തിരിച്ച് വരുമ്പോൾ മിഷെലിൻെറ കൂടെ ഇരുന്ന ഹരി കൂടെ കൂടെ അവളെ നോക്കി... അവള് ഒന്നും ശ്രദ്ധിക്കാതെ ലിസിയോട് സംസാരത്തിൽ ആണ്. ടോമിച്ചൻ കിട്ടുവിൻ്റെ കൂടെ മുന്നിലിരുന്ന് പിമ്പിരി പിടിച്ച സംസാരം ആണ്.
മിഷേൽ...
ജീ സാബ്...
താൻ നാളെ മുതൽ അവധിയിൽ ആണോ?
അതെ... എന്താ ചോദിച്ചത്... ?
ലിസി അപ്പോഴേക്കും മുന്നിൽ ഇരിക്കുന്ന ടോമിച്ചനോടും കിട്ടുവിനൊടും നാരായണനേ കുറിച്ച് സംസാരിക്കാൻ തുടങ്ങി...
ഹരി ഒന്ന് ലിസിയെ തിരിഞ്ഞു നോക്കി.. പിന്നെ മിഷെലിൻെറ ചെവിക്കു അടുത്തേക്ക് മുഖം താഴ്ത്തി വന്നു അവൾക്ക് മാത്രം കേൾക്കാവുന്ന പോലെ പറഞ്ഞു..
അതെ... നാളെ മുതൽ തന്നെ ഒന്ന് കാണാൻ വല്ല കയ്യോ കാലോ ഒടിക്കേണ്ടിവരും.. അതും മൂന്ന് ദിവസത്തെ തൻ്റെ ലീവ് കഴിഞ്ഞ്... അപ്പോ ഇന്നു കുറച്ച് എന്നോടും സംസാരിക്കാം... എപ്പൊ നോക്കിയാലും ഒരു ലിസി... ലിസി...
കുശുമ്പ്!! അവളും ശബ്ദം താഴ്ത്തി പറഞ്ഞു...
കുറച്ച് ഉണ്ട്..... ഡോ ... താനില്ലാതെ ബോർ ആകും...
ഞാൻ എന്താ മരിച്ചു പോയോ?
പറഞ്ഞു തീർന്നത് ഓർമ്മയുണ്ട് അതിന് മുൻപ് അവളുടെ കയ്യിൽ അവൻ നല്ല ഒരു പിച്ച് കൊടുത്തു...
എൻ്റെ കർത്താവേ എൻ്റെ തൊലിയും കൊണ്ട് പോയി...
അതിന് അവൻ അവളെ ഒന്ന് ദേഷിച്ച് നോക്കി...
നന്നായി വേദനിച്ചു എനിക്ക്...
അതിലും നന്നായി വേദനിച്ചു തൻ്റെ വാക്കുകൾ എനിക്ക്...
സോറി...
ഹും...
വീടിൻ്റെ പാർക്കിങ്ങിൽ ഇറങ്ങി വീട്ടിലേക്ക് പോകും മുൻപ് അവള് അവനോട് മൗനം ആയി തന്നെ യാത്ര പറഞ്ഞു...
എന്തായിരുന്നു.... കണ്ണും കണ്ണും ഒരു കഥ പറച്ചിൽ....
പോടാ .... കഥ പറയാൻ പറ്റിയ പെണ്ണ്...
ഹു.. ഹൂം... ഞാൻ കണ്ട്.... വിരഹം ആണോ ചേട്ടാ?
അതെ ഡാ .. കിട്ടൂ... അവളെ കാണാതെ...
ആര് പറഞ്ഞു കാണാതെ എന്ന് അതിന് അല്ലേ ഞാനും ജൂഹിയും... അതിനുള്ള വഴി ഒക്കെ ഞങ്ങള് ഒപ്പിച്ചുതരാം... ഉപകാര സ്മരണ ഉണ്ടായാൽ മതി...
