Aksharathalukal

കൃഷ്ണകിരീടം 41\"മാഷെ എനിക്കൊരു കാര്യം പറയാനുണ്ട്... ഇനി നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വേണ്ട... അത് ശരിയാവില്ല...\"
അതുകേട്ട് ദത്തന്റെ മുഖത്ത് നിരാശ പടർന്നു... 

\"അതെന്താ ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ...\" 

\"അതുകൊണ്ടൊന്നുമല്ല... എന്നാലും വേണ്ട... കാരണം ഇയാളെ ഇഷ്ടപ്പെടലും ഇയാളുടെതന്നെ ഫ്രണ്ടാവലുംകൂടി നടക്കില്ല... എനിക്ക് ഇയാളുടെ ഇഷ്ടം മാത്രംമതി... \"
അതുംപറഞ്ഞവൾ ഹോസ്റ്റലിലേക്കോടി... അന്ന പറഞ്ഞതു കേട്ട് വായതുറന്നപടി അന്തംവിട്ടു നിൽക്കുകയായിരുന്നു ദത്തൻ... നിമിഷങ്ങൾ വേണ്ടിവന്നു അവന് സ്ഥലകാലബോധമുണ്ടാവാൻ... അവൻ ചിരിച്ചുകൊണ്ട് ഹോസ്റ്റലിന്റെ ഓരോ ജനലിലേക്കും നോക്കി... അവിടെ ഒരു ജനലിൽക്കൂടി ഒരു കൈ തനിക്കു നേരെ ചലിക്കുന്നത് കണ്ടു... ഒരു ചെറുചിരിയോടെ ദത്തൻ ബൈക്കെടുത്തു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"അപ്പച്ചീ... എന്താണപ്പച്ചി നാട്ടിലെ പുതിയ വാർത്ത... കടുവ ഇന്നും ഇരതേടി പോയിട്ടുണ്ടോ\"... 
എല്ലാവരും കൂടി ഹാളിൽ ഇരിക്കുന്നതിനിടയിൽ സൂര്യൻ ചോദിച്ചു... 

\"എടാ ചെക്കാ... അവൻ കേൾക്കേണ്ട... നിന്നെപ്പോലെയല്ലവൻ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുണ്ട്... \"
രാജേശ്വരി പറഞ്ഞു... 

\"പിന്നേ... ആ ആത്മാർത്ഥത എന്താണെന്ന് എല്ലാവർക്കുമറിയാം... അവളുമുണ്ടല്ലോ കൂടെ... അപ്പോൾ ആത്മാർത്ഥത കൂടും... \"

\"ഇതെന്തൊരു ജന്മമാണ് ദൈവമേ... ആദീ നീ യാണ് ഇവനെ വഷളാക്കിയത്... അനുഭവിച്ചോ... \"

\"അതിനവൻ പറഞ്ഞതിലെന്താണ് തെറ്റ്... സത്യമല്ലേ... ഇപ്പോൾ കുറച്ചായിട്ട് അവളില്ലാത്ത ഏതെങ്കിലും കേസ് സൂരജ് അന്വേഷിച്ചിട്ടുണ്ടോ... \"
ആദി ചോദിച്ചു... 

\"അങ്ങനെ പറഞ്ഞുകൊടുക്കേട്ടാ... \"

\"ഇതെന്താണപ്പാ.. രണ്ടും ഒരച്ചിൽ വാർത്തതുതന്നെ... ഇവരോട് സംസാരിച്ച് ജയിക്കാൻ ഞാൻ വേറെയെവിടെയെങ്കിലും പോയി പഠിക്കേണ്ടിവരും... അതും പറഞ്ഞ് രാജേശ്വരി ഗോവിന്ദമേനോനെ നോക്കി... 

