Aksharathalukal

കൃഷ്ണകിരീടം 40



\"അതിന് ഞാൻ എതിരുനിൽക്കുന്നിന്നില്ല... ഇന്നല്ലെങ്കിൽ നാളെ നീയതറിയും എന്നെനിക്ക് വിശ്വാസവുമുണ്ട്... പക്ഷേ അതും നിന്റെ വിവാഹവും തമ്മിലെന്താണ് ബന്ധം... ഏതായാലും ഞാനീക്കാര്യവുമായി മുന്നോട്ട് പോവുകയാണ്... നീ എതിരുനിൽക്കാഞ്ഞാൽ മതി....... \"
ദത്തൻ അവരെയൊന്ന് നോക്കി.... പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു... 

അവൻ നേരെ പോയത് അന്ന താമസിക്കുന്ന ഹോസ്റ്റലിനടുത്തേക്കായിരുന്നു... ദത്തൻ ഫോണെടുത്ത് സമയം നോക്കി... ആറുമണിയാകാൻ പോകുന്നു... അവൾ പുറത്തേക്ക് പോയിട്ടുണ്ടെങ്കിൽ തിരിച്ചു വരാനുള്ള സമയം ആയിട്ടുണ്ട്... അവൻ അവിടെയൊരു സ്ഥലത്ത് ബൈക്ക് പാർക്ക്ചെയ്ത് അതിന്മേൽതന്നെയിരുന്നു... 

എന്നാൽ രാവിലെ നടന്ന സംഭവങ്ങൾ അന്നയേയും ആകെ വേദനിപ്പിച്ചിരുന്നു... അവൾ തന്റെ റൂമിൽ കട്ടിലിലിരുന്ന് ജനലിൽകൂടി പുറത്തേക്കും നോക്കിയിരിക്കുകയായിരുന്നു... എന്താണ് അയാൾ അങ്ങനെ പറഞ്ഞത്... ഞാനും ദത്തേട്ടനും അതിന് അങ്ങനെ ഒരു രീതിയിൽ ഒന്നും ഉണ്ടായിട്ടില്ല... അയാൾ ദത്തേട്ടനെ വീണ്ടും പഴയപടിയാക്കാൻ ശ്രമിക്കുകയാണ്... അതിന് എന്നെയും ചേർത്ത് അയാളെന്തിന് പറയണം... എനിക്ക് ഇത് ആദ്യാനുഭവമൊന്നുമല്ല... പല ആളുകളിൽനിന്നും ഇതുപോലെ കേട്ടതുമാണ്... ചോദിക്കാനും പറയാനും ആരപമില്ലാത്തവരാണല്ലോ.... പക്ഷേ ദത്തേട്ടനെ ചേർത്ത് പറഞ്ഞപ്പോൾ... അതും ഏതോ ഒരുത്തൻ ഒരു നിമിഷത്തെ ആവിശ്യത്തിനുവേണ്ടി ചെയ്തുകൂട്ടിയ നാറിത്തരത്തിൽ ജനിച്ച എന്നെപോലെ ഒരുത്തിയുമായി... ദത്തേട്ടന് എത്ര വേദനയണ്ടായിക്കാണും... അത് അന്നേരം തന്നെ കണ്ടതുമാണ്... എന്നെപ്പോലെ ഒരുത്തിയെ ദത്തേട്ടന് ഒരുക്കലും സങ്കൽപ്പിക്കാൻപറ്റിയതല്ല... എന്നാലും എന്റെ മനസ്സിൽ ആ വ്യക്തിത്വത്തിൽ ഒരു ഒരിഷ്ടം ഉണ്ടായിട്ടുമുണ്ട്... പക്ഷേ അത് എന്നിൽതന്നെ ഒതുങ്ങണം... ഒതുങ്ങിയേ പറ്റൂ... \"

\"എന്താടീ ഇത്... രാവിലെ പുറത്തുപോയി വന്നതിൽപ്പിന്നെ ഇരിക്കുന്ന ഇരിപ്പാണല്ലോ... എന്തു പറ്റി... എന്തേ നിന്റെ പുതിയ കൂട്ടുകാരനുമായി പിണങ്ങിയോ... \"
റൂമിലേക്ക് വന്ന ആനി ചോദിച്ചു... 

