Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_57_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

നിക്കാഹ് കഴിഞ്ഞു മഹർ അണിയിക്കാൻ സഫുക്ക റൂമിൽ എത്തിയതും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം കോർത്തു.. എത്ര ശ്രമിച്ചിട്ടും കണ്ണുകളെ പിന്തിരിയിപ്പിക്കാൻ ആയില്ല... ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് ഒരുപാട് നാളുകൾക്ക് ശേഷം   ഒരു പുഞ്ചിരി സമ്മാനിച്ചു..... 

തിരിച്ചു എനിക്കും പുഞ്ചിരി സമ്മാനിച്ചു സഫുക്ക റിയനെ മഹർ അണിയിച്ചു... 

ഉള്ളം കിടന്നു പിടയുന്നത് കൊണ്ട് കണ്ണ് ചതിക്കാൻ തുടങ്ങി....കരച്ചിൽ പുറത്തു വരാതെ നിൽക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ചു.... അവിടെ നിന്നും വിട വാങ്ങുമ്പോൾ തടസ്സം എന്നപോൽ റബിക്ക മുന്നിൽ വന്നു നിന്നു.... എന്നെയും കൊണ്ട് Zannu ന്റെ റൂമിൽ എത്തിയതും ഞാൻ ആ നെഞ്ചിൽ ചാഞ്ഞു പൊട്ടി കരഞ്ഞു... 

അഫി പോട്ടെടി.... നിനക്ക് ഞാൻ ഇല്ലേ...എല്ലാം വിധി ആണ്... റബി അവളുടെ തലയിൽ തലോടി നെഞ്ചോടു ചേർത്ത് പിടിച്ചു... 

അവളുടെ തേങ്ങലിന്റെ ശക്തി കുറഞ്ഞപ്പോൾ റബിയിൽ നിന്നും വിട്ടു മാറി കൊണ്ട് അവനെ തന്നെ നോക്കി നിന്നു....കണ്ണു നിറഞ്ഞു തുളുമ്പിയപ്പോ അവൻ പോലും പ്രതീക്ഷിക്കാതെ അഫി റബിയെ ഇറുകെ പിടിച്ചു നെഞ്ചോടു പറ്റി ചേർന്നു... 

അത് ശരി എല്ലാരും അവിടെ നിക്കുമ്പോ രണ്ടിനും ഇവിടെ ഇതാണ് പണിലെ... മതി മതി വന്നെ എന്നും പറഞ്ഞു അനുക്ക അവിടെ ലാൻഡ് ആയി...
പിന്നാലെ തന്നെ അല്ലുവും കയറി വന്നു.. 

രണ്ടു പേരും പരസ്പരം വിട്ടു നിന്നപ്പോ റബിയുടെ ബട്ടൺസിൽ അവളുടെ മഹർ കുടുങ്ങി നിന്നു... ആ കണ്ണുകൾ തമ്മിൽ പരസ്പരം കോർത്തു ഇണങ്ങി. 


അനുക്ക റബിയെയും വലിച്ചു കൊണ്ട് അവിടുന്ന് പോയി... 

അഫി.... എന്തോന്ന് കോലമാ ഡീ... നീ പോയി ഫേസ് ഒക്കെ വാഷ് ചെയ്തു വന്നെ.. ചെല്ല് വേഗം എനിക്ക് വിശന്നിട്ടു വയ്യ.... 

ഉവ്വോ നാം അറിഞ്ഞില്ല... 

അതോണ്ടല്ലേ പറഞ്ഞെ... ഇപ്പൊ ഞാൻ ഒറ്റക്ക് അല്ലല്ലോ രണ്ടാൾ ഇല്ലേ  അതോണ്ടാ തോന്നുന്നു നല്ല വിശപ്പ്.. നീ സംസാരിച്ചു നിക്കാതെ പെട്ടന്ന് വാ... 

അഫിയെ ഉന്തി തള്ളി പറഞ്ഞു വിട്ടു കൊണ്ട് സഫുന്റെ കൂടെ വന്ന ചെക്കന്മാരെയും നോക്കി കൊണ്ട് അല്ലു നിന്നു...പിന്നിൽ അനു വന്നിട്ട് പോലും പെണ്ണ് അറിഞ്ഞില്ല... 

