Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_58_*

____________________________________

സഫു റബിയെ തോളിൽ തട്ടി വിളിച്ചതും... അവൻ നോക്കുന്ന മുന്നേ അഫി അവനെ നോക്കി പുഞ്ചിരിച്ചു.... 

കുറെ നേരായല്ലോ എല്ലാം പരസ്പരം മിണ്ടാതെ നോക്കി നിക്കുന്നു. വല്ലതും പറയാൻ ഉണ്ടേൽ പറയി എന്റെ ടൈം പോവുന്നു.... ( Zaid )

ഹാവു   ഒരാൾക്ക് എങ്കിലും ഇപ്പൊ മിണ്ടാൻ തോന്നിയല്ലോ... Zaid ന്റെ സംസാരം കേട്ടിട്ട് ഷാനുക്ക എണീറ്റു... റിയ ന്റെ അടുത്തേക്ക് നടന്നു... റിയ നോക്ക്  ഇവിടെ പറയാൻ പോവുന്ന കാര്യങ്ങൾ എല്ലാം നീയും കൂടെ അറിയണം. അതിന് വേണ്ടിയാ ഈ ഒത്തു കൂടൽ... ഇടക്ക് കയറി സീൻ ആക്കരുത്.. 

റിയ ഒന്നും മനസ്സിലാവാതെ zannu നെ  നോക്കി. ഓൾ ആണെങ്കിൽ ഈ ലോകത്ത് അല്ലെന്ന് ഉള്ള മട്ടിലും..  

ഷാനു അഫിയുടെ നേർക് തിരിഞ്ഞു നിന്നു.. പറയാൻ തുടങ്ങി... ഞങ്ങൾ എല്ലാരും എന്തെന്നുള്ള ആകാംഷയിൽ ഷാനുക്കാനെ നോക്കി.. 

മൂന്ന് വർഷങ്ങൾക്ക് മുന്നേ അതായത് zannu നെ ഓളെ ഉപ്പ റൂമിൽ അടച്ചിട്ട കാലം....  അഫിക്ക് വേണ്ടി സഫു ഒരുക്കിയ ബർത്ത്ഡേ പാർട്ടിക്ക് പോവുന്ന സമയം .... അവർ രണ്ടാളും പ്രൈവസിക്ക് വേണ്ടി ബുള്ളറ്റിലും പിന്നാലെ നമ്മൾ എല്ലാം കാറിലും....

അവരുടെ മാത്രം ലോകത്തിൽ ആയിരുന്നു  രണ്ടു പേരും...  ഞങ്ങടെ കാറിനെ മറി കടന്നു വന്ന  ടിപ്പർ  ആ ബുള്ളറ്റിൽ ശക്തി ആയി ചെന്നിടിച്ചു  പിന്നീട് ഞങ്ങൾ എല്ലാരും കാണുന്നെ ദൂരെക്ക് തെറിച്ചു വീഴുന്ന അവനെയും നിലത്ത് രക്തം വാർന്ന് കിടക്കുന്ന അഫിയെയും ആണ്... 

തുരുമ്പിച്ച കമ്പി കൂമ്പാരങ്ങളുടെയും അതിനോട് അടുത്തായി സെറ്റ് ആക്കി വച്ച പോസ്റ്റ്‌കളുടെയും മേലെക്ക് തെറിച്ചു വീണപ്പോ ആ തുരുമ്പിച്ച ഓരോ കമ്പിയും അവന്റെ ഓരോ അവയവങ്ങളിലെക്കും ആഴ്ന്നിറങ്ങി തലയിൽ നിന്നും രക്തം വാർന്ന് കിടക്കുക ആയിരുന്നു...

ഞങ്ങൾ നാലും ഒരു ശരീരം അല്ലെങ്കിലും മനസ്സ് കൊണ്ട് എപ്പോഴും ഒന്നായിരുന്നു.. അത് കൊണ്ട് തന്നെ ആ രംഗം കണ്ടു നിൽക്കാൻ ഉള്ള ശക്തി ഞങ്ങൾക്ക് മൂന്ന് പേർക്കും ഉണ്ടായില്ല.. തളർന്നു പോയിരുന്നു ഞങ്ങടെ ജീവന്റെ അവസ്ഥ കണ്ടപ്പോ... അല്ലുവും ശൈമ യും അഫിന്റെ അരികെ പോയെങ്കിലും ഞങ്ങളെ പോലെ അവരും ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നിന്നു.... 