\"ഏയ് അതൊന്നുമല്ലെടീ... ഇന്ന് വരുമ്പോൾ ചെറിയൊരു സംഭവമുണ്ടായി... അവൾ നടന്നകാര്യങ്ങൾ ആനിയോട് പറഞ്ഞു... 

\"അതിന് നീയെന്തിനാണ് വിഷമിക്കുന്നത്... ഇത് ആദ്യമായിട്ടല്ലല്ലോ... പലരിൽനിന്നും നമ്മൾ കേൾക്കുന്നതല്ലേ... അങ്ങനെയൊക്കെ കേൾക്കാനുള്ള ജന്മമാണ് നമ്മളെപ്പോലെയുള്ള അഥാനപെൺകുട്ടികൾ... അത് മുഖവിലക്കെടുക്കാതിരിക്കുന്നതാകും നല്ലത്.... \"

\"നീ പറഞ്ഞത് സത്യമാണ്... പക്ഷേ അതല്ല പ്രശ്നം... ആ ദത്തേട്ടനെന്തുപിഴച്ചു... സംഭവം അയാളുടെ അച്ഛനല്ലെങ്കിലും ഇത്രയും കാലം അങ്ങനെ കണ്ട മനുഷ്യനാണ്... എന്നാലും ആ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും... \"

\"എന്താടീ ഇത്രവലിയ സെന്റീ... ഇതിൽ എന്തോ ചെറിയ പ്രണയം മണക്കുന്നുണ്ടല്ലോ... \"

\"നീ പറഞ്ഞത് പൂർണ്ണമായും ഞാൻ തള്ളുന്നില്ല... പക്ഷേ അത് എന്നിൽതന്നെ  ഒതുങ്ങട്ടെ... \"

\"അതു ശരി... അപ്പോൾ മിണ്ടാപ്പൂച്ച കലമുടച്ചല്ലേ... പക്ഷേ ആ മോഹം നിനക്ക് മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല... അല്ലെങ്കിൽ അയാൾ നിന്നെയും പ്രതീക്ഷിച്ച് ഈ ഹോസ്റ്റലിന് വെളിയിൽ നിൽക്കുമോ... \"

\"എന്നെ പ്രതീക്ഷിച്ച് നിൽക്കുകയോ...\"
 അന്ന ജനലിൽകൂടി റോഡിലെല്ലായിടത്തും നോക്കി... പെട്ടന്ന് അന്ന ദത്തൻ ബൈക്കിൽ ഇരിക്കുന്നത് കണ്ടു... അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു... 

\"അന്നേ... \"
ആനിയുടെ വിളികേട്ടു അവൾ തിരിഞ്ഞു നോക്കി... \"

\"അന്നേ.... ഒരു പെണ്ണ് ഒരാണിനെ ഇഷ്ടപ്പെടുന്നത് സർവ്വസാധാരണമാണ്... ഞാനും ഒരാളെ ഇഷ്ടപ്പെടുന്നുണ്ട്... പക്ഷേ അയാൾ അയാളുടെ സ്വഭാവഗുണങ്ങൾ നമ്മളോടന്ന് ബീച്ചിൽ വച്ച് പറഞ്ഞതുമാണ്... മോളേ നമ്മൾ അനാഥരാണ്... അനാഥരെ  മറ്റുള്ളവർക്ക് എളുപ്പത്തിൽ ചതിക്കാക്കാൻ സാധിക്കും... സൂക്ഷിക്കണം... ഒരുചതിയിയിലും നീ ചെന്നു വീണുപോകരുത്... \"