ചെക്കന്മാരുടെ രക്തം ഊറ്റി കുടിക്കുമ്പോ ആണ് ചെവിയിൽ ആരോ പിടുത്തം ഇട്ടത്.. വൗ മ്മളെ കേട്യോൻ അനുക്ക കട്ട കളിപ്പിൽ ഉണ്ട് നിക്കുന്നു... ന്നോട് ഉള്ള ദേഷ്യം മുഴുവൻ ചെവിയിൽ തീർക്കുന്നുണ്ട് ദുഷ്ടൻ... 

ഈ സമയത്ത് ന്നെ സങ്കടപ്പെടുത്താൻ പറ്റില്ല അറിയില്ലെ ഇങ്ങക്ക് എന്നും ചോദിച്ചു ഓൾ കണ്ണു നിറച്ചു... ഉടായിപ്പ്.... നിനക്ക് ബാക്കി പിന്നെ തരാംന്നും പറഞ്ഞു ഓൻ പോയി... അപ്പോയെക്കും അഫി വന്നു... 

അങ്ങനെ നാലും കൂടെ ഫുഡ്‌ തട്ടാൻ പോയി.... അവരുടെ കുറച്ച് അപ്പുറത്ത് ആയിട്ട് റിയയും സഫുവും ഫുഡ്‌ കഴിക്കുന്നുണ്ട്... അവരുടെ അടുത്ത് സൊറ പറയാൻ  ബോയ്സ് ടീമും ഉണ്ട് ..


💞💞💞💞💞💞💞💞💞💞💞

( അഫി )

സഫുക്ക എന്തൊരു ഹാപ്പി ആണ്... പിന്നെ ഞാൻ മാത്രം എന്തിനാ ഇപ്പോഴും ഇങ്ങനെ പണ്ടത്തെ കാര്യങ്ങൾ ഓർത്ത് ജീവിക്കുന്നെ... ആ മുഖം കണ്ടില്ലേ സന്തോഷം കൊണ്ട് തിളങ്ങുന്നത്... 

വിധിച്ച ചെക്കന്റെ പ്രാർത്ഥന കൊണ്ടാവും കൊതിച്ച ചെക്കനെ കിട്ടാതെ പോയത്  ഹാ ... അത് കൊണ്ട് എന്താ ന്നെ മനസ്സിലാക്കി സ്നേഹിക്കുന്ന റബികാകു നെ കിട്ടിയില്ലേ... പടച്ചോന്റെ കിതാബിൽ അങ്ങനെ ആവും... റബി കാകുന്റെ വാരിയെല്ല് കൊണ്ട് പടച്ച പെണ്ണ് ഞാനും സഫുക്കന്റെ വാരിയെല്ല് കൊണ്ട് പടച്ച പെണ്ണ് റിയയും ആയിരിക്കും...

പാവം  shaza കാരണം തന്നെ ഒരുപാട് വേദനിച്ചിട്ടുണ്ട് ഇപ്പൊ ഞാനും കൂടെ ആ പാവത്തിനെ... മനപ്പൂർവം അല്ലല്ലോ എന്താ ചെയ്യാ പടച്ചോനെ... 

എന്താ അഫി ഈ ചെയ്യുന്നേ അതിൽ ചിത്രം വരച്ചു കളിക്കാതെ കഴിക്കാൻ നോക്ക് എന്നും പറഞ്ഞു zannu എന്നെ തട്ടി... അവളെ നോക്കി ഇളിച്ചു കാണിച്ചു മുന്നോട്ടു നോക്കിയപ്പോ എന്നെ തന്നെ ഫോക്കസ് ചെയ്തു നിക്കുന്ന റബികാകു നെ കണ്ടതും എനിക്ക് എന്തോ പോലെ ആയി... എങ്ങനെ ഒക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റു.. ഞങ്ങൾ ബാൽകണിയിൽ പോയി ഇരുന്നു... 