അവിടുന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോയേക്കും രണ്ടു പേരുടെയും ബോധം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.... 
അവരുടെ രണ്ടു പേരുടെയും രക്തം കൊണ്ട് ഞങ്ങടെ വസ്ത്രവും കുതിർന്നിരുന്നു.. 

ഡോക്ടർ ഇപ്പൊ ആക്‌സിഡന്റ് ആയി കൊണ്ട് വന്നവർക്ക് എങ്ങനെ ഉണ്ട്..... 

നിങ്ങൾ ഒക്കെ.... ( ഡോക്ടർ )

അവരുടെ ഫ്രണ്ട്സ് ആണ്... 

ഓക്കേ എന്റെ ക്യാബിനിലേക്ക് വരൂ... 

ഞങ്ങൾ മൂന്നു പേരും അദ്ദേഹത്തിന്റെ പിന്നാലെ പോയി...അല്ലുവും ഷൈമയും ഐസിയു വിന്റെ പുറത്തും നിന്നു.... 

സീ എന്റെ ഇത്രയും കാലത്തെ എക്സ്പീരിയൻസിൽ ഇത്തരം ഒരു കേസ് ഇവിടെ വന്നിട്ടില്ല... ഞാൻ പോലും അത്ഭുതപെട്ടു പോയി... ആ പയ്യന്റെ ശരീരത്തിൽ കമ്പികൾ തുളഞ്ഞു കയറാത്ത ഒരു ഭാഗം പോലും ഇല്ല....പെൺകുട്ടിയുടെ കാര്യവും അല്പം ക്രിറ്റിക്കൽ തന്നെ.. എന്നിരുന്നാലും ഒരു സർജറി കൊണ്ട് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ എന്നെ കൊണ്ട് സാധിക്കും എന്ന് തോന്നുന്നു... ബട്ട് ആ പയ്യന്റെ കാര്യം വളരെ മോശം ആണ് ജീവൻ തിരിച്ചു കിട്ടിയാലും മരിച്ചതിന് തുല്യം ആയി ജീവിക്കേണ്ട അവസ്ഥ ആവും. അത്രത്തോളം ഇഞ്ചുറീസ് അവന്റെ ദേഹത്തുണ്ട്.. 

പിന്നെ എല്ലാം പടച്ചോന്റെ അടുത്ത്.. നമ്മൾ കരുതും പോലെ അല്ലല്ലൊ മൂപ്പരെ തീരുമാനം...ഒരുപാട് ബ്ലഡ് ലോസ് ആയത് കൊണ്ട് തല്ക്കാലം ആന്റി കൊയാഗുലന്റ് ഇൻജെക്റ്റ് ചെയ്തിട്ടുണ്ട്.... എന്നിരുന്നാലും എത്രയും പെട്ടന്ന്  \'o \' ബ്ലഡ് ഗ്രൂപ്പ്‌കാരെ  കണ്ടെത്തണം.. രണ്ടു പേർക്കും ബോധം വന്നാൽ മാത്രമെ കൂടുതൽ എന്തെങ്കിലും പറയാൻ പറ്റൂ... പ്രാർത്ഥിക്കു അല്ലാതെ മാർഗം ഇല്ല ..അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളു.  ഞാൻ അങ്ങോട്ട് ചെല്ലട്ടെ എന്നും പറഞ്ഞു അദ്ദേഹം പോയി... 

ഞങ്ങൾ മൂന്നു പേരും എണീക്കാൻ ആവാതെ ആ ഇരുപ്പ് തന്നെ തുടർന്നു... 

ടാ എണീക് നമ്മൾ ഇവിടെ ഇരുന്നാൽ ശരി ആവില്ല... അവിടെ അവർ രണ്ടാളും ഒറ്റക്ക... മാത്രല്ല  \"  O \" ഗ്രൂപ്പ്‌ ഉള്ള ആരെയെങ്കിലും നോക്കണ്ടേ....  ( ഷാനു )

നമുക്ക് മിശു നെ വിളിച്ചാലോ... അവന്റെ \" O  \" ആണ് ഇടക്ക് ഡോനെഷൻ നടത്താറും ഉണ്ട്.  ( അനു )

അത് നടക്കും തോന്നുന്നില്ല ഡാ... ഓന്ക് എന്നോട് ദേഷ്യം അല്ലേ സൊ അവൻ വരും തോന്നുന്നില്ല... 

