Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.21

എന്താ ഡീ മിഷി ഇത്.... നീ ഇങ്ങനെ കരയാൻ തുടങ്ങിയാൽ എങ്ങനെ ആണ്...

ഞാനും അവധി എടുത്താൽ മതി ആയിരുന്നു... ഇത് വല്ലാത്ത പ്രതിസന്ധി ആയി പോയി ലിസി....

അതിന് നമ്മൾ അറിഞ്ഞോ ഇങ്ങനെ ഒരു പ്രശ്നം വരും എന്ന് ...  അല്ല നീ അവധി എടുത്തിട്ടും  എന്ത് ചെയ്തേനെ... എന്നെ പോലെ തന്നെ ആയേനെ... നിനക്കും പോകാൻ പറ്റില്ലല്ലോ

മമ്മി ഞാൻ പറഞ്ഞില്ലേ ഞാൻ മേജർ അങ്കിളിൻ്റെ കൂടെ പോകാം എന്ന്... എനിക്ക് കുഴപ്പം ഇല്ല...

അതല്ല നിനക്ക് എന്തെങ്കിലും ആവശ്യം വന്നാലോ..

ഒന്നും ഇല്ല മിഷി... ഹരിയെട്ടൻ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ ... അവളെ നന്നായി അവിടെ എത്തിക്കും  . നാല് മണിക്കൂർ അല്ലേ ഉള്ളൂ....

കൊറോണയുടെ അടുത്ത വകഭേദം  വരുന്നത് കാരണം എല്ലാ ഹോസ്പിറ്റൽ ജീവനക്കാരുടെയും അവധി കാൻസൽ ചെയ്തു... അതാണ് ഇവിടുത്തെ പ്രതിസന്ധി... ഇപ്പൊ മിലിയുടെ കൂടെ പോകാൻ ലിസി ഇല്ല.... ഹരി മാത്രമേ ഉള്ളൂ... കുറച്ച് കൂടി കഴിഞ്ഞു പോകാം എന്ന് വിചാരിച്ചാൽ അവിടെ ജേറിൻ്റെ അമ്മ കുറച്ച് ബഹളം തുടങ്ങി കഴിഞ്ഞ്.  അല്ലങ്കിൽ തന്നെ കൊറോണ.. അതിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല.

നാളെ ആണ് മിലി പോകുന്നത്... മിഷേൽ അവൾക്കുള്ള സാധനങ്ങൾ പാക് ചെയ്യുന്നതിൽ ബിസി ആണ്... എങ്കിലും കൂടെ കൂടെ മൂക്ക് പിഴിയുന്നുണ്ട്....

എൻ്റെ മമ്മി.... ഇങ്ങനെ വിഷമിക്കണ്ട കാര്യം ഉണ്ടോ?

നിന്നെ അവരു നന്നായി നോക്കുമോ മോളെ... അല്ലങ്കിൽ നീ മാത്യൂച്ചയൻ്റെ വീട്ടിൽ പോയി നില്ക്കുന്നോ... അപ്പനും ഉണ്ടല്ലോ അവിടെ...

അതൊന്നും വേണ്ട... എനിക്ക് എന്ത് ആവശ്യം ഉണ്ട് എങ്കിലും ഞാൻ മമ്മിയെ വിളിക്കാം

എനിക്ക് വിശ്വാസം ഇല്ല... എത്രയോ വർഷങ്ങൾ ആയി നീ എന്നെ....

ഞാൻ സോറി പറഞ്ഞല്ലോ മമ്മി...

ശെരി.... ഞാൻ ഒന്നും പറയുന്നില്ല...

ഒരു മനസ്സമാധാനവും ഇല്ലാതെ മിഷേൽ ഹരിയുടെ വീട്ടിലേക്ക് നടന്നു...
കിട്ടൂ ആണ് വന്നു വാതിൽ തുറന്നത്..

ഹാരിയെട്ടൻ???

ഉണ്ട്.... ഉറക്കം ആണ്...

ഉറക്കമോ? പാക്കിങ് ഒന്നും ഇല്ലെ...

ബെസ്റ്റ്... ഹരിയെട്ടാനു എന്ത് പാക്കിംഗ്... മൂന്നാലു ജോഡി ഡ്രസ്സ് എടുക്കും ഒരു പോക്ക് പോകും...

അത് കൊള്ളാം.... കുറേ നേരം ആയോ കിടന്നിട്ട്...

