Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.18

ഇതാണ് അല്ലേ മിലിസ എന്ന മിലി.... നമ്മൾ നേരത്തെ പരിചയപെട്ടു ... ഓർമ്മയുണ്ടോ തനിക്ക്?

അതിന് നിങൾ അന്നു എന്നെ പരിചയപെട്ടില്ലല്ലോ.... ഓർഡർ ഇട്ടത് അല്ലേ ഉള്ളൂ... മിലി ദേഷ്യത്തോടെ അവനോട് മറുപടി പറഞ്ഞപ്പോൾ മിഷെലിൻെറ മുഖം താണു...

അതേലോ..... അപ്പോ അത് ഞാൻ  തന്നെ ആണ് എന്ന് മനസിലായി അല്ലേ...   ഞാൻ വിചാരിച്ച പോലെ പുലി കുട്ടി തന്നെ...

പുലികുട്ടി തൻ്റെ .... മിലി ദേഷ്യത്തിൽ പല്ല് കടിച്ചു..

വേണ്ട.... മോളെ നിൻ്റെ മമ്മിയോട് പറയുന്ന പോലെ അല്ലങ്കിൽ മറ്റുള്ളവരോട് പറയുന്നത് പോലെ.... വേണ്ട... ഞാൻ ആള് വേറെ ആണ്... ഞാൻ മുതിർന്നവരോട് സംസാരിക്കാൻ പഠിപ്പിക്കണോ നിന്നെ ?...

താൻ എന്തിനാ ഡോ എൻ്റെ കൊച്ചിനോട് തട്ടികയറുന്നത്.. വിൻസെൻ്റ് ദേഷ്യത്തിൽ ചോദിച്ചു...

അയ്യോ എൻ്റെ പൊന്നു അച്ചായ ഞാൻ തട്ടികയറിയില്ല... ഒന്ന് തെറ്റ് തിരുത്തിയത് ആണ്... പറഞ്ഞു വളർത്താൻ ആളില്ലാതിരുന്നതിൻ്റെ കുറവ് നന്നായി കാണുന്നു....

അത് കലക്കി... അങ്കിൾ പറഞ്ഞത് ആണ് ശരി... അവൾക്ക് നല്ല നാല് അടിയുടെ കുറവ് ഉണ്ട്...  അങ്കിൾ എങ്കിലും തുറന്നു പറഞ്ഞല്ലോ..
ജെറിൻ ഹരിയെ കൈ കുലുക്കി അഭിനന്ദിച്ചു...

അത് വേണ്ട ജെറിൻ.... ഹരി പറഞ്ഞത് കേട്ടു എല്ലാവരും അവനെ നോക്കി...

എന്ത്??

സ്വന്തം ഭാര്യയെ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ വച്ച് ചെറുതാക്കി കാണിക്കണ്ട.. നീ വേണം അവൾക്ക് സപ്പോർട്ട്... ഒറ്റക്ക് കിട്ടുമ്പോൾ ഉപദേശം ആയാൽ മതി...

ഹരി പറയുന്ന കേട്ട് ജെറിൻ ഒരു ചമ്മിയ ചിരി ചിരിച്ചു.... ഹരിയെ ഇഷ്ടം അല്ല എങ്കിലും ജറിനെ വഴക്ക് പറഞ്ഞത് മിലിക്കൂ ഇഷ്ടപ്പെട്ടു... മിഷേൽ ഒന്ന് പുഞ്ചിരിച്ചു... അപ്പോഴും വിൻസെൻ്റ് പല്ല് കടിച്ചു നോക്കി നിന്നു ഹരിയെ...

കുറേ നേരം എല്ലാവരും നാരായണൻ്റെ സുഖവിവരങ്ങൾ ചോദിച്ചിരുന്നു...

ശരി....  നാരായണേട്ടൻ ഇനി  റെസ്റ്റ് എടുക്കു... ഞങ്ങൾ ഇറങ്ങട്ടെ... എന്നാ നമുക്ക് പോകാം അച്ചായ... മിഷേൽ പോകാൻ എഴുനേറ്റു...

നിങൾ ഇറങ്ങിക്കോ.... ഞാൻ കുറച്ച് നേരം കൂടി നാരായണൻ്റെ കൂടെ ഇരുന്നിട്ട് വരാം...

