Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം. 20

രാവിലെ ചായ ഇടാൻ നേരം പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് ആണ്  മിഷി തിരിഞ്ഞു നോക്കിയത്...

അമ്മാ....

എന്താ മോളെ...  ഇത്ര രാവിലെ ഉണർന്നോ???.... സ്നേഹം കൂടുമ്പഴോ അല്ലങ്കിൽ സങ്കടം കൂടുംബഴോ മാത്രം ആണ് അവള് മമ്മി എന്ന വിളി മാറ്റി അമ്മ എന്ന് വിളിക്കുന്നത്... മിഷേൽ സംശയത്തോടെ അവളെ നോക്കി ....

അമ്മക്ക് ഇന്ന് പോകണോ?

എന്താ ഡീ... ഇന്ന് ഡോക്ടറിൻ്റെ അടുത്ത് പോകാം എന്ന് പറഞ്ഞില്ലേ...  എനിക്ക് പോകണം. നിങൾ അവിടേക്ക് വന്നാൽ മതി.. ഇന്നലെ വന്നത് പോലെ...

അതല്ല എനിക്ക് ഒരു കാര്യം..  മിലി വീണ്ടും അവളെ നോക്കി.... പറയാൻ മടിച്ചു ..
പെട്ടന്ന് മിഷേൽ അവളുടെ അടുത്തേക്ക് ചെന്നു..

എന്താ മോളെ.. എന്ത് പറ്റി?? ജെറിൻ വല്ലതും പറഞ്ഞോ നിന്നെ...

മമ്മി എനിക്ക് .... 

എന്താ ഡീ... മിഷേലിൻ്റെ ശബ്ദത്തിൽ ഒരു ഭയം ഉണ്ടായിരുന്നു...

അത്...  എനിക്ക് കഴിഞ്ഞ മാസവും പിരീഡസ് വന്നില്ല...

അതെയോ? എന്നിട്ട് നീ ടെസ്റ്റ് ചെയ്തോ?

ഇല്ല.... എനിക്ക് പേടി ആണ്.. 

എന്തിനാ മിലി പേടി... നേരം  വെളുക്കട്ടെ... ജെറിനേ  നമുക്ക് മെഡിക്കൽ ഷോപ്പിൽ പറഞ്ഞു വിടാം

വേണ്ട... ജെറിൻ അറിയണ്ട... അമ്മ വാങ്ങിയാൽ മതി... അതാണ് ഞാൻ ഇന്നലെയും ഡോക്ടറിൻ്റെ അടുത്ത് പോകാതിരുന്നത്...

അതെന്താ??? മിഷേൽ സംശയത്തോടെ അവളെ നോക്കി...

അത് അമ്മ... റിസൾട്ട് അറിഞ്ഞു കഴിഞ്ഞ് പറഞാൽ മതി ജേറിനോട് ... അറിയില്ലലോ ഇനി എന്താണ് എന്ന്... അല്ലങ്കിൽ..

ശെരി... വേണ്ട... മമ്മി പോയി വാങ്ങി വരാം...

മമ്മി വൈകിട്ട് വരുമ്പോൾ വാങ്ങി കൊണ്ട് വന്നാൽ മതി.

അത് വേണ്ട മിലി ... കടകൾ തുറക്കട്ടെ.... ഞാൻ പോകാം.

മനസ്സിനെ അടക്കിപിടിച്ചു പെട്ടന്ന് തന്നെ രാവിലത്തേക്ക് ഉള്ള ആഹാരം ഉണ്ടാക്കി പിന്നെ ഒരു ഓട്ടം ആയിരുന്നു പാർകിങ്ങിലേക്ക്.... വണ്ടിയിൽ പോയി വന്ന അവളുടെ മനസ്സിൽ കുറേ ചിന്ദകൾ കടന്നു പോയി ..  തിരിച്ചു വന്ന് മിലിയെ വാഷ് റൂമിലേക്ക് പറഞ്ഞു വിടുമ്പോഴും അവളുടെ കൈ കാലുകൾ വിറച്ചു... പരിഭ്രമം അടക്കാൻ കഴിയാതെ അവള് ഓടിപോയി  ബൈബിളിൻ്റെ കൂടെ ഇരുന്ന വചനപെട്ടി എടുത്ത്...( ചെറിയ ഒരു ബോക്സ്, അതിൽ ബൈബിൾ വാക്യങ്ങൾ എഴുതിയ ചെറിയ തുണ്ടുകൾ അടുക്കിവച്ചിരിക്കും) കർത്താവേ!!! കണ്ണുകൾ അടച്ച് അവള് ഒരു  സ്ലിപ് എടുത്ത് പ്രാർഥനയോടെ വായിച്ചു.... 

കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു;അങ്ങയുടെ അദ്‌ഭുത പ്രവൃത്തി കണ്ട്‌ ഞാന്‍ ആനന്‌ദഗീതം ആലപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 92 : 4

അവളിലെ വിശ്വാസം കൊണ്ട് ആകാം.... കണ്ണുകൾ നിറഞ്ഞ് ഒഴുകി... ഒന്നും അറിയുന്നതിന് മുൻപ് തന്നെ മിഷേൽ കർത്താവിന് നന്ദി പറഞ്ഞു.... 

അമ്മേ!!!

ങ! മോളെ... നോക്കിയോ ?

മമ്മി പോസിറ്റീവ് ആണ്!!!

എൻ്റെ ദൈവമേ!! നിനക്ക് കോടാനുകോടി നന്ദി... അതും പറഞ്ഞു കയ്യിൽ ഇരുന്ന  തിരുവചന സ്ലിപ് കണ്ണുകളടച്ച് ഒന്ന് മുത്തി  തിരിച്ച് വച്ച് മിലിയെ കെട്ടിപിടിച്ചു .. അ അമ്മയുടെയും മകളുടെയും കണ്ണുകൾ നിറഞ്ഞൊഴുകി... ആറു വർഷം ആയി കാത്തിരുന്ന സന്തോഷം... 

ഉറങ്ങിക്കിടന്ന ജേറിനെ വിളിച്ചുണർത്തി മിലി പറയുമ്പോഴേക്കും മിഷേൽ ലിസിയെ വിളിച്ച് പറഞ്ഞിരുന്നു...

മോളെ മിലി വീട്ടിൽ  ഇപ്പൊ പറയണ്ട... ഡോക്ടറിൻ്റെ അടുത്ത് പോയിട്ട് പറഞാൽ മതി..

ശരി മമ്മി...

അന്ന് ഒരു ദിവസത്തേക്ക് മിഷേൽ അവധി എടുത്തു.... ഡോക്ടറിൻ്റെ അടുത്ത് പോയി കൺഫേം ചെയ്തു... രണ്ടു മാസം ആയി... ഒരു മാസം കൂടി യാത്രകൾ വേണ്ട എന്ന് പറഞ്ഞത് പ്രകാരം ജെറിൻ തിരിച്ച് പോകാനും മിലി ഒരു മാസം ഇവിടെ തന്നെ തുടരാനും തീരുമാനിച്ചു. 

രാവിലെ പോകുന്നതിനു മുൻപ് മിഷേൽ എല്ലാം ചെയ്തു വച്ചിട്ട് ആണ് പോകുന്നത്... വർഷങ്ങൾക്ക് ശേഷം ആണ് അമ്മയും മകളും ഒന്നിച്ച്... മിഷേൽ എല്ലാം മറന്ന് മിലിക്കു വേണ്ട കാര്യങ്ങൽ ചെയ്തു... എന്തിനും അവൾക്ക് കൂട്ടായി ലിസിയും ഉണ്ടായിരുന്നു.. ഹരി പലപ്പോഴും ഉള്ള ഒരു സന്ദർശകൻ ആയി മാറി അവരുടെ വീട്ടിൽ... മിഷെലിനോട് സംസാരിക്കുന്നതിൽ കൂടുതൽ അവൻ മിലിയും ആയി സംസാരിച്ചിരുന്നു... പതിയെ അവൾക്കും ഹരിയോട് ഉള്ള ദേഷ്യം കുറഞ്ഞു വന്നു... അവളും മനസ്സിലാക്കുക ആയിരുന്നു അവനെ. അവൻ്റെ അവളോട് ഉള്ള കരുതലും ഒക്കെ അവളിലും ഒരു പോസിറ്റിവ് എനർജി കൊണ്ട് വന്നു...  എങ്കിലും മമ്മിയേയും ഹരി അങ്കിലിനെയും ഒന്നായി കാണാൻ അവളുടെ മനസ്സ്  തയാറായില്ല...  