ആയി.... ഞാൻ വിളിക്കാം.... എൻ്റെ കരച്ചിൽ കേട്ടാൽ ഒന്ന് ഓടി വരണേ... ഉറക്കത്തിൽ വിളിച്ചാൽ പുള്ളി ദുർവാസാവ് ആണ്... കിട്ടൂ പറയുന്നത് കേട്ടു മിഷിയും ചിരിച്ചു...

ഹ!!! താനോ... എന്താ ഡോ? മുടി കൈ കൊണ്ട് മാടി ഒതുക്കി മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്ത്  ഹരി വന്നു മിഷെലിൻെറ അടുത്തിരുന്നു

അത് ഹരിയേട്ട....

എൻ്റെ മിഷൂ ഞാൻ പോകുന്നതിൻ്റെ വിഷമം ആണോ ഒരാഴ്ചെത്തെ കാര്യം അല്ലേ ഉള്ളൂ പെണ്ണെ ഞാൻ ഇങ്ങു വരില്ലേ... മുഖം നിറയെ ശ്രീങ്കാരം വാരി നിറച്ച് ആണ് അവൻ്റെ പറച്ചിൽ...

ഹരിയെട്ട....  മിഷി ഒന്ന് കണ്ണുരുട്ടി എങ്കിലും ചുണ്ടിൽ പുഞ്ചിരി ആയിരുന്നു...

ഓക്കേ ഓക്കേ... ഞാൻ ഒരു ആഗ്രഹം പറഞ്ഞത് ആണ്.. പറയൂ മിഷേൽ എന്താ ഇപ്പൊ പ്രശ്നം..

അത് ഹരിയെട്ട... മിലി... അവളെ...

തനിക്ക് എന്നെ വിശ്വാസം ഇല്ലെ?

ഉണ്ട്.. എന്നാലും ..

പിന്നെ എന്താ?

എന്നാലും ഞാൻ പറഞ്ഞത് ആണ്...

തൻ്റെ മകളെ ഞാൻ പൊന്നുപോലെ അവിടെ കൊണ്ട് എത്തിക്കും ... പോരെ...

മതി.... പിന്നെ...

പിന്നെ എന്താ?

തറവാട്ടിൽ ചെന്ന് അടി ഉണ്ടാക്കരുത്.. തല കുനിഞിരുന്ന് ആണ് അവള് പറഞ്ഞത്... ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു ..  അഭിനയം ആണ് എന്നോട് ഇഷ്ടം ഇല്ല എന്ന്... പക്ഷേ എന്നെ കുറിച്ച് നല്ല ടെൻഷൻ ഉണ്ട് ഇവൾക്ക് .

ഇങ്ങനെ പോയാൽ താൻ എന്നെ വല്ല പുണ്യാളൻ ആക്കുമല്ലോ... വേണ്ടി വന്നാൽ അടിച്ചാൽ അല്ലേ പറ്റൂ...

അത് വേണ്ട എന്നാണ് പറഞ്ഞത്... സഹോദരങ്ങൾ അല്ലേ.... നിങൾ അല്ലേ തല മൂത്തത്... അപ്പോ കുറച്ച് വിട്ടുകൊടുക്കാൻ പഠിക്കണം

വേണ്ട....  ഞാൻ വഴക്കിന് പോകുന്നില്ല പോരെ.... പിന്നെ ഞാൻ വരുന്നത് വരെ ഇവിടെ കുരുത്തക്കേട് ഒന്നും കാണിക്കരുത്

ആര്? ഞാനോ?

പിന്നെ ഞാനോ... ഫോണിലെ സംസാരവും ചാറ്റിങ്ങും ഒക്കെ ഞാൻ അറിയുന്നുണ്ട് കേട്ടോ

ഒന്ന് പോ ഹരിയേട്ട...

എന്താ തനിക്ക് ചുറ്റിക്കളി ഒന്നും ഇല്ല എന്നാണോ?

ചുറ്റിക്കളിയോ??

അതെ.... കേട്ടിട്ടില്ലേ...

അതൊക്കെ ഇരിക്കട്ടെ... അങ്ങനെ ഉണ്ട് എങ്കിൽ ഹരിയെട്ടന് എന്താ  പ്രശ്നം ...

അത് നല്ല കൂത്ത്.... എനിക്ക്  പ്രശ്നം  എന്ത് കൊണ്ടില്ല... ഞാൻ ഇവിടെ മിഷൂ മിഷൂന്ന് ജപിക്കുമ്പോ...താൻ   ചുറ്റിക്കളിയും ആയി ഇരുന്നാൽ..

