Aksharathalukal

കൈ എത്തും ദൂരത്ത്

: മഹേഷും ജാനകിയും വീട്ടിലേക്ക് തിരിച്ചു...
ജാനകി കണ്ണടച്ചു സീറ്റിൽ ഇരുന്നു... അവളുടെ മനസ്സിൽ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു....
അവൾ പതിയെ കണ്ണുതുറന്നു...കാർ ഹൈവേ കടന്നിരിക്കുന്നു.... അവൾക്ക് അച്ഛനോട് എന്തൊക്കയോ ചോദിക്കണമെന്നുണ്ടായിരുന്നു.. അച്ഛന്റെ വലിഞ്ഞു മുറുക്കിയ മുഖവും ചുവന്ന കണ്ണുകളും കണ്ടപ്പോൾ അതിന് തോന്നിയില്ല......
അവൾ വീണ്ടും കണ്ണടച്ചു സീറ്റിൽ ചാരി ഇരുന്നു....
പെട്ടന്നാണ് അച്ഛന്റെ വിളി കേട്ടത്...
മോളെ ജാനു...
അവൾ കണ്ണുതുറന്നു അച്ഛനെ എന്താ എന്നുള്ള ഭാവത്തിൽ നോക്കി....

\"മോള് കുറച്ചു ദിവസം അപ്പച്ചിയുടെ കൂടെ നിൽക്കണം.... അച്ഛൻ ഒരിടം വരെ പോകാനുണ്ട്....\"

അവൾ ചെറുതായി ഒന്ന് തലയാടി....

ഇവരൊക്കെ എന്തൊക്കയോ പ്ലാൻ ചെയ്തിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായിരിക്കുന്നു.... എനിയും ആരും വേദനിക്കാൻ ഇടയവരുതേ എന്ന് അവൾ മൗനമായി പ്രാർത്ഥിച്ചു.......
[ പിറ്റേന്ന്ദാ സ് ബദ്രിയെ കാണാനെത്തി...അത്യവശ്യം പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ആളായിരുന്നു ദാസ്...
\"കൊമ്പൻ രാജൻ... ശിവ ശങ്കരന്റർ വലം കൈ.... അയാൾക്ക് വേണ്ടി വെട്ടാനും കുത്താനും നടക്കുന്ന വളർത്തു നായ അതാണ് അവൻ....
ആളിതിരി മുറ്റാണ്...\"

ഒരു സിഗരിറ്റിന് തീ കൊളുത്തി ദാസ് പറഞ്ഞു നിർത്തി....

\"ഒന്ന് വൃത്തിയായി എടുക്കണമല്ലോ ചേട്ടാ ആ വളർത്തു പട്ടിയേ... പിന്നെ അവന്റെ പേ പിടിച്ച യജമാനനെയും....\"

\"എന്തിനും ഞാനും എന്റെ പിള്ളേരും റെഡിയാണ്....ഞാൻ പൊതുവെ ഇത് പോലുള്ള കേസ് ഒന്നും ഏറ്റെടുക്കാറില്ല... പിന്നെ അഡ്വക്കറ്റ് ചന്ദ്ര ശേഖർ കഥകളൊക്കെ പറഞ്ഞപ്പോൾ കൈ വിടാൻ തോന്നിയില്ല... പിന്നെ തോറ്റവരുടെ കൂടെ നിൽക്കാനും ആരേലും വേണ്ടേ... ദാസ് ഒരു പുഞ്ചിരിയോടെ ബദ്രിയെ ചേർത്ത് പിടിച്ചു പറഞ്ഞു...