പലപ്പോഴും ഹരി അവൻ്റെ ഒരു വലിയ പ്രശ്നം ആയി മിഷെലിനോട്  പറഞ്ഞത് അവൾക്ക് ഇപ്പൊ അവൻ്റെ കൂടെ ചിലവഴിക്കാൻ സമയം ഇല്ല എന്നത് ആയിരുന്നു എങ്കിലും മിഷേൽ അതെല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി മകളെ മാത്രം ശ്രദ്ധിച്ചു ദിവസങ്ങൾ കഴിച്ചു കൂട്ടി.

അന്ന് മിഷേലിന് അവധി ആയിരുന്നു രാവിലെ അമ്മയും മകളും കൂടി ദോശ കഴിക്കാൻ ഇരിക്കുക ആണ്... മിലിക്ക് ചെറുതായിട്ട് ഉള്ള വോമിട്ടിങ് ഒക്കെ ഒഴിച്ചാൽ മറ്റു പ്രയാസങ്ങൾ ഒന്നുമില്ല... 

മോളെ നീ അടുത്തമാസം തിരിച്ച് പോകാൻ തന്നെ തീരുമാനിച്ചു അല്ലേ..

അതെ മമ്മി... അല്ലങ്കിൽ അവിടുത്തെ മമ്മി പ്രശ്നം ഉണ്ടാക്കും... 

അവരു ഒരു പാവം സ്ത്രീ ആണ് മിലി...  നീ വെറുതെ കുറ്റം പറയാതെ ...

പാവം... എല്ലാവരുടെയും മുന്നിൽ ആണ് അവരു പാവം.. മമ്മിക്ക് അറിയില്ല അവരെ... ഞാൻ  അനുഭവിക്കുന്നത് എനിക്ക് അല്ലേ അറിയൂ...

മിഷേൽ മകളെ  അതിശയിച്ചു നോക്കി... ആറു വർഷം ആയി അവരുടെ വിവാഹം കഴിഞ്ഞിട്ട്.  ആദ്യം ആയി ആണ് അവള് ജെറിൻ്റെ കുടുംബത്തെ കുറിച്ച് കുറ്റം  പറയുന്നത് എപ്പോൾ ചോദിച്ചാലും അവരു എന്നെ പൊന്ന് പോലെ ആണ് നോക്കുന്നത് എന്ന് മാത്രം ആണ് പറഞ്ഞിട്ട് ഉള്ളത്.  

മോളെ എന്തെങ്കിലും പ്രശ്നം ഉണ്ട് എങ്കിൽ മമ്മിയോട് പറയണം... നിനക്ക് വേണ്ടി ഞാൻ ഉണ്ട്. ..  മറക്കരുത്...

അങ്ങനെ ഒന്നും ഇല്ല മമ്മി... ഞാൻ എല്ലാത്തിനോടും പൊരുത്തപ്പെട്ടു കഴിഞ്ഞ്... പിന്നെ പ്രസവം അത് ഞാൻ അവിടെ നിൽക്കില്ല.... അല്ലങ്കിൽ മമ്മി എൻ്റെ കൂടെ വരണം...

മിഷേൽ കണ്ണു നിറച്ച് അവളെ നോക്കി ... നാളുകൾക്ക് ശേഷം ആണ് അവള് സ്നേഹത്തോടെ മമ്മി കൂടെ വേണം എന്ന് പറയുന്നത്. അല്ലങ്കിൽ എപ്പോഴും  അവൾക്ക് ജേറിൻ്റെ വീട്ടുകാർ അല്ലങ്കിൽ പപ്പയുടെ വീട്ടുകാർ മതിയായിരുന്നു.

നീ വിഷമിക്കണ്ട... എല്ലാം വേണ്ടത് പോലെ ഞാൻ ചെയ്യാം.. എനിക്ക് നീ കഴിഞ്ഞിട്ടേ ആരും ഉള്ളൂ...

അ  മേജറൂം?? മിലി മമ്മിയെ ഒന്ന്  ഇടക്കണ്ണിട്ട് നോക്കി.. അവളുടെ ഭാവം മനസിലാക്കാൻ ആയി..

മിഷേൽ ഒരു നിമിഷം അവളെ നോക്കി ഇരുന്നു...