വിൻസെൻ്റ് പറയുന്നത് കേട്ടു മിഷേലിൻെറ മുഖത്ത് ഭയം ഇരച്ചു കയറി... കർത്താവേ ഹരിയേട്ടനും അച്ചായനും ഒറ്റക്ക്... ഇനി വാക്ക് തർക്കം വല്ലതും... വിഷമത്തോടെ അവള് ഹരിയെ ഒന്ന് നോക്കി... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു .. പിന്നെ രണ്ടു കണ്ണും അടച്ച് കാണിച്ചു.... ഒന്നും ഉണ്ടാവില്ല എന്ന്... പക്ഷേ അപ്പോഴും ഭയം അവളെ വിട്ടിരുന്നില്ല... അതിന് കാരണം നാരായണൻ്റെ ഇപ്പോഴത്തെ അവസ്ഥ ആണ്.

എന്ന ഞങൾ ഇറങ്ങട്ടെ.... മിഷേൽ അവരെയും കൊണ്ട് നേരെ താഴെ പാർക്കിലേക്ക് ആണ് പോയത്... അവള് സ്ഥിരം ഇരിക്കുന്ന ബെഞ്ചിൽ വന്നിരുന്നപ്പോൾ ജെറിൻ അവൾക്ക് അടുത്തായി വന്നിരുന്നു... അവനു അടുത്ത് ആയി മിലിയും...

എനിക്ക് നിങൾ രണ്ടുപേരോടും കുറച്ച് സംസാരിക്കാൻ ഉണ്ട്...

എന്താ മമ്മി...ജെറിൻ കുറച്ച് കൂടി അവളുടെ അടുത്തേക്ക് ഇരുന്നു...

മിലി ഇവിടെ വന്നെ മമ്മിയുടെ അടുത്ത് ഇരിക്ക്...

അത്ര ഇഷ്ടപ്പെട്ടില്ല എങ്കിലും മമ്മിക്ക് എന്താണ് പറയാൻ ഉള്ളത് എന്നറിയാൻ ആയി അവള് മമ്മിയുടെ ഇടതു വശത്ത് വന്നിരുന്നു...  അപ്പോഴേക്കും മിഷ്ഠി അവളുടെ കൂട്ടുകാരുടെ കൂടെ കളി തുടങ്ങിയിരുന്നു...

ജറിനും മിലിക്കും ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എന്താവും മമ്മിക്ക് പറയാൻ ഉണ്ടാവുന്നത് എന്ന്... അവരു രണ്ടും പ്രതീക്ഷിച്ചു അത് ഹരിയെ കുറിച്ചാകും എന്നും. രണ്ടുപേരും അവരുടേതായ രീതിയിൽ അതിന് മറുപടി പറയാൻ തയാറും ആയിരുന്നു.

നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഇടപെടാൻ വന്നിട്ടില്ല... അതിൻ്റെ ആവശ്യം ഉള്ളത് ആയി തോന്നിയില്ല അല്ലെങ്കിലും  രണ്ടുപേരുടെ ഇടയിൽ മൂന്നാമത് ഒരാള് ആവശ്യം ഇല്ല.... പക്ഷേ ഇപ്പൊൾ സ്ഥിതി അതല്ല....

മമ്മി എന്താ പറയാൻ ഉദ്ദേശിക്കുന്നത്?

മിലി..... നിങ്ങളുടെ വിവാഹം കഴിഞ്ഞു വർഷം ആറ് ആയി... നിനക്ക് പ്രായം കുറവ് ആയത് കൊണ്ട് ഞാൻ വിചാരിച്ചത് നിങൾ ഉടനെ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചു കാണും എന്നാണ്... എന്താണ് അക്കാര്യത്തിൽ നിങ്ങളുടെ തീരുമാനം.

മമ്മി... അത് ഞങ്ങളുടെ പേഴ്സണൽ കാര്യം ആണ്... അതിൽ ആരും ഇടപെടണം എന്നില്ല.... വല്ലാത്ത അസ്വസ്ഥതയോടെ ആണ് മിലി പറഞ്ഞത്.... മിഷേലിന് നല്ല വിഷമം തോന്നി എങ്കിലും അവളുടെ  മുഖത്ത് പുഞ്ചിരി ആയിരുന്നു...