\"അറിയാം ആനീ... ഓർമ്മവച്ചകാലം തൊട്ട് നമ്മൾ ഒന്നിച്ച് ഒരേപായയിൽ അന്തിയുറങ്ങി ജീവിച്ചുപോന്നവരാണ്... എന്റെ നന്മക്കായി മാത്രമേ നീ എന്തും പറയുകയും പ്രവർത്തിക്കുകയുമുള്ളൂ എന്നും എനിക്കറിയാം... ഒരിക്കലും ഒരുചതിയിലും ഞാൻ ചെന്നുവീഴില്ല... കാരണം അതുപോലെ ചതിയിൽ വീണു പോയതിന്റെ ഫലമാണ് നമ്മൾ... \"

\"എന്നാൽ പോയിട്ടുവാ... സമയം ഒരുപാടായി... വാച്ചർ കെയ്റ്റ് പൂട്ടും...\"
അന്ന ചിരിച്ചുകൊണ്ട്  ദത്തന്റെയടുത്തേക്ക് നടന്നു... ആ സമയം ദത്തൻ ബൈക്കിന്മേലിരുന്ന് ഫോണിൽ എന്തോ നോക്കിയിരിപ്പാണ്... \"

\"ഏയ് മാഷേ... എന്താ ഇവിടെ... \"
അവന്റെയടുത്തെത്തിയ അന്ന ചോദിച്ചു... 

അവൻ മുഖമുയർത്തി അന്നയെ നോക്കി... അവളിൽ രാവിലെ നടന്ന പ്രശ്നങ്ങളിൽ ഒരു ഭാവവിത്യാസവും അവന് കാണാൻ കഴിഞ്ഞില്ല... \"

\"ഞാൻ നിന്നെ കാണാൻ വന്നതാണ്... രാവിലെ ഞാൻ കാരണം ഒരുപാട് വേദനിച്ചില്ലേ... അതിന് ക്ഷമ ചോദിക്കാൻ വന്നതാണ്... \"

\"ക്ഷമയോ എന്തിന്... അയാൾ ദത്തേട്ടനെ പ്രലോഭിക്കാൻ പറഞ്ഞതാനെന്ന് എനിക്ക് മനസ്സിലായി... അതിന് ഞാനെന്തിന് വേദനിക്കണം... \"

\"അതിൽ നിനക്ക് ഒരു വേദനയുമില്ലേ... \"

\"എന്തിന്... മാഷിന് വേദനിച്ചുകാണുമെന്നാണ് ഞാൻ കരുതിയത്.. അതും എന്നെപ്പോലെ ഒരു നശിച്ച ജന്മത്തിന്റെ പേരുപറഞ്ഞ്... \"

\"നീ പറഞ്ഞ നശിച്ച ജന്മം ഇപ്പോൾ ഞാനല്ലേ... ജനിപ്പിച്ചവൻ ആരാണെന്ന് അറിയില്ല അമ്മയെ കണ്ട ഓർമ്മയുമില്ല... \"

\"പിന്നേ എനിക്കെല്ലാവരുമുണ്ടല്ലോ... അതാണല്ലോ ഇവിടെ എത്തിയത്... \"
അതുകേട്ട് അവനൊന്ന് ചിരിച്ചു... 

\"അതുപോട്ടെ ഞാൻ ഇവിടെ നിൽക്കുന്നത് എങ്ങനെ അറിഞ്ഞു... \"

\"ആനി കണ്ടതാണ്...  അവളാണ് പറഞ്ഞത്... മാഷിവിടെ നിൽക്കുന്ന കാര്യം... \"

\"അവളോട് പറഞ്ഞോ രാവിലത്തെ സംഭവം... \"

\"പറഞ്ഞു.. \"

\"എന്നിട്ടവൾ എന്തു പറഞ്ഞു... 

