Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം. 16

പിന്നീട് മറ്റു സംസാരങ്ങൾ ഒന്നും അധികം ഉണ്ടായില്ല എങ്കിലും മിലീയും  ജെറിൻ്റെ കൂടെ വരുന്നു എന്ന് തീരുമാനിച്ചു... അതിൽ സന്തോഷിക്കാൻ മിഷെലിന് കഴിഞ്ഞില്ല... മറ്റൊന്നും അല്ല.. ഇനി അവള് വിൻസിപപ്പയുടെ കൂടെ ചേർന്ന്  വീണ്ടും വല്ല പ്രശ്നം ഉണ്ടാക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു...

ജേറിനും മിലിയും ഒക്കെ വരുന്നതിൻ്റെ രണ്ടു ദിവസം മുൻപ് ആണ് ഒരു വൈകുന്നേരം ലിസി ഓടി വന്നത്...

ഡീ നീ അറിഞ്ഞോ... നമ്മുടെ നാരായണേട്ടൻ ഇവിടുത്തെ ഏതോ ഗുണ്ടയുടെ  ഭാര്യയെ എന്തോ അസഭ്യം  പറഞ്ഞു അതിന് അടിച്ച്  ഒരു പരുവം ആക്കി ഹോസ്പിറ്റലിൽ കൊണ്ട് വന്നു..

അയ്യോ... ആണോ? എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്?

ഒരു കയ്യും കാലും ഒടിഞ്ഞു പിന്നെ ദേഹത്ത് എല്ലാം ചതവ് ഉണ്ട് .

കഷ്ടം ആയി പോയി... നാളെ കാണാൻ പോകാം ..  ഞാൻ ഇന്ന് ലീവ് ആയത് കൊണ്ട് ഒന്നും അറിഞ്ഞില്ല...

ഹും... അതല്ലേ ഞാൻ നേരെ ഇവിടേക്ക് തന്നെ വന്നത് പറയാൻ...  പുള്ളിക്ക് അടിയുടെ ഒരു കുറവ് ഉണ്ടായിരുന്നു... പക്ഷേ ഇത് ഇത്തിരി കൂടി പോയി...ശരി ഡീ ഞാൻ പോകട്ടെ... ടോമിച്ചൻ ഇപ്പൊ ചായ നോക്കി ഇരുപ്പ്  തുടങ്ങി കാണും.

ഒരു മിനിറ്റ്... ഞാൻ ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കി... അത്രക്ക് അങ്ങു നന്നായില്ല എങ്കിലും കുഴപ്പം  ഇല്ല... അതും കൂടി കൊണ്ട് പോ...

ലിസി പോയി കഴിഞ്ഞ് മിഷേൽ അവിടെ തന്നെ ഇരുന്നു.

പിന്നെ ഫോൺ എടുത്തു ഹരിയെ വിളിച്ച്....

ഹലോ..

ഹലോ...

ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ട് ഉണ്ട് കിട്ടുവിനേ വിട് കൊടുത്തു വിടാം

അതെന്താ... ഞാൻ വന്നാൽ പോരെ...

വേണ്ട.... നല്ല ക്ഷീണം കാണും..

മീഷൂ...

വേണ്ട... എങ്ങനെ ഇങ്ങനെ ദുഷ്ടൻ ആകാൻ സാധിക്കുന്നു...

ഞാൻ പലവട്ടം വാർണിങ് കൊടുത്തത് ആണ്...

എന്നാലും ഇത്രത്തോളം...

എന്തും എക്സ്ട്രീം ആണ് മിഷേലേ  ഞാൻ...  അത് ഇഷ്ടം ആയാലും ദേഷ്യം ആയാലും.. എങ്ങനെ മനസിലായി ഞാൻ ആണ് എന്ന്....

അതിന് വലിയ ബുദ്ധി ഒന്നും വേണ്ട

കുറച്ച്  നാൾ കിടക്കട്ടെ... അപ്പോ മനസ്സിലാകും അന്യരുടെ ജീവിതത്തിൽ ആവശ്യമില്ലാതെ ഇടപെടരുത് എന്ന്... ഒരു നാട്ടുസ്നേഹി വന്നിരിക്കുന്നു... അവിടെ കിടക്കട്ടെ കുറച്ച് ദിവസം.