💕💕💕💕💕💕💕💕💕💕💕

കുറെ നേരം ആയല്ലോ റബി കെട്യോളെ തന്നെ നോക്കി നിക്കുന്നു... ഇങ്ങള് തമ്മിൽ ആദ്യം ആയിട്ട് കാണുക ഒന്നും അല്ലല്ലോല്ലേ... അല്ല അന്റെ നോട്ടം കണ്ടിട്ട് എനിക്ക് അങ്ങനെയാ തോന്നുന്നേ... zaid ഓനെ ഇട്ടു വട്ടം കറക്കിയപ്പോ ബാക്കി ഉള്ളൊരും കൂടി.. 

ഇന്കും അങ്ങനെ തോന്നുന്നു ... നേരത്തെ ഞാനും കാണാൻ പറ്റാത്ത രീതിയിൽ ഒരു സീൻ കണ്ടെന്നും പറഞ്ഞു അനു ചിരിക്കാൻ തുടങ്ങി... 

എന്നിട്ട് പൊന്നു മോൻ അത് പോയി കുളം തോണ്ടി കാണും അതല്ലേ ഇങ്ങനെ ചിരിക്കുന്നെ... ( ഷാനു )

സത്യം... ഏതു നേരത്ത് ആണാവോ ഓനെ കെട്ടി എടുക്കാൻ തോന്നിയെ അല്ലെങ്കിൽ അഫിയെ  കുറച്ചു സമയം കൂടെ കിട്ടിയേനെ.. 
ഇതോന്റെ സ്ഥിരം ഏർപ്പാട് ആണ് എന്നും പറഞ്ഞു ഷാനു ഓന്റെ പുറത്തു അസ്സൽ ആയി അടിച്ചു സഫുന്റെ അടുത്തേക്ക് പോയി.... 

💕💕💕💕💕💕💕💕💕💕💕

ഫുഡ്‌ കഴിച്ചു കഴിഞ്ഞു റിയനെ മാറ്റിക്കാൻ ഉള്ളവരെ വെയിറ്റ് ചെയ്തു നിക്കുമ്പോ ഓരോരുത്തർ ആയി വന്നു പരിചയപ്പെടാൻ  തുടങ്ങി...  സംസാരിച്ചു സംസാരിച്ചു എടങ്ങേറ് ആയി ബോർ അടിക്കാൻ തുടങ്ങി... കൂടെ ഉള്ള അലവലാതികൾ ആണെങ്കിലോ അവിടെ ഓരോ തിരക്കിൽ ആണ്... 

ഇനിപ്പോ എന്താ ചെയ്യാ ഫോൺ തന്നെ ശരണം... കാണുന്നോർ എന്തെങ്കിലും പറഞ്ഞോട്ടെ ആരെ കൊണ്ടും ഇപ്പോഴത്തെ ബോറടി മാറ്റാൻ പറ്റില്ലല്ലൊ.. അങ്ങനെ ചുമ്മാ ഡാറ്റാ ഓൺ ചെയ്തു വാട്സ്ആപ്പിൽ കണ്ണും നട്ടു ഇരുന്നു... ഒരുപാട് വിഷസ് വന്നു കിടക്കുന്നുണ്ട്... എല്ലാം ജസ്റ്റ്‌ ഓപ്പൺ ചെയ്തു... 

ഡാറ്റാ ഓഫ് ചെയ്യാൻ നിൽക്കുമ്പോ ആണ് unknown നമ്പറിൽ നിന്നും ഒരു ഫോട്ടോ വന്നത്... നോക്കിയപ്പോ ഞാനും അഫിയും അവസാനമായി ബീച്ചിൽ നിന്നും എടുത്ത ഫോട്ടോ.... എന്റെ ഉള്ളം ഉരുകാൻ തുടങ്ങി... അവളുടെ ഫോട്ടോയിൽ കൂടെ വിരലുകൾ ഓടിച്ചു.... വിധിയില്ല പെണ്ണെ മറന്നേ പറ്റൂ.... 

അവളുടെ ആ മുഖത്തേക്ക് നോക്കും തോറും എന്നിലേ ശക്തി കുറയുന്നപോലെ.... അവിടുന്ന് എണീറ്റു കാറിൽ പോയി ഇരുന്നു... കണ്ണുകൾ നിറയാൻ തുടങ്ങി... 