\"ഇതെന്താ ഗോവിന്ദമാമാ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നു... ഒന്നിനും ഒരഭിപ്രായം പറയാതെ വെറുതെയിരിക്കുന്നു... \"

\"ഞാനെന്തു പറയാനാണ് മോളേ... നിങ്ങളുടെ സംസാരവും സ്നേഹവുമെല്ലാം കാണുമ്പോൾ എനിക്കത്ഭുതമാണ് തോന്നുന്നത്... ഇന്നത്തെക്കാലത്ത് ഇത്രയും സ്നേഹത്തോടെ ജീവിക്കുന്നല്ലോ എന്നോർത്ത്... ഒരുപിടി മണ്ണിനുവരെ പിടിയുംവലിയുമായിട്ട് നടക്കുന്ന കാലമാണ്... എന്റേയും കുട്ടികളുടേയും കാര്യം തന്നെ നോക്കിയാൽപോരേ... അങ്ങനെയുള്ള സമൂഹത്തിൽ ഇതുപോലൊരു കുടുംബത്തിൽ കഴിയാൻ സാധിച്ചത്... മുൻജന്മസുകൃതമാണ്... \"

\"അങ്ങനെയൊന്നും കരുതേണ്ട ഗോവിന്ദമാമാ... എല്ലാം ശരിയാകും... എന്റെ മോൻ ഇപ്പോൾ നടക്കുന്ന അന്വേഷണം കഴിഞ്ഞ് വന്നോട്ടെ... ഗോവിന്ദമാമയുടെ കയ്യിൽനിന്നു ഭീഷണിപ്പെടുത്തി കൈക്കലാക്കിയ സ്വത്തുവരെ നമുക്ക് തിരിച്ചുപിടിക്കാം... \"

\"പിന്നേ അവനെ കാണുമ്പോഴേക്കും അവരത് കാൽക്കൽ സമർപ്പിക്കും... എന്റെ അപ്പച്ചീ... അവർ നിസാരക്കാരല്ല... പല അടവുകളും പയറ്റിത്തെളിഞ്ഞവരാണ്... അവരോട് ഏറ്റുമുട്ടാൻ ഇപ്പോൾ കാണുന്ന പവറൊന്നും മതിയാവില്ല... ബുദ്ധിയുപയോഗിക്കണം... എന്നിട്ട് നേരിടണം... \"
സൂര്യൻ പറഞ്ഞു... 

\"വേണ്ടിവരും... അതിന് അവന്റെ സർവ്വീസ് ഒന്നും വേണ്ട... നിങ്ങൾ മൂന്നും പിന്നെ കിഷോറും കൂടിയാൽത്തന്നെമതി... എന്താ അതിന് നിനക്ക് പേടിയുണ്ടോ... \"

\"പേടിക്കേണ്ടിടത്ത് പേടിക്കണമല്ലോ... എന്നാലും ഇക്കാര്യത്തിൽ ഞാൻ എന്തിനും തയ്യാറാണ്... \"

\"പെട്ടന്ന് കോണിങ്ബെൽ അടിക്കുന്ന ശബ്ദം കേട്ട് ആദി എഴുന്നേറ്റു... 

\"ഞാൻ പോയി നോക്കാം ആദിയേട്ടനിരിക്ക്.. \"
കൃഷ്ണ ഉമ്മറത്തേക്ക് നടന്നു... അവൾ വാതിൽ തുറന്നു... പുറത്ത് നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട് അവളൊന്നു സംശയിച്ചു... വീണ്ടുമവനെ നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ ചിരി തെളിഞ്ഞു...

\" സൂരജ് മേനോൻ... \"
അവളുടെ നാവിൽനിന്നും ആ പേര് പുറത്തേക്ക് വന്നു... 

\"ആദിയേട്ടാ... ഇതാരാണ് വന്നതെന്ന് നോക്കിക്കേ... \"

\"ഏതു കോന്തനായാലും അവനോട് ഇവിടേക്ക് വരാൻ പറയ്... \"
ആദി പറഞ്ഞു.... 

\"കൃഷ്ണേന്ദു... ചെറിയമ്മയുടെ മകൾ... അല്ലേ... \"
സുരജ് ചോദിച്ചു... അതെയെന്നവൾ തലയാട്ടി.... 