അത് പറയണോ.... പിന്നെ അല്ലെങ്കിലും നിങ്ങളെ സഹായിക്കാൻ ഞങ്ങളെ ഉള്ളൂ.. മറക്കണ്ട
അത് ശരി... വയസാം കാലത്ത് പ്രേമം... അതും പോരാഞ്ഞ് ആണ് ഞങ്ങളെ പറയുന്നത്..
ആർക്കാണ് വയസു ആയത്...
ടോമിച്ചൻ നിന്നെ കൊന്നു കെട്ടിത്തൂക്കാതെ നോക്കിക്കോ....
പിന്നെ... എൻ്റെ അമ്മായി അപ്പൻ പാവം ആണ്..
അതെ അതെ... പാവം....
വൈകിട്ട് വീട്ടിൽ ചെന്ന നേരം മുതൽ തുടങ്ങിയ പാചകവും വീട് ഒരുക്കലും ആണ് മിഷേൽ... മൂന്ന് ബെഡ്റൂം ആണ് അവളുടെ കവെട്ടേഴ്‌സ്.... അതിൽ ഒന്ന് മകളുടെ ആണ്... ഇന്നും അത് അങ്ങനെ തന്നെ സൂക്ഷിക്കുന്നു. അത് തന്നെ ആണ് അവർക്ക് വേണ്ടി ഒരുക്കുന്നത്.. ഇനി ഒള്ള ഒന്ന് ആണ് അവളുടെ റൂം... മറ്റൊന്ന് കാലി ആണ് അതാണ് വിൻസിചായന് ഉപയോഗിക്കാൻ ഒരുക്കുന്നത്.. നാളെ വരും എന്ന് പറഞ്ഞു എങ്കിലും എപ്പഴാണ് വരുന്നത് എന്ന് അറിയില്ല... ചോദിച്ചപ്പോൾ പറഞ്ഞത് വൈകിട്ട് ആകും എന്നാണ്.. എല്ലാം കഴിഞ്ഞ് കുറേ താമസിച്ചു മിഷേൽ ഉറങ്ങാൻ വന്നപ്പോൾ.... കാവൽക്കാരൻ എപ്പോഴോ അയച്ച് മെസ്സേജ് കണ്ട് എങ്കിലും ലേറ്റ് ആയത് കൊണ്ട് അവളു മറുപടി ഒന്നും എഴുതിയില്ല... ക്ഷീണം കാരണം പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.
തുടർച്ചയായുള്ള കോളിംഗ് ബെൽ ആണ് അവളുടെ കണ്ണ് തുറപ്പിച്ചത്.. റൂമിലെ അരണ്ട വെളിച്ചത്തിൽ അവളു ക്ലോക്കിലെക്ക് നോക്കി.... സമയം 2.10... ഈ നേരത്ത് ഇനി ആരാണ്??? മുടിയും വാരിക്കെട്ടി അവള് വാതിൽ തുറക്കാൻ പോയി...
ഡോറിൽ കൂടെ പുറത്തേക്ക് നോക്കിയ മിഷേൽ അതിശയിച്ചു നോക്കി നാളെ എത്തും എന്ന് പറഞ്ഞവരാണ് മുന്നിൽ...
വാതിൽ തുറന്നു മിഷേൽ അതിശയത്തോടെ അവരെ നോക്കി...
നിങൾ നാളെ രാത്രി എത്തും എന്നല്ലേ പറഞ്ഞത്...
അതെ... നിനക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് വിചാരിച്ചു.. മുന്നിൽ ചിരിച്ചു നിൽക്കുന്നു വിൻസിചായൻ...
അത് ഞങ്ങൾക്കും സർപ്രൈസ് തന്നെ ആയിരുന്നു മമ്മി... അതും പറഞ്ഞു ജെറിൻ വന്നു അവളെ കെട്ടിപ്പിടിച്ചപ്പോൾ കുശുമ്പോടെ മിലിയും വന്നു അവളെ കെട്ടിപ്പിടിച്ചു... അത് കണ്ട് വിൻസെൻ്റ് സന്തോഷത്തോടെ അവരെ നോക്കി നിന്നു...