അയ്യേ എന്താ സഫു ഈ കാണിക്കുന്നേ.... ഇന്നവൾ മറ്റൊരുത്തന്റെ ഭാര്യ ആണ്... മാത്രമല്ല നിന്റെ മഹർ അണിഞ്ഞു നിന്റെ കൂടെ ജീവിക്കാൻ തന്റെ പാതി ആയവൾ വേറെ ഒരാൾ  ഉണ്ട്.. പിന്നെന്തിനാ പണ്ടത്തെ കാര്യങ്ങൾ ഇപ്പോഴും ഓർക്കുന്നെ... 

ഇന്ന് നിന്റെ വിവാഹം ആണ്... ഈ സാഡ്  മൂഡ് മാറ്റാൻ നോക്ക് എന്റെ ഉള്ളം സ്വയം മോട്ടിവേറ്റ് ചെയ്യാൻ തുടങ്ങി.... 

മറക്കാം എന്നൊക്കെ പറയാൻ എളുപ്പമാ പ്രാവർത്തികമാക്കാൻ കുറച്ചു പാട് തന്നെയാ... എല്ലാം വിധി.... 

റിയ ന്റെ കഴുത്തിൽ മഹർ അണിയിപ്പിക്കുമ്പോ  എന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്നവളെ കാണാഞ്ഞിട്ട് അല്ല...ഒരു മാത്രയിൽ ഞാനും അതിൽ ലയിച്ചു പോയില്ലേ... ആ പുഞ്ചിരിയിൽ തെളിഞ്ഞു വന്ന നോവ് എത്ര മാത്രം ഉണ്ടെന്നറിയാം... പാവം ന്റെ പെണ്ണ്... ഒന്നും മനപ്പൂർവം അല്ലല്ലോ 

അന്ന് ഈ നെഞ്ചിൽ ചാഞ്ഞു കണ്ണുകളിൽ നോക്കി അഫി പറഞ്ഞ കാര്യം ഓർമവന്നു... ഈ നെഞ്ചിൽ ഒരു മഹർ അണിയുമെങ്കിൽ ഇങ്ങളെ ഈ കൈ കൊണ്ട് സഫ്‌വാൻ എന്ന് കൊത്തിയ മഹർ മാത്രം ആയിരിക്കും... 

അതിനിപ്പോ ആരാ അനക് മഹർ തരുന്നേ... വേണേൽ ഒരു മുത്തുമാല ഇട്ടു കൊണ്ട് പോരും ഞാൻ പാവം ചെക്കനാ അനക് അറീലെ... 

ന്റെ പൊന്നോ എനിക്ക് ഒന്നും വേണ്ടെ കൂടെ കൂട്ടിയാൽ മതിന്നും പറഞ്ഞു ഓൾ ന്റെ താടി പിടിച്ചു വലിച്ചു... ഓളെ കളിപ്പിക്കാൻ വേണ്ടി ചുമ്മാ അടിക്കാൻ വേണ്ടി പിന്നാലെ ഓടി പിടിച്ചിട്ട് നെഞ്ചോടു ചേർത്തു നെറ്റിയിൽ  ചുംബിച്ചു.... 
ഇന്ഷാ അല്ലാഹ് നിന്റെ ആഗ്രഹം പോലെ സഫ്‌വാൻ എന്നൊരു മഹർ വൈകാതെ തന്നെ ഞാൻ അണിഞ്ഞു തരും കൂടെ വന്നേക്കണം... 

അതിന് മറുപടി എന്നോണം അവൾ അവനെ ഇക്കിളിപ്പെടുത്തി. 
ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോ ആണ് തോളിൽ ഒരു കര സ്പർശം അനുഭവപെട്ടത്...നോക്കിയപ്പോ  ഷാനു. 

സഫു എന്തോന്നാടാ ഇത്.... അവളെ വിശ്വസിച്ചു നിന്റെ കൈകളിൽ ഏൽപിക്കാൻ പോവാ... ഒന്നും ഓർത്തു ജീവിതം നഷ്ടപ്പെടുത്തരുത്. എല്ലാം നല്ലതിനാവും... നീ വന്നെ..നിന്നെ ഒക്കെ വേണ്ട പണി ഉണ്ടല്ലോ നിന്റെ പോക്ക് കണ്ടപ്പോ തോന്നി മോങ്ങാൻ തന്നെ ആവും ന്ന്.. 