പോയാൽ ഒരു വാക്ക് കിട്ടിയാൽ രണ്ട് ജീവൻ നീ വിളിച്ചു നോക്ക് അല്ലെങ്കിൽ വേറെ എന്തേലും വഴി നോക്കാം  ( റബി )

അങ്ങനെ മിശുന് വിളിച്ചപ്പോ നിരാശ ആയിരുന്നു ഫലം അവൻ അറ്റൻഡ് ചെയ്തില്ല... Zannu നെ സ്നേഹിച്ചതിന്റെ പേരിൽ ഞാൻ കാരണം എല്ലാരേം അവൻ അവോയ്ഡ് ചെയ്തു... 

ആവശ്യം ഞങ്ങളുടെതായത് കൊണ്ട് വീണ്ടും വിളിച്ചു നോക്കി.... അറ്റൻഡ് ചെയ്തപ്പോ ഇങ്ങോട്ട് ഒന്നും സംസാരിക്കാൻ അവസരം കൊടുക്കാതെ കാര്യങ്ങൾ പറഞ്ഞു... 


മിഷു നിന്റെ സിംബതി പിടിച്ചു പറ്റാൻ ഒന്നുമല്ല ഇപ്പൊ വിളിക്കുന്നെ ഞങ്ങടെ സഫുന്റെ ജീവൻ രക്ഷിക്കാൻ ആണ്.... എന്നോടുള്ള ഈഗോ കാരണം നോ പറയരുത് പ്ലീസ്..... കുറച്ചു മുന്നെ സഫുനും  അഫിക്കും ആക്‌സിഡന്റ് ആയി....

സീരിയസ് ആണ് എത്രയും പെട്ടന്ന് സർജറി വേണം എന്ന ഡോക്ടർ പറഞ്ഞെ.. 

നിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌  \' O \'  അല്ലേ ന്റെ സഫുനെ ഒന്ന് രക്ഷിച്ചുടെ പ്ലീസ്  ഡാ..... O ഗ്രൂപ്പ്‌ ഉള്ള ആരെയും കിട്ടാനില്ല.... 

നീ വരും എന്ന പ്രതീക്ഷയിൽ ആണ് കൈ വിടരുത്..... 

അവന്റെ മറുപടി കാത്തു നിൽക്കാതെ ഫോൺ വച്ചു... ശേഷം റാഹിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.... ഞങ്ങടെ രണ്ടു ചങ്കുകളെയും ഈ അവസ്ഥയിൽ ആക്കിയത്  ഏതു പുന്നാര മക്കൾ ആണെങ്കിലും ശരി വെറുതെ വിടില്ല.

പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു... മിശു വന്നു ബ്ലഡ്‌ കൊടുത്തു...ഞങ്ങളോട് പഴയ പോലെ കൂട്ടായി.... റാഹി വന്നു ഞങ്ങളെ മൊഴി എടുത്തു പോയി... 

സഫുന്റെ അവസ്ഥ പറഞ്ഞപ്പോ മിശുവും റാഹിയും വല്ലാണ്ട് ആയി.. 

അങ്ങനെ ഞങ്ങൾ എല്ലാരും ആ രണ്ടു ജീവന് വേണ്ടി ഇരന്നു ദുആ ചെയ്യാൻ തുടങ്ങി.. 

വീണ്ടും ഐസിയുവിന്റെ വാതിൽ തുറന്നപ്പോ പ്രതീക്ഷ എന്നോണം ഞങ്ങൾ എല്ലാരും അങ്ങോട്ട് നോക്കി... പുഞ്ചിരിച്ചു നിൽക്കുന്ന ഡോക്ടറെ കണ്ടതും ഞങ്ങൾ ഒന്നും മനസ്സിലാവാതെ മുഖത്തോടു മുഖം നോക്കി... 

ഞാൻ പറഞ്ഞില്ലേ മക്കളെ നമ്മൾ ഉദേശിച്ചത് അല്ല പടച്ചോൻ തീരുമാനിക്കുന്നതെന്ന് സഫ്‌വാന് ബോധം വന്നിട്ടുണ്ട്....കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ കാണണം എന്നാ പറയുന്നേ... 
ബട്ട് അവൾക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല... പേടിക്കാതെ ഇരിക്കൂ.. അവളെയും  തിരിച്ചു കൊണ്ട് വരാൻ പറ്റുമായിരിക്കും... 