മോനെ ജെറിൻ നിൻ്റെയും കൂടി  അഭിപ്രായം ആണോ ഇത്?

അല്ല മമ്മി... അത് മിലിക്കു ഇ ടോപ്പി്ക് സംസാരിക്കുന്നത് തന്നെ ഇഷ്ടം അല്ല... അവളുടെ വിഷമം  കൊണ്ട് ആണ്... കഴിഞ്ഞ രണ്ടു വർഷം ആയി കുഞ്ഞ് വേണം എന്ന് തന്നെ ആണ് ആഗ്രഹം.. പക്ഷേ....

എന്നിട്ട് നിങൾ ഡോക്ടറിൻ്റെ അടുത്ത് പോയിരുന്നോ?

അതിന് ഞങ്ങൾക്ക് കുറവുകൾ ഒന്നും ഇല്ലല്ലോ... മിലി വീണ്ടും ദേഷ്യം കാണിച്ചു

ഉണ്ട് എന്ന് ഞാൻ പറഞില്ലല്ലോ മിലി... ഉണ്ടാകില്ല... കർത്താവ് അങ്ങനെ കൈ വിടില്ല.... പക്ഷേ നമുക്ക് ഡോക്ടറെ കാണണം... ഇവിടെ ഞാൻ ഒന്ന് അന്വേഷിക്കട്ടെ... അച്ചായൻ പോയി കഴിഞ്ഞ് നമുക്ക് പോയി കാണാം.. എന്താ മിലി?

അത് മമ്മി.... എനിക്ക് ...

പേടിക്കണ്ട നിൻ്റെ മമ്മി അല്ലേ പറയുന്നത് ...  മിഷേൽ അവളെ ചേർത്ത് പിടിച്ചു...

ശരി ആണ് മിലി നമുക്ക് ഒന്ന് പോയി കാണാം . ജേറിനും  അത് തന്നെ പറഞ്ഞു...

ഇപ്പൊ ഓൺലൈൻ അല്ലേ നിങ്ങൾക്ക്  ജോലി എല്ലാം ....  കുറച്ച് നാൾ ഇവിടെ നിൽക്കുന്നതിൽ കുഴപ്പം ഇല്ലല്ലോ...

അത് മമ്മി...  വീട്ടിൽ...

ഹും... അവിടെ മമ്മിയും പപ്പയും തനിച്ച് ആണ് അല്ലേ.... സാരമില്ല അധികം നാൾ ഒന്നും വേണ്ട... ഞാൻ എത്രയോ നാളുകൾ കൊണ്ട് തനിച്ചാണ്...

മമ്മി വിഷമിക്കണ്ട.... ഞാൻ വീട്ടിൽ  സംസാരിക്കാം...  ഒന്നും പറ്റിയില്ല എങ്കിൽ ഇവളെ ഇവിടെ നിർത്തി പോകാം..

അത് വേണ്ട മോനെ.... നിങൾ ഒന്നിച്ച് തന്നെ ജീവിക്കണം..

അങ്ങനെ പലതും പറഞ്ഞു അവിടെ ഇരുന്നു... മിലിയുടെ മനസ്സിൽ എന്താണ് എന്ന് അവൾക്ക് മനസിലായില്ല എങ്കിലും വിഷമവും ദേഷ്യവും ഉണ്ട് എന്ന് മനസിലായി...   ഇതേ സമയം നാരായണൻ്റെ വീട്ടിൽ...

നാരായണ... താൻ പറഞ്ഞ ഹരി സാബ് തന്നെ അല്ലേ ഇത്...

അത് വിൻസെൻ്റ്.... നാരായണൻ്റെ കണ്ണിൽ ഭയം നിറഞ്ഞു...

അതേലോ അച്ചായ... എന്തെങ്കിലും ചോദിക്കാനും പറയാനും ഉണ്ടെങ്കിൽ നേരിട്ട് ആകട്ടെ... പുഞ്ചിരിയോടെ ആണ് ഹരി പറഞ്ഞത്...