വാ... കയറി പോരെ... ഞാൻ എന്നാ ആഹാരം എടുക്കട്ടെ....
ഒന്നും വേണ്ട... ഞങ്ങൾ കഴിച്ചിട്ട് ആണ് വന്നത്... കിടന്നാൽ മതി മമ്മി...
അയ്യേ കുളിക്കണ്ടെ മോളെ..
എനിക്ക് കുളിക്കണം കൊച്ചെ... എണ്ണ ഇങ്ങു എടുത്തേരെ...
മിഷേൽ പെട്ടന്ന് തന്നെ എണ്ണയും ടൗവലും എടുത്ത് വിൻസൻ്റിന് കൊടുത്തു പിന്നെ ബാത്ത് റൂമും കാണിച്ചു കൊടുത്തു...
മമ്മി എനിക്ക് ഒരു കോഫി കിട്ടിയാൽ കൊള്ളാം...
നീ കുളിച്ചിട്ട് പോരെ അപ്പഴേക്ക് ഞാൻ കോഫി എടുക്കാം... നിനക്ക് വേണോ മിലി..
വേണ്ട... ഞാൻ കിടന്നു ..
കർത്താവേ ഇങ്ങനെ ഒരു പെണ്ണ്... നീ ഒന്നും പറയത്തില്ലെ അവളെ..
ഞാൻ കുളിച്ച് കഴിഞ്ഞ് അവളു കുളിക്കും മമ്മി... അവൾക്ക് അറിയാം അല്ലാതെ ഞാൻ കിടത്തില്ല എന്ന്... പിന്നെ മമ്മിയെ കണ്ടപ്പോ ഒന്ന് കൊഞ്ചിയത് ആണ്...
മിലി അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു...
വിൻസിപപ്പ ഒരു CID മൂഡിൽ ആണ് വന്നത്.... അത് കൊണ്ട് ആണ് ഞങ്ങളോട് പോലും ഇന്നു ആണ് ഇവിടേക്ക് വരുന്നത് എന്ന് പറയാതിരുന്നത്...
C I D മൂടോ? അത് എന്തിനാ??
മമ്മി ഇവിടെ ഒറ്റക്ക് തന്നെ ആണോ താമസം എന്ന് അറിയാൻ...
കഷ്ടം!!!!
ഞാൻ പറഞ്ഞു എന്നു പറയല്ലെ... പപ്പയും മോളും കൂടി എന്നെ വല്ല കൊക്കയിലും എറിയും...
എന്താ അവിടെ ഒരു രഹസ്യം പറച്ചിൽ?
ഓ നിൻ്റെ കുറ്റം തന്നെ...
പറഞ്ഞോ... വീട്ടിലോ പറയാൻ പറ്റന്നില്ലല്ലോ ജെറിന്
അത് എന്താ മിലി എനിക്ക് പേടി ആണോ?
ശ്ശോ.. ഈ കുട്ടികൾ... ഇനി രാത്രി വഴക്കിടാൻ തുടങ്ങി അല്ലേ... മിണ്ടാതെ അവിടെ ഇരിക്ക് മിലി...
അതാണ്... മമ്മി ഉണ്ട് എങ്കിലേ ഇവൾക്ക് എന്നെ പേടി ഉള്ളൂ..
അവള് അവനെ ഒന്ന് ചുണ്ട് കൂർപ്പിച്ചു കാണിച്ചു നടന്നു പോയി...
രാവിലെ നേരത്തെ തന്നെ മിഷേൽ എഴുനേറ്റു... രാത്രി ആട്ടി വച്ചിരുന്ന അപ്പത്തിൻ്റെ മാവ് എടുത്ത് അപ്പം ഉണ്ടാക്കി... പിന്നെ കിഴങ്ങ് കറിയും. കഴിക്കാൻ നാലുപേരും ഒന്നിച്ച് ആണ് ഇരുന്നത്... കഴിക്കുമ്പോൾ ആണ് ലിസി വന്നത്...