മുഖത്ത് വെള്ളം വീണപ്പോൾ രാജൻ കണ്ണുതുറന്നു...അയാൾ ചുറ്റും നോക്കി ഗോഡൗൺ ആണെന്ന് മനസ്സിലായി... തന്റെ കൈക്കാലുകൾ കസേരയിൽ ബന്ധിക്കപ്പെട്ടാണ് ഉള്ളതെന്ന് കണ്ടപ്പോൾ അയാളിൽ ഭയം നിറഞ്ഞു... അയാൾ കേട്ടുകൾ അഴിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.. കേട്ടുകൾക്ക് അത്രയും ബലം ഉണ്ടായിരുന്നു അയാൾ ചുറ്റും നോക്കി... തന്റെ നേർക്ക് നടന്നുവരുന്ന ചെറുപ്പക്കാരനെ അയാൾ തുറിച്ചു നോക്കി....
[\"ആരാടാ നീ എന്ന് ചോദിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്ത് വന്നില്ല... വായ പ്ലാസ്റ്റർ ഇട്ട് ഓട്ടിച്ചിരിക്കുന്നു.... ഗോഡൗനിലെ മഞ്ഞ വെളിച്ചത്തിൽ തന്റെ നേർക്ക് നടന്നു വരുന്ന ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു.....
അവനെ കണ്ടതും അയാൾ ചെറുതായി ഒന്ന് ഞെട്ടി...
മുതലാളിക്ക് വേണ്ടി ഇവനെ ആക്രമിക്കാൻ പോയതും നാട്ടുക്കാർ ഇടപ്പെട്ട് അത് പാളിയതും അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു....
അവിടെ അങ്ങങായി വേറെയും ആൾക്കാർ നില്കുന്നത് അവൻ ശ്രദ്ധിച്ചു.. അയാളുടെ ഭയം ഇരട്ടിച്ചു... തൊണ്ട വരളാൻ തുടങ്ങി.....
കുറച്ചു സമയം കഴിഞ്ഞപ്പോൾ വേറെ രണ്ടാൾക്കാരും അങ്ങോട്ടേക്ക് വന്നു...
: മോനെ ഇവൻ വല്ലതും പറഞ്ഞോ...

\"ഇല്ല അങ്കിൽ... അവന്റെ ലോക്ക് ഇത് വരെ തുറന്നില്ല..നിങ്ങൾ രണ്ട് പേരും വന്നിട്ട് ആവാം എന്ന് കരുതി...\"

അതും പറഞ്ഞു ബദ്രി ഒട്ടിച്ച പ്ലാസ്റ്റർ ശക്തിയിൽ വലിച്ചെടുത്തു...
അയാൾ വേദന കൊണ്ട് ഒന്ന് ഞരങ്ങി...
\"ബാറിൽ നിന്ന് അടിച്ചു വെളിവില്ലാതെ വീട്ടിലേക്ക് പുറപ്പെട്ട നീ ഇവിടെ എങ്ങനെ എത്തി എന്ന് ആലോചിക്കുന്നുണ്ടാവും അല്ലേ..സോറി ഇപ്പൊ അത് പറഞ്ഞുതരാൻ ഒട്ടും സമയമില്ല അതാണ്.... ഞാൻ ദാസ് നിനക്ക് അറിയാൻ സാധ്യത ഇല്ല... നിന്റെ അത്രയും ഇല്ലങ്കിലും ഞാനും ഒരു തെമ്മാടിയാ... വണ്ടി പിടിത്തം ഒക്കെയായി ചെറുതായി ഒന്ന് പോകുന്നു... ഡാ ബദ്രി നിനക്ക് എന്തോ ഇവനോട് ചോദിക്കാനില്ലേ.. പെട്ടെന്ന് ആയിക്കോട്ടെ ടൈം ഒട്ടുമില്ല... ബദ്രിയെ നോക്കി ദാസ് പറഞ്ഞു 
 ബദ്രി ചെറുതായി കുനിഞ്ഞു അയാളുടെ മുഖത്തിന്‌ നേരെ മുഖം ചേർത്ത് നിന്നു...

\"ഓർമ്മയുണ്ടോ ഈ മുഖം...\"അവന്റെ ചോദ്യത്തിൽ അയാൾ ഒന്ന് പരുങ്ങി... അയാളുടെ പരുങ്ങൽ കണ്ട് അവൻ ഒന്ന് ചിരിച്ചു....
\"അയ്യോ ചേട്ടാ പേടിക്കേണ്ട... അത് ചേട്ടൻ ഒരു അബദ്ധം പറ്റിയത് ആണെന്ന് എനിക്കറിയാം... ചേട്ടനെ ഇവിടെ കൊണ്ടുവന്നത് വേറെ ഒരു കാര്യത്തിനാണ്... അവൻ ഒരു താളത്തിൽ അത് പറഞ്ഞു.....

ബദ്രി കസേരയുടെ രണ്ടു സൈഡിലും പിടിച്ചു രാജന്റെ കണ്ണുകളിലേക്ക് നോക്കി...

\"രണ്ട് മാസം മുന്നേ നീ ഒരു കൊട്ടേഷൻ ഏറ്റെടുത്തില്ലേ... അതിൽ ആ പാവം സ്ത്രിയുടെ തലയ്ക്ക് അടിച്ചതും കത്തി കുത്തിയതും നീയാണോ.. അതോ കൂടെ ഉള്ളവരോ...