ദേ ഹരിയേട്ട വേണ്ട... ഇനി അങ്ങനെ ഒരു പേര് ദോഷം കൂടി താങ്ങാൻ വയ്യ എനിക്ക്

അയ്യോ !! ഡോ താൻ അത് സീരിയസ് ആക്കിയോ... ഞാൻ തമാശ പറഞ്ഞത് അല്ലേ... പിന്നെ ഫോണിൽ മെസ്സേജ് ഒക്കെ കൂടുതൽ തന്നെ ആണ് ... ഞാൻ കണ്ടത് അല്ലേ കോവിഡ് സമയത്ത്... പിന്നെ തൻ്റെ ഫോൺ തൻ്റെ ഇഷ്ടം.

മിഷേൽ അവനെ നോക്കി നന്നായി ഒന്ന് ചിരിച്ചു...

എനിക്ക് അറിയാമെടോ... ഞാൻ ഇത്ര ശ്രമിച്ചിട്ട് താൻ വീഴുന്നില്ല... തൻ്റെ മൂഡ് ഓഫ് കണ്ട് വെറുതെ പറഞ്ഞത് ആണ്..

എനിക്ക് അറിയാം .. ഞാൻ ...ഞാൻ എന്ന പോട്ടെ... പിന്നെ  മിലി ഹരിയെട്ടനോടു എങ്ങനെ പെരുമാറും എന്ന് അറിയില്ല... എന്നെ ഓർത്തു ഒന്ന് ക്ഷേമിച്ചേക്കണം.. ഈ അവസ്ഥ ആയത് കൊണ്ട് ആണ്...

മിഷേൽ... നീ അനുവദിക്കുന്നില്ല എങ്കിലും എൻ്റെ മനസ്സിൽ  അവള് എനിക്ക് എൻ്റെ  മകളുടെ സ്ഥാനം തന്നെ ആണ്.... തനിക്ക് പ്രിയപ്പെട്ടത് എല്ലാം എനിക്കും പ്രിയപ്പെട്ടത് ആണ്.... വിഷമിക്കണ്ട.... അത് പറയുമ്പോൾ ഇടതു കൈ കൊണ്ട് ഹരി അവളെ ഒന്ന് ചേർത്ത് പിടിച്ചു... പെട്ടന്ന് തന്നെ വിട്ടുമാറുകയും ചെയ്തു...

അവരെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാൻ മിഷേൽ തന്നെ ആണ് പോയത്... ബാക്കി എല്ലാവർക്കും ഡ്യൂട്ടി ഉണ്ട്..ടാക്സി പിടിച്ച് പോകാം എന്ന് പറഞ്ഞു എങ്കിലും അവള് സമ്മതിച്ചില്ല... അവിടേക്ക് ഉള്ള യാത്രയിൽ ഹരി ആണ് വണ്ടി ഓടിച്ചത്... അവൻ്റെ കൂടെ മിഷേൽ മുന്നിൽ  ഇരുന്നു... മിലി ബാക്കിലും.. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മിലി ഉറക്കം പിടിച്ചു...

മിഷേൽ... ഞാൻ ചോദിച്ചത് കാര്യം ആയി ആണ്... എനിക്ക് ഒരാൾക്ക് വേണ്ടി തറവാട്  വേണ്ട...  എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു... ഞാനും താനും...

മിഷേൽ ദയനീയം ആയി അവനെ നോക്കി...

ശെരി... ഇപ്പൊ ഞാൻ അത് ആർക്കും  എഴുതി കൊടുക്കുന്നില്ല... അങ്ങനെ ചെയ്യട്ടെ...

മതി...

ഞാൻ പ്രതീക്ഷിക്കും...

വേണ്ട.... എൻ്റെ ജീവിതം എൻ്റെ കയ്യിൽ ഇല്ല ...

വേണ്ട... തൻ്റെ മനസ്സ് തൻ്റെ കയ്യിൽ ഉണ്ടല്ലോ... അതിൽ ഞാൻ ഉണ്ട് എങ്കിൽ എനിക്ക് അത് മതി...

മോള് പറഞ്ഞത് കേട്ടത് അല്ലേ...

അവളോട് ഞാൻ ഒരു തമാശക്ക് പറഞ്ഞത് ആണ്... എനിക്ക് തന്നെ ഇനി മറ്റാരും തരണ്ട....  അത് മകൾ ആയാലും.... താൻ തന്നെ എന്നോ അറിയാതെ എനിക്ക് തന്നെ  തന്നു കഴിഞു.....