\"എന്ത് പറയാൻ... ഇത് ആദ്യത്തേതൊന്നുമല്ലല്ലോ... ഞങ്ങളെപ്പോലെയുള്ളവരോട് ആർക്കും എന്തും പറയാമല്ലോ... അത് ബീച്ചിൽവച്ച് നേരിട്ട് മാഷ് കണ്ടതുമാണല്ലോ... \"

\"അതൊക്കെ നിങ്ങളുടെ തോന്നലാണ്... മറ്റുള്ളവരുടെ മുന്നിൽ കുറച്ച് ചങ്കൂറ്റത്തോടെ നിന്നുനോക്ക്... പിന്നെ ആരും വരില്ല ഒന്നിനും... എന്റെ അനുഭവത്തിലൂടെ മനസ്സിലാക്കിയാണ് അത്... ഇത് ഒന്നും മിണ്ടാതെ നടന്നാൽ അവർക്കത് ഒരു തണലായിമാറും... \"

\"പറയാനെളുപ്പമാണ്... പക്ഷേ ആ സമയം ഉള്ള ദൈര്യവും ചോർന്നുപോകും... \"

\"അതാണ് പ്രശ്നം... അങ്ങനെ ചോർന്നുപോകുന്ന ദൈര്യം ഇല്ലാത്തതാണ് നല്ലത്.... പിന്നെ ഇന്നത്തെ കാര്യം ഇപ്പോൾ എന്റെ എല്ലാമായ സുഭദ്രാമ്മയോട് പറഞ്ഞു... അവർക്ക് നിന്നെ കാണണമെന്ന് പറഞ്ഞു... \"

\"ഈശ്വരാ എന്തിന്... ഇയാളെ വീണ്ടും വഴിതെറ്റിക്കരുതെന്ന് പറയാനോ... \"

\"അല്ല... വഴിതെറ്റിക്കണമെന്ന് പറയാൻ... അതിന് എല്ലാ കാര്യവും അറിഞ്ഞ് പൂർണ്ണ സമ്മതമാണോ എന്നു ചോദിക്കാൻ... \"

\"മനുഷ്യനെ ഒരുമാതിരി കളിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ മാഷേ... \"

\"ഇത്രയും പറഞ്ഞിട്ടും മനസ്സിലായില്ലേ... നിന്നെ അവരുടെ മരുമകളായി എടുത്തോട്ടെ എന്നു ചോദിക്കാൻ... \"
പെട്ടന്ന് അവളുടെ മുഖംവാടി... 

\"എന്താ... അബദ്ധമാണോ പറഞ്ഞത്... ആണെങ്കിൽ ദൈര്യമായിട്ട് പറയാം... \"

\"എന്നെപ്പോലെ ഒരു പെൺകുട്ടിയെ ഒരാൾ ആത്മാർത്ഥമായി ഇഷ്ടമാണെന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്... പക്ഷേ അതൊരിക്കലും ചതി മനസ്സിൽ വച്ചുകൊണ്ടാവരുത്... \"

\"ഞാൻ ഒരിക്കലും ആത്മാർത്ഥതയോടെ ഒരു പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല... ഇന്ന് സുഭദ്രാമ്മ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒളിഞ്ഞുനിന്ന നിന്നോടുള്ള ഇഷ്ടം പുറത്തുവന്നു.... അതിലൂടെ പ്രണയിച്ച് നടക്കാനോ കാര്യംനേടാനോ എന്നെ കിട്ടില്ല... പല പെണ്ണുങ്ങളോടും പല തോന്നിവാസവും ഞാൻ പറഞ്ഞിട്ടുണ്ട്... പക്ഷേ ആരേയും ഇതുവരെ ചതിയിൽ പെടുത്തിയിട്ടില്ല... \"

\"ഞാൻ അതുകൊണ്ട് പറഞ്ഞതല്ല... ഞങ്ങളെപ്പോലെയുള്ളവരെ ചതിക്കാൻ എളുപ്പമാണ്... കാരണം സ്നേഹമെന്നത് അയഞങ്ങൾക്ക് കിട്ടാക്കനിയാണ്... അത് തേടിയെത്തുമ്പോൾ അറിയാതെ അതിൽ വീണു പോകും... അതോർത്താണ് പറഞ്ഞത്.... \"