ഇവര് ഇന്നു രാത്രി വരും എന്നല്ലേ നീ പറഞ്ഞത്...
മോളെ മിലി... എന്തുണ്ട് വിശേഷം?
അതെ ഡീ അങ്ങനെ ആണ് പറഞ്ഞത്.... പക്ഷേ ഇന്നലെ രാത്രി എത്തി .
മിലി എന്താ ഒരു മൗനം?
അങ്ങനെ ഒന്നും ഇല്ല ആൻ്റി... ജൂഹി എവിടെ?
അവള് എഴുനെറ്റില്ല.... ഇന്ന് കോളജിൽ പോകണ്ട അതിൻ്റെ ഉറക്കം ആണ്... ഞാൻ എന്നാ ഇറങ്ങട്ടെ.... മിഷി... എന്തെങ്കിലും വാങ്ങി കൊണ്ട് വരണോ ഡീ
വേണ്ട ലിസി.. ഡീ എല്ലാവരും ഉള്ളത് അല്ലേ വൈകിട്ട് ഇവിടുന്ന് ആഹാരം കഴിക്കാം...
ഓ!! ആയിക്കോട്ടെ... ഞങ്ങൾ വരാം...
ലിസിയിൽ നിന്ന് ഹരിയും അറിഞ്ഞു അവരു വന്ന കാര്യം...
ഛെ!! വൈകിട്ട് ഒന്ന് പോയി കണ്ട് വരാം ഇന്ന് വിചാരിച്ചത് ആണ്... ഇനി അതും നടക്കില്ല... മെസ്സേജ് ചെയ്യാം..
ഹലോ ഗുഡ് മോണിംഗ് മാം... ഓർമ്മ ഉണ്ടോ ഈ മുഖം.?
കുറേ നേരത്തേക്ക് മറുപടി ഒന്നും വന്നില്ല ... ഹരിക്ക് അറിയാം എല്ലാവരും ഉള്ളത് കൊണ്ട് ബിസി ആയിരിക്കും എന്ന്... എന്നാലും.... അതിന് മറുപടി ആയി കുറേ കഴിഞ്ഞു ഒരു സ്മൈലി ആണ് വന്നത്..
ഹൊ !! അവളുടെ ഒരു ഔദാര്യം... ഒരു സ്മൈലി... എന്താ രണ്ടു വാക്ക് എഴുതിയാൽ... അറിയാം ഞാൻ കാത്തിരിക്കും എന്ന്... ഒരു കുടുംബക്കാരി...
എന്താ ഹരി ഒരു ദേഷ്യം?
ഓ ഒന്നും ഇല്ലെ.... എൻ്റെ ടോമിച്ചാ... നീ അ പെണ്ണിനെ കണ്ടാൽ പറയണം എനിക്ക് മെസ്സേജ് അയക്കാൻ..
ഹ!! ബെസ്റ്റ്!! അവൾക്ക് അറിയില്ല നമ്മൾ അവളെ കുറിച്ച് സംസാരിക്കും എന്ന്... ഞാൻ പറഞ്ഞിട്ട് വേണം എന്നെ കൂടി വീട്ടിൽ നിന്ന് അടിച്ചിറക്കൻ...
അതിന് അവള് എന്നെ അടിച്ചിറക്കിയില്ലല്ലോ..
ഇല്ല.... ഉടനെ ഉണ്ടാകും.. അതിനാണ് അബ്കാരിയുടെ വരവ്
പോടാ..
നീ പോടാ... ഒരു കള്ളകാമുകൻ...
ഉച്ചക്ക് ഉണ്ണാൻ ഇരിക്കുന്നതിന് മുൻപ് വിൻസിചായൻ ആണ് ടോപ്പിക്ക് എടുത്തിട്ടത്...