അവന്റെ ചോദ്യം കേട്ട് അയാൾ ഒന്ന് ഞെട്ടി..
അയാളുടെ മൗനം കണ്ട്...

\"ഡാ യുവി അത് ഇങ്ങോട്ട് എടുത്തേ... ചേട്ടൻ മര്യദയ്ക്ക് പറയുന്ന ലക്ഷണമില്ല.....\"

ബദ്രി പറയുന്നത് യുവി ഒരു ഇരുമ്പ് പൈപ്പ് എടുത്ത് അടുത്തേക്ക് വന്ന്.. അവൻ നീട്ടി...
ബദ്രി അത് വാങ്ങി ആഞ്ഞു വീശിയത്തും...

\"അയ്യോ എന്നെ ഒന്നും ചെയ്യല്ലേ... ശിവ ശങ്കരൻ മൊതലാളിക്ക് വേണ്ടി അതൊക്കെ ചെയ്യ്തത് ഞാനാണ്.. കൂടെയുള്ളവർ മോഷണ ശ്രമമാണ് എന്ന് വരുത്തി തീർക്കാൻ വാരിവലിച്ചിട്ടു..പിന്നെ സംഭവം കഴിഞ്ഞു അവരൊക്കെ അവരുടെ നാട്ടിലേക്ക് പോയി.. ആ ബംഗാളി ചെക്കന്റെ വീട്ടുകാർക്ക് പണം കൊടുത്ത് കേസ് ഏറ്റടുവിപ്പിച്ചു...ഒറ്റ ശ്വാസത്തിൽ രാജൻ എല്ലാം പറഞ്ഞു തീർത്തു
[: \"ചേട്ടന്റെ പണി ഞങ്ങൾക്ക് നന്നായി ഇഷ്‌ടായി... അതിന് നമ്മൾ ഒരു സമ്മാനം തരാൻ പോകുക്കായ....\"
ബദ്രി പറയുന്നത് കേട്ട് രാജൻ ഭയം കൊണ്ട് നിറച്ചു...

\"അയ്യോ എന്നെ ഒന്നും ചെയ്യല്ലേ... ഞാൻ എല്ലാം പോലീസിനോട് തുറന്നു പറയാമെ... രാജൻ കരഞ്ഞു കൊണ്ട് അലറി....

\"അയ്യോ.. വേണ്ട എന്നിട്ട് ഗോതമ്പ് ഉണ്ട തിന്ന് സുഗിക്കാനല്ലേ... പിന്നെ ചേട്ടൻ ഒന്നുകൊണ്ടും പേടിക്കേണ്ട പിറകെ ചേട്ടന്റെ യജമാന്റെ മകനെയും ഞങ്ങൾ കൂടിന് അയച്ചോളം..\"
ബദ്രി പരിഹാസ രൂപേനെ പറഞ്ഞു...
യുവി രാജന്റെ വായ വീണ്ടും ഒട്ടിച്ചു.....
ട്രെയ്നിന്റെ സൗണ്ട് കേൾക്കാൻ തുടങ്ങിയതും യുവിയും ദാസും ദാസിന്റെ കൂടെയുള്ള രണ്ട് ആൾക്കാരും കസേരയിൽ നിന്ന് അയാളെ അഴിച് നിലത്തു കിടത്തി... അയാൾ കൂതരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു....
ബദ്രി ഇരുമ്പ് പൈപ്പ് മഹേഷിന് നീട്ടി...
\"അങ്കിൽ വാങ്ങിച്ചോ...ഇതിന്റെ അവകാശം അങ്കിളി നാണ്..
മഹേഷ്‌ അത് വാങ്ങി...രാജനെ നോക്കി.. അപ്പോയെക്കും ട്രെയിൻ ചൂളം വിളിച്ചു അടുത്തേക്ക് വന്നു...
[

