Aksharathalukal

നിനക്കായ്‌ ഈ പ്രണയം (87)

\"മെഹര്ത്താത്ത നല്ല ചേച്ചി ആണ്.. ഞാൻ കണ്ടിട്ടുണ്ട്.. പറഞ്ഞില്ലേ.. നമ്മുടെ ഷൈലാമയുടെ ഇത്താത്ത ആണ്.. സായുന്നേ നന്നായി നോക്കിക്കോളും... \" ഒരു നിമിഷം കൃതി മൗനത്തെ കൂട്ട് പിടിച്ചു. \"പിന്നെ.. നിങ്ങൾ തമ്മിലും നല്ല ചേർച്ച ആയിരിക്കും\"

പിന്നെയും ഷാജിയിൽ നിന്നു മറുപടി ഒന്നും കിട്ടാതായപ്പോൾ കൃതിക്കു  നിരാശ തോന്നി. \"നേരം ഒരുപാട് വൈകി.. അവിടെ ചടങ്ങ് തുടങ്ങാറാകുന്നു. ഞാൻ ഇറങ്ങട്ടെ.\"

ഷാജിയെ ഒരു മറുപടിക്ക് വേണ്ടി ഒന്ന് കൂടെ നോക്കി അവൾ. അങ്ങനെ ഒന്ന് അവനിൽ നിന്നു കിട്ടില്ല എന്ന് തോന്നിയപ്പോൾ മെല്ലെ എഴുന്നേറ്റു തന്റെ കാറിനെ ലക്ഷ്യമാക്കി അവൾ നടന്നു.

സരിതലപ്പിൽ പിടി വീണപ്പോൾ ആണ് കൃതി തിരിഞ്ഞു നോക്കിയത്. അപ്പോഴും ഷാജിയുടെ കണ്ണുകൾ കുളത്തിലേക്കു തന്നെ നീണ്ടിരുന്നു. പക്ഷേ അവന്റെ വലത്തെ കയ്യിൽ അവളുടെ സാരിയുടെ ഒരറ്റം കൊരുത്തു പിടിച്ചിരുന്നു. അവൻ അത് ചുരുട്ടി എടുക്കുംതോറും കൃതി അവനു അരികിലേക്കായി വന്നു.

അവന്റെ അരികിലായ് അവൾ ഇരുന്നു. പ്രതീക്ഷയോടെ അവൾ അവനെ നോക്കി. അവളെ നോക്കിയ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

\"കൃതി.. ഞാൻ.. ഞാൻ നിന്നെ ഒന്ന് കെട്ടി പിടിച്ചോട്ടെ?\" അവന്റെ ചോദ്യത്തിന് മുൻപിൽ എല്ലാം മറന്നുകൊണ്ട് അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു. അവൾ വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു.

അവൻ അവളുടെ മുഖം ഉയർത്തി.. ആ മുഖത്ത് തുരു തുരാ ചുംബിച്ചു. അവളുടെ കണ്ണുനീർ അവന്റെ ചുംബനകളാൽ അവൻ  തുടച്ചു.

\"കരയരുത്.. ഇനി ഒരിക്കലും..\" അവൻ പറയുമ്പോൾ കരച്ചിലിനിടയിലും ചിരിക്കാൻ ശ്രമിക്കുകയായിരുന്നു കൃതി. ചിരി വിരിയുന്ന അവളുടെ ചുണ്ടുകളിൽ അവൻ ചുണ്ട് ചേർത്തു.

പതിയെ മൃദുലമായി അവളുടെ ചുണ്ടുകളെ നുകർന്നു കൊണ്ടുള്ള ചുംബനത്തിലേക്കു, അവരുടെ ശരീരവും മനസും ലയിച്ചു ചേർന്നപ്പോൾ അത് ഒരു ഗാഡചുംബനത്തിലേക്ക് വഴി മാറി. ശ്വാസം വിലങ്ങി പിന്നോട്ട് മാറിയപ്പോൾ ഷാജി അവളോട് ചോദിച്ചു. \"കൃതി.. ഡൂ യൂ ട്രസ്റ്റ്‌ മി?\"

അവന്റെ ചോദ്യത്തിന് അവൾ തലകുലുക്കി. \"യെസ്, മോർ താൻ മൈ ലൈഫ് \". അവൾ പറഞ്ഞു തീർന്നത് അവൻ അവളെ തന്റെ കൈകളിൽ കോരിയെടുത്തു അകത്തേക്ക് നടന്നു.