ഉണ്ട്... അതിനാണ് ഞാൻ ഇവിടേക്ക് വന്നത് തന്നെ... ഞങ്ങളുടെ കുടുംബത്തെ പെണ്ണുങ്ങളോട് നീ കാണിക്കുന്ന അമിത സ്വാതന്ത്ര്യം ഉണ്ടല്ലോ അത് വേണ്ട...

അതെന്താ...അച്ചായനെ വിവാഹം കഴിക്കില്ല എന്ന് അവള്  പറഞ്ഞതിന് ബദിൽ ആണോ?

ഓഹോ!! അപ്പോ കള്ളകാമുകനോട് അവള് അതും പറഞ്ഞു... അതൊക്കെ ഞങ്ങളുടെ കുടുംബ കാര്യം ആണ്....  അതിൽ പുറത്തു നിന്ന് ഒരാള് ഇടപെടുന്നത് ഞങ്ങൾക്ക് ഇഷ്ടം അല്ല...

വേണ്ട... പിന്നെ കള്ളകാമുകൻ ഒന്നും അല്ല ഞാൻ ... നല്ല കറ തീർന്ന കാമുകൻ ആണ്.. അവള് ഒന്ന് മൂളിയാൽ ഇന്നു കൂടെ കൂട്ടാൻ തയ്യാർ ആണ് ഞാൻ ... എന്ന് പറഞാൽ നമ്മൾ രണ്ടും തില്യർ ആണ് എന്ന്.. അതും പറഞ്ഞു ഹരി പൊട്ടിച്ചിരിച്ചു

എന്ത് പറഞ്ഞഡാ..? എനിക്ക് അവളെ വേണം എന്ന് ഒന്നും ഇല്ല... പക്ഷേ കുടുംബത്തിന് പേരുദോഷം വരുന്നത് ചെയ്യാനും ഞാൻ സമ്മതിക്കില്ല..

എന്ത് പേരുദോഷം? സ്വന്തം ആയി അധ്വാനിച്ച് ജീവിക്കുന്നതോ...

കണ്ണൽ കണ്ടവൻമാരുടെ  കാലും കയ്യും പിടിക്കുന്ന ജോലി ചെയ്തു ഉള്ള പൈസ ഒന്നും വേണ്ട ഞങ്ങളുടെ കുടുംബത്തിന് കഴിയാൻ...  ഞാൻ അങ്ങു കൊണ്ട് പോകും അവളെ... നീ നോക്കിക്കോ..

നിങ്ങള് ഒരു ചുക്കും ചെയ്യില്ല....കൊച്ച് കുട്ടി ഒന്നും അല്ല... അവരു ചെയ്യുന്ന ജോലിയുടെ മാഹാത്മ്യം അറിയാനുള്ള വിവരം  ഒരു അബികാരിക്ക് വേണം എന്ന വ്യാമോഹം ഒന്നും എനിക്ക് ഇല്ല... പിന്നെ അവളുടെ ഇഷ്ടത്തിന് എതിരായി വല്ലതും ചെയ്യാം എന്നാണ് എങ്കിൽ.... നാരായണൻ പറഞ്ഞു തരും. ഹരിയുടെ മുഖം ഇരുണ്ടത് പെട്ടന്ന് ആണ്... അത് കണ്ട നാരായണൻ്റെയും കിട്ടൂ വിൻ്റെയും കണ്ണുകളിൽ ഭയം നിറഞ്ഞു...

നിനക്ക് എന്താ... വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ട് ആണോ?

ദേ അച്ചായ... ഞാൻ കാര്യം ആയി പറയുന്നു...ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആണ്... ആരോരും ഇല്ലാത്ത രണ്ടുപേർ പരസ്പരം ഉള്ള ഒരു  സഹായവും സഹകരണവും...  ഇതുവരെ ഞങൾ തമ്മിൽ അങ്ങനെ ബന്ധം ഒന്നും ഇല്ല... പക്ഷേ അങ്ങനെ ഉണ്ടാവില്ല  എന്നും ഇല്ല കേട്ടോ...

എന്ത് പറഞ്ഞു?