💞💞💞💞💞💞💞💞💞💞💞

എല്ലാം റാഹത് ആയി റിയയെ കൊണ്ട് പോവാൻ ഉള്ള സമയം ആയി... ഉമ്മച്ചിന്റെയും ഉപ്പച്ചിന്റെയും ഷാനുന്റെയും നെഞ്ചിൽ കിടന്നു ഓൾ പൊട്ടി കരഞ്ഞു... 

ആ മൂന്നു ഹൃദയവും വിങ്ങാൻ തുടങ്ങി.... അവരുടെ കണ്ണുകളിൽ നിന്നും ആനന്ദ കണ്ണീർ പൊടിഞ്ഞു... 

🎶നിന്റെ കണ്ണുകൾ നിറയാതെ നീ 🎶

🎶കഴിയേണം എന്നുമെൻ ജീവനെ🎶 

🎶നിന്റെ ചുണ്ടിലെ ആ പുഞ്ചിരി 🎶

🎶മായല്ലേ ഇന്നെന്റെ പ്രാണനെ🎶

ഷാനു അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു അവനിൽ നിന്നും അടർത്തി മാറ്റി. 

Zannu അവളെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു.... തിരിച്ചു zannu വിനെയും മുത്തി കൊണ്ട് അവളുടെ കൈകളിൽ നിന്നും ജെറിയെ വാങ്ങി ചുംബിച്ചു... തിരിച്ചു കൊടുത്തു... 

സഫുന്റെ കൈ പിടിച്ചു കൊണ്ട്  അവൾ നടന്നു... കാറിന്റെ ഫ്രന്റ്‌ സീറ്റ് റിയക്ക് തുറന്നു കൊടുത്തു ഡ്രൈവിംഗ് സീറ്റിൽ സഫുവും  കയറി...

എന്ന പിന്നെ ഞാൻ പോട്ടേ അളിയാ എന്നും ചോദിച്ചു ഷാനുനെ നോക്കി ചെക്കൻ ചിരിച്ചു... തിരിച്ചു അവനൊരു സൈറ്റടിച്ചു കൊടുത്തു... 



കല്യാണം ഉറപ്പിച്ച അന്ന് തന്നെ zannu വും റിയയും അടി ആയിരുന്നു ജെറിക്ക് വേണ്ടി... പിന്നെ Zannu ന്റെ വാശിക്ക് മുന്നിൽ വിട്ടു കൊടുത്തിട്ട് ആണ് ഇപ്പൊ ഉള്ള പോക്ക് മിക്കവാറും രണ്ടീസം കഴിഞ്ഞ റിയ തന്നെ കൊണ്ട് പോവും.... 

അങ്ങനെ ഞങ്ങൾ എല്ലാരും അവരുടെ പിന്നാലെ സഫുവിന്റെ വീട്ടിലേക് വിട്ടു. അവിടുന്ന് ഫുഡ് ഒക്കെ തട്ടി തിരിച്ചു വീട്ടിൽ എത്തി... 

മൂന്നു ദിവസത്തെ ഓട്ട പാച്ചിൽ ആയോണ്ട് എല്ലാരും നന്നേ ക്ഷീണിച്ചിട്ടുണ്ട്...

എല്ലാരും പോയി തുടങ്ങിയപ്പോ ആണ് റിയന്റെ വില  അറിയുന്നേ.... ട്രിപ്പ്‌ പോവുമ്പോയും കീടങ്ങളുടെ വീട്ടിൽ തങ്ങുമ്പോഴും അല്ലാതെ അവളെ പിരിഞ്ഞു നിന്നിട്ടില്ല... പിന്നെ പേടിക്കാൻ ഒന്നുല്ലല്ലൊ സുരക്ഷിതമായ കൈകളിൽ തന്നെ അല്ലേ ഏല്പിച്ചത്. 