\"കൃതി.. ഞാൻ നിന്റെ എന്റെതക്കാൻ പോകുകയാണ്.. ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല നിനക്ക് എന്നിൽനിന്ന്. നമ്മുടെ കാര്യങ്ങൾ നിനക്കു അറിയാലോ.. പ്രായം കൊണ്ട്, പണം കൊണ്ട്, മതം കൊണ്ട് എല്ലാം നമ്മൾ തമ്മിൽ വലിയ വെത്യാസം ഉണ്ട്.. നീ പറഞ്ഞ നിന്നെ സ്നേഹിക്കുന്ന എല്ലാവരെയും വിട്ടു പോരേണ്ടി വരും നിനക്കു.. അന്ന് വിഷമിക്കരുത്...\" കൃതിയെ തന്റെ കട്ടിലിലേക്ക് പതിയെ വച്ചു അവളുടെ അരികിലായി കിടന്നു ഷാജി പറഞ്ഞപ്പോൾ അവൾ അവൻ പറഞ്ഞതിന്റെ പകുതിയേ കേൾക്കുന്നുണ്ടായിരുന്നുള്ളു. വികാരങ്ങളുടെ ഒരു മായിക വലയത്തിൽ ആയിരുന്നു അവൾ.

അവന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവനെ തന്നെ നോക്കി കിടക്കുന്ന അവളെ മുഖത്തു തട്ടി അവൻ വിളിച്ചു. \"കൃതി...\"

\"ഉം...?\"


\"നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ...?\" അവൻ ചോദിച്ചു.

\"അക്കമിട്ട് നിർത്തിയ വ്യത്യാസങ്ങൾ എല്ലാം ഞാൻ കേൾക്കുന്നുണ്ട്.. ഇഷ്ട്ടം തോന്നിയപ്പോൾ ആദ്യം പറഞ്ഞത് അച്ഛനോട് ആണ്.. ഒഴിവാക്കാൻ പറ്റുമോ എന്ന് ചോദിച്ചു അച്ഛൻ. പിന്നെ സമ്മതിച്ചു. ഒരു തവണ മുറിഞ്ഞ മകളുടെ മനസു ഇനിയും നോവുന്നത് കാണാൻ വയ്യാത്തത് കൊണ്ട് ആകണം ചിലപ്പോൾ. ആ സമ്മതം മാത്രം മതി എനിക്ക്. \" ചുണ്ടിൽ ഒരു ചിരിയോടെ അവൾ പറഞ്ഞു.

\"ഒന്നിനും വേണ്ടി കൈവിടില്ല നിന്നെ ഞാൻ.. സ്വാതമാക്കിക്കോട്ടെ എന്റെ മാത്രം ആയി?\" അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസിലാക്കുമ്പോൾ അവൾ തളർന്നു പോയിരുന്നു.

അവൾ ചുണ്ട് കടിച്ചു പിടിച്ചു. പരിഭ്രമത്തോടെ.

\"ഉം?എന്തു പറ്റി? എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെങ്കിൽ പറയണം... അത് കേൾക്കാൻ ഞാൻ തയ്യാറാണ്.. \" ഷാജി പറഞ്ഞു.

\"അത്.. ഞാൻ.. ഞാൻ.. ആദ്യമായി ആണ്...\" കൃതി പറഞ്ഞത് കേട്ട് കുലുങ്ങി ചിരിച്ചു അവളുടെ അണിവയറിൽ തല വച്ചു കിടന്നു ഷാജി.

\"ഉം? അതെന്തു പറ്റി? അതും ഇത്രയും മോഡേൺ ആയ താൻ? \" ഷാജി ചോദിച്ചു.

\"അത്.. അങ്ങനെ മനസും ശരീരവും നൽകാൻ മാത്രം അടുപ്പമുള്ള ഒരാളെ ഇപ്പോളെ കിട്ടിയുള്ളൂ..\" അവൾ കളിയോടെ പറഞ്ഞു.