മിഷേൽ... നാരായണൻ സുഖമില്ലാതെ കിടപ്പ് ആണ് അല്ലേ... എനിക്ക് ഒന്ന് കാണണം.
ഇന്ന് ഡിസ്ചാർജ് ആയി വരും... നമുക്ക് വൈകിട്ട് പോകാം.
ഹും.... പിന്നെ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം.
എന്താ വിൻസിച്ചാ... അങ്ങനെ ചോദിച്ചു എങ്കിലും ടോപ്പിക്ക് അവൾക്ക് അറിയാമായിരുന്നു..
അത് മിഷേൽ... നീ ഇന്നും ഞങ്ങളുടെ ജോർജിൻ്റെ പെണ്ണ് ആണ്... ഞങ്ങളുടെ കുടുംബത്ത് നിന്ന് പെൺകുട്ടികൾ ജോലിക്ക് പോകാറില്ല... പ്രത്യേകിച്ച് വന്നുകയറിയവർ... എന്നിട്ടും ഞങൾ ആരും നിന്നെ വിലക്കാതിരുന്നത് അവൻ്റെ ഇഷ്ടം മാനിച്ച് ആണ്... അവൻ പോയി ഇപ്പൊൾ അഞ്ചു വർഷമാകുന്നു എന്നിട്ടും ഞങൾ നിന്നെ ഇവിടെ തുടരാൻ അനുവദിച്ചു കാരണം നീ അത് പോലെ അടക്കം ഒതുക്കത്തോടെ നിന്നു.. ഇനി അത് സാധിക്കില്ല..
എന്ത് കൊണ്ട്?
അത് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം... നിനക്ക് മറ്റൊരു വിവാഹം കഴിക്കണം എങ്കിൽ ഞങൾ എതിരല്ല... പക്ഷേ അത് നമ്മുടെ നിലക്കും വിലക്കും ചേരുന്നത് ആയിരിക്കും.. നാട്ടിൽ നാലാള് അറിഞ്ഞു.... അല്ലാതെ കണ്ണിൽ കണ്ട അന്യജാതികാരെ അല്ല... നിൻ്റെ മകളുടെ ഭാവി എങ്കിലും ഓർക്കണമായിരുന്നു...
അച്ചായൻ പറയുന്നത് പോലെ ഞാൻ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല ... പിന്നെ നിങൾ പറയുന്നത് സാബിനെ കുറിച്ച് ആണ് എന്ന് മനസിലായി... അതും നാരായണേട്ടൻ പറഞ്ഞിട്ട്... നിങൾ ഇപ്പൊ ഇവിടെ ഉണ്ടല്ലോ അദ്ദേഹത്തെ കണ്ടു സംസാരിക്കു... ഞങ്ങൽ വെറും ഫ്രണ്ട്സ് ആണ്... ആരും ഇല്ലാത്തവർക്ക് ആരേലും ഒക്കെ വേണ്ടെ...
അതാണ് മിഷേൽ ഞാൻ പറഞ്ഞത്... നിനക്ക് എന്നെ വിവാഹം കഴിക്കാൻ താത്പര്യം ഇല്ല എന്ന് പറഞ്ഞു... നിൻ്റെ ഇഷ്ടം ..... നമുക്ക് നാട്ടിൽ ആരെ എങ്കിലും നോക്കാം... അപ്പോ നിനക്കും ഒറ്റക്ക് ആണ് എന്ന് തോന്നില്ല..
മിഷേൽ അവരെ മൂന്ന് പേരെയും മാറി മാറി നോക്കി... അവസാനം ജെറിനിൽ വന്നു അവളുടെ കണ്ണുകൾ നിന്ന്...
വിൻസിപപ്പ മമ്മി ഉടനെ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് പറഞ്ഞല്ലോ... പിന്നെ എന്തിനാ വെറുതെ വിഷമിപ്പിക്കുന്നത്...