റൂമിൽ എത്തിയപ്പോയേക്കും zannu വെട്ടി ഇട്ട വാഴ പോലെ കിടക്കുന്നുണ്ട്.... നല്ല ക്ഷീണം ഉള്ളോണ്ട് ഓളെയും കെട്ടിപിടിച്ചു കിടന്നു.... 

💞💞💞💞💞💞💞💞💞💞💞

 ( പിറ്റേന്ന് )

എത്ര നേരം ആയെന്ന് അറിയോ ഓളെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്.... ഇനി ഓൾ വരൂലേ.. ഫോൺ ആണേൽ എടുക്കുന്നുമില്ല... കോപ്പ് 

Zaid ന്റെ വെപ്രാളം കണ്ടു ഞങ്ങൾ ഒക്കെ ചിരിക്കാതിരിക്കാൻ പാട് പെട്ടു... അവന്റെ ഇൻസ്റ്റ കിളിയെ നേരിൽ കാണുന്ന ത്രില്ലിൽ ആണ് ചെക്കൻ... 

സഫുനെയും റിയയെയും വെയിറ്റ് ചെയ്തു നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി.... 

സഫുന്റെ ആവശ്യ പ്രകാരം ഞങ്ങൾ ബീച്ചിൽ എത്തിയിട്ട് മണിക്കൂറുകൾ ആയി... അങ്ങനെ രണ്ടും കൂടെ ലാൻഡ് ആയി... 

റിയ വന്നു ഷാനുനെയും zannu നെയും കെട്ടിപിടിച്ചു അവളോട് ഒരു സർപ്രൈസ് ഉണ്ടെന്നും പറഞ്ഞു കൊണ്ട് വന്നെ ആണ്... 

റബിയും അഫിയും ഒരു ഭാഗത്ത്‌ വിദൂരത്തേക്ക് കണ്ണും നട്ടു  ഇരിക്കുന്നുണ്ട്....എല്ലാരും അവരുടെ അടുത്തേക്ക് നടന്നു... ഇനിപ്പോ എല്ലാരും എന്ന്  ഉദ്ദേശിച്ചത് ആരാ എന്ന് ചോദിക്കാൻ നിക്കണ്ട.... സഫുന്റെ പാസ്റ്റ് ആകെ അറിയുന്നത് ബോയ്സ് ടീംന് ആണല്ലോ... അവർ കെട്യോൾസിനെ കൊണ്ടും zaid ഉം ,, റാഹിയും മിശു വും അവരുടെ പിന്നാലെയും... 

സഫു റബിയെ തോളിൽ തട്ടി വിളിച്ചതും... അവൻ നോക്കുന്ന മുന്നേ അഫി അവനെ നോക്കി പുഞ്ചിരിച്ചു.... 


*( തുടരും..... )*

_________________________________

സ്റ്റോറി അവസാനഘട്ടത്തിൽ നിൽക്കുന്ന സമയം ആണ്... സൊ റിവ്യൂ pls 
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

4.4
1891

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_58_*____________________________________സഫു റബിയെ തോളിൽ തട്ടി വിളിച്ചതും... അവൻ നോക്കുന്ന മുന്നേ അഫി അവനെ നോക്കി പുഞ്ചിരിച്ചു.... കുറെ നേരായല്ലോ എല്ലാം പരസ്പരം മിണ്ടാതെ നോക്കി നിക്കുന്നു. വല്ലതും പറയാൻ ഉണ്ടേൽ പറയി എന്റെ ടൈം പോവുന്നു.... ( Zaid )ഹാവു   ഒരാൾക്ക് എങ്കിലും ഇപ്പൊ മിണ്ടാൻ തോന്നിയല്ലോ... Zaid ന്റെ സംസാരം കേട്ടിട്ട് ഷാനുക്ക എണീറ്റു... റിയ ന്റെ അടുത്തേക്ക് നടന്നു... റിയ നോക്ക്  ഇവിടെ പറയാൻ പോവുന്ന കാര്യങ്ങൾ എല്ലാം നീയും കൂടെ അറിയണം. അതിന് വേണ്ടിയാ ഈ ഒത്തു കൂടൽ... ഇടക്ക് കയറി സീൻ ആക്കരുത്.. റിയ