ഡോക്ടർ ഞങ്ങൾ ഒന്ന് അവനെ കാണട്ടെ... 
ഓകെ ബട്ട് അതികം സംസാരിപ്പിക്കരുത്...

ഞങ്ങടെ ഉള്ളിലെ സന്തോഷത്തിന് അധിക സമയം ആയുസ്സ് ഇല്ലെന്ന് അറിയാതെ ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് അവനെ കാണാൻ കയറി. 

വികൃതമായി കിടക്കുന്ന ആ മുഖത്തെക്ക് നോക്കാൻ ഉള്ള ശക്തി പോലും ഞങ്ങൾക്ക് ഇല്ലാതെ അവനരികിൽ മുട്ട് കുത്തി ഇരുന്നു കരഞ്ഞു പോയി... 

💞💞💞💞💞💞💞💞💞💞💞

  (Icu ന്റെ ഉള്ളിൽ )

( സഫു )

അയ്യേ... ഇതിനാണോ നിങ്ങൾ ഇപ്പൊ ഇങ്ങോട്ട് വന്നത്... ഇങ്ങനെ കരയാൻ മാത്രം എന്താടാ സംഭവിച്ചേ... ഞാൻ ഇപ്പൊ ഓക്കേ ആയില്ലേ പിന്നെന്താ.... ന്റെ അഫിക്ക് എങ്ങനെ ഉണ്ട്. അവളെ  നിങ്ങൾ കണ്ടോ... എനിക്ക് ഒന്ന് കാണാൻ തോന്നുന്നു... ഓൾ എവിടെയാ ഉള്ളത്..

എന്താ റബ്ബേ ഇവനോട് പറയാ എന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്...

സഫുന്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ അവനെ നിസ്സഹായരായി നോക്കി നിന്നു... 

അല്ലേലും ഇനി അഫി ന്നെ കണ്ടിട്ട് എന്തിനാലേ..ഈ മുഖവും ശരീരവും കണ്ടാൽ അവളെന്നെ വെറുക്കില്ലേ.... നിങ്ങൾക്ക് വെറുപ്പ്‌ തോന്നുന്നുണ്ടോ അപ്പോയെക്കും ഷാനു അവന്റെ വായ പൊത്തി പിടിച്ചു.. നിനക്ക് എന്തേലും സംഭവിക്കുന്നത് ഞങ്ങൾക്കും ഉണ്ടാവുന്നതിന് തുല്യം അല്ലേഡാ പിന്നെന്താ നീ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ... ( ഷാനു )

മറുപടി ആയിട്ട് നോവ് കലർന്ന പുഞ്ചിരി തന്നു.
ദേ നോക്ക് അഫി  ഒന്നും അറിയാൻ പാടില്ല ... എനിക്ക് ഉറപ്പാ ഓൾക് ഒരിക്കലും ന്നെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല.... ഇനി ഒരു പക്ഷെ പറ്റിയാൽ എനിക്ക് വേണ്ടി ഓളെ ജീവിതം കൂടെ ഇല്ലാതെ ആക്കും. 

ഈ ജീവിതത്തിൽ നിന്നും ഒരു മടക്കം ഉണ്ടോ എന്ന് പോലും അറിയില്ല... നിങ്ങളോടും ഡോക്ടർ പറഞ്ഞെ അല്ലേ എന്റെ ജീവന് അതികം ആയുസ്സ് ഇല്ലെന്ന്.... 

അവൾ എങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ... പാവാഡാ ന്റെ പെണ്ണ് നിനക്ക് കൂടെ കൂട്ടിക്കൂട്ടെ ന്റെ അഫിനെ എന്നും ചോദിച്ചു കൊണ്ട് സഫു റബിന്റെ കയ്യിൽ പിടുത്തമിട്ടു. 

പ്രതീക്ഷിക്കാത്തതായത് കൊണ്ട് ഞങ്ങൾ ആ ചോദ്യം കേട്ടപ്പോ ഞെട്ടി പോയി... 