പുറത്തുള്ള ആരും ശബ്ദം കേൾക്കാതിരിക്കാനാണ് അവർ ട്രെയിൻ വരുന്നത് വരെ വെയിറ്റ് ചെയ്തതും.. റെയിൽവേ സ്റ്റേഷനന്റെ അടുത്തുള്ള ഗോഡൗൺ തിരഞ്ഞെടുത്തതും...
മഹേഷ്‌ രാജന്റെ കാലിന്റെ അടിമുതൽ അരക്കെട്ട് വരെ അടിച്ചു കൊണ്ടിരുന്നു... മനസ്സിൽ തന്റെ മകളുടെയും ഭാര്യയുടെയും മുഖം തെളിഞ്ഞു വന്നപ്പോൾ കൈകളിൽ ഊർജം കിട്ടിയത് പോലെ മഹേഷിന് തോന്നി.... ട്രെയിനിന്റെ ശബ്ദം നിലാകുന്നത് വരെ മഹേഷ്‌ നിർത്താതെ അടിച്ചു കൊണ്ടിരുന്നു... അവസാനം കിതച്ചു കൊണ്ട് തറയിൽ ഇരുന്നു.. മഹേഷിന് ബദ്രി വാട്ടർ ബോട്ടിൽ നൽകി... മഹേഷ്‌ അത് വാങ്ങി ആർത്തിയോടെ കുടിച്ചു.... രാജൻ അനക്കമില്ലാതായിരിക്കുന്നു....
\"ഡാ അവൻ ചത്തോ എന്ന് നോക്കിയേ.. ദാസ് പറയുന്നത് കേട്ട് ഒരാൾ പോയി പരിശോധിച്ചു...
\"ഇല്ല ചെറിയ ശ്വാസമുണ്ട്...\"
എന്ന അവനെ എടുത്ത് ട്രെയിൽവേ ട്രാക്കിൽ കൊണ്ട് ഇടാം... അടുത്ത ട്രെയിൻ വരുമ്പോൾ തീർന്നോളും.....
ദാസ് പറയുന്നത് കേട്ട് രാജനെ ട്രാവലിന്റെ പിൻ സീറ്റ് തുറന്നു അകത്തേക്ക് ഇട്ട് രാജനെയും കൊണ്ട് യുവിയും ബദ്രിയും പോയി.. ബാക്കിയുള്ളവർ അവിടെ വൃത്തിയാക്കി....
[: രാജന്റെ മരണ വാർത്ത അറിഞ്ഞു ശിവ ശങ്കരൻ ഒന്ന് ഞെട്ടി... രാജാനുള്ള പണി തനിക്കുള്ള മുന്നറിയിപ്പ് ആണെന്ന് അയാൾ തിരിച്ചറിഞ്ഞെങ്കിലും ഏത് ഭാഗത്തു നിന്നാണ് പണി എന്ന് മാത്രം അയാൾക്ക് അറിയാൻ പറ്റിയില്ല... അയാളുടെ ചിന്തയുടെ ഏഴ് അഴലത് പോലും ജാനകിയും അവളുടെ വേണ്ടപ്പെട്ടവരും ഉണ്ടായിരുന്നില്ല...
ഇതേ സമയം ബദ്രിയും കൂട്ടരും ഹരിയെ കെണിയിൽ പെടുത്താനുള്ള പദ്ധതിയിൽ ആയിരുന്നു..

കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.9
12629

 \"ഹലൊ അച്ഛാ...\"\"\"ആ പറയടാ മോനെ ഹരി....\"\"അച്ഛാ ഞാൻ കുറച്ചു ഇവിടെ നിന്ന്നി മാറി നീൽക്കാ.. ചെറിയ ഒരു ടൂർ...\"\"ശരിയടാ... ഇടക്ക് വിളിക്.. പിന്നെ ഒരാഴ്ച കൊണ്ട് ഇങ്ങോട്ട് എത്തിയേക്കണം...\"\"Ok.. അച്ഛാ.. ഞാൻ വെക്കുവാണേ..\"\"ഹരി അച്ഛന്റെ ഫോൺ കട്ട്‌ ചെയ്തു വേറെ ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു...\"ഡീ ലച്ചു എവിടെ....\"മറുസൈഡിൽ നിന്ന്..\"ഹരി ഞാൻ ഹരി നിൽക്കുന്ന റോഡിന്റെ ഓപ്പോസിറ്റ് ഉണ്ട്..\"\"എവിടെ..\"ഹരി ചുറ്റും നോക്കി ചോദിച്ചു....\"ഹരി... നേരെയുള്ള black ഇന്നോവ... അതിൽഉണ്ട് .\"\"ആ.. വണ്ടി കണ്ടു..\"\"എന്ന പെട്ടെന്ന് വന്നോ.... ഞാൻ അതിലുണ്ട്...അവൻ ഫോൺ വെച്ച് ഇന്നോവ ലക്ഷ്യമായി നടന്നു.. അതിന്റെ അടുത്ത് എത്തിയതും അതിലെ ഡോർ തുറന