\"പക്ഷേ ഞാൻ ആദ്യമായി അല്ല കൃതി... എന്റെ കയ്യിൽ നിന്നു പറ്റിയ ഒരു വലിയ തെറ്റ്‌ ആയിരുന്നു അത്. താല്പര്യം ഇല്ലാത്ത ഒരുവളെ.. അവളും എതിർത്തില്ല..\" ഷാജി ചിന്തകളിൽ മുഴുകി പോയി എന്ന് തോന്നിയപ്പോൾ കൃതി ഒന്ന് എഴുന്നേറ്റു ഇരുന്നു അവന്റെ തല അവളുടെ മടിയിലേക്ക് മാറ്റി എഴുന്നേറ്റിരുന്നു.

\"എനിക്ക് ധൈര്യക്കുറവില്ല ഇക്ക.. ഒരു പുരുഷന് ഒരു സ്ത്രീയെ സ്വാധീനിക്കാവുന്നതിന്റെ പരമാവധി ഉയരത്തിൽ എന്നെ സ്വാധീനിക്കുന്നുണ്ട് ഇക്ക എന്നതിൽ എനിക്ക് സംശയം ഒന്നും ഇല്ല.. പക്ഷേ ഇക്കയുടെ ഭയം എനിക്ക് മനസിലാകും. ഇനിയും കമ്മിറ്റ് ചെയ്യുന്നതിന് മുൻപ് പരീക്ഷിച്ചു അറിയണം എന്നുണ്ടെങ്കിൽ എനിക്ക് എതിർപ്പില്ല ഇക്ക.. എനിക്ക് വിശ്വാസം ആണ്.. \" കൃതി അത് പറഞ്ഞതും ഷാജി അവളുടെ വയറിൽ ആയി മുഖം പൂഴ്ത്തി.

അവന്റെ ചുണ്ടുകളുടെ സ്പർശം അവളുടെ വയറിൽ തട്ടവേ അവൾ ഒന്ന് പിടഞ്ഞു.

\"വേണ്ട കൃതി.. ഒരു പരീക്ഷണത്തിനായി ഞാൻ നിന്നെ ഒരിക്കലും ഉപയോഗിക്കില്ല.. പക്ഷേ എന്നെകിലും നമ്മൾ ഒന്നാകുമ്പോൾ നിന്റെ മനസിൽ തോന്നുന്നത്.. അത് എന്തു തന്നെ ആയാലും പറയണം എന്നോട്... \" ഷാജിയുടെ വാക്ക് കേട്ട് കൃതി പുഞ്ചിരിച്ചു കൊണ്ടു മൂളി.

അവളുടെ ഗന്ധം തന്നിലേക്ക് ആവാഹിച്ചുകൊണ്ട് അവൻ അവളുടെ മടിയിൽ കണ്ണുകൾ അടച്ചു കിടന്നു.

********

\"മിലി... എല്ലാവരും എത്തിയില്ലേ? ഏട്ടൻ ചോദിക്കുന്നു ഇനിയും വൈകിക്കണോ എന്ന്. നല്ല നേരം കഴിഞ്ഞു പോകുന്നു എന്ന്.\" ജാനകിയമ്മ അല്പം ടെൻഷനോടെ മിലിക്ക് അരികിൽ വന്നു പറഞ്ഞു.

\"അമ്മ.. ഷാജിയും കൃതിയും എത്തിയിട്ടില്ല. അവർ അവിടെ നിന്നും പോന്നിട്ട് ഉണ്ട്.. ഞാൻ ഇപ്പൊ വിളിച്ചതെ ഒള്ളൂ.. \" മിലി അവരെ സമാധാനിപ്പിച്ചു.

\"ഉം.. ഞാൻ ഏട്ടനോട് പറയാം...\" ജാനകിയമ്മ വിശാലിനു അടുത്തേക്ക് നടക്കുന്നത് കണ്ടു രഘു ഈർഷ്യയോടെ മിലിക്ക് അരികിലേക്ക് വന്നു.

\"എന്തിനാ മിലി അയ്യാളെ വിളിച്ചത്? അയ്യാളുടെ സ്വഭാവം നിനക്കു അറിയില്ലേ? \" അവൻ ചോദിച്ചു.

\"രഘു.. നീ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ.. എന്തു സന്തോഷം ആണ്..? മാമൻ ഇല്ലെങ്കിൽ അതിന്റെ വിഷമം ആയിരിക്കും. ഇപ്പോൾ നമുക്ക് നഷ്ടം എന്താ? കുറച്ചു പണം... അത്രയും അല്ലെ ഒള്ളൂ.. അത് പോകട്ടെ... പക്ഷേ എനിക്ക് ഉറപ്പുണ്ട്.. അമ്മ ഇനി മാമനെ കണ്ണും അടച്ചു ഒരിക്കലും വിശ്വസിക്കില്ല എന്ന്..\" മിലി പറഞ്ഞു.