റബി പ്ലീസ് ഡാ ന്റെ പെണ്ണിനെ സന്തോഷത്തോടെ സ്വീകരിച്ചുടെ നിനക്ക്. ഒരുപക്ഷെ നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൾ തനിച്ചാവും... ഇനി ഒരിക്കലും പഴയ ജീവിതം എനിക്ക് തിരിച്ചു കിട്ടില്ലെന്ന്‌ അറിയില്ലെ..അവൾ എപ്പോഴും ഹാപ്പി ആയി ജീവിക്കണം .. എന്റെ അവസാനത്തെ ആഗ്രഹം ആണ് നീ വാക്കു തന്നാൽ മരണം എന്നെ പിടി കൂടിയാൽ സന്തോഷത്തോടെ എനിക്ക് വിട വാങ്ങാം... അല്ലെങ്കിൽ 


ഇനി ഒരു പക്ഷെ ജീവിതത്തോടും മരണത്തോടും പോരാടി ഇങ്ങനെ ഈ കിടപ്പ് തുടരുക ആണെങ്കിലും നീ അവളെ നിന്റെ സ്വന്തം ആക്കണം... ഞാൻ ജീവനോടെ ഇല്ലെന്ന് പറഞ്ഞു അവളെ വിശ്വാസിപ്പിക്കണം. എന്നെ കൊണ്ട് ഇനി ഒന്നിനും സാധിക്കില്ല... നീ അവൾക്ക് എല്ലാം ആയി മാറണം. 

പതിയെ എല്ലാം ഉൾക്കൊണ്ട്‌ വരുമ്പോ നീ അവൾക്ക് ഒരു ജീവൻ കൊടുക്കണം.... കൊടുക്കില്ലേ ന്റെ അഫിക്ക്... പ്രതീക്ഷയോടു കൂടെ അവൻ അത് ചോദിച്ചപ്പോ എന്ത് പറയും അറിയാതെ റബി നിന്നു... അവസാനം സഫുന്റെ നിർബന്ധത്തിനു വഴങ്ങി കൊടുത്തു.... ജീവിതത്തിൽ മറ്റൊരു പെണ്ണും ഇല്ലെന്ന് തീരുമാനിച്ച റബി സഫുന് വേണ്ടി ആ ത്യാഗം ഏറ്റെടുത്തു.... 

റബി സഫുന്റെ കൈ കൂട്ടി പിടിച്ചപ്പോയേക്കും റബിന്റെ കൈകളിൽ നിന്നും ആ കൈ ഊർന്നു വീണു. കണ്ണുകൾ താനെ അടഞ്ഞു... 

എന്താ സംഭവിക്കുന്നത് അറിയാതെ ഞങ്ങൾ ടെൻഷൻ അടിച്ചു.... 
പെട്ടന്ന് തന്നെ ഡോക്ടർ വന്നു. 

ഞങ്ങൾ പുറത്തു നിന്നു... അതിനിടെ അഫിക്ക് ബോധം വന്നപ്പോ സഫുനെ ചോദിച്ചു അലറിയപ്പോ അവളെ മഴക്കി.... 

സഫുന്റെയും അഫിയുടെയും കാര്യങ്ങൾ എല്ലാം ഡോക്ടറോടു പറഞ്ഞപ്പോ അദ്ദേഹവും സഫു പറഞ്ഞതിനെ പിൻതാങ്ങി... അങ്ങനെ ഡോക്ടറു ടെ സഹായത്തോടെ ഞങ്ങൾ ഒരു നാടകം എല്ലാർക്കു മുന്നിലും കാഴ്ച വച്ചു.... 

സ്വന്തം ജീവന്റെ മയ്യിത്ത് മുന്നിൽ കണ്ട അഫി അതും വിശ്വസിച്ചു... കൂടെ ഉണ്ടായിരുന്ന അല്ലുനോടും ശൈമ യോടും പോലും പറഞ്ഞില്ല... 

 അങ്ങനെ സഫുനെ അവിടുന്ന് മറ്റാരും അറിയാതെ ഞങ്ങൾ ഷിഫ്റ്റ്‌ ചെയ്തു... അവന്റെ വീട്ടിൽ അറിഞ്ഞു ആകെ സീൻ ആയി അവർക്ക് താങ്ങായി ഞങ്ങൾ കൂടെ നിന്നു.... 

ഓരോ ദിവസം കയ്യും തോറും അവന്റെ നില മോശം ആയി വന്നു.... അന്ന് അഫിയെ റബിയെ ഏല്പിച്ച ശേഷം അവൻ സംസാരിച്ചിട്ടില്ല.... സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ടു അവൻ ജീവിക്കാൻ തുടങ്ങി.... 