എന്ന് പറഞാൽ ഇങ്ങനെ ആണ്... വിവാഹ വേണ്ട എങ്കിൽ പിന്നെ എന്തിനാണ് ആവശ്യം ഇല്ലാത്ത ഒരു കൂട്ടുകെട്ട്... ലിസി ആൻ്റിയും ടോമിച്ചൻ അങ്കിൾ എല്ലാം ഉണ്ട് അതും അല്ലങ്കിൽ നാരായൺ അങ്കിളും ഉണ്ട്... പിന്നെ എന്തിനാണ് ഇപ്പൊ ഇ സാബിൻ്റെ കൂട്ടുകെട്ട്... എല്ലാവർക്കും സ്വന്തം കാര്യം ആണല്ലോ... മിലി നല്ല ദേഷ്യത്തിൽ ആണ് പറഞ്ഞത്.
എന്താ മിലി... ഇപ്പൊ മമ്മി ആണ് നിനക്കും പ്രശ്നം അല്ലേ... ആര് എന്തു പറഞ്ഞാലും എനിക്ക് ആകുന്നവരെ ഞാൻ ജോലിചെയ്തു തന്നെ ജീവിക്കും... പിന്നെ എന്തിനാണ് എൻ്റെ കാര്യത്തിൽ ഇത്ര ടെൻഷൻ.. പിന്നെ സാബും ആയി കൂട്ട്.... അതിൽ എനിക്ക് തെറ്റ് ഒന്നും തോന്നിയില്ല... ഞാൻ ആരെയും വഞ്ചിക്കുന്നില്ല... നിങ്ങളുടെ കുടുംബ മഹിമ പോകുന്ന വിധം ഞാൻ ഒന്നും ചെയ്യില്ല വിൻസിച്ചായ......
നിങ്ങളുടെ അല്ല മിഷേൽ നമ്മുടെ....
അതിന് എന്നാണ് അവിടെ ഉളളവർ എന്നെ അ കുടുംബത്തിൻ്റെ ഭാഗം ആയി കണ്ടത്... എൻ്റെ ഇച്ചായൻ്റെ മരണം കഴിഞ്ഞ് അല്ലേ....
നീ എന്തൊക്കെ ആണ് ഈ പറയുന്നത്... ഞങ്ങൾക്ക് എന്നും നീ ഞങ്ങളിൽ ഒരാള് തന്നെ ആണ്...
അതിനി മിഷേൽ മറുപടി പറഞ്ഞില്ല... ഇനിയും സംസാരം നീട്ടാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് അവളു പെട്ടന്ന് തന്നെ കഴിച്ചു എഴുനേറ്റു...
എല്ലാവരും വിശ്രമിക്കാൻ റൂമിൽ പോയപ്പോൾ മിഷേൽ വെറുതെ ബാൽക്കണിയിൽ പോയി ഇരുന്നു... അപ്പോഴാണ് ഹരിയുടെ മെസ്സേജ് വന്നത്
ഹലോ.... ബിസി ആണോ?
അല്ല... വെറുതെ ഇരിക്കുന്നു.... ഞാൻ വിളിക്കാം..
ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു ...
കുഴപ്പം ഒന്നും ഇല്ലല്ലോ?
ഇല്ല...
ഉണ്ട് എങ്കിൽ പറയണം... പ്ലീസ് അന്യൻ ആയി കാണരുത്..
ഇല്ല...
എന്ത്?
അന്യൻ ആയി കാണില്ല...
കാണില്ല എന്നോ? അന്യൻ അല്ല എന്നോ...
ഇന്ന് ഒരു 5 മണി കഴിഞ്ഞു നാരായണേട്ടനേ കാണാൻ പോകും ഞങൾ എല്ലാം..
അതെയോ... ഞാൻ വരട്ടെ?
ഹും... പക്ഷേ അൾറെഡി സംസാരം കഴിഞ്ഞു... അത് കൊണ്ട്...
എനിക്ക് അറിയാം ... ഞാൻ നോക്കി കൊള്ളാം...
