Aksharathalukal

കൃഷ്ണകിരീടം 42



\"സൂരജേ നീ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ... ഇതിന് പിന്നിലുള്ളവൻ നിസാരക്കാരല്ല... നീ ദൈര്യമായിമുന്നോട്ട് നീങ്ങിക്കോ... കൂടെ എന്തിനും ഞങ്ങളുണ്ടാകും... \"
ആദി സൂരജിന്റെ തോളിൽ കൈവച്ചു കൊണ്ട് പറഞ്ഞു... 

\"അതുമതിയെനിക്ക്... ഇനി തുടങ്ങേണ്ടതെങ്ങനെയാണെന്ന് ഞാൻ പറഞ്ഞു തരാം... \"
സൂരജ് പറഞ്ഞു... അപ്പോഴേക്കും കൃഷ്ണ നന്ദുമോളേയും കൂട്ടി അവിടേക്ക് വന്നു...  ആഹാ കാന്താരി എത്തിയോ... എന്തൊക്കെയാണ് കാന്താരി മോളെ വിശേഷം... 

\"എനിക്ക് നല്ലൊരു പേരുണ്ട്... ദേവനന്ദ... അല്ലെങ്കിൽ നന്ദുമോൾ അതു വിളിച്ചാൽ മതി... \"

\"ദൈവമേ... ഇവൾ വിചാരിച്ച പോലെയല്ല... ആള് പുലിക്കുട്ടിയാണ്... അതുപോട്ടെ നന്ദുമോൾക്ക് എന്നെ മനസ്സിലായോ... \"

പിന്നേ... ക്രൈംബ്രാഞ്ച് എസ്പി സൂരജ്മേനോൻ എന്റെ വല്ല്യമ്മയുടെ മകൻ... ഏട്ടൻ... \"

മിടുക്കി... എന്നാൽ താഴേക്ക് നടന്നോ... ഞാൻ ഈ വേഷമൊന്ന് മാറ്റിവരാം... നിങ്ങൾക്ക് ഞാനൊരു കൂട്ടം കൊണ്ടുവന്നിട്ടുണ്ട്... താഴേക്ക് വന്നിട്ട് തരാം...\"
കൃഷ്ണ നന്ദുമോളേയും കൂട്ടി താഴേക്ക് നടന്നു.... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ദത്തൻ മുറ്റത്ത് ബൈക്ക് നിറുത്തി ചാവിയും വിരലിട്ട് കറക്കി ഒരു മൂളിപ്പാട്ടോടെ അകത്തേക്ക് നടന്നു... അതെല്ലാം സുഭദ്ര കാണുന്നുണ്ടായിരുന്നു... അവർ അവന്റെയടുത്തേക്ക് വന്നു... അവരെ കണ്ടപ്പോൾ ദത്തൻ പാട്ടു നിർത്തി... 

\"എന്താണ് എന്റെ കുട്ടിക്കൊരു സന്തോഷം... അവളെ കണ്ടിട്ടെന്തുപറഞ്ഞു... \"

\"എന്താണോ അമ്മയാഗ്രഹിച്ചത് അതുതന്നെ... \"

\"സത്യം... ഈശ്വരാ നീയെന്റെ വിളികേട്ടു... സന്തോഷമായി എനിക്ക്... ഇനിയെന്റെ മോന് ഒരു ജോലിയാണ് ആവിശ്യം... എന്റെ അനിയനോട് ഞാൻ പറഞ്ഞിട്ടുണ്ട്... അവൻനോക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്... എന്നാലും നീയും കൂടി ഒന്ന് ശ്രമിക്കണം... നീ ആ കേശവേട്ടന്റെ മകനോട് ചോദിച്ചുനോക്ക് ചിലപ്പോൾ  അവർ നിന്നെ സഹാഷിക്കാതിരിക്കില്ല.... \"

\"ഇല്ലമ്മേ... അവർ സഹായിക്കുമെന്ന് തോന്നുന്നില്ല... കാരണം അവരെ അത്രമാത്രം പല രീതിയിൽ ആ ദുഷ്ടൻ ഉപദ്രവിട്ടുണ്ട്... അത് അവരുടെ മനസ്സിൽ മായാതെ കിടക്കുന്നുമുണ്ട്... ആ അവർ ഒരിക്കലും എന്നെ സഹായിക്കില്ല... \"

\"അങ്ങനെയവരെ എഴുതിതള്ളേണ്ട... ഇടശ്ശേരി കേശവമേനോനും മക്കളും അഭയം തേടിച്ചെല്ലുന്നവരുടെ ദൈവമാണെന്ന് കേട്ടിട്ടുണ്ട്... അദ്ദേഹത്തിന്റെ നെറികേടുകൊണ്ടാണ് നമ്മൾവരെ അവരുടെ ശത്രുക്കളായത്... എന്നാലും അവരു മുന്നിൽ ഇപ്പോൾ നമ്മൾ ചെറുതായാലും ഒരുപ്രശ്നവുമില്ല... പോയാൽ ഒരു വാക്കല്ലേ... നീയൊന്ന് സംസാരിച്ചുനോക്ക്... \"