കൊച്ചിയിൽ നിന്നും എങ്ങനെ പോകും....??

ട്രെയിൻ .... അതാണ് സുഖം... തനിക്ക് നന്നായി ടോപ്പിക്ക് മാറ്റാൻ അറിയാം അല്ലേ...

അപ്പോഴും മിഷേൽ ചിരിച്ചു ...

തൻ്റെ വിൻസിചായനെ ഒന്ന് കണ്ടിട്ട് വരട്ടെ ഞാൻ?

എന്തിന്?

ബന്ധം ഒന്ന് പുതുക്കാൻ..

ഹരിയെട്ട....

എയർപോർട്ടിൽ എത്തിയ മിലിയും മിഷേലും കെട്ടിപിടിച്ചു നിന്നു കുറേ കരഞ്ഞ്... അവസാനം ഹരി ഇടക്ക് കയറി രണ്ടിനെയും പിടിച്ച് മാറ്റേണ്ടി വന്നു....

പോകുമ്പോൾ മിലി നോക്കി  നിൽക്കുമ്പോൾ തന്നെ ഹരി മിഷെലിനേ ചേർത്ത് പിടിച്ചു.... ഒരാഴ്ച ഞാൻ ഇല്ല....  ആരും ശല്യം ചെയ്യില്ല .. നന്നായി ആലോചിച്ച് തീരുമാനത്തിൽ എത്ത്... പിന്നെ  നാട്ടിൽ തനിക്ക് ആയി ഒരു സർപ്രൈസ് ഉണ്ട്

എന്ത്?

സർപ്രൈസ് ആണെടി...

അവരുടെ നിൽപ്പും സംസാരവും ഇഷ്ടപ്പെട്ടില്ല എങ്കിലും മിലി ഒന്നും പറഞ്ഞില്ല ..

തിരിച്ചുള്ള യാത്രയിൽ മിഷെലിൻെറ ഹൃദയം ശൂന്യം ആയിരുന്നു....

ബോർഡിംഗ് പാസ് എടുക്കാൻ പോകുമ്പോൾ മിലിയുടെയും മനസ്സ്  വിഷമത്തിൽ ആയിരുന്നു... ഹരിയങ്കിലിനെ നല്ലപോലെ അറിയാം എങ്കിലും ഒരു അപരിചിതത്വം...

പക്ഷേ അവൻ അതെല്ലാം പെട്ടന്ന് ആണ് മാറ്റി എടുത്തത്.... അവളുടെ ഹാൻഡ് ബാഗ് പോലും സ്വന്തം തോളിൽ തൂക്കി ആണ് ഹരിയുടെ നടത്ത... അവളുടെ കൈ സ്വന്തം കയ്യിൽ ചേർത്ത് പിടിച്ചിട്ടുണ്ട്... ആവശ്യം ഉള്ള സ്ഥലങ്ങളിൽ തോളിലൂടെ കൈ ഇട്ടു അവളെ അവനോട് ചേർത്ത് പിടിച്ച് ആണ് നടക്കുന്നത്.... പലപ്പോഴും മിലി അവൻ്റെ മുഖത്തേക്ക് നോക്കി എങ്കിലും അവിടെ ഭാവ വ്യത്യാസം ഒന്നും ഇല്ലായിരുന്നു...  ഫ്ലൈറ്റിൽ കയറിയ അവളെ ഐല്സ് സീറ്റിൽ ഇരുത്തി സ്വയം ഉള്ളിലേക്ക് കയറി ഇരുന്നു ഹരി... തുടർച്ച ആയി അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ട്... ആകെ അവൾക്ക് തോന്നിയ ബുദ്ധിമുട്ട്  അനാവശ്യം ആയ ഒരു ആഹാരവും കഴിക്കാൻ അവളെ സമ്മതിച്ചില്ല എന്നത് ആണ്.  മുംബൈ എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോൾ അവളെ നിർബന്ധിച്ച് എഴുനേൽപ്പിച്ച് നടത്തി.... അപ്പോഴും അവനും കൂടെ നടന്നു...  വീണ്ടും ഫ്ലൈറ്റ് പറന്നുയർന്നപ്പോൾ  ഹരി അവളുടെ മുഖത്ത്  ഭാവ വ്യത്യാസം ഉണ്ടോ എന്ന് നോക്കി ഇരുന്നു...  ഉറക്കം  വന്ന അവളെ സ്വന്തം തോളിൽ കിടത്തി അവൻ ഉറക്കി... സ്വന്തത്തിൽ പെട്ട ആരോ ഒരാളെ പോലെ തോന്നി  ഹരി അവൾക്ക്  യാത്ര തീർന്നു കൊച്ചി എയർപോർട്ടിൽ എത്തിയപ്പോൾ....