പിന്നീട് അവന്റെ ആഗ്രഹം പോലെ തന്നെ റബി അഫിയെ പാതിയാക്കി... 

സഫു അങ്ങനെ ഒരു അവസ്ഥയിൽ കിടന്നപ്പോ ഞങ്ങൾക്ക് പോലും പ്രതീക്ഷ ഇല്ലായിരുന്നു തിരിച്ചു വരുമെന്ന്.... റബിന്റെ വിവാഹം കഴിഞ്ഞ ശേഷം ആണ് സഫുവിൽ ഓരോ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയത്.... 

അത് ഞങ്ങൾക്കും  ഒരു പുതു ജീവൻ നൽകി.. പല ദിവസങ്ങളിലും അവനു വേണ്ടി ഞങ്ങൾ നെട്ടോട്ടം ഓടുക ആയിരുന്നു ആരെയും അറിയിക്കാതെ.... 

നിങ്ങൾ എല്ലാരും അറിഞ്ഞാൽ അത് മൂന്നു ജീവൻ തകരും എന്ന ഉറപ്പുള്ളത് കൊണ്ട് മാത്രം മറച്ചു വച്ചു... 

ഇപ്പൊ എല്ലാം ഓകെ ആയി തിരിച്ചു വന്നപ്പോ റിയയെ അവനെ ഏല്പിക്കാൻ തോന്നി... അല്ലാതെ അഫിയെ ഇനി തിരിച്ചു നൽകാൻ പറ്റില്ലല്ലൊ......

എല്ലാം കേട്ടു  കഴിഞ്ഞു എല്ലാരും ഏതോ ലോകത്തിൽ എന്ന പോലെ ഇരുന്നു... 
അഫിയുടെ കണ്ണുകൾ എല്ലാം നിറഞ്ഞു നിൽക്കുന്നു.... സഫുന്റെ അവസ്ഥയും അത് തന്നെ.... റിയ ആണെങ്കിൽ ആകെ ഷോക്ക് ആയി നിൽക്കുന്നുണ്ട്... 

അഫി റബിന്റെ അരികിൽ നിന്നും എണീറ്റു കൊണ്ട് സഫുന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.... 

അഫി തന്നെ വിട്ടു പോവുമോ എന്ന ഭയം റബിയിൽ ഉത്കണ്ഠ നിറച്ചു... 

*( തുടരും... )*

__________________________________

പിന്നെ,... ഞാൻ new സ്റ്റോറി തുടങ്ങിയിട്ടുണ്ട്.
💖Platonic Love💖    .. ഈ സ്റ്റോറിക്ക് തന്നെ ആരും റിവ്യൂ തരുന്നില്ല.... അത് കൊണ്ട് പോസ്റ്റ്‌ ചെയ്യാൻ തോന്നുന്നില്ല... Insta യിലും പ്രതിലിപിയിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്... വേണ്ടവർക് അതിൽ വായിക്കാം...

Juby navas എന്ന് സെർച്ച്‌ ചെയ്താൽ മതി 🥀

💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
4220

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_59_*____________________________________അഫി റബിന്റെ അരികിൽ നിന്നും എണീറ്റു കൊണ്ട് സഫുന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.... അഫി തന്നെ വിട്ടു പോവുമോ എന്ന ഭയം റബിയിൽ ഉത്കണ്ഠ നിറച്ചു...എന്നോട് അപ്പൊ നിങ്ങൾക്ക് ശരിക്കും സ്നേഹം ഇല്ലായിരുന്നു അല്ലേ.... അഫി... വേണ്ടാ ഇനി അങ്ങനെ വിളിക്കണ്ട... അല്ലേലും ഞാനാ മണ്ടി എല്ലാം വിശ്വസിച്ചു...നിങ്ങടെ സ്നേഹം കണ്ടപ്പോ കരുതി ഒരിക്കലും വിട്ടു പോവില്ലേന്ന്... ഞാൻ മണ്ടിയാ ഒന്നിനും കൊള്ളാത്തവൾ... കുറച്ചു മുന്നേ പറഞ്ഞല്ലോ നിങ്ങളെ ആ അവസ്ഥയിൽ കണ്ടാൽ ഞാൻ ഇട്ടേച്ചു പോവു