\"എന്നെ മനസ്സിലായോ... \"

\"സൂരജേട്ടനല്ലേ... \"

\"എങ്ങനെ അറിയാം... \"

\"പത്രത്തിൽ ഫോട്ടോ കണ്ടിട്ടുണ്ട്... പിന്നെ ആദിയേട്ടനും സൂരജേട്ടന്റെ അമ്മയും ആന്റിയുമെല്ലാം പറഞ്ഞറിയാം... \"

\"നീയും ഞാനുമായിട്ടുള്ള ബന്ധം എന്താണെന്ന റിയോ... \"

\"അതുമറിയാം... എന്റെ ഏട്ടനല്ലേ.... \"

\"മിടുക്കി... എവിടെ ചെറിയ കാന്താരി... \"

\"ഇവിടെയുണ്ട് വരൂ... \"

\"കൃഷ്ണ സൂരജിനേയും കൂട്ടി അകത്തേക്ക് നടന്നു... \"

\"ഓ എത്തിയോ... വന്നതേതായാലും നന്നായി.... വരുന്ന വഴി തല എവിടേയും തട്ടിയില്ലല്ലോ... അല്ല ഇവിടെയൊരാൾ സ്വന്തം മകനെ വല്ലാതെ പൊന്തിക്കുകയായിരുന്നു...\"
സൂര്യൻ പറഞ്ഞു... 

\"നീയല്ലേടാ രാവിലെ പറഞ്ഞത് അന്വേഷണം കഴിഞ്ഞിട്ടേ വരൂ എന്ന്... \"
രാജേശ്വരി ചോദിച്ചു... 

\"അന്വേഷണം കഴിഞ്ഞല്ലോ... മൂന്നുനാല് പേരെ പൊക്കുകയും ചെയ്തു... അത് ഞാൻ ആദിയെ വിളിച്ചുപറഞ്ഞതാണല്ലോ... \"

\"എന്നിട്ട് ഇവൻ അത് പറഞ്ഞില്ലല്ലോ... \"

\"ആ പറയാൻ പറ്റിയ സംഭവങ്ങളാണ് ഇന്ന് നടന്നത്... അതപ്പച്ചി അറിഞ്ഞാൽ ഇവനെ കുറ്റിച്ചൂലുകൊണ്ട് തല്ലിയോടിക്കും... \"
ആദി പറഞ്ഞു... 

\"അതെന്താ അത്ര വലിയ കാര്യം... \"

\"അത് പിന്നെപ്പറയാം... ചൂടാറിയതിനുശേഷം കേൾക്കുന്നതാണ് നല്ലത്... ഇല്ലെങ്കിൽ ആദി പറഞ്ഞതുപോലെ വന്നവഴി ഞാൻ ഓടേണ്ടിവരും... \"

\"നീ പറയേണ്ട... അത് ഞാൻ അഖിലയോട് ചോദിച്ചോളാം... \"

\"അതാണ് നല്ലത്... അതവിടെ നിൽക്കട്ടെ എവിടെ ചെറിയ കാന്താരി... \"

\"അവൾ എഴുതാനുണ്ടെന്ന് പറഞ്ഞ് പോയതാണ് ഞാൻ വിളിക്കാം... \"
കൃഷ്ണ തറവാട്ടിലേക്ക് നടന്നു... ആദി സൂരജിനേയും കൂട്ടി മുകളിലേക്ക് നടന്നു... പുറകെ സൂര്യനും... 

\"അല്ല നീയെന്തുവിചാരിച്ചിട്ടാണ് അവളെ ഒറ്റക്ക് ആ ദൌത്യത്തിന് വിട്ടത്... എന്തെങ്കിലും സംഭവിച്ചാൽ ഓർക്കാൻ കൂടി വയ്യ.... 
ആദി പറഞ്ഞു... 