മോളെ നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല... അദ്ദേഹത്തെ മാറ്റി നിർത്തണ്ട പോലെ ഒന്നും തന്നെ എന്നോട് അദ്ദേഹം  ചെയ്തിട്ടില്ല... അത് കൊണ്ട് നല്ല സുഹൃത്ത്ക്കൾ ആണ് ഞങൾ ... പക്ഷേ  നീ എനിക്ക് ആരാണ് എന്ന്  നിനക്കും അറിയാം. ഇനി ഒരു അമ്മയുടെ മനസ്സ് ഞാൻ പറയാതെ എൻ്റെ മോളും മനസിലാക്കും... വയസ്സാകുമ്പോൾ നിങൾ എല്ലാം സന്തോഷത്തോടെ ജീവിക്കുന്നു എന്നത് കണ്ട് മരിക്കണം എന്നത് മാത്രം ആണ് എൻ്റെ ആഗ്രഹം. മറ്റൊന്നും ഇല്ല...

മിലി എഴുനേറ്റു വന്നു അവളെ കെട്ടിപിടിച്ചു... മമ്മി എന്നോട്  ക്ഷമിക്ക്....

വേണ്ട... വേണ്ടാത്തത് ഒന്നും ഓർക്കണ്ട... മനസു സന്തോഷം ആയി ഇരിക്കട്ടെ


മിലി വന്നതിനു ശേഷം ഉള്ള വൈകിട്ടത്തെ  പാർക്കിൽ പോക്ക് മിലിയെയും കൂട്ടി ആണ്... അമ്മയും മോളും കൂടി പതിയെ രണ്ടു റൗണ്ട് നടക്കും... അതിലെ രണ്ടാമത്തെ റൗണ്ട് മിക്കവാറും മിലി ജൂഹിയുടെ കൂടെയൊ അല്ലങ്കിൽ കിട്ടുവിൻ്റെ കൂടെയൊ ആയിരിക്കും...  മിഷേലിന് ഒപ്പം ഹരിയും...

ഈ ഇടകൊണ്ട് നമ്മളെ ഒരു മൈൻഡ് ഇല്ലല്ലോ

സമയ കുറവാണ് മാഷേ.... ഒന്ന് ക്ഷമിക്കു.... 

മിലിയെ കൊണ്ടാക്കൻ താൻ പോകുന്നോ?

തീരൂമാനിച്ചില്ല... ലിസി ചിലപ്പോൾ പോകും അങ്ങനെ ആണ് എങ്കിൽ അവളെ കൂട്ടി വിടും... എനിക്ക് ഇനി വീണ്ടും അവധി എടുക്കണ്ടെ....  അതാണ്. 

ഞാൻ മിക്കവാറും ഒന്ന് നാട്ടിൽ പോകും

അതെയോ?? കുറേ വർഷം ആയില്ലേ പോയിട്ട്.... ഇപ്പൊ എന്താ പിന്നെ പോകാൻ?

അതെ...  അമ്മയുടെ മരണ ശേഷം പോയിട്ടില്ല.. എല്ലാവരും അവരവരുടെ കുടുംബ ജീവിതത്തിൽ ബിസി ആണ്... ഞാൻ അവരുടെ ഇടയിൽ അധികപറ്റണ്. കുറേ കാലം ആയി പറയുന്നു ഉള്ള പറമ്പ് വീതം വെക്കണം എന്ന്... എൻ്റെ കൂടി ഒപ്പ് വേണം. തറവാട് എൻ്റെ പേരിൽ ആണ്. അത് കടം കേറി വിറ്റത്   ആയിരുന്നു പണ്ട്. ഞാൻ വർഷങ്ങൾ കഴിഞ്ഞു  തിരിച്ചു വാങ്ങിയത് ആണ്. ഇപ്പൊ അനിയനും മക്കൾക്കും അത് എഴുതി വേണം എന്ന് ഒരു ആഗ്രഹം... എനിക്ക് അകുമ്പോ കുടുംബം ഇല്ലല്ലോ..

ഓ അപ്പോ അതിന് പോകുവാന് ആണ്. സാബ് ഞാൻ ഒരു കാര്യം പറയട്ടെ ...

എന്താ??

ആർക്ക് എഴുതി കൊടുത്താലും മരണശേഷം മാത്രം എഴുതണം... മനുഷ്യ ജീവിതം ആണ്... അനുഭവം ആണ് പറയുന്നത്. 