\"സംസാരിച്ചു നോക്കാം... പക്ഷേ പ്രതീക്ഷ വേണ്ട... \"

\"ആദ്യം നിന്റെ ആത്മവിശ്വാസക്കുറവ് മാറ്റിയെടുക്ക്... എന്തിനിറങ്ങുമ്പോഴും വിശ്വാസം വേണം... അത് നമുക്കനുകൂലമാകുമെന്ന തോന്നൽ മനസ്സിലുണ്ടാകണം... അവിടെ വിജയം ഉറപ്പാണ്... \"
\"അങ്ങനെത്തന്നെയാവട്ടെ.. നാളെയാവട്ടെ... ഞാനവരെ കാണാം...\"
ദത്തൻ മുറിയിലേക്ക് നടന്നു.... 

അടുത്തദിവസം രാവിലെ ആദിയേയും പ്രതീക്ഷിച്ച് ദത്തൻ വഴിയിൽ നിൽപ്പുണ്ടായിരുന്നു.... ആദിയുടെ കാർ വരുന്നതുകണ്ട് അവൻ റോഡിലേക്കിറങ്ങിനിന്നു.... ആദി കാർ നിർത്തി.... 

\"എന്താ ദത്താ... \"

\"ആദി ഒന്നിറങ്ങുമോ... എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു... \"
ആദി കാറിലുണ്ടായിരുന്ന കൃഷ്ണയെ നോക്കി... പിന്നെ കാറിൽനിന്നിറങ്ങി... 

\"എന്താ ദന്താ കാര്യം... \"
ആദി ചോദിച്ചു... 

അങ്ങനെ വലിയ കാര്യമൊന്നുമില്ല... നിനക്കറിയാലോ ഇപ്പോൾ എനിക്കാകെ എന്തിനും ഏതിനുമായിട്ട് സുഭദ്രാമ്മ മാത്രമേയുള്ളുവെന്ന്.. സ്വന്തം മകനെ സ്നേഹിക്കുന്നതുപോലെ അല്ലെങ്കിൽ അതിനുമപ്പുറം  അവരെന്നെ സ്നേഹിക്കുന്നുണ്ട്...  ആ സ്നേഹം ഒരുപാടുകാലം ഞാൻ കണ്ടില്ലെന്ന് നടിച്ചവനാണ്... പക്ഷേ ഇപ്പോൾ അവരുടെ ആ സ്നേഹമാണ് എനിക്കെല്ലാം... അവർ പറയുന്നതാണ് എനിക്കിപ്പോൾ വേദവാക്യം... എന്നാൽ അതിന് ഞാനർഹനാണോ എന്നാണ് എനിക്കറിയാത്തത്... അവർക്കിപ്പോൾ എന്റെ ജീവിതമാണ് ഏറ്റവും മുഖ്യം... എനിക്കൊരു ജീവിതം... നല്ലൊരു ജോലി... എല്ലാം അവരുടെ മനസ്സിലുള്ളതാണ്... അന്ന് നീ ബീച്ചിൽ വച്ചുകണ്ട പെൺകുട്ടിയില്ലേ അന്ന... അവളെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവർ ഒരുങ്ങുകയാണ്... അവൾക്കും അതിന് താല്പര്യവുമാണ്... പക്ഷേ എല്ലാറ്റിനും ഒരു ജോലിവേണം... അതിനുവേണ്ടിയാണ് ഇപ്പോൾ ഞാൻ കാത്തു നിന്നത്... \"

\"അതിന് ഞാനിപ്പോൾ എന്തുചെയ്യും... \"
ആദി ചോദിച്ചു... 

\"നിന്റെ ഏതെങ്കിലും കമ്പനിയിൽ ഒരു ജോലി കിട്ടിയിരുന്നെങ്കിൽ... \"

\"നിനക്കു പറ്റിയ ജോലിയിപ്പോൾ... നീ ഡിഗ്രിവരെ പഠിച്ചതല്ലേ... അതിന് പറ്റിയത്.... \"
ആദി കുറച്ചുനേരം ആലോചിച്ചു..   

ഏതായാലും നീ ഉച്ചക്ക് ഓഫീസിലേക്ക് വാ അവിടെവച്ച് തീരുമാനിക്കാം..  ഞാൻ അച്ഛനോടും സൂര്യനോടും ഒന്ന് ആലോചിക്കട്ടെ.... \"

\"മതി.. അവരോട് ആലോചിച്ചിട്ട് മതി... \"

\"എന്നാൽ ഉച്ചക്ക് ഓഫീസിലേക്ക് വാ... \"
ആദി കാറിൽ കയറി... 

