോ... ഇല്ലല്ലോ... അത് പോലെ ആണ്... ഞാൻ തന്നെ എന്ത് ചെയ്യാൻ ആണ്...
അത് മറ്റൊന്നും അല്ലാ കാവൽക്കാരൻ... ഞാൻ എനിക്ക് ഒരു മകൾ ഉണ്ട്... പക്ഷേ ഇപ്പൊ ഒരാള് ഇഷ്ടം പറഞ്ഞു. ... എനിക്ക് അത് സ്വീകരിക്കാൻ പറ്റില്ല...
അത് എന്താ... ഭർത്താവ് ആണോ പ്രശ്നം? അത് ചോദിക്കുമ്പോൾ അവൻ്റെ മുഖത്ത് പുഞ്ചിരി ആയിരുന്നു..
അല്ല ... അദ്ദേഹം മരിച്ചു ..
ഓ!! സോറി..പിന്നെ എന്താ ധൈര്യം ആയി ഇഷ്ടം പറഞ്ഞോ..
പറ്റില്ല കാവൽ...
അതെന്താ തനിക്കും അയാളെ ഇഷ്ടം അല്ലേ...
അത്... അതറിയില്ല... പക്ഷേ എൻ്റെ മകൾ അവളുടെ ജീവിതം..
എൻ്റെ ചേമ്പേലെ അതൊക്കെ ഇപ്പോഴത്തെ കുട്ടികൾക്ക് പറഞാൽ മനസ്സിലാകും.... താൻ ശ്രമിച്ചു നോക്ക്..
ഹും....
ഞാൻ എന്തെങ്കിലും ചെയ്യണോ..
അയ്യോ വേണ്ട... വിഷമം കൊണ്ട് ഞാൻ പറഞ്ഞു എന്നെ ഉള്ളൂ.. അദ്ദേഹത്തെ എനിക്ക് ഇഷ്ടം ആണ് എന്നെ അദ്ദേഹത്തിനും പക്ഷേ ഞങ്ങളുടെ സാഹചര്യം.... ഒരിക്കലും ഇത് തുറന്നു പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടാകില്ല....
അങ്ങനെ ആണോ വേണ്ടത് ... ഇഷ്ടം തുറന്നു പറയുന്നത് അല്ലേ ശരി... തൻ്റെ പ്രശ്നം എനിക്ക് മനസ്സിലാകും പക്ഷേ എത്ര നാൾ ഇങ്ങനെ ഭയന്ന് ജീവിക്കും...
ഭയം അല്ല കാവൽക്കാരൻ... എൻ്റെ റസ്പോൺസിബിലിട്ടി ആണ്... എൻ്റെ മകൾ..
അപ്പോ തനിക്ക് തന്നോട് തന്നെ ഒരു കടമയും ഇല്ലെ..
ഉണ്ട്... പക്ഷേ ഇക്കാര്യത്തിൽ എനിക്ക് വലുത് എൻ്റെ മകൾ ആണ്...
ഓ!! അപ്പോ എഴുത്തിൽ മാത്രം ആണ് ഈ ധൈര്യം ഒക്കെ... സ്വന്തം ജീവിതത്തിൽ ഇല്ല അല്ലേ...
അത് എഴുതുന്നത് പോലെ എളുപ്പം അല്ലല്ലോ ജീവിതം... ഇത് നിങൾ വിചാരിക്കുന്ന പോലെ എളുപ്പം അല്ല... പുള്ളിക്കാരൻ നല്ല സ്ട്രോംഗ് ആണ്..... ഇനി എൻ്റെ മനസ്സ് അറിഞ്ഞാൽ ചിലപ്പോൾ എന്നെ ചവിട്ടി കൂട്ടും...
അത് വേണ്ടി വരും ...
എന്ത്?
അല്ല ഞാൻ പറഞ്ഞത് ആണ് തന്നെ പോലെ ഉള്ളവർക്ക് അങ്ങനെ ഒരു കിക് ആവശ്യം ആണ് എന്ന്..
കഷ്ടം ഉണ്ട് കേട്ടോ... ഞാൻ എൻ്റെ വിഷമം തന്നോട് പറഞ്ഞത് എനിക്ക് ആശ്വാസം ആകും എന്ന് വിചാരിച്ചു ആണ്..
ഓ!! സോറി... പക്ഷേ ഇതിൽ എനിക്ക് തോന്നുന്നത് താൻ മകളോട് സംസാരിക്കണം എന്നാണ്.... തൻ്റെ മിസ്റ്റ്റിനോടും പറ ഒന്ന് സംസാരിക്കാൻ മകളോട്..
ഹ ബെസ്റ്റ്... അവരു കീരിയും പാമ്പും ആണ്.... എപ്പൊ കടിച്ചു കീറി എന്ന് ചോദിച്ചാൽ മതി..
അതൊക്കെ ഇപ്പൊ അല്ലേ... ചിലപ്പോൾ കാര്യത്തോട് അടുക്കുമ്പോൾ എല്ലാം മറന്നാലോ.
എനിക്ക് പ്രതീക്ഷ ഇല്ല...
എനിക്ക് ഉണ്ട്... പ്രതീക്ഷ ആണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്....
ആയിരിക്കാം... പക്ഷേ എനിക്ക് എൻ്റെ മകളെയും അദ്ദേഹത്തെയും നന്നായി അറിയാം ... രണ്ടും ഒരേ സ്വഭാവം ആണ്...
അപ്പോ എളുപ്പം ആയല്ലോ...
വേണ്ട ഡോ... വേറെയും കുറെ പ്രശ്നം ഉണ്ട് ..
ഹും... എല്ലാം പറയാൻ ഇഷ്ടം ഉണ്ട് എങ്കിൽ പറഞ്ഞോ...
ഇപ്പൊ വേണ്ട... ഇനി ഒരിക്കൽ പറയ്യാം..
ശരി... തൻ്റെ ഇഷ്ടം... എൻ്റെ പ്രണയം പോലെ തന്നെ ആണ് തൻ്റെയും ..
ഹും... സാരമില്ല.... ഞാൻ പ്രാർഥിക്കാം കാവൽക്കാരൻ പെട്ടന്ന് തന്നെ പ്രണയം കൂടെ കൂട്ടാൻ..
താങ്ക്സ്...
എനിക്ക് നല്ല ആശ്വാസം തോനുന്നു... നിങ്ങളെ പോലെ ഒരു ഫ്രണ്ട് എല്ലാവർക്കും കിട്ടട്ടെ..താങ്ക്സ് കേട്ടോ
അത്രക്ക് ഒന്നും വേണ്ട... ഇത് തനിക്ക് മാത്രം ഉള്ള ഫ്രണ്ട് ആണ് ..
ഓക്കേ ബൈ...
ബൈ..
എൻ്റെ ഭഗവതി... ഈ വാക്കുകൾ..... ഞാൻ കേൾക്കാൻ കൊതിച്ചത്... അതെങ്ങനെ ആണ് അവൾക്ക് കാവൽക്കാരനോടു പറയാം... അവളുടെ ഹരിയെട്ടനോട് പറയില്ല... നീ ചെവിയിൽ നുള്ളിക്കോ ചേമ്പിലെ... നിനക്കുള്ളത് ഞാൻ ഇനി തരുന്നുണ്ട്...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