വേണ്ട... ഇവിടെ ഒരു സീൻ വേണ്ട... ഒന്നുകിൽ എൻ്റെ വീട്ടിൽ വാ... അല്ലങ്കിൽ ഞാൻ അവിടേക്ക് വരാം...

അതിന് ആർക്ക് സംസാരിക്കണം നിന്നോട്... ഞാൻ നിനക്ക് വാണിങ് തരുവാണ് ..... ഇനി അവളുടെ പുറകെ കാണരുത്... നീ നിൻ്റെ പട്ടാളത്തിൻ്റെ ജാഡ കാണിച്ചു എന്നെ ഒതുക്കാം എന്ന് വിചാരിക്കരുത്... അതിലും വലുത് എൻ്റെ ഒരു വിരൽ ഞോടിയിൽ ഉണ്ട്...

ഛെ!!! പട്ടാളം എനിക്ക് നിങ്ങളെ കാണിക്കാൻ ഉള്ളത് അല്ല... അത് എൻ്റ  രാജ്യത്തെ സേവിക്കാൻ ആണ്... എൻ്റെ വ്യക്തിപരം ആയ താത്പര്യത്തിന് ഹരിദേവ് എന്ന എൻ്റെ തൻ്റേടം  തന്നെ ധാരാളം. കൊടുത്തും കൊണ്ടും നല്ല പരിചയം ആണ് എനിക്ക്.. ഇവിടെ ചോദിച്ചു നോക്ക് അറിയാം.

വിൻസെൻ്റ് വേണ്ട... വെറുതെ വഴക്ക് വേണ്ട... നാരായൺ ഇടക്ക് കയറി...

നാരായണ .. നീ മിണ്ടരുത്... നീ ഇപ്പൊ ഇവൻ്റെ സൈഡ് പറയുന്നോ..

പിന്നെ ഹരിയെട്ടൻ്റെ സൈഡ് പറയാൻ പോയിട്ട് സ്വന്തം സൈഡ് പോലും തിരിയാൻ വയ്യാതായി കിടക്കുമ്പഴാണ്... കിട്ടൂ ദേഷ്യത്തോടെ പറഞ്ഞു..

ഡാ ചെക്കാ... നീ മിണ്ടരുത്..

കിട്ടൂ.... വേണ്ട.... ഇതിൽ നീ  പ്രശ്നം ഉണ്ടാകാൻ  വേണ്ട... ഹരി പറഞ്ഞപ്പോൾ പിന്നെ കിട്ടുവും മിണ്ടിയില്ല..

ദേ ഞാൻ അവസാനം ആയി പറയുന്നു... ഞങ്ങളുടെ പെണ്ണിനെ കാണാൻ ശ്രമിക്കരുത് ഇനി....

അത് പ്രയാസം ആണല്ലോ അച്ചായ... വല്ലാത്ത ഒരു ഭാവത്തോടെ ആണ് ഹരി പറഞ്ഞത്...

ഡാ... നീ.... വിൻസെൻ്റ് ചാടി എഴുന്നേറ്റു...

വേണ്ട... വെറുതെ കരുത്ത് കാണിക്കണ്ട.... അച്ചായൻ പോകാൻ നോക്ക്... കുടുംബ മഹിമയേക്കൾ വലുത് ആണ് ഒറ്റപെട്ടു പോയ ഒരു  പെണ്ണിൻ്റെ ജീവിതം എന്ന് അറിയുമ്പോൾ എന്നോട് സംസാരിക്കാൻ വന്നാൽ മതി.. വന്നിരിക്കുന്നു വലിയ കുടുംബക്കാർ... താൻ എന്തു  ഒലക്ക ചെയ്തു നിങ്ങളുടെ അനിയൻ്റെ മരണ ശേഷം അവൾക്ക് വേണ്ടി... ആകെ ചെയ്ത ഉപകാരം ആണ് മകളെ കൂടി പറഞ്ഞു തിരുത്തിയത്... എന്നെ കൊണ്ട് പറയിക്കരുത്... പോകാൻ നോക്ക്...

സാബ്... വേണ്ട...