\"അതിന് പറഞ്ഞാൽ കേൾക്കേണ്ടേ... അവൾ തിരിച്ചു വരുന്നതുവരെ എനിക്ക് പേടിയായിരുന്നു... ആ  കരക്റ്റ് സമയത്ത് ഞാനവിടെ എത്തി... വല്ല്യ ഐജിയുടെ മോളാണെന്ന ദൈര്യമാണ്... എല്ലാംകൂടി എന്ന് എവിടെ വച്ചാണ് പണികിട്ടുകയെന്നൊന്നും അറിയില്ല... \"

\"ഏതായാലും അവരെയെല്ലാം പിടികൂടാൻ കഴിഞ്ഞില്ലേ... അതുതന്നെ വലിയ കാര്യം... \"

\"ഇല്ല ആദി.... ഇപ്പോഴും അവരുടെയൊക്കെ തലവൻ പുറത്തെവിടേയോ ഉണ്ട്... അതാരാണെന്നോ എവിടെയാണെന്നോ ഒരു തുമ്പുമില്ല... \"

\"കിട്ടിയവരെ വേണ്ടവിധത്തിലൊന്ന് കുറഞ്ഞാൽ അവർ തത്തപറയുംപോലെ പറയില്ലേ.... \"
സൂര്യൻ ചോദിച്ചു... 

\"ഇല്ല... അവരെ എന്തുചെയ്തിട്ടും പ്രയോജനമില്ല...  അവരുടെ നാവിൽനിന്നും ഒന്നും കിട്ടില്ല.... ഇത് കേസ് വേറെയാണ്... ആവശ്യം കഴിഞ്ഞ് കൊന്നുകളയുകയല്ല... ഇന്ന് അറസ്റ്റിലായവരൊന്നും... ഈ പെൺകുട്ടികളെ ഒന്നും ചെയ്യാറില്ല... മറിച്ച് ആ നിമിഷം പെൺകുട്ടിയെ ഇവിടെനിന്നും കടത്തും.. ഇവരുടെ ബോസിന്റെ അടുത്തേക്ക്... അവിടെ അവളെ വരവേൽക്കാൻ ഒരുപാടു പേർ ഉണ്ടാകും... അതിൽ ഉയർന്ന ഉദ്യോഗസ്ഥന്മാരും നേതാക്കളുമെല്ലാമുണ്ടാകും... അവരെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഇവരുടെ ബോസിന്റെ ലക്ഷ്യം.... കാര്യം കഴിയുമ്പോഴേക്കും ഒന്നുകിൽ ആ പെൺകുട്ടി മരിച്ചിരിക്കും അല്ലെങ്കിൽ അവളെയവർ കൊന്നിരിക്കും... അവസാനം ആ ശരീരം വൃകൃതമാക്കി നേരം വെളുക്കുമ്പോഴേകും ആ കാട്ടിൽ തന്നെ കൊണ്ടുവന്നിടും... \"

\"എന്റെ ദൈവമേ... എങ്ങനെ ആ നീചന്മാർക്ക് ഇതിനെല്ലാം മനസ്സു വരുന്നത്... ഇതാണ് സത്യമെന്ന് നീയെങ്ങനെ മനസ്സിലാക്കി... 

\"അവിടെ മരിച്ച പെൺകുട്ടികളുടെ മുഴുവൻ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ വൈശാഖിനെ ഞാൻ കണ്ടിരുന്നു... അവരുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ നായയേ കുറുക്കനോ കടിച്ചപ്പോൽ ഉണ്ടായതല്ലെന്നും അത് മൂർച്ചയുള്ള ആയുധം കൊണ്ട് അതിവിദക്തമായി ചെയ്തതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു... എന്നാൽ ആ കാര്യം ഡോക്ടർ ഒരു അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിച്ചില്ല... കാരണം വേറൊന്നുമല്ല... അറിയിച്ചിട്ട് കാര്യമില്ല... അന്വേഷിക്കുന്നവർ തന്നെ വിളവെടുത്തവരുടെ ആളുകളാണ്... ഇപ്പോൾ ഇതറിയുന്നത്  ഡോക്ടറെ കൂടാതെ നമ്മൾ മുന്നുപേരുമാണ്... ഒരിക്കലും ഇത് മറ്റാരുമറിയരുത്... അത് തുടർന്നുള്ള അന്വേഷണത്തിനും ആ ഡോക്ടറുടെ ജീവനും ആപത്താണ്....\"