ദിവസങ്ങൾ കടന്നുപോയി... ദത്തൻ ആദിയുടേയും സൂര്യന്റെയും ഓഫീസിൽ ജോലിക്കുപോയിത്തുടങ്ങി... ഗണേശനെ അവർ ജോലിയിലേക്ക് തിരിച്ചെടുത്തു... നകുലനെ ആർ കെ ഗ്രൂപ്പിൽ ആകൌണ്ടിങ്ങിൽ എടുത്തു... എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തി നകുലൻ ജോലിയിൽ ആത്മാർത്ഥത കാണിച്ചു... പക്ഷേ ഗണേശൻ പഴയ സ്വഭാവം ആവർത്തിക്കുന്നുണ്ടായിരുന്നു... എല്ലാം ആദിയും സൂര്യനും അറിയുന്നുമുണ്ടായിരുന്നു... എന്നാൽ അയാൾ എവിടെവരെപോകുമെന്ന് നോക്കുകയായിരുന്നു അവർ... ദത്തനും തന്റെ ജോലിയിൽ ആത്മാർത്ഥത കാണിച്ചു... എന്നാൽ എല്ലാറ്റിനും   കുറച്ചു ദിവസങ്ങൾ മാത്രമായിരുന്നു ആയുസ്സ്.... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അച്ഛാ എല്ലാം നമ്മൾ വിചാരിച്ചതുപോലെ നടക്കുന്നുണ്ട്... അവൻ ആർ കെ ഗ്രൂപ്പിൽ കയറി പ്പറ്റി... ഇനിയാണ് നമ്മുടെ കളി... 
സുധാകരൻ കരുണാകരന് പറഞ്ഞു... \"

\"ആരുടെ കാര്യമാണ് നീ പറയുന്നത്.. \"
കരുണാകരൻ ചോദിച്ചു... \"

\"നകുലന്റെ കാര്യംതന്നെ... \"

\"അവന്റെ കാര്യം ഇവിടെ പറയേണ്ടതില്ല... പുകഞ്ഞ കൊള്ളി പുറത്താണ്.... നമ്മളെ ദിക്കരിച്ച് നടക്കുന്നവനല്ലേ അവൻ... \"

\"ആരു പറഞ്ഞു... അച്ഛന് തെറ്റി... അവൻ ആരേയും ദിക്കരിച്ചിട്ടില്ല.... നമ്മുടെ കൂടെത്തന്നെയുണ്ടവവൻ... ഞങ്ങൾ അച്ഛനോട് മറച്ചുവച്ച ചില കാര്യങ്ങളുണ്ട്.... എന്റെ തീരുമാന പ്രകാരമാണ് അവൻ ഇതുവരെ നടത്തിയ നാടകങ്ങൾ... ആർ കെ ഗ്രൂപ്പിൽ കയറുക... അതുവഴി അവളുടെ വിശ്വാസം നേടിയെടുക്കുക... അതുവഴി അവളെ നമുക്കനുകൂലമാക്കുക... പിന്നെ അവൾ നകുലന്റെ വാക്കിന് എതിർവാക്കില്ലാതെ അവൻ പറയുന്ന സ്ഥലത്ത് എത്തും... പിന്നെയെന്തുവേണമെന്ന് അറിയാലോ... \"

\"അതുശരി.... ഇതെല്ലാം കാണിച്ചു കൂട്ടിയത് നാടകമായിരുന്നല്ലേ.... അതിൽ പൊട്ടനായത് ഞാനും... എന്തിനു വേണ്ടിയാണ് ഈ നാടകം... \"
സുധാകരൻ ആ മുറിയുടെ പുറത്തേക്ക് പോയി ചുറ്റുമൊന്ന് നോക്കി... പിന്നെ തിരിച്ചു വന്നു... 