\"ഞാൻ പറഞ്ഞല്ലോ... പലരോടും പലതും പറഞ്ഞെങ്കിലും ആരേയും ചതിച്ചിട്ടില്ലെന്ന്... ആ ചതിയിൽ അകപ്പെട്ടുപോയിട്ടേയുള്ളൂ... ഇപ്പോൾ എനിക്കറിയാം ഒരാൾ ചതിക്കപ്പെട്ടാലുള്ള വേദന... ഇത് എന്റെ മനസ്സു തുറന്ന് പറഞ്ഞതാണ്... നിനക്ക് താൽപര്യമില്ലെങ്കിൽ വേണ്ടട്ടോ... പക്ഷേ ഇതിന്റെ പേരിൽ ഇതുവരെയുള്ള നമ്മുടെ ഫ്രണ്ട്ഷിപ്പ് ഇല്ലാതാവരുത്... അതുപോട്ടെ തന്റെ സിസ്റ്ററുടെ വണ്ടി നന്നാക്കികിട്ടിയില്ലേ... \"

\"അത് പറയാൻ മറന്നു.. ഉച്ചക്കുമുന്നേത്തന്നെ എത്തിച്ചുതന്നു... ഒരുപാട് നന്ദിയുണ്ട്....\"

\"നന്ദിയോ... എന്തിന്... അത് ഞാനല്ലെങ്കിലും ആരായാലും ചെയ്യുന്ന കാര്യമല്ലേ... \"

\"എന്നാലും ആ സമയത്ത് മാഷെത്തിയതുകൊണ്ടല്ലേ അത് വർഷോപ്പിലെത്തിക്കാൻ സാധിച്ചത്... എന്നാൽ ഞാൻ നടക്കട്ടെ... ഇപ്പോൾ ഗെയ്റ്റടക്കും... അതിനു മുന്നേ അകത്തു കയറണം... \"

 \"എന്നാൽ ശരി നമുക്ക് വീണ്ടും കാണാം പറഞ്ഞതൊന്നു മറക്കേണ്ട... പിന്നെ ആദ്യം പറഞ്ഞത് മനസ്സിൽ നിന്ന് വിട്ടേക്ക്... ഞാനൊന്നും പറഞ്ഞിട്ടുമില്ല നീയൊന്നും കേട്ടിട്ടുമില്ല... \"
അന്ന ദത്തനെയൊന്ന് നോക്കിയ ശേഷം തിരിഞ്ഞു നടന്നു... എന്നാൽ കുറച്ച് ചുവട് നടന്ന അവൾ തിരിച്ചു വന്നു..

\"മാഷെ എനിക്കൊരു കാര്യം പറയാനുണ്ട്... ഇനി നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വേണ്ട... അത് ശരിയാവില്ല... 



തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 41

കൃഷ്ണകിരീടം 41

4.6
3905

\"മാഷെ എനിക്കൊരു കാര്യം പറയാനുണ്ട്... ഇനി നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വേണ്ട... അത് ശരിയാവില്ല...\"അതുകേട്ട് ദത്തന്റെ മുഖത്ത് നിരാശ പടർന്നു... \"അതെന്താ ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ...\" \"അതുകൊണ്ടൊന്നുമല്ല... എന്നാലും വേണ്ട... കാരണം ഇയാളെ ഇഷ്ടപ്പെടലും ഇയാളുടെതന്നെ ഫ്രണ്ടാവലുംകൂടി നടക്കില്ല... എനിക്ക് ഇയാളുടെ ഇഷ്ടം മാത്രംമതി... \"അതുംപറഞ്ഞവൾ ഹോസ്റ്റലിലേക്കോടി... അന്ന പറഞ്ഞതു കേട്ട് വായതുറന്നപടി അന്തംവിട്ടു നിൽക്കുകയായിരുന്നു ദത്തൻ... നിമിഷങ്ങൾ വേണ്ടിവന്നു അവന് സ്ഥലകാലബോധമുണ്ടാവാൻ... അവൻ ചിരിച്ചുകൊണ്ട് ഹോസ്റ്റലിന്റെ ഓരോ ജനലിലേക്കും നോക്കി... അവിടെ ഒരു ജനലിൽക്ക