ഹും.... നോക്കട്ടെ ...അവൻ ഒന്ന് ചിരിച്ചു ..

വയസ്സാകുമ്പോൾ താൻ വരുമോ എൻ്റെ കൂടെ അവിടെ തറവാട്ടിൽ താമസിക്കാൻ... അങ്ങോട്ടും ഇങ്ങോട്ടും ഒരു സഹായം ആകും.. ഒരു പ്രത്യേക ഭാവത്തോടെ ആണ് അവൻ ചോദിച്ചത്...

മിഷേൽ അവൻ്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു... അത് ഇപ്പഴേ ചിന്തിക്കണോ... വയസാകട്ടെ... പിന്നെ തീരുമാനിക്കാം....

അവസാനം താൻ കാലു മാറിയാലോ... അങ്ങനെ ആണേൽ എനിക്ക് ഇപ്പഴേ വേറെ നോക്കണ്ടയൊ

ഓ അങ്ങനെ ... നോക്കിക്കോ

തനിക്ക് പ്രശ്നം ഒന്നും ഇല്ലെ...

ഇല്ല... ഞാനും വേറെ നോക്കിക്കോളാം..

അയ്യടി... അങ്ങനെ നീ വേറെ നോക്കണ്ട...

അത് കൊള്ളാം ഒരാൾക്ക് മാത്രം ആയി നിയമം ഒന്നും ഇല്ല കേട്ടോ ...

മിഷേൽ... താൻ  മോള് വന്നു കഴിഞ്ഞു നന്നായി സംസാരിക്കാൻ പഠിച്ചു...

അത് പണ്ടെ അങ്ങനെ തന്നെ ആണ്... പിന്നെ ഒറ്റക്ക് ഉള്ള സ്ത്രീ, വിധവ, എന്നൊക്കെ ഓർത്തു ഞാൻ ഒന്ന് ഒത്തുങ്ങിയത് അല്ലേ...

ഓഹോ!! അപ്പോ താൻ ആള് പോക്കിരി ആണ് എന്നാണോ?

ചെറുതായി... പക്ഷേ  അതിനൊന്നും ഉള്ള സ്വാതന്ത്ര്യം ഇപ്പൊ ഇല്ലല്ലോ ഹരിയെട്ട....

നമുക്ക് അതൊക്കെ വാങ്ങി എടുക്കാം എന്നെ... പിന്നെന്തു പട്ടാളം ഹൈ നമ്മൾ.. വെട്ടിപ്പിടിക്കാം നമ്മുടെ സ്വാതന്ത്ര്യം...

ഹരി അങ്കിൾ... അ പാവത്തിനെ വെറുതെ വിട്ടെരേ... മതി ബ്രെയിൻ വാഷ് ചെയുതത്... ജൂഹി ആണ്..

പോടി കുശുമ്പി പെണ്ണെ... മിലി അവളോട് അധികം അടുക്കണ്ട... അത് ഒരു വല്ലാത്ത കത്തിയ...

ദേ അങ്കിൾ... ഞാൻ...

വേണ്ട... നീ വൈലൻ്റ് ആകതെ... കിട്ടൂ കൊണ്ട് പോയി കൂട്ടിൽ കേറ്റ് ഡാ അവളെ

അതിന് ഞാൻ പട്ടി ആണോ?

അപ്പോ മനസിലായി അല്ലേ..

അങ്കിളിനേ ഞാൻ... 

പിന്നെ ഉള്ള രണ്ടു റൗണ്ട് ജൂഹിയും ഹരിയും ഓടി തീർത്ത്  

മമ്മി.... ഞാൻ നാട്ടിൽ പോയാൽ പിന്നെ മമ്മി എന്നാണ് വരുന്നത്?

മോളെ അത്... ഞാൻ ഒരു ആറു മാസം  അവധിക്ക് അപേക്ഷിക്കാം എന്നാണ് വിചാരിക്കുന്നത്... അറിയില്ല കിട്ടുമോ എന്ന് ..  ഇല്ലങ്കിൽ പിന്നെ ജോലി കളയണം. നിനക്ക് 7 മാസം ആകുമ്പോൾ ഞാൻ വരാം...  പിന്നെ  കുഞ്ഞിന് 3 മാസം ആയി കഴിഞ്ഞ് തിരിച്ച് വരും...