ഞാൻ ഒന്നും പറയുന്നില്ല നാരായണ...  മിഷേൽ എന്നോട് കെഞ്ചി പറഞ്ഞത് ആണ് ഇ വിവരം കെട്ടത്തിനോട് വഴക്കിനു പോകരുത് എന്ന് അല്ലങ്കിൽ നാരായണൻ്റെ കൂടെ തന്നെ ഞാൻ കിടത്തിയെനെ.... വാടാ കിട്ടൂ... വിവരം ഉള്ളതിനോട് സംസാരിക്കണം ... കുറേ പുത്തൻ ഉണ്ട് എന്നല്ലാതെ....

അതും പറഞ്ഞു ചവിട്ടി തുള്ളി ഹരി പുറത്തേക്ക് ഇറങ്ങി...

ഒന്ന് നിന്നെ...

ഇനി എന്താ?

നീ എത്ര തുള്ളിയാലും അവളെ കിട്ടും എന്ന് പ്രതീക്ഷിക്കണ്ട... മിലി മോള് എൻ്റെ കയ്യിൽ ആണ്... ബാക്കി ഞാൻ നാട്ടിൽ ചെന്ന് അവളുടെ അപ്പനോടു പറഞ്ഞോലാം..

ഒന്ന് പോടോ താൻ... ഓല പാമ്പ് പോയിട്ട് നല്ല അസ്സൽ കണ്ടാൽ ഈ ഹരി കുലുങ്ങിയില്ല... അപ്പോഴാ...

ഹരിയെട്ട.... എന്ത് പറ്റി??? നിങൾ  നന്നായോ...

ഭ!!! മിണ്ടരുത്... ഞാൻ അവൾക്ക് വാക്ക് കൊടുത്തത് ആണ് ഞാൻ വഴക്ക് ഉണ്ടാക്കില്ല എന്ന് അല്ലങ്കിൽ ഇപ്പൊ അയാളുടെ സ്വർണ്ണ പല്ലും കൂടി ഞാൻ താഴെ ഇട്ടെനെ.... എൻ്റെ കൈ തരിക്കുവാണ്......

അല്ല ഹരിയെട്ട... അത് സ്വർണ്ണം  തന്നെ ആണോ?

നീ അയാളുടെ തോളിൽ കയറി  ഇരുന്നു ഹോൾമാർക്ക് കൂടി നോക്കീട്ട് വാടാ ...

ശടാ... ഇത് എന്നോട് എന്തിനാ...

മിണ്ടാതെ വാടാ കിട്ടൂ... കെളവന് ഞാൻ ഇപ്പൊ വിട്ട് കൊടുക്കാം എൻ്റെ പെണ്ണിനെ...  വയസ്സ് കാലത്ത് വല്ല പള്ളിയിലും തീർഥയാത്ര പോയി ജീവിക്കാൻ ഉള്ളതിന് എൻ്റെ പെണ്ണിനെ തന്നെ വേണം...

അല്ല അപ്പോ നമ്മൾ എന്താ വല്ല മധുര പതിനേഴിലും ആണോ?

മിണ്ടാതെ വാടാ... ഞാൻ എന്നും  പതിനേഴു തന്നെയാണ് , അത് അവൾക്ക് അറിയാം... നീ അറിയണ്ട...

പിന്നെ അവനും ഒന്നും മിണ്ടിയില്ല...  അല്ലങ്കിൽ അവിടെ കൊടുക്കാൻ ഉള്ളത് ചിലപ്പോൾ ഇവിടെ കിട്ടും....

കിട്ടൂ.... ഡാ...

എന്താ?

എനിക്ക് അവളോട് ഒന്ന് സംസാരിക്കണം..

അതിന് അല്ലേ മേജർ നമ്മുടെ ഫോൺ... വിളിച്ചോ....

അങ്ങനെ അല്ല അവളുടെ കണ്ണുകളിൽ നോക്കി...

അതിപ്പം നടക്കില്ല ... നിങ്ങള് എൻ്റെ ജൂഹിയേക്കൾ കഷ്ടം ആണല്ലോ മനുഷ്യ... പ്രേമം തലയ്ക്കു പിടിച്ചു അല്ലേ...