ഹും.. സഹായിക്കാനും  ഹരിയെട്ടൻ തന്നെ പോകണം...

അതിന് എന്താ... പോകാം... ഇനി അവൻ്റെ വാ തുറക്കില്ല വേണ്ടാത്തത് പറയാൻ...

പിന്നെ ഏതോ ഗുണ്ടാ എന്ന് പറഞ്ഞത്..

അത് അവൻ തന്നെ പറഞ്ഞത് ആണ്..

ശ്ശോ... ഓരോ ജന്മങ്ങൾ....

ഞാൻ .... ഞാൻ ഒന്ന് വന്നോട്ടെ..

ഹും... ഉണ്ണിയപ്പം തരാം... ഇനി നാരായണേട്ടൻ ഇല്ലല്ലോ നോക്കി നിൽക്കാൻ...

ദേ എത്തി ഞാൻ...  അല്ല നാരായണനെ പേടി ഉള്ളത് കൊണ്ട് ആണ് അല്ലേ... എന്ന ഇനി കുഴപ്പം ഇല്ല...

ഹരി വരുന്നതിനു മുൻപ് തന്നെ അവനു കൊണ്ട് പോകാൻ ഉള്ള ഉണ്ണിയപ്പം അവള് പാക് ചെയ്തു വച്ച്...

ഇത് മാത്രമേ ഉള്ളോ...

വേറെ എന്തു വേണം?

അത് തനിക്ക് അറിയാം...

മിഷേൽ അവനെ ദയനീയം ആയി നോക്കി...

ഹൊ... നാട്ടിൽ നിന്നും മോള് വരുന്നതിൻ്റെ ഗമ ആണ് അല്ലേ...

അതെ .... എന്താ... മോള് ഇവിടിട്ട്  ചവിട്ടികൂട്ടിയാലും കുഴപ്പം ഇല്ല.. മോള് ആണല്ലോ... അല്ലേ...

അങ്ങനെ ഞാൻ പറഞ്ഞില്ല മിഷേൽ....  അവള് വരട്ടെ... നമുക്ക് നോക്കാം... അതിന് എന്നോട് ഇങ്ങനെ ദേഷ്യം വേണോ.

സോറി... ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല... ഞാൻ എന്തിന് സാബിനോട് ദേഷ്യം കാണിക്കണം. ഇതെന്താ.... ഹരിയെട്ടൻ്റെ കൈ മുറിഞ്ഞ ല്ലോ...

ഹും... ചെറുതായിട്ട് .. അ നാരായൺ പിടിച്ച് തള്ളിയത് ആണ്..

നാണം ഉണ്ടോ??? ഇരിക്ക് ഞാൻ മരുന്ന് വെച്ച് തരാം...

അല്ല ....എനിക്ക് നാണത്തിന് എന്താ കുറവ്... എത്ര ധൈര്യം ഉണ്ടായിട്ടു ആണ് അവൻ തൻ്റെ വീട്ടിൽ വേണ്ടാത്തത് പറഞ്ഞത്...വല്ല പ്രയോജനം ഉണ്ടോ അതും ഇല്ലാ....

എന്ത് പ്രയോജനം...??

ഡോ താൻ എൻ്റെ ഓഫർ അക്സെപ്ട് ചെയ്തിരുന്നു എങ്കിൽ പിന്നെയും പോട്ടെ എന്ന് വിചാരിക്കാം.. ഇത് അതും ഇല്ലാ... വെറുതെ മനുഷ്യൻ പേര് ദോഷം കേട്ട്.... ഒന്നുകിൽ അവൻ നന്നാവണം അല്ലങ്കിൽ താൻ....രണ്ടും ഇല്ല എന്ന് പറഞാൽ....

ഹരിയെട്ട... വേണ്ട...

വേണ്ടെങ്കിൽ വേണ്ട... പക്ഷേ എനിക്ക് വേണം.

ശ്ശോ !! നിങ്ങളു ഇത്ര തറ ആയിരുന്നോ...