പേടി ഉണ്ടോ??
എന്തിന്? ഒരാളെ ഇഷ്ടപ്പെടുന്നത് തെറ്റൊന്നും അല്ലല്ലോ മിഷൂ... കൊച്ചു കുട്ടിയും അല്ല ഞാൻ... ആരുടെയും അവകാശപ്പെട്ടതും അല്ല ഞാൻ ഇഷ്ടപെട്ടത്
മിഷേൽ അത് കേട്ട് ചിരിച്ചു...
താൻ നല്ല ടെൻഷനിൽ ആണല്ലോ...
അങ്ങനെ ഒന്നും ഇല്ല... പക്ഷേ ഇല്ലാതെയും ഇല്ല...
വിഷമിക്കണ്ട... ഞങ്ങൾ ഒക്കെ ഇല്ലെ... മോള് എങ്ങനെ?
ഇതുവരെ കുഴപ്പം ഇല്ലാ... പക്ഷേ എന്തൊക്കെയോ പുകയുന്നുണ്ട് അവളുടെ ഉള്ളിൽ
ഹും... അങ്ങനെ അങ്ങു പോകട്ടെ... അവള് പോകുന്നതിനു മുൻപ് നമുക്ക് എല്ലാം ശരി ആക്കാം...
ഹും...
എന്താ ഡോ എന്ത് പറ്റി?
ഒറ്റക്ക് ആയിപോയി എന്നൊരു തോന്നൽ... തെറ്റ് ചെയ്യാതെ പ്രിൻസിപ്പലിൻ്റെ മുന്നിൽ നിൽക്കുന്ന കുട്ടിയെ പോലെ...
കമോൺ.... മീഷു.... എന്താ ഇത്... താൻ സ്ട്രോംഗ് അല്ലേ...
ഹും... പക്ഷേ സ്വന്തം മകള്....
അത് വിട്ടുകള... അവളെ നമുക്ക് പറഞ്ഞു മനസ്സിലാക്കാം...
എന്ത് പറയാൻ ..
വേറൊന്നും അല്ല ... നമ്മൾ ഫ്രണ്ട്സ് ആണ് എന്ന്... അതിൻ്റെ ആഴം ഞാനും നീയും അറിഞ്ഞാൽ മതി ..
അങ്ങനെ ഒന്നും ഇല്ല ...
ഉണ്ട് എന്ന് ഞാനും പറഞ്ഞില്ല.... പക്ഷേ ....
ശരി ... ബൈ.. പെട്ടന്ന് മിഷേൽ ഫോൺ കട്ട് ചെയ്തു
അകത്തേക്ക് തന്നെ കയറി പോയി...
അവരു നാലും കൂടി നാരായണൻ്റെ വീട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യയും എത്തിയിട്ട് ഉണ്ടായിരുന്നു... പിന്നെ കിട്ടുവും സാബും അവിടെ ഉണ്ടായിരുന്നു...
നാരായണ ... എന്താഡോ ഇത്??
ഓ!!! എന്ത് പറയാൻ... ഇങ്ങനെ ഒക്കെ ആയി.
എങ്ങനെ ഉണ്ട് വേദന ഒക്കെ...
വേദന ഉണ്ട്... അത് സമയം എടുക്കുമായിരിക്കും.
ഇത്????
ഓ!!! പരിചയപ്പെടുത്താൻ മറന്നു... ഇത് മേജർ സാബ്... ഇത് ബ്രിയാൻ...
സാബ് ഇത് മിഷെലിൻെറ അച്ചായൻ, മോളും മരുമോനും.
ജെറിൻ എല്ലാവർക്കും കൈ കൊടുത്തു. പരിചയപ്പെട്ടപ്പോൾ വിൻസെൻ്റ് ഹരിയെ സൂക്ഷിച്ച് നോക്കി നിൽക്കുക ആയിരുന്നു...
മിഷേൽ അവരെ രണ്ടും മാറി മാറി നോക്കി.....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