ജെറിൻ്റെ കൂടെ പോകുന്നതിനു മുൻപ് രണ്ടു കൈ കൊണ്ടും അവനെ പുണർന്നു യാത്ര പറയുന്ന മിലിയേ കണ്ട് ജേറിന് പോലും അതിശയം തോന്നി...

അങ്കിൾ പോകുന്നതിനു മുൻപ് വരണം...

ഞാൻ ശ്രമിക്കാം ജെറിൻ... നിങ്ങളുടെ കുഞ്ഞിനെ കാണാൻ ഞാൻ തീർച്ചയായും വരും... അറിയണമല്ലോ ഇവളുടെ കുറുമ്പ് ഉണ്ടോ എന്ന് ..

അപ്പോഴും മിലി അവനെ ഒരു അതിശയ ജീവിയെ പോലെ നോക്കി... മമ്മി പറഞ്ഞത് ശെരി ആണ് ആരും ഈ മേജറിനെ ഇഷ്ടപ്പെടും പുറമെ പരുക്കൻ തുറന്നടിച്ചു തെറി പറയും എങ്കിലും നല്ല ഒരു മനസ്സിന് ഉടമയാണ് ഈ മനുഷ്യൻ.

ഹലോ.... മിഷൂ....

ഹരിയെട്ടൻ എത്തി അല്ലേ... മോള് വിളിച്ചിരുന്നു.... താങ്ക്സ് ...

എന്തിന്? തൻ്റെ  മോളെ ഞാൻ ഭദ്രം ആയി ജെറിനെ ഏൽപ്പിച്ചു...

അതിന് ആണ് താങ്ക്സ് പറഞ്ഞത്...

തൻ്റെ ഒരു കാര്യം...  അങ്ങനെ അന്യൻ ആക്കാതെ ടോ

ഞാൻ പറഞ്ഞത് മറക്കരുത്...

എന്ത്???? എന്നും രണ്ടു പ്രാവശ്യം തന്നെ വിളിക്കണം എന്ന് പറഞ്ഞതോ??

അങ്ങനെ ഞാൻ എപ്പൊൾ പറഞ്ഞു?

പറഞ്ഞില്ലേ??? ഞാൻ കേട്ടല്ലോ പെണ്ണെ...

ദേ ഹരിയെട്ട... കൊച്ചുകുട്ടികളെ പോലെ വേണ്ട ...

ഞാൻ ഇപ്പോഴേ നിന്നെ മിസ് ചെയ്യാൻ തുടങ്ങിയ ഡീ... ഇനി ഒരു ആഴ്ച ....

ശെരി ഹരിയെട്ട.... ഞാൻ പിന്നെ വിളിക്കാം... വീട്ടിൽ എത്തിയിട്ട് മെസ്സേജ് ഇട് കേട്ടോ

ഓക്കേ..ഒകെ... ചിരിയോടെ പറയന്ന അവൻ്റെ ശബ്ദം ദൂരേക്ക് മറഞ്ഞപ്പോൾ അവൾക്കും തോന്നി കൂടെ ഇല്ല എന്നത് അവൾക്കും വിഷമം ആണ് എന്ന്

അന്ന് രാത്രി എഴുതാൻ ആയി ഫോണും കൊണ്ട് ഇരുന്നു എങ്കിലും ഒന്നും എഴുതാൻ കഴിയാതെ അവള് ദൂരേക്ക് നോക്കി ഇരുന്നു.... 