അതെ... തനിക്ക് ഒരു കാര്യം അറിയാമോ ഏതു മലയാളിയുടെ ഉള്ളിലും ഒരു തറ മലയാളി ഉണ്ട്... അത് ഇനി അവൻ എത്ര വലിയവൻ ആയാലും ശരി ചെറിയവൻ  ആയാലും ശരി...

അഹ!! കാര്യം ആയി പോയി...

ഹരിയെട്ട... ഞാൻ ഒരു കാര്യം പറഞാൽ സമ്മതിക്കുമോ?

ആദ്യം കാര്യം കേൾക്കട്ടെ പിന്നെ തീരുമാനിക്കാം....

അത്.... മിലിയോടും ജെറിനോടും എന്ത് വേണം എങ്കിലും പറഞ്ഞോ.... പക്ഷേ വിൻസിച്ചായനോട് വെറുതെ വഴക്കിനു പോകരുത്...

എന്താണ് ഒരു സോഫ്റ്റ് കോർണർ ഒക്കെ... കൂടെ കൂടാം എന്ന് തോന്നി തുടങ്ങിയോ?

  ഛെ!! നിങ്ങൾക്ക് എല്ലാം തമാശ ആണ്. അവരുടെ തല മൂത്ത ചേട്ടൻ ആണ്... എല്ലാവർക്കും നല്ല പേടി ആണ്. അങ്ങനെ ഒരാളെ ഞാൻ കാരണം... പ്ലീസ് എനിക്ക് വേണ്ടി..

ഇല്ല ഡോ... ഞൻ വഴക്കിന് പോകില്ല... പക്ഷേ നാരായണൻ പറഞിട്ടുള്ളത് മനസ്സിൽ വച്ച് എന്നെ ചൊറിയാൻ വന്നാൽ...

ചൊറിഞ്ഞിട്ട് പോട്ടെ എന്ന് വിചാരിക്ക്..

അയ്യ!! എത്ര നല്ല നടക്കാത്ത സ്വപ്നം... നടക്കില്ല മോളെ... എന്നെ തോണ്ടാൻ വന്നാൽ  അത് ഇനി ആരായാലും വെറുതെ വിടില്ല...

ശ്ശോ!! എൻ്റെ കർത്താവേ ഇനി എന്തൊക്കെ കാണണം...

അപ്പോ എൻ്റെ മിഷൂ ... നിനക്ക് ഉറപ്പ് ഉണ്ട് അവരു നമ്മളെ ചൊറിയാൻ ആണ് വരുന്നത് എന്ന്..

അത് പിന്നെ .... അങ്ങനെ ആയിരിക്കും..

എന്നാ പിന്നെ എൻ്റെ കൂടെ നിന്ന് കൂടെ ... ഒന്നുമില്ലങ്കിലും ഞാൻ ഒരു പട്ടാളക്കാരൻ അല്ലേ... ഈ നാടിൻ്റെ  കാവൽക്കാരൻ...  തൻ്റെ മാത്രം കാവൽക്കാരൻ ആകാൻ തയ്യാർ ആണ് ഞാൻ.

കാവൽക്കാരൻ.... അതും പറഞ്ഞു അവള് ഒന്ന് പുഞ്ചിരിച്ചു... അത് കണ്ട് അവൻ്റെ മുഖത്തും ഒരു പുഞ്ചിരി മിന്നി വന്നു എങ്കിലും അവൻ അത് മറച്ചു..

എന്താ മഹതിക്ക് ഒരു ചിരി...

ഒന്നും ഇല്ല എൻ്റെ ഒരു ഫ്രണ്ടനെ ഒർത്തു...

അത് ഏത്   ഭാഗ്യവാൻ ആണ് എന്നോട് സംസാരിക്കുമ്പോൾ തനിക്ക് അവനെ ഓർമ്മ വന്നു..

എൻ്റെ ഹരിയെട്ട... ഇതില് അങ്ങനെ ഒന്നും ഇല്ല... അല്ലങ്കിൽ തന്നെ നമ്മൾ നോർമൽ കാര്യങ്ങൽ ആണ് സംസാരിച്ചത്... ഞാൻ ആരു കോളജ് ബ്യൂട്ടിയൊ??