നടക്കണം..  എനിക്ക് അവളെ കാണണം. അവള് ടെൻഷൻ അടിച്ചു ഇരിക്കുന്നുണ്ടക്കും... ഞാൻ വഴക്ക് ഉണ്ടാക്കിയൊ എന്ന്...  എനിക്ക് അറിയാം എൻ്റെ പെണ്ണിനെ... പുറമേ ചിരിക്കുന്നു എങ്കിലും അവളുടെ നെഞ്ച് ഇടിക്കുന്നത് എനിക്ക് കേൾക്കാം..

ദേ... മനുഷ്യ.... അവരുടെ മക്കൾ കൂടെ ഉണ്ട്... അതും പോരാഞ്ഞ് ആണ് ഇ  കാണ്ടാമൃഗം...

എനിക്ക് ഒന്നും കേൾക്കണ്ട...

ശരി ... ശരി... നമുക്ക് വഴി ഉണ്ടാക്കാം...  കുറച്ച് കഴിയട്ടെ....

രാത്രി ഡിന്നർ കഴിക്കാൻ ലിസിയും കുടുംബവും ഉണ്ടായിരുന്നു മിഷെലിൻ്റ് വീട്ടിൽ... അച്ചായൻ ആരോടും അധികം ഒന്നും സംസാരിച്ചില്ല... ദേഷ്യത്തിൽ തന്നെ ആയിരുന്നു...  പിന്നെ ആരും അധികം ശ്രദ്ധിക്കാനും പോയില്ല...

കഴിച്ചു കഴിഞ്ഞു എല്ലാം ഒതുക്കി വെയിക്കുമ്പോൾ ആണ് ഡോർ ബെൽ അടിച്ചത്...

മിഷേൽ ആണ് ചെന്ന് വാതിൽ തുറന്നത്...

എന്താ കിട്ടൂ എന്ത് പറ്റി...?

അത് ആൻ്റി ... നാരായണൻ ചേട്ടന് നല്ല വേദന  ഒരു ഇൻജക്ഷൻ എടുക്കാമോ എന്ന്... ആൻ്റി ബിസി ആണ് എങ്കിൽ ഞാൻ ലിസി ആൻ്റിയൊട് ചോദിക്കാം...

ലിസിയും ഇവിടെ ഉണ്ട്... ഞാൻ വരാം ഒരു അഞ്ചു മിനിറ്റ്....

മതി...

എന്താ ഡീ മിഷി..

നാരായണേട്ടൻ ഒരു ഇൻജക്ഷൻ എടുക്കാൻ..

ഞാൻ പോണോ ഡീ

വേണ്ട ലിസി... ഞാൻ ഇതൊക്കെ ഒന്ന് ഒതുക്കി വച്ചിട്ട് പോയി വരാം.. നീ ഡ്യൂട്ടി കഴിഞ്ഞ് വന്നത് അല്ലേ പോയി ഉറങ്ങിക്കോ...

ഹും... ശരി ഡീ... എനിക്ക് നല്ല  ക്ഷീണം ...

ഞാൻ എന്നാ പോയിട്ട് വരാം... കിട്ടൂ പുറത്ത് കാണും...

മിഷേൽ നാരായണൻ്റെ വീട്ടിലേക്ക് നടക്കുമ്പോൾ ആണ് പർകിങ്ങിൽ നിന്ന് അവളെ നോക്കി ചിരിക്കുന്ന ഹരിയെ കണ്ടത്..

എന്ത് പറ്റി?

അത് നാരായണന് കുഴപ്പം ഒന്നും ഇല്ല .. എനിക്ക് തന്നെ ഒന്ന് കാണാൻ തോന്നി.. അതിന് വെറുതെ.... കള്ളച്ചിരിയോടെ ആണ് ഹരി പറഞ്ഞത്

എന്തിന്? അവളുടെ ശബ്ദത്തിൽ അതിശയം ആണോ ദേഷ്യം ആണോ എന്ന് അവൾക്കും മനസിലായില്ല..

അത്... വേറെ ഒന്നും അല്ല .. ഞാൻ വഴക്ക് ഉണ്ടാക്കിയില്ല എന്ന് പറയാൻ... കൊച്ച് കുട്ടിയുടെ ഭാവം ആയിരുന്നു അവനു...