\"അച്ഛാ നമ്മൾ ഇപ്പോൾ ഇതുപോലൊരു നാടകം കളിച്ചില്ലെങ്കിൽ ആപത്താണ്... കാരണം ഒറ്റുകാർ ചിലപ്പോൾ നമ്മുടെ ഈ വീട്ടിൽത്തന്നെ കാണും... അത് ആരാണെന്ന് നമുക്ക് കണ്ടുപിടിക്കാൻ പറ്റില്ല... ഒരുപാട് ജോലിക്കാർ ഇവിടെയുണ്ടല്ലോ... അന്നം കൊടുക്കുന്ന കൈക്ക് എപ്പോഴാണ് തിരിഞ്ഞുകൊത്തുന്നതെന്നറിയില്ല... അതാണ് ഈയൊരു നാടകം കളിച്ചത്... \"

\"അതൊക്കെ ശരിതന്നെ... എന്നാലും ഞാനും കൂടി അറിഞ്ഞിട്ടു മതിയായിരുന്നു എല്ലാം... പോട്ടെ സാരമില്ല... ഒരു നല്ല കാര്യത്തിനല്ലേ... എന്നാലും ഞാൻ എന്റെ കുട്ടിയെ അവിശ്വസിച്ചു... \"

\"അത് സാരമില്ല... ഇതെല്ലാമുണ്ടാകുമെന്ന് അവനും എനിക്കും അറിയാമായിരുന്നു... ഇനിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്... പെട്ടന്ന് എല്ലാം നേടാമെന്ന മോഹം വേണ്ട... സമയമാവട്ടെ... എന്നിട്ടുമതി എല്ലാം... \"

\"എന്തുതന്നെയായാലും വേണ്ടതില്ല... ആ ഗ്രൂപ്പ് നമ്മുടേതാവണം... അതിന് എന്തുതന്നെ ചെയ്താലും എനിക്ക് പ്രശ്നമില്ല... \"

\"അച്ഛന്റെ ആഗ്രഹം നടക്കും... അതിന് അധികസമയമൊന്നും വേണ്ട... \"

\"അറിയാം... പക്ഷേ സൂക്ഷിക്കണം... ഇപ്പോഴവൾ ഒറ്റക്കല്ല... എന്തിനും പോന്നവരാണ് കൂടെയുള്ളത്... അത് നിനക്ക് അറിയുന്നതല്ലേ...\"

\"അറിയാം... ഒന്നും അത്ര പെട്ടന്ന് മറക്കുന്നവനല്ല ഞാൻ... എന്റെ ശരീരത്തിൽ വീണ ഓരോ അടിയും അത്ര പെട്ടന്ന് മറക്കില്ല... ആ കേശവമേനോന്റേയും മക്കളുടേയും അന്ത്യം എന്റെ കൈ കൊണ്ടാണ്... ഇപ്പോൾ ആ ഗണേശനെ അവർ ജോലിക്ക് തിരിച്ചെടുത്തിരിക്കുകയാണ്... അത് എന്ത് മനസ്സിൽ കണ്ടാണെന്ന് എനിക്കറിയില്ല പക്ഷേ ഒരുകണക്കിന് അത് നല്ലതാണ്... ആദ്യം ആർ കെ ഗ്രൂപ്പ്... അത് നമ്മടെ കയ്യിലായാൽ ആ കേശവമേനോനും മക്കൾക്കും ഹാലിളകും... അതാണ് വേണ്ടതും... അതോടെ അവരുടെ അന്ത്യം അടുത്തുവെന്ന് കരുതിയാൽ മതി... അതിന്  പറ്റിയ ആളുകൾ എന്റെ കയ്യിലുണ്ട്... ചില കളികൾ കളിക്കാൻ പോവുകയാണ് ഞാൻ അച്ഛൻ കണ്ടോ... \"
സുധാകരൻ പുറത്തേക്ക് നടന്നു... \"



തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 43

കൃഷ്ണകിരീടം 43

4.6
4773

\"അറിയാം... ഒന്നും അത്ര പെട്ടന്ന് മറക്കുന്നവനല്ല ഞാൻ... എന്റെ ശരീരത്തിൽ വീണ ഓരോ അടിയും അത്ര പെട്ടന്ന് മറക്കില്ല... ആ കേശവമേനോന്റേയും മക്കളുടേയും അന്ത്യം എന്റെ കൈ കൊണ്ടാണ്... ഇപ്പോൾ ആ ഗണേശനെ അവർ ജോലിക്ക് തിരിച്ചെടുത്തിരിക്കുകയാണ്... അത് എന്ത് മനസ്സിൽ കണ്ടാണെന്ന് എനിക്കറിയില്ല... പക്ഷേ ഒരുകണക്കിന് അത് നല്ലതാണ്... ആദ്യം ആർ കെ ഗ്രൂപ്പ്... അത് നമ്മടെ കയ്യിലായാൽ ആ കേശവമേനോനും മക്കൾക്കും ഹാലിളകും... അതാണ് വേണ്ടതും... അതോടെ അവരുടെ അന്ത്യം അടുത്തുവെന്ന് കരുതിയാൽ മതി... അതിന്  പറ്റിയ ആളുകൾ എന്റെ കയ്യിലുണ്ട്... ചില കളികൾ കളിക്കാൻ പോവുകയാണ് ഞാൻ.... അച്ഛൻ കണ്ടോ... \"സുധാകരൻ പുറത്തേ