അതെ... എൻ്റെ  നെഞ്ചിലെ സുന്ദരിയാണ്...

ഹൊ!!! തലക്ക് കൈ കൊടുത്ത് അവളു സോഫയിലേക്ക് ഇരുന്നു...

ദേഷ്യം വരുന്നുണ്ട് അല്ലേ...

ഉണ്ട്... കാരണം  ഹരിയെട്ടന് അറിയാം ഞാൻ ഒരിക്കലും നിങ്ങളെ ഇഷ്ടപെടില്ല എന്ന്...

അത് എനിക്ക് നന്നായി അറിയാം മിഷൂ... എനിക്ക് മാത്രം അറിയാം . അവൻ പുഞ്ചിരിച്ചു...

അത് എന്താ അങ്ങനെ പറഞ്ഞത്..

ഒന്നുമില്ല... വെറുതെ പറഞ്ഞു എന്നെ ഉള്ളൂ...

ഹും...

നീ ഒന്ന് നന്നായി കാണാൻ ഒരു ആഗ്രഹം ഉണ്ട് എനിക്ക് നടക്കുമോ ഡീ..

എടീ ന്നോ??

അതെ എടീന്ന്... എന്താ വിളിച്ചൂടെ...  ആദ്യം ആയിട്ട് ഒന്നും അല്ലല്ലോ ഞാൻ അങ്ങനെ വിളിച്ചത്..... അല്ലങ്കിൽ തന്നെ ഞാൻ നിന്നെക്കാൾ മൂത്തത് ആണ്...  നിൻ്റെ തൻ്റെ പ്രായത്തിൽ ഉള്ള ലിസി  ഒരു വായിൽ പതുവട്ടം വിളിക്കുമ്പോൾ പ്രയാസം ഒന്നും  ഇല്ലെ നിനക്ക്...

ശ്ശോ... നിങ്ങൾക്ക് ഇത് എന്തിൻ്റെ കേടാണ്.... എന്ത് പറഞ്ഞാലും എൻ്റെ ലിസിയും ആയി ഒരു താരതമ്യം ചെയ്യല്...

ഹരി അവളെ തന്നെ നോക്കി ഇരുന്നു ചിരിച്ചു...

എന്ത് പറ്റി... എന്താ ചിരിക്കാൻ ആയിട്ട്...

അല്ല...  ഇപ്പൊ താൻ പറഞ്ഞില്ലേ... അതൊരു  ടിപികൽ അചായത്തി ഫീൽ ആയിരുന്നു... ഹൊ!!  ദിൽ കോ ചൂ ഗയ ( ഹൃദയത്തെ തൊട്ട് പോയി)  അവൻ നല്ല എക്സ്പ്രഷന് ഇട്ടാണ് പറഞ്ഞത്...   പിന്നെ എന്താ ലിസിയും ആയി താരതമ്യം എന്ന് താൻ തന്നെ പറഞ്ഞു കഴിഞ്ഞ്

എന്ത്???

എൻ്റെ ലിസി... ഇന്ന് വരെ അങ്ങനെ ഒന്ന് എന്നെ കുറിച്ച് പറഞ്ഞിട്ട് ഉണ്ടോ ...

അതിന് അവള് എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ്

ഞാനോ??

അതും ഫ്രണ്ട് ആണ്...

അപ്പോ എൻ്റെ അല്ല അല്ലേ...

ഒന്ന് പോ ഹരിയെട്ട... കൊച്ച് കുട്ടികളെ പോലെ....

പ്ലീസ് ഡോ ... ഒന്ന് കൺസിഡർ ചെയ്തൂടെ..

ചെയ്യുന്നുണ്ടലോ... അതാണ് സാബ് ഇപ്പൊ ഇവിടെ ഇരിക്കുന്നത്

ഹും...  ശരിയ... പോട്ടെ ഞാൻ തന്നെ ശല്യം ചെയ്യുന്നില്ല .... നാളെ അവരു എപ്പഴാ വരുന്നത്....

നാളെ അല്ല.... നാളെ കഴിഞ്ഞ് ആണ്...