\"എന്നാലും ഇത് കേട്ടപ്പോൾത്തന്നെ എനിക്ക് മുട്ടിടിക്കുകയാണ്.... നീ സൂക്ഷിക്കണം... \"
സൂര്യൻ പറഞ്ഞു

\"അറിയാം... ഇനി എന്റെ നേരെ ഏതുനിമിഷവും ഒരു അറ്റാക്കുണ്ടാകും... പക്ഷേ എനിക്കത് പേടിയില്ല... എല്ലാവരുടെ മുന്നിലും ഈ കേസ് അവസാനിപ്പിച്ചതുപോലെയാണ് അഖിലയുൾപ്പെടെ... പക്ഷേ എന്റെ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ... കുറച്ചു ദിവസങ്ങൾ ലീവ് എഴുതിക്കൊടുക്കാൻ പോവുകയാണ്... എന്നാൽ ആ സമയം എന്റെ അന്വേഷണം തുടങ്ങുകയാണ്... ഇതിന്റെ അവസാന ആണിക്കല്ലുവരെ കണ്ടെത്തിയിട്ടേ എനിക്ക് വിശ്രമമുള്ളൂ.... അതിന് എനിക്ക് നിങ്ങൾ രണ്ടുപേരുടേയും സഹായം അവിശ്യമാണ്... അതിനിടയിൽ എന്റെ അനിയത്തിയുടെ കാര്യവും എനിക്ക് നോക്കണം... അവളെ ചതിച്ചവരേയും ഭീഷണിപ്പെടുത്തിയ വരേയും എനിക്കുമൊന്ന് കാണണം... \"

\"സൂരജേ നീ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ... ഇതിന് പിന്നിലുള്ളവർ നിസാരക്കാരല്ല... നീ ദൈര്യമായിമുന്നോട്ട് നീങ്ങി ക്കോ... കൂടെ എന്തിനും ഞങ്ങളുണ്ടാകും... \"
ആദി സൂരജിന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു... തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 42

കൃഷ്ണകിരീടം 42

4.5
4047

\"സൂരജേ നീ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ... ഇതിന് പിന്നിലുള്ളവൻ നിസാരക്കാരല്ല... നീ ദൈര്യമായിമുന്നോട്ട് നീങ്ങിക്കോ... കൂടെ എന്തിനും ഞങ്ങളുണ്ടാകും... \"ആദി സൂരജിന്റെ തോളിൽ കൈവച്ചു കൊണ്ട് പറഞ്ഞു... \"അതുമതിയെനിക്ക്... ഇനി തുടങ്ങേണ്ടതെങ്ങനെയാണെന്ന് ഞാൻ പറഞ്ഞു തരാം... \"സൂരജ് പറഞ്ഞു... അപ്പോഴേക്കും കൃഷ്ണ നന്ദുമോളേയും കൂട്ടി അവിടേക്ക് വന്നു...  ആഹാ കാന്താരി എത്തിയോ... എന്തൊക്കെയാണ് കാന്താരി മോളെ വിശേഷം... \"എനിക്ക് നല്ലൊരു പേരുണ്ട്... ദേവനന്ദ... അല്ലെങ്കിൽ നന്ദുമോൾ അതു വിളിച്ചാൽ മതി... \"\"ദൈവമേ... ഇവൾ വിചാരിച്ച പോലെയല്ല... ആള് പുലിക്കുട്ടിയാണ്... അതുപോട്ടെ നന്ദുമോൾക്ക് എന്നെ മന