വേണ്ട മമ്മി... ജോലി ഒന്നും കളയണ്ട... ലീവ് കിട്ടിയില്ല എങ്കിൽ ഞാൻ അവിടെ  ജെറിൻ്റെ വീട്ടിൽ നിൽക്കാം 

അത് എന്തായാലും വേണ്ട...  നമുക്ക് ആലോചിക്കാം മോളെ. 
അമ്മയും മോളും സംസാരിച്ച് ഇരുന്നപ്പോൾ ആണ് ലിസിയും ഹരിയും കൂടി വന്നത്

എന്താ രണ്ടുപേരും ഒന്നിച്ച്.... എന്തോ കാര്യം ഉണ്ടല്ലോ....

അതെ മീഷൂ.. സോറി മിഷേൽ ഞാനും ലിസിയും ഒന്നിച്ച് നാട്ടിൽ പോകാൻ തീരുമാനിച്ചു... തനിക്ക് ലീവിൻ്റെ പ്രശ്നം ഉണ്ട് എങ്കിൽ മിലി ഞങ്ങളുടെ കൂടെ വരട്ടെ... അല്ലേ ലിസി...

അതെ ഡീ... ഞാൻ നോക്കിക്കോളാം അവളെ..

മിലി നീ എന്തു പറയുന്നു??

ലിസി ആൻ്റി ഉണ്ടല്ലോ അത് മതി ... മമ്മി വരണ്ട...

ഹലോ... അപ്പോ ഞാൻ ഉള്ളത് ഒരു  മൈൻഡ് ഇല്ലല്ലോ കുട്ടി....

അങ്കൽ ഇല്ല എങ്കിലും ഞാൻ ലിസി ആൻ്റിടെ കൂടെ പോകും...

ഹൊ!!! അമ്മേടെ തന്നെ മോള്...

അതെ .... അമ്മേടെ തന്നെ സ്വഭാവം ആണ്.... അമ്മയോട് കൂടെ ഒന്ന് പറഞ്ഞു കൊടുക്ക്... വെറുതെ എന്നെ കുറ്റം പറയും...

അല്ല മിലി  തനിക്ക് വേണ്ട എങ്കിൽ തന്നേരെ... ഞാൻ എടുത്തോളാം...

എന്ത്?

തൻ്റെ അമ്മയെ....

അത് വേണ്ട.... എനിക്ക് ഇഷ്ടം അല്ല... പെട്ടന്ന് ആയിരുന്നു അവളുടെ മറുപടി.

അത് കേട്ട് ഹരിയുടെ മുഖത്ത് ഒരു വാടിയ പുഞ്ചിരി വന്നു...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം ഇഷ്ടകാലം.21

ശിഷ്ടകാലം ഇഷ്ടകാലം.21

3.9
5635

എന്താ ഡീ മിഷി ഇത്.... നീ ഇങ്ങനെ കരയാൻ തുടങ്ങിയാൽ എങ്ങനെ ആണ്... ഞാനും അവധി എടുത്താൽ മതി ആയിരുന്നു... ഇത് വല്ലാത്ത പ്രതിസന്ധി ആയി പോയി ലിസി.... അതിന് നമ്മൾ അറിഞ്ഞോ ഇങ്ങനെ ഒരു പ്രശ്നം വരും എന്ന് ...  അല്ല നീ അവധി എടുത്തിട്ടും  എന്ത് ചെയ്തേനെ... എന്നെ പോലെ തന്നെ ആയേനെ... നിനക്കും പോകാൻ പറ്റില്ലല്ലോ മമ്മി ഞാൻ പറഞ്ഞില്ലേ ഞാൻ മേജർ അങ്കിളിൻ്റെ കൂടെ പോകാം എന്ന്... എനിക്ക് കുഴപ്പം ഇല്ല... അതല്ല നിനക്ക് എന്തെങ്കിലും ആവശ്യം വന്നാലോ.. ഒന്നും ഇല്ല മിഷി... ഹരിയെട്ടൻ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ ... അവളെ നന്നായി അവിടെ എത്തിക്കും  . നാല് മണിക്കൂർ അല്ലേ ഉള്ളൂ.... കൊറോണയുടെ അടുത്ത വകഭേദം