വിളിക്കാൻ പോകണോ...

വേണ്ട... തനിയെ വരും വിൻസിച്ചാൻ ഇവിടെ ഒക്കെ നല്ല പരിചയം ആണ്..

ഓക്കേ..

അപ്പോ താൻ ലീവിൽ ആണോ?

അതെ മൂന്ന് ദിവസം..

ഹും... കാണാൻ പോലും കിട്ടില്ല അല്ലേ...

അതെന്താ അവരു വന്നാൽ എന്നെ എവിടെ പൂട്ടി ഇടുമോ?

അതിന് ഹരി മറുപടി പറഞ്ഞില്ല ....

ശരി ... എന്നാ ഞാൻ പോട്ടെ... താൻ വാതിൽ അടച്ചെരെ...

വാതിൽ അടക്കാൻ അവൻ്റെ പുറകെ പോയ അവള് പറഞ്ഞു...

സോറി... ഞാൻ എൻ്റെ ടെൻഷൻ കൊണ്ട് എന്തൊക്കെയോ പറഞ്ഞു... മനസ്സിൽ വെക്കരുത്...

ഹരി അവളെ ഒന്ന് തിരിഞ്ഞു നോക്കി...

അങ്ങനെ മനസ്സിൽ വച്ച് പെരുമാറുന്ന ഹരിയെട്ടനെ അല്ലല്ലോ എൻ്റെ മിഷു നിനക്ക് ഇഷ്ടം... പിന്നെ ഞാൻ അങ്ങനെ ആകുമോ...

എൻ്റെ കർത്താവേ കോളേജ് പിള്ളാരെ പോലും കടത്തിവെട്ടും ഈ മേജർ...

അത് തനിക്ക് അറിയില്ലേ... ഇതിന് പ്രായം ഇല്ലടോ... ഫീൽ മാത്രമേ ഉള്ളൂ...

എൻ്റെ അമ്മേ എന്നെ അങ്ങ് കൊല്ല്.... അവനെ കളിയാക്കി അവള് പറഞ്ഞപ്പോൾ അവനും ചിരിച്ചു ഇറങ്ങി പോയി..

എടീ മിഷേൽ പെണ്ണെ... നിന്നെ  എൻ്റെ സ്വന്തം ആക്കൂം എന്ന് വിചാരിച്ചാൽ ഈ ഹരി ആക്കിയിരിക്കും... പ്രത്യേകിച്ച് നിനക്ക് എന്നോട് മുടിഞ്ഞ പ്രണയം ആയത് കൊണ്ട്.... മനസ്സിൽ പറഞ്ഞു അവൻ ചിരിച്ചു നടന്നു.

ഇതേ സമയം മിഷേലും അത്  തന്നെ ഓർത്തു... എൻ്റെ കർത്താവേ ഈ മനുഷ്യൻ എന്നെയും കൊണ്ടെ പോകൂ...

അടുത്ത ദിവസം രാവിലെ  തന്നെ ഒന്ന് ഫ്രീ ആയപ്പോൾ മിഷേൽ നാരായണനെ കാണാൻ ചെന്നു..

എന്താ നാരായണേട്ട ഇത്... എന്ത് കോലം ആണ് ശരീരത്ത് മുറിവും ചതവും ഇല്ലാത്ത സ്ഥലം ഇല്ലല്ലോ...

അത് മിഷേൽ അവൻ ഇവിടുത്തെ ഗുണ്ടാ അല്ലേ...ഞാൻ അറിഞ്ഞോ അവള് അ ഗുണ്ടയു്ടെ കെട്ടിയവളു ആണ് എന്ന്...

ഗുണ്ടയുഡെ കെട്ടിയവള് അല്ല... കൂട്ടുകാരി...  പണ്ടും പറഞ്ഞത് അല്ലായിരുന്നൊ?

സാബ് എല്ലാം പറഞ്ഞു അല്ലേ...??

ഇല്ല... ഞാൻ ഊഹിച്ചു ..