\"എന്റെ മിലി.. നീ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് എങ്ങനെ ആണ്..?\" അവന്റെ ചോദ്യത്തിന്റെ മറുപടി അവൾ ഒരു ചിരിയിൽ ഒതുക്കി.

കൃതിയും ഷാജിയും കയറി വന്നപ്പോൾ എല്ലാവരും അവരെ നോക്കി. കൃതിയുടെ ചെറുവിരൽ ഷാജി അവന്റെ ചൂണ്ടു വിരലിൽ കോർത്തു പിടിച്ചിരുന്നു. രണ്ടു പേരുടെയും മുഖത്തെ തെളിച്ചം അവർ പറയാതെ തന്നെ അവരുടെ തീരുമാനം എല്ലാവരെയും അറിയിച്ചു.

\"അമ്മ... \" കൃതിയെ കണ്ടതും സയു അവൾക്കു അരികിലേക്ക് ഓടി. അവൾ അവനെ എടുത്തു ഒക്കത്തു വച്ചുകൊണ്ട് എലീനക്കും ലച്ചുവിനും അരികിലേക്ക് പോയി.

\"ദാ.. നിന്റെ ഫ്രണ്ടും ഭർത്താവും വന്നല്ലോ.. ഇനി നല്ല നേരം കഴിയാണെന് മുൻപ് ചടങ്ങ് നടത്താം..\" വിശാൽ പറഞ്ഞത് കേട്ട് മിലി ഷാജിയെ ഒന്ന് നോക്കി. അവൻ തിരികെ അവളെ നോക്കി കണ്ണു ചിമ്മി.

നിശ്ചയിച്ച പോലെ വീടിന്റെ പാല് കാച്ചൽ ആയിരുന്നു ആദ്യം.. പിന്നെ മിലിയും രഘുവും തമ്മിലുള്ള മോതിരം മാറ്റം.

ഒറ്റക്കല്ല് വച്ച മോതിരം മിലിയുടെ വിരലിൽ അണിയിച്ചപ്പോൾ രഘു അവളെ നോക്കി ചിരിച്ചു. അവന്റെ മോതിരം കയ്യിൽ ഏറ്റു വാങ്ങുമ്പോൾ മിലി കണ്ണടച്ചു അച്ഛനെ ഓർത്തു.

അടഞ്ഞ അവളുടെ കൺപീലിയിൽ കണ്ട കണ്ണീർ മുത്ത്‌ കണ്ടിട്ടാവണം മായയും മിനിമോളും അവളെ ചേർത്തു പിടിച്ചു.

(തുടരും...)

ഒരു കുഞ്ഞു പാർട്ട്‌.. കമന്റ് തന്നില്ലെങ്കിലും റേറ്റിങ് തരാമോ? റേറ്റിങ് ഭയങ്കര കുറവ് ആണ് 


നിനക്കായ്‌ ഈ പ്രണയം (88)

നിനക്കായ്‌ ഈ പ്രണയം (88)

4.4
4741

മിലി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം, വീണ്ടും തന്റെ വീട്ടിൽ, തന്റെ മുറിയിൽ. വല്ലാത്ത ഒരു സന്തോഷം അവളിൽ അലയടിച്ചു. ഇപ്പോൾ സന്തോഷം വന്നാലും സങ്കടം വന്നാലും അവൾക്കു പങ്കു വയ്ക്കാൻ ഒരു ആളു ഉണ്ടെന്നു ഓർക്കേ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവളുടെ കയ്യിലെ ഒറ്റക്കൽ മോതിരത്തിൽ അവൾ ഒന്ന് നോക്കി. മെല്ലെ അതിലൊന്ന് മുത്തമിട്ടു.\"അത്‌ വെറുതെ ആ മോതിരത്തിനു കൊടുത്തു വേസ്റ്റ് ആക്കാതെ ഭവതി എനിക്ക് നേരിട്ട് തന്നാലും..\" രഘുവിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി ചുറ്റും നോക്കി. സൺഷേഡിൽ കയറി നിന്നു ജനാലയിലൂടെ എത്തി നോക്കുന്ന രഘുവിനെ കണ്ട