ഫോണിൽ പറയാമായിരുന്നു..

അങ്ങനെ പറഞാൽ ഈ കണ്ണുകൾ പിടക്കുന്നത് ഞാൻ എങ്ങനെ കാണും?

എന്ത്?

ഒന്നും ഇല്ല...

ഞാൻ പോകട്ടെ... അവരു നോക്കി ഇരിക്കും.

ഒരു കാര്യം പറയട്ടെ...

ഹും..

മീഷൂ... ആര് എതിർത്താലും ഞാൻ നിൻ്റെ കൂടെ ഉണ്ട്... നീ ഉണ്ടാവില്ലേ എൻ്റെ കൂടെ??

ഇല്ല... അത് പറയുമ്പോൾ അവളുടെ ശബ്ദം ചിലംബിച്ചത് അവൻ നന്നായി അറിഞ്ഞു...

അത് എന്താ മിഷൂ?

അത് അങ്ങനെ ആണ്... എനിക്ക് പല പല പ്രശ്നങ്ങൾ ഉണ്ട് ഹരിയെട്ട... ഇനി ഇത് കൂടി... വയ്യ...

ആയിക്കോട്ടെ!! പക്ഷേ നിൻ്റെ ഹൃദയം പറയുന്നത് എനിക്ക് കേൾക്കാം..

മിഷേൽ ദയനീയം  ആയി അവനെ നോക്കി.
പെട്ടന്ന് ആണ് ഹരി അവളുടെ കൈയ്യിൽ പിടിച്ചത്..

പറഞ്ഞെരെ തൻ്റെ അചായനോട് ഈ കൈകൾക്ക് അവകാശി ഞാൻ ആണ്... ഇടക്ക് കയറരുത്... ഞാൻ വെട്ടി വീഴ്ത്തും എന്ന്... എനിക്ക് ഇപ്പൊ ഈ ലോകത്ത് എൻ്റെ എന്ന് പറയാൻ നീ മാത്രമേ ഉള്ളൂ... വിട്ടുകൊടുക്കില്ല ഞാൻ ആർക്കും... അതിനി മക്കൾക്ക് ആയാലും ...

അവൻ്റെ ശബ്ദത്തിലെ കാഠിന്യവും കണ്ണിലെ തിളക്കം മിഷേലിൽ സന്തോഷവും കൂടെ ഭയവും ഉണ്ടാക്കി...മറ്റൊരു യുദ്ധത്തിൻ്റെ പുറപ്പാട് ആണോ കർത്താവേ!!!!
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം ഇഷ്ടകാലം. 19

ശിഷ്ടകാലം ഇഷ്ടകാലം. 19

4.1
5679

മൂന്ന് ദിവസങ്ങൾ കടന്നു പോയി എന്ന് വിശ്വസിക്കാൻ വയ്യ... അതിന് ഇടക്ക് എന്തൊക്കെ സംഭവങ്ങൾ.... അച്ചായൻ്റെ തൻ്റെ നേരെ ഉള്ള ദേഷ്യം തന്നെ ആയിരുന്നു അതിൽ മുന്നിൽ.... പല വിധത്തിൽ പറഞ്ഞു ഹരിയും ആയി ഉള്ള അടുപ്പം വേണ്ട എന്ന് അവസാനം സഹിക്കെട്ട് മിലി  ഇടക്ക് കയറി... വിൻസിപപ്പ ... പലപ്പോഴായി മമ്മിയും അ മേജറും പറഞ്ഞു  അവരു തമ്മിൽ അങ്ങനെ ഒന്നും ഇല്ല എന്ന്.... പിന്നെ എന്തിനാണ് അതുതന്നെ പറഞ്ഞു നമ്മുടെ സമാധാനം കളയുന്നത്... അത് മോളെ....  ഇല്ല എന്ന് ഇവര് പറഞ്ഞു എങ്കിലും തമ്മിൽ ഉള്ള  ഒരു അടുപ്പവും ഇനി വേണ്ട എന്നാണ് ഞാൻ പറയുന്നത്... അത് ഇപ്പൊ ഒരു സ്ഥലത്ത് താസിക്കുമ്പോൾ കണ്ടാൽ ചിരിച്ചു