എന്താണ് എനിക്ക് സംഭവിക്കുന്നത്...  ആരോരും ഇല്ലാത്ത ഈ ജീവിതം തന്നെ അല്ലേ കഴിഞ്ഞ അഞ്ചു വർഷം ആയി ഞാൻ ജീവിച്ചത്... പിന്നെ ഇപ്പൊൾ എന്തിനാണ് മനസ്സ് അസ്വസ്ഥമാകുന്നത്.. മുന്നിൽ പാൽപായസവും ചേർത്ത് ഊണ് ഉണ്ട് എങ്കിലും പട്ടിണി കിടക്കുന്ന ഭിക്ഷക്കാരനെ പോലെ ആയി ഞാൻ .. പതിയെ പതിയെ ആണ് എങ്കിലും വല്ലാതെ ഹരിയെട്ടൻ എന്നെ സ്വാധീനിച്ചിരുന്നു... ആര് മനസിലാക്കും എന്നെ... എല്ലാവരും നോക്കുമ്പോൾ മകൾ ഉണ്ട് അപ്പൻ ഉണ്ട് സഹോദരങ്ങൾ ഉണ്ട്... സത്യം ആണ് പക്ഷേ എനിക്ക് സ്വന്തം ആയി അല്ലങ്കിൽ എൻ്റെ മനസ്സ് ഒന്ന് തുറന്നു കരയാൻ എൻ്റെ മാനസിക നില മനസ്സിലാക്കി എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഇവരിൽ ആരേലും ഉണ്ടോ എനിക്ക്... ഞാൻ എത്ര നിയന്ത്രിച്ചു എന്നിട്ടും കാന്തം പോലെ ആണ് ഞാൻ അ മനുഷ്യനിലേക്ക് ആകർഷിക്കപെടുന്നത്.... 

ഇത് ഫിസിക്കൽ അട്രാക്ഷൻ ആണോ?? ആണോ?? ആയിരിക്കാം... ഹേയ് !! അല്ല... എനിക്ക് ആവശ്യം ഒരു സോൾ മേറ്റ് ആണ്... അവിടെ ശാരീരിക അട്ട്രാക്ഷന് പ്രസക്തി ഇല്ല... ഹരിയെട്ടനും ഒരിക്കലും അങ്ങനെ ഒരു കണ്ണു കൊണ്ട് എന്നെ നോക്കിയിട്ടില്ല... അതോ എനിക്ക് മനസ്സിലാകാത്തത് ആണോ?? ആകില്ല... കുറേ വർഷം ആയില്ലേ ഒറ്റക്കുള്ള ജീവിതം പല മാന്യൻമാരുടെയും  തരികിട പ്രകടനങ്ങളും കണ്ടത് അല്ലേ ഞാൻ... ഇല്ല... ഹരിയെട്ടൻ അങ്ങനെ അവരെ പോലെ അല്ല... എനിക്ക് കഴിയുമോ അവസാന നാളുകളിൽ ഏട്ടൻ പറഞ്ഞത് പോലെ അവരുടെ തറവാട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടാകാൻ??  ചെറിയ ചെറിയ സന്തോഷങ്ങൾ കൊണ്ട് നിറഞ്ഞ ഒരു റിടൈര്മൻ്റ് ജീവിതം...  അല്ല ഞാനും ആഗ്രഹിക്കുന്നില്ലെ അങ്ങനെ ഒരു വാർദ്ധക്യം???? വിധിച്ചിട്ട് ഉണ്ടോ അങ്ങനെ ഒന്ന്???
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം ഇഷ്ടകാലം. 22

ശിഷ്ടകാലം ഇഷ്ടകാലം. 22

3.9
5588

ഇന്നേക്ക് ഹരിയെട്ടൻ പോയിട്ട് രണ്ടു ദിവസം ആകുന്നു. ഇനിയും ഉണ്ട് അഞ്ചു ദിവസം തിരിച്ച് വരാൻ, ഇത്ര പെട്ടന്ന്  ഞാൻ ദിവസങ്ങൾ എണ്ണാൻ തുടങ്ങിയോ എൻ്റെ കർത്താവേ... അ മനുഷ്യൻ അറിഞ്ഞാൽ ... ഛേ!! പിന്നെ  ഇത് മതി....എന്നും രാത്രി കിടക്കുന്നതിന് മുൻപ് അവൻ്റെ ഒരു കോൾ വരാറുണ്ട്... പട്ടാള ചിട്ട പോലെ കൃത്യം പത്തു മണിക്ക് ... പിന്നെ രാവിലെ ആറു മണിക്കു ഒരു ഗുഡ് മോണിംഗ് മെസ്സേജ്... അതാണ് കഴിഞ്ഞ രണ്ടു  ദിവസം ആയി നടക്കുന്നത്. ഉള്ളിൽ വല്ലാതെ അവനെ മിസ്സ് ചെയ്യുന്നു എങ്കിലും മിഷേൽ ഹരിയുടെ മുന്നിൽ അവളുടെ ശബ്ദത്തിൽ പോലും അത് ഫീൽ ചെയ്യാതെ സൂക്ഷിച്ച് ആണ് സംസാരിക്കുന്നത്.മിഷേൽ ജോലി എല്ലാം പ