ഇനി വീട്ടിൽ ചെന്നാലും എന്ത് ചെയ്യും... ഒറ്റക്ക് അല്ലേ? ആരുണ്ട് ഒന്ന് സഹായിക്കാൻ.... പരസഹായം ഇല്ലാതെ ഒന്നും പറ്റില്ലല്ലോ

വൈഫ് വരുന്നുണ്ട് കൂടെ ഉള്ള നസീം നാട്ടിൽ പോയി ഒരു മാസത്തേക്ക്... അത് കൊണ്ട് അവളു വരുന്നു...

കഷ്ടം തന്നെ... നാട്ടിൽ ജോലി ഉള്ളത് അല്ലേ പുള്ളിക്കാരി...

അതെ അവള് അവാധി എടുത്ത് വരും...

ഇതിൻ്റെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ നാരായണേട്ട.... നമ്മൾ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ...

അത് മിഷേൽ എനിക്ക് തെറ്റ് പറ്റിയത് ആണ്... വിൻസെൻ്റ് എന്നെ പറഞ്ഞു പറ്റിച്ചു... ഇപ്പൊ സാബ് പറഞ്ഞപ്പോൾ ആണ് സത്യം അറിഞ്ഞത്....

എന്ത്??

നിങ്ങള് തമ്മില് ഉടനെ വിവാഹം ഉണ്ടാകും എന്ന്...  മിഷേലിൻ്റെ അപ്പനും വീട്ടുകാരും ഒക്കെ സമ്മതിച്ച ബന്ധം ആണ് എന്ന്...  വിൻസെൻ്റ് പറഞ്ഞത് അങ്ങനെ അല്ല... നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ഒന്ന് അനുവദിക്കില്ല എന്നാണ്

അതിന് നാരായണേട്ട... ആര് ആരെ വിവഹം കഴിക്കുന്നു എന്നു?

മിഷേലും  സാബും കൂടെ...

എന്ത്??

സാബ് പറഞ്ഞല്ലോ... അതിൻ്റെ കാര്യങ്ങൽ തീരുമാനിക്കാൻ ആണ് മക്കളും വരുന്നത് എന്ന്...

അതിനൊക്കെ എന്ത് മറുപടി പറയണം എന്നറിയാതെ അവള് കണ്ണു തള്ളി നിന്ന്...

കർത്താവേ ഈ മനുഷ്യൻ ഇത് എന്തൊക്കെ ആണ് പറഞ്ഞു പിടിപ്പിചേക്കുന്നത് ?? ഇത് ഒരു നടക്കു പോകില്ലലോ കർത്താവേ...

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം ഇഷ്ടകാലം. 17

ശിഷ്ടകാലം ഇഷ്ടകാലം. 17

3.9
4580

തിരിച്ച് വരുമ്പോൾ  മിഷെലിൻെറ കൂടെ ഇരുന്ന ഹരി  കൂടെ കൂടെ അവളെ നോക്കി...  അവള് ഒന്നും ശ്രദ്ധിക്കാതെ ലിസിയോട് സംസാരത്തിൽ ആണ്. ടോമിച്ചൻ കിട്ടുവിൻ്റെ കൂടെ മുന്നിലിരുന്ന്  പിമ്പിരി പിടിച്ച സംസാരം ആണ്. മിഷേൽ... ജീ സാബ്... താൻ നാളെ മുതൽ അവധിയിൽ ആണോ? അതെ... എന്താ ചോദിച്ചത്... ? ലിസി അപ്പോഴേക്കും മുന്നിൽ ഇരിക്കുന്ന ടോമിച്ചനോടും കിട്ടുവിനൊടും നാരായണനേ കുറിച്ച് സംസാരിക്കാൻ തുടങ്ങി... ഹരി ഒന്ന് ലിസിയെ തിരിഞ്ഞു നോക്കി.. പിന്നെ മിഷെലിൻെറ ചെവിക്കു അടുത്തേക്ക്  മുഖം താഴ്ത്തി വന്നു അവൾക്ക് മാത്രം കേൾക്കാവുന്ന പോലെ പറഞ്ഞു.. അതെ...  നാളെ മുതൽ തന്നെ ഒന്ന് കാണാൻ വല്ല